ഏപ്രിൽ 26, 2019

വൃദ്ധ ഗാന്ധി എന്ന അപരനാമത്തിൽ അറിയപ്പെടുന്ന വനിത ആരാണ്❓

വൃദ്ധ ഗാന്ധി എന്ന അപരനാമത്തിൽ അറിയപ്പെടുന്ന വനിത ആരാണ്❓
••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം : മാതംഗിനി ഹസ്ര

✅ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത് വീര മൃത്യു വരിച്ച ബംഗാളി വനിതയാണ് മാതംഗിനി ഹസ്ര
✅മുഴുവൻ പേര് മാതംഗിനി മൈതി ഹസ്ര
✅ദാരിദ്ര്യത്തിൽ നിന്നും രക്ഷ നേടാൻ വേണ്ടി മാതാപിതാക്കൾ ബാലികയായിരുന്ന മാതംഗിനിയെ ഗ്രാമത്തിലെ ധനികനായിരുന്ന 62 വയസ്സുകാരൻ ത്രിലോചൻ ഹസ്രയ്ക്ക് വിവാഹം ചെയ്തുകൊടുത്തു.
✅പതിനെട്ടാമത്തെ വയസ്സിൽ മാതംഗിനി വിധവയായി.
✅രാജ്യമെങ്ങും സ്വാതന്ത്ര്യ സമരം കൊടുമ്പിരികൊള്ളുന്ന  സമയത്ത്,  1905ൽ ഗാന്ധിയൻ ആദർശങ്ങളിൽ ആകൃഷ്ടയായി സമര മുഖത്തേക്ക് മാതംഗിനി കടന്നു വന്നു.
✅ഉപ്പു സത്യാഗ്രഹത്തിലും നിസ്സഹരണ പ്രസ്ഥാനത്തിലും മാതംഗിനി പങ്കെടുക്കുകയും അറസ്റ്റു വരിക്കുകയും ചെയ്തിട്ടുണ്ട്.
✅1942 ൽ ക്വിറ്റ് ഇന്ത്യ സമരത്തിന്റെ ഭാഗമായി മിഡ്‌നാപ്പൂരിലെ പോലീസ് സ്റ്റേഷനുകൾ കേന്ദ്രീകരിച്ചു നടത്തപ്പെട്ട മാർച്ചിൽ വനിതാ വിഭാഗത്തെ നയിച്ചത് മാതംഗിനി ആയിരുന്നു (അന്നവർക്ക് 73 വയസ്സായിരുന്നു പ്രായം)
 ✅1942 സെപ്റ്റംബർ 29 ന്  മിഡ്‌നാപ്പൂരിലെ താംലുക്ക് പോലീസ് സ്റ്റേഷൻ ആക്രമിച്ച് പിടിച്ചടക്കാൻ നടത്തിയ ശ്രമത്തിനിടയിൽ ബ്രിട്ടീഷ്‌ പോലീസിന്റെ വെടിയേറ്റ്‌ മാതംഗിനി ഹസ്ര മരിച്ചു വീണു.
✅മാതംഗിനി യെ നാട്ടുകാർ വിളിച്ചിരുന്ന പേര് ഗാന്ധിപുരി.എന്നായിരുന്നു.
✅പോലീസ് വെടിവയ്പ്പിൽ മാതംഗിനി ഹസ്ര ദേശീയ പതാകയുമായിട്ടാണ്  പൊലീസിനെ നേരിട്ടത്. 
✅വലതുകൈയ്ക്ക് വെടിയേറ്റപ്പോള്‍ ഇടതുകൈയില്‍ പിടിച്ച പതാക തലയ്ക്കു വെടിയേറ്റ് വീണിട്ടും അവര്‍ കൈവിട്ടില്ലെന്നാണ്  ചരിത്രം സാക്ഷ്യപ്പെടുത്തുന്നത്.
✳അതിർത്തി ഗാന്ധി  - ഖാൻ അബ്ദുൾ ഗാഫർ ഖാൻ
✳കേരളാ ഗാന്ധി - K.കേളപ്പൻ*
✳ആധുനിക ഗാന്ധി - ബാബ ആംതെ
✳അഭിനവ ഗാന്ധി - അണ്ണാ ഹസ്സാരെ


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ