ഏപ്രിൽ 15, 2019

തകഴി ശിവശങ്കര പിള്ളക്ക് ജ്ഞാനപീഠം ലഭിച്ച കൃതിയേതാണ്❓

തകഴി ശിവശങ്കര പിള്ളക്ക് ജ്ഞാനപീഠം ലഭിച്ച കൃതിയേതാണ്❓

••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം : കയർ

✳നോവൽ, ചെറുകഥ എന്നീ ശാഖകളിൽ വ്യക്തിമുദ്ര പതിപ്പിച്ച മലയാള സാഹിത്യകാരനാണ് തകഴി ശിവശങ്കരപ്പിള്ള
✅കുട്ടനാടിന്റെ ഇതിഹാസകാരനെന്ന വിശേഷണമുള്ള ഈ കഥാകാരൻ 1912 ഏപ്രിൽ 17ന്‌ ആലപ്പുഴജില്ലയിലെ തകഴിയിൽ ജനിച്ചു.
✅ജീവൽ സാഹിത്യ പ്രസ്ഥാനത്തിന്റെ മലയാളത്തിലെ പ്രചാരകനായിരുന്നു ഇദ്ദേഹം. പി. കേശവദേവ്, പൊൻകുന്നം വർക്കി, വൈക്കം മുഹമ്മദ് ബഷീർ എന്നിവർ സമകാലികരായിരുന്നു.
✳ജനനം : 1912 ഏപ്രിൽ 17 തകഴി, ആലപ്പുഴ,
✳മരണം : 1999 ഏപ്രിൽ 10 (പ്രായം 86)
✳സൃഷ്ടികൾ : ചെമ്മീൻ (1965),
ഏണിപ്പടികൾ (1964),
കയർ(1978),
രണ്ടിടങ്ങഴി(1948)
പുരസ്കാരങ്ങൾ
ജ്ഞാനപീഠം,കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്,കേരള സാഹിത്യ അക്കാദമി അവാർഡ്,വയലാർ അവാർഡ്

✅ചെറുകഥ, നാടകം, സഞ്ചാരസാഹിത്യം, ആത്മകഥ എന്നീ മേഖലകളിലും സംഭാവനകൾ നൽകിയ തകഴിക്ക് 1984-ലെ ജ്ഞാനപീഠ പുരസ്‌കാരം ലഭിച്ചു
✅ വ്യക്തിയേക്കാൾ സമൂഹത്തിന്റെ ചിത്രം കൂടുതലായി തെളിയുന്നതാണ് തകഴിയുടെ നോവലുകൾ. സാമൂഹിക പരിവർത്തനം ലക്ഷ്യമാക്കിയ എഴുത്തുകാരനാണ് ഇദ്ദേഹം.
കേരള മോപ്പസാങ്ങ്‌ എന്നും തകഴിയെ വിശേഷിപ്പിക്കാറുണ്ട്‌.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ