ഏപ്രിൽ 29, 2019

Amazon Quiz Answers : 30th April 2019

Amazon Quiz How To Play 

  1. First of All,  Open The Amazon India App In Your Phone.
  2. Sign in Into Your Amazon Account.
  3. On Homepage , You Will See Amazon 30th April Quiz  Banner.
  4. Just Click On It , Then Click On  Start The Quiz
  5. Follow Below Posted Correct Answers to complete the quiz

Amazon Quiz Questions and Correct Answers

Question 1 : When talking about computers, what does RAM stand for?
Ans. Random access memory
Question 2 : Which automobile company launched a sports car into space in February 2018?
Ans. Telsa
Question 3 : Jakarta is the capital of which country?
Ans. Indonesia
Question 4 : Bhaichung Bhutia is the current captain of the Indian football team.
Ans. False
Question 5 : Which of these is NOT a fire-element sign from the Zodiac?
Ans. Aquarius

 

ഭാരത് ഹെവി ഇലക്ട്രിക്കല്‍സില്‍ 145 എന്‍ജിനീയര്‍/ എക്‌സിക്യുട്ടീവ് ട്രെയിനി

ഭാരത് ഹെവി ഇലക്ട്രിക്കല്‍സില്‍ 145 എന്‍ജിനീയര്‍/ എക്‌സിക്യുട്ടീവ് ട്രെയിനി


ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡിൽ (ബി.എച്ച്.ഇ.എൽ.) എൻജിനീയർ/എക്സിക്യുട്ടീവ് ട്രെയിനിയാവാൻ അവസരം. 145 ഒഴിവുകളുണ്ട്. മെക്കാനിക്കൽ-40, ഇലക്ട്രിക്കൽ-30, സിവിൽ-20, കെമിക്കൽ-10 എന്നിങ്ങനെയാണ് എൻജിനീയറിങ് ട്രെയിനികളുടെ ഒഴിവ്. എച്ച്.ആർ.-20, ഫിനാൻസ്-25 എന്നിങ്ങനെയാണ് എക്സിക്യുട്ടീവ് ട്രെയിനികളുടെ ഒഴിവ്.

യോഗ്യത

എൻജിനീയർ ട്രെയിനി: ബന്ധപ്പെട്ട വിഷയത്തിൽ എൻജിനീയറിങ്/ ടെക്നോളജി ബിരുദം. അല്ലെങ്കിൽ അഞ്ചുവർഷത്തെ ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്സ് ബിരുദം. അല്ലെങ്കിൽ എൻജിനീയറിങ് / ടെക്നോളജിയിൽ ഡ്യുവൽ ഡിഗ്രി (മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/സിവിൽ/ കെമിക്കൽ).

എക്സിക്യുട്ടീവ് ട്രെയിനി:60 ശതമാനം മാർക്കോടെ ബിരുദവും 55 ശതമാനം മാർക്കോടെ ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ്/ പേഴ്സണൽ മാനേജ്മെന്റ്, ഇൻഡസ്ട്രിയൽ റിലേഷൻസ്/സോഷ്യൽ വർക്ക്/ബിസിനസ് അഡ്മിനിസ്ട്രേഷനിൽ (പേഴ്സണൽ മാനേജ്മെന്റ്/ലേബർ വെൽഫെയർ/ എച്ച്.ആർ.എം.) ദ്വിവത്സര ഫുൾടൈം റഗുലർ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിഗ്രി/ ഡിപ്ലോമയും.

എക്സിക്യുട്ടീവ് ട്രെയിനി (ഫിനാൻസ്):ബിരുദവും ചാർട്ടേഡ്/ കോസ്റ്റ് ആൻഡ് വർക്ക്സ് അക്കൗണ്ടന്റ് യോഗ്യതയും.

ഓൺലൈനായി അപേക്ഷിക്കണം.
അവസാന തീയതി - മേയ് ആറ്​.
കൂടുതൽ വിവരങ്ങൾക്ക്https://careers.bhel.in
അപേക്ഷ സമർപ്പിക്കാനുള്ള ലിങ്ക്:cdn.digialm.com//EForms/configuredHtml/60774

സ്ഥിരകാന്തങ്ങൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ലോഹ സങ്കരത്തിന്റെ പേരെന്താണ്❓

സ്ഥിരകാന്തങ്ങൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ലോഹ സങ്കരത്തിന്റെ പേരെന്താണ്❓

••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം : അൽനിക്കോ

✳ഒന്നിലധികം മൂലകങ്ങൾ പ്രത്യേക അനുപാതത്തില്‍  ചേർത്തു ലോഹസങ്കരം നിര്‍മിക്കുന്നു. ഇങ്ങനെ ചേര്‍ക്കുന്ന മൂലകങ്ങളില്‍ ഒന്നെങ്കിലും ലോഹമായിരിക്കണം.
✳ഇരുമ്പ്(Fe), അലുമിനിയം(Al), നിക്കൽ(Ni), കൊബാൾട്ട്(Co) എന്നിവ അടങ്ങുന്ന ഒരു ലോഹ സങ്കരമാണ് അൽനിക്കോ (Alnico)
✅പ്രധാന ഉപയോഗം : സ്ഥിരകാന്തങ്ങൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്നു
✳കാന്തിക സ്വഭാവം പ്രകടിപ്പിക്കുന്നു എന്നതാണ് ഈ ലോഹ സങ്കരത്തിന്റെ സവിശേഷത.
✳ കാന്തിക സ്വഭാവം നഷ്ടപ്പെടുന്നത് തടയാനുള്ള കഴിവാണ് കൊയേഴ്സിവിറ്റി.
✳പ്രസ്തുത കഴിവ് (കൊയേഴ്സിവിറ്റി) അല്‍നിക്കോ ലോഹ സങ്കരത്തിന് കൂടുതലാണ്.
✳കൊയേഴ്സിവിറ്റി അളക്കാനായി മാഗ്നോ മീറ്റര്‍ ഉപയോഗിക്കുന്നു.
✳ഉയര്‍ന്ന കൊയേഴ്സിവിറ്റികൊണ്ട് സ്ഥിരകാന്തങ്ങളും താഴ്ന്ന കൊയേഴ്സിവിറ്റി കൊണ്ട് മൈക്രോവേവ് ഉപകരണങ്ങളും ട്രാന്‍സ്ഫോര്‍മറും നിര്‍മിക്കുന്നു

ഏപ്രിൽ 28, 2019

ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ചത് ആരാണ്❓


ക്ഷേത്ര പ്രവേശന പ്രസ്ഥാനങ്ങളുടെ ഉപജ്ഞാതാവ് എന്നറിയപ്പെടുന്നത് TK മാധവൻ ആണ് എന്നാൽ ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ചത് ആരാണ്❓
••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം : ശ്രീ ചിത്തിര തിരുനാൾ ബാലരാമ വർമ്മ

✳ക്ഷേത്ര പ്രവേശന പ്രസ്ഥാനങ്ങളുടെ ഉപജ്ഞാതാവ് എന്ന നിലയിലാണ് ടി. കെ. മാധവന് കേരള ചരിത്രത്തിൽ അവിസ്മരണീയ സ്ഥാനം ലഭിച്ചത്.
✳പൗര സമത്വത്തിനു വിലങ്ങു തടിയായിരുന്ന തീണ്ടൽ, തൊട്ടുകൂടായ്മ തുടങ്ങിയ ദുരാചാരങ്ങളെ ഹിന്ദു മതത്തിൽ നിന്ന് കൊണ്ട് തന്നെ ഇല്ലായ്മ ചെയ്യാനാണ് മാധവൻ ക്ഷേത്ര പ്രവേശന വാദം ഉയർത്തിപ്പിടിച്ചത്.
1916-ൽ ക്ഷേത്രപ്രവേശന വാദത്തിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങളെക്കുറിച്ച് വ്യക്തമാക്കുന്നതിനു വേണ്ടി ഇദ്ദേഹം പ്രസിദ്ധീകരിച്ച പുസ്തകമാണ്  'ക്ഷേത്ര പ്രവേശനം'
✳ ക്ഷേത്ര പ്രവേശന വിളംബരം : തിരുവിതാംകൂറിലെ അവർണ്ണരായ ഹൈന്ദവർക്ക് ക്ഷേത്രങ്ങളിൽ പ്രവേശനം അനുവദിച്ചുകൊണ്ടു ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ
 മഹാരാജാവു പുറപ്പെടുവിച്ച വിളംബരമാണ് ക്ഷേത്രപ്രവേശന വിളംബരം
1936 നവംബർ 12 നാണ് ഈ വിളംബരം നടന്നത്
✳തിരുവിതാംകൂറിലും പിന്നീടു കേരളമൊട്ടാകെയും സാമൂഹികപുരോഗതിക്കു വഴി മരുന്നിട്ട അതി പ്രധാനമായൊരു നാഴികകല്ലായി ഈ വിളംബരം വിശേഷിക്കപ്പെടുന്നു.
✳ക്ഷേത്ര പ്രവേശന വിളംബരം എഴുതി തയ്യാറാക്കിയത് ഉള്ളൂർ എസ്. പരമേശ്വരയ്യർ ആണ്.


ഏപ്രിൽ 27, 2019

Amazon Quiz Correct Answers : 28th April 2019

Amazon Quiz How To Play 

  1. First of All,  Open The Amazon India App In Your Phone.
  2. Sign in Into Your Amazon Account.
  3. On Homepage , You Will See “Amazon 28th April Quiz” Banner.
  4. Just Click On It , Then Click On “Start The Quiz
  5. Follow Below Posted Correct Answers to complete the quiz

Amazon Quiz Questions and Correct Answers


Question 1 : At room temperature, which is the only metal that is in liquid form?
Ans- Mercury
Question 2 : Azim Premji, the Indian business tycoon is the chairman of which company?
Ans- Wipro
Question 3 : An oenologist is a person who studies the science of ____. Fill in the blank
Ans- Wine making
Question 4 : Which city is the capital of the United Arab Emirates?
Ans- Abudhabi
Question 5 Which of the following planets can NOT be seen with the naked eye, from Earth?
Ans- Neptune

ഏപ്രിൽ 26, 2019

Amazon Quiz Correct Answers : 27th April 2019

Amazon Quiz How To Play 

  1. First of All,  Open The Amazon India App In Your Phone.
  2. Sign in Into Your Amazon Account.
  3. On Homepage , You Will See “Amazon 27th April Quiz” Banner.
  4. Just Click On It , Then Click On “Start The Quiz
  5. Follow Below Posted Correct Answers to complete the quiz

Amazon Quiz Questions and Correct Answers


Question 1 :  If you are visiting the Gateway of India, which city are you in?
Ans- Mumbai
Question 2 : An Indian rupee note displays the Hampi’s Stone Chariot. What is the denomination of this note?
Ans- Fifty rupees
Question 3 : The lowest point of your chin is called the Gnathion. What is the space between your eyebrows called?
Ans- Glabella
Question 4 : PETA is an animal welfare organization based in the US. Which Indian celebrity did it name as the PETA India Person of the Year for 2018 for being an advocate for animal rights?
Ans- Sonam Kapoor
Question 5 : Which of the following colors is NOT seen in the Olympics symbol?
Ans- Orange

വൃദ്ധ ഗാന്ധി എന്ന അപരനാമത്തിൽ അറിയപ്പെടുന്ന വനിത ആരാണ്❓

വൃദ്ധ ഗാന്ധി എന്ന അപരനാമത്തിൽ അറിയപ്പെടുന്ന വനിത ആരാണ്❓
••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം : മാതംഗിനി ഹസ്ര

✅ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത് വീര മൃത്യു വരിച്ച ബംഗാളി വനിതയാണ് മാതംഗിനി ഹസ്ര
✅മുഴുവൻ പേര് മാതംഗിനി മൈതി ഹസ്ര
✅ദാരിദ്ര്യത്തിൽ നിന്നും രക്ഷ നേടാൻ വേണ്ടി മാതാപിതാക്കൾ ബാലികയായിരുന്ന മാതംഗിനിയെ ഗ്രാമത്തിലെ ധനികനായിരുന്ന 62 വയസ്സുകാരൻ ത്രിലോചൻ ഹസ്രയ്ക്ക് വിവാഹം ചെയ്തുകൊടുത്തു.
✅പതിനെട്ടാമത്തെ വയസ്സിൽ മാതംഗിനി വിധവയായി.
✅രാജ്യമെങ്ങും സ്വാതന്ത്ര്യ സമരം കൊടുമ്പിരികൊള്ളുന്ന  സമയത്ത്,  1905ൽ ഗാന്ധിയൻ ആദർശങ്ങളിൽ ആകൃഷ്ടയായി സമര മുഖത്തേക്ക് മാതംഗിനി കടന്നു വന്നു.
✅ഉപ്പു സത്യാഗ്രഹത്തിലും നിസ്സഹരണ പ്രസ്ഥാനത്തിലും മാതംഗിനി പങ്കെടുക്കുകയും അറസ്റ്റു വരിക്കുകയും ചെയ്തിട്ടുണ്ട്.
✅1942 ൽ ക്വിറ്റ് ഇന്ത്യ സമരത്തിന്റെ ഭാഗമായി മിഡ്‌നാപ്പൂരിലെ പോലീസ് സ്റ്റേഷനുകൾ കേന്ദ്രീകരിച്ചു നടത്തപ്പെട്ട മാർച്ചിൽ വനിതാ വിഭാഗത്തെ നയിച്ചത് മാതംഗിനി ആയിരുന്നു (അന്നവർക്ക് 73 വയസ്സായിരുന്നു പ്രായം)
 ✅1942 സെപ്റ്റംബർ 29 ന്  മിഡ്‌നാപ്പൂരിലെ താംലുക്ക് പോലീസ് സ്റ്റേഷൻ ആക്രമിച്ച് പിടിച്ചടക്കാൻ നടത്തിയ ശ്രമത്തിനിടയിൽ ബ്രിട്ടീഷ്‌ പോലീസിന്റെ വെടിയേറ്റ്‌ മാതംഗിനി ഹസ്ര മരിച്ചു വീണു.
✅മാതംഗിനി യെ നാട്ടുകാർ വിളിച്ചിരുന്ന പേര് ഗാന്ധിപുരി.എന്നായിരുന്നു.
✅പോലീസ് വെടിവയ്പ്പിൽ മാതംഗിനി ഹസ്ര ദേശീയ പതാകയുമായിട്ടാണ്  പൊലീസിനെ നേരിട്ടത്. 
✅വലതുകൈയ്ക്ക് വെടിയേറ്റപ്പോള്‍ ഇടതുകൈയില്‍ പിടിച്ച പതാക തലയ്ക്കു വെടിയേറ്റ് വീണിട്ടും അവര്‍ കൈവിട്ടില്ലെന്നാണ്  ചരിത്രം സാക്ഷ്യപ്പെടുത്തുന്നത്.
✳അതിർത്തി ഗാന്ധി  - ഖാൻ അബ്ദുൾ ഗാഫർ ഖാൻ
✳കേരളാ ഗാന്ധി - K.കേളപ്പൻ*
✳ആധുനിക ഗാന്ധി - ബാബ ആംതെ
✳അഭിനവ ഗാന്ധി - അണ്ണാ ഹസ്സാരെ


ഏപ്രിൽ 25, 2019

Amazon Quiz Correct Answers - 26th April 2019

Question 1    :  The Veer Savarkar International Airport has been declared as an authorized Immigration Check post. Which Union Territory is it located in?

 ✅Answer  :  Andaman and Nicobar


Question 2    :  Every year, the Oxford Dictionary chooses a Hindi Word of the Year. What word was selected for 2018?
 ✅Answer  :  Nari Shakti
Question 3    :  A 26.3-meter-long concrete bridge is the world’s longest 3D printed bridge. Which city can you find it in?
 ✅Answer  : Shanghai
Question 4    :  Aravind Adiga is an Indo-Australian writer and journalist. His debut novel won the 2008 Man Booker Prize. Which book was it?
 ✅Answer  : The White Tiger
Question 5    :  Ms. Rani won the gold medal at the Senior National Women’s Judo championship at Visakhapatnam in January 2019. She is the head constable of which Indian state’s police department?
 ✅Answer  : Himachal Pradesh

വൈക്കം മുഹമ്മദ് ബഷീർ രചിച്ച (തിരക്കഥ എഴുതിയ) ഏക നാടകം ഏതാണ്❓

വൈക്കം മുഹമ്മദ് ബഷീർ രചിച്ച (തിരക്കഥ എഴുതിയ) ഏക നാടകം ഏതാണ്❓

••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം : കഥാബീജം

✅മലയാള നോവലിസ്റ്റും കഥാകൃത്തും സ്വാതന്ത്ര്യ സമര പോരാളിയുമായിരുന്നു.
✅ ബേപ്പൂർ സുൽത്താൻ എന്ന അപരനാമത്തിലും അറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീർ
✳ജനനം : 21 ജനുവരി 1908 തലയോലപ്പറമ്പ്, വൈക്കം
✳മരണം : 5 ജൂലൈ 1994 ബേപ്പൂർ, കോഴിക്കോട്
✅1982-ൽ ഇന്ത്യാ ഗവൺമെൻറ്‍ പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചു.
✅ആധുനിക മലയാള സാഹിത്യത്തിൽ ഏറ്റവുമധികം വായിക്കപ്പെട്ട എഴുത്തുകാരിലൊരാൾ എന്ന് വിശേഷിപ്പിക്കപ്പെട്ടു.
✅ജനകീയനായ എഴുത്തുകാരനായിരുന്നു ബ‍‍ഷീർ.
✅1908 ജനുവരി 21ന് തിരുവിതാംകൂറിലെ (ഇപ്പോഴത്തെ കോട്ടയം ജില്ലയിലെ വൈക്കം താലൂക്കിൽ ഉൾപ്പെട്ട) തലയോലപ്പറമ്പ് ഗ്രാമത്തിൽ ജനിച്ചു.
✅ഗാന്ധിജിയെ തൊട്ടു എന്ന് പിൽക്കാലത്ത് അദ്ദേഹം അഭിമാനത്തോടെ പരാമർശിച്ചിട്ടുണ്ട്.
✅1930-ൽ കോഴിക്കോട്ട് ഉപ്പു സത്യാഗ്രഹത്തിൽ പങ്കെടുത്തതിന്റെ പേരിൽ ജയിലിലായി.
✅തുടർന്നു കുറേ വർഷങ്ങൾ ഇന്ത്യയൊട്ടാകെ അലഞ്ഞു തിരിഞ്ഞു. അതിസാഹസികമായ ഈ കാലയളവിൽ ബഷീർ കെട്ടാത്ത വേഷങ്ങളില്ല.
✅ഏകദേശം 9 വർഷത്തോളം നീണ്ട ഈ യാത്രയിൽ അദ്ദേഹം പല ഭാഷകളും ഗ്രഹിച്ചു,
✅മനുഷ്യ ജീവിതത്തിന്റെ എല്ലാ വശങ്ങളും - തീവ്ര ദാരിദ്ര്യവും, മനുഷ്യ ദുരയും നേരിട്ടു കണ്ടു.
✅ബഷീറിന്റെ ജീവിതം തന്നെയാണ്‌ അദ്ദേഹത്തിന്റെ സാഹിത്യം എന്നു പറയാം. ഇതു പോലെ സ്വതന്ത്രമായി ലോക സഞ്ചാരം നടത്തിയ എഴുത്തുകാർ മലയാള സാഹിത്യത്തിൽ വിരളമാണെന്നു പറയാം.
✅ലോകം ചുറ്റലിനിടയിൽ കണ്ടെത്തിയ ഒട്ടേറെ ജീവിത സത്യങ്ങൾ അദ്ദേഹത്തിന്റെ കൃതികളിൽ കാണാം.
✅പദ്മനാഭ പൈ പത്രാധിപരായിരുന്ന "ജയകേസരി"യിൽ പ്രസിദ്ധീകരിച്ച തങ്കം ആണ് ആദ്യം പ്രസിധീകരിച്ച കഥ.

ബഷീറിന്റെ കൃതികൾ
××××××××××××××××××
✳പ്രേമലേഖനം (നോവൽ) (1943)
✳ബാല്യകാലസഖി (നോവൽ) (1944)
✳ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന് (1951)
✳ആനവാരിയും പൊൻകുരിശും  (നോവൽ) (1953)
✳പാത്തുമ്മയുടെ ആട് (നോവൽ) (1959)
✳മതിലുകൾ (നോവൽ; 1989-ൽ അടൂർ ഗോപാലകൃഷ്ണൻ മതിലുകൾ എന്ന പേരിൽ സിനിമയാക്കി) (1965)
✳ഭൂമിയുടെ അവകാശികൾ  (ചെറുകഥകൾ) (1977)
✳ശബ്ദങ്ങൾ (നോവൽ) (1947)
✳അനുരാഗത്തിൻറെ ദിനങ്ങൾ (ഡയറി; “കാമുകൻറെ ഡയറി” എന്ന കൃതി പേരുമാറ്റിയത്) (1983)
✳സ്ഥലത്തെ പ്രധാന ദിവ്യൻ (നോവൽ) (1953)
✳വിശ്വവിഖ്യാതമായ മൂക്ക്  (ചെറുകഥകൾ)(1954)
✳ഭാർഗ്ഗവീനിലയം (1985) (സിനിമയുടെ തിരക്കഥ; “നീലവെളിച്ചം” (1964) എന്ന ചെറുകഥയിൽ നിന്നും)
✳കഥാബീജം (നാടകം/ നാടകത്തിന്റെ തിരക്കഥ) (1945)
✳ജന്മദിനം (ചെറുകഥകൾ) (1945)
✳ഓർമ്മക്കുറിപ്പ് (ചെറുകഥകൾ) (1946)
✳അനർഘനിമിഷം (ലേഖനങ്ങൾ) (1945)
✳വിഡ്ഢികളുടെ സ്വർഗ്ഗം (ചെറുകഥകൾ) (1948)
✳മരണത്തിൻറെ നിഴൽ (നോവൽ) (1951)
✳മുച്ചീട്ടുകളിക്കാരൻറെ മകൾ (നോവൽ) (1951)
✳പാവപ്പെട്ടവരുടെ വേശ്യ (ചെറുകഥകൾ) (1952)
✳ജീവിതനിഴൽപാടുകൾ (നോവൽ) (1954)
✳വിശപ്പ് (ചെറുകഥകൾ) (1954)
✳ഒരു ഭഗവദ്ഗീതയും കുറെ മുലകളും  (ചെറുകഥകൾ) (1967)
✳താരാ സ്പെഷ്യൽ‌സ് (നോവൽ) (1968)
✳മാന്ത്രികപ്പൂച്ച (നോവൽ) (1968)
✳നേരും നുണയും (1969)
✳ഓർമ്മയുടെ അറകൾ  (ഓർമ്മക്കുറിപ്പുകൾ) (1973)
✳ആനപ്പൂട (ചെറുകഥകൾ) (1975)
✳ചിരിക്കുന്ന മരപ്പാവ (ചെറുകഥകൾ) (1975)
✳എം.പി. പോൾ (ഓർമ്മക്കുറിപ്പുകൾ)  (1991)
✳ശിങ്കിടിമുങ്കൻ (ചെറുകഥകൾ) (1991)
✳ചെവിയോർക്കുക! അന്തിമകാഹളം!  (പ്രഭാഷണം; 1987
ജനുവരിയിൽ കാലിക്കറ്റ് സർവ്വകലാശാല ഡി.ലിറ്റ്. ബിരുദം നൽകിയപ്പോൾ നടത്തിയ പ്രഭാഷണം) (1992)
✳യാ ഇലാഹി! (ചെറുകഥകൾ; മരണശേഷം പ്രസിദ്‌ധീകരിച്ചത്) (1997)
✳സർപ്പയജ്ഞം (ബാലസാഹിത്യം)
✳ബഷീറിന്റെ തിരഞ്ഞെടുത്ത കത്തുകൾ മരണാനന്തരം പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.

ഏപ്രിൽ 24, 2019

ഇന്ത്യയിൽ പിൻകോഡ് സംവിധാനം നിലവിൽ വന്നത്തെപ്പോഴാണ്❓

ഇന്ത്യയിൽ പിൻകോഡ് സംവിധാനം നിലവിൽ വന്നത്തെപ്പോഴാണ്❓

••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം : August 15, 1972

✳രാജ്യമൊട്ടാകെയുള്ള തപാലാപ്പീസുകളെ വർഗ്ഗീകരിക്കാൻ ഇന്ത്യൻ പോസ്റ്റൽ സർ‌വ്വീസ് ഉപയോഗിക്കുന്ന പോസ്റ്റ് കോഡ് സമ്പ്രദായമാണ്
പോസ്റ്റൽ ഇൻഡക്സ് നമ്പർ അഥവാ പിൻ‌കോഡ്  (PIN).
✳ ആറ് അക്കങ്ങളുള്ള സംഖ്യയാണ് പിൻ‌കോഡ്.
✳1972ഓഗസ്റ്റ് 15-ന് ഈ സമ്പ്രദായം നിലവിൽ വന്നു.
✳ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളേയും കേന്ദ്രഭരണ പ്രദേശങ്ങളേയും 8 പിൻ മേഖലകളായി  തിരിച്ചിരിക്കുന്നു.
✳പിൻ‌കോഡിലെ ആദ്യ അക്കം ആ പോസ്റ്റ് ഓഫീസ് ഈ എട്ടു മേഖലകളിൽ ഏതിൽ ഉൾപ്പെടുന്നു എന്നു സൂചിപ്പിക്കുന്നു.
✳പോസ്റ്റ് ഓഫീസ് ഉൾപ്പെടുന്ന ഉപമേഖലയെ പ്രതിനിധാനം ചെയ്യുന്നതിനാണ്‌ രണ്ടാമത്തെ അക്കം.
✳ഒരു പോസ്റ്റ് ഓഫീസിലേക്കുള്ള തപാൽ ഉരുപ്പടികൾ വർഗ്ഗീകരിക്കുന്ന സോർട്ടിങ് ജില്ലയെ മൂന്നാമത്തെ അക്കം സൂചിപ്പിക്കുന്നു.
✳അവസാനത്തെ മൂന്ന് അക്കങ്ങൾ ഒരോ പോസ്റ്റ് ഓഫീസിനേയും പ്രതിനിധീകരിക്കുന്നു.
✳2013 സെപ്റ്റംബർ 26 ന് സുപ്രീം കോടതിയുടെ പിൻ 110201 ആയി പ്രഖ്യാപിച്ചു

പിൻ മേഖലകൾ
×××××××××××××××××××××××
1 - ഡെൽഹി, ഹരിയാന, പഞ്ചാബ്, ഹിമാചൽ പ്രദേശ്, ജമ്മു-കശ്മീർ,ചണ്ഢീഗഡ്
2 - ഉത്തർ പ്രദേശ്, ഉത്തർഖണ്ഡ്
3 - രാജസ്ഥാൻ, ഗുജറാത്ത്, ദാമൻ, ദിയു, ദാദ്ര, നാഗർ ഹവേലി
4 - ഛത്തീസ്ഗഡ്‌, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗോവ
5 - ആന്ധ്രാപ്രദേശ്‌, കർണാടക, യാനം  (പുതുച്ചേരിയിലെ ഒരു ജില്ല)
6 - കേരളം, തമിഴ്‌നാട്, പുതുച്ചേരി  (യാനം എന്ന ജില്ല ഒഴികെ), ലക്ഷദ്വീപ്
7 - പശ്ചിമ ബംഗാൾ, ഒറീസ, ആസാം, സിക്കിം, അരുണാചൽ പ്രദേശ്, നാഗാലാ‌‍ൻഡ്, മണിപ്പൂർ, മിസോറം, ത്രിപുര, മേഘാലയ, ആന്തമാൻ നിക്കോബാർ ദ്വീപുകൾ
8 - ബീഹാർ, ഝാ‍ർഖണ്ഡ്‌
9 - സൈനിക തപാലാഫീസ് (APO), ഫീൽഡ് പോസ്റ്റ് ഓഫീസ് (FPO) എന്നിവ


ഏപ്രിൽ 22, 2019

കേരളത്തിൽ എത്ര ജില്ലകൾക്ക് കടൽത്തീരമുണ്ട്❓

കേരളത്തിൽ എത്ര ജില്ലകൾക്ക് കടൽത്തീരമുണ്ട്❓

••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം : 9

✅തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലയ്ക്ക് കടൽത്തീരം ഉണ്ട്
✅കേരളത്തിനു 580 കിലോമീറ്റർ നീളത്തിൽ കടൽത്തീരമുണ്ട്.
✳14 ജില്ലകളിൽ ഒൻപതും കടൽ സാമീപ്യമുള്ളവയാണ്‌.
✳ പ്രശസ്തമായ കോവളവും ഇന്ത്യയിലെ ഏറ്റവും ആഴം കൂടിയ തുറമുഖമായ വിഴിഞ്ഞവും കേരളത്തിലാണ്‌.
✳ഭാരതത്തിലെ പ്രധാന തുറമുഖങ്ങളിലൊന്നാണ്‌ കൊച്ചി.
✳ഇതു കൂടാതെ നിരവധി കടൽത്തീരങ്ങൾ വിനോദ സഞ്ചാരത്തിനായി ഉപയോഗിക്കപ്പെടുന്നുണ്ട്.
✳കടൽത്തീരത്തു നിന്ന് 320 കി.മീ ദൂരം അന്തർ ദേശിയ ധാര‍ണയനുസരിച്ച് മത്സ്യ ബന്ധനത്തിനും ചൂഷണത്തിനും ഉപയോഗിക്കപ്പെടുന്നു.
✅കേരളത്തിന്റെ സമ്പദ് വ്യവസ്ഥയിൽ പ്രധാനമാണ്‌ മത്സ്യസമ്പത്ത്. ധാരാളം മത്സ്യങ്ങൾ കേരളത്തിൽ നിന്ന് കയറ്റി അയക്കപ്പെടുന്നു. ഇതിൽ പ്രധാനം ചെമ്മീനും കണവയും ഞണ്ടുമാണ്‌.
~~~~~~~~~~~~~~~~
തിരുവനന്തപുരം : 78 KM
കൊല്ലം : 37 KM
ആലപ്പുഴ : 82KM
എറണാകുളം : 46KM
തൃശൂർ : 54KM
മലപ്പുറം : 70KM
കോഴിക്കോട് : 71KM
കണ്ണൂർ : 82KM
കാസർകോട് : 70KM

ഏപ്രിൽ 21, 2019

ആധുനിക ഇന്ത്യയുടെ ശില്പി എന്ന വിശേഷണമുള്ള ഇന്ത്യൻ പ്രധാനമന്ത്രി ആരാണ്❓

ആധുനിക ഇന്ത്യയുടെ ശില്പി എന്ന വിശേഷണമുള്ള ഇന്ത്യൻ പ്രധാനമന്ത്രി ആരാണ്❓

••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം : ജവഹർലാൽ നെഹ്‌റു

✅ജവഹർലാൽ നെഹ്രു (നവംബർ 14, 1889- മേയ് 27, 1964) ആധുനിക ഇന്ത്യയുടെ ശില്പി എന്നു വിശേഷിപ്പിക്കുന്ന ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി
✅ഇന്ത്യൻ സ്വാതന്ത്ര്യ സമര നേതാവ് രാഷ്ട്രീയ തത്ത്വ ചിന്തകൻ, ഗ്രന്ഥ കർത്താവ്‌, ചരിത്രകാരൻ എന്നീ നിലകളിലെല്ലാം വ്യക്തി മുദ്ര പതിപ്പിച്ച നെഹ്രു രാജ്യാന്തര തലത്തിൽ ചേരിചേരാനയം അവതരിപ്പിച്ചും ശ്രദ്ധ നേടിയിരുന്നു.
✅മോഹൻദാസ് കരംചന്ദ് ഗാന്ധിയുടെ ആശിസ്സുകളോടെ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ മുന്നണി പ്പോരാളിയായി മാറിയ ഇദ്ദേഹം ഇന്ത്യക്കു സ്വാതന്ത്ര്യം കിട്ടിയ 1947 മുതൽ 1964ൽ മരിക്കുന്നതു വരെ ഇന്ത്യയുടെ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചു. .
✅സോഷ്യലിസത്തിൽ ഊന്നിയ നെഹ്രുവിന്റെ രാഷ്ട്രീയ ദർശനങ്ങളാണ്‌ നാലു പതിറ്റാണ്ടോളം ഇന്ത്യയെ നയിച്ചത്‌.
✅അദ്ദേഹത്തിന്റെ ഏക മകൾ ഇന്ദിരാ ഗാന്ധിയും ചെറുമകൻ രാജീവ്‌ ഗാന്ധിയും പിന്നീട്‌ ഇന്ത്യയുടെ പ്രധാന മന്ത്രി സ്ഥാനം വഹിച്ചിട്ടുണ്ട്‌.
✅1889 ൽ ജനിച്ച അദ്ദേഹത്തിന്റെ ജന്മദിനമായ നവംബർ 14 രാജ്യം ശിശുദിനമായി ആഘോഷിക്കുന്നു
✅'ജവഹർ'  എന്ന വാക്കിന്റെ അർത്ഥം അമൂല്യ രത്‌നം എന്നാണ്. 'ലാൽ' എന്നാൽ പ്രിയപ്പെട്ടവൻ എന്നാണർത്ഥം.
✅തോട് എന്നർത്ഥം വരുന്ന നഹർ എന്ന പേർഷ്യൻ വാക്കിൽ നിന്നാണ് നെഹ്‌റു എന്ന പേര് ഉണ്ടായത്
✅ 1916-ലെ ലക്‌നൗ കോൺഗ്രസ്സ് സമ്മേളനത്തിൽ വച്ചാണ് നെഹ്‌റു ആദ്യമായി ഗാന്ധിജിയെ കണ്ട്‌ മുട്ടുന്നത്.
✅ഏറ്റവും കൂടുതൽ കാലം ഇന്ത്യയുടെ പ്രധാന മന്ത്രിയായിരുന്നത് നെഹ്രുവാണ്.
✅1952-ൽ ഏഷ്യയിലാദ്യമായി (ഇന്ത്യയിൽ) കമ്മ്യൂണിറ്റി ഡെവലപ്മെന്റ് പ്രോഗ്രാം, ജനസംഖ്യ നിയന്ത്രണത്തിനു വേണ്ടി കുടുംബാസൂത്രണ പദ്ധതി തുടങ്ങിയവ നടപ്പാക്കിയത് നെഹ്‌റു ആയിരുന്നു.

ഏപ്രിൽ 20, 2019

ഇന്ത്യയിലെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്നയും, പാകിസ്താനിലെ പരമോന്നത ബഹുമതിയായ നിഷാൻ-ഇ-പാകിസ്താനും ലഭിച്ച ഇന്ത്യൻ പ്രധാനമന്ത്രി ആരാണ്❓

ഇന്ത്യയിലെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്നയും, പാകിസ്താനിലെ പരമോന്നത ബഹുമതിയായ നിഷാൻ-ഇ-പാകിസ്താനും ലഭിച്ച ഇന്ത്യൻ പ്രധാനമന്ത്രി ആരാണ്❓

••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം : മൊറാർജി ദേശായി

✳ജനനം : ഫെബ്രുവരി 29 1896
✳മരണം : ഏപ്രിൽ 10, 1995
✳ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനിയും ഇന്ത്യയുടെ ആദ്യത്തെ കോൺഗ്രസ് ഇതര മന്ത്രിസഭയിലെ പ്രധാന മന്ത്രിയുമായിരുന്നു.
✳ഉത്തരപ്രദേശിന് പുറത്ത് ജനിച്ച ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ്
✳പ്രധാനമന്ത്രി പദത്തിലെത്തുന്ന ലോകത്തെ ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് അദ്ദേഹം. (81-മത്തെ വയസ്സിൽ).
✳പാകിസ്താനും ഇന്ത്യയും തമ്മിലുള്ള പരസ്പര വൈര്യം ഇല്ലാതാക്കാൻ ദേശായി വളരെ ശ്രദ്ധിക്കപ്പെട്ട പ്രവർത്തനങ്ങൾ നടത്തിയിരുന്നു.
✳ഇന്ത്യയിലെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്നയും, പാകിസ്താനിലെ പരമോന്നത ബഹുമതിയായ നിഷാൻ-ഇ-പാകിസ്താനും ലഭിച്ച ഏക പ്രധാനമന്ത്രി കൂടിയാണ് ദേശായി.
✳മൊറാർജി ദേശായ്  1990-ൽ പാക് പ്രസിഡൻറ്റ് ഗുലൻ ഇസ്ഹാഖ് ഖാനിൽ നിന്നും നിഷാൻ "ഇ" പാക്കിസ്ഥാനും,1991-ൽ ഭാരത് രത്നയും കരസ്ഥമാക്കി
✳മുൻപ് ബോംബെ പ്രസിഡൻസിയും ഇപ്പോൾ ഗുജറാത്ത് സംസ്ഥാനത്തിന്റെ ഭാഗവുമായ ബൽസാർ ജില്ലയിലാണ് ദേശായി ജനിച്ചത്.
✳പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം മുംബൈ വിൽസൺ കോളേജിൽ നിന്നും ബിരുദം കരസ്ഥമാക്കി.
✳ഗുജറാത്ത് സിവിൽ സർവ്വീസിൽ ചേർന്നു.
✳1927-1928 കാലത്തെ കലാപത്തിൽ ഹൈന്ദവ സമുദായത്തോട് ആഭിമുഖ്യം കാണിച്ചതിന്റെ പേരിൽ ഗോധ്ര ജില്ലയിലെ കളക്ടർ സ്ഥാനം രാജിവെക്കേണ്ടി വന്നു.
✳കോൺഗ്രസ്സിലൂടെയാണ് രാഷ്ട്രീയ പ്രവേശം നടത്തിയത്.
✳സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് ജയിൽ വാസം അനുഭവിച്ചിട്ടുണ്ട്.
✳1963 ൽ കോൺഗ്രസ്സിൽ കാമരാജ് പദ്ധതി നടപ്പിലാക്കിയപ്പോൾ ദേശായി കേന്ദ്ര മന്ത്രി സ്ഥാനം രാജിവെച്ചു.
✳1967 ൽ ഇന്ദിരാ ഗാന്ധി സർക്കാരിൽ സാമ്പത്തിക വകുപ്പിന്റെ ചുമതലയുള്ള ഉപ പ്രധാന മന്ത്രിയായിരുന്നു.
✳1969 ൽ കോൺഗ്രസ്സ് പിളർന്നപ്പോൾ ഔദ്യോഗിക വിഭാഗത്തിന്റെ കൂടെ നിന്നു.
✳പിന്നീട് ജനതാ പാർട്ടി രൂപീകരിക്കപ്പെട്ടപ്പോൾ അതിൽ ചേർന്നു.
✳1975 ലെ അടിയന്തരാവസ്ഥ കാലത്ത് ജയിലിലടക്കപ്പെട്ടു.
✳1977 ലെ പൊതു തിരഞ്ഞെടുപ്പിൽ ജനതാ പാർട്ടി അധികാരത്തിൽ വന്നപ്പോൾ ഐക്യകണ്ഠേന പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഏപ്രിൽ 17, 2019

കേരളത്തിലെ ആദ്യ ട്രെയിൻ സർവീസ് ഏതായിരുന്നു❓

കേരളത്തിലെ ആദ്യ ട്രെയിൻ സർവീസ് ഏതായിരുന്നു❓

••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം : ബേപ്പൂരിനും തിരൂരിനും ഇടയിൽ

✅1844 ൽ ഇന്ത്യയുടെ ഗവർണർ ജനറൽ ആയിരുന്ന ലോർഡ് ഹാർഡിങ്ങ് (Lord Hardinge) ഇന്ത്യയിൽ തീവണ്ടിഗതാഗതം ആരംഭിക്കാൻ സ്വകാര്യ സംരംഭകരെ അനുവദിച്ചു.
✅1851 ഡിസംബർ 12 ആം തീയതിയാണ് ഇന്ത്യയിൽ ആദ്യമായി തീവണ്ടി ഓടിയത്.
✅റൂർക്കിയിലേക്കുള്ള നിർമ്മാണ വസ്തുക്കൾ കൊണ്ടുപോകാൻ വേണ്ടിയായിരുന്നു ഇത്.
✅ ഒന്നര വർഷത്തിനു ശേഷം 1853 ഏപ്രിൽ16 ആം തീയതി ഇന്ത്യയിലെ ആദ്യത്തെ യാത്രാ തീവണ്ടി ഓടിത്തുടങ്ങി.
✅അങ്ങനെ ഇംഗ്ലണ്ടിൽ തീവണ്ടി ആദ്യമായി ഓടിയതിനു ശേഷം വെറും 28 വർഷം കൊണ്ടുതന്നെ അത് ഇന്ത്യയിലെത്തി. ലോർഡ് ഫാക്ൿലാന്റ് എന്ന 2-4-0 എഞ്ചിനാണ് ഈ തീവണ്ടിയിൽ ഘടിപ്പിച്ചിരുന്നത്.
✅ബോറിബന്ദർ, ബോംബെ, താനെ എന്നീ സ്ഥലങ്ങളിലൂടെയാണ് ഈ തീവണ്ടി ഓടിയത്. ഏകദേശം 34 കിലോമീറ്റർ ദൂരം ആയിരുന്നു യാത്രാദൂരം.
✅ഏതാണ്ട് ഒരു വർഷത്തിനു ശേഷം കൽക്കത്തയിലും തീവണ്ടി ഗതാഗതം ആരംഭിച്ചു. 1854 ഓഗസ്റ്റ് 15-ന് ഹൗറയിൽ നിന്ന് ഹൂഗ്ലിയിലേക്ക് യാത്രാ വണ്ടി ഓടാൻ തുടങ്ങി.
✅1856-ൽ മദ്രാസ് റെയിൽ‌വേ കമ്പനി മദ്രാസിലും ആദ്യത്തെ തീവണ്ടിപ്പാത തുറന്നു. ഇത് റോയപുരം മുതൽ ചിന്നാമപ്പേട്ട വരെ ആയിരുന്നു. റോയപുരത്തു നിന്നാണ് മദിരാശിയിൽ നിന്നുള്ള എല്ലാ വണ്ടികളും ആദ്യ കാലത്ത് പുറപ്പെട്ടിരുന്നത്.
✅1873- ലാണ് മദിരാശിയിലെ സെന്റ്രൽ സ്റ്റേഷൻ നിർമ്മിക്കുന്നത്.
✅1870-ൽ ഇന്ത്യയിലെ പ്രധാന തുറമുഖ നഗരങ്ങളായ ബോംബേയും കൽക്കത്തയും തീവണ്ടിപ്പാതയാൽ ബന്ധിപ്പിക്കപ്പെട്ടു
✅1880 ആയപ്പോൾ ഇന്ത്യയിലെ തീവണ്ടിപ്പാതയുടെ മൊത്തം നീളം ഏകദേശം 14,500 കിലോമീറ്ററായി. തുറമുഖ പട്ടണങ്ങളായ ബോംബെ, മദ്രാസ്, കൽക്കട്ട എന്നിവിടങ്ങളിൽ നിന്നും അകത്തേക്ക് പടർന്നു കിടക്കുന്ന രീതിയിലായിരുന്നു അന്നത്തെ തീവണ്ടിപ്പാതയുടെ രൂപം. ചരക്കു ഗതാഗതത്തിനു ആയിരുന്നു പ്രാമുഖ്യം.
✅1920 ൽ സർക്കാർ തീവണ്ടി ഗതാഗത മേഖല ഏറ്റെടുക്കുകയും, റെയിൽവേ വഴിയുള്ള വരുമാനത്തെ മറ്റു സർക്കാർ വരുമാന മേഖലകളിൽ നിന്നു വേർപെടുത്തി ഒരു പ്രത്യേക മേഖലയാക്കുകയും ചെയ്തു. ഇതിനായി പ്രത്യേകം റെയിൽവേ ബജറ്റ് അവതരിപ്പിച്ചുപോന്നു. ഈ സമ്പ്രദായം 2017 വരെ നിലനിന്നു. 2017മുതൽ റെയിൽവേ ബജറ്റ് പൊതു ബജറ്റിന്റെ ഭാഗമായി.
✅1936-ലാണ് ഇന്ത്യയിൽ എയർ കണ്ടീഷൻ ചെയ്ത വണ്ടികൾ ഓടിത്തുടങ്ങിയത്
✅1947 ൽ സ്വാതന്ത്ര്യം കിട്ടുന്ന സമയത്ത് ഇന്ത്യയിൽ ഏകദേശം 42 വ്യത്യസ്ത തീവണ്ടി ശൃംഖലകളുണ്ടായിരുന്നു ‍
✅1951 ൽ ഇവയെയെല്ലാം സംയോജിപ്പിച്ച് ഒറ്റ ശൃംഖലയാക്കുകയും, ഇന്ത്യൻ റെയിൽവേ എന്നു അതിന്‌ നാമകരണം ചെയ്യുകയും ചെയ്തു.
✅1985 ആയപ്പോഴേക്കും ആവി എഞ്ചിനുകൾ പാടെ ഉപയോഗത്തിലില്ലാതായി. അതിനുപകരം ഡീസൽ, ഇലക്ട്രിക്ക് എഞ്ചിനുകൾ ഉപയോഗിച്ചു തുടങ്ങി.
✅1995 ആയപ്പോഴേക്ക് ‍‍ സീറ്റ് റിസർവേഷൻ തുടങ്ങിയ ജോലികൾ പൂർണമായും കമ്പ്യൂട്ടർ ‍വൽക്കരിക്കപ്പെട്ടു
✳കേരളത്തിൽ സ്ഥാപിക്കപ്പെട്ട ആദ്യത്തെ റെയിൽപ്പാത ബേപ്പൂർ മുതൽ തിരൂർ വരെ 30.5 കി. മീ. നീളത്തിൽ
✳1861 മാർച്ച് 12ന്ന് പ്രവർത്തനം തുടങ്ങി. തിരൂരിൽ നിന്ന് കുറ്റിപ്പുറത്തേക്ക് ആ വർഷം മെയ് ഒന്നിനും, കുറ്റിപ്പുറത്തു നിന്ന് പട്ടാമ്പിയിലേക്ക് അടുത്ത വർഷം സപ്തംബർ 23 നും, പട്ടാമ്പിയിൽ നിന്നു കോയമ്പത്തൂരിനടുത്തുള്ള പോത്തനൂർക്ക് 1862-ൽ തന്നെ ഏപ്രിൽ 14 നും തീവണ്ടികൾ ഓടിത്തുടങ്ങി.
✳ആദ്യത്തെ റെയിൽ പാതയിൽ ഓടിക്കാൻ എഞ്ചിനും കോച്ചുകളും ബേപ്പൂർ തുറമുഖത്ത് കടൽ വഴിയാണ് എത്തിച്ചത്.
✳1902-ൽ ഷൊർണൂർ- എറണാകുളം റെയിൽപ്പാത തുടങ്ങിയത് നാരോ ഗേജ് ആയിട്ടായിരുന്നു.
✳1930-35 കാലത്ത് ഇത് ബ്രോഡ് ഗേജ് ആക്കി കൊച്ചിയുമായി ബന്ധിപ്പിച്ചു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ തന്നെ ഷൊർണൂർ- നിലമ്പൂർ റെയിൽപ്പാതയും നിലവിൽ വന്നിരുന്നു.
✳തിരുവിതാംകൂറിൽ കൊല്ലം ചെങ്കോട്ട റെയിൽപ്പാത 1890-ൽ ആണ് പണിതുടങ്ങിയത്. 1904-ൽ ഈ പാതയിൽ വണ്ടികൾ ഓടിത്തുടങ്ങി. ഇത് തുടങ്ങിയത് മീറ്റർ ഗേജ് പാതയായിട്ടാണ്.

ഏപ്രിൽ 16, 2019

ലോകത്തിൽ ആദ്യമായി പുകയിലയും പുകയില ഉത്പന്നങ്ങളുടെ വില്പനയും നിരോധിച്ച രാജ്യം ഏതാണ്❓

ലോകത്തിൽ ആദ്യമായി പുകയിലയും പുകയില ഉത്പന്നങ്ങളുടെ വില്പനയും നിരോധിച്ച രാജ്യം ഏതാണ്❓

••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം : ഭൂട്ടാൻ

✅ഇന്ത്യയിലെ ആദ്യത്തെ പുകയില വിരുദ്ധ ജില്ല : കോട്ടയം
✅ഏറ്റവും കൂടുതൽ പുകയില ഉത്പാദിപ്പിക്കുന്ന സംസ്ഥാനം : ആന്ധ്രപ്രദേശ്
✅കേന്ദ്ര പുകയില റിസർച്ച് സെന്റർ : രാജ്മുന്ദ്രി
✳പുകയിലച്ചെടിയുടെ ഇലയാണ് പുകയില എന്നറിയപ്പെടുന്നത്.
✳ലോകത്തിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന മാദക ദ്രവ്യമാണ്‌ ഇത്.
✳നൂറ്റാണ്ടുകളായി മനുഷ്യർ ഉപയോഗിച്ചിരുന്ന ഒരു ലഹരി വസ്തുവാണ്‌ ഇത്.
✳സിഗരറ്റ്, ബീഡി തുടങ്ങിയവയുടെ രൂപത്തിലാണ് ഇത് വ്യാപകമായി ഉപയോഗിക്കപ്പെടുന്നത്.
✳മറ്റു ലഹരി വസ്തുക്കളിൽ നിന്നും വ്യത്യസ്തമായി ഈ ലഹരി ഉപയോഗിക്കുന്നതിന്‌ മതത്തിന്റേയും സമൂഹത്തിന്റേയും പിൻബലം കൂടി ഉണ്ടായിരുന്നു.
✳മനുഷ്യന്റെ ജീവനു തന്നെ ഭീഷണി ഉയർത്തുന്ന ഒന്നിലധികം രോഗങ്ങൾക്ക് പുകയില കാരണമാകുന്നു. മറ്റുള്ള ലഹരി വസ്തുക്കൾ പോലെ തന്നെ ഉപയോഗിക്കുന്ന ആളിനെ പുകയിലയുടെ സ്ഥിരം ഉപഭോക്താവ് ആക്കിമാറ്റുന്നതിന്‌ പുകയിലക്കും കഴിവുണ്ട്.
✅ആയുർ‌വേദത്തിലും ഹോമിയോപ്പതിയിലും പുകയിലയെ മരുന്നായി ഉപയോഗിക്കുന്നുണ്ട്.
✳പുകയിലയിലുള്ള നാലായിരത്തിലധികം രാവസ്തുക്കളിലേറ്റവും മുഖ്യൻ നിക്കോട്ടിനെന്ന ആൽക്കലോയിഡ് ആണ്.
 ✳പുകയിലയുടെയും പുകയില ഉൽപ്പന്നങ്ങളുടെയും ലഹരി ദായക സ്വഭാവത്തിന് കാരണ​ ഇതാണ്.
✅ഉപയോഗിക്കുന്ന ആളിനെ അതിന് അടിമയാക്കാൻ ഈ വിഷപദാർത്ഥത്തിനുള്ള കഴിവ് അന്യാദൃശ്യമാണ്.
✳ആദ്യമാദ്യം ചെറിയ അളവുകളിൽ ലഹരി കിട്ടുമെങ്കിലും ക്രമേണ അത്രയും പോരാതെ വരികയും കൂടുതൽ കൂടുതൽ ഉപയോഗിക്കാൻ ഉപയോക്താവ് പ്രേരിതനാവുകയും ചെയ്യും.
✳ചുരുങ്ങിയ കാലത്തിനുള്ളിൽ പുകയില ഇല്ലാതെ കഴിയാൻ പറ്റാത്ത രീതിയിൽ അതിനടിമപ്പെട്ടുപോകുകയുമാണ് ഫലം.
✳പുകയില ചെടിയുടെ വേരിലാണ് നിക്കോട്ടിനുണ്ടാവുക.ചെടിയുടെ എല്ലാഭാഗങ്ങളിലുമിത് കാണും.
✅ഇലകളിലാണ് കൂടിയ അളവിൽ സംഭരിക്കപ്പെടുന്നത്. ആകെയുള്ളതിന്റെ ഏതാണ്ട് 60% ഇലകളിലും, 20% തണ്ടിലും,10% വേരിലും 5%പൂക്കളിലും കാണുന്നു.
✳പുകയിലക്ക് ഔഷധ പ്രാധാന്യവുമുണ്ട്. ദഹനക്കുറവ്, വയറ് പെരുക്കം, അരുചി, എന്നിവ ശമിപ്പിക്കാൻ ഇത് മറ്റ് ഔഷധ പദാർത്ഥങ്ങൾ ചേർത്തുപയോഗിക്കാം. വാതവേദന,നീര് എന്നിവയ്ക്ക് ഇതിന്റെ കഷായം ധാര കോരുന്ന ഫലം ചെയ്യും.
✳ചില വിഷ പദാർത്ഥങ്ങൾ ഉള്ളിൽ ചെന്നാൽ ഛർദ്ദിച്ച് പുറന്തള്ളാൻ പുകയില നീരുപയോഗിക്കാം. കൂടാതെ ജൈവ കീടനാശിനിയായും പുകയിലക്കഷായം ഉപയോഗിക്കാറുണ്ട്.
✳നിക്കോട്ടിയാന (Nicotiana) ജനുസിൽപ്പെടുന്ന വിവിധ സസ്യങ്ങളിൽ അടങ്ങിയിട്ടുള്ള ഒരു ആൽക്കലോയ്‌ഡ് ആണ് നിക്കോട്ടിൻ.

➡രാസസംജ്ഞ :  C10 H14N2

✳നിക്കോട്ടിൻ വർധിച്ച അളവിൽ അടങ്ങിയിട്ടുള്ള നിക്കോട്ടിയാന ടബാക്കം (N.tabacum) എന്ന സ്പീഷീസാണ് പുകയില.
✳പോർച്ചുഗലിലെ ഫ്രഞ്ച് അംബാസിഡറായിരുന്ന ജീൻ നിക്കോട്ട് (Jean Nicot) എ.ഡി. 1550-ലാണ് ആദ്യമായി പുകയില അമേരിക്കയിൽ നിന്നും യൂറോപ്പിലേക്ക് കൊണ്ടുവന്നത്.
✳അദ്ദേഹത്തിന്റെ പേരിലാണ് പുകയിലച്ചെടിയും അതിലടങ്ങിയ ആൽക്കലോയിഡുകളും അറിയപ്പെട്ടത്.
✳പിക്ടെറ്റ് (Pictet) ആണ് നിക്കോട്ടിൻ ആദ്യമായി (1904) സംശ്ളേഷണം ചെയ്തെടുത്തത്. പുകയിലയിൽ അടങ്ങിയിട്ടുള്ള ആൽക്കലോയ്ഡുകളിൽ പ്രഥമസ്ഥാനം നിക്കോട്ടിനാണ്.

ഏപ്രിൽ 15, 2019

തകഴി ശിവശങ്കര പിള്ളക്ക് ജ്ഞാനപീഠം ലഭിച്ച കൃതിയേതാണ്❓

തകഴി ശിവശങ്കര പിള്ളക്ക് ജ്ഞാനപീഠം ലഭിച്ച കൃതിയേതാണ്❓

••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം : കയർ

✳നോവൽ, ചെറുകഥ എന്നീ ശാഖകളിൽ വ്യക്തിമുദ്ര പതിപ്പിച്ച മലയാള സാഹിത്യകാരനാണ് തകഴി ശിവശങ്കരപ്പിള്ള
✅കുട്ടനാടിന്റെ ഇതിഹാസകാരനെന്ന വിശേഷണമുള്ള ഈ കഥാകാരൻ 1912 ഏപ്രിൽ 17ന്‌ ആലപ്പുഴജില്ലയിലെ തകഴിയിൽ ജനിച്ചു.
✅ജീവൽ സാഹിത്യ പ്രസ്ഥാനത്തിന്റെ മലയാളത്തിലെ പ്രചാരകനായിരുന്നു ഇദ്ദേഹം. പി. കേശവദേവ്, പൊൻകുന്നം വർക്കി, വൈക്കം മുഹമ്മദ് ബഷീർ എന്നിവർ സമകാലികരായിരുന്നു.
✳ജനനം : 1912 ഏപ്രിൽ 17 തകഴി, ആലപ്പുഴ,
✳മരണം : 1999 ഏപ്രിൽ 10 (പ്രായം 86)
✳സൃഷ്ടികൾ : ചെമ്മീൻ (1965),
ഏണിപ്പടികൾ (1964),
കയർ(1978),
രണ്ടിടങ്ങഴി(1948)
പുരസ്കാരങ്ങൾ
ജ്ഞാനപീഠം,കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്,കേരള സാഹിത്യ അക്കാദമി അവാർഡ്,വയലാർ അവാർഡ്

✅ചെറുകഥ, നാടകം, സഞ്ചാരസാഹിത്യം, ആത്മകഥ എന്നീ മേഖലകളിലും സംഭാവനകൾ നൽകിയ തകഴിക്ക് 1984-ലെ ജ്ഞാനപീഠ പുരസ്‌കാരം ലഭിച്ചു
✅ വ്യക്തിയേക്കാൾ സമൂഹത്തിന്റെ ചിത്രം കൂടുതലായി തെളിയുന്നതാണ് തകഴിയുടെ നോവലുകൾ. സാമൂഹിക പരിവർത്തനം ലക്ഷ്യമാക്കിയ എഴുത്തുകാരനാണ് ഇദ്ദേഹം.
കേരള മോപ്പസാങ്ങ്‌ എന്നും തകഴിയെ വിശേഷിപ്പിക്കാറുണ്ട്‌.

ഏപ്രിൽ 14, 2019

ശ്രീ നാരായണ ഗുരു സന്ദർശിച്ച ഏക വിദേശ രാജ്യം❓

ശ്രീ നാരായണ ഗുരു സന്ദർശിച്ച ഏക വിദേശ രാജ്യം❓

••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം : ശ്രീലങ്ക

✅കേരളത്തിൽ ജീവിച്ചിരുന്ന ഒരു സന്ന്യാസിയും സാമൂഹിക പരിഷ്ക്ർത്താവും, നവോത്ഥാനനായകനും ആയിരുന്നു ശ്രീനാരായണഗുരു (1856-1928)
✅ഈഴവ സമുദായത്തിൽ ജനിച്ച അദ്ദേഹം സവർണ്ണമേധാവിത്വത്തിനും സമൂഹതിന്മകൾക്കും എതിരെ കേരളത്തിലെ താഴ്ന്ന ജാതിക്കാർക്ക് പുതിയമുഖം നൽകി.
✅കേരളത്തിലെ ജാതി വ്യവസ്ഥയെ ചോദ്യം ചെയ്ത ഏറ്റവും പ്രധാനപ്പെട്ട സാമൂഹിക പരിഷ്കർത്താവാണ് ശ്രീ നാരായണ ഗുരു.
✅അന്നു കേരളത്തിൽ നിലനിന്നിരുന്ന സവർണ മേൽക്കോയ്മ, തൊട്ടുകൂടായ്മ, തീണ്ടിക്കൂടായ്മ തുടങ്ങിയ ശാപങ്ങൾക്കെതിരെ അദ്ദേഹം പ്രവർത്തിച്ചു.
✅ബ്രാഹ്മണരേയും മറ്റു സവർണഹിന്ദുക്കളെയും കുറ്റപ്പെടുത്തുന്നതിനു പകരം ഗുരു വിദ്യാലയങ്ങളും ക്ഷേത്രങ്ങളും സ്ഥാപിച്ച് അവർണ്ണരുടെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിച്ചു.
✅മറ്റുള്ളവരോടുള്ള തുറന്ന സമീപനവും അഹിംസാപരമായ തത്ത്വചിന്തയും അദ്ദേഹത്തിന്റെ മുഖമുദ്രകളായിരുന്നു.
✅സാമൂഹ്യ തിന്മകൾക്കെതിരെയുള്ള പോരാട്ടമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം.
 ✅ഈഴവർ പോലുള്ള അവർണ്ണരുടെ ആചാര്യനായി കരുതപ്പെട്ടിരുന്നെങ്കിലും അദ്ദേഹം ലോക ജനതക്കു തന്നെ മാർഗ്ഗദർശകങ്ങളായ പ്രബോധനങ്ങൾ കൊണ്ട് ലോകം മുഴുവനും ആരാധ്യനായിത്തീർന്ന വ്യക്തിത്വമാണ്‌.


ഏപ്രിൽ 13, 2019

ഏഷ്യയിലെ ഏറ്റവും വലിയ നാവിക പരിശീലന കേന്ദ്രം (നാവിക അക്കാദമി) എവിടെ സ്ഥിതി ചെയ്യുന്നു❓


ഏഷ്യയിലെ ഏറ്റവും വലിയ നാവിക പരിശീലന കേന്ദ്രം (നാവിക അക്കാദമി) എവിടെ സ്ഥിതി ചെയ്യുന്നു❓
••••••┈┈┈┈•✿❁✿•┈┈┈┈••••••
ശരിയായ ഉത്തരം : ഏഴിമല, കണ്ണൂർ

✳ ഇന്ത്യൻ നാവികസേനയുടെ ഏറ്റവും വലിയ പരിശീലന കേന്ദ്രമാണു കേരളത്തിലെ കണ്ണൂർ ജില്ലയിൽ ഏഴിമലയിൽ സ്ഥിതി ചെയ്യുന്ന ഏഴിമല നാവിക അക്കാദമി
✳ഇന്ത്യൻ പ്രധാനമന്ത്രി മൻമോഹൻ സിങ് 2009 ജനുവരി 8-നു നാവിക അക്കാദമി ഉദ്ഘാടനം ചെയ്തു.
✳ഏഷ്യയിലെ ഏറ്റവും വലിയ നാവിക പരിശീലന കേന്ദ്രം കൂടിയാണു ഏഴിമല നാവിക അക്കാദമി.
✳പത്തൊൻപതാം നൂറ്റാണ്ടിൽ ആരംഭിച്ച അമേരിക്കൻ നാവിക അക്കഡമി ആണു ലോകത്തിലെ ഏറ്റവും വലിയ നാവിക അക്കാദമി.
✳പദ്ധതി പൂർണ്ണമായി വികസിക്കുമ്പോൾ ലോകത്തെ ഏറ്റവും വലിയ നാവിക അക്കാദമിയായി ഏഴിമല നാവിക അക്കാദമി മാറും.
✳അക്കാദമിക്ക് 2,452 ഏക്കറോളം വിസ്തൃതിയുണ്ട്. 720 കോടി രൂപയാണ് പദ്ധതിയുടെ ഇതുവരെയുള്ള നിർമ്മാണച്ചെലവ്.
✳മൂന്നുവശവും കടലിനാൽ ചുറ്റപ്പെട്ട ഏഴിമലയ്ക്ക് ഇന്ത്യൻ നാവിക സേനയുടെ ഭൂപടത്തിൽ ഒരു പ്രധാന സ്ഥാനമുണ്ട്.
✳ കേന്ദ്ര പ്രതിരോധ സെക്രട്ടറിയായിരുന്ന കെ.പി. അച്യുത മേനോനാണ് നാവികഅക്കാദമിക്കുവേണ്ടി ഏഴിമല തിരഞ്ഞെടുത്തത്.
✳ ഇന്ത്യൻ പടക്കപ്പലായ ഐ.എൻ.എസ് സാമൂരിൻ ഇവിടെ നിന്നാണ് കടലിലേക്ക് ഇറക്കിയത്. ഇത് ഏഴിമല നാവിക അക്കാദമിയുടെ സ്ഥാപനത്തിന്റെ ഒന്നാം ഘട്ടം കുറിച്ചു.
✳ ഏഴിമലയിലെ മൗണ്ട് ഡെലി വിളക്കുമാടം (ലൈറ്റ് ഹൌസ്) പുരാതനവും പ്രശസ്തവുമാണ്.
✳ഇന്ത്യൻ നേവി സംരക്ഷിക്കുന്ന ഇവിടെ പ്രവേശനം നിയന്ത്രിതമാണ്.
✳ഉത്തരകേരളത്തിലെ എഴുതപ്പെട്ട ചരിത്രം ഉള്ള സ്ഥലങ്ങളിൽ പുരാതനമായ ഒന്നാണ് ഏഴിമല.
✳അതുലൻ എഴുതിയ മൂഷകവംശം എന്ന പുസ്തകം 10-ആം നൂറ്റാണ്ടിനു മുൻപുള്ള ഉത്തരകേരള ചരിത്രത്തിലേക്ക് വെളിച്ചം വീശുന്നു.
✳മൂഷക വംശത്തിലെ ആദ്യത്തെ രാജാവ് രാമഘടമൂഷികൻ ആയിരുന്നു. അദ്ദേഹത്തിന്റെ തലസ്ഥാനമായിരുന്നു ഏഴിമല.
✳പിൽക്കാലത്ത് ഈ രാജവംശം കോലത്തിരി രാജവംശം എന്ന് അറിയപ്പെട്ടു.
✳രാമഘടമൂഷികന്റെ പിൻ‌ഗാമികൾ തലസ്ഥാനം പാഴി (ഇന്നത്തെ പഴയങ്ങാടി), വളഭപട്ടണം (വളപട്ടണം) എന്നീ സ്ഥലങ്ങളിലേക്കും മറ്റു സ്ഥലങ്ങളിലേക്കും മാറ്റി.

ഏപ്രിൽ 10, 2019

ഓങ്കോളജി (oncology) ഏതു രോഗവുമായി ബന്ധപ്പെട്ട ചികിത്സയാണ്❓

ഓങ്കോളജി (oncology) ഏതു രോഗവുമായി ബന്ധപ്പെട്ട ചികിത്സയാണ്❓

••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം : അർബുദം

ഓങ്കോളജി
-------------------
✅അസാധാരണമായ, കാര്യ കാരണ സഹിതമല്ലാത്ത കോശ വളർച്ച ശരീരത്തിലെ മറ്റു കലകളേയും ബാധിയ്ക്കുന്ന അവസ്ഥയാണ് അർബുദം അഥവാ കാൻസർ
✅ക്യാൻസർ രോഗത്തെക്കുറിച്ചും അതിന്റെ ചികിത്സയെക്കുറിച്ചും പ്രതിപാദിക്കുന്ന വൈദ്യ ശാസ്ത്ര ശാഖയാണ് ഓങ്കോളജി. ഇതിൽ കാൻസർ ഗവേഷണവും ചികിത്സയും ഉൾപ്പെടുന്നു
✅ഗ്രീക്ക്‌ പദമായ ഓങ്കോസ്‌ എന്നതിൽ നിന്നുമാണ്‌ ഓങ്കോളജി എന്ന വാക്കുണ്ടായത്‌. ഓങ്കോസ്‌ (oncos)എന്നാൽ ട്യൂമർ അഥവാ വളർച്ച എന്നാണർഥം.
✅ഓങ്കോളജി എന്ന കാന്‍സർ പഠനശാഖയിൽ വൈദഗ്‌ധ്യം നേടിയ ഡോക്‌ടർമാരാണ്‌ ഓങ്കോളജിസ്റ്റുകള്‍.
✅കാന്‍സർ രോഗനിർണയം, പ്രധാന ചികിത്സകളായ ശസ്‌ത്രക്രിയ, റേഡിയോ തെറാപ്പി, കീമോ തെറാപ്പി, തുടർ ചികിത്സാ-പരിശോധനകള്‍, സാന്ത്വന ചികിത്സ, മുന്‍കൂട്ടിയുള്ള രോഗ നിർണയത്തിനുള്ള സ്‌ക്രീനിങ്‌ എന്നിവയൊക്കെ ചേർന്നതാണ്‌ ഓങ്കോളജി.
✅കാന്‍സർ ശസ്‌ത്രക്രിയയെ കുറിച്ച്‌ പഠിക്കുന്ന ശാഖയാണ്‌ സർജിക്കൽ ഓങ്കോളജി.
✅ഔഷധങ്ങള്‍ ഉപയോഗിച്ചുള്ള കാന്‍സർ ചികിത്സ നൽകുന്നതിനുള്ള പഠന ശാഖയാണ്‌ മെഡിക്കൽ ഓങ്കോളജി.
✅റേഡിയേഷന്‍ ഉപയോഗിച്ചുള്ള ചികിത്സ നൽകുന്നതിനുള്ള ശാഖയാണ്‌ റേഡിയേഷന്‍ ഓങ്കോളജി.
✅നാഡീ സംബന്ധമായ കാന്‍സറിന്‌ ന്യൂറോ ഓങ്കോളജിയും ജന നേന്ദ്രിയ-മൂത്രാശയ അനുബന്ധ കാന്‍സറുകള്‍ കൈകാര്യം ചെയ്യാന്‍ ഗൈനക്‌ ഓങ്കോളജിയും കാന്‍സർ മൂലമുണ്ടാകുന്ന മാനസിക പ്രശ്‌നങ്ങള്‍ അപഗ്രഥിച്ചു പരിഹാരം നിർദേശിക്കുന്നതിന്‌ സൈക്കോ ഓങ്കോളജി തുടങ്ങി നിരവധി അവാന്തര വിഭാഗങ്ങള്‍ ഇന്ന്‌ ഓങ്കോളജിയിൽ ഉണ്ട്‌.
✅രക്തത്തിലുണ്ടാകുന്ന കാന്‍സറുകളെക്കുറിച്ചുള്ള പഠന ശാഖയാണ്‌ ഹെമറ്റോ ഓങ്കോളജി.
✅അതുപോലെ കുട്ടികളുടെ കാന്‍സർ ചികിത്സിക്കുന്നതിന്‌ പീഡിയാട്രിക്‌ ഓങ്കോളജി വിഭാഗമുണ്ട്‌.
✅സാമൂഹികാധിഷ്‌ഠിത കാന്‍സർ നിർണയ പരിപാടികള്‍ സംഘടിപ്പിക്കുന്നത്‌ കമ്മ്യൂണിറ്റി ഓങ്കോളജിയുടെ ആഭിമുഖ്യത്തിലാണ്‌. ചുരുക്കത്തിൽ കാന്‍സറുകളെക്കുറിച്ചുള്ള പഠനമാണ്‌ ഓങ്കോളജി എന്നു പറയാം.
✅കാർസിനോവ എന്ന ഗ്രീക്ക്‌ പദത്തിൽ നിന്നുമാണ്‌ കാന്‍സർ എന്ന വാക്ക്‌ ഉദ്‌ഭവിച്ചത്‌. കാർസിനോവയുടെ ലാറ്റിന്‍ രൂപമാണ്‌ കാന്‍സർ. "കാന്‍കർ' എന്നാൽ കാർന്നുതിന്നുന്ന വ്രണം എന്നാണർഥം. കാന്‍സറും ഞണ്ടും തമ്മിൽ ബന്ധപ്പെടുത്താറുണ്ട്‌. ഒരു പക്ഷേ, ശരീരത്തിൽ നിന്ന്‌ കടിച്ച ഞണ്ടിനെ വേർപെടുത്താന്‍ പ്രയാസമുള്ളതുപോലെ ശ്രമകരമാണ്‌ കാന്‍സറിനെ നീക്കം ചെയ്യാനും എന്നായിരിക്കാം ഇതിന്റെ സൂചന. ഞണ്ടിന്റെ ഗ്രീക്കുപദമാണ്‌ കാന്‍സർ എന്നതും ശ്രദ്ധേയമാണ്‌.
✅ഞണ്ടിന്റെ നഖരങ്ങളുടെ ആകൃതിയിലാണ്‌ കാന്‍സർ ചുറ്റിലേക്കും വ്യാപിക്കുന്നത്‌ എന്ന്‌ പുരാതന ഗ്രീക്ക്‌ ഭിഷഗ്വരന്മാർ മനസ്സിലാക്കിയിരുന്നു. അതും ഞണ്ടിന്റെ പേരുതന്നെ ഈ രോഗത്തിനു കൊടുക്കാന്‍ കാരണമായിരുന്നിരിക്കാം.
✅ കോശങ്ങളിലെ ജീനുകളിലുണ്ടാകുന്ന വ്യതിയാനം അഥവാ മ്യൂട്ടേഷന്‍ ആണ്‌ അർബുദത്തിന്റെ മൂലകാരണം.
✅ഓരോ കോശങ്ങളിലും 90,000 ജോടി ജീനുകള്‍ ഉണ്ട്‌. ഇവയാണ്‌ കോശങ്ങളുടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത്‌ കോശ വിഭജനത്തെ നിയന്ത്രിക്കുന്ന ജീനുകളിൽ തകരാറുണ്ടാകുമ്പോള്‍ കോശ വിഭജന പ്രക്രിയ തകരാറിലാവുന്നു. അങ്ങനെ കോശ പെരുക്കത്തിലുണ്ടാകുന്ന പ്രശ്‌നമാണ്‌ കാന്‍സർ അഥവാ അർബുദം.
✅അർബുദത്തെ അവ ഉദ്‌ഭവിച്ച കോശങ്ങളുടെ അടിസ്ഥാനത്തിലാണ്‌ നാമകരണം ചെയ്യുന്നത്‌. ഉദാഹരണത്തിന്‌ ലിംഫ്‌ ഗ്രന്ഥികളുടെ അർബുദത്തിനു ലിംഫോമ എന്നാണു പറയുക. രക്തത്തിലെ അർബുദത്തിനു രക്താർബുദം അഥവാ ലുക്കീമിയ എന്നും എല്ലിന്റെ അർബുദത്തിനു ഓസ്റ്റിയോ സാർക്കോമ എന്നും പറയുന്നു.


ഏപ്രിൽ 09, 2019

ഇന്ത്യയിൽ കേന്ദ്രബജറ്റ് അവതരിപ്പിച്ച ഏക വനിത ആര്❓

ഇന്ത്യയിൽ കേന്ദ്രബജറ്റ്  അവതരിപ്പിച്ച ഏക വനിത ആര്❓
••••••┈┈┈┈•✿❁✿•┈┈┈┈••••••
ഉത്തരം : ഇന്ദിരാ ഗാന്ധി

✅ ഇന്ദിരാ ഗാന്ധി (യഥാർത്ഥ പേര്: ഇന്ദിരാ പ്രിയദർശിനി നെഹ്രു) ഇന്ത്യയുടെഅഞ്ചാമത്തെ പ്രധാനമന്ത്രിയായിരുന്നു.
✅ആധുനിക ചരിത്രത്തിലെ ശ്രദ്ധേയരായ വനിതാ ഭരണാധികാരികളിലൊരാളായി കരുതപ്പെടുന്ന ഇവർ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ മകളായിരുന്നു.
✅1966–77 കാലഘട്ടത്തിലും, പിന്നീട് 1980 മുതൽ മരണം വരേയും നാലു തവണയായി ഇന്ത്യയുടെ പ്രധാനമന്ത്രി പദം അലങ്കരിച്ച ഇവർ തന്നെ പിതാവിനു ശേഷം ഏറ്റവും കൂടുതൽ കാലം രാജ്യം ഭരിച്ച പ്രധാനമന്ത്രിയാണ്.
✳ജവഹർലാൽ നെഹ്രുവിന്റെ ഒരേയൊരു മകളായിരുന്നു ഇന്ദിര 1947 മുതൽ 1964 വരെ അനൗദ്യോഗികമായി പിതാവിന്റെ  ഉപദേശക സംഘത്തിന്റെ മുഖ്യ ചുമതല വഹിച്ചിരുന്നു.
✅ഭരണത്തിൽ അവരുടെ സ്വാധീനം വളരെ പ്രകടമായിരുന്നു.
✅1959 ൽ കോൺഗ്രസ്സ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. നെഹ്രുവിന്റെ മരണശേഷം, തനിക്കു വച്ചു നീട്ടിയ പ്രധാനമന്ത്രിപദം നിരസിച്ച് ലാൽബഹാദൂർ ശാസ്ത്രി മന്ത്രിസഭയിൽ ഒരു കേന്ദ്രമന്ത്രിയായി ഇന്ദിര ചുമതലയേറ്റു.
✅തന്റെ പിതാവിന്റെ സഹോദരിയായിരുന്നു വിജയലക്ഷ്മി പണ്ഡിറ്റ് മന്ത്രിയാകുന്നതിനെ തടയാനായിട്ടായിരുന്നു ഇന്ദിര നെഹ്രുവിന്റെ മരണത്തിനുടൻ തന്നെ മന്ത്രിസഭയിൽ ചേരുവാൻ താൽപര്യം പ്രകടിപ്പിച്ചത് എന്നു പറയപ്പെടുന്നു.
✅ 1966 ൽ ലാൽ ബഹാദൂർ ശാസ്ത്രിക്കു ശേഷം ഇന്ത്യയുടെ അഞ്ചാമത് പ്രധാനമന്ത്രിയും, ആദ്യത്തെ വനിതാ പ്രധാനമന്ത്രിയുമായി സ്ഥാനമേറ്റെടുത്തു.
✅ഒരു പ്രധാനമന്ത്രി എന്ന നിലയിൽ അധികാര കേന്ദ്രീകരണത്തിന്റേയും, കർക്കശമായ പെരുമാറ്റത്തിന്റേയും ഒരു പ്രതീകമായിരുന്നു ഇന്ദിര.
✅കിഴക്കൻ പാകിസ്താന്റെ  സ്വാതന്ത്ര്യ സമരത്തിനു പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് പാകിസ്താനുമായി യുദ്ധത്തിലേർപ്പെട്ട ഇന്ദിര, യുദ്ധത്തിൽ ഇന്ത്യ വിജയിച്ചതോടെ ബംഗ്ലാദേശ് രൂപീകരണത്തിന് കാരണമായി.
✅ഇന്ദിരയുടെ ഭരണകാലത്ത് ഇന്ത്യ, ദക്ഷിണേഷ്യയിലെ ഒരു പ്രധാന ശക്തിയായി വളർന്നു.
✅ഇന്ത്യ സാമ്പത്തികവും, രാഷ്ട്രീയവും, സൈനികവുമായി അഭൂതപൂർവ്വമായ വളർച്ച കൈവരിക്കുകയുണ്ടായി.
✳1975 മുതൽ 1977 വരെ ഇന്ദിര ഇന്ത്യയിൽ പ്രഖ്യാപിച്ച അടിയന്തരാവസ്ഥ കാലത്ത് അവർ ഒരു ഏകാധിപതിയെ പോലെയാണ് പെരുമാറിയിരുന്നത്.
✅ഓപ്പറേഷൻ ബ്ലൂസ്റ്റാർ എന്ന നടപടിയുടെ പരിണത ഫലമായി 30 ഒക്ടോബർ 1984 ന് തന്റെ തന്നെ സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയേറ്റ് ഇന്ദിര മൃതിയടഞ്ഞു.
✳ആയിരം കൊല്ലങ്ങൾക്കിടെ ജീവിച്ച ശ്രേഷ്ഠയായ വനിതയെ കണ്ടെത്താനായി ബി.ബി.സി നടത്തിയ തിരഞ്ഞെടുപ്പിൽ ഒന്നാമതെത്തിയത് ഇന്ദിരാ ഗാന്ധിയായിരുന്നു. ഇംഗ്ലണ്ടിലെ എലിസബത്ത് രാജ്ഞി, മേരി ക്യൂറി, മദർ തെരേസ എന്നിവരെ പിൻതള്ളിയാണ് ഇന്ദിര ഈ സ്ഥാനത്തേക്കു തിരഞ്ഞെടുക്കപ്പെട്ടത്.
✳ഇന്ത്യയുടെ ധനകാര്യ മന്ത്രി പദവിയിൽ 26 ജൂൺ 1970 മുതൽ  29 ഏപ്രിൽ 1971 വരെയും ഇന്ത്യയുടെ വിദേശകാര്യ മന്ത്രി പദവിയിൽ 9 മാർച്ച് 1984 മുതൽ 31 ഒക്ടോബർ 1984 വരെയും സേവനമനുഷ്ഠിച്ചു

ഏപ്രിൽ 08, 2019

ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഗവർണർ ആയി നിയമിക്കപ്പെടാൻ വേണ്ട ഏറ്റവും കുറഞ്ഞ പ്രായപരിധി എത്രയാണ്❓

ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഗവർണർ ആയി നിയമിക്കപ്പെടാൻ വേണ്ട ഏറ്റവും കുറഞ്ഞ പ്രായപരിധി എത്രയാണ്❓

••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം : 35

✳ഇന്ത്യയിൽ കേന്ദ്ര ഗവൺമെന്റിൽ രാഷ്ട്രപതിക്ക് സമാനമായ അധികാരങ്ങൾ സംസ്ഥാന തലത്തിൽ കൈയ്യാളുന്നതിന് ഇന്ത്യൻ ഭരണഘടന പ്രകാരം നിശ്ചയിക്കപ്പെട്ടിട്ടുള്ള പദവിയാണ് ഗവർണ്ണർ.
✅കേന്ദ്ര ഭരണ പ്രദേശങ്ങളിൽ ഈ പദവിയുടെ പേര് ലഫ്റ്റനന്റ് ഗവർണർ എന്നാണ്.
✅ഒരു സംസ്ഥാനത്തിന്റെ യഥാർത്ഥ ഭരണ നിർവ്വഹണം നടത്തുന്നത് മുഖ്യമന്ത്രിയും അദ്ദേഹം നയിക്കുന്ന മന്ത്രിസഭയുമാണെങ്കിലും സംസ്ഥാനത്തിന്റെ നാമമാത്ര ഭരണത്തലവൻ ആയി ഗവർണ്ണറെ നിശ്ചയിച്ചിരിക്കുന്നു.
✳പൊതുവായി, ഒരു സംസ്ഥാനത്തിന്റെയോ പ്രവിശ്യയുടെയോ കാര്യ നിർവ്വാഹക ചുമതല ഭരണ പരമായി പരിപാലിക്കുവാനുള്ള പദവിയാണ് ഗവർണ്ണർ.
✅ജനാധിപത്യമുള്ള രാജ്യങ്ങളിലെ സംസ്ഥാനത്തലവന്റെ അഭാവത്തിൽ തത്തുല്യ പദവി വഹിക്കുന്നത് ഗവർണ്ണർ ആണ്.
✅സംസ്ഥാന ഭരണ നിർവഹണ വിഭാഗത്തിന്റെ തലവൻ ഗവർണറാണു.
✅കേന്ദ്ര മന്ത്രി സഭയുടെ ഉപദേശപ്രകാരം രാഷ്ട്രപതിയാണു ഗവർണറെ നിയമിക്കുന്നത്.
✅ഗവർണറുടെ ഔദ്യോഗിക കാലാവധി 5 വർഷമാണു.
✅സംസ്ഥാന നിയമ നിർമ്മാണ സഭയുടെ ഭാഗമാണു ഗവർണർ.
✳മുഖ്യമന്ത്രിയും മന്ത്രിസഭാംഗങ്ങളും ഭരണ കാര്യങ്ങളിൽ ഗവർണറെ സഹായിക്കുന്നു.
✳മന്ത്രിസഭയുടെ ഉപദേശം അനുസരിച്ചാണു ഗവർണർ പ്രവർത്തിക്കുന്നത്.
✳കോളനി വൽക്കരണ സമയത്ത് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി പോലുള്ള ചാർട്ടേർഡ് കമ്പനികളുടെ ചുമതല വഹിച്ചിരുന്നവരേയും ഗവർണ്ണർ എന്നു വിളിച്ചിരുന്നു.
✅ഇന്ത്യൻ രാജ ഭരണക്കാലത്ത് ക്ഷത്രപതി എന്ന പദവി ഗവർണ്ണർക്ക് തത്തുല്യമായിരുന്നു.
✳രാജാവിന്റെ അഭാവത്തിൽ ഈ പദവി വഹിച്ചിരുന്നത് ക്ഷത്രപതികളായിരുന്നു
✳ഫ്രഞ്ച് ഭാഷയിൽ നിന്നാണ് ഗവർണ്ണർ എന്ന പദമുണ്ടായത്.

➡1990-1993 കാലഘട്ടത്തിൽ മിസോറാം സംസ്ഥാനത്തിന്റെ ഗവർണർ ആയിരുന്ന സ്വരാജ് കൗശൽ ആണ് ഏറ്റവും പ്രായം കുറഞ്ഞ ഗവർണർ.
➡ തന്റെ മുപ്പത്തി ഏഴാമത്തെ വയസ്സിലാണ് സ്വരാജ് ആദ്യമായി ഗവർണർ പദം അലങ്കരിക്കുന്നത്.

ഏപ്രിൽ 07, 2019

ഇന്ത്യൻ സിനിമയുടെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ്❓

ഇന്ത്യൻ സിനിമയുടെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ്❓

••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം : ദാദാസാഹിബ് ഫാൽക്കെ

✳ചലച്ചിത്ര നിർമ്മാതാവ്, സം‌വിധായകൻ, തിരക്കഥാകൃത്ത് തുടങ്ങിയ മേഖലകളിൽ പ്രശസ്തനായ ദാദസാഹിബ് ഫാൽക്കെ എന്ന ധുന്ദിരാജ് ഗോവിന്ദ് ഫാൽക്കെ
✳ഭാരതീയ ചലച്ചിത്രത്തിന്റെ പിതാവായി ഗണിക്കപ്പെടുന്ന ചലച്ചിത്രപ്രതിഭയാണ്‌.
✳ജനനം : 30 ഏപ്രിൽ 1870
✳മരണം : 16 ഫെബ്രുവരി 1944
✳1913 ൽ ഇറങ്ങിയ "രാജാ ഹരിശ്ചന്ദ്ര" എന്ന ചിത്രമാണ്‌ അദ്ദേഹത്തിന്റെ കന്നിസം‌രംഭം
✳ ഭാരതത്തിലെ ആദ്യ മുഴുനീള ഫീച്ചർ ചലച്ചിത്രമായി ഇതിനെ കണക്കാക്കുന്നു.
✳95 ചിത്രങ്ങളും 26 ചെറുചിത്രങ്ങളും പത്തൊമ്പതു വർഷക്കാലയളവിലെ ചലച്ചിത്രജീവതത്തിൽ ഫാൽക്കെ സംഭാവനചെയ്തു.
✳അദ്ദേഹത്തിന്റെ പ്രശസ്ത്മായ ചിത്രങ്ങളാണ്‌ മോഹിനി ഭസ്മാസുർ(1913),സത്യവാൻ സാവിത്രി(1914),ലങ്ക ദഹൻ(1917),ശ്രീകൃഷ്ണ ജനം(1918),കാളിയ മർദ്ദൻ(1919) എന്നിവ
✳ഫാൽക്കെ മഹാരാഷ്ട്രയിലെ നാസിക്കിൽ ഒരു പുരോഹിത കുടുംബത്തിലാണ് ജനിച്ചത്.
✳ജെ.ജെ. സ്കൂൾ ഒഫ് ആർട്‌സിലും ബറോഡയിലെ കലാഭവനിലും പഠിച്ചു. പിന്നീട് ആർക്കിടെക്ചറും അഭ്യസിച്ചു.
✳പെയിന്റിങ്ങിലും നാടകാഭിനയത്തിലും മാജിക്കിലും താത്പര്യം.
✳അച്ചടിശാല തുടങ്ങിയ ഫാൽക്കെ സിനിമയിലേക്കു തിരിഞ്ഞു.
✳ ഇന്ത്യയിലെ ആദ്യത്തെ ഫിലിം സ്റ്റുഡിയോ സ്ഥാപിച്ചു.
✳1969 ൽ ഭാരതസർക്കാർ ദാദാസാഹിബ് ഫാൽക്കെയെ ആദരിച്ചുകൊണ്ട് തുടങ്ങിയ പുരസ്കാരമാണ്‌ ദാദാ സാഹിബ്‌ ഫാൽക്കെ പുരസ്കാരം.
✳ഈ പുരസ്കാരം ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ ചലച്ചിത്ര പുരസ്കാരമാണ്.
✳ഭാരതീയ ചലച്ചിത്രത്തിന്‌ നൽകപ്പെടുന്ന ആജീവനാന്ത സംഭാവനയ്ക്കാണ്‌ ഈ അവാർഡ് നൽകുന്നത്

ഏപ്രിൽ 06, 2019

February 28 ദേശീയ ശാസ്ത്രദിനമായി ഇന്ത്യയിൽ ആഘോഷിക്കുന്നത് ഏത് കണ്ടുപിടുത്തത്തിന്റെ സ്മരണയ്ക്കാണ്❓

February 28 ദേശീയ ശാസ്ത്രദിനമായി ഇന്ത്യയിൽ ആഘോഷിക്കുന്നത് ഏത് കണ്ടുപിടുത്തത്തിന്റെ  സ്മരണയ്ക്കാണ്❓

••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം : രാമൻ എഫക്റ്റ്

✳1928 ഫെബ്രുവരി 28 നാണ് സർ സി. വി. രാമൻ, നോബൽ പുരസ്കാരം നേടിയ *രാമൻ പ്രതിഭാസം (രാമൻ എഫെക്റ്റ്)* കണ്ടെത്തിയത് . ആ ദിനത്തിന്റെ ഓർമ്മക്കായി ഫെബ്രുവരി 28 , ഇന്ത്യയിൽ ദേശീയ ശാസ്ത്ര ദിനം ആയി ആഘോഷിക്കപ്പെടുന്നു.
✳1986ൽ, ദേശീയ ശാസ്ത്ര ദിനമായി ഫെബ്രുവരി 28 നിർദ്ദേശിക്കപ്പെടണമെന്ന് ദേശീയ ശാസ്ത്ര സാങ്കേതിക വിവര വിനിമയ സമതി (NCSTC) ആവശ്യപ്പെട്ടതിനെ തുടർന്ന് 1987 മുതൽ ഫെബ്രുവരി 28 ദേശീയ ശാസ്ത്ര ദിനമായി രാജ്യമൊട്ടാകെ ആഘോഷിക്കപ്പെടുന്നു.
✳ഓരോ വർഷവും പ്രത്യേക വിഷയം കേന്ദ്രീകരിച്ചായിരിക്കും പരിപാടികൾ ആസൂത്രണം ചെയ്യുക.
✳ഇരുപതാം നൂറ്റാണ്ടിലെ ലോക പ്രശസ്തരായ ഭാരതീയ ശാസ്ത്രജ്ഞരിൽ പ്രമുഖനാണ്‌ ചന്ദ്രശേഖര വെങ്കിട്ട രാമൻ അഥവാ സി.വി.രാമൻ.
✳രാമൻ പ്രഭാവം എന്ന കണ്ടെത്തലിന്‌ 1930-ൽ ഭൗതികശാസ്ത്രത്തിലെ നോബൽ സമ്മാനത്തിന്‌ അർഹനായി.
✳ഫിസിക്സിൽ ആദ്യമായി നോബൽ സമ്മാനം നേടിയ ഏഷ്യക്കാരനുമാണ്.
✳ജനനം : 1888 നവംബർ 7 തിരുച്ചിറപ്പിള്ളി, തമിഴ്‌നാട്
✳മരണം : 1970 നവംബർ 21
✳ദ്രാവകങ്ങളിലെ പ്രകാശത്തിന്റെ വിസരണവുമായി ബന്ധപ്പെട്ട പ്രതിഭാസമാണ് രാമൻ പ്രഭാവം. കടലിന് നീലനിറം എങ്ങനെ ലഭിക്കുന്നു എന്ന ചോദ്യമാണ് ഈ പ്രതിഭാസത്തിന്റെ വിശദീകരണം കണ്ടെത്താൻ രാമനെ പ്രേരിപ്പിച്ചത്.
✳ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂറ്റ് ഓഫ് സയൻ‌സിൽ നിന്നു 1948-ൽ അദ്ദേഹം വിരമിച്ചു.
✳അതിനു ശേഷം ബാംഗ്ലൂരിൽ അദ്ദേഹം രാമൻ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചു. മരിക്കുന്നതു വരെ അദ്ദേഹം അതിന്റെ ഡയറക്ടറായി പ്രവർത്തിച്ചു.
✳1954-ൽ അദ്ദേഹത്തിനു ഭാരതരത്നം പുരസ്കാരം ലഭിച്ചു
✳1970 നവംബർ 21 ശനിയാഴ്ച വെളുപ്പിന് 82-മത്തെ വയസ്സിൽ സി .വി. രാമൻ മരണമടഞ്ഞു.
✳നിശ്ചയിച്ചുറപ്പിച്ച പ്രകാരം രാമൻ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ അദ്ദേഹത്തിന്റെ മൃതശരീരം സംസ്കരിച്ചു.
✳അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം യാതൊരുവിധത്തിലുള്ള മതപരമായ ചടങ്ങുകളും നടന്നില്ല

ഏപ്രിൽ 05, 2019

ഒരു കുരുവിയുടെ പതനം (The fall of a Sparrow) ആരുടെ ആത്മകഥയാണ്❓


ഒരു കുരുവിയുടെ പതനം (The fall of a Sparrow) ആരുടെ ആത്മകഥയാണ്❓
••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം  : ഡോ. സാലിം അലി

✅വ്യവസ്ഥാധിഷ്ഠിതമായ പക്ഷി നിരീക്ഷണത്തിന്‌ ഇന്ത്യയിൽ അടിസ്ഥാനമിട്ട ആളാണ് സാലിം അലി (സാലിം മുഇസുദ്ദീൻ അബ്ദുൾ അലി)
✅അദ്ദേഹത്തിന്റെ നിരീക്ഷണങ്ങൾ, ഭാരതത്തിലെ ജനങ്ങളിൽ പക്ഷിനിരീക്ഷണത്തിനും, പ്രകൃതി സ്നേഹത്തിനും അടിത്തറയിട്ടു.
✅‘ഒരു കുരുവിയുടെ പതനം’ അദ്ദേഹത്തിൻറെ ആത്മകഥയാണ്.
✅ജനനം : 1896 നവംബർ 12 മുംബൈ
✅മരണം: 1987 ജൂൺ 20(പ്രായം 90) മുംബൈ
✳ സാലിം ജനിച്ച്‌ ഒരു വർഷത്തിനുള്ളിൽ തന്നെ പിതാവും മൂന്നുവർഷം തികയുന്നതിനുമുൻപ്‌ മാതാവും മരിച്ചുപോയി.
✳അനാഥരായ ആ കുട്ടികളെ മക്കളില്ലായിരുന്ന അമ്മാവനായിരുന്നു പിന്നീട്‌ വളർത്തിയത്‌.
✅സാലിമിന്റെ പത്താം വയസ്സിൽ അവന്‌ അമ്മാവന്റെ കൈയിൽ നിന്നും ഒരു 'എയർ ഗൺ' ലഭിച്ചു.
✳വീട്ടിലെ തൊഴുത്തിൽ വാസമുറപ്പിച്ചിരുന്ന കുരുവികളെ വെടിവെച്ചിടുന്നതിനു ഇടയിൽ ഒരു പെൺ കുരുവി മുട്ടയിട്ട്‌ അടയിരിക്കുന്നതായും ഒരു ആൺ കുരുവി അതിനു കാവലിരിക്കുന്നതായും സാലിം കണ്ടെത്തി, ആൺ കുരുവിയെ സാലിം വെടിവെച്ചിട്ടു, പക്ഷേ മണിക്കൂറുകൾക്കുള്ളിൽ പെൺകുരുവി മറ്റൊരു ആൺ കുരുവിയെ സമ്പാദിച്ച്‌ തത്സ്ഥാനത്ത്‌ ഇരുത്തി, അങ്ങനെ എട്ട്‌ ആൺ കുരുവികളെ സലിം വെടിവെച്ചിട്ടെങ്കിലും പെൺകുരുവി ഒമ്പതാമൊരു ഇണയെ കണ്ടെത്തുകയാണുണ്ടായത്‌. ഇതെല്ലാം സാലിം തന്റെ ഡയറിയിൽ കുറിച്ചിടുന്നുണ്ടായിരുന്നു, സാലിം അലി എന്ന പക്ഷിശാസ്ത്രജ്ഞന്റെ ആദ്യ നിരീക്ഷണ രേഖകളാണവ.തന്റെ പന്ത്രണ്ടാം വയസ്സിൽ വെടിവെച്ചിട്ട കുരുവിയുടെ കഴുത്തിൽ ഒരു മഞ്ഞ അടയാളമുണ്ടായിരുന്നു. ഈശ്വരഭയമുള്ള ഒരു മുസ്ലിമിന് തിന്നാൻ പറ്റിയ മാംസമാണോ ഇതെന്ന സംശയവുമായി മാതുലന്റെ അടുത്തു ചെന്ന സാലിമിനെ അദ്ദേഹം ബോംബെ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റിയിലെ (BNHS) മില്യാഡ്‌ സായ്പിന്റെ അടുത്തേക്ക്‌ പറഞ്ഞുവിട്ടു. അവിടെ ചെന്ന സാലിമിനെ സായ്പ്‌ സ്നേഹപൂർവ്വം സ്വീകരിക്കുകയും പക്ഷി മഞ്ഞത്താലി (Yellow throated sparrow- Petronia xanthocollis) ആണെന്ന് തിരിച്ചറിയുകയും ചെയ്തു.
✳അവനെ പരീക്ഷണ മുറികളിലേക്കു കൊണ്ടുപോയി നിരവധി കുരുവികളേയും അവയുടെ വ്യത്യാസങ്ങളും കാണിച്ചുകൊടുത്തു, നിരവധി അറകൾ തുറന്ന് ഭാരതത്തിലെ നിരവധി പക്ഷികളേയും പരിചയപ്പെടുത്തി.
✳സാലിം അലി എന്ന ലോകപ്രസിദ്ധനായ പക്ഷിശാസ്ത്രജ്ഞൻ ജനിച്ചു വീണ നിമിഷങ്ങളായിരുന്നു അവ.
പ്രധാന ബിരുദങ്ങളും ബഹുമതികളും
➡ഏഷ്യയിലെ ജന്തു ശാസ്ത്ര ഗവേഷണത്തിനുള്ള ഏഷ്യാറ്റിക്‌ സൊസൈറ്റിയുടെ ജോയ്‌ ഗോബിന്ദ ലോ പതക്കം(1953).
➡ഇന്ത്യൻ പക്ഷി ശാസ്ത്രത്തിനു നൽകിയ നിസ്തുല നേവനത്തിനു രാഷ്ട്രപതിയുടെ പത്മഭൂഷൻ(1958).
➡അലിഗർ മുസ്ലിം യൂണിവേഴ്സിറ്റിയുടെ ഡോക്ടറേറ്റ്‌(1958).
➡ബ്രിട്ടീഷ്‌ ഓർണ്ണത്തോളജിസ്റ്റ്‌ യൂണിയന്റെ യൂണിയൻ സ്വർണ്ണ പതക്കം(1967).
➡ഡെൽഹി യൂണിവേഴ്സിറ്റിയുടെ ഡോക്ടറേറ്റ്‌ (1973).
➡യു.എസ്‌.എസ്‌.ആർ അക്കാദമി ഓഫ്‌ മെഡിക്കൽ സയൻസിന്റെ പാവ്‌ലോവ്‌സ്‌ക്കി സെന്റിനറി സ്മാരക പതക്കം(1973).
➡എച്ച്‌.ആർ.എച്ച്‌. പ്രിൻസ്‌ ബർനാർഡ്‌ ഒഫ്‌ നെതർലാൻഡ്സിന്റെ ഇൻസൈനിയ ഓഫ്‌ ഓഫിസർ ഇൻ ദ ഓർഡർ ഒഫ്‌ ഗോൾഡൻ ആർക്ക്‌(1973).
➡പക്ഷിശാസ്ത്ര പഠനത്തിന്‌ ഇന്ത്യൻ രാഷ്ട്രപതിയുടെ പത്മവിഭൂഷൺ(1976).
➡ആന്ധ്ര യൂണിവേർസിറ്റിയുടെ ഡോക്ടറേറ്റ്‌(1978).
✳സാലിം അലി താൻ പഠിച്ചതും മനസ്സിലാക്കിയതുമായ കാര്യങ്ങൾ ലളിതമായ ഭാഷയിൽ എഴുതി, അദ്ദേഹത്തിന്റെ പ്രബന്ധങ്ങളും പുസ്തകങ്ങളും ലോകരുടെ ആദരവു നേടുകയും ചെയ്തു. തന്റെ സമ്പാദ്യം മുഴുവനും ശാസ്ത്ര പഠന ഗവേഷണങ്ങൾക്കും, പരിസ്ഥിതി സംരക്ഷണത്തിനുമായി എഴുതി വെച്ച ശേഷം 1987-ൽ തൊണ്ണൂറ്റൊന്നാം വയസിൽ അദ്ദേഹം അന്തരിച്ചു.

ഏപ്രിൽ 02, 2019

ഏറ്റവും ഒടുവിൽ ജ്ഞാനപീഠം അവാർഡ് ലഭിച്ച മലയാളി സാഹിത്യകാരൻ❓

ഏറ്റവും ഒടുവിൽ ജ്ഞാനപീഠം അവാർഡ് ലഭിച്ച മലയാളി സാഹിത്യകാരൻ❓

••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം  : ഒ.എൻ.വി. കുറുപ്പ്

✳മലയാളത്തിലെ പ്രശസ്ത കവിയാണ് ഒ.എൻ.വി കുറുപ്പ്
✳ജനനം: 27 മെയ് 1931
✳മരണം: 13 ഫെബ്രുവരി 2016
✳ഒ.എൻ.വി എന്ന ചുരുക്കപേരിലും അറിയപ്പെടുന്നു.
✳ഒറ്റപ്ലാക്കൽ നീലകണ്ഠൻ വേലു കുറുപ്പ് എന്നാണ് പൂർണ്ണനാമം.
✳1982 മുതൽ 1987 വരെ കേന്ദ്ര സാഹിത്യ അക്കാദമി അംഗമായിരുന്നു.
✳കേരള കലാമണ്ഡലത്തിന്റെ ചെയർമാൻ സ്ഥാനവും ഒ.എൻ.വി വഹിച്ചിട്ടുണ്ട്.
✳ സാഹിത്യ രംഗത്തെ സംഭാവനകൾ പരിഗണിച്ച് 2007-ലെ ജ്ഞാനപീഠ പുരസ്കാരം ഇദ്ദേഹത്തിന് 2010-ൽ ലഭിച്ചു.
✳പത്മശ്രീ (1998), പത്മവിഭൂഷൺ(2011) ബഹുമതികൾ നൽകി കേന്ദ്രസർക്കാർ ആദരിച്ചിട്ടുണ്ട്.
✳നിരവധി സിനിമകൾക്കും നാടകങ്ങൾക്കും ടെലിവിഷൻ സീരിയലുകൾക്കും നൃത്തശിൽപങ്ങൾക്കും ഗാനങ്ങൾ രചിച്ചിട്ടുണ്ട്‌.
✳വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് 2016 ഫെബ്രുവരി 13-ന് തിരുവനന്തപുരത്തുവച്ച്‌ അന്തരിച്ചു.
✳മലയാളത്തിലെ ആധുനിക കവിതയ്ക്കു ഭാവുകത്വപരമായ പൂർണ്ണത നൽകുന്നതിലും കവിതയെ സാധാരണ ജനങ്ങളിലെത്തിക്കുന്നതിനും മുന്നിൽ നിന്നവരിൽ പ്രമുഖനായിരുന്നു ഒ.എൻ.വി.
✳സ്വയം ചൊല്ലി അവതരിപ്പിച്ച കവിതകൾ ആസ്വാദകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു.
✳ജ്ഞാനപീഠത്തിനും  (2007) പത്മശ്രീ, (1998) പത്മവിഭൂഷൺ (2011) ബഹുമതികൾക്കും പുറമേ ഒട്ടനേകം പുരസ്കാരങ്ങൾ ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്
✳മികച്ച ഗാന രചയിതാവിനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം
വർഷം: 1989
ചിത്രം : വൈശാലി
✳മികച്ച ഗാനരചയിതാവിനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരങ്ങൾ

2008 : ഗുൽമോഹർ
1990 : രാധാമാധവം
1989 : ഒരു സായാഹ്നത്തിന്റെ സ്വപ്നത്തിൽ, പുറപ്പാട്
1988 : വൈശാലി
1987 : മണിവത്തൂരിലെ ആയിരം ശിവരാത്രികൾ
1986 : നഖക്ഷതങ്ങൾ
1984 : അക്ഷരങ്ങൾ, ഇത്തിരിപ്പൂവേ ചുവന്നപൂവേ
1983 : ആദാമിന്റെ വാരിയെല്ല്
1980 : യാഗം, അമ്മയും മകളും
1979 : ഉൾക്കടൽ
1977 : മദനോത്സവം
1976 : ആലിംഗനം
1973 : സ്വപ്നാടനം
✳മികച്ച ഗാനരചയിതാവിനുള്ള ഫിലിംഫെയർ പുരസ്കാരം : 2009 ൽ പഴശ്ശിരാജ എന്നാ ചിത്രത്തിന് ലഭിച്ചു.
✳മികച്ച ഗാനരചയിതാവിനുള്ള ഏഷ്യാനെറ്റ് ചലച്ചിത്രപുരസ്കാരങ്ങൾ
➡2001 : മേഘമൽഹർ
➡2002 : എന്റെ ഹൃദയത്തിന്റെ ഉടമ
✅ഓർമ്മക്കുറിപ്പുകൾ (ആത്മകഥ) : പോക്കുവെയിൽ മണ്ണിലെഴുതിയത്
✳1957ൽ എറണാകുളം മഹാരാജാസ് കോളേജിൽ അദ്ധ്യാപകനായി.
✳1958 മുതൽ 25 വർഷം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലും കോഴിക്കോട്ആർട്സ് ആൻഡ് സയൻസ് കോളേജിലും തലശ്ശേരി ഗവ: ബ്രണ്ണൻ കോളേജിലും തിരുവനന്തപുരം ഗവ: വിമൻസ് കോളേജിലും മലയാ‍ള വിഭാഗം തലവനായി സേവനം അനുഷ്ഠിച്ചു.
✳1986 മേയ് 31-നു ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ചെങ്കിലും പിന്നീട് ഒരു വർഷക്കാലം കോഴിക്കോട് സർവ്വകലാശാലയിൽ വിസിറ്റിങ് പ്രൊഫസർ ആയിരുന്നു.
✳കുട്ടികളുടെ ദ്വൈവാരികയായ തത്തമ്മയുടെ മുഖ്യ പത്രാധിപരായിരുന്നു.
✳ഇന്ത്യൻ പ്രോഗ്രസ്സീവ് റൈറ്റേഴ്സ് ദേശീയ അധ്യക്ഷനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്