ജൂൺ 27, 2019

മുഖ്യമന്ത്രി പദവിയിൽ എത്തിയ ആദ്യ മലയാളി വനിത ആരാണ്❓

മുഖ്യമന്ത്രി പദവിയിൽ എത്തിയ ആദ്യ മലയാളി വനിത ആരാണ്❓

••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം : വി.എൻ.ജാനകി എന്ന ജാനകി രാമചന്ദ്രൻ

✳സിനിമാ അഭിനേത്രിയും, തമിഴ്നാടിന്റെ ഒമ്പതാമത്തെ മുഖ്യമന്ത്രിയുമായിരുന്നു വി.എൻ.ജാനകി എന്ന ജാനകി രാമചന്ദ്രൻ.
✳1940കളിൽ 25ഓളം സിനിമകളിൽ ജാനകി അഭിനയിച്ചു.
✳എം ജി ആറിന്റെ മരണശേഷം എ.ഐ. എ. ഡി .എം .കെയുടെ തലപ്പത്തെത്തിയ ജാനകി 1988 ജനുവരിയിൽ തമിഴ്​നാട് മുഖ്യമന്ത്രിയായി സ്ഥാനമേറ്റു.
✳മുഖ്യമന്ത്രിപദവിയിൽ എത്തിയ ആദ്യ മലയാളി വനിതയാണ് ജാനകി രാമചന്ദ്രൻ.
✳1996 മേയ് 19 ന് ഹൃദയാസ്വാസ്ഥ്യം മൂലം അന്തരിച്ചു.
✳വൈക്കത്ത് നാരായണിയമ്മയുടെയും രാജഗോപാൽ അയ്യരുടെയും മകളായി ജനനം.
✳പിതാവ് രാജഗോപാല അയ്യർ അറിയപ്പെടുന്ന ഒരു സംഗീതജ്ഞൻ ആയിരുന്നു.
✳ആദ്യത്തെ ഭർത്താവ് ഗണപതി ഭട്ട്. മകൻ സുരേന്ദ്രൻ. പിന്നീട് എം ജി രാമചന്ദ്രനെ (എം.ജി.ആർ എന്നപേരിൽ പ്രശസ്തനായ മരത്തൂർ ഗോപാല രാമചന്ദ്രൻ ) വിവാഹം കഴിച്ചു. ഈ ബന്ധത്തിൽ കുട്ടികളില്ല.
✳തമിഴ്നാട് സംസ്ഥാനത്തെ ആദ്യത്തെ വനിതാ മുഖ്യമന്ത്രി കൂടിയായിരുന്നു ജാനകി രാമചന്ദ്രൻ.
✳ജനുവരി ഏഴാം തീയതി ജാനകി സത്യപ്രതിജ്ഞ ചെയ്തു, കേവലം 24 ദിവസം മാത്രമേ അവർക്ക് അധികാരത്തിൽ തുടരാൻ കഴിഞ്ഞുള്ളു.
✳ജാനകിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ നിയമസഭയിൽ വിശ്വാസ വോട്ടെടുപ്പിൽ വിജയിച്ചുവെങ്കിലും, കേന്ദ്രത്തിൽ അധികാരത്തിലിരുന്ന രാജീവ് ഗാന്ധിയുടെ നേതൃത്വത്തിലുള്ള സർക്കാർ, ഭരണഘടനയുടെ 356 ആമത്തെ വകുപ്പുപയോഗിച്ച് തമിഴ്നാട് നിയമസഭയെ പിരിച്ചു വിടുകയായിരുന്നു
✳ഒരു വർഷത്തെ രാഷ്ട്രപതി ഭരണത്തിനുശേഷം 1989 ൽ നടന്ന പൊതു തിരഞ്ഞെടുപ്പിൽ അവരുടെ പാർട്ടി പരാജയപ്പെട്ടതോടെ, അവർ രാഷ്ട്രീയത്തിൽ നിന്നും വിരമിച്ചു

ജൂൺ 24, 2019

കേരളത്തിലെ ഏറ്റവും തെക്കേ അറ്റത്തുള്ള നദി ഏതാണ്❓

കേരളത്തിലെ ഏറ്റവും തെക്കേ അറ്റത്തുള്ള നദി ഏതാണ്❓
••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം : നെയ്യാർ

✳കേരളത്തിലെ ഏറ്റവും തെക്കേ അറ്റത്തുള്ള നദിയാണ് നെയ്യാർ.
✳56 കിലോമീറ്ററാണ് ഇതിന്റെ നീളം.
✳അഗസ്ത്യാർ കൂടത്തിൽ നിന്നാണ് നദിയുടെ ഉദ്ഭവം.
✳തിരുവനന്തപുരം ജില്ലയിലൂടെ ഒഴുകി അറബിക്കടലിൽ പതിക്കുന്നു.
✳കല്ലാർ, മുല്ലയാർ, കരവലിയാർ എന്നീ നദികളാണ് ഇതിന്റെ പോഷക നദികൾ.
✳നദിയിൽ ലഭിക്കുന്ന വാർഷിക വർഷപാതം 2300 മില്ലി മീറ്ററാണ്.
✅15 കിലോമീറ്ററിലധികം ദൈർഘ്യമുളള പുഴകളെയാണ് നദികളുടെ ഗണത്തിൽ കണക്കാക്കുന്നത്.
✅കേരളത്തിലെ ഏറ്റവും വലിയ നദി 244 കിലോമീറ്ററുള്ള പെരിയാറും ഏറ്റവും ചെറിയ നദി 16 കിലോമീറ്ററുള്ള മഞ്ചേശ്വരം പുഴയുമാണ്.
✅44 നദികളിൽ 41 എണ്ണം പടിഞ്ഞാറോട്ടും 3 എണ്ണം കിഴക്കോട്ടും ഒഴുകുന്നവയാണ്.
✅കിഴക്കോട്ട് ഒഴുകുന്ന നദികൾ - 3 ( കബനി , ഭവാനിപ്പുഴ ,പാമ്പാര്‍ )
✅കബനി നദി  ഒഴുകുന്ന ജില്ല  - വയനാട്
✅കബനി ഏതു നദിയുടെ പോഷകനദിയാണ്   - കാവേരി
✅20000 ചതുരശ്ര കിലോമീറ്ററിൽ കൂടുതൽ നീർവാർച്ചാ പ്രദേശമുള്ള നദികളെയാണ് മഹാനദികളായി കണക്കാക്കുന്നത്.
✳കേരളത്തിൽ മഹാനദികളില്ല. ✅2000ത്തിനും 20,000നും ഇടയിൽ ചതുരശ്ര കിലോമീറ്റർ നീർവാർച്ചാ പ്രദേശമുള്ളവയെ ഇടത്തരം നദികളായി കണക്കാക്കുന്നു. കേരളത്തിൽ ഭാരതപ്പുഴ, പെരിയാർ, പമ്പാനദി, ചാലിയാർ. എന്നിവയെ ഈ വിഭാഗത്തിൽ പെടുത്താം. ബാക്കിയുള്ളവ ചെറു നദികളാണ്.

ജൂൺ 18, 2019

കേരളത്തിലെ ആദ്യത്തെ കാറ്റാടി വൈദ്യത നിലയം ഏതാണ്❓


കേരളത്തിലെ ആദ്യത്തെ കാറ്റാടി വൈദ്യത നിലയം ഏതാണ്❓

••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം : കഞ്ചിക്കോട്

✅കാറ്റിൽ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുവാൻ ഉപയോഗിക്കുന്ന യന്ത്ര സംവിധാനമാണ് കാറ്റാടി യന്ത്രം.
✅അടിത്തറയിൽ ഉറപ്പിച്ച ഒരു ടവറിന്റെ മുകളിലായി ഘടിപ്പിച്ച ഒരു പ്രൊപ്പല്ലർ, ജനറേറ്റർ എന്നിവയടങ്ങുന്നതാണ് കാറ്റാടിയന്ത്രം.
✅തുടർച്ചയായി കാറ്റ് ലഭ്യമാകുന്ന സ്ഥലങ്ങളിൽ മാത്രമേ ഈ സംവിധാനം ഏർപ്പെടുത്തുവാൻ സാധിക്കുകയുള്ളു.
✅ശക്തമായ കാറ്റ് സ്ഥിരമായി ലഭ്യമായ തീരപ്രദേശങ്ങൾ, കുന്നിൻപുറങ്ങൾ, തുറസ്സായ സമതലങ്ങൾ, മലയിടുക്കകൾ എന്നിവയാണ് അനുയോജ്യമായ പ്രദേശങ്ങൾ.
✅കാറ്റിന്റെ വേഗത്താൽ ഈ പ്രൊപ്പല്ലർ കറങ്ങുമ്പോൾ ഇതിലെ ജനറേറ്റർ പ്രവർത്തിച്ച് വൈദ്യുതി ഉത്പാദിപ്പിക്കപ്പെടുന്നു.
✳ചുരം കടന്നെത്തുന്ന പാലക്കാടന്‍ കാറ്റില്‍നിന്നു വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന കഞ്ചിക്കോട് വിന്‍ഡ് ഫാം 1995 നവംബര്‍ 11ന് നിലവില്‍വന്നു.
✅സംസ്ഥാനത്തെ ആദ്യ കാറ്റാടിപ്പാടമാണിത്.
✅കഞ്ചിക്കോട്- മേനോന്‍ പാറയിലേക്കുള്ള റോഡില്‍ വൈദ്യുതി സബ് സ്റ്റേഷന് സമീപത്തുള്ള കുന്നിന്‍ മുകളിലാണ് വിന്‍ഡ് ഫാം.
✅80 അടിയോളം ഉയരമുള്ള ഒമ്പത് കാറ്റാടികളാണ് തയാറാക്കിയിട്ടുള്ളത്. ഓരോ കാറ്റാടിയോടനുബന്ധിച്ചും ജനറേറ്ററുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
✅കാറ്റിന്‍െറ ശക്തിയില്‍ കാറ്റാടികള്‍ കറങ്ങുമ്പോള്‍ ഇതോടനുബന്ധിച്ചുള്ള ജനറേറ്ററുകള്‍ പ്രവര്‍ത്തിക്കും. ഇങ്ങനെ ഉല്‍പാദിപ്പിക്കപ്പെടുന്ന വൈദ്യുതി സബ് സ്റ്റേഷന്‍ വഴി വിതരണംചെയ്യും.
✅ആറു കോടി കേന്ദ്ര സഹായത്തോടെ ഒമ്പതേകാല്‍ കോടി രൂപ ചെലവിട്ടാണ് പദ്ധതി യാഥാര്‍ഥ്യമാക്കിയത്.
✅അനേകം കാറ്റടികൾ ഒരു പ്രദേശത്ത് സ്ഥാപിച്ചാണ് വൈദ്യുതിയിൽ ആനുപാതികമായ വർദ്ധനവ് സൃഷ്ടിക്കുന്നത്. ഇത്തരം സ്ഥലങ്ങൾ കാറ്റാടിപ്പാടം (വിൻഡ് ഫാം) എന്നറിയപ്പെടുന്നു.
✅വിവിധ യന്ത്രങ്ങളിൽ നിന്നും ലഭിക്കുന്ന വൈദ്യുതി പരസ്പര ബന്ധിതമായ ശൃഖലയിലൂടെ ശേഖരിച്ച് ശക്തിപ്പെടുത്തിയാണ് വിതരണം ചെയ്യുന്നത്.
✅ലോകത്ത് 75-ലധികം രാജ്യങ്ങളിൽ ഇത്തരം യന്ത്രങ്ങൾ പ്രവർത്തിപ്പിക്കുന്നുണ്ട്.
✅സെക്കൻഡിൽ നാലു മീറ്റർ വേഗമുള്ള കാറ്റിൽ നിന്നും 80 മീറ്റർ നീളമുള്ള പ്രൊപ്പല്ലറും 425 കിലോവാട്ട് ശക്തിയുള്ള ജനറേറ്ററും ഘടിപ്പിച്ചിട്ടുള്ള ഒരു യന്ത്രത്തിൽ നിന്നും 932 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിച്ച് വിതരണം നടത്തുവാൻ സാധിക്കും.
✅സെക്കൻഡിൽ നാലു മുതൽ മുപ്പതു മീറ്റർ വരെ വേഗതയുള്ള കാറ്റിൽ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുവാൻ ആവശ്യമായ യന്ത്രങ്ങൾ ഇന്ന് നിലവിലുണ്ട്.

ജൂൺ 15, 2019

ഇന്ത്യക്ക് പുറത്ത് വെച്ചു അന്തരിച്ച ഇന്ത്യൻ പ്രധാനമന്ത്രി ആരാണ്❓

ഇന്ത്യക്ക് പുറത്ത് വെച്ചു അന്തരിച്ച ഇന്ത്യൻ പ്രധാനമന്ത്രി ആരാണ്❓

••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം : ലാൽ ബഹാദൂർ ശാസ്ത്രി

✳ജനനം : ഒക്ടോബർ 2, 1904
✳ലളിത ജീവിതംകൊണ്ടു ശ്രദ്ധേയനായ അദ്ദേഹം രണ്ടര വർഷക്കാലം ഇന്ത്യയെ നയിച്ചു.
✳1951-ൽ ലോകസഭയുടെ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്തു.
✳1952-ൽ ഇന്ത്യയുടെ നാലാമത്തെ റയിൽവേ മന്ത്രിയായി.
✳1956-ൽ തമിഴ്നാട്ടിലെ അരിയല്ലൂരിൽ നടന്ന തീവണ്ടി അപകടത്തിന്റെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവച്ചു.
✳1961-ൽ ഗതാഗത മന്ത്രിയായി ചുമതലയേറ്റു.
✳ഇരുപതാം നൂറ്റാണ്ടിൽ ജനിച്ചു ഇന്ത്യൻ പ്രധാനമന്ത്രിയായ ആദ്യ വ്യക്തി.
✳ഇന്ത്യയുടെ മൂന്നാമത്തെ പ്രധാനമന്ത്രി
✳1964 ജൂണ്‍ 9 മുതൽ 1966 ജനുവരി 11 വരെയായിരുന്നു പ്രധാനമന്ത്രിപദം അലങ്കരിച്ചത്.
✳1965-ലെ ഇന്ത്യ-പാക് യുദ്ധ സമയത്തെ ഇന്ത്യൻ പ്രധാനമന്ത്രി.
✳ഇന്ത്യ-പാക് യുദ്ധത്തിന് ശേഷമുണ്ടായ താഷ്കെന്റ് കരാറിൽ ഒപ്പ് വച്ച ഇന്ത്യൻ പ്രധാനമന്ത്രി.
✳1966 ജനുവരി 10-നാണ് താഷ്കെന്റ് കരാർ ഒപ്പ് വച്ചത്.
✳സമാധാനത്തിന്റെ മനുഷ്യൻ എന്നറിയപ്പെട്ട ഇന്ത്യൻ പ്രധാനമന്ത്രി.
✳കുരുവി എന്ന് വിശേഷിപ്പിക്കപ്പെട്ട ഇന്ത്യൻ പ്രധാനമന്ത്രി.
✳ഇന്ത്യയിലെ ഹരിതവിപ്ലവത്തിന് നേതൃത്വം കൊടുത്ത പ്രധാനമന്ത്രി.
✳ ‘ജയ്‌ ജവാൻ, ജയ്‌ കിസാൻ’ എന്ന മുദ്രാവാക്യത്തിന്റെ ശില്പി.
✳ “നിങ്ങൾ ദിവസം ഒരു നേരത്തെ ആഹാരം വെടിയുകയാണെങ്കിൽ മറ്റൊരു മനുഷ്യന് അവന്റെ ആ ദിവസത്തെ ഒരേയൊരു നേരത്തെ ഭക്ഷണം ലഭിക്കുന്നു.” എന്നത് ശാസ്ത്രിയുടെ വാചകമാണ്.
✳പദവിയിലിരിക്കെ അന്തരിച്ച രണ്ടാമത്തെ പ്രധാനമന്ത്രി.
✳അന്ത്യ വിശ്രമസ്ഥലം :- വിജയ്‌ഘട്ട് (ദൽഹി)
✳ഇരുപതാം നൂറ്റാണ്ടിൽ ജനിച്ചവരിൽ ആദ്യമായി ഭാരതരത്നം നേടിയ വ്യക്തി. 
✳മരണാനന്തര ബഹുമതിആയി ഭാരതരത്ന പുരസ്‌കാരം ലഭിച്ച ആദ്യ വ്യക്തി: ലാൽബഹാദൂർ ശാസ്ത്രി (1966)
✳1966 ജ-നുവരി പത്തിന് സോവിയറ്റ് യൂണിയനിലെ താഷ്കന്‍റില്‍ ഐതിഹാസികമായ കരാറില്‍ ഒപ്പിട്ടശേഷം ശാസ്ത്രി ഉറക്കത്തില്‍ അന്തരിച്ചു.


ജൂൺ 12, 2019

ഇന്ത്യൻ പാർലമെന്റിനെ അഭിമുഖീകരിക്കാത്ത പ്രധാനമന്ത്രി ആരായിരുന്നു❓

ഇന്ത്യൻ പാർലമെന്റിനെ അഭിമുഖീകരിക്കാത്ത പ്രധാനമന്ത്രി ആരായിരുന്നു❓

••••••┈┈┈┈•✿❁✿•┈┈┈┈••••••
ഉത്തരം : ചൗധരി ചരൺ സിംഗ്

✳ചൗധരി ചരൺ സിംഗ് ഇന്ത്യയുടെ അഞ്ചാമത്തെ പ്രധാനമന്ത്രിയായിരുന്നു.
✳1979 ജൂലൈ 28 മുതൽ 1980 ജനുവരി 14 വരെയായിരുന്നു അദ്ദേഹത്തിന്റെ പ്രധാനമന്ത്രിപദത്തിന്റെ കാലാവധി.
✳ജനനം : ഡിസംബർ 23 1902
✳മരണം : മേയ് 29, 1987
✳ചരൺസിംഗ് സ്വാതന്ത്ര്യസമരത്തിലൂടെയാണ് രാഷ്ട്രീയത്തിലേക്ക് കടന്നുവന്നത്.
✳സ്വാതന്ത്ര്യ ലബ്ധിക്കു ശേഷം അദ്ദേഹം റാം മനോഹർ ലോഹ്യയുടെ ഗ്രാമീണ സോഷ്യലിസവുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചു തുടങ്ങി.
✳അദ്ദേഹത്തീന്റെ രാഷ്ട്രീയ മണ്ഡലം പശ്ചിമ ഉത്തർപ്രദേശും ഹരിയാനയുമായിരുന്നു. ഈ സ്ഥലങ്ങളിൽ പ്രബലമായ ജാട്ട് സമുദായത്തിന്റെ അംഗമായിരുന്നു ചരൺസിംഗ്.
✳1977-ൽ അടിയന്തരാവസ്ഥയ്ക്കു ശേഷം നടന്ന തിരഞ്ഞെടുപ്പിൽ ജനതാ സഖ്യത്തിൽ അംഗമായ ഭാരതീയ ലോക് ദൾ എന്ന പാ‍ർട്ടിയുടെ തലവനായിരുന്നു അദ്ദേഹം.
✳പ്രധാനമന്ത്രിപദം സ്വപ്നം കണ്ട അദ്ദേഹത്തിന് ജയപ്രകാശ് നാരായണൻ മൊറാർജി ദേശായിയെ പ്രധാനമന്ത്രി പദത്തിലേക്ക് പിന്തുണച്ചത് വലിയ തിരിച്ചടിയായി.
✳അദ്ദേഹം ആ സമയത്ത് ഏറെക്കുറെ ആലങ്കാരിക പദവി മാത്രമായ ഉപപ്രധാനമന്ത്രി പദം കൊണ്ടു തൃപ്തിപ്പെട്ടു.
✳പ്രതിപക്ഷത്തിലെ കോൺഗ്രസ് പാർട്ടിയുടെ നേതാവായിരുന്ന ഇന്ദിരാ‍ഗാന്ധി അദ്ദേഹത്തിന് പ്രധാനമന്ത്രിപദത്തിന് കോൺഗ്രസിന്റെ പിന്തുണ വാഗ്ദാനം ചെയ്തു. ഇതിൽ ആകൃഷ്ടനായി അദ്ദേഹം ലോക്ദളുമൊന്നിച്ച് ജനതാ സഖ്യത്തിൽനിന്നു പിന്മാറി.
✳ഇതോടെ ജനതാ സഖ്യം തകരുകയും മൊറാർജി ദേശായി രാജിവെക്കുകയും ചെയ്തു.
✳വെറും 64 എം.പി. മാരുടെ പിന്തുണയോടെ ചരൺസിംഗ് ഇന്ത്യയുടെ പ്രധാനമന്ത്രിയായി സ്ഥാനമേറ്റു.
✳അദ്ദേഹം പ്രധാനമന്ത്രിയായിരുന്ന കാലയളവിൽ ലോക്സഭ ഒരിക്കൽ പോലും കൂടിയില്ല.
✳ലോക്സഭയുടെ ആദ്യത്തെ സമ്മേളനത്തിനു തലേദിവസം കോൺഗ്രസ് ഭാരതീയ ലോക്ദൾ സർക്കാരിനുള്ള പിന്തുണ പിൻ‌വലിക്കുകയും അദ്ദേഹത്തിന്റെ സർക്കാർ താഴെവീഴുകയും ചെയ്തു.
✳ചരൺസിംഗ് രാജിവെച്ചു. പുതിയ തിരഞ്ഞെടുപ്പ് ആറു മാസത്തിനുശേഷം നടന്നു.
✳കർഷകരുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ നേടിയെടുക്കുന്നതിൽ അദ്ദേഹം കാണിച്ച ശുഷ്കാന്തിയെ മാനിച്ച് ദില്ലിയിലെ അദ്ദേഹത്തിന്റെ സമാധി കിസാൻ ഘട്ട് എന്ന് നാമകരണം ചെയ്യപ്പെട്ടു.
✳ഇദ്ദേഹത്തിന്റെ ജന്മദിനമായ ഡിസംബർ 23 ദേശീയ കർഷക ദിനമായി ആചരിക്കുന്നു.
✳മീറട്ട് സർവകലാശാല അദ്ദേഹത്തിനെ അനുസ്മരിച്ച് ചൌധരി ചരൺസിംഗ് സർവകലാശാല എന്ന് നാമകരണം ചെയ്യപ്പെട്ടിരിക്കുന്നു

ജൂൺ 11, 2019

കേരളത്തിലെ ആദ്യ ബാങ്ക് ഏതാണ്❓


കേരളത്തിലെ ആദ്യ ബാങ്ക് ഏതാണ്❓

••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം : നെടുങ്ങാടി ബാങ്ക്

✅1899-ൽ അപ്പു നെടുങ്ങാടി കോഴിക്കോട് ആസ്ഥാനമായി സ്ഥാപിച്ച ഒരു സ്വകാര്യ ബാങ്കായിരുന്നു നെടുങ്ങാടി ബാങ്ക്

✅ദക്ഷിണേന്ത്യയിലെ സ്വകാര്യമേഖലയിലുള്ള ആദ്യ ബാങ്കായിരുന്നു ഇത്.
✅അന്ന് ഗവൺമെന്റ് സ്ഥാപനമായ ഇമ്പീരിയൽ ബാങ്ക് മാത്രമേ ഉണ്ടായിരുന്നുള്ളൂ.
✅1913-ൽ നെടുങ്ങാടി ബാങ്കിനെ കമ്പനിയായി രജിസ്റ്റർ ചെയ്യുകയും  അപ്പു നെടുങ്ങാടി അതിന്റെ ഡയറക്ടറായി സ്ഥാനമേൽക്കുകയും ചെയ്തു.

✅1965-ൽ കോയമ്പത്തൂർ നാഷണൽ ബാങ്ക് ലിമിറ്റഡിനെ ഏറ്റെടുത്തു.
✅ഈ ബാങ്കിനു ഇന്ത്യയിലൊട്ടാകെ 174 ശാഖകളുണ്ടായിരുന്നു. ന്യൂഡൽഹി, കൊൽക്കത്ത, മുംബൈ, ചെന്നൈ, അഹമ്മദാബാദ് എന്നിവിടങ്ങളിലും ഈ ബാങ്കിനു ശാഖകളുണ്ടായിരുന്നു.
✅2002-ൽ ജോയന്റ് പാർലമെന്റ് കമ്മറ്റി നെടുങ്ങാടി ബാങ്കിന്റെ പ്രവർത്തനങ്ങളിൽ അപാകതകൾ കണ്ടെത്തി.
✅2003-ൽ പഞ്ചാബ് നാഷണൽ ബാങ്ക് നെടുങ്ങാടി ബാങ്കിനെ ഏറ്റെടുത്തു.
✅പഞ്ചാബ് നാഷണൽ ബാങ്കുമായി ലയിക്കുന്ന സമയത്ത് നെടുങ്ങാടി ബാങ്കിന്റെ ഷെയർ വില പൂജ്യമായിരുന്നു.
✅ഇതു കാരണം നെടുങ്ങാടി ബാങ്കിന്റെ ഷെയർ കൈവശം വെച്ചിരുന്നവർക്ക് ബാങ്ക് പഞ്ചാബ് നാഷണൽ ബാങ്കിൽ ലയിച്ചപ്പോൾ ഒരു വിഹിതവും ലഭിച്ചില്ല.
👉🏻സാമ്പത്തിക സേവനങ്ങൾ പ്രദാനം ചെയ്യുന്ന ധനകാര്യ സ്ഥാപനമായ ബാങ്കുകളുടെ പ്രവർത്തനങ്ങളിൽ പ്രധാനം നിക്ഷേപങ്ങൾ സ്വീകരിക്കുകയും ആവശ്യക്കാർക്ക് വായ്പകൾ നൽകുകയും ചെയ്യുക എന്നതാണ് .
👉🏻വായ്പകൾ എടുക്കുന്ന ഉപഭോക്താക്കളിൽ നിന്നും പലിശ ഈടാക്കുന്ന ബാങ്ക് അതിൽ ഒരു ഭാഗം നിക്ഷേപകർക്ക് നൽകുകയും ബാക്കി ബാങ്കിന്റെ പ്രവർത്തനങ്ങൾക്കും ലാഭാംശമായും ഉപയോഗിക്കുകയും ചെയ്യുന്നു
👉🏻ഇന്ത്യയിൽ പ്രവർത്തിക്കുന്ന ബാങ്കുകളെ ദേശസാൽകൃത ബാങ്കുകൾ, പൊതുമേഖലാ ബാങ്കുകൾ, പ്രാദേശിക ഗ്രാമീണ ബാങ്കുകൾ, സ്വകാര്യ ബാങ്കുകൾ, വിദേശ ബാങ്കുകൾ എന്നിവയായി തരം തിരിച്ചിരിക്കുന്നു

ജൂൺ 07, 2019

കേരളത്തിലെ ആദ്യത്തെ കോളേജ് ഏതാണു❓


കേരളത്തിലെ ആദ്യത്തെ കോളേജ് ഏതാണു❓
First college in Kerala?

••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം : സി.എം.എസ്. കോളേജ്. കോട്ടയം
CMS College Kottayam

✅കേരളത്തിലെ ആദ്യ കോളേജാണ് സി.എം.എസ്. കോളേജ്.  കോട്ടയം
✅1817-ൽ ലണ്ടനിലെ ചർച്ച് മിഷൻ സൊസൈറ്റി സ്ഥാപിച്ച ഈ കോളേജ് ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും ആദ്യത്തെ കോളേജാണ്.
✅കോട്ടയം നഗരാതിർത്തിയിൽ ബേക്കർ ജങ്ഷനു സമീപം ചാലുകുന്നിലാണ് കോളേജ് സ്ഥിതി ചെയ്യുന്നത്.
✅ കോളേജ് പ്രവർത്തനം ആരംഭിക്കുന്നതിനു മുമ്പ് 1813-ൽ കോളേജ് കെട്ടിടത്തിന്റെ പണിതുടങ്ങി. മൂന്ന് വർഷം കഴിഞ്ഞ് 25 വിദ്യാർത്ഥികളുമായി പ്രവർത്തനം ആരംഭിച്ചെങ്കിലും ഔദ്യോഗികരേഖകളിൽ 1817 ആണ് സ്ഥാപിക്കപ്പെട്ട കൊല്ലമായി കാണിച്ചിരിക്കുന്നത്.
✅ കൽക്കത്താ പ്രസിഡൻസി കോളേജിനു മുമ്പ് പ്രവർത്തനം ആരംഭിച്ച കലാലയമാണിത്.
ബെഞ്ചമിൻ ബെയ്‌ലിയാണ് ആദ്യത്തെ  പ്രിൻസിപ്പൽ.
✳മുൻ ഇന്ത്യൻ പ്രസിഡണ്ട് KR നാരായണൻ, മുൻ കേരളാ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, കാവാലം നാരായണ പണിക്കർ എന്നിവരൊക്കെ അവിടെത്തെ പൂർവ വിദ്യാർത്ഥികൾ ആയിരുന്നു.
❇കേരളത്തിലെ ആദ്യത്തെ ഇംഗ്ലീഷ് സ്കൂൾ : മട്ടാഞ്ചേരി
❇കേരളത്തിലെ ആദ്യത്തെ മെഡിക്കൽ കോളേജ് : തിരുവനന്തപുരം
❇കേരളത്തിലെ ആദ്യത്തെ സർവ്വകലാശാല : തിരുവിതാംകൂർ
❇കേരളത്തിലെ ആദ്യത്തെ എഞ്ചിനീയറിംഗ് കേളേജ് : തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജ്

ജൂൺ 06, 2019

പറക്കാൻ കഴിവുള്ള ഒരേയൊരു സസ്തനി❓


  • പറക്കാൻ കഴിവുള്ള ഒരേയൊരു സസ്തനി❓


Name the only mammal that is actually capable of powered flight?
••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം : വവ്വാൽ ( Bat )

✅പറക്കുന്ന ഒരു സസ്തനിയാണ് വവ്വാൽ.
✅ഇംഗ്ലീഷിൽ ഇതിനെ “ബാറ്റ്”(Bat) എന്നും “ഫ്ലൈയിങ്ങ് ഫോക്സ്”(Flying fox) എന്നും വിളിക്കാറുണ്ട്.
✅മരത്തിലും വീടിന്റേയും വലിയ കെട്ടിടങ്ങളുടേയും മച്ചിലും സാധാരണ കാണാറുള്ള ഒരു ജീവിയാണ്‌ വവ്വാൽ.
✅കുഞ്ഞുങ്ങളെ പ്രസവിക്കുന്നത് കൊണ്ട് പക്ഷികളുടെ കൂട്ടത്തിലും പറക്കുന്നതു കൊണ്ട് മൃഗങ്ങളുടെ കൂട്ടത്തിലും ഇവയെ കണക്കാക്കപ്പെടുന്നില്ല.
✅അമേരിക്കൻ ഭുപ്രദേശത്ത് കാന്നുന്ന വാമ്പയർ വവ്വാൽ സസ്തനികളുടെ ( മനുഷ്യൻ അടക്കം) രക്തം ഊറ്റി കുടിച്ചാണു ജീവിക്കുന്നത്. ഇത് കാരണം, വവ്വാലുകളെ കുറിച്ച് ധാരാളം അന്ധവിശ്വാസങ്ങൾ ലോകത്തിന്റെ പല ഭാഗങ്ങളിലും ഇന്നും കാണുന്നുണ്ട്.
✅കൂടുതൽ ചൂടും, തണുപ്പും ഉള്ള പ്രദേശങ്ങൾ ഒഴികെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വിവിധ വലിപ്പത്തിലും നിറത്തിലും തരത്തിലും വവ്വാലുകളെ കാണാൻ സാധിക്കും.
✅കേരളത്തിൽ സാധാരണ കാണപ്പെടുന്ന വവ്വാൽ ചില ഭാഗങ്ങളിൽ വാവൽ, കടവാതിൽനരിച്ചീറ് എന്നീ പേരുകളിലും അറിയപ്പെടുന്നു.
✅വലിയ ഇനങ്ങളെ പാറാട എന്നും വിളിക്കാറുണ്ട്.
✅ഇന്ന് വംശനാശഭീഷണി നേരിടുന്ന അസംഖ്യം ജീവികളിൽ ഒന്നാണ്‌ വവ്വാൽ.

ജൂൺ 03, 2019

ഇന്ത്യയുടെ ആദ്യ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആരായിരുന്നു❓

ഇന്ത്യയുടെ ആദ്യ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആരായിരുന്നു❓

First Education Minister of Indian Union Government?
••••••┈┈┈┈•✿❁✿•┈┈┈┈••••••
ഉത്തരം : മൗലാനാ അബുൽ കലാം ആസാദ്

✅ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ശ്രദ്ധേയമായ വ്യക്തിത്വമാണ്‌‍ അബുൽകലാം ആസാദ് അഥവാ മൗലാന അബുൽകലാം മൊഹിയുദ്ദീൻ അഹമ്മദ്.
✅ ജനനം : 1888 നവംബർ 11, മക്കയിൽ
✅മരണം :1958 ഫെബ്രുവരി 22 ഡൽഹിയിൽ.
✅മൗലാന ആസാദ് എന്ന പേരിലാണ്‌ അദ്ദേഹം അറിയപ്പെട്ടിരുന്നത്. വിഭജനത്തെ ഏതിർത്ത അബുൽകലാം ആസാദ്, സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്നു.
✅ഇദ്ദേഹത്തിന്റെ ജന്മദിനം ദേശീയ വിദ്യാഭ്യാസ ദിനമായി കൊണ്ടാടുന്നു.
✅തർജുമാനുൽ ഖുർആൻ എന്ന ഖുർആൻ വിവർത്തന കൃതിയുടെ കർത്താവു കൂടിയാണ്.
✅ഹിന്ദു-മുസ്ലിം സാഹോദര്യത്തിനായി നിലകൊണ്ട ശക്തനായ നേതാവായിരുന്നു മൗലാനാ ആസാദ്.
✅ഭാരത സർക്കാർ അദ്ദേഹത്തെ ഭാരത രത്ന നൽകി ആദരിച്ചിട്ടുണ്ട്.

ജൂൺ 01, 2019

സ്ത്രീകൾ മാത്രം പങ്കെടുക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്രോത്സവം ഏതാണ്❓

സ്ത്രീകൾ മാത്രം പങ്കെടുക്കുന്ന  ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്രോത്സവം ഏതാണ്❓
••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം : ആറ്റുകാൽ പൊങ്കാല

✳തിരുവനന്തപുരം ജില്ലയിലെ ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിൽ നടക്കുന്ന പൊങ്കാല മഹോത്സവം ആണു ആറ്റുകാൽ പൊങ്കാല.
✳ലോകത്തെ ഏറ്റവും കൂടുതൽ സ്ത്രീകൾ ഒത്തുകൂടുന്ന ഉത്സവം എന്ന പേരിലാണ്‌ ഗിന്നസ് ബുക്കിൽ ഈ ഉത്സവം അറിയപ്പെടുന്നത്.
✳ 1997 ഫെബ്രുവരി 23-ന്‌ നടന്ന പൊങ്കാലയിൽ 1.5 മില്യൺ സ്ത്രീകൾ പങ്കെടുത്തതു അടിസ്ഥാനമാക്കിയാണ്‌ ഈ ചടങ്ങ് ഗിന്നസ് ബുക്കിൽ കയറിയത്.
✳2009-ൽ പുതുക്കിയ ഗിന്നസ് റെക്കോർഡ് അനുസരിച്ച് 25 ലക്ഷം പേർ ഈ ഉത്സവത്തിൽ പങ്കെടുത്തു
✳മകരം-കുംഭം മാസങ്ങളിലായി നടക്കുന്ന ക്ഷേത്രോത്സവത്തിന്റെ ഒമ്പതാം ദിവസമാണ്‌ ആറ്റുകാൽ പൊങ്കാല നടക്കുന്നത്.
✳പൊങ്കാല സമയത്ത് സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ഈ ക്ഷേത്രവും അതിനു പരിസരങ്ങളായ തിരുവനന്തപുരം നഗരവും ജനനിബിഡമാകാറുണ്ട്.
✳ക്ഷേത്ര പരിസരത്തുനിന്നും ഏകദേശം 4 കി.മീറ്ററോളം റോഡിന് ഇരുവശത്തും പൊങ്കാല അടുപ്പുകൾ കൊണ്ട് നിറയും.
✳അതുകൊണ്ട് തന്നെ ലോകത്തിൽ ഏറ്റവും കൂടുതൽ സ്ത്രീകൾ പങ്കെടുക്കുന്ന ഈ ചടങ്ങ് ഗിന്നസ് ബുക്കിലും ഇടം നേടി.
✳ദ്രാവിഡ ജനതയുടെ ദൈവാരാധനയുമായി ബന്ധപ്പെട്ട ഒരു ആചാരമാണ് പൊങ്കാല. പൊങ്കാല ഒരു ആത്മ സമർപ്പണമാണ്. അതിലുപരി അനേകം പുണ്യം നേടിത്തരുന്ന ഒന്നായിട്ടാണ് പൊങ്കാല കരുതിപ്പോരുന്നത്. പൊങ്കാല അർപ്പിച്ച് പ്രാർത്ഥിച്ചാൽ മനസ്സിനുള്ളിലെ ആഗ്രഹങ്ങൾ സാധിച്ച് തരും എന്നുള്ള ഉറപ്പുമാണ് പൊങ്കാലയിലേക്ക് സ്ത്രീജനങ്ങളെ ആകർഷിക്കുന്നത്.
✳പൊങ്കാലയ്ക്ക് മുൻപ് ഒരാഴ്ചയെങ്കിലും വ്രതം നോറ്റിരിക്കണം. കൂടാതെ ദിവസത്തിൽ രണ്ടുനേരം കുളിച്ച്, മൽസ്യം,മുട്ട,മാംസം എന്നിവ വെടിഞ്ഞ് സസ്യാഹാരം മാത്രം കഴിച്ച് മനഃശുദ്ധിയോടും ശരീര ശുദ്ധിയോടും കൂടി വേണം വ്രതം എടുക്കാൻ. അതിനു പുറമെ, പൊങ്കാലയുടെ തലേ ദിവസം ഒരിക്കൽെ മാത്രമേ ആഹാരം കഴിക്കാവൂ. (ഇന്ന് അത് മാറി ഒരു നേരം മാത്രമേ അരി ആഹാരം കഴിയ്ക്കാൻ പാടൂള്ളൂ എന്നായിട്ടുണ്ട്).
✳പൊങ്കാലയ്ക്ക് മുൻപ് കഴിവതും ക്ഷേത്ര ദർശനം നടത്തുക. കാരണം പൊങ്കാല ഇടുവാൻ അനുവാദം ചോദിക്കുന്നതായിട്ടാണ് ഇങ്ങനെ ചെയ്യുന്നത്.
✳പുതിയ മണ്കലത്തിലാണ് പൊങ്കാല ഇടേണ്ടത്. ഇത് കൊണ്ട് അർത്ഥമാക്കുന്നത്; പ്രപഞ്ചത്തിന്റെ പ്രതീകമായ മൺകലം ശരീരമായി സങ്കല്പ്പിച്ച്, അതിൽ അരിയാവുന്ന മനസ്സ് തിളച്ച് അതിൻറെ അഹംബോധം നശിക്കുകയും, ശർക്കരയാകുന്ന പരമാനന്ദത്തിൽ ചേർന്ന് ആത്മസാക്ഷാത്കാരത്തിൻറെ പായസമായി മാറുന്നു എന്നാണ്.
✳ക്ഷേത്രത്തിനു മുൻപിലുള്ള പണ്ഡാര (രാജാവിന്റെ പ്രതീകം) അടുപ്പിൽ തീ കത്തിച്ചതിനു ശേഷം മാത്രമേ മറ്റുള്ള അടുപ്പുകളിൽ തീ കത്തിക്കാൻ പാടുള്ളൂ.
✳ പൊങ്കാല അടുപ്പിൽ തീകത്തിച്ചതിനുശേഷം മാത്രമേ ജലപാനം പാടുള്ളൂ എന്നുമുണ്ട്.
✳നിവേദ്യം തയാറായതിനു ശേഷം മാത്രമേ ആഹാരം കഴിക്കാവൂ.
✳പൊങ്കാലയിൽ സാധാരണയായി വെള്ള ചോറ്, വെള്ളപായസം, ശർക്കര പായസം എന്നിവയും തെരളി (കുമ്പിളപ്പം), മണ്ടപ്പുട്ട് മുതലായവ നിവേദ്യം തയ്യാറായതിനു ശേഷവും ഉണ്ടാക്കാം. അതിനു ശേഷം ക്ഷേത്രത്തിൽ നിന്നും നിയോഗിക്കുന്ന പൂജാരികൾ തീർത്ഥം തളിക്കുന്നതോടെ പൊങ്കാല സമാപിക്കുന്നു.

മേയ് 31, 2019

സുഗന്ധ വ്യഞ്ജനങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത് എന്താണ്❓

സുഗന്ധ വ്യഞ്ജനങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത് എന്താണ്❓
••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം : കുരുമുളക്
**************************
➡സാമ്രാജ്യം : ചെടികൾ
➡Division : പൂക്കുന്ന ചെടികൾ
➡ക്ലാസ്സ്‌ : Magnoliopsida
നിര : Piperales
➡കുടുംബം : Piperaceae
➡ജനുസ്സ് : Piper
➡വർഗ്ഗം : P.nigrum
➡ശാസ്ത്രീയനാമം : Piper nigrum
**************************
✳കറുത്ത പൊന്ന് എന്നു വിശേഷിപ്പിക്കാറുള്ള കുരുമുളക്‌ സുഗന്ധവ്യഞ്ജനങ്ങളിൽ രാജാവ് എന്നാണ് അറിയപ്പെടുന്നത്.
✳ഇത് ലോകത്തിലെ ഏറ്റവും പഴക്കവും സുപ്രസിദ്ധിയാർജ്ജിച്ചതുമായ സുഗന്ധവ്യഞ്ജനവും, കേരളത്തിലെ ഒരു പ്രധാന നാണ്യവിളയുമാണ്.
✳ തെക്കേ ഇന്ത്യയിലെ വനങ്ങളിൽ നിന്നാണ് കുരുമുളക് വള്ളി ചെടി ഉത്ഭവിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു.
✳കേരളത്തിന്റെ ഭാവി തന്നെ മാറ്റി മറിച്ചത് ഈ കുരുമുളകാണ്‌.
✳ഇംഗ്ലീഷിൽ Black pepper എന്ന പേരുണ്ടായത് സംസ്കൃതത്തിലെ‍ പിപ്പലിയിൽ നിന്നുമാണ്.
✳ഗ്രീക്ക് ഭാഷയിൽ  പെപ്പറിയും, ലാറ്റിൻ ഭാഷയിൽ പിപർ എന്നും, ജർമൻ ഭാഷയിൽ ഫെഫ്ഫര് എന്ന പേരിലും അറിയപ്പെടുന്നു‍.
 ✳തീരെ അപ്രധാനമായ ഒരു ഭൂവിഭാഗമായ കേരളത്തെത്തേടി അതിപ്രാചീനമായ കാലത്ത്‌ തന്നെ യവനരും റോമാക്കാരും തേടി എത്തിയതും പിന്നീട്‌ അവർ വന്ന വഴിതേടി യൂറോപ്പിലെ നിരവധി രാജ്യക്കാരും കേരളത്തിൽ എത്തിയതും കേരളത്തിൽ എന്നു തന്നെയല്ല ഇന്ത്യ മൊത്തം അടക്കി ഭരിച്ചതും, കുരുമുളകിന്റെ യഥാർത്ഥ ഉറവിടം മലബാർ തീരം  ആണെന്നുള്ള അറിവ് പാശ്ചാത്യർക്ക് മാർക്കോ പോളോ എന്ന സഞ്ചാരിയുടെ ഓർമ്മക്കുറിപ്പുകളിൽ നിന്നും ലഭിച്ചത് മൂലമായിരുന്നു.
✳ഇന്ന് കുരുമുളക്‌ ഉപയോഗിച്ച്‌ സ്പ്രേ വരെ ഉണ്ടാക്കുന്നു.
✳ഭൂമധ്യരേഖക്കടുത്തുള്ള  ഉഷ്ണരാജ്യങ്ങളിലാണ്‌ കുരുമുളക്‌ വളരുന്നത്‌. വള്ളിച്ചെടിപോലെ പടർന്നു കയറുന്ന ഇനമാണ്‌ ഇതിൽ പ്രധാനം.
✳ പച്ചക്കുരുമുളക്‌ കുലകളിലായി ഉണ്ടാകുകയും അത്‌ ഉണക്കി കറുത്ത കുരുമുളകും തൊലി കളഞ്ഞ്‌ വെള്ളക്കുരുമുളകും ഉണ്ടാക്കുന്നു.
✳ഔഷധഗുണം ഏറെയുള്ള കുരുമുളക്‌ മറ്റു രാജ്യങ്ങളിൽ എന്നപോലെ ഇന്ത്യയിലും വയറുസംബന്ധമായ വിവിധ അസുഖങ്ങൾക്ക്‌ മരുന്നായി ഉപയോഗിക്കുന്നുണ്ട്‌.

മേയ് 30, 2019

പ്രസിഡന്റിന്റെ വെള്ളിമെഡൽ നേടിയ ആദ്യ മലയാള സിനിമ ഏതാണ്?❓


പ്രസിഡന്റിന്റെ വെള്ളിമെഡൽ നേടിയ ആദ്യ മലയാള സിനിമ ഏതാണ്?❓

First Malayalam film that won President’s Silver medal?
••••••┈┈┈┈•✿❁✿•┈┈┈┈••••••
ശരിയായ ഉത്തരം : നീലക്കുയിൽ

✳സംവിധാനം : P ഭാസ്കരൻ, രാമു കാര്യാട്ട്
✳നിർമ്മാണം : ടി.കെ. പരീക്കുട്ടി
✳രചന : ഉറൂബ്
✳അഭിനേതാക്കൾ: സത്യൻ, മിസ് കുമാരി
✳സംഗീതം: K രാഘവൻ
✳ഗാനരചന: P ഭാസ്കരൻ
✳റിലീസിങ് തീയതി: 1954 ഒക്ടോബർ 10
✳സമയദൈർഘ്യം : 171 മിനിറ്റ്
✳1954-ൽ പുറത്തിറങ്ങിയ നീലക്കുയിൽ എന്ന ഈ ചിത്രം മികച്ച രണ്ടാമത്തെ ചലച്ചിത്രത്തിനുള്ള ദേശീയ പുരസ്കാരത്തിന് അർഹമായി
✳മലയാളത്തിലെ ആദ്യ സംവിധായക ജോഡിയുടെ അരങ്ങേറ്റം കൂടിയായിരുന്നു നീലക്കുയിൽ.
✳തന്റെ തന്നെയൊരു കഥയെ ആസ്പദമാക്കി ഉറൂബാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചത്.
✳തിരക്കഥ, ഛായാഗ്രഹണം, ഗാനങ്ങൾ, കലാസംവിധാനം തുടങ്ങി മലയാള സിനിമയുടെ എല്ലാ മേഖലകളിലും ഒരു മാറ്റത്തിന് തുടക്കമിട്ട ചിത്രമാണിത്.
✳ഗാനങ്ങളിൽ അധികവും നാടൻ പാട്ടുകളിൽ ഊന്നിയവയായിരുന്നു.
✅മാനെന്നും വിളിക്കില്ല... (ആലാപനം മെഹബൂബ് ), എല്ലാരും ചൊല്ലണ്... (ജാനമ്മ ഡേവിഡ്),
കായലരികത്ത്... (കെ.രാഘവൻ),
ഏങ്ങനെ നീ മറക്കും കുയിലേ... (കോഴിക്കോട് അബ്ദുൽ ഖാദർ),
കുയിലിനെ തേടി (ജാനമ്മ ഡേവിഡ്) തുടങ്ങിയ ഗാനങ്ങൾ ഏറെ ജനപ്രീതി നേടി.
✳സംവിധാനത്തിനും ഗാന രചനയ്ക്കും പുറമെ പി ഭാസ്കരൻ സിനിമയിലെ മുഖ്യ കഥാപാത്രങ്ങളിൽ ഒന്നായ പോസ്റ്റ്മാൻ ശങ്കരൻ നായരുടെ വേഷത്തിൽ അഭിനയിക്കുകയും ചെയ്തു.
➡1965-ലെ ഏറ്റവും നല്ല സിനിമയ്കുള്ള ഇന്ത്യൻ പ്രസിഡന്റിന്റെ സുവർണ്ണ ചക്രം ചെമ്മീൻ നേടി.
➡ ഒരു ദക്ഷിണേന്ത്യൻ സിനിമയ്ക്ക് ആദ്യമായി ഈ അംഗീകാരം ലഭിക്കുന്നതും ഇതിലൂടെയാ‍ണ്

മേയ് 29, 2019

താജ്മഹല്‍ ഏത് നദീതീരത്ത് സ്ഥിതി ചെയ്യുന്നു❓


താജ്മഹല്‍ ഏത് നദീതീരത്ത് സ്ഥിതി ചെയ്യുന്നു❓

••••••┈┈┈┈•✿❁✿•┈┈┈┈••••••

ശരിയായ ഉത്തരം : യമുന നദി

✳ഗംഗാ നദിയുടെ ഒരു പ്രധാന പോഷക നദിയാണ് യമുന.
✳1370 കിലോമീറ്റർ നീളമുള്ള ഈ നദി ‍ഗംഗയുടെ ഏറ്റവും നീളമേറിയ പോഷക നദിയാണ്.
✳ലോകാദ്ഭുതങ്ങളിൽ ഒന്നായ താജ്മഹൽ സ്ഥിതി ചെയ്യുന്നത് യമുനയുടെ തീരത്താണ്.
✳ഇന്ത്യയുടെ തലസ്ഥാനമായ ഡൽഹിയും യമുനയുടെ തീരപ്രദേശത്താണ്.
✳ലോക മഹാത്ഭുതങ്ങളിൽ ഒന്നായ താജ്‌മഹൽ മുഗൾ  ചക്രവർത്തിയായ ഷാജഹാൻ തന്റെ പത്നി മുംതാസ് മഹലിന്റെ സ്മരണയ്ക്കായി പണി കഴിപ്പിച്ചതാണ്.
✳പേർഷ്യൻ, ഒട്ടോമൻ, ഇന്ത്യൻ, ഇസ്ലാമിക് എന്നീ വാസ്തു വിദ്യാ മാതൃകകൾ കൂടിച്ചേർന്നുണ്ടായ മുഗൾ വാസ്തു വിദ്യയുടെ ഉത്തമ ഉദാഹരണമാണ് താജ്മഹൽ.
✳പൂർണമായും വെണ്ണക്കല്ലിൽ  നിർമ്മിച്ച ഈ സ്മാരകം പൂർത്തിയാകാൻ ഇരുപത്തി രണ്ട് വർഷം എടുത്തു എന്നാണ് കണക്ക്.
✳1983- ൽ ലോകത്തിലെ പൈതൃക സ്ഥലങ്ങളുടെ UNESCO യുടെ പട്ടികയിൽ താജ് മഹലിനെ പെടുത്തി.
✳വെണ്ണക്കല്ലിൽ പണിത സൗധമാണ്‌ ഏറ്റവും പ്രധാനമെങ്കിലും ഇതിനോടു അനുബന്ധിച്ച് മറ്റു കെട്ടിടങ്ങളും ചേർന്ന ഒരു സമുച്ചയമാണ്‌ താജ് മഹൽ.
 ✳ഇതിന്റെ പണി ഏകദേശം 1632 ൽ തുടങ്ങി 1653 ൽ തീർന്നു എന്നാണ് കണക്കാക്കപ്പെടുന്നത്.
✳പതിനായിരക്കണക്കിന് തൊഴിലാളികൾ ചേർന്നാണ് ഇതിന്റെ നിർമ്മാണം പൂർത്തീകരിച്ചത്.
✳ഉസ്താദ് അഹമ്മദ് ലാഹോറിയാണ് ഇതിന്റെ പ്രധാന ശില്പി.
✳താജ് മഹലിന്റെ പുറമേയുള്ള അലങ്കാരങ്ങൾ മുഗൾ വംശത്തിലെ ഏറ്റവും മികച്ച വാസ്തു വിദ്യകളിൽ ഒന്നായി കണക്കാക്കപ്പെടുന്നു.
✳അലങ്കാരങ്ങൾ എല്ലാം കൃത്യമായി ആനുപാതികമായിട്ടാണ് പിസ്താക്കുളിലും ചുമരുകളിലും ചെയ്തിരിക്കുന്നത്.
✳അലങ്കാരങ്ങൾ പ്രധാനമായും മൂന്നു രീതിയിലാണ് ചെയ്തിരിക്കുന്നത്. പെയിന്റ് ഉപയോഗിച്ചും, കുമ്മായ ചാന്ത് ഉപയോഗിച്ചും, കൂടാതെ പ്രധാന രീതിയായ മാർബിളിൽ കൊത്തിയുമാണ് ചെയ്തിരിക്കുന്നത്.
✳താജ്മഹലിൽ കാണപ്പെടുന്ന കൈയെഴുത്തുകൾ അത്യലംകൃതമായ തുളുത് എഴുത്തു രീതിയാണ്.
✳ഇത് പ്രധാനമായും ചെയ്തിരിക്കുന്നത് പേർഷ്യൻ കൈയെഴുത്തുകാരനായ അമാനത്ത് ഖാൻ ആണ്.
✳ഈ കൈയെഴുത്തുകൾക്കായി ഉപയോഗിച്ചിരിക്കുന്നത് ജാസ്പർ എന്ന കല്ല് വെള്ള മാർബിളുകൾ കൊത്തി അതിൽ ഛുരിതം ചെയ്തിരിക്കുന്ന രീതിയിലാണ്. മുകളിലുള്ള ചുവരുകളിൽ അല്പം വലിയ രീതിയിലാണ് ഈ കൈയെഴുത്തുകൾ കൊത്തിയിരിക്കുന്നത്. താഴെ നിന്ന് നോക്കുമ്പോൾ ശരിയായി കാണുവാൻ വേണ്ടിയിട്ടാണ് ഇത്.
✳താജ് മഹലിന്റെ അകത്തും പുറത്തുമായി കൊത്തിയിരിക്കുന്ന ഈ കൈയെഴുത്ത് ഖുർആനിൽ നിന്നുള്ള വചനങ്ങളാണ്.
✅താജ് മഹലിന്റെ ചുറ്റിലും ഏകദേശം 300 സ്ക്വകയർ മീറ്റർ വിസ്തീർണ്ണത്തിൽ പരന്നു കിടക്കുന്ന ഉദ്യാനമാണ് ചാർ ബാഗ് ഉദ്യാനം. ഇത് ഒരു മുഗൾ ഉദ്യാനമായി കണക്കാക്കപ്പെടുന്നു.

മേയ് 28, 2019

ലോകത്തിലെ ഏറ്റവും നീളം കൂടിയ നദി ഏതാണ്?

ലോകത്തിലെ ഏറ്റവും നീളം കൂടിയ നദി ഏതാണ്?

••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം : നൈൽ നദി

✳നീളം : 6,853 കി.മീ (4,258 മൈ)
✳വീതി : 2.8 കി.മീ (2 മൈ)
✳ഒഴുകുന്ന രാജ്യങ്ങൾ : എത്യോപ്യ, സുഡാൻ, ഈജിപ്ത്, ഉഗാണ്ട, കൊംഗോ - കിൻഹാസ, കെനിയ, ടാൻസാനിയ, റുവാണ്ട, ബറുണ്ടി, ദക്ഷിണ സുഡാൻ, എറിത്രിയ
✳നൈൽ നദി ഭൂഗോളത്തിലെ ഏറ്റവും നീളമേറിയ നദിയാണ്.
✳6,853 കിലോമീറ്റർ നീളമുള്ള ഈ നദി പതിനൊന്ന് രാജ്യങ്ങളിലായി ആഫ്രിക്കൻ വൻ‌കരയിലൂടെ ഒഴുകുന്നു.(എന്നാൽ ഇതിനെക്കുറിച്ച്‌ വിവാദങ്ങൾ നിലവിലുണ്ട്‌. പരമ്പാരഗതമായി നൈലിനാണ് ഏറ്റവും നീളം കൂടുതൽ എന്നായിരുന്നു കരുതി വന്നിരുന്നത് എങ്കിലും അടുത്തകാലത്തായി ബ്രസീലിലും പെറുവിലും നടന്ന പഠനങ്ങൾ സൂചിപ്പിക്കുന്നത് ആമസോണും അതിനോട് ചേർന്ന കായലും ചേർന്നഭാഗമാണ് ഏറ്റവും നീളം ഏറിയത് എന്നാണ്.
======================
ആമസോൺ നദി

✳നീളം : 6,437 കി.മീ (4,000 മൈ) approx.

✅തെക്കെ അമേരിക്കൻ ഭൂഖണ്ഡത്തിലെ നദിയാണ്‌ ആമസോൺ.
✅ഒഴുകുന്ന ജലത്തിന്റെ അളവനുസരിച്ച് ലോകത്തിലെ ഏറ്റവും വലിയ നദിയാണ്‌ ഇത്, ഇതിലൂടെ ഒഴുകുന്ന വെള്ളത്തിന്റെ അളവ് ഇതിന്‌ ശേഷം സ്ഥാനം വരുന്ന പത്ത് നദികളിലൂടെ ഒഴുകുന്ന മൊത്തം വെള്ളത്തിന്റെ അളവിനേക്കാൾ കൂടുതലാണ്‌.
✅ആമസോണിനാണ്‌ ലോകത്തെ ഏറ്റവും വലിയ നീർത്തട വ്യവസ്ഥയുള്ളത്, ഇത് ഏകദേശം ലോകത്തിലെ മൊത്തം നദിയൊഴുക്കിന്റെ അഞ്ചിലൊന്ന് വരും.
✅ആമസോണിന്റെ ഭീമമായ വലിപ്പം കാരണമായി ഇതിനെ കടൽ നദി എന്നും വിളിക്കാറുണ്ട്.
✅ആമസോണിനെ മീതെ അതിന്റെ വായ് ഭാഗം ഒഴിച്ച് ഒരിടത്തും പാലം ഇല്ല എന്നതും ശ്രദ്ധേയമായ ഒരു കാര്യമാണ്‌, ഇതിന്റെ പ്രധാനപ്പെട്ട കാരണം കുറഞ്ഞ ജനസംഖ്യയുള്ള മേഖലയാണ്‌ ആമസോൺ, മാത്രവുമല്ല വീതി കുറഞ്ഞ ഭാഗങ്ങൾ ഭൂരിഭാഗവും ഒഴുകുന്നത് നിത്യഹരിത മഴക്കാടുകളിലൂടെയുമാണ്‌.

✅ഭൂരിഭാഗം അളവുകൾ അനുസരിച്ച് ആമസോൺ തന്നെയാണ്‌ നദികളിൽ മുൻപിൽ നിൽക്കുന്നതെങ്കിലും നീളത്തിന്റെ കാര്യത്തിൽ മാത്രം ഇത് ആഫ്രിക്കയിലെ നൈൽ നദിക്ക് ശേഷം രണ്ടാം സ്ഥാനത്താണ്‌.
✅പക്ഷേ ചില ശാസ്ത്രജ്ഞർ, പ്രത്യേകിച്ച് ബ്രസീലിൽ നിന്നുള്ളവർ, ആമസോൺ തന്നെയാണ്‌ നീളമുള്ള നദി എന്ന അഭിപ്രായം പ്രകടിപ്പിക്കുന്നവരാണ്‌.
✅ഇത് പെറുവിലെ നെവാഡൊ മിസീമിയിൽ നിന്നാണ് ഉദ്ഭവിക്കുന്നത്.
✅ബ്രസീലിൽ  വച്ചാണ് ആമസോൺ അറ്റ്ലാന്റിക് സമുദ്രത്തിൽ ചേരുന്നത്.
=======================

✳വിക്റ്റോറിയ തടാകം ആണ് നൈലിന്റെ പ്രഭവ കേന്ദ്രം എന്നാണ് കരുതി വരുന്നത്. എന്നാൽ തടാകത്തിന് നല്ല നീളമുള്ള പോഷക നദികൾ ഉണ്ട്. ഇതിൽ കഗേര നദി ആണ് ഏറ്റവും നീളമേറിയത്. ടാൻസാനിയയിലെ ബുകോബ പട്ടണത്തിൽ നിന്ന് ഉത്ഭവിക്കുന്നു. .
✳ഈജിപ്ഷ്യൻ സംസ്ക്കാരമുൾപ്പെടെ ഒട്ടേറെ പുരാതന സംസ്ക്കാരങ്ങളുടെ കളിത്തട്ടുകൂടിയാണ് നൈൽനദീതടം.
✳ ഈജിപ്തിന്റെ തെക്കുള്ള മലനിരകളിൽ നിന്നുൽഭവിച്ചു വടക്കു മെഡിറ്ററേനിയൻ ഉൾക്കടലിൽ പതിയ്ക്കുന്നു.


ഇന്ത്യയിലെ ഏറ്റവും വലിയ സൈനിക ബഹുമതി❓


ഇന്ത്യയിലെ ഏറ്റവും വലിയ സൈനിക ബഹുമതി❓

••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം : പരം വീര ചക്ര

✳തരം : യുദ്ധകാല ധീരതാ പുരസ്കാരം
✳വിഭാഗം : ദേശിയ പുരസ്കാരം
✳നിലവിൽ വന്നത് : 1950
✳ആദ്യം നൽകിയത് : 1947
✳അവസാനം നൽകിയത് : 1997
✳ആകെ നൽകിയത് : 21
✳വിവരണം : ഭാരതത്തിലെ പരമോന്നത സൈനിക ബഹുമതി
✳ആദ്യം ലഭിച്ചത് : മേജർ സോം നാഥ് ശർമ്മ  (മരണാനന്തരം)
✳അവസാനം ലഭിച്ചത് :ക്യാപ്റ്റൻ വിക്രം ബത്ര  (മരണാനന്തരം)
✳പരം വീര ചക്ര യുദ്ധകാലത്ത് സേവനങ്ങൾക്ക് സൈനികർക്ക് നൽകുന്ന പരമോന്നത സൈനിക ബഹുമതിയാണ്.
✳ശത്രുവിന്റെ സാന്നിദ്ധ്യത്തിൽ ധീരത നിറഞ്ഞ പോരാട്ടവും ത്യാഗവും പ്രകടിപ്പിക്കുന്ന സൈനികർക്കാണ്  വീരന്മാരിൽ വീരൻ എന്നർത്ഥമുള്ള ഈ ബഹുമതി നൽകപ്പെടുന്നത്.
✳ ഈ ബഹുമതി 1950 ജനുവരി 26-ന് റിപ്പബ്ലിക് ദിനത്തിലാണ്, 1947 ആഗസ്റ്റ് 15 മുതലുള്ള മുൻകാല പ്രാബല്യത്തോടെ നിലവിൽ വന്നത്.
✳ഭരതരത്നത്തിന് ശേഷമുള്ള ഭാരത സർക്കാരിന്റെ രണ്ടാമത്തെ വലിയ പുരസ്കാരമാണ് പരം വീര ചക്ര
✳സാവിത്രി ഖാനോൽകർ ആണ് ഇന്ദ്രന്റെ വജ്രായുധം ആലേഖനം ചെയ്യപ്പെട്ട ഈ മെഡൽ രൂപകല്‌പന ചെയ്തത്.
✳സമാധാന കാലത്ത് നൽകുന്ന അശോക ചക്ര പരം വീര ചക്രയ്ക്ക് തുല്യമാണ്.
✅അശോക ചക്ര സായുധ സേനയിൽ അംഗമായുള്ളവർക്കും, അംഗമല്ലാത്തവർക്കും നൽകുന്നു, ചിലപ്പോൾ മരണ ശേഷവും ഇത് നൽകുന്നു.
✳ലെഫ്റ്റനന്റ് റാങ്കിനു താഴെ പദവിയിലുള്ള സൈനികർക്ക് പരം വീര ചക്ര ലഭിക്കുമ്പോൾ ധന സഹായവും പെൻഷനും നൽകാറുണ്ട്.
✳സൈനികന്റെ മരണത്തെ തുടർന്ന് അദ്ദേഹത്തിന്റെ വിധവയ്ക്ക് അവരുടെ മരണം വരെയോ പുനർ വിവാഹം വരെയോ ഈ ആനുകൂല്യങ്ങൾ ലഭിക്കുന്നു.
✳കേന്ദ്ര ഗവണ്മെന്റ് നൽകുന്ന ആനുകൂല്യങ്ങൾക്കു പുറമേ വിവിധ സംസ്ഥാനങ്ങളിൽ അവരവരുടേതായ സൈനിക ക്ഷേമ പദ്ധതികൾ നിലവിലുണ്ട്.
✳നിലവിൽ പരം വീര ചക്ര ലഭിച്ചവർക്ക് ഒറ്റത്തവണ ഗ്രാന്റായി 25 ലക്ഷം രൂപയും വാർഷിക വേതനമായി രണ്ടരലക്ഷം രൂപയും ലഭിക്കും

മേയ് 26, 2019

ഇന്ത്യയുടെ ദേശീയ വൃക്ഷം ഏത് ❓

ഇന്ത്യയുടെ ദേശീയ വൃക്ഷം ഏത് ❓


••••••┈┈┈┈•✿❁✿•┈┈┈┈••••••


ഉത്തരം : ആൽമരം

✅അതിശൈത്യവും അത്യുഷ്ണവും ഇല്ലാത്ത പ്രദേശങ്ങളിലെല്ലാം വളരുന്ന പലതരം ചെടികളാണ് ആലുകൾ.
✅വള്ളികൾ മുതൽ വന്മരങ്ങൾ വരെ ഇതിൽ ഉണ്ട്. Ficus, Fig എന്നെല്ലാം അറിയപ്പെടുന്നു.
✅പന മുതലായ വൃക്ഷങ്ങളുടെ മുകളിലും കെട്ടിടങ്ങളുടെ ഭിത്തികളിലും ഇവയുടെ തൈകൾ വളരുന്നത് അസാധാരണമല്ല.
 ✅കാലക്രമത്തിൽ അവയുടെ വേരുകൾ മണ്ണിൽ എത്തുകയും അവ സാധാരണ ജീവിതക്രമം ആരംഭിക്കുകയും ചെയ്യുന്നു.
✅പൊതുവെ കറയുള്ള വൃക്ഷമാണ് ആൽ.
✅ലോകത്ത് അറുനൂളോളം ഇനം ആലുകളുണ്ട്.
✅കേരളത്തിൽ മാത്രം 45 തരം ആലുകൾ കാണപ്പെടുന്നു. അവയിൽ പ്രധാനപ്പെട്ടവയാണ് അരയാൽ, പേരാൽ, കല്ലാൽ, കാരാൽ, ഇത്തിയാൽ, ചിറ്റാൽ തുടങ്ങിയവ.
✅ആൽമരത്തിന് ഇംഗ്ലീഷിൽ ബനിയൻ ട്രീ(Banyan Tree) എന്നാണ് പേര്.
✅ ആദ്യ കാല ഇംഗ്ലീഷുകാർ ഇന്ത്യയിലെത്തിയപ്പോൾ വടക്കൻ ഇന്ത്യയിലെ ആൽ മരച്ചുവടുകളിൽ സ്ഥിരമായി കച്ചവടക്കാരായി കാണാറുള്ള ബനിയകൾ എന്ന കൂട്ടരുടെ പേരിനോട് ചേർത്താണ് ബനിയൻ എന്ന പേരുണ്ടായത്.
✅ധാരാളം തണൽ നൽകുന്നതും ദീർഘായുസ്സുള്ളതുമായതിനാൽ പുരാതന കാലം മുതലേ ഇന്ത്യൻ ഉപ ഭൂഖണ്ഡത്തിൽ അരയാലുകൾ തണൽ മരങ്ങളായി ഉപയോഗിച്ചു പോന്നിരുന്നു.
✅അതേ കാരണങ്ങൾ കൊണ്ടു തന്നെ ദൈവാരാധനക്കും നാട്ടുകാർക്ക് യോഗങ്ങൾ കൂടാനും ഇവയുടെ തണൽ ഉപയോഗപ്പെടുത്തിപ്പോന്നു.
✅അങ്ങനെ ആലുകൾക്ക് പലപ്പോഴും ദൈവികപരിവേഷം കിട്ടുകയുണ്ടായി. ആലുകളെ വലം വച്ച് തൊഴുന്നത് പോയകാലത്തെ ആളുകളുടെ പതിവായിരുന്നു.
✅ശ്രീ ബുദ്ധന്ന് ബോധോദയം കിട്ടിയത് ബോധ്ഗയയിലെ ഒരു ആൽമരത്തിന്റെ ചുവട്ടിൽ ധ്യാന നിരതനായിരിക്കവേ ആയിരുന്നു. അതു കൊണ്ട് ആ ആൽമരം ബുദ്ധ മതക്കാർ പവിത്രമായി കരുതിപ്പോന്നിരുന്നു. അതേ സ്ഥാനത്ത് ഇന്നും ബോധ്ഗയയിലുള്ള ആൽ അന്നത്തെ ആൽമരത്തിന്റെ തുടർച്ചയിലുള്ളതായാണ് കരുതിപ്പോരുന്ന ഓരോ ആൽ മരത്തിന്റെ ചോട്ടിലും ഒരു ഗണപതി ഭഗവൻ ഉണ്ട് എന്ന് പുരാതന കാലം മുതൽ വിശ്വസിക്കുന്നു
✅ഇന്ത്യൻ ഉപ ഭൂഖണ്ഡത്തിലെമ്പാടും കാണുന്ന വലിപ്പമേറിയ ഒരു ഇല കൊഴിയും വൃക്ഷമാണ് അരയാൽ (Ficus Religiosa, Linn).
✅ബോധി വൃക്ഷം എന്നും പീപ്പലം എന്നും കൂടി ഇതിന്ന് പേരുകളുണ്ട്.
✅ഹിന്ദു, ബുദ്ധ മതക്കാർ പവിത്രമായി കരുതുന്ന വൃക്ഷമാണിത്.
✅ഈ മതങ്ങളുടെ ആവിർഭാവത്തിനു മുന്നേ തന്നെ മരങ്ങളെ ആരാധിച്ചിരുന്നു എന്നതിന് ഹാരപ്പയിൽ നിന്നും മറ്റും തെളിവ് ലഭിച്ചിട്ടുണ്ട്.

മേയ് 25, 2019

ബിരുദധാരികള്‍ക്ക് എല്‍.ഐ.സിയില്‍ എ.ഡി.ഒ ആകാം; തുടക്ക ശമ്പളം 37345 രൂപ

ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയിലെ 8581 അപ്രന്റൈസ് ഡെവലപ്‌മെന്റ് ഓഫീസര്‍ (എ.ഡി.ഒ) ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരളമുള്‍പ്പെടുന്ന ചെന്നൈ സതേണ്‍ സോണല്‍ ഓഫീസിനുകീഴില്‍ 1257 ഒഴിവുകളാണുള്ളത്.

കേരളത്തിലെ ഡിവിഷണല്‍ ഓഫീസുകളിലെ ഒഴിവുകള്‍:

എറണാകുളം - 72
കോഴിക്കോട് - 85
കോട്ടയം - 88
തൃശ്ശൂര്‍ - 60
തിരുവനന്തപുരം - 74
പ്രായം: 21-നും 30-നും മധ്യേ. ഉദ്യോഗാര്‍ഥികള്‍ 02.05.01989-നും 01.05.1998-നും മധ്യേ ജനിച്ചവരാകണം (രണ്ടുതീയതികളും ഉള്‍പ്പെടെ). ചട്ടപ്രകാരമുള്ള ഇളവുകള്‍ ലഭിക്കും

യോഗ്യത: അംഗീകൃത സര്‍വകലാശാലാ ബിരുദം

തിരഞ്ഞെടുപ്പ്: രണ്ട് ഘട്ടങ്ങളായുള്ള ഓണ്‍ലൈന്‍ ടെസ്റ്റ് ഉണ്ടാകും. ഇതില്‍ വിജയിക്കുന്നവര്‍ക്ക് അഭിമുഖവും വൈദ്യപരിശോധനയുമുണ്ടാകും. സിലബസ് വിജ്ഞാപനത്തില്‍ നല്‍കിയിട്ടുണ്ട്.

ശമ്ബളം: അപ്രൈന്റൈസ് കാലയളവില്‍ പ്രതിമാസം 34503 രൂപ സ്റ്റൈപ്പന്റായി ലഭിക്കും. പ്രൊബേഷനറി ഡെവലപ്‌മെന്റ് ഓഫീസറായി നിയമിച്ചതിനു ശേഷം 37345 രൂപ (എ ക്ലാസ് നഗരങ്ങളില്‍ അലവന്‍സ് ഉള്‍പ്പെടെ). മറ്റു വ്യവസ്ഥകളറിയാന്‍ നോട്ടിഫിക്കേന്‍ കാണുക.

അപേക്ഷ: http://www.licindia.in/Bottom-Links/careers എന്ന ലിങ്കില്‍ ഓണ്‍ലൈനായി അപേക്ഷിക്കണം. ഇതേ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള വിജ്ഞാപനം വായിച്ചു മനസിലാക്കിയശേഷം അപേക്ഷിക്കുക. ഏതെങ്കിലും ഒരു ഡിവിഷനിലേക്കുമാത്രമേ അപേക്ഷിക്കാനാകൂ. ഫോട്ടോ, ഒപ്പ്, ഇടത് തള്ളവിരലടയാളം, ഡിക്ലറേഷന്‍ എന്നിവ സ്‌കാന്‍ ചെയ്ത് അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യണം.

അപേക്ഷാഫീസ്: 600 രൂപ. എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് 50 രൂപ. ഓണ്‍ലൈനായി അടയ്ക്കണം.

ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി - ജൂണ്‍ ഒമ്ബത്.

മേയ് 24, 2019

ലോകത്തിലെ ആദ്യത്തെ വനിത പ്രധാനമന്ത്രി ആരാണ്❓

ലോകത്തിലെ ആദ്യത്തെ വനിത പ്രധാനമന്ത്രി ആരാണ്❓

••••••┈┈┈┈•✿❁✿•┈┈┈┈••••••

ശരിയായ ഉത്തരം : സിരിമാവോ ബന്ധാരനായകെ

✳ജനനം : 1916 ഏപ്രിൽ 17 സിലോൺ
✳മരണം : 2000 ഒക്ടോബർ 10 (പ്രായം 84) കൊളംബോ
✳പ്രധാനമന്ത്രി സ്ഥാനത്ത് എത്തുന്ന ലോകത്തിലെ ആദ്യ വനിതയായിരുന്നു ശ്രീലങ്കയുടെ മുൻ പ്രധാനമന്ത്രിയായിരുന്നു സിരിമാവോ രത്വാത് ഡയസ് ബണ്ഡാരനായകെ എന്ന സിരിമാവോ ബണ്ഡാരനായകെ
✳1960–65, 1970–77, 1994–2000 എന്നിങ്ങനെ മൂന്നു തവണ അവർ ശ്രീലങ്കൻ പ്രധാന മന്ത്രിയായി.
✳ശ്രീലങ്ക ഫ്രീഡം പാർട്ടി നേതാവായിരുന്നു. ശ്രീലങ്കയിലെ മുൻപ്രധാനമന്ത്രി SWRD  ബണ്ഡാര നായകെയുടെ പത്നി ആയിരുന്നു സിരിമാവോ.
✳അവരുടെ രണ്ടാമത്തെ മകൾ ചന്ദ്രിക കുമാരതുംഗ പിന്നീട് ശ്രീലങ്കയുടെ പ്രധാനമന്ത്രിയും രാഷ്ട്രപതിയുമായി.
✳1959ൽ ഭർത്താവിന്റെ മരണശേഷം ആണ് സിരിമാവോ ശ്രീലങ്കയുടെ പ്രധാനമന്ത്രി പദത്തിലെത്തുന്നത്.
✳കരയുന്ന വിധവ എന്നാണവരെ മാധ്യമങ്ങളും, പ്രതിപക്ഷവും വിശേഷിപ്പിച്ചിരുന്നത്. ഇതിൽ നിന്നും ശക്തയായ ഒരു നേതാവിലേക്കുള്ള ഉയർച്ച പെട്ടെന്നായിരുന്നു.
✳ആദ്യ സിരിമാവോ സർക്കാർ (1960-65) ബാങ്കുകൾ, ഇൻഷുറൻസ് കമ്പനികൾ, പള്ളിയുടെ നിയന്ത്രണത്തിലുള്ള വിദ്യാലയങ്ങൾ എന്നിവ ദേശസാത്കരിക്കുകയും ഇംഗ്ലീഷിനുപകരം സിൻഹളയെ ഭരണ ഭാഷയാക്കുകയും ചെയ്തു.
✳ഇത് തമിഴരുമായുള്ള ബന്ധം മോശമാക്കി.
✳രണ്ടാം തവണ (1970-77) പുതിയ ഭരണഘടന നിലവിൽ കൊണ്ടുവരികയും രാജ്യത്തെ ഏറ്റവും വലിയ പത്രമായ ലേക്ക് ഹൗസ് ദേശസാത്ക്കരിക്കുകയും ചെയ്തു.
✳1971-ൽ തീവ്ര-ഇടതുപക്ഷ സംഘടനയായ ജനത വിമുക്തി പെരമുണയുമായുള്ള അഭ്യന്തരയുദ്ധത്തിൽ ആയിരത്തിലേറെ പേർ കൊല്ലപ്പെട്ടു.
✳1994-ൽ ഫ്രീഡം പാർട്ടി തിരഞ്ഞെടുപ്പിൽ വിജയിച്ചുവെങ്കിലും സിരിമാവോയുടെ മകൾ ചന്ദ്രിക കുമാരതുംഗയാണ് പ്രധാനമന്ത്രിയായത്.
✳അതേ വർഷം ചന്ദ്രിക രാഷ്ട്രപതിയായപ്പോൾ സിരിമാവോ അവസാനമായി (1994-2000) പ്രധാനമന്ത്രിയായി.
✳2000-ലെ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത അതേ ദിവസം ലോകത്തിലെ ആദ്യവനിതാ പ്രധാനമന്ത്രി അന്തരിച്ചു.
✅ലോകത്തിലെ ആദ്യ വനിതാ മുസ്ലിം പ്രധാനമന്ത്രി : ബേനസീർ ഭൂട്ടോ
✅ഇന്ത്യയിലെ ആദ്യത്തെ വനിതാ പ്രധാനമന്ത്രി : ഇന്ദിരാ ഗാന്ധി

മേയ് 23, 2019

ആരുടെ ജന്മ ദിനമാണ് ഇന്ത്യയില്‍ ദേശീയ കായിക ദിനമായി ആചരിക്കുന്നത്❓

ആരുടെ ജന്മ ദിനമാണ് ഇന്ത്യയില്‍ ദേശീയ കായിക ദിനമായി ആചരിക്കുന്നത്❓
••••••┈┈┈┈•✿❁✿•┈┈┈┈••••••
ഉത്തരം : ധ്യാൻ ചന്ദ് സിങ്

✳ജനനം : ആഗസ്റ്റ് 29, 1905 അലഹബാദ്, ഉത്തർ‌പ്രദേശ്
✳മരണം : December 3, 1979 ഡൽഹി
✳ശവകുടീരം : Jhansi Heroes Ground, Allahabad
✳പ്രശസ്തി : ഹോക്കി
✳ഇന്ത്യയ്ക്ക്‌ തുടർച്ചയായി മൂന്നു തവണ ഒളിമ്പിക്സിൽ ഹോക്കി സ്വർണ്ണ മെഡൽ നേടിക്കൊടുത്ത ടീമുകളിലെ സുപ്രധാന കളിക്കാരനായിരുന്നു ധ്യാൻ ചന്ദ്.
✳ 1928-ലായിരുന്നു ധ്യാൻ ചന്ദ് ആദ്യമായി ഒളിമ്പിക്സിൽ സ്വർണ്ണ മെഡൽ കരസ്ഥമാക്കിയത്‌.
✳ഹോക്കി കളിയിലെ ഒരു മാന്ത്രികനായാണ് ഹോക്കി പ്രേമികൾ അദ്ദേഹത്തെ കണക്കാക്കിയത്‌.
✳ധ്യാൻ ചന്ദ് യുഗം ഇന്ത്യൻ ഹോക്കിയുടെ സുവർണ്ണ കാലഘട്ടമായി കണക്കാക്കപെടുന്നു.
✳1936-ലെ ഒളിമ്പിക്സിൽ ജർമ്മനിയെ ഇന്ത്യ തോല്പിച്ചപ്പോൾ, ഹിറ്റ്ലർ നൽകിയ ഒരു അത്താഴ വിരുന്നിൽ ധ്യാൻചന്ദ് സംബന്ധിച്ചു.
✳ഇന്ത്യൻ കരസേനയിൽ ലാൻസ് കോർപ്പറൽ ആയിരുന്ന ധ്യാൻചന്ദിനു ഹിറ്റ്ലർ, ജർമ്മനിയിൽ സ്ഥിര താമസമാക്കണമെന്ന കരാറോടെ, ജർമ്മൻ ആർമിയിൽ കേണൽ പദവി വാഗ്ദാനം ചെയ്തു. എന്നാൽ ധ്യാൻ ചന്ദ് അത്‌ നിരസിച്ചു.
✳ഇന്ത്യൻ സർക്കാർ സ്വാതന്ത്ര്യാനന്തരം അദ്ദേഹത്തിന് മേജർ പദവി നൽകുകയും 1956ൽ പത്മഭൂഷൺ നൽകി ആദരിക്കുകയും ചെയ്തു.

മേയ് 22, 2019

കേരളം രൂപീകരിക്കുന്ന സമയത്ത് (1956 നവമ്പര്‍ 1 ന് ) കേരളത്തിൽ എത്ര ജില്ലകൾ ഉണ്ടായിരുന്നു❓

കേരളം രൂപീകരിക്കുന്ന സമയത്ത് (1956 നവമ്പര്‍ 1 ന് ) കേരളത്തിൽ എത്ര ജില്ലകൾ ഉണ്ടായിരുന്നു❓

••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം : 5

❇1956 നവമ്പർ ഒന്നിന് സംസ്ഥാന പുനർവ്യവസ്ഥാ നിയമം അനുസരിച്ച്, തിരുവിതാങ്കൂർ -  കൊച്ചിയിലേക്ക് മലബാർ ജില്ലയും ദക്ഷിണ കന്നഡയിലെ കാസറഗോഡ് താലൂക്കും വിലയനം ചെയ്തു കൊണ്ട് കേരള സംസ്ഥാനം നിലവിൽ വന്നു
❇കേരള സംസ്‌ഥാന രൂപീകരണ സമയത്ത് 5 ജില്ലകളായിരുന്നു. യഥാക്രമം തിരുവനന്തപുരം, കൊല്ലം, കോട്ടയം, തൃശൂര്‍, മലബാര്‍ എന്നിവയായിരുന്നു.
✳കേരളത്തില്‍ ഇപ്പോൾ 14 ജില്ലകളാണുള്ളത്.
✳ബ്രിട്ടീഷ് ഭരണകാലത്ത് മദ്രാസ് ദേശത്തിന് കീഴിലെ മലബാർ ജില്ലയുടെ ഭാഗമായിരുന്നു പാലക്കാട്. സ്വാതന്ത്ര്യ ത്തിന് ശേഷം അത് മദ്രാസ് സംസ്ഥാനത്തിന് കീഴിലായി. 1956ൽ കേരളം രൂപീകൃതമായപ്പൊൾ സംസ്ഥാനത്തിന് കീഴിലെ ഒരു പ്രത്യേക ജില്ലയായി പാലക്കാട് മാറ്റപ്പെട്ടു.
❇1957 ജനുവരി ഒന്നിനാണ്‌ പാലക്കാട്‌ ജില്ല രൂപം കൊണ്ടത്‌. അന്നത്തെ മലബാർ ജില്ലയെ മൂന്നായി വിഭജിച്ച്‌ പാലക്കാട്‌, കണ്ണൂർ, കോഴിക്കോട്‌ എന്നീ ജില്ലകൾ രൂപീകരിച്ചു. അതോടെ മലബാര്‍ ജില്ല ഇല്ലാതായി.
✳1957ആഗസ്റ്റ് 17നായിരുന്നു കോട്ടയം, കൊല്ലം എന്നീ ജില്ലകള്‍ വിഭജിച്ച്  ആലപ്പുഴ ജില്ലയുടെ പിറവി.
✳തൃശൂര്‍, കോട്ടയം ജില്ലകളെ വിഭജിച്ച് 1958 ഏപ്രില്‍ ഒന്നിന് എറണാകുളം ജില്ല രൂപീകരിച്ചു.
✳1969 ജൂണ്‍ 16നായിരുന്നു മലപ്പുറം ജില്ല രൂപീകരിച്ചത്. ഇത് കോഴിക്കോട് പാലക്കാട് ജില്ലകളിലെ ചില പ്രദേശങ്ങള്‍ ചേര്‍ത്തായിരുന്നു.
✳1972 ജനുവരി 26ന് ഇടുക്കി ജില്ല നിലവില്‍ വന്നത് കോട്ടയം എറണാകുളം എന്നീ ജില്ലകള്‍ വിഭജിച്ചായിരുന്നു
✳1980 നവംബര്‍ ഒന്നിന് കോഴിക്കോട് ജില്ലയുടെ ഭാഗമായിരുന്ന തെക്കന്‍ വയനാടും കണ്ണൂര്‍ ജില്ലയുടെ ഭാഗമായിരുന്ന വടക്കന്‍ വയനാടും കൂട്ടിച്ചേര്‍ത്ത് വയനാട് ജില്ല രൂപീകരിച്ചു.
✳1982 നവംബര്‍ ഒന്നിനാണ് പത്തനംതിട്ട ജില്ല നിലവില്‍ വന്നത്. ഇത് കൊല്ലം, ആലപ്പുഴ, ഇടുക്കി എന്നി ജില്ലകളിലെ പ്രദേശങ്ങള്‍ ചേര്‍ത്താണ് രൂപീകരിച്ചത്.
✳1984 മേയ് 24 നായിരുന്ന അവസാനത്തെ ജില്ലാ രൂപീകരണം. കണ്ണൂര്‍ ജില്ലയെ വിഭജിച്ച് കാസര്‍കോട് ജില്ല നിലവില്‍ വന്നു.
✳അതിനുമുമ്പ്‌ ഈ ഭൂവിഭാഗം കണ്ണൂർ ജില്ലയുടെ ഭാഗമായിരുന്നു. മഞ്ചേശ്വരം, കാസർഗോഡ്, ഹോസ്ദുർഗ്, വെള്ളരികുണ്ട് എന്നീ 4 താലൂക്കുകൾ അടങ്ങുന്നതാണ് കാസറഗോഡ്‌ ജില്ല.

മേയ് 21, 2019

ഇന്ത്യയിലെ അവസാനത്തെ ഗവർണർ ജനറൽ ആരാണ്❓

ഇന്ത്യയിലെ അവസാനത്തെ ഗവർണർ ജനറൽ ആരാണ്❓
••••••┈┈┈┈•✿❁✿•┈┈┈┈••••••
ഉത്തരം : സി. രാജഗോപാലാചാരി

✳ഇന്ത്യയുടെ ഗവർണർ ജനറൽ പദവിയിൽ 21 June 1948 മുതൽ 26 January 1950 വരെ സേവനമനുഷ്ഠിച്ചു.
✳മദ്രാസ് മുഖ്യമന്ത്രി പദവിയിൽ 1952 ഏപ്രിൽ 10 മുതൽ 1954 ഏപ്രിൽ 13 വരെ സേവനമനുഷ്ഠിച്ചു.
✳കേന്ദ്ര ആഭ്യന്തരമന്ത്രി പദവിയിൽ 1950 ഡിസംബർ 26 മുതൽ 1951 ഒക്ടോബർ 25 വരെ സേവനമനുഷ്ഠിച്ചു.
✳West Bengal ഗവർണർ പദവിയിൽ 15 August 1947 മുതൽ  21 June 1948 വരെ സേവനമനുഷ്ഠിച്ചു.
✅ജനനം : 1878 ഡിസംബർ 10
Thorapalli, Madras Presidency
✳മരണം : 1972 ഡിസംബർ 25 (പ്രായം 94) Madras
✳ബ്രിട്ടീഷ് ഇന്ത്യയിലെ അവസാന വൈസ്രോയിയും സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ഗവർണ്ണർ ജനറലും ആയ വ്യക്തിയാണ് മൗണ്ട് ബാറ്റൺ പ്രഭു ,
✅സി.രാജഗോപാലാചാരിയാണ് സ്വതന്ത്ര ഇന്ത്യയുടെ രണ്ടാമത്തെയും അവസാനത്തേയും ആയ ഗവർണ്ണർ ജനറൽ , ഇന്ത്യക്കാരനായ ഇന്ത്യയുടെ ഏക ഗവർണ്ണർ ജനറൽ  .
✅1948-ൽ അദ്ദേഹം മൗണ്ട്ബാറ്റൺ പ്രഭുവിൽ നിന്ന് ഇന്ത്യയുടെ ഗവർണർ ജനറൽ സ്ഥാനം ഏറ്റെടുത്തു. ഇന്ത്യയുടെ അവസാനത്തെ ഗവർണർ ജനറലും രാജാജി തന്നെയാണ്‌
✅സ്വാതന്ത്ര്യ സമര സേനാനിയും വാഗ്മിയും രാഷ്ട്രതന്ത്രജ്ഞനും ഗ്രന്ഥകാരനുമായ ചക്രവർത്തി രാജഗോപാലാചാരി ഇന്ത്യക്കാർക്കെന്നും രാജാജിയായിരുന്നു.
✅സി.ആർ, രാജാജി എന്നീ ചുരുക്കപ്പേരുകളിലാണ്‌ അദ്ദേഹം അറിയപ്പെട്ടത്.
✅എന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരൻ - മഹാത്മാഗാന്ധി രാജാജിയെ ഇങ്ങനെയാണ്‌ വിശേഷിപ്പിച്ചിരുന്നത്
✳1948-ൽ അദ്ദേഹം മൗണ്ട്ബാറ്റൺ പ്രഭുവിൽ നിന്ന് ഇന്ത്യയുടെ ഗവർണർ ജനറൽ സ്ഥാനം ഏറ്റെടുത്തു.
✅ഇന്ത്യയുടെ അവസാനത്തെ ഗവർണർ ജനറലും രാജാജി തന്നെയാണ്‌.
✳പിന്നീട് തമിഴ്നാടിന്റെ മുഖ്യമന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്.
✳ആദ്യമായി ഭാരതരത്നം പുരസ്കാരം ഏറ്റു വാങ്ങിയ മൂന്ന് പേരിൽ ഒരാളായിരുന്നു രാജാജി.

മേയ് 20, 2019

ബ്രിട്ടീഷ് ഇന്ത്യയിലെ അവസാനത്തെ വൈസ്രോയി ആരാണ്❓

ബ്രിട്ടീഷ് ഇന്ത്യയിലെ അവസാനത്തെ വൈസ്രോയി ആരാണ്❓
••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം : ലൂയി മൗണ്ട്ബാറ്റൻ

✅12 ഫെബ്രുവരി 1947 മുതൽ 15 ആഗസ്റ്റ് 1947 ഇന്ത്യയുടെ വൈസ്രോയി ആയിരുന്നു.
✅ഇന്ത്യയുടെ ആദ്യ ഗവർണർ ജനറൽ പദവിയിൽ 15 ആഗസ്റ്റ് 1947 മുതൽ 21 ജൂൺ 1948 വരെ സേവനം അനുഷ്ടിച്ചു
✳ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് എന്ന പദവിയിൽ 13 ജൂലൈ 1959 മുതൽ 16 ജൂലൈ 1965 വരെ സേവനം അനുഷ്ടിച്ചു.
✳ബ്രിട്ടന്റെ ഒന്നാം സീ ലോഡ് ആയി 1955-ൽ നിയമിക്കപ്പെട്ടു.
✳ജനനം : 1900 ജൂൺ 25 വിന്റ്സർ, യുണൈറ്റഡ് കിങ്ഡം
✳മരണം : 1979 ഓഗസ്റ്റ് 27 (പ്രായം 79) മുള്ളഗ്‌മോർ, അയർലണ്ട്
✅ ലൂയി ഫ്രാൻസിസ് ആൽബർട്ട് വിക്റ്റർ നിക്കോളാസ് മൗണ്ട്ബാറ്റൻ എന്ന ലൂയി മൗണ്ട്ബാറ്റൻ ബ്രിട്ടീഷ് അഡ്മിറലും‍ ഭരണ കർത്താവും ആയിരുന്നു.
✳എഡിൻബർഗ് പ്രഭു ഫിലിപ്പ് രാജകുമാരന്റെ മാതുലനായിരുന്ന അദ്ദേഹം ബ്രിട്ടീഷ് ഇന്ത്യയുടെ അവസാനത്തെ വൈസ്രോയിയും  സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ഗവർണർ ജനറലും ആയിരുന്നു.
✳1954 മുതൽ 1959 വരെ അദ്ദേഹം ബ്രിട്ടീഷ് നാവിക സേനയിൽ ഫസ്റ്റ് സീ ലോർഡ് പദവി വഹിച്ചു.
✳1979-ൽ പ്രൊവിഷണൽ ഐറിഷ് റിപ്പബ്ലിക്കൻ ആർമി അദ്ദേഹത്തിന്റെ ബോട്ടിൽ വെച്ച ബോംബ് പൊട്ടി കൊല്ലപ്പെട്ടു.
✅ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനമായി ഓഗസ്റ്റ് 15 തിരഞ്ഞെടുത്തു.
✅വിക്ടോറിയ മഹാറാണിയുടെ മകളുടെ ചെറുമകൻ.
✅ഇന്ത്യയെ രണ്ടായി വിഭജിക്കുന്നതിനുള്ള മൗണ്ട് ബാറ്റൺ പദ്ധതി അഥവാ ജൂൺ തേഡ് പ്ലാൻ തയ്യാറാക്കി.
✳ഏറ്റവും കുറച്ചുകാലം വൈസ്രോയി പദം അലങ്കരിച്ച വ്യക്തി.

മേയ് 19, 2019

ഇന്ത്യ ഏറ്റവും കൂടുതല്‍ അതിര്‍ത്തി പങ്കിടുന്ന അയല്‍ രാജ്യം❓

ഇന്ത്യ ഏറ്റവും കൂടുതല്‍ അതിര്‍ത്തി പങ്കിടുന്ന അയല്‍ രാജ്യം❓
••••••┈┈┈┈•✿❁✿•┈┈┈┈••••••
ഉത്തരം : ബംഗ്ലാദേശ്

❇ഇന്ത്യയുടെ കര അതിർത്തിയുടെ നീളം ഏതാണ്ട് 15,107 കിലോമീറ്ററാണ്‌.
❇ദ്വീപുകളടക്കം കടൽത്തീരമാകട്ടെ 7,516.6 കിലോമീറ്ററും.
❇7 രാജ്യങ്ങളുമായി ഇന്ത്യ അതിർത്തി പങ്കുവക്കുന്നു. പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ, നേപ്പാൾ, ഭൂട്ടാൻ, ചൈന, മ്യാന്മർ എന്നിവയാണവ.
❇ഏറ്റവും കൂടുതൽ അതിർത്തി പങ്കുവക്കുന്നത് ബംഗ്ലാദേശുമായാണ്‌. 4097 ഓളം കിലോമീറ്ററാണിത്.
❇ചൈന രണ്ടാമതും പാകിസ്താൻ മൂന്നാം സ്ഥാനത്തുമാണ്‌.
✅ജമ്മു-കശ്മീർ ഏറ്റവും കൂടുതൽ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനമാണ്‌ .
❇ഏറ്റവും കൂടുതൽ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനം ഉത്തർപ്രദേശാണ്‌.
✅ Bangladesh : 4,096.7 km
✅China : 3,488 km
✅Pakistan : 3,323 km
✅Nepal : 1,751 km
✅Myanmar : 1,643 km
✅Bhutan: 699 km
✅Afghanistan : 106 km
✅Total : 15,106.7 km
❇ഇന്ത്യയെയും ചൈനയെയും വേർതിരിക്കുന്ന അതിർത്തി രേഖ : മക്മോഹൻ രേഖ
❇ഇന്ത്യയെയും പാകിസ്ഥാനെയും വേർതിരിക്കുന്ന അതിർത്തി രേഖ : റാഡ് ക്ലിഫ് രേഖ
❇ബംഗ്ലാദേശിന്റെ ഭൂരിഭാഗവും സമുദ്ര നിരപ്പിൽ നിന്ന് 50 അടി മാത്രം ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. സിൽഹെറ്റും ചിറ്റഗോംഗ് കുന്നുകളുമാണ് ഇതിന് അപവാദമായുള്ളത്. ഇവിടെ ഉയരം 500 മുതൽ 2000 അടി വരെയാണ്
❇ഇന്ത്യാ വിഭജനത്തിൽ പാകിസ്താന്റെ കിഴക്കൻ പ്രവിശ്യയായാണ് ബംഗ്ലാദേശ് നിലവിൽ വന്നത്. കിഴക്കൻ പാകിസ്താൻ എന്നു തന്നെയായിരുന്നു തുടക്കത്തിൽ പേര്.
❇ബംഗാളിന്റെ മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളാണ് വിഭജനത്തിൽ പാകിസ്താന്റെ ഭാഗമാക്കാൻ ബ്രിട്ടീഷുകാർ തീരുമാനിച്ചത്. എന്നാൽ ഭരണ കേന്ദ്രവുമായി 1600 കിലോമീറ്ററിലേറെ ദൂരം എന്നത് കിഴക്കൻ പാകിസ്താനിലെ ജനങ്ങളിൽ അസ്വസ്ഥതയുണ്ടാക്കി. അതിനേക്കാളേറെ പടിഞ്ഞാറൻ പാകിസ്താനിൽ നിന്നും നേരിടേണ്ടി വന്ന അവഗണന പുതിയൊരു രാജ്യമെന്ന ചിന്ത അവരിൽ വളർത്തി.
❇ 1971-ൽ ഇന്ത്യയുടെ പിന്തുണയോടെ അരങ്ങേറിയ യുദ്ധത്തിലൂടെ ബംഗ്ലാദേശ് സ്വതന്ത്ര രാജ്യമായി

മേയ് 18, 2019

ലോകസഭയിൽ ഒരിക്കൽ പോലും അംഗമായിട്ടില്ലാത്ത പ്രധാനമന്ത്രി ആരാണ്❓

ലോകസഭയിൽ ഒരിക്കൽ പോലും അംഗമായിട്ടില്ലാത്ത പ്രധാനമന്ത്രി ആരാണ്❓

••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം : മൻമോഹൻ സിങ്

❇ഇന്ത്യയുടെ പതിമൂന്നാമത്തെയും, പതിനാലാമത്തെയും പ്രധാനമന്ത്രിയും, രാജ്യാന്തരതലത്തിൽ ശ്രദ്ധേയനായ സാമ്പത്തിക ശാസ്ത്രജ്ഞനുമാണ്‌ ഡോ. മൻമോഹൻ സിങ് -.
❇ഇന്ത്യാ വിഭജനത്തിനു മുൻപ്‌ ഇപ്പോഴത്തെ പാകിസ്താനിലെ പഞ്ചാബ്‌ പ്രവിശ്യയിലെ ഗായിൽ 1932 സെപ്റ്റംബർ 26ന്‌ ജനിച്ചു.
❇22 മെയ് 2004 മുതൽ 26 മേയ് 2014 വരെ ഇന്ത്യയുടെ പ്രധാനമന്ത്രി ആയിരുന്നു.
❇1991 ജൂണ് 21 മുതൽ 16 മെയ് 1996 വരെ നരസിംഹറാവു മന്ത്രിസഭയിൽ ഇന്ത്യയുടെ ധനകാര്യമന്ത്രി ആയിരുന്നു
❇6 നവംബർ 2005 മുതൽ 24 ഒക്ടോബർ 2006 വരെ ഇന്ത്യൻ വിദേശകാര്യ മന്ത്രിയായിരുന്നു
❇30 നവംബർ 2008 മുതൽ 24 ജനുവരി 2009 വരെ ഇന്ത്യയുടെ ധനകാര്യമന്ത്രി ആയിരുന്നു
❇1982മുതൽ1985 വരെ റിസർവ് ബാങ്ക് ഗവർണർ ആയിരുന്നു
❇1995 മുതൽ ആസാമിൽ നിന്നുള്ള രാജ്യസഭാംഗം ആണ്.
❇സാമ്പത്തികശാസ്ത്രം ഇഷ്ടമേഖലയാക്കിയ മൻമോഹൻ സിങ് മുൻ പ്രധാനമന്ത്രി പി.വി. നരസിംഹറാവുവിന്റെ നിർബന്ധത്തിനു വഴങ്ങിയാണ്‌ രാഷ്ട്രീയത്തിലെത്തിയത്‌
❇സിഖ്‌മതസ്ഥനായ ആദ്യ പ്രധാനമന്ത്രിയും, ഹൈന്ദവ സമുദായത്തിൽ നിന്നുമല്ലാതെ പ്രധാനമന്ത്രിയാവുന്ന ആദ്യത്തെ വ്യക്തിയും കൂടെയാണ് മൻമോഹൻ സിങ്
❇മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകൻ എന്നതിനേക്കാൾ സാമ്പത്തിക വിദഗ്ദ്ധനായാണ്‌ മൻമോഹനെ വിലയിരുത്തേണ്ടത്‌.
❇പഞ്ചാബ്‌ സർവ്വകലാശാല, കേംബ്രിഡ്ജ് സർവകലാശാല, ഓക്സ്ഫഡ് സർവകലാശാല എന്നിവിടങ്ങളിൽ പഠിച്ചാണ്‌ ഡോ. സിംഗ്‌ സാമ്പത്തിക ശാസ്ത്രത്തിൽ അവഗാഹം നേടിയത്‌.
❇റിസർവ്‌ ബാങ്ക്‌ ഗവർണർ എന്നനിലയിൽ ദേശീയതലത്തിലും അന്താരാഷ്ട്ര നാണയനിധി (ഐ.എം.എഫ്‌.) അംഗമെന്ന നിലയിൽ അന്താരാഷ്ട്ര തലത്തിലും ശ്രദ്ധനേടിയ ശേഷമാണ്‌ രാഷ്ട്രീയത്തിലെത്തുന്നത്‌
❇സോഷ്യലിസ്റ്റ്‌/മുതലാളിത്ത സമ്മിശ്ര സാമ്പത്തിക വ്യവസ്ഥിതിയിൽ പടുത്തുയർത്തപ്പെട്ട ഇന്ത്യയുടെ സാമ്പത്തിക മേഖലയെ ആഗോള വൽക്കരണത്തിനും ഉദാര വൽക്കരണത്തിനും വേണ്ടി തുറന്നിടുകയായിരുന്നു സിങിന്റെ ആദ്യത്തെ പരിഷ്കാരം
❇2009-ലെ പൊതു തെരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ. വീണ്ടും അധികാരത്തിലെത്തിയപ്പോൾ മന്മോഹൻ സിങ് വീണ്ടും പ്രധാനമന്ത്രിയായി. ഇതോടെ ജവഹർലാൽ നെഹ്റുവിനു ശേഷം അഞ്ചു വർഷം അധികാരം പൂർത്തിയാക്കിയ ശേഷം പ്രധാനമന്ത്രി പദത്തിൽ വീണ്ടുമെത്തുന്ന പ്രധാനമന്ത്രിയായി സിങ്
❇1991 ൽ യൂണിയൻ പബ്ലിക് സർവീസ് കമ്മീഷന്റെ ചെയർമാനായി, തുടർന്ന് യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന്റെ ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്

മേയ് 16, 2019

കേരളത്തിൽ കടൽത്തീരം ഇല്ലാത്തതും മറ്റു സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടാത്തതുമായ ജില്ല ഏതാണ്❓

കേരളത്തിൽ കടൽത്തീരം ഇല്ലാത്തതും മറ്റു സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടാത്തതുമായ ജില്ല ഏതാണ്❓
••••••┈┈┈┈•✿❁✿•┈┈┈┈••••••
ഉത്തരം : കോട്ടയം

✅മൂന്ന്‌ 'എൽ'(L)കളുടെ പേരിൽ പ്രസിദ്ധമാണ്‌ കോട്ടയം. ലാൻഡ്‌ ഓഫ്‌ ലെറ്റേഴ്‌സ്‌, ലാറ്റക്‌സ്‌, ലേക്‌സ്‌ (Land of letters, latex and lakes)എന്നാണ്‌ കോട്ടയത്തെ വിശേഷിപ്പിക്കുന്നത്‌.
✅കോട്ടയത്തുനിന്നും പ്രസിദ്ധീകരിക്കപ്പെടുന്ന പത്രങ്ങളും കോട്ടയത്തുകാരുടെ റബ്ബർ കൃഷിയും ഇവിടത്തെ തടാകങ്ങളുമാണ്‌ ഈ വിശേഷണത്തിനു അടിസ്ഥാനം.
✅പച്ചപ്പാർന്ന ഭൂപ്രദേശവും തടാകങ്ങളും മലനിരകളും കോട്ടയത്തെ നയനാനന്ദകരമാക്കുന്നു.
✅സാക്ഷരതയിൽ മുൻപന്തിയിലാണ്‌ ഈ ജില്ല
✅മലയാള മാധ്യമ രംഗത്ത്‌ കോട്ടയത്തിന്‌ പ്രധാന സ്ഥാനമുണ്ട്‌. മലയാളത്തിലെ ഏറ്റവും പഴക്കമേറിയ ദിനപ്പത്രങ്ങൾ (ദീപിക, മലയാള മനോരമ) പ്രസിദ്ധീകരിക്കുന്നത്‌ കോട്ടയത്തുനിന്നാണ്‌.
✅മംഗളം ദിനപത്രത്തിന്റെയും മംഗളം ഗ്രൂപ്പ് പ്രസിദ്ധീകരണങ്ങളുടെയും ആസ്ഥാനം കോട്ടയമാണ്.
✅കേരളത്തിലെയും, ദക്ഷിണേന്ത്യയിലെയും പ്രഥമ കലാലയമായ സി.എം.എസ്. കോളേജ് സ്ഥാപ്പിക്കപ്പെട്ടത് കോട്ടയം നഗരത്തിലാണ്


മേയ് 15, 2019

ഏറ്റവും കുറവ് സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ഇന്ത്യന്‍ സംസ്ഥാനങ്ങൾ❓


ഏറ്റവും കുറവ് സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ഇന്ത്യന്‍ സംസ്ഥാനങ്ങൾ ഏതാണ്❓

••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം : സിക്കിം & മേഘാലയ

✳ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനങ്ങളിൽ ഒന്നായ സിക്കിം 1975 വരെ ചോഗ്യാൽ രാജവംശത്തിന്റെ കീഴിലായിരുന്നു
✳1975ൽ നടന്ന ഹിത പരിശോധനയിൽ തൊണ്ണൂറു ശതമാനത്തിലേറെ ജനങ്ങളും ആവശ്യപ്പെട്ട പ്രകാരം 15 മേയ് 1975 നു സിക്കിമിനെ ഇന്ത്യയുടെ ഇരുപത്തി രണ്ടാമതു സംസ്ഥാനമായി ചേർത്തു.
✳ഹിമാലയൻ താഴ്‌വാരങ്ങളിൽ സ്ഥിതി ചെയ്യുന്ന ഈ ചെറു സംസ്ഥാനം പ്രകൃതി രമണീയ ദൃശ്യങ്ങളാൽ സമ്പന്നമാണ്.
✳ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മൂന്നാമത്തെ കൊടുമുടിയായ കാഞ്ചൻ‌ജംഗ സിക്കിമിലാണ് സ്ഥിതിചെയ്യുന്നത്.
✳നേപ്പാൾ, ഭൂട്ടാൻ, ചൈന എന്നീ അന്താരാഷ്ട്ര അതിർത്തികളും പശ്ചിമ ബംഗാളുമായി സംസ്ഥാന അതിർത്തിയും പങ്കുവെക്കുന്നു.
✳സംസ്ഥാന നഗരിയായ ഗാങ്ടോക്ക് ആണ് ഏറ്റവും വലിയ നഗരം
✳4 ജില്ലകൾ മാത്രമുള്ള ഈ സംസ്ഥാനത്ത് 32 നിയമസഭാ മണ്ഡലവും ഒരു ലോകസഭാ മണ്ഡലവും ഒരു രാജ്യസഭാ മണ്ഡലവുമാണുള്ളത്
✳ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ ജനസംഖ്യയുള്ള സംസ്ഥാനത്തിന്റെ മൊത്തം ജനസംഖ്യ ആറു ലക്ഷം മാത്രമാണ്.
✳സംസ്ഥാനത്ത് 21 ഹിമനദികളും 28 കൊടുമുടികളും 227 പർവത തടാകങ്ങളും അഞ്ചു ചൂടരുവികളും നൂറിലധികം നദികളും അരുവികളും ഉണ്ട്.
✳ടീസ്റ്റ നടിയാണ് ഏറ്റവും വലിയ ജലാശയം.

മേഘാലയ
°°°°°°°°°°°°°°°°
👉🏻അവശിഷ്ട ഹിമാലയ ഭാഗങ്ങളിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യയിലെ ഒരു വടക്കു കിഴക്കൻ സംസ്ഥാനമാണ് മേഘാലയ.
👉🏻ഉയർന്ന കുന്നുകളും, ഇടുങ്ങിയ താഴ്‍വരകളും, ഉള്ള പ്രദേശമായ ഇവിടം മേഘങ്ങളുടെ ആലയം എന്ന അർത്ഥത്തിലാണ് മേഘാലയ എന്ന പേര് സ്വീകരിച്ചിരിക്കുന്നത്.
👉🏻അരുവികളും, നാനാജാതി സസ്യജാതികളും ഇവിടുത്തെ പ്രകൃതിക്ക് മാറ്റുകൂട്ടുന്ന ഇവിടെ മിക്കവാറും സമയങ്ങളിൽ മേഘാവൃതമായ മിതോഷ്ണ നിത്യ ഹരിത പ്രദേശമാണ്
👉🏻ആസാമുമായി അന്തർ സംസ്ഥാന അതിർത്തി പങ്കിടുന്ന മേഘാലയ, ബംഗ്ലാദേശുമായി രാജ്യാന്തര അതിർത്തിയും പങ്കിടുന്നു
👉🏻വളക്കൂറുള്ള മണ്ണിൽ നെല്ല്, ഗോതമ്പ്, ഉരുളക്കിഴങ്ങ്, കരിമ്പ്, എണ്ണക്കുരുക്കൾ‍, പരുത്തി, ചണം, ചോളം മുതലായവ കൃഷി ചെയ്യുന്ന ഇവിടെ 80% ത്തിലധികം ജനങ്ങളും കർഷകരാണ്.
👉🏻ലോകത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചിരുന്ന പ്രദേശമായിരുന്ന ചിറാപുഞ്ചി,  ലോകത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശമായ മൗസിൻ‌റം എന്നിവ മേഘാലയയിലാണ്

മേയ് 14, 2019

ഏറ്റവും കൂടുതല്‍ സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ഇന്ത്യന്‍ സംസ്ഥാനം❓

ഏറ്റവും കൂടുതല്‍ സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ഇന്ത്യന്‍ സംസ്ഥാനം❓
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
ഉത്തരം : ഉത്തർപ്രദേശ് (8)

ഡൽഹി | ഹിമാചൽപ്രദേശ് | ഹരിയാന | രാജസ്ഥാൻ | മധ്യപ്രദേശ് | ബീഹാർ |  ഉത്തരാഖണ്ഡ് | ജാർഖണ്ഡ്

❇ഭാരതത്തിൽ  ജനസംഖ്യ അനുസരിച്ച് ഒന്നാമത്തേയും വിസ്തീർണമനുസരിച്ച് അഞ്ചാമത്തേയും സ്ഥാനത്ത് നിൽക്കുന്ന സംസ്ഥാനമാണ് ഉത്തർപ്രദേശ്
❇ലഖ്‌നൗ ആണ്‌ തലസ്ഥാനം
❇കാൺപൂർ ഏറ്റവും വലിയ നഗരമാണ്‌.
❇പുരാണങ്ങളിലും പുരാതന ഭാരതീയ ചരിത്രത്തിലും പരാമർശിക്കപ്പെട്ടിട്ടുള്ള അനവധി സ്ഥലങ്ങൾ ഈ സംസ്ഥാനത്ത് സ്ഥിതിചെയ്യുന്നു.
❇ഇന്ത്യൻ നെപ്പോളിയൻ എന്ന് അറിയപ്പെടുന്ന സമുദ്രഗുപ്തന്റെ സ്തൂപം സ്ഥിതിചെയ്യുന്ന അലഹബാദ് ഹർഷവർദ്ധന്റെ ആസ്ഥാനമായിരുന്ന കാനൂജ് തുടങ്ങിയവ ഇവയിൽ ചിലതാണ്.
❇പിൽക്കാല ഭാരത ചരിത്രത്തിലെ പലഘട്ടങ്ങളും ഉത്തർപ്രദേശ് എന്ന സംസ്ഥാനവുമായി ബന്ധപ്പെട്ടിരിക്കുന്നു
❇ സിക്കന്ദർ ലോധി പണികഴിപ്പിക്കുകയും, 16-17 നൂറ്റാണ്ടുകളിൽ മുഗൾ സാമ്രാജ്യത്തിന്റെ ആസ്ഥാനമായി തീരുകയും ചെയ്ത ആഗ്ര ഈ സംസ്ഥാനത്തിലാണ്‌
❇ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ താജ് മഹൽ, തീർത്ഥാടന കേന്ദ്രമായ കാശി, ഒന്നാം സ്വാതന്ത്ര്യ സമരം തുടങ്ങിയ മീററ്റ് എന്നീ പ്രദേശങ്ങളും ഉത്തർപ്രദേശിൽ സ്ഥിതിചെയ്യുന്നു
❇ സ്വാതന്ത്ര്യാനന്തരം ഇന്ത്യയുടെ പ്രധാനമന്ത്രി പദത്തിലെത്തിയ ജവഹർലാൽ നെഹ്രു, ലാൽ ബഹാദൂർ ശാസ്ത്രി, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, ചരൺ സിംഗ്, വി.പി. സിംഗ്, ചന്ദ്രശേഖർ, അടൽ ബിഹാരി വാജ് പേയ് തുടങ്ങിയ നേതാക്കൾ ഈ സംസ്ഥാനത്തെ ലോക്‌‌സഭാ മണ്ഡലങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടവരാണ്
✅ഉത്തർപ്രദേശിന്റെ പടിഞ്ഞാറ്, കേന്ദ്ര ഭരണ പ്രവിശ്യയായ ഡൽഹിയും ഹിമാചൽ പ്രദേശ്, ഹരിയാന, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളും തെക്ക് മധ്യപ്രദേശും കിഴക്ക് ബീഹാറും സ്ഥിതിചെയ്യുന്നു.
❇ഹിമാലയ സാനുക്കളിലൂടെ നീളുന്ന വടക്ക് ഉത്തരാഖണ്ഡും, നേപ്പാളുമായുള്ള അന്താരാഷ്ട്ര അതിർത്തിയുമാണ്.
❇ഉത്തർപ്രദേശിനെ അതിർത്തി സംസ്ഥാനങ്ങളിൽ ഒന്നായി ഗണിക്കാവുന്നതാണ്.
❇ഉത്തർപ്രദേശിന്റെ മറ്റ് അതിരുകളും ഏറെക്കുറെ നൈസർഗിക വിഭാകങ്ങളുമായി പൊരുത്തപ്പെട്ടിരിക്കുന്നു;
❇പടിഞ്ഞാറ് യമുനാ നദിയും തെക്കുപടിഞ്ഞാറും തെക്കും വിന്ധ്യാ പർ‌‌വത നിരകളും കിഴക്ക് ഗണ്ഡക് നദിയും ആണ് അതിരുകളായി നിർണയിക്കപ്പെട്ടിരിക്കുന്നത്.

മേയ് 12, 2019

ഇന്ത്യയുടെ കറന്‍സി നോട്ടുകളിൽ ഒപ്പിട്ടിട്ടുള്ള ഇന്ത്യന്‍ പ്രധാനമന്ത്രി ആരാണ്❓

ഇന്ത്യയുടെ കറന്‍സി നോട്ടുകളിൽ ഒപ്പിട്ടിട്ടുള്ള ഇന്ത്യന്‍ പ്രധാനമന്ത്രി ആരാണ്❓

••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം : മൻമോഹൻ സിങ്
✅ഭാരതീയ റിസർവ് ബാങ്ക് - ഗവർണർ പദവി അലങ്കരിച്ച ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് മൻമോഹൻ സിങ്.
✅ഇന്ത്യയുടെ കറന്‍സി നോട്ടുകളിൽ ഭാരതീയ റിസർവ് ബാങ്ക് ഗവർണർ ആണ് ഒപ്പു വെക്കുക.
❇ഇന്ത്യയുടെ പതിമൂന്നാമത്തെയും, പതിനാലാമത്തെയും പ്രധാനമന്ത്രിയും, രാജ്യാന്തരതലത്തിൽ ശ്രദ്ധേയനായ സാമ്പത്തിക ശാസ്ത്രജ്ഞനുമാണ്‌ ഡോ. മൻമോഹൻ സിങ്.
❇ഇന്ത്യാ വിഭജനത്തിനു മുൻപ്‌ ഇപ്പോഴത്തെ പാകിസ്താനിലെ പഞ്ചാബ്‌ പ്രവിശ്യയിലെ ഗായിൽ 1932 സെപ്റ്റംബർ 26ന്‌ ജനിച്ചു
❇22 മെയ് 2004 മുതൽ 26 മേയ് 2014 വരെ ഇന്ത്യയുടെ പ്രധാനമന്ത്രി ആയിരുന്നു.
❇ഇന്ത്യൻ വിദേശകാര്യ മന്ത്രിയായി 6 നവംബർ 2005 മുതൽ 24 ഒക്ടോബർ 2006  വരെയും ഇന്ത്യൻ ധനകാര്യ മന്ത്രിയായി 30 നവംബർ 2008 മുതൽ 24 ജനുവരി 2009 വരെയും സേവനമനുഷ്ഠിച്ചു.
❇ഭാരതീയ റിസർവ് ബാങ്ക് - ഗവർണർ പദവിയിൽ 1982 മുതൽ 1985 സേവനമനുഷ്ഠിച്ചു.
❇ജവഹർലാൽ നെഹ്റുവിനു ശേഷം അഞ്ചു വർഷം അധികാരം പൂർത്തിയാക്കിയ ശേഷം പ്രധാനമന്ത്രി പദത്തിൽ വീണ്ടുമെത്തുന്ന പ്രധാനമന്ത്രിയാണ് മൻമോഹൻ സിങ്.

മേയ് 11, 2019

പാകിസ്ഥാൻ എന്ന പദം ആദ്യമായി ഉപയോഗിച്ച വ്യക്തി ആരാണ്?❓

പാകിസ്ഥാൻ എന്ന പദം ആദ്യമായി ഉപയോഗിച്ച വ്യക്തി ആരാണ്?❓


ഉത്തരം : ചൌധരി റഹ്മത്ത് അലി

✅പാകിസ്താൻ എന്ന പേരിനർത്ഥം പരിശുദ്ധിയുടെ നാട് എന്നാണ്.
❇മുസ്ലിംങ്ങൾക്ക് ബ്രിട്ടീഷ് ഇന്ത്യയിൽ പ്രത്യേക രാജ്യം എന്ന ആശയം പ്രചരിപ്പിച്ചിരുന്ന ചൌധരി റഹ്മത്ത് അലിയാണ് ഈ പേര് 1934-ൽ ആദ്യമായി ഉപയോഗിച്ചത്.
❇പാകിസ്താൻ ഏഷ്യൻ വൻകരയുടെ തെക്കു ഭാഗത്തുള്ള രാജ്യമാണ്‌. (ഔദ്യോഗിക നാമം: ഇസ്ലാമിക്‌ റിപ്പബ്ലിക്‌ ഓഫ്‌ പാകിസ്താൻ).
❇ഇന്ത്യ, ഇറാൻ, ചൈന, അഫ്ഗാനിസ്ഥാൻ എന്നിവയാണ്‌ അയൽ രാജ്യങ്ങൾ.
❇ഇന്ത്യാ വിഭജനത്തിലൂടെ ബ്രിട്ടീഷുകാരിൽ നിന്നും സ്വാതന്ത്ര്യം നേടിയാണ്‌ പാകിസ്താൻ നിലവിൽവന്നത്‌.
❇ജനസംഖ്യാ അടിസ്ഥാനത്തിൽ ആറാം സ്ഥാനത്താണ്‌ ഈ മുസ്ലിം ഭൂരിപക്ഷ രാജ്യം
❇പഞ്ചാബ്, അഫ്ഗാനിയ, കശ്മീർ, സിന്ധ്, ബലൂചിസ്ഥാൻ എന്നീ പ്രദേശങ്ങളിൽ വസിക്കുന്ന മൂന്നുകോടി മുസ്ലീം ജനവിഭാഗത്തെ പ്രതിനിധീകരിക്കുന്ന നാമമാണ് പാകിസ്താൻ എന്നത്രേ റഹ്മത് അലി നൌ ഓർ നെവർ എന്ന ലഘുലേഖയിൽ പറഞ്ഞു വയ്ക്കുന്നത്
❇പഞ്ചാബ്, അഫ്ഗാനിയ, കാശ്മീർ, സിന്ധ് എന്നീ പ്രവിശ്യാനാമങ്ങളുടെ ആദ്യാക്ഷരങ്ങളും ബലൂചിസ്ഥാന്റെ അവസാന മൂന്നക്ഷരങ്ങളും ചേർത്താണ് റഹ്മത് അലി പാകിസ്താൻ എന്ന പേരു നൽകിയതെന്നും ലഘുലേഖ സൂചിപ്പിക്കുന്നു

മേയ് 10, 2019

ഭാരതരത്‌ന ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി ആരാണ്❓

ഭാരതരത്‌ന ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി ആരാണ്❓

ഉത്തരം : സച്ചിൻ തെണ്ടുൽക്കർ

❇സച്ചിൻ രമേഷ് ഇന്ത്യയിൽ നിന്നുള്ള  ലോകം കണ്ട ഏറ്റവും മികച്ച ക്രിക്കറ്റ് കളിക്കാരിൽ ഒരാളും ഇന്ത്യയിലെ ഒരു പാർലമെന്റ് മെമ്പറുമാണ്
❇2002-ൽ ക്രിക്കറ്റ് ലോകത്തെ ആധികാരിക മാസികയായ വിസ്ഡൺ മാസിക ഡോൺ ബ്രാഡ്‌മാനു ശേഷം ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച രണ്ടാമത്തെ ക്രിക്കറ്റ് പ്രതിഭയായും, മികച്ച രണ്ടാമത്തെ ഏകദിന ക്രിക്കറ്റ് കളിക്കാരനായും തെണ്ടുൽക്കറെ തിരഞ്ഞെടുത്തു.
❇വിവിയൻ റിച്ചാർഡ്‌സ് ആയിരുന്നു പ്രഥമ സ്ഥാനത്ത്
❇ജനനം : 24 ഏപ്രിൽ 1973
❇അന്താരാഷ്ട്ര ക്രിക്കറ്റിൽ നൂറു ശതകങ്ങൾ തികച്ച ആദ്യത്തെ കളിക്കാരനാണ് സച്ചിൻ.
❇ഇന്ത്യയിലെ ഏറ്റവും വലിയ കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേൽ രത്ന അവാർഡ് നേടിയ ആദ്യ ക്രിക്കറ്ററുമാണു സച്ചിൻ.
✅രണ്ടാമത്തെ വലിയ സിവിലിയൻ ബഹുമതിയായ പത്മ വിഭൂഷൺ നേടിയ ആദ്യത്തെ കായിക താരം എന്ന ബഹുമതി വിശ്വനാഥൻ ആനന്ദിനൊപ്പം 2008-ൽ സച്ചിൻ നേടുകയുണ്ടായി
❇2012 മാർച്ച് 18-ന് മിർപൂരിൽ പാകിസ്താനെതിരെയാണ് സച്ചിൻ അവസാന ഏകദിന മത്സരം കളിച്ചത്.
❇പത്മവിഭൂഷൺ ബഹുമതി നേടിയ ഏക ക്രിക്കറ്റ് താരം.
❇രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം നേടിയ ആദ്യ ക്രിക്കറ്റ് താരം.
❇ടെസ്റ്റ് ക്രിക്കറ്റിൽ അൻപത് ശതകം തികയ്ക്കുന്ന ആദ്യ താരം
❇രാജ്യാന്തര ട്വന്റി-20, ഏകദിനം, ടെസ്റ്റ് എന്നിവയിൽ സം‌യുക്തമായി ഏറ്റവുമധികം ശതകങ്ങൾ നേടിയ താരം.
❇രാജ്യാന്തര ക്രിക്കറ്റിൽ 100 ശതകങ്ങൾ നേടിയ ഒരേ ഒരു താരം.
❇ഭാരതരത്നം നേടിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി
❇ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരം.
❇ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരം.
❇ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ ശതകങ്ങൾ നേടിയ താരം
❇ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ ശതകങ്ങൾ നേടിയ താരം
❇ടെസ്റ്റ് ക്രിക്കറ്റിൽ 12,000 റൺസ് നേടിയ ആദ്യ താരം
❇ഏകദിന ക്രിക്കറ്റിൽ 10,000, 15,000 റൺസുകൾ തികച്ച ആദ്യ താരം.
❇ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ അർദ്ധ ശതകം നേടിയ താരം.
❇ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ മാൻ ഓഫ് ദ മാച്ച് ബഹുമതികൾ. 59 തവണ
❇ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ മാൻ ഓഫ് ദ സീരീസ് ബഹുമതികൾ : 14 തവണ
❇ആത്മകഥ : പ്ലേയിംഗ് ഇറ്റ് മൈ വേ

മേയ് 09, 2019

ഇന്ത്യയുടെ ദേശീയ ഗീതം രചിച്ചത് ആരാണ്❓

ഇന്ത്യയുടെ ദേശീയ ഗീതം രചിച്ചത് ആരാണ്❓
●●●●●●●●●●●●●●●●●●●●●●●●●●●●●●●●●●●●●●●
ഉത്തരം : ബങ്കിം ചന്ദ്ര ചാറ്റർജി

✅ഭാരതത്തിന്റെ ദേശീയ ഗാനമായ ജനഗണമനയുടെ തുല്യപ്രാധാന്യമുള്ള ദേശീയഗീതമാണ്‌ (National Song) വന്ദേമാതരം.
✅ ദേശീയ ഗാനമായ ജനഗണമനയുടെ ഔദ്യോഗിക പരിവേഷം ഇതിനില്ല.
✅ഇന്ത്യന് സ്വാതന്ത്ര്യ സമരത്തന്റെ ഊർജ്ജ സ്രോതസ്സായിരുന്നു ഈ ഗാനം.
✅പ്രശസ്ത ബംഗാളി കവിയായിരുന്ന ബങ്കിം ചന്ദ്ര ചാറ്റർജി ആണ് ഇതിന്റെ രചയിതാവ്.
✅ബംഗാളിയിലാണ് ഇത് രചിച്ചിരിക്കുന്നതെങ്കിലും സംസ്കൃതത്തിന്റെ സ്വാധീനം വേണ്ടു വോളമുണ്ട്.
✅ഭാരതാംബയെ സ്തുതിക്കുന്ന ഗീതമായാണ് ഇതിന്റെ രചന.
✅ദേശ് എന്ന രാഗത്തിലാണ് ഇത് ചിട്ടപ്പെടുത്തിയിരിക്കുന്നത്
✅ഇന്ത്യയുടെ സ്വാതന്ത്ര്യ സമര പ്രവർത്തകർക്ക് പ്രചോദനമായ ഈ ഗാനം പിന്നീട് ഭാരതത്തിന്റെ ദേശീയ ഗീതമായി സർക്കാർ പ്രഖ്യാപിച്ചു
✅ജനഗണമന ഭാരതത്തിന്റെ ദേശീയഗാനമാണ്‌. സാഹിത്യത്തിന്‌ നോബൽ സമ്മാനർഹനായ ബംഗാളി കവി രവീന്ദ്രനാഥ ടാഗോറിന്റെ കവിതയിലെ വരികളാണ്‌ പിന്നീട് ദേശീയഗാനമായി ഇന്ത്യൻ ജനത സ്വീകരിച്ചത്.
✅ഔദ്യോഗികമായ നിർണ്ണയങ്ങൾ പ്രകാരം ദേശീയഗാനം ചൊല്ലിത്തീരേണ്ടത് 52 സെക്കൻഡുകൾ കൊണ്ടാണ്‌
✅ബംഗാളി ഭാഷയിലെ കവിയും നോവലിസ്റ്റും പത്ര പ്രവർത്തകനുമായിരുന്നു ബങ്കിം ചന്ദ്ര ചതോപാഥ്യായ എന്ന ബങ്കിം ചന്ദ്ര ചാറ്റർജി

മേയ് 08, 2019

ഇന്ന് ലോകത്ത് കാണപ്പെടുന്ന ഏറ്റവും വലിയ മൽസ്യം ഏതാണ്❓

ഇന്ന് ലോകത്ത് കാണപ്പെടുന്ന ഏറ്റവും വലിയ മൽസ്യം ഏതാണ്❓
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

ഉത്തരം : തിമിംഗല സ്രാവ്

❇ലോകത്തിലെ ഏറ്റവും വലിയ മത്സ്യമാണ് തിമിംഗില സ്രാവ് (Whale Shark).
❇പതിനഞ്ചു മീറ്റർ വരെ ഈ ഭീമൻ സ്രാവിനു നീളമുണ്ടാവും.
❇വായിലൂടെ ജലം വലിച്ചെടുത്ത് അതിലുള്ള ക്രസ്റ്റേഷ്യനുകളേയും (Crustaceans) മത്സ്യങ്ങളേയുമൊക്കെ ഗിൽ റാക്കറുകൾ (gill rakers) ഉപയോഗിച്ച് അരിച്ചെടുത്താണ് ഇവ ആഹാരം സമ്പാദിക്കുന്നത്.
❇മെഡിറ്ററേനിയൻ ഒഴികെ മിക്ക കടലിലും ഇവയുടെ സാന്നിധ്യം ഉണ്ട്.
❇ചാരയോ നീലയോ പച്ച കലർന്ന തവിട്ടു നിറത്തിൽ നേർത്ത മഞ്ഞയോ വെള്ളയോ ആയ നിരവധി പുള്ളികൾ ഇവയുടെ ശരീരത്തിൽ കാണപ്പെടുന്നു.
❇ചെറിയ വായും വലിപ്പമേറിയ മേൽചുണ്ടുമാണ് ഇവയുടെ പ്രത്യേകത. തടിച്ചു പരന്ന രൂപത്തിലാണ് സ്രാവിന്റെ തല.
❇ആഴക്കടലിലും പവിഴപ്പുറ്റുകൾക്കിടയിലും ഇവയെ കാണുന്നു.
❇ചെറു മത്സ്യങ്ങൾ, മത്സ്യ കുഞ്ഞുങ്ങൾ, പ്ലാങ്കണുകൾ ഇവയുടെ പ്രധാന ആഹാരം.
❇ഇര തേടുന്ന സ്ഥലങ്ങൾ ഇവ സ്ഥിരമായി സന്ദർശിക്കുന്ന സ്വഭാവക്കാരാണ്.
❇ഒറ്റ പ്രസവത്തിൽ 300 കുഞ്ഞുങ്ങൾ വരെ ജനിക്കുന്നു.
✅ഭക്ഷ്യയോഗ്യമായ കടൽ മത്സ്യമാണ് സ്രാവ്. ചിലയിനം സ്രാവുകൾ ആക്രമണകാരികളാണ് . എലാസ്മൊബ്രാങ്ക്സ് എന്ന പ്രത്യേക വർഗ്ഗത്തിൽപ്പെട്ട മത്സ്യങ്ങളാണ് സ്രാവുകൾ.
✅മറ്റു ജീവികളിൽ കാണുന്നതരം കടുത്ത കാത്സ്യം നിറഞ്ഞ എല്ലുകൾക്ക് പകരം മൃദുലമായ തരുണാസ്ഥി (കാർറ്റിലേജ്) കൊണ്ട് നിർമ്മിതമായ അസ്ഥികൂടമാണ് സ്രാവുകൾക്കുള്ളത്.
❇കാർട്ടിലേജ് അവയവങ്ങൾക്ക് രൂപം നൽകുന്നെങ്കിലും എല്ലുകളേക്കാൾ മൃദുലമാണ്‌.
❇മനുഷ്യരുടെ ചെവി, മൂക്ക് മുതലായ അവയവങ്ങൾ കാർറ്റിലേജ് നിർമ്മിതമാണ്.
❇സ്രാവുകളുടെ മറ്റൊരു പ്രത്യേകത അവക്ക് ചിതമ്പലുകൾ ഇല്ല എന്നുള്ളതാണ്. പകരം *പ്ലാകോയ്ഡ് ചിതമ്പൽ അഥവാ *ഡെർമൽ ഡെന്റിക്കിൾസ്* എന്നു വിളിക്കുന്ന ഒരു തരം ചെറിയ പദാർത്ഥം അവയുടെ തൊലിപ്പുറത്തുണ്ട്.
✅ജലത്തിൽ നീന്തുമ്പോഴുണ്ടാകുന്ന ഘർഷണം കുറക്കുന്നതിന് ഈ പദാർത്ഥം സഹായിക്കുന്നു.


മേയ് 06, 2019

ഏഷ്യ ഭൂഖണ്ഡത്തിൽ ഏറ്റവും കൂടുതൽ കടൽ തീരമുള്ള രാജ്യം ഏത്❓

ഏഷ്യ ഭൂഖണ്ഡത്തിൽ ഏറ്റവും കൂടുതൽ കടൽ തീരമുള്ള രാജ്യം ഏത്❓

••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം : ഇന്തോനേഷ്യ

✅54,716 km (33,998 miles) കടൽ തീരമാണ് ഇന്തോനേഷ്യക്കുള്ളത്.
✅202,080 km (125,567 miles) കടൽ തീരമുള്ള കാനഡയാണ് ലോകത്തിൽ ഏറ്റവും കടൽ തീരമുള്ള രാജ്യം
❇ജനസംഖ്യയുടെ കാര്യത്തിൽ ലോകത്തെ നാലാമത്തെ രാജ്യമാണ്‌ ഇന്തോനേഷ്യ.
❇പസഫിക്‌ മഹാ സമുദ്രത്തിലെ ദ്വീപുകളുടെയും ഉപദ്വീപുകളുടെയും കൂട്ടമാണ്‌ ഈ രാജ്യം.
❇ഇന്തോനേഷ്യയിലെ പകുതിയോളം പേർ അധിവസിക്കുന്നത് ജാവാദ്വീപിലാണ്.
❇സുമാത്ര, ബോർണിയോ, ന്യൂഗിനി, സുലാവെസി, ബാലി എന്നിവയാണ് മറ്റു പ്രധാന ദ്വീപുകൾ.
❇മലേഷ്യ, ഈസ്റ്റ്‌ ടിമോർ, പപ്പുവ ന്യൂഗിനിയ എന്നിവയാണ്‌ അയൽ രാജ്യങ്ങൾ.
❇ജക്കാർത്തയാണ്‌ തലസ്ഥാനം. ഏറ്റവും വലിയ നഗരവും ഇതുതന്നെ.
❇ലോകത്ത് ഏറ്റവും കൂടുതൽ മുസ്ലീം ജനസംഖ്യയുള്ള രാജ്യമാണിത്‌.
❇ഇന്തോനേഷ്യൻ ദ്വീപസമൂഹങ്ങൾ ഏഴാം നൂറ്റാണ്ടിലെ ശ്രീവിജയ സാമ്രാജ്യത്തിന്റെ കാലം മുതൽക്കെ ഒരു പ്രധാന കച്ചവട കേന്ദ്രമായി അറിയപ്പെട്ടിരുന്നു.
❇ഇൻഡ്യ , ചൈന എന്നീ രാജ്യങ്ങളുമായിട്ടായിരുന്നു പ്രധാന കച്ചവടം. ഇതിന്റെ ഫലമായി തദ്ദേശീയർ ഹിന്ദു , ബുദ്ധ സംസ്കാരങ്ങളെ സ്വാംശീകരിക്കുകയും ഇവിടെ ഹിന്ദു , ബുദ്ധ നാട്ടു രാജ്യങ്ങളുണ്ടാവുകയും ചെയ്തു.

മേയ് 05, 2019

കേരളത്തിലെ ഏക മനുഷ്യ നിർമ്മിത വനം ഏതാണ്❓

കേരളത്തിലെ ഏക മനുഷ്യ നിർമ്മിത വനം ഏതാണ്❓
Name the only man-made forest in the Kerala?

••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം : കരീം ഫോറസ്റ്റ്

✳ പരിസ്ഥിതിയുടെ പരിതാപകരമായ ഇന്നത്തെ സ്ഥിതി ഇനി വരുന്നൊരു തലമുറക്ക് ഇവിടെ വാസം സാധ്യമോയെന്ന ചോദ്യചിഹ്നം തീര്‍ക്കുന്നുണ്ട്. ഇവിടെയാണ് നീലേശ്വരം പരപ്പ പുലിയംകുളത്തെ പി. അബ്ദുല്‍ കരീം എന്ന പച്ചയായ മനുഷ്യന്‍ ലോകത്തിന് തന്നെ വിസ്മയമാവുന്നത്.
കരീം ഫോറസ്റ്റ് എന്ന വനവും ഫോറസ്റ്റ് കരീം എന്ന മനുഷ്യനും ഈ കാലത്തിന് നല്‍കുന്ന സന്ദേശം വളരെ വലുതാണ്.
✳കാടുകളും കുന്നുകളും നീരുറവകളുമൊക്കെ ഇവിടെ ഉണ്ടായിരുന്നു എന്ന് പറയപ്പെടുന്ന, വിസ്മൃതിയായി മാറിയിരിക്കുന്നു. ഇക്കാലത്ത് വിശാലമായൊരു കാട് ഉണ്ടാക്കിയെടുക്കുക എത്ര അത്ഭുതകരമായ പ്രവൃത്തിയാണ്.
✳പാറ നിറഞ്ഞ തരിശുഭൂമിയില്‍ മരങ്ങള്‍ നട്ടുവളര്‍ത്തി 32 ഏക്കര്‍ വിസ്തൃതിയിലാണ് കരീം വര്‍ഷങ്ങള്‍ നീണ്ട പരിശ്രമത്താല്‍ മാനം കാണാത്ത വിധം വനം ആസൃഷ്ടിച്ചെടുത്തത്.
✳പത്തുവര്‍ഷം നീണ്ട പ്രവാസ ജീവിതം അവസാനിപ്പിച്ച് സമ്പാദിച്ച പണവുമായി തിരികെ മടങ്ങിയ അദ്ദേഹം മനസില്‍ ഗൃഹാതുരത്വം പടര്‍ന്നു കയറിയപ്പോള്‍ നാട്ടിലെത്തിയ കരീം ഭാര്യയുടെ വീടിന് സമീപത്തായി 1977ൽ പരപ്പ പുലിയംകുളത്ത് അഞ്ചേക്കര്‍ തരിശ് ഭൂമി സ്വന്തമാക്കുന്നു.
✳കുട്ടിക്കാലത്തേ മനസ്സില്‍ കൊണ്ടു നടന്ന പച്ചപ്പ് മണ്ണിലും വിരിയിക്കണമെന്ന ആഗ്രഹമായിരുന്നു സ്ഥലമെടുപ്പിന് പിന്നില്‍.
✳അങ്ങനെ വനം വകുപ്പില്‍ നിന്ന് വാങ്ങിയ ചെടികളുമായി കരീം പുലിയം കുളത്തെത്തി. കത്തി നില്‍ക്കുന്ന സൂര്യനും ചുട്ടു പൊള്ളുന്ന കരിമ്പാറകള്‍ക്കും ഇടയില്‍ ഒരു അവധൂതനെ പോലെ അദ്ദേഹം വൃക്ഷത്തൈകള്‍ വെച്ചു പിടിപ്പിച്ചു.
✳ആദ്യവേനല്‍ അതിജീവിച്ചത് നാമമാത്രമായ വൃക്ഷ തൈകളായിരുന്നു. പിന്നെയും ശ്രമം തുടര്‍ന്നു. അടുത്ത മഴക്കാലത്ത് വീണ്ടും കുറെ വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ചു.
✳വേനലെത്തിയപ്പോള്‍ കിലോമീറ്ററുകള്‍ താണ്ടി ബൈക്കില്‍ വെള്ളമെത്തിച്ചാണ് ചെടികള്‍ നനച്ചത്.
 ✳പാറപ്പുറത്ത് വിശ്രമമില്ലാതെ വൃക്ഷത്തൈകള്‍ വെച്ചു പിടിപ്പിക്കുന്നത് കണ്ട പലരും കരീമിനെ ഭ്രാന്തനെന്ന് വിളിച്ചു. ഏതാനും വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ മരങ്ങള്‍ മാനം നോക്കി വളര്‍ന്നു. അതോടെ കരീമിനെ ആളുകള്‍ അത്ഭുതത്തോടെ നോക്കാന്‍ തുടങ്ങി.
✳അഞ്ചേക്കര്‍ പറമ്പ് മുഴുവനും മരങ്ങള്‍ പച്ചപ്പ് തീര്‍ത്തതോടെ തൊട്ടപ്പുറത്തുള്ള തരിശ് ഭൂമിയും വില കൊടുത്ത് വാങ്ങിച്ചു. അങ്ങനെ അഞ്ച് പത്തായി, ഇരുപതായി ഒടുവില്‍ 32 ഏക്കറില്‍ വ്യത്യസ്തങ്ങളായ മരങ്ങള്‍ പൂത്തുലഞ്ഞുനിന്നു.
✳അത്തി, ഇത്തി, വേങ്ങ, കൊടകപ്പാല, കൊട്ട, കാട്ടുമുല്ല, മഹാഗണി, മരുത്, തുടങ്ങി ആയിരത്തോളം മരങ്ങളും ഔഷധച്ചെടികളും നിറഞ്ഞ വലിയൊരു വനം കരീമിന്റെ മൂന്ന് പതിറ്റാണ്ടോളം നീണ്ട പരിശ്രമത്താല്‍ പരപ്പയില്‍ രൂപപ്പെട്ടു.
✳ഒരു സ്വകാര്യ വ്യക്തിയുടെ പരിശ്രമത്താലുണ്ടായ രാജ്യത്തെ ആദ്യ വനമായി അത് ഇടംപിടിച്ചു.
✳അതു കൊണ്ടൊക്കെ തന്നെ കരീമിനെ പരിസ്ഥിതി പ്രവര്‍ത്തകര്‍ ഫോറസ്റ്റ് കരീം എന്ന ഓമനപ്പേരിട്ട് വിളിച്ചു. അദ്ദേഹത്തിന്റെ വനം കരീം ഫോറസ്റ്റ്  എന്നും അറിയപ്പെട്ട് തുടങ്ങി.
✳1986ല്‍ കാട്ടിനകത്ത് നിര്‍മ്മിച്ച വീട്ടിലേക്ക് കരീമും കുടുംബവും താമസം മാറി. വര്‍ണ്ണ വൈവിധ്യങ്ങളാലുള്ള ചിത്രശലഭങ്ങളും കളകളാരവം മുഴക്കുന്ന കിളികളും മയില്‍ക്കൂട്ടങ്ങളും കാട്ടു മുയലുകളും കുറുക്കനും കീരിയും വെരുകും കാട്ടുകോഴിയും പാമ്പുകളുമൊക്കെ അയല്‍ക്കാരായി, ബന്ധുക്കളായി ഒപ്പം കൂടി.
✳ഒരു കാടുണ്ടാക്കി തങ്ങള്‍ക്ക് വാസസ്ഥാനം ഒരുക്കിത്തന്ന മനുഷ്യന്റെ മഹത്വം അവയൊക്കെ വാതോരാതെ വിളിച്ചു പറയുന്നുണ്ടാവും.
✳കാട്ടിനകത്ത് നിരവധി ജല ശേഖരണങ്ങളുമുണ്ട്. വെള്ളത്തിന്റെ അംശം ഒട്ടും കാണാതിരുന്ന പാറക്കെട്ടുകള്‍ക്ക് ഇടയിലാണ് കരീമിന്റെ ശ്രമഫലമായി ശുദ്ധജലം കണ്ടെത്തിയത്. ഒരു ലക്ഷത്തിലധികം ലിറ്റര്‍ വെള്ളം ഇവിടെ നിന്ന് പമ്പ് ചെയ്ത് എടുക്കുന്നുണ്ട്.
✳ഒരു പ്രദേശത്തിന് വേണ്ടുന്ന മുഴുവന്‍ ജലവും ഇവിടെനിന്ന് ലഭിക്കുന്നു എന്നിടത്താണ് കരീമിന്റെയും അദ്ദേഹം സൃഷ്ടിച്ച കാടിന്റെയും പ്രസക്തി
✳കരീംഫോറസ്റ്റിന് സ്വാഭാവിക കാടിന്റെ ഘടന വന്നതോടെ ഇവിടം കാണാനുള്ള സന്ദര്‍ശകരുടെ തിരക്കും വര്‍ധിച്ചു.
✳ആറാം ക്ലാസ് മലയാള പുസ്തകത്തില്‍ കരീം പാഠ്യ വിഷയമായതോടെ പ്രൊജക്ടിന്റെ ഭാഗമായും കുട്ടികള്‍ എത്തി തുടങ്ങി.
✅1998ല്‍ മികച്ച പരിസ്ഥിതി പ്രവര്‍ത്തകനുള്ള സഹാറ ഇന്ത്യാ പരിവാര്‍ പുരസ്‌ക്കാരം മുംബൈയില്‍ നടന്ന ചടങ്ങില്‍ വെച്ച് അമിതാഭ് ബച്ചനില്‍ നിന്ന് സ്വീകരിച്ചു.
✅2003ല്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ ഇന്ത്യ ഇന്‍സ്‌പെയര്‍ പുരസ്‌ക്കാരം ലഭിച്ചു.
✅2008ല്‍ ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് പീപ്പിള്‍ ഓഫ് ദ ഇയര്‍ ആയും കരീം തിരഞ്ഞെടുക്കപ്പെട്ടു.
 ➡കരീമിന്റെ ചോദ്യങ്ങളും പ്രമുഖ ശാസ്ത്രജ്ഞരുടെ ഉത്തരങ്ങളുമായി ഐക്യരാഷ്ട്ര സഭ ഹൗ ഗ്രീന്‍ ഈസ് കരീംസ് ലാന്റ് എന്ന പേരില്‍ പ്രസ് റിലീസ് തന്നെ പുറത്തിറക്കിയിരുന്നു. 
✅പ്രാദേശിക-ജില്ലാ-സംസ്ഥാന തലത്തില്‍ മുപ്പതില്‍പരം പുരസ്‌ക്കാരങ്ങള്‍ വേറെയും.
 ✅അമേരിക്കയിലെ ട്രിനിറ്റി കോളേജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും പരിസ്ഥിതി സംഘടനകളും കരീമിനെ പഠന വിഷയമാക്കിയിട്ടുണ്ടെന്നതും ശ്രദ്ധേയം.
 ✅ബി.ബി.സി.യും ഡിസ്‌കവറിയുമടക്കം പ്രമുഖ ചാനലുകളുടെ മുഖ്യപരിസ്ഥിതി വാര്‍ത്തയായും പല തവണ കരീം നിറഞ്ഞു നിന്നു.
➡ദുബായിലെ നൂറേക്കര്‍ തരിശു ഭൂമി പച്ചപ്പാക്കി തീര്‍ക്കാനുള്ള UAE പരിസ്ഥിതി മന്ത്രാലയത്തിന്റെ ക്ഷണം കരീമിന് ലഭിച്ചിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ ആ പദ്ധതി നീണ്ടു പോവുകയാണ്.
➡ആന്ധ്രാപ്രദേശ് ഗുണ്ടൂരിലെ അള്‍ട്ടാവില്ലാ എന്ന ഗ്രാമത്തിന്റെ പരിസ്ഥിതി അംബാസിഡറായി കരീമിനെ തിരഞ്ഞെടുത്തിട്ടുണ്ട്.

മേയ് 04, 2019

1991ൽ Dr. മൻമോഹൻ സിംഗ് അവതരിപ്പിച്ച ബജറ്റാണ് ....

1991ൽ  നരസിംഹറാവു സർക്കാരിന്റെ കാലത്ത് ധന മന്ത്രിയായിരുന്ന Dr. മൻമോഹൻ സിംഗ് അവതരിപ്പിച്ച ബജറ്റാണ് ....
1. ക്യാരറ്റ് ആൻഡ്‌ സ്റ്റിക് ബജറ്റ്
2. മാജിക് ബജറ്റ്
3. കറുത്ത ബജറ്റ്
4. സ്വപ്ന ബജറ്റ്
5. മില്ലേനിയം ബജറ്റ്
6. ഗാന്ധി ബജറ്റ്
••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം : മാജിക് ബജറ്റ്

 ✳ 1991- ൽ  നരസിംഹ റാവു സർക്കാരിന്റെ കാലത്ത് ധന മന്ത്രിയായിരുന്ന Dr. മൻമോഹൻ സിംഗ് അവതരിപ്പിച്ച ബജറ്റാണ് മാജിക് ബജറ്റ്
✳ഈ ബജറ്റിലൂടെ സർക്കാരിന്റെ ഇറക്കുമതി-കയറ്റുമതി നയത്തിൽ സമൂലമായ ഒരു അഴിച്ചുപണി തന്നെ അദ്ദേഹം നടത്തി.
✅ഇന്ത്യയുടെ പതിമൂന്നാമത്തെയും, പതിനാലാമത്തെയും പ്രധാനമന്ത്രിയും, രാജ്യാന്തര തലത്തിൽ ശ്രദ്ധേയനായ സാമ്പത്തിക ശാസ്ത്രജ്ഞനുമാണ്‌ ഡോ. മൻമോഹൻ സിങ്.
 ✅ഇന്ത്യാ വിഭജനത്തിനു മുൻപ്‌ ഇപ്പോഴത്തെ പാകിസ്താനിലെ പഞ്ചാബ്‌ പ്രവിശ്യയിലെ ഗായിൽ 1932 സെപ്റ്റംബർ 26ന്‌ ജനിച്ചു.
✅ഇന്ത്യൻ വിദേശകാര്യ മന്ത്രിയുടെ പദവിയിൽ
6 നവംബർ 2005 മുതൽ 24 ഒക്ടോബർ 2006 വരെ സേവനമനുഷ്ഠിച്ചു.
✅ഇന്ത്യൻ ധനകാര്യ മന്ത്രിയുടെ പദവിയിൽ 30 നവംബർ 2008 മുതൽ 24 ജനുവരി 2009 വരെയും 21 ജൂൺ 1991 മുതൽ 16 മെയ് 1996 വരെയും സേവനമനുഷ്ഠിച്ചു.
✅ഭാരതീയ റിസർവ് ബാങ്ക് - ഗവർണറായി 1982 മുതൽ 1985 വരെ സേവനമനുഷ്ഠിച്ചു.
÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷
✳ബജറ്റിനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പാണ് Article -112
✳സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ബജറ്റ് അവതരിപ്പിച്ചത് : R. K. ഷൺമുഖം ഷെട്ടി (26.11.1947)
✳ഇന്ത്യ റിപ്പബ്ലിക്ക് ആയതിനു ശേഷമുള്ള ആദ്യ ബജറ്റ് അവതരിപ്പിച്ചത്  : Dr.ജോൺ മത്തായി
(28-02-1950). പ്ലാനിങ് കമ്മീഷന്റെ രൂപീകരണം എന്ന ആശയം ആദ്യമായി അവതരിപ്പിക്കപ്പെട്ടത് ഈ ബജറ്റിലൂടെയാണ്
✳1973ൽ അവതരിപ്പിക്കപ്പെട്ട ബജറ്റ്  കറുത്ത ബജറ്റ് എന്ന പേരിൽ അറിയപ്പെടുന്നു.
 ✳Y.V.ചവാൻ അവതരിപ്പിച്ച ഈ ബജറ്റിലൂടെ ജനറൽ ഇൻഷുറൻസ്, ഇന്ത്യൻ കോപ്പർ കോർപ്പറേഷൻ, കൽക്കരി ഖനികൾ എന്നിവ അദ്ദേഹം ദേശസാൽക്കരിച്ചു.
➡ 1986ൽ ധന മന്ത്രിയായിരുന്ന V.P.സിംഗ് അവതരിപ്പിച്ച ബജറ്റാണ്  ക്യാരറ്റ് ആൻഡ്‌ സ്റ്റിക് ബജറ്റ്. ഇതിലൂടെ അദ്ദേഹം Modvat Credit നികുതി സമ്പ്രദായം നടപ്പിലാക്കി. ഈയിടെ നടപ്പിൽ വന്ന ചരക്കു  സേവന നികുതി (GST)യുടെ ആദ്യ ചവിട്ടുപടിയായി ഇതിനെ കണക്കാക്കാം.
സ്വപ്ന ബജറ്റ് എന്നറിയപ്പെടുന്നത് 1997ൽ P.ചിദംബരം അവതരിപ്പിച്ച ബജറ്റാണ്. ഏറ്റവും കൂടുതൽ ജനപ്രീതി നേടിയ ബജറ്റാണിതെന്ന്‌ വിലയിരുത്തപ്പെടുന്നു.
➡NDA സർക്കാരിന്റെ ധനമന്ത്രിയായിരുന്ന യശ്വന്ത് സിൻഹ, 2000 ഫെബ്രുവരി 29ന് അവതരിപ്പിച്ച ബജറ്റാണ്
മില്ലേനിയം ബജറ്റ്
➡ പ്രധാനമന്ത്രിയും ധന മന്ത്രിയുമായിരുന്ന രാജീവ്‌ ഗാന്ധി 1987 ഫെബ്രുവരി 28 ന് അവതരിപ്പിച്ച ബജറ്റാണ് ഗാന്ധി ബജറ്റ് എന്നറിയപ്പെടുന്നത്
➡ഇതിലെ പ്രധാന ഘടകം കമ്പനികളുടെ ബുക്ക്‌ പ്രോഫിറ്റിന്മേൽ നികുതി ചുമത്തി എന്നുള്ളതാണ്.
➡MAT (Minimum Alternate Tax) എന്ന് ഇപ്പോഴറിയപ്പെടുന്ന ഈ നികുതി കൊണ്ടുവരാൻ കാരണം, വളരെയധികം ലാഭമുണ്ടാക്കുന്ന കമ്പനികൾ ആദായ നികുതി ഒന്നും തന്നെ നൽകുന്നില്ല എന്നതാണ്. ഈ നികുതി മാറ്റങ്ങളോടു കൂടി ഇന്നും തുടരുന്നു.
✅ബജറ്റ് അവതരിപ്പിക്കുന്ന മൂന്നാമത്തെ പ്രധാനമന്ത്രിയാണ് രാജീവ്‌ ഗാന്ധി.
ജവഹർലാൽ നെഹ്‌റു, ഇന്ദിരാ ഗാന്ധി തുടങ്ങിയവരാണ് രാജീവ്‌ ഗാന്ധിക്ക് മുൻപ് ബജറ്റ് അവതരിപ്പിച്ചിട്ടുള്ള പ്രധാന മന്ത്രിമാർ.

മേയ് 03, 2019

കാർഷിക ഗവേഷണ കേന്ദ്രങ്ങൾ

കാർഷിക ഗവേഷണ കേന്ദ്രങ്ങൾ

1⃣ ഏത്തവാഴ ഗവേഷണ കേന്ദ്രം : കണ്ണാറ
2⃣ നാളികേര ഗവേഷണ കേന്ദ്രം: ബാലരാമ പുരം
3⃣ അഗ്രോണമിക് റിസര്‍ച്ച് സെന്റര്‍ : ചാലക്കുടി
4⃣ അടക്ക ഗവേഷണ കേന്ദ്രങ്ങള്‍ : പാലക്കാട്, തിരുവനന്തപുരം , പീച്ചി
5⃣ കുരുമുളക് ഗവേഷണ കേന്ദ്രം : പന്നിയൂർ
6⃣ കേന്ദ്രമത്സ്യ സമുദ്ര ജലഗവേഷണ കേന്ദ്രം : കൊച്ചി
7⃣ ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രം : കോഴിക്കോട്
8⃣ കേന്ദ്ര കിഴങ്ങുവർഗ്ഗ ഗവേഷണ കേന്ദ്രം : ശ്രീകാര്യം
9⃣ കശുവണ്ടി ഗവേഷണ കേന്ദ്രം : ആനക്കയം
🔟 പുൽത്തൈല ഗവേഷണ കേന്ദ്രം : ഓടക്കാലി
1⃣1⃣ ഏലം ഗവേഷണ കേന്ദ്രം : പാമ്പാടുംപാറ
1⃣2⃣ കേന്ദ്ര തോട്ട വിള ഗവേഷണ കേന്ദ്രം: കാസർകോഡ്
1⃣3⃣ നെല്ല് ഗവേഷണ കേന്ദ്രങ്ങള്‍ : വൈറ്റില, കായംകുളം, പട്ടാമ്പി, മാങ്കൊമ്പ്
1⃣4⃣ ഇഞ്ചി ഗവേഷണ കേന്ദ്രം : അമ്പലവയൽ
1⃣5⃣ കാപ്പി ഗവേഷണ കേന്ദ്രം : ചൂണ്ടൽ
1⃣6⃣ ടിഷ്യൂ കൾചർ ഗവേഷണ കേന്ദ്രം : പട്ടാമ്പി
1⃣7⃣ വനഗവേഷണ കേന്ദ്രം : പീച്ചി
1⃣8⃣ CAMCO: അത്താണി
1⃣9⃣ കേരള ലൈവ് സ്റ്റോക്ക് ഡവലപ്മെന്റ് കോർപ്പറേഷൻ: പട്ടം
2⃣0⃣ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാൻഡേർഡ് : അഗ്മാർക്ക് തത്തമംഗലം
2⃣1⃣ ഫാം ഇൻഫർമേഷൻ ബ്യൂറോ : കവടിയാർ
2⃣2⃣ സെറി ഫെഡ്: പട്ടം
2⃣3⃣ ഇന്തോ- നോർവീജിയൻ പ്രോജക്ട് : നീണ്ടകര
2⃣4⃣ ബാംബൂ കോർപ്പറേഷൻ : അങ്കമാലി
2⃣5⃣ ഇന്തോ സ്വിസ് പ്രോജക്ട് : മാട്ടുപെട്ടി
2⃣6⃣ സീ ഫെഡ് : പാപ്പനം കോട്
2⃣7⃣ കേരള കാർഷിക സർവ്വകലാശാല: മണ്ണുത്തി (വെള്ളാനിക്കര)
2⃣8⃣ ഓയൽ പാം ഇന്ത്യാ ലിമിറ്റഡ് : കോട്ടയം
2⃣9⃣ സുഗന്ധഭവൻ: പാലാരി വട്ടം
3⃣0⃣ നബാർഡ് : പാളയം
3⃣1⃣ നാഷനൽ സീഡ് കോർപ്പറേഷൻ: കരമന
3⃣2⃣ മാർക്കറ്റ് ഫെഡ്: ഗാന്ധി ഭവൻ കൊച്ചി
3⃣3⃣ കേന്ദ്ര മണ്ണുപരിശോധന കേന്ദ്രം : പാറാട്ടുകോണം
3⃣4⃣ കേരള സ്റ്റേറ്റ് ഹോർടികൾചർ ഡവലപ്മെന്റ് കോർപ്പറേഷൻ : വെള്ളയമ്പലം
3⃣5⃣ നാളികേര വികസന ബോര്‍ഡ് : കൊച്ചി

നാണയത്തിൽ മുദ്രണം ചെയ്യപ്പെട്ട ആദ്യ മലയാളി ആരാണ്❓


നാണയത്തിൽ മുദ്രണം ചെയ്യപ്പെട്ട ആദ്യ മലയാളി ആരാണ്❓
First malayali portrayed in a coin?

••••••┈┈┈┈•✿❁✿•┈┈┈┈•••••

ഉത്തരം : ശ്രീ നാരായണ ഗുരു

✳ജനനം : 1856 ഓഗസ്റ്റ് 20, ചെമ്പഴന്തി
✳മരണം : 1928 സെപ്റ്റംബർ 20 (പ്രായം 72) ശിവഗിരി
ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്  ഇതായിരുന്നു അദ്ദേഹത്തിന്റെ ആദർശവും ജീവിതലക്ഷ്യവും.
✳തന്റെ സാമൂഹിക പരിഷ്കാരങ്ങൾ പ്രചരിപ്പിക്കാനായി ഡോ. പൽപുവിന്റെ  പ്രേരണയാൽ അദ്ദേഹം 1903-ൽ ശ്രീ നാരായണ ധർമ്മ പരിപാലന യോഗം  സ്ഥാപിച്ചു.
മതമേതായാലും മനുഷ്യ൯ നന്നായാൽ മതി എന്നാണ് അദ്ദേഹത്തിൻറെ ആപ്തവാക്യം.

✳കേരളത്തിൽ ജീവിച്ചിരുന്ന ഒരു സന്ന്യാസിയും സാമൂഹിക പരിഷ്ക്ർത്താവും, നവോത്ഥാനനായകനും ആയിരുന്നു ശ്രീനാരായണഗുരു.
✳ഈഴവ സമുദായത്തിൽ ജനിച്ച അദ്ദേഹം സവർണ്ണ മേധാവിത്വത്തിനും സമൂഹതിന്മകൾക്കും എതിരെ കേരളത്തിലെ താഴ്ന്ന ജാതിക്കാർക്ക് പുതിയമുഖം നൽകി.
✳കേരളത്തിലെ ജാതി വ്യവസ്ഥയെ ചോദ്യം ചെയ്ത ഏറ്റവും പ്രധാനപ്പെട്ട സാമൂഹിക പരിഷ്കർത്താവാണ് ശ്രീ നാരായണ ഗുരു. അന്നു കേരളത്തിൽ നിലനിന്നിരുന്ന സവർണ മേൽക്കോയ്മ, തൊട്ടുകൂടായ്മ, തീണ്ടിക്കൂടായ്മ തുടങ്ങിയ ശാപങ്ങൾക്കെതിരെ അദ്ദേഹം പ്രവർത്തിച്ചു.
✳ബ്രാഹ്മണരേയും മറ്റു സവർണഹിന്ദുക്കളെയും കുറ്റപ്പെടുത്തുന്നതിനു പകരം ഗുരു വിദ്യാലയങ്ങളും ക്ഷേത്രങ്ങളും സ്ഥാപിച്ച് അവർണ്ണരുടെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിച്ചു.
✳മറ്റുള്ളവരോടുള്ള തുറന്ന സമീപനവും അഹിംസാപരമായ തത്ത്വചിന്തയും അദ്ദേഹത്തിന്റെ മുഖമുദ്രകളായിരുന്നു.
✳സാമൂഹ്യ തിന്മകൾക്കെതിരെയുള്ള പോരാട്ടമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. ഈഴവർ പോലുള്ള അവർണ്ണരുടെ ആചാര്യനായി കരുതപ്പെട്ടിരുന്നെങ്കിലും അദ്ദേഹം ലോകജനതക്കു തന്നെ മാർഗ്ഗദർശകങ്ങളായ പ്രബോധനങ്ങൾ കൊണ്ട് ലോകം മുഴുവനും ആരാധ്യനായിത്തീർന്ന വ്യക്തിത്വമാണ്‌.

മേയ് 02, 2019

പഴങ്ങളുടെ രാജാവ്‌ മാമ്പഴം ആണ്. എന്നാൽ പഴങ്ങളുടെ റാണി എന്നറിയപ്പെടുന്ന പഴം ഏതാണ്❓

പഴങ്ങളുടെ രാജാവ്‌ മാമ്പഴം ആണ്. എന്നാൽ പഴങ്ങളുടെ റാണി എന്നറിയപ്പെടുന്ന പഴം ഏതാണ്❓

••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം :മാങ്കോസ്റ്റീൻ

✳ പഴങ്ങളുടെ റാണി എന്നറിയപ്പെടുന്നത് മാങ്കോസ്റ്റിൻ ആണ്.
✳യഥാർത്ഥ നാമം  : പർപ്പിൾ മാങ്കോസ്റ്റിൻ
✳ശാസ്ത്ര നാമം  : ഗർസിനിയ മാങ്കോസ്റ്റാന
✳ജന്മദേശം  : ഇന്തോനേഷ്യ
✳ഹൃദയത്തിന്റെ സംരക്ഷണത്തിന് ഉത്തമമായ ഒരു ഫലമാണ് മാങ്കോസ്റ്റിൻ.
✳ഇത് 7 മുതൽ 25 മീറ്റർ വരെ വളരുന്നു.
✳ഇതിന്റെ പഴം കടുത്ത ചുവന്ന നിറത്തിലുള്ളതും മധുരമുള്ളതുമാണ്. കേരളത്തിലും ഇത് നന്നായി വളരുകയും കായ്ഫലം തരുകയും ചെയ്യുന്നുണ്ട്.
✳പഴങ്ങളുടെ റാണി എന്നാണ് മാങ്കോസ്റ്റീൻ അറിയപ്പെടുന്നത്.
✳അല്പം പുളിയോടുകൂടിയ മധുരമുള്ള പഴമാണ് മാങ്കോസ്റ്റീൻ.
✳മാങ്കോസ്റ്റീനിൽ ആണും പെണ്ണും എന്ന വ്യത്യസ്തതയുണ്ട്. പെൺ മാങ്കോസ്റ്റീനിലാണ് പഴങ്ങൾ സുലഭമായി ഉണ്ടാകുന്നത്.

✅പഴങ്ങളുടെ രാജാവാണ് മാമ്പഴം.
✅മാവിന്റെ ശാസ്ത്രീയ നാമം മഞ്ചിഫെറ ഇൻഡിക്ക
✅മാമ്പഴത്തിന്റെ ജന്മദേശം ഇന്ത്യയാണ്.
✅മാമ്പഴം ഏറ്റവും കൂടുതൽ ഉൽപ്പാദിപ്പിക്കുന്ന രാജ്യം ഇന്ത്യയാണ്
✅ഇന്ത്യയുടെ ദേശീയ ഫലം മാങ്ങയാണ്.
✅അതിപുരാതന കാലം മുതൽക്കേ ഇന്ത്യയിൽ മാങ്ങ കൃഷി ചെയ്തിരുന്നു. മുഗൾ ഭരണകാലത്ത്‌ അക്ബർ ദർഭംഗയിലെ (ബീഹാർ) ലഖിബാഗിൽ ഒരു ലക്ഷം മാവുകൾ കൃഷി  ചെയ്തിരുന്നു.
✅ മാങ്ങകളിൽ ഏറ്റവും പ്രസിദ്ധമായത് കിംഗ്‌ അൽഫോൺസാ മാമ്പഴമാണ്.
✅പാകിസ്ഥാന്റെ ദേശീയ ഫലവും മാമ്പഴമാണ്
✳പഴങ്ങളുടെ മുത്തശ്ശി എന്നറിയപ്പെടുന്നത് ഈന്തപ്പഴമാണ്‌
അറേബ്യൻ പഴം എന്നറിയപ്പെടുന്നത് ഈന്തപ്പഴമാണ്‌.
✳ഈന്തപ്പഴം ഏറ്റവും കൂടുതൽ ഉൽപ്പാദിപ്പിക്കുന്ന രാജ്യം ഈജിപ്ത് ആണ്.
✳ഈന്തപ്പഴങ്ങളിൽ വിശിഷ്ടമായ ഒരിനമാണ്, "വിശുദ്ധ ഈന്തപ്പഴം" എന്നറിയപ്പെടുന്ന  അൽ-അജ്‌വ. ഇത് മദീനയിൽ മാത്രമേ കായ്ക്കാറുള്ളൂ. മറ്റ് സ്ഥലങ്ങളിൽ ഇത്തരം ഈന്തപ്പനകൾ ഉണ്ടെങ്കിലും വിളവുണ്ടാകാറില്ല.


മേയ് 01, 2019

തണ്ണീര്‍മുക്കം ബണ്ട് നിര്‍മ്മിച്ചിരിക്കുന്ന കായല്‍ ഏത്❓

തണ്ണീര്‍മുക്കം ബണ്ട് നിര്‍മ്മിച്ചിരിക്കുന്ന കായല്‍ ഏത്❓

••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം : വേമ്പനാട്

✳കുട്ടനാട്ടിലെ സമുദ്ര നിരപ്പിനേക്കാൾ  താഴെയുള്ള കൃഷിയിടങ്ങളിൽ ഉപ്പുവെള്ളം കയറുന്നതു തടയുന്നതിനായി നിർമ്മിച്ച ബണ്ടാണ്‌ തണ്ണീർമുക്കം ബണ്ട്.
✳നിർമ്മാണം 1968ൽ ആരംഭിച്ച് 1975ൽ  പൂർത്തിയാക്കി.
✳വടക്ക് വെച്ചൂർ മുതൽ തെക്ക് തണ്ണീർമുക്കം വരെ വേമ്പനാട്ടു കായലിനു കുറുകേയാണിതു പണിഞ്ഞിരിക്കുന്നത്.
✳ഡിസംബർ  മാസത്തിൽ ഷട്ടറുകൾ താഴ്ത്തുകയും മെയ് മാസത്തിൽ ഉയർത്തുകയും ചെയ്യുന്നു.
✳പഴയകാലത്തെ ഇരുപ്പൂ (വർഷത്തിൽ രണ്ടു പ്രാവശ്യം കൃഷി ഇറക്കുന്ന സമ്പ്രദായം) മാറ്റി ഇന്ന് മുപ്പൂ സമ്പ്രദായം ആണ് കൂടുതൽ (വർഷത്തിൽ മൂന്ന് വിളവെടുപ്പ്).
✳വേമ്പനാട്ടു കായലിന് സമീപമുള്ള വലിയ കൃഷി സ്ഥലങ്ങൾ പലതും കായൽ നികത്തി ഉണ്ടാക്കിയവ ആണ്.
✳മുൻപ് മഴക്കാലത്ത് മലകളിൽ നിന്നു വരുന്ന വെള്ളം മാത്രമേ കൃഷിക്ക് അനുയോജ്യമായിരുന്നുള്ളൂ.
✳വേനൽക്കാലത്ത് കുട്ടനാട്ടിൽ കടൽ‌വെള്ളം കയറി കൃഷിക്ക് അനുയോജ്യമല്ലാത്ത വെള്ളം കുട്ടനാട്ടിൽ നിറച്ചിരുന്നു. അതായത് കായൽ ജലവും കടലിലെ ഉപ്പ് ജലവും ചേർന്ന ഈ വെള്ളത്തെ ഓരുവെള്ളം എന്നാണ് പറയുന്നത്.
✳മുൻപ് കടലിൽ നിന്നും വേമ്പനാട്ടു കായൽ വഴി കുട്ടനാട്ടിലേക്ക് ഓരു വെള്ളം കയറി നെൽകൃഷിയും മറ്റും നശിക്കുകയും സാധാരണമായിരുന്നു.
✳കേരളത്തിലെ രണ്ട് മഴക്കാലങ്ങളോട് അനുബന്ധിച്ച് വർഷത്തിൽ രണ്ട് കൃഷി മാത്രമേ അക്കാലത്ത് സാധ്യമായിരുന്നുള്ളൂ
✳1968-ൽ ഭാരത സർക്കാർ, നദിയിൽ ഒരു തടയണ കെട്ടാം എന്ന് ശുപാർശ ചെയ്തു.
✳ഇതു കൊണ്ട് വേനൽക്കാലത്ത് കടൽ‌ വെള്ളം നദിയിലേക്ക് പ്രവേശിക്കുന്നതു തടയാൻ കഴിയും.
✳ അങ്ങനെ കർഷകർക്ക് വർഷത്തിൽ മൂന്ന് കൃഷി ഇറക്കുവാനും കഴിയും.
✳പദ്ധതി മൂന്നു ഘട്ടങ്ങളായി തീർക്കുവാനായിരുന്നു ഉദ്ദേശിച്ചിരുന്നത് - തെക്ക് ഭാഗം, വടക്കു ഭാഗം, ഇതു രണ്ടിനെയും കൂട്ടിയോജിപ്പിക്കുന്ന മൂന്നാമത്തെ ഭാഗം. എന്നാൽ പദ്ധതി പല കാരണങ്ങൾ കൊണ്ടും താമസിച്ചു. തെക്കും വടക്കും ഭാഗങ്ങൾ നിർമ്മിച്ചു തീർന്നപ്പോൾ തന്നെ പദ്ധതിക്കായി അനുവദിച്ച മുഴുവൻ തുകയും തീർന്നു. മൂന്നാം ഘട്ടം അനിശ്ചിതത്വത്തിലായി. ഈ പദ്ധതികൊണ്ട് ഒരുപാട് സാമ്പത്തികനേട്ടങ്ങൾ പ്രതീക്ഷിച്ചിരുന്ന കർഷകർ 1972-ൽ ഒരു രാത്രികൊണ്ട് തെക്കും വടക്കും ഭാഗങ്ങൾക്ക് ഇടയ്ക്കുള്ള ഭാഗം ചെളി കൊണ്ട് നിർമ്മിച്ചു. ഇന്നും ഈ രണ്ടു ഭാഗങ്ങൾക്കിടയ്ക്ക് കർഷകർ നിർമ്മിച്ച ഭാഗം നിലനിൽക്കുന്നു

ഏപ്രിൽ 29, 2019

Amazon Quiz Answers : 30th April 2019

Amazon Quiz How To Play 

  1. First of All,  Open The Amazon India App In Your Phone.
  2. Sign in Into Your Amazon Account.
  3. On Homepage , You Will See Amazon 30th April Quiz  Banner.
  4. Just Click On It , Then Click On  Start The Quiz
  5. Follow Below Posted Correct Answers to complete the quiz

Amazon Quiz Questions and Correct Answers

Question 1 : When talking about computers, what does RAM stand for?
Ans. Random access memory
Question 2 : Which automobile company launched a sports car into space in February 2018?
Ans. Telsa
Question 3 : Jakarta is the capital of which country?
Ans. Indonesia
Question 4 : Bhaichung Bhutia is the current captain of the Indian football team.
Ans. False
Question 5 : Which of these is NOT a fire-element sign from the Zodiac?
Ans. Aquarius

 

ഭാരത് ഹെവി ഇലക്ട്രിക്കല്‍സില്‍ 145 എന്‍ജിനീയര്‍/ എക്‌സിക്യുട്ടീവ് ട്രെയിനി

ഭാരത് ഹെവി ഇലക്ട്രിക്കല്‍സില്‍ 145 എന്‍ജിനീയര്‍/ എക്‌സിക്യുട്ടീവ് ട്രെയിനി


ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡിൽ (ബി.എച്ച്.ഇ.എൽ.) എൻജിനീയർ/എക്സിക്യുട്ടീവ് ട്രെയിനിയാവാൻ അവസരം. 145 ഒഴിവുകളുണ്ട്. മെക്കാനിക്കൽ-40, ഇലക്ട്രിക്കൽ-30, സിവിൽ-20, കെമിക്കൽ-10 എന്നിങ്ങനെയാണ് എൻജിനീയറിങ് ട്രെയിനികളുടെ ഒഴിവ്. എച്ച്.ആർ.-20, ഫിനാൻസ്-25 എന്നിങ്ങനെയാണ് എക്സിക്യുട്ടീവ് ട്രെയിനികളുടെ ഒഴിവ്.

യോഗ്യത

എൻജിനീയർ ട്രെയിനി: ബന്ധപ്പെട്ട വിഷയത്തിൽ എൻജിനീയറിങ്/ ടെക്നോളജി ബിരുദം. അല്ലെങ്കിൽ അഞ്ചുവർഷത്തെ ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്സ് ബിരുദം. അല്ലെങ്കിൽ എൻജിനീയറിങ് / ടെക്നോളജിയിൽ ഡ്യുവൽ ഡിഗ്രി (മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/സിവിൽ/ കെമിക്കൽ).

എക്സിക്യുട്ടീവ് ട്രെയിനി:60 ശതമാനം മാർക്കോടെ ബിരുദവും 55 ശതമാനം മാർക്കോടെ ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ്/ പേഴ്സണൽ മാനേജ്മെന്റ്, ഇൻഡസ്ട്രിയൽ റിലേഷൻസ്/സോഷ്യൽ വർക്ക്/ബിസിനസ് അഡ്മിനിസ്ട്രേഷനിൽ (പേഴ്സണൽ മാനേജ്മെന്റ്/ലേബർ വെൽഫെയർ/ എച്ച്.ആർ.എം.) ദ്വിവത്സര ഫുൾടൈം റഗുലർ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിഗ്രി/ ഡിപ്ലോമയും.

എക്സിക്യുട്ടീവ് ട്രെയിനി (ഫിനാൻസ്):ബിരുദവും ചാർട്ടേഡ്/ കോസ്റ്റ് ആൻഡ് വർക്ക്സ് അക്കൗണ്ടന്റ് യോഗ്യതയും.

ഓൺലൈനായി അപേക്ഷിക്കണം.
അവസാന തീയതി - മേയ് ആറ്​.
കൂടുതൽ വിവരങ്ങൾക്ക്https://careers.bhel.in
അപേക്ഷ സമർപ്പിക്കാനുള്ള ലിങ്ക്:cdn.digialm.com//EForms/configuredHtml/60774

സ്ഥിരകാന്തങ്ങൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ലോഹ സങ്കരത്തിന്റെ പേരെന്താണ്❓

സ്ഥിരകാന്തങ്ങൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ലോഹ സങ്കരത്തിന്റെ പേരെന്താണ്❓

••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം : അൽനിക്കോ

✳ഒന്നിലധികം മൂലകങ്ങൾ പ്രത്യേക അനുപാതത്തില്‍  ചേർത്തു ലോഹസങ്കരം നിര്‍മിക്കുന്നു. ഇങ്ങനെ ചേര്‍ക്കുന്ന മൂലകങ്ങളില്‍ ഒന്നെങ്കിലും ലോഹമായിരിക്കണം.
✳ഇരുമ്പ്(Fe), അലുമിനിയം(Al), നിക്കൽ(Ni), കൊബാൾട്ട്(Co) എന്നിവ അടങ്ങുന്ന ഒരു ലോഹ സങ്കരമാണ് അൽനിക്കോ (Alnico)
✅പ്രധാന ഉപയോഗം : സ്ഥിരകാന്തങ്ങൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്നു
✳കാന്തിക സ്വഭാവം പ്രകടിപ്പിക്കുന്നു എന്നതാണ് ഈ ലോഹ സങ്കരത്തിന്റെ സവിശേഷത.
✳ കാന്തിക സ്വഭാവം നഷ്ടപ്പെടുന്നത് തടയാനുള്ള കഴിവാണ് കൊയേഴ്സിവിറ്റി.
✳പ്രസ്തുത കഴിവ് (കൊയേഴ്സിവിറ്റി) അല്‍നിക്കോ ലോഹ സങ്കരത്തിന് കൂടുതലാണ്.
✳കൊയേഴ്സിവിറ്റി അളക്കാനായി മാഗ്നോ മീറ്റര്‍ ഉപയോഗിക്കുന്നു.
✳ഉയര്‍ന്ന കൊയേഴ്സിവിറ്റികൊണ്ട് സ്ഥിരകാന്തങ്ങളും താഴ്ന്ന കൊയേഴ്സിവിറ്റി കൊണ്ട് മൈക്രോവേവ് ഉപകരണങ്ങളും ട്രാന്‍സ്ഫോര്‍മറും നിര്‍മിക്കുന്നു

ഏപ്രിൽ 28, 2019

ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ചത് ആരാണ്❓


ക്ഷേത്ര പ്രവേശന പ്രസ്ഥാനങ്ങളുടെ ഉപജ്ഞാതാവ് എന്നറിയപ്പെടുന്നത് TK മാധവൻ ആണ് എന്നാൽ ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ചത് ആരാണ്❓
••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം : ശ്രീ ചിത്തിര തിരുനാൾ ബാലരാമ വർമ്മ

✳ക്ഷേത്ര പ്രവേശന പ്രസ്ഥാനങ്ങളുടെ ഉപജ്ഞാതാവ് എന്ന നിലയിലാണ് ടി. കെ. മാധവന് കേരള ചരിത്രത്തിൽ അവിസ്മരണീയ സ്ഥാനം ലഭിച്ചത്.
✳പൗര സമത്വത്തിനു വിലങ്ങു തടിയായിരുന്ന തീണ്ടൽ, തൊട്ടുകൂടായ്മ തുടങ്ങിയ ദുരാചാരങ്ങളെ ഹിന്ദു മതത്തിൽ നിന്ന് കൊണ്ട് തന്നെ ഇല്ലായ്മ ചെയ്യാനാണ് മാധവൻ ക്ഷേത്ര പ്രവേശന വാദം ഉയർത്തിപ്പിടിച്ചത്.
1916-ൽ ക്ഷേത്രപ്രവേശന വാദത്തിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങളെക്കുറിച്ച് വ്യക്തമാക്കുന്നതിനു വേണ്ടി ഇദ്ദേഹം പ്രസിദ്ധീകരിച്ച പുസ്തകമാണ്  'ക്ഷേത്ര പ്രവേശനം'
✳ ക്ഷേത്ര പ്രവേശന വിളംബരം : തിരുവിതാംകൂറിലെ അവർണ്ണരായ ഹൈന്ദവർക്ക് ക്ഷേത്രങ്ങളിൽ പ്രവേശനം അനുവദിച്ചുകൊണ്ടു ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ
 മഹാരാജാവു പുറപ്പെടുവിച്ച വിളംബരമാണ് ക്ഷേത്രപ്രവേശന വിളംബരം
1936 നവംബർ 12 നാണ് ഈ വിളംബരം നടന്നത്
✳തിരുവിതാംകൂറിലും പിന്നീടു കേരളമൊട്ടാകെയും സാമൂഹികപുരോഗതിക്കു വഴി മരുന്നിട്ട അതി പ്രധാനമായൊരു നാഴികകല്ലായി ഈ വിളംബരം വിശേഷിക്കപ്പെടുന്നു.
✳ക്ഷേത്ര പ്രവേശന വിളംബരം എഴുതി തയ്യാറാക്കിയത് ഉള്ളൂർ എസ്. പരമേശ്വരയ്യർ ആണ്.


ഏപ്രിൽ 27, 2019

Amazon Quiz Correct Answers : 28th April 2019

Amazon Quiz How To Play 

  1. First of All,  Open The Amazon India App In Your Phone.
  2. Sign in Into Your Amazon Account.
  3. On Homepage , You Will See “Amazon 28th April Quiz” Banner.
  4. Just Click On It , Then Click On “Start The Quiz
  5. Follow Below Posted Correct Answers to complete the quiz

Amazon Quiz Questions and Correct Answers


Question 1 : At room temperature, which is the only metal that is in liquid form?
Ans- Mercury
Question 2 : Azim Premji, the Indian business tycoon is the chairman of which company?
Ans- Wipro
Question 3 : An oenologist is a person who studies the science of ____. Fill in the blank
Ans- Wine making
Question 4 : Which city is the capital of the United Arab Emirates?
Ans- Abudhabi
Question 5 Which of the following planets can NOT be seen with the naked eye, from Earth?
Ans- Neptune