ഇന്ന് ലോകത്ത് കാണപ്പെടുന്ന ഏറ്റവും വലിയ മൽസ്യം ഏതാണ്❓
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
ഉത്തരം : തിമിംഗല സ്രാവ്
❇ലോകത്തിലെ ഏറ്റവും വലിയ മത്സ്യമാണ് തിമിംഗില സ്രാവ് (Whale Shark).
❇പതിനഞ്ചു മീറ്റർ വരെ ഈ ഭീമൻ സ്രാവിനു നീളമുണ്ടാവും.
❇വായിലൂടെ ജലം വലിച്ചെടുത്ത് അതിലുള്ള ക്രസ്റ്റേഷ്യനുകളേയും (Crustaceans) മത്സ്യങ്ങളേയുമൊക്കെ ഗിൽ റാക്കറുകൾ (gill rakers) ഉപയോഗിച്ച് അരിച്ചെടുത്താണ് ഇവ ആഹാരം സമ്പാദിക്കുന്നത്.
❇മെഡിറ്ററേനിയൻ ഒഴികെ മിക്ക കടലിലും ഇവയുടെ സാന്നിധ്യം ഉണ്ട്.
❇ചാരയോ നീലയോ പച്ച കലർന്ന തവിട്ടു നിറത്തിൽ നേർത്ത മഞ്ഞയോ വെള്ളയോ ആയ നിരവധി പുള്ളികൾ ഇവയുടെ ശരീരത്തിൽ കാണപ്പെടുന്നു.
❇ചെറിയ വായും വലിപ്പമേറിയ മേൽചുണ്ടുമാണ് ഇവയുടെ പ്രത്യേകത. തടിച്ചു പരന്ന രൂപത്തിലാണ് സ്രാവിന്റെ തല.
❇ആഴക്കടലിലും പവിഴപ്പുറ്റുകൾക്കിടയിലും ഇവയെ കാണുന്നു.
❇ചെറു മത്സ്യങ്ങൾ, മത്സ്യ കുഞ്ഞുങ്ങൾ, പ്ലാങ്കണുകൾ ഇവയുടെ പ്രധാന ആഹാരം.
❇ഇര തേടുന്ന സ്ഥലങ്ങൾ ഇവ സ്ഥിരമായി സന്ദർശിക്കുന്ന സ്വഭാവക്കാരാണ്.
❇ഒറ്റ പ്രസവത്തിൽ 300 കുഞ്ഞുങ്ങൾ വരെ ജനിക്കുന്നു.
✅ഭക്ഷ്യയോഗ്യമായ കടൽ മത്സ്യമാണ് സ്രാവ്. ചിലയിനം സ്രാവുകൾ ആക്രമണകാരികളാണ് . എലാസ്മൊബ്രാങ്ക്സ് എന്ന പ്രത്യേക വർഗ്ഗത്തിൽപ്പെട്ട മത്സ്യങ്ങളാണ് സ്രാവുകൾ.
✅മറ്റു ജീവികളിൽ കാണുന്നതരം കടുത്ത കാത്സ്യം നിറഞ്ഞ എല്ലുകൾക്ക് പകരം മൃദുലമായ തരുണാസ്ഥി (കാർറ്റിലേജ്) കൊണ്ട് നിർമ്മിതമായ അസ്ഥികൂടമാണ് സ്രാവുകൾക്കുള്ളത്.
❇കാർട്ടിലേജ് അവയവങ്ങൾക്ക് രൂപം നൽകുന്നെങ്കിലും എല്ലുകളേക്കാൾ മൃദുലമാണ്.
❇മനുഷ്യരുടെ ചെവി, മൂക്ക് മുതലായ അവയവങ്ങൾ കാർറ്റിലേജ് നിർമ്മിതമാണ്.
❇സ്രാവുകളുടെ മറ്റൊരു പ്രത്യേകത അവക്ക് ചിതമ്പലുകൾ ഇല്ല എന്നുള്ളതാണ്. പകരം *പ്ലാകോയ്ഡ് ചിതമ്പൽ അഥവാ *ഡെർമൽ ഡെന്റിക്കിൾസ്* എന്നു വിളിക്കുന്ന ഒരു തരം ചെറിയ പദാർത്ഥം അവയുടെ തൊലിപ്പുറത്തുണ്ട്.
✅ജലത്തിൽ നീന്തുമ്പോഴുണ്ടാകുന്ന ഘർഷണം കുറക്കുന്നതിന് ഈ പദാർത്ഥം സഹായിക്കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ