കേരളം രൂപീകരിക്കുന്ന സമയത്ത് (1956 നവമ്പര്‍ 1 ന് ) കേരളത്തിൽ എത്ര ജില്ലകൾ ഉണ്ടായിരുന്നു❓
••••••┈┈┈┈•✿❁✿•┈┈┈┈••••••
ഉത്തരം : 5
❇1956 നവമ്പർ ഒന്നിന് സംസ്ഥാന പുനർവ്യവസ്ഥാ നിയമം അനുസരിച്ച്, തിരുവിതാങ്കൂർ - കൊച്ചിയിലേക്ക് മലബാർ ജില്ലയും ദക്ഷിണ കന്നഡയിലെ കാസറഗോഡ് താലൂക്കും വിലയനം ചെയ്തു കൊണ്ട് കേരള സംസ്ഥാനം നിലവിൽ വന്നു
❇കേരള സംസ്‌ഥാന രൂപീകരണ സമയത്ത് 5 ജില്ലകളായിരുന്നു. യഥാക്രമം തിരുവനന്തപുരം, കൊല്ലം, കോട്ടയം, തൃശൂര്‍, മലബാര്‍ എന്നിവയായിരുന്നു.
✳കേരളത്തില്‍ ഇപ്പോൾ 14 ജില്ലകളാണുള്ളത്.
✳ബ്രിട്ടീഷ് ഭരണകാലത്ത് മദ്രാസ് ദേശത്തിന് കീഴിലെ മലബാർ ജില്ലയുടെ ഭാഗമായിരുന്നു പാലക്കാട്. സ്വാതന്ത്ര്യ ത്തിന് ശേഷം അത് മദ്രാസ് സംസ്ഥാനത്തിന് കീഴിലായി. 1956ൽ കേരളം രൂപീകൃതമായപ്പൊൾ സംസ്ഥാനത്തിന് കീഴിലെ ഒരു പ്രത്യേക ജില്ലയായി പാലക്കാട് മാറ്റപ്പെട്ടു.
❇1957 ജനുവരി ഒന്നിനാണ് പാലക്കാട് ജില്ല രൂപം കൊണ്ടത്. അന്നത്തെ മലബാർ ജില്ലയെ മൂന്നായി വിഭജിച്ച് പാലക്കാട്, കണ്ണൂർ, കോഴിക്കോട് എന്നീ ജില്ലകൾ രൂപീകരിച്ചു. അതോടെ മലബാര്‍ ജില്ല ഇല്ലാതായി.
✳1957ആഗസ്റ്റ് 17നായിരുന്നു കോട്ടയം, കൊല്ലം എന്നീ ജില്ലകള്‍ വിഭജിച്ച് ആലപ്പുഴ ജില്ലയുടെ പിറവി.
✳തൃശൂര്‍, കോട്ടയം ജില്ലകളെ വിഭജിച്ച് 1958 ഏപ്രില്‍ ഒന്നിന് എറണാകുളം ജില്ല രൂപീകരിച്ചു.
✳1969 ജൂണ്‍ 16നായിരുന്നു മലപ്പുറം ജില്ല രൂപീകരിച്ചത്. ഇത് കോഴിക്കോട് പാലക്കാട് ജില്ലകളിലെ ചില പ്രദേശങ്ങള്‍ ചേര്‍ത്തായിരുന്നു.
✳1972 ജനുവരി 26ന് ഇടുക്കി ജില്ല നിലവില്‍ വന്നത് കോട്ടയം എറണാകുളം എന്നീ ജില്ലകള്‍ വിഭജിച്ചായിരുന്നു
✳1980 നവംബര്‍ ഒന്നിന് കോഴിക്കോട് ജില്ലയുടെ ഭാഗമായിരുന്ന തെക്കന്‍ വയനാടും കണ്ണൂര്‍ ജില്ലയുടെ ഭാഗമായിരുന്ന വടക്കന്‍ വയനാടും കൂട്ടിച്ചേര്‍ത്ത് വയനാട് ജില്ല രൂപീകരിച്ചു.
✳1982 നവംബര്‍ ഒന്നിനാണ് പത്തനംതിട്ട ജില്ല നിലവില്‍ വന്നത്. ഇത് കൊല്ലം, ആലപ്പുഴ, ഇടുക്കി എന്നി ജില്ലകളിലെ പ്രദേശങ്ങള്‍ ചേര്‍ത്താണ് രൂപീകരിച്ചത്.
✳1984 മേയ് 24 നായിരുന്ന അവസാനത്തെ ജില്ലാ രൂപീകരണം. കണ്ണൂര്‍ ജില്ലയെ വിഭജിച്ച് കാസര്‍കോട് ജില്ല നിലവില്‍ വന്നു.
✳അതിനുമുമ്പ് ഈ ഭൂവിഭാഗം കണ്ണൂർ ജില്ലയുടെ ഭാഗമായിരുന്നു. മഞ്ചേശ്വരം, കാസർഗോഡ്, ഹോസ്ദുർഗ്, വെള്ളരികുണ്ട് എന്നീ 4 താലൂക്കുകൾ അടങ്ങുന്നതാണ് കാസറഗോഡ് ജില്ല.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ