ഇന്ത്യയിലെ ഏറ്റവും വലിയ സൈനിക ബഹുമതി❓
••••••┈┈┈┈•✿❁✿•┈┈┈┈••••••
ഉത്തരം : പരം വീര ചക്ര
✳തരം : യുദ്ധകാല ധീരതാ പുരസ്കാരം
✳വിഭാഗം : ദേശിയ പുരസ്കാരം
✳നിലവിൽ വന്നത് : 1950
✳ആദ്യം നൽകിയത് : 1947
✳അവസാനം നൽകിയത് : 1997
✳ആകെ നൽകിയത് : 21
✳വിവരണം : ഭാരതത്തിലെ പരമോന്നത സൈനിക ബഹുമതി
✳ആദ്യം ലഭിച്ചത് : മേജർ സോം നാഥ് ശർമ്മ (മരണാനന്തരം)
✳അവസാനം ലഭിച്ചത് :ക്യാപ്റ്റൻ വിക്രം ബത്ര (മരണാനന്തരം)
✳പരം വീര ചക്ര യുദ്ധകാലത്ത് സേവനങ്ങൾക്ക് സൈനികർക്ക് നൽകുന്ന പരമോന്നത സൈനിക ബഹുമതിയാണ്.
✳ശത്രുവിന്റെ സാന്നിദ്ധ്യത്തിൽ ധീരത നിറഞ്ഞ പോരാട്ടവും ത്യാഗവും പ്രകടിപ്പിക്കുന്ന സൈനികർക്കാണ് വീരന്മാരിൽ വീരൻ എന്നർത്ഥമുള്ള ഈ ബഹുമതി നൽകപ്പെടുന്നത്.
✳ ഈ ബഹുമതി 1950 ജനുവരി 26-ന് റിപ്പബ്ലിക് ദിനത്തിലാണ്, 1947 ആഗസ്റ്റ് 15 മുതലുള്ള മുൻകാല പ്രാബല്യത്തോടെ നിലവിൽ വന്നത്.
✳ഭരതരത്നത്തിന് ശേഷമുള്ള ഭാരത സർക്കാരിന്റെ രണ്ടാമത്തെ വലിയ പുരസ്കാരമാണ് പരം വീര ചക്ര
✳സാവിത്രി ഖാനോൽകർ ആണ് ഇന്ദ്രന്റെ വജ്രായുധം ആലേഖനം ചെയ്യപ്പെട്ട ഈ മെഡൽ രൂപകല്പന ചെയ്തത്.
✳സമാധാന കാലത്ത് നൽകുന്ന അശോക ചക്ര പരം വീര ചക്രയ്ക്ക് തുല്യമാണ്.
✅അശോക ചക്ര സായുധ സേനയിൽ അംഗമായുള്ളവർക്കും, അംഗമല്ലാത്തവർക്കും നൽകുന്നു, ചിലപ്പോൾ മരണ ശേഷവും ഇത് നൽകുന്നു.
✳ലെഫ്റ്റനന്റ് റാങ്കിനു താഴെ പദവിയിലുള്ള സൈനികർക്ക് പരം വീര ചക്ര ലഭിക്കുമ്പോൾ ധന സഹായവും പെൻഷനും നൽകാറുണ്ട്.
✳സൈനികന്റെ മരണത്തെ തുടർന്ന് അദ്ദേഹത്തിന്റെ വിധവയ്ക്ക് അവരുടെ മരണം വരെയോ പുനർ വിവാഹം വരെയോ ഈ ആനുകൂല്യങ്ങൾ ലഭിക്കുന്നു.
✳കേന്ദ്ര ഗവണ്മെന്റ് നൽകുന്ന ആനുകൂല്യങ്ങൾക്കു പുറമേ വിവിധ സംസ്ഥാനങ്ങളിൽ അവരവരുടേതായ സൈനിക ക്ഷേമ പദ്ധതികൾ നിലവിലുണ്ട്.
✳നിലവിൽ പരം വീര ചക്ര ലഭിച്ചവർക്ക് ഒറ്റത്തവണ ഗ്രാന്റായി 25 ലക്ഷം രൂപയും വാർഷിക വേതനമായി രണ്ടരലക്ഷം രൂപയും ലഭിക്കും
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ