കേരളത്തിലെ ഏക മനുഷ്യ നിർമ്മിത വനം ഏതാണ്❓
Name the only man-made forest in the Kerala?
••••••┈┈┈┈•✿❁✿•┈┈┈┈••••••
ഉത്തരം : കരീം ഫോറസ്റ്റ്
✳ പരിസ്ഥിതിയുടെ പരിതാപകരമായ ഇന്നത്തെ സ്ഥിതി ഇനി വരുന്നൊരു തലമുറക്ക് ഇവിടെ വാസം സാധ്യമോയെന്ന ചോദ്യചിഹ്നം തീര്‍ക്കുന്നുണ്ട്. ഇവിടെയാണ് നീലേശ്വരം പരപ്പ പുലിയംകുളത്തെ പി. അബ്ദുല്‍ കരീം എന്ന പച്ചയായ മനുഷ്യന്‍ ലോകത്തിന് തന്നെ വിസ്മയമാവുന്നത്.
✳കരീം ഫോറസ്റ്റ് എന്ന വനവും ഫോറസ്റ്റ് കരീം എന്ന മനുഷ്യനും ഈ കാലത്തിന് നല്‍കുന്ന സന്ദേശം വളരെ വലുതാണ്.
✳കാടുകളും കുന്നുകളും നീരുറവകളുമൊക്കെ ഇവിടെ ഉണ്ടായിരുന്നു എന്ന് പറയപ്പെടുന്ന, വിസ്മൃതിയായി മാറിയിരിക്കുന്നു. ഇക്കാലത്ത് വിശാലമായൊരു കാട് ഉണ്ടാക്കിയെടുക്കുക എത്ര അത്ഭുതകരമായ പ്രവൃത്തിയാണ്.
✳പാറ നിറഞ്ഞ തരിശുഭൂമിയില്‍ മരങ്ങള്‍ നട്ടുവളര്‍ത്തി 32 ഏക്കര്‍ വിസ്തൃതിയിലാണ് കരീം വര്‍ഷങ്ങള്‍ നീണ്ട പരിശ്രമത്താല്‍ മാനം കാണാത്ത വിധം വനം ആസൃഷ്ടിച്ചെടുത്തത്.
✳പത്തുവര്‍ഷം നീണ്ട പ്രവാസ ജീവിതം അവസാനിപ്പിച്ച് സമ്പാദിച്ച പണവുമായി തിരികെ മടങ്ങിയ അദ്ദേഹം മനസില്‍ ഗൃഹാതുരത്വം പടര്‍ന്നു കയറിയപ്പോള്‍ നാട്ടിലെത്തിയ കരീം ഭാര്യയുടെ വീടിന് സമീപത്തായി 1977ൽ പരപ്പ പുലിയംകുളത്ത് അഞ്ചേക്കര്‍ തരിശ് ഭൂമി സ്വന്തമാക്കുന്നു.
✳കുട്ടിക്കാലത്തേ മനസ്സില്‍ കൊണ്ടു നടന്ന പച്ചപ്പ് മണ്ണിലും വിരിയിക്കണമെന്ന ആഗ്രഹമായിരുന്നു സ്ഥലമെടുപ്പിന് പിന്നില്‍.
✳അങ്ങനെ വനം വകുപ്പില്‍ നിന്ന് വാങ്ങിയ ചെടികളുമായി കരീം പുലിയം കുളത്തെത്തി. കത്തി നില്‍ക്കുന്ന സൂര്യനും ചുട്ടു പൊള്ളുന്ന കരിമ്പാറകള്‍ക്കും ഇടയില്‍ ഒരു അവധൂതനെ പോലെ അദ്ദേഹം വൃക്ഷത്തൈകള്‍ വെച്ചു പിടിപ്പിച്ചു.
✳ആദ്യവേനല്‍ അതിജീവിച്ചത് നാമമാത്രമായ വൃക്ഷ തൈകളായിരുന്നു. പിന്നെയും ശ്രമം തുടര്‍ന്നു. അടുത്ത മഴക്കാലത്ത് വീണ്ടും കുറെ വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ചു.
✳വേനലെത്തിയപ്പോള്‍ കിലോമീറ്ററുകള്‍ താണ്ടി ബൈക്കില്‍ വെള്ളമെത്തിച്ചാണ് ചെടികള്‍ നനച്ചത്.
✳പാറപ്പുറത്ത് വിശ്രമമില്ലാതെ വൃക്ഷത്തൈകള്‍ വെച്ചു പിടിപ്പിക്കുന്നത് കണ്ട പലരും കരീമിനെ ഭ്രാന്തനെന്ന് വിളിച്ചു. ഏതാനും വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ മരങ്ങള്‍ മാനം നോക്കി വളര്‍ന്നു. അതോടെ കരീമിനെ ആളുകള്‍ അത്ഭുതത്തോടെ നോക്കാന്‍ തുടങ്ങി.
✳അഞ്ചേക്കര്‍ പറമ്പ് മുഴുവനും മരങ്ങള്‍ പച്ചപ്പ് തീര്‍ത്തതോടെ തൊട്ടപ്പുറത്തുള്ള തരിശ് ഭൂമിയും വില കൊടുത്ത് വാങ്ങിച്ചു. അങ്ങനെ അഞ്ച് പത്തായി, ഇരുപതായി ഒടുവില്‍ 32 ഏക്കറില്‍ വ്യത്യസ്തങ്ങളായ മരങ്ങള്‍ പൂത്തുലഞ്ഞുനിന്നു.
✳അത്തി, ഇത്തി, വേങ്ങ, കൊടകപ്പാല, കൊട്ട, കാട്ടുമുല്ല, മഹാഗണി, മരുത്, തുടങ്ങി ആയിരത്തോളം മരങ്ങളും ഔഷധച്ചെടികളും നിറഞ്ഞ വലിയൊരു വനം കരീമിന്റെ മൂന്ന് പതിറ്റാണ്ടോളം നീണ്ട പരിശ്രമത്താല്‍ പരപ്പയില്‍ രൂപപ്പെട്ടു.
✳ഒരു സ്വകാര്യ വ്യക്തിയുടെ പരിശ്രമത്താലുണ്ടായ രാജ്യത്തെ ആദ്യ വനമായി അത് ഇടംപിടിച്ചു.
✳അതു കൊണ്ടൊക്കെ തന്നെ കരീമിനെ പരിസ്ഥിതി പ്രവര്‍ത്തകര്‍ ഫോറസ്റ്റ് കരീം എന്ന ഓമനപ്പേരിട്ട് വിളിച്ചു. അദ്ദേഹത്തിന്റെ വനം കരീം ഫോറസ്റ്റ് എന്നും അറിയപ്പെട്ട് തുടങ്ങി.
✳1986ല്‍ കാട്ടിനകത്ത് നിര്‍മ്മിച്ച വീട്ടിലേക്ക് കരീമും കുടുംബവും താമസം മാറി. വര്‍ണ്ണ വൈവിധ്യങ്ങളാലുള്ള ചിത്രശലഭങ്ങളും കളകളാരവം മുഴക്കുന്ന കിളികളും മയില്‍ക്കൂട്ടങ്ങളും കാട്ടു മുയലുകളും കുറുക്കനും കീരിയും വെരുകും കാട്ടുകോഴിയും പാമ്പുകളുമൊക്കെ അയല്‍ക്കാരായി, ബന്ധുക്കളായി ഒപ്പം കൂടി.
✳ഒരു കാടുണ്ടാക്കി തങ്ങള്‍ക്ക് വാസസ്ഥാനം ഒരുക്കിത്തന്ന മനുഷ്യന്റെ മഹത്വം അവയൊക്കെ വാതോരാതെ വിളിച്ചു പറയുന്നുണ്ടാവും.
✳കാട്ടിനകത്ത് നിരവധി ജല ശേഖരണങ്ങളുമുണ്ട്. വെള്ളത്തിന്റെ അംശം ഒട്ടും കാണാതിരുന്ന പാറക്കെട്ടുകള്‍ക്ക് ഇടയിലാണ് കരീമിന്റെ ശ്രമഫലമായി ശുദ്ധജലം കണ്ടെത്തിയത്. ഒരു ലക്ഷത്തിലധികം ലിറ്റര്‍ വെള്ളം ഇവിടെ നിന്ന് പമ്പ് ചെയ്ത് എടുക്കുന്നുണ്ട്.
✳ഒരു പ്രദേശത്തിന് വേണ്ടുന്ന മുഴുവന്‍ ജലവും ഇവിടെനിന്ന് ലഭിക്കുന്നു എന്നിടത്താണ് കരീമിന്റെയും അദ്ദേഹം സൃഷ്ടിച്ച കാടിന്റെയും പ്രസക്തി
✳കരീംഫോറസ്റ്റിന് സ്വാഭാവിക കാടിന്റെ ഘടന വന്നതോടെ ഇവിടം കാണാനുള്ള സന്ദര്‍ശകരുടെ തിരക്കും വര്‍ധിച്ചു.
✳ആറാം ക്ലാസ് മലയാള പുസ്തകത്തില്‍ കരീം പാഠ്യ വിഷയമായതോടെ പ്രൊജക്ടിന്റെ ഭാഗമായും കുട്ടികള്‍ എത്തി തുടങ്ങി.
✅1998ല്‍ മികച്ച പരിസ്ഥിതി പ്രവര്‍ത്തകനുള്ള സഹാറ ഇന്ത്യാ പരിവാര്‍ പുരസ്‌ക്കാരം മുംബൈയില്‍ നടന്ന ചടങ്ങില്‍ വെച്ച് അമിതാഭ് ബച്ചനില്‍ നിന്ന് സ്വീകരിച്ചു.
✅2003ല്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ ഇന്ത്യ ഇന്‍സ്‌പെയര്‍ പുരസ്‌ക്കാരം ലഭിച്ചു.
✅2008ല്‍ ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് പീപ്പിള്‍ ഓഫ് ദ ഇയര്‍ ആയും കരീം തിരഞ്ഞെടുക്കപ്പെട്ടു.
➡കരീമിന്റെ ചോദ്യങ്ങളും പ്രമുഖ ശാസ്ത്രജ്ഞരുടെ ഉത്തരങ്ങളുമായി ഐക്യരാഷ്ട്ര സഭ ഹൗ ഗ്രീന്‍ ഈസ് കരീംസ് ലാന്റ് എന്ന പേരില്‍ പ്രസ് റിലീസ് തന്നെ പുറത്തിറക്കിയിരുന്നു.
✅പ്രാദേശിക-ജില്ലാ-സംസ്ഥാന തലത്തില്‍ മുപ്പതില്‍പരം പുരസ്‌ക്കാരങ്ങള്‍ വേറെയും.
✅അമേരിക്കയിലെ ട്രിനിറ്റി കോളേജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും പരിസ്ഥിതി സംഘടനകളും കരീമിനെ പഠന വിഷയമാക്കിയിട്ടുണ്ടെന്നതും ശ്രദ്ധേയം.
✅ബി.ബി.സി.യും ഡിസ്‌കവറിയുമടക്കം പ്രമുഖ ചാനലുകളുടെ മുഖ്യപരിസ്ഥിതി വാര്‍ത്തയായും പല തവണ കരീം നിറഞ്ഞു നിന്നു.
➡ദുബായിലെ നൂറേക്കര്‍ തരിശു ഭൂമി പച്ചപ്പാക്കി തീര്‍ക്കാനുള്ള UAE പരിസ്ഥിതി മന്ത്രാലയത്തിന്റെ ക്ഷണം കരീമിന് ലഭിച്ചിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ ആ പദ്ധതി നീണ്ടു പോവുകയാണ്.
➡ആന്ധ്രാപ്രദേശ് ഗുണ്ടൂരിലെ അള്‍ട്ടാവില്ലാ എന്ന ഗ്രാമത്തിന്റെ പരിസ്ഥിതി അംബാസിഡറായി കരീമിനെ തിരഞ്ഞെടുത്തിട്ടുണ്ട്.

Kareem forest 📱
മറുപടിഇല്ലാതാക്കൂ