ജനുവരി 26, 2019

കേരളത്തിലെ ആദ്യ വനിതാ മന്ത്രി ആരാണ്❓

കേരളത്തിലെ ആദ്യ വനിതാ മന്ത്രി ആരാണ്❓

••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം : കെ ആർ ഗൗരിയമ്മ

❇കേരളത്തിലെ ആദ്യത്തെ റവന്യൂ ഏക്സൈസ്‌ വകുപ്പ് മന്ത്രിയായി 1957 ഏപ്രിൽ 5 മുതൽ 1959 ജൂലൈ 31 വരെ സേവനമനുഷ്ഠിച്ച കെ ആർ ഗൗരിയമ്മയാണ്  കേരളത്തിലെ ആദ്യ വനിതാ മന്ത്രി
❇ചേർത്തല താലൂക്കിലെ പട്ടണക്കാട്  അന്ധകാരനഴി എന്ന ഗ്രാമത്തിൽ കെ എ രാമൻ, പാർവ്വതിയമ്മ എന്നിവരുടെ മകളായി 1919 ജൂലൈ 14-നാണു ഗൗരിയമ്മ ജനിച്ചത്
❇തിരൂർ, ചേർത്തല എന്നിവിടങ്ങളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം അവർ എറണാകുളം മഹാരാജാസ് കോളേജിൽ നിന്നും ബി.എ. ബിരുദവും തുടർന്നു എറണാകുളം ലോ കോളേജിൽ നിന്നു നിയമ ബിരുദവും കരസ്ഥമാക്കി
❇1957-ലെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിൽ മന്ത്രിമാരായിരുന്ന പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവ് ടി.വി.തോമസും ഗൗരിയമ്മയും തമ്മിൽ വിവാഹം കഴിച്ചെങ്കിലും  1964-ൽ കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്നപ്പോൾ അവർ വിഭിന്ന ചേരികളിലായി തീരുകയും അതിനെ തുടർന്ന് അവർ പിരിഞ്ഞു താമസിക്കുകയും ചെയ്തു
❇1957ൽ ഇടതുപക്ഷ മുന്നണിയുടെ നേതൃത്വത്തിൽ ഇ.എം.എസ്‌. നമ്പൂതിരിപ്പാട്‌ മുഖ്യമന്ത്രിയായി നിലവിൽ വന്ന പ്രഥമ കേരള മന്ത്രിസഭയിലെ റെവന്യൂ, എക്സൈസ്, ദേവസ്വം വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായിരുന്നു ഗൗരിയമ്മ
❇ആത്മകഥ (കെ.ആർ. ഗൗരിയമ്മ) എന്ന പേരിൽ പ്രസിദ്ധീകരിച്ച ആത്മകഥയ്ക്ക് 2011-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിക്കുകയുണ്ടായി
❇1967, 80, 87 കാലത്ത് ഇടതുപക്ഷ മന്ത്രി സഭകളില്‍ അംഗമായി. 1987 ല്‍ വനിതാ കമ്മീഷന്‍ നിയമവും അഴിമതി നിരോധന നിയമവും പാസ്സാക്കി.
❇1994 ല്‍ സി. പി. ഐ. (എം) ല്‍ നിന്നും പുറത്താക്കപ്പെട്ടു. തുടര്‍ന്നു ജനാധിപത്യ സംരക്ഷണ സമിതി രുപീകരിച്ചു. ജെ .എസ്. എസ്. യു. ഡി. എഫിന്‍റെ ഘടക കക്ഷിയാകുകയും 2001 ല്‍ യു. ഡി. എഫ്. മന്ത്രിസഭയില്‍ ഗൗരിയമ്മ കൃഷിമന്ത്രിയായി സേവനം അനുഷ്ഠിക്കുകയും ചെയ്തു.
❇1977 ലും 2006 ലും ഒഴികെ എല്ലാ നിയമസഭാ തിരഞ്ഞെടുപ്പുകളിലും വിജയിച്ചു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ