പദവിയിലിരിക്കെ അന്തരിച്ച ആദ്യ ഇന്ത്യൻ രാഷ്ട്രപതി ആരാണ്❓
••••••┈┈┈┈•✿❁✿•┈┈┈┈••••••
ഉത്തരം : സാക്കിർ ഹുസൈൻ
❇1967 മേയ് 13 മുതൽ 1969 മേയ് 3 വരെ ഇന്ത്യയുടെ രാഷ്ട്രപതി ആയിരുന്നു സാക്കിർ ഹുസ്സൈൻ
❇ഇന്ത്യയുടെ മൂന്നാമത്തെ രാഷ്ട്രപതി ആയിരുന്ന അദ്ദേഹം പദവിയിലിരിക്കെ അന്തരിച്ച ആദ്യ ഇന്ത്യൻ രാഷ്ട്രപതിയാണ്
❇ബീഹാറിന്റെ ഗവർണർ
പദവിയിൽ 1957 ജൂലൈ 6 മുതൽ 1962 മേയ് 11 വരെ സേവനമനുഷ്ഠിച്ച അദ്ദേഹം ഇറ്റാവയിലെ ഇസ്ലാമിയ സ്കൂൾ, മുഹമ്മദൻ ആംഗ്ലോ ഓറിയന്റൽ കോളേജ്, അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി.
❇ഇംഗ്ലീഷ് സാഹിത്യവും, സാമ്പത്തിക ശാസ്ത്രവും ഐഛിക വിഷയമായെടുത്ത് സാക്കിർ 1918 ൽ ബിരുദം കരസ്ഥമാക്കിയ അദ്ദേഹം 1926 ൽ ബെർലിൻ സർവ്വകലാശാലയിൽ നിന്നും സാമ്പത്തിക ശാസ്ത്രത്തിൽ ഡോക്ടറേറ്റ് സമ്പാദിച്ചു
❇1948-1956 കാലഘട്ടത്തിൽ അലിഗഢ് സർവ്വകലാശാലയുടെ വൈസ് ചാൻസിലർ പദവിയിൽ തുടർന്ന അദ്ദേഹത്തിന് 1956 ൽ ഇന്ത്യൻ പാർലമെന്റിലേക്ക് ക്ഷണം ലഭിച്ചു.
❇ഹൃദയാഘാതത്തെ തുടർന്ന് രാഷ്ട്രപതി പദവിയിൽ തുടരവേ തന്നെ 1969 മേയ് 3-ന് തന്റെ 72ആം വയസ്സിൽ സാക്കിർ ഹുസൈൻ അന്തരിച്ചു
❇അദ്ദേഹത്തിന്റെ അന്ത്യാഭിലാഷ പ്രകാരം ജാമിയ ഇസ്ലാമിയ സർവ്വകലാശാല വളപ്പിൽ സംസ്കരിച്ചു.
❇ഇന്ത്യയിലെ ആദ്യ മുസ്ലീം രാഷ്ട്രപതി ആയിരുന്നു
❇ഏറ്റവും കുറച്ചുകാലം രാഷ്ട്രപതിയായിരുന്ന വ്യക്തിയാണിദ്ദേഹം.
❇രാജ്യസഭാംഗമായ ശേഷം രാഷ്ട്രപതിയായ ആദ്യവ്യക്തി.
❇ഏറ്റവും കൂടുതൽ പേർ മത്സരിച്ചപ്പോൾ രാഷ്ട്രപതിയായ വ്യക്തി
❇29ആം വയസ്സിൽ ജാമിയ മിലിയ ഇസ്ലാമിക യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസലറാകുകയും പിന്നീട് അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസലറാകുകയും അതിനു ശേഷം ഇന്ത്യൻ രാഷ്ട്രപതിയാവുകയും ചെയ്ത വ്യക്തി.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ