ജനുവരി 31, 2019

ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡിൽ സേഫ്റ്റി ഓഫീസർ

ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡിൽ സേഫ്റ്റി ഓഫീസർ

ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡിൽ എഫ്ടിഎ സേഫ്റ്റി ഓഫീസർ 38 ഒഴിവുണ്ട്.  വിവിധ റീജണുകളിൽ പവർ സെക്ടർ വിഭാഗത്തിലാണ് ഒഴിവ്. സതേൺ 29, ഈസ്റ്റേൺ 03, വെസ്റ്റേൺ 06 എന്നിങ്ങനെയാണ് ഒഴിവ്.
യോഗ്യത: 60 ശതമാനം മാർക്കോടെ എൻജിനിയറിങ് ബിരുദം( മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ സിവിൽ/ പ്രൊഡക്ഷൻ/ ഇൻഡസ്ട്രിയൽ എൻജിനിയറിങ്,  ഇൻഡസ്ട്രിയൽ സേഫ്റ്റിയിൽ ഡിജിഎഫ്എഎസ്എൽഐ അംഗീകൃത  ഡിപ്ലോമ(കുറഞ്ഞത് ഒരുവർഷം), യോഗ്യത നേടിയശേഷം കുറഞ്ഞത് രണ്ട് വർഷത്തെ പരിചയം.
ഉയർന്നപ്രായം: 35. 2019 ജനുവരി 23നെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. നിയമാനുസൃത ഇളവ് ലഭിക്കും.

നിയമനം താൽക്കാലികമാണ്. അപേക്ഷാഫോറം  https://careers.bhel.in  അല്ലെങ്കിൽ  www.bhelpssr.co.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി  ഫെബ്രുവരി 11.

പൂരിപ്പിച്ച അപേക്ഷ ഫെബ്രുവരി 18-നകം Additional General Manger(HR), BHEL, Power Sector Region, 690, EVR Periyar Building, Anna Salai, Chennai 600035  എന്ന വിലാസത്തിൽ ലഭിക്കണം. വിശദവിവരം website ൽ.
നോട്ടിഫിക്കേഷൻhttp://intapp.bhelpssr.co.in:9082/FTA_Recruitment/home.jsp

KEAM പ്രവേശന പരീക്ഷ: ഫെബ്രുവരി മൂന്ന്‌ മുതല്‍ അപേക്ഷിക്കാം



KEAM പ്രവേശന പരീക്ഷ: ഫെബ്രുവരി മൂന്ന്‌ മുതല്‍ അപേക്ഷിക്കാം
2019വര്‍ഷത്തെ കേരളത്തിലെ എന്‍ജിനീയറിംഗ്/ ആര്‍ക്കിടെക്ചര്‍/ഫാര്‍മസി/മെഡിക്കല്‍/അനുബന്ധ കോഴ്‌സുകളിലേയ്ക്കുള്ള  പ്രവേശനത്തിന് 2019 ഫെബ്രുവരി മൂന്ന്‌ മുതല്‍ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. പ്രവേശന പരീക്ഷാ കമ്മീഷണര്‍ ഇത് സംബന്ധിച്ച പത്രക്കുറിപ്പ് പുറത്തുവിട്ടു. ഈ വര്‍ഷം അപേക്ഷ പൂര്‍ണമായും ഓണ്‍ലൈന്‍ മാതൃകയിലായിരിക്കും.
അപേക്ഷയും അനുബന്ധരേഖകളും മുന്‍വര്‍ഷങ്ങളിലേതുപോലെ തപാല്‍ മാര്‍ഗം പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിലേക്ക് അയക്കേണ്ടതില്ല
അപേക്ഷകര്‍ ഏതെങ്കിലും ഒരു കോഴ്‌സിനോ/ എല്ലാ കോഴ്‌സുകളിലേയ്ക്കുമോ ഉളള പ്രവേശനത്തിന് ഒരു  അപേക്ഷ മാത്രം സമര്‍പ്പിച്ചാല്‍ മതിയാകും

കേരളത്തിലെ ആദ്യ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആരാണ്❓

കേരളത്തിലെ ആദ്യ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആരാണ്❓

••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം  : ജോസഫ് മുണ്ടശ്ശേരി

✅ജോസഫ് മുണ്ടശ്ശേരി അഥവാ മുണ്ടശ്ശേരി മാസ്റ്റർ മലയാളത്തിലെ സാഹിത്യകാരനും സാഹിത്യ നിരൂപകനുമായിരുന്നു.
❇കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത്‌ സമഗ്രമായ മാറ്റങ്ങൾ വരുത്താൻ ശ്രമിച്ച വിദ്യാഭ്യാസ വിചക്ഷണനും മലയാള സാഹിത്യ നിരൂപകനും എഴുത്തുകാരനും മന്ത്രിയുമായിരുന്നു ജോസഫ്‌ മുണ്ടശ്ശേരി
✅ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ മന്ത്രി സഭയിൽ വിദ്യാഭ്യാസ മന്ത്രിയായി സേവനം അനുഷ്ഠിച്ചു.
✅കേരളത്തിലെ വിവാദപരമായ വിദ്യാഭ്യാസ പരിഷ്കരണ നിയമത്തിന്റെ സ്രഷ്ടാവ് എന്ന നിലയിൽ പ്രശസ്തനാണ്.
✅സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ദേശസാൽക്കരിക്കുവാൻ ഉദ്ദ്യേശിച്ച ഈ നിയമം വിമോചന സമരത്തിനും ഇ.എം.എസ്. മന്ത്രിസഭയുടെ പതനത്തിനും വഴിതെളിച്ചു.
❇കേരളത്തിൽ പ്രവർത്തിച്ചിരുന്ന 9000 ത്തോളം വിദ്യാലയങ്ങളിൽ ബഹുഭൂരിപക്ഷവും സ്വകാര്യമേഖലയിലായിരുന്നു. ഇത്തരം സ്കൂളുകളിൽ അദ്ധ്യാപകർക്ക്‌ നിയമപരമായ പരിരക്ഷ നൽകാൻ കൂടിയുള്ളതായിരുന്നു. അദ്ധ്യാപകരുടെ മാഗ്നാകാർട്ട എന്നറിയപ്പെട്ട ഈ ബിൽ
❇1903 ജൂലൈ 17 നു ജനിച്ച ജോസഫ്‌ മുണ്ടശ്ശേരി കണ്ടശ്ശാം കടവിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ഊർജ്ജ തന്ത്രത്തിൽ ബിരുദവും പിന്നീട്‌ സംസ്കൃതത്തിലും മലയാളത്തിലും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി
❇കാവ്യപീഠിക, മാനദണ്ഡം, മാറ്റൊലി, മനുഷ്യകഥാനുഗായികൾ, വായന ശാലയിൽ (മൂന്നു വാല്യങ്ങൾ), രാജരാജന്റെ മാറ്റൊലി, നാടകാന്തം കവിത്വം, കരിന്തിരി, കുമാരനാശാന്റെ കവിത ഒരു പഠനം, വള്ളത്തോളിന്റെ കവിത ഒരു പഠനം, രൂപഭദ്രത, അന്തരീക്ഷം, പ്രണയം, പാശ്ചാത്യ സാഹിത്യ സമീക്ഷ തുടങ്ങിയ സാഹിത്യ വിമർശന കൃതികളും പ്രൊഫസർ, കൊന്തയിൽനിന്നു കുരിശിലേക്ക്‌, പാറപ്പുറത്തു വിതച്ച വിത്ത്‌ എന്നീ നോവലുകളും സമ്മാനം, കടാക്ഷം, ഇല്ലാപ്പോലീസ്‌ എന്ന ചെറുകഥകളും മുണ്ടശ്ശേരിയുടെ സാഹിത്യ രംഗത്തെ പ്രധാന സംഭാവനകളാണ്‌

ജനുവരി 30, 2019

അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനത്തിന്റെ പേരെന്ത്❓

അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനത്തിന്റെ പേരെന്ത്❓

••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം : Air Force 1
(എയർഫോഴ്‌സ് വൺ)

❇അമേരിക്കൻ പ്രസിഡന്റുമാരുടെ ഔദ്യോഗിക യാത്രയ്ക്കായി തയ്യാറാക്കിയിട്ടുള്ള ബോയിങ് 747-200 അഥവാ ജംബോ ജെറ്റ് വിമാനമാണ് എയർ ഫോഴ്‌സ് - വൺ
❇പറക്കും വൈറ്റ്ഹൗസ് എന്ന് വിളിപ്പേരുള്ള ഈ വിമാനത്തിനുള്ളിൽ വൈറ്റ് ഹൗസിലെ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്
❇മണിക്കൂറിൽ 1014 കിലോമീറ്റർ സഞ്ചരിക്കുന്ന ഇവയ്ക്ക് 12550 മീറ്റർ ഉയരത്തിൽ വരെ പറക്കാനാവും.
❇കാലാവസ്ഥയിലും പറക്കുന്ന ഇവയ്ക്ക് അക്രമണങ്ങളിലും യന്ത്രത്തകരാറൊന്നും സംഭവിക്കില്ലെന്നതാണ് പ്രത്യേകത.
❇അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികളുടെ നിയന്ത്രണത്തിലുള്ള എയർഫോഴ്‌സ്‌ വണിനു
മണിക്കൂറിൽ ഒരു ലക്ഷം ഡോളറാണ് ചെലവ്.
❇മൂന്നു നിലകളുള്ള ഈ  വിമാനത്തിൽ പ്രസിഡന്റിനു പ്രത്യേകമായി ഒരു സ്യൂട്ട് മുറിയുണ്ട്
❇കിടപ്പറ, ഒരു ഡ്രസ്സിങ് റൂം, കുളിമുറി, ജിം പരിശീലന സ്ഥലം തുടങ്ങിയവ ഉൾപ്പെട്ടതാണ് പ്രസിഡന്റിന്റെ സ്വകാര്യമുറി.
❇നാലായിരത്തോളം ചതുരശ്ര അടി വിസ്തീർണ്ണവും 70.4 മീറ്റർ നീളവും 59.6 മീറ്റർ വീതിയും ഈ വിമാനത്തിനുണ്ട്
❇ഭീകരാക്രമണത്തിനും, ആണവായുധ ആക്രമണത്തെ പോലും പ്രതിരോധിക്കും വിധമാണ് ഇതിന്റെ നിർമ്മിതി. ഇലക്ട്രിക് ഡിഫൻസ് സിസ്റ്റം പോലുള്ള പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് ശത്രുവിന്റെ റഡാറുകളുടെ ദിശ മാറ്റാനും മിസൈലുകളെ തകർക്കാനും കഴിയും. 

ജനുവരി 29, 2019

പറക്കാൻ കഴിവുള്ള ഒരേയൊരു സസ്തനി❓

പറക്കാൻ കഴിവുള്ള ഒരേയൊരു സസ്തനി❓

••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം : വവ്വാൽ ( Bat )

✅പറക്കുന്ന ഒരു സസ്തനിയാണ് വവ്വാൽ.
✅ഇംഗ്ലീഷിൽ ഇതിനെ ബാറ്റ് (Bat) എന്നും ഫ്ലൈയിങ്ങ് ഫോക്സ് (Flying fox) എന്നും വിളിക്കാറുണ്ട്.
✅മരത്തിലും വീടിന്റേയും വലിയ കെട്ടിടങ്ങളുടേയും മച്ചിലും സാധാരണ കാണാറുള്ള ഒരു ജീവിയാണ്‌ വവ്വാൽ.
✅കുഞ്ഞുങ്ങളെ പ്രസവിക്കുന്നത് കൊണ്ട് പക്ഷികളുടെ കൂട്ടത്തിലും പറക്കുന്നതു കൊണ്ട് മൃഗങ്ങളുടെ കൂട്ടത്തിലും ഇവയെ കണക്കാക്കപ്പെടുന്നില്ല.
✅അമേരിക്കൻ ഭുപ്രദേശത്ത് കാന്നുന്ന വാമ്പയർ വവ്വാൽ സസ്തനികളുടെ ( മനുഷ്യൻ അടക്കം) രക്തം ഊറ്റി കുടിച്ചാണു ജീവിക്കുന്നത്. ഇത് കാരണം, വവ്വാലുകളെ കുറിച്ച് ധാരാളം അന്ധവിശ്വാസങ്ങൾ ലോകത്തിന്റെ പല ഭാഗങ്ങളിലും ഇന്നും കാണുന്നുണ്ട്.
✅കൂടുതൽ ചൂടും, തണുപ്പും ഉള്ള പ്രദേശങ്ങൾ ഒഴികെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വിവിധ വലിപ്പത്തിലും നിറത്തിലും തരത്തിലും വവ്വാലുകളെ കാണാൻ സാധിക്കും.
✅കേരളത്തിൽ സാധാരണ കാണപ്പെടുന്ന വവ്വാൽ ചില ഭാഗങ്ങളിൽ വാവൽ, കടവാതിൽ, നരിച്ചീറ് എന്നീ പേരുകളിലും അറിയപ്പെടുന്നു.
✅വലിയ ഇനങ്ങളെ പാറാട എന്നും വിളിക്കാറുണ്ട്.
✅ഇന്ന് വംശനാശഭീഷണി നേരിടുന്ന അസംഖ്യം ജീവികളിൽ ഒന്നാണ്‌ വവ്വാൽ.


ജനുവരി 28, 2019

ഇന്ത്യയിലെ ഏറ്റവും വലിയ Earth Dam ( മണ്ണ് കൊണ്ട് ഉണ്ടാക്കിയ ഡാം) ഏതാണ്❓

ഇന്ത്യയിലെ ഏറ്റവും വലിയ Earth Dam ( മണ്ണ് കൊണ്ട് ഉണ്ടാക്കിയ ഡാം) ഏതാണ്❓

••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം : ബാണാസുര സാഗർ അണക്കെട്ട്

✅കബനി നദിയുടെ പോഷകനദിയായ കരമനത്തോടിനു കുറുകെ സ്ഥിതി ചെയ്യുന്ന അണക്കെട്ടാണ് ബാണാസുര സാഗർ അണക്കെട്ട്.
✅1979-ലാണ് ഈ അണക്കെട്ട് നിർമ്മിച്ചത്.
✅ കക്കയം ജല വൈദ്യുത പദ്ധതിക്ക് ജലം എത്തിക്കുക എന്നതും വരണ്ട കാലാവസ്ഥയുള്ള ഈ പ്രദേശത്ത് ജലസേചനം, കുടിവെള്ളം എന്നിവ എത്തിക്കുക എന്നതുമാണ് ഈ പദ്ധതിയുടെ ലക്ഷ്യങ്ങൾ.
✅വയനാട് ജില്ലയിലെ കൽപ്പറ്റയിൽ നിന്ന് 21 കിലോമീറ്റർ അകലെ പടിഞ്ഞാറത്തറ എന്നഗ്രാമത്തിൽ ആണ് ഈ അണക്കെട്ട്.
✅ഇന്ത്യയിലെഏറ്റവും വലിയ മണ്ണുകൊണ്ടുള്ള അണക്കെട്ടും ഏഷ്യയിലെ രണ്ടാമത്തെ വലിയ അണക്കെട്ടും ആണ് ഇത്.
✅ ഇതിനടുത്തായി ഉള്ള മനോഹരമായ മലകളിലേക്ക് സാഹസിക മലകയറ്റം നടത്തുവാനുള്ള ഒരു ഉത്തമ തുടക്ക സ്ഥലം ആണ് ഇവിടം.
✅ഒരു വിനോദ സഞ്ചാര ആകർഷണവുമാണ് ഇവിടം.
✅അണക്കെട്ട് പദ്ധതി പ്രദേശത്തുള്ള സ്ഥലങ്ങളെ വെള്ളത്തിന് അടിയിൽ ആഴ്ത്തിയപ്പോൾ ഇവിടെ അണക്കെട്ട് പദ്ധതി പ്രദേശത്ത് ഏതാനും ദ്വീപുകൾ രൂപപ്പെട്ടു.
✅ബാണാസുരസാഗർ മലകളുടെ താഴ്വരയിലുള്ള ഈ ദ്വീപുകൾ പ്രകൃതിരമണീയമാണ്.
❇കേരളത്തിലെ ഏറ്റവും കുറവ് ജനസംഖ്യയുള്ള ജില്ലയായ വയനാട് ജില്ല
കേരളത്തിലെ പന്ത്രണ്ടാമത് ജില്ലയായി 1980 നവംബർ ഒന്നിനാണ്  രൂപം കൊണ്ടത്.
❇കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ ഏക ജില്ലയാണ് വയനാട്.

ജനുവരി 27, 2019

ഇന്ത്യയുടെ രാഷ്ടപതി ആയ ശേഷം ഭാരതരത്‌ന അവാർഡ് ലഭിച്ച ആദ്യ വ്യക്തി ആരാണ്❓

ഇന്ത്യയുടെ രാഷ്ടപതി ആയ ശേഷം ഭാരതരത്‌ന അവാർഡ് ലഭിച്ച ആദ്യ വ്യക്തി ആരാണ്❓

••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം : Dr. രാജേന്ദ്ര പ്രസാദ്

സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ രാഷ്ട്രപതിയായ Dr. രാജേന്ദ്ര പ്രസാദ് ബീഹാർ ഗാന്ധി എന്ന അപര നാമധേയത്തിൽ അറിയപ്പെടുന്നു
❇രാഷ്ട്രീയ പ്രവർത്തകനായും അഭിഭാഷകനായും സ്വാതന്ത്ര സമര സേനാനിയായും സേവനമനുഷ്ടിച്ച ഇദേഹം ഇന്ത്യൻ നാഷണൽ കോൺഗ്രസിലൂടെയാണ് രാഷ്ട്രീയ രംഗത്ത് എത്തുന്നത്
❇ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ ശേഷം അദ്ദേഹം ബീഹാറിലെ എൽ.എസ് കോളേജിൽ അസിസ്റ്റന്റ് പ്രൊഫസ്സറായി ഔദ്യോഗിക ജീവിതം ആരംഭിച്ചു.
❇ഏറെ കഴിയാതെ അദ്ദേഹം കോളേജിലെ പ്രിൻസിപ്പൾ ആയി എങ്കിലും, നിയമപഠനം ആരംഭിക്കുന്നതിനു വേണ്ടി ഉദ്യോഗം രാജിവെക്കുകയായിരുന്നു.
❇കൽക്കട്ടയിൽ നിയമ പഠനത്തോടൊപ്പം തന്നെ, കൽക്കട്ട സിറ്റി കോളേജിൽ അദ്ധ്യാപകനായി ജോലിയും ചെയ്തിരുന്നു.
❇1915 ൽ സ്വർണ്ണ മെഡലോടെ നിയമത്തിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ അദ്ദേഹം 1937 ൽ അലഹബാദ് സർവ്വകലാശാലയിൽ നിന്നും നിയമത്തിൽ ഡോക്ടറേറ്റും സമ്പാദിച്ചു.
❇1911ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ അംഗമായ അദേഹം 1916ലാണ് മഹാത്മാ ഗാന്ധിയെ കണ്ടുമുട്ടുന്നത്
❇ഏറ്റവും കൂടുതൽ കാലം രാഷ്ട്രപതിയായ വ്യക്തിയാണ് ഇദ്ദേഹം
❇തുടർച്ചയായ രണ്ടു തവണ രാഷ്ട്രപതിയായി.
❇കേന്ദ്രത്തിൽ കൃഷി, ഭക്ഷ്യ വകുപ്പു മന്ത്രി ആയ ശേഷം രാഷ്ട്രപതിയായ വ്യക്തിയാണിദ്ദേഹം.
❇ഭാരതത്തിലെ ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതിയായ ഭാരതരത്നം കല, സാഹിത്യം, ശാസ്ത്രം, പൊതു ജന സേവനം, കായികം എന്നീ തുറകളിലെ സ്തുത്യർഹമായ സേവനം നിർവ്വഹിച്ചവർക്കാണ്‌ നൽകുന്നത്
❇എസ്. രാധാകൃഷ്ണൻ, സി. വി. രാമൻ, സി. രാജഗോപാലാചാരി എന്നിവർക്കാണ്‌ ആദ്യമായി ഭാരതരത്നം നൽകപ്പെട്ടത്
❇1954 ജനുവരി 2ന് പുറത്തിറക്കിയ ഓർഡിനൻസ് അനുസരിച്ചായിരുന്നു ബഹുമതിയ്ക്ക് അർഹരായവരെ തിരഞ്ഞെടുത്തിരുന്നത്.
❇മരണാനന്തര ബഹുമതിയായി ഭാരതരത്നം നലകാവുന്ന രീതിയിൽ ഓർഡിനൻസ് ഭേദഗതി ചെയ്തത് 1955-ലാണ്‌, പിന്നീട് ഇതുവരെ 45 പേർക്ക് ഈ ബഹുമതി ലഭിച്ചിട്ടുണ്ട്. അതിൽ 12-പേർക്ക് മരണാനന്തര ബഹുമതിയായാണ്‌ പുരസ്കാരം നൽകിയത്.
✅എസ്. രാധാകൃഷ്ണനു ഭാരതരത്‌ന പ്രസിഡന്റ് ആകുന്നതിനു മുമ്പാണ് ലഭിച്ചത്


ജനുവരി 26, 2019

കേരളത്തിലെ ആദ്യ വനിതാ മന്ത്രി ആരാണ്❓

കേരളത്തിലെ ആദ്യ വനിതാ മന്ത്രി ആരാണ്❓

••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം : കെ ആർ ഗൗരിയമ്മ

❇കേരളത്തിലെ ആദ്യത്തെ റവന്യൂ ഏക്സൈസ്‌ വകുപ്പ് മന്ത്രിയായി 1957 ഏപ്രിൽ 5 മുതൽ 1959 ജൂലൈ 31 വരെ സേവനമനുഷ്ഠിച്ച കെ ആർ ഗൗരിയമ്മയാണ്  കേരളത്തിലെ ആദ്യ വനിതാ മന്ത്രി
❇ചേർത്തല താലൂക്കിലെ പട്ടണക്കാട്  അന്ധകാരനഴി എന്ന ഗ്രാമത്തിൽ കെ എ രാമൻ, പാർവ്വതിയമ്മ എന്നിവരുടെ മകളായി 1919 ജൂലൈ 14-നാണു ഗൗരിയമ്മ ജനിച്ചത്
❇തിരൂർ, ചേർത്തല എന്നിവിടങ്ങളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം അവർ എറണാകുളം മഹാരാജാസ് കോളേജിൽ നിന്നും ബി.എ. ബിരുദവും തുടർന്നു എറണാകുളം ലോ കോളേജിൽ നിന്നു നിയമ ബിരുദവും കരസ്ഥമാക്കി
❇1957-ലെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിൽ മന്ത്രിമാരായിരുന്ന പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവ് ടി.വി.തോമസും ഗൗരിയമ്മയും തമ്മിൽ വിവാഹം കഴിച്ചെങ്കിലും  1964-ൽ കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്നപ്പോൾ അവർ വിഭിന്ന ചേരികളിലായി തീരുകയും അതിനെ തുടർന്ന് അവർ പിരിഞ്ഞു താമസിക്കുകയും ചെയ്തു
❇1957ൽ ഇടതുപക്ഷ മുന്നണിയുടെ നേതൃത്വത്തിൽ ഇ.എം.എസ്‌. നമ്പൂതിരിപ്പാട്‌ മുഖ്യമന്ത്രിയായി നിലവിൽ വന്ന പ്രഥമ കേരള മന്ത്രിസഭയിലെ റെവന്യൂ, എക്സൈസ്, ദേവസ്വം വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായിരുന്നു ഗൗരിയമ്മ
❇ആത്മകഥ (കെ.ആർ. ഗൗരിയമ്മ) എന്ന പേരിൽ പ്രസിദ്ധീകരിച്ച ആത്മകഥയ്ക്ക് 2011-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിക്കുകയുണ്ടായി
❇1967, 80, 87 കാലത്ത് ഇടതുപക്ഷ മന്ത്രി സഭകളില്‍ അംഗമായി. 1987 ല്‍ വനിതാ കമ്മീഷന്‍ നിയമവും അഴിമതി നിരോധന നിയമവും പാസ്സാക്കി.
❇1994 ല്‍ സി. പി. ഐ. (എം) ല്‍ നിന്നും പുറത്താക്കപ്പെട്ടു. തുടര്‍ന്നു ജനാധിപത്യ സംരക്ഷണ സമിതി രുപീകരിച്ചു. ജെ .എസ്. എസ്. യു. ഡി. എഫിന്‍റെ ഘടക കക്ഷിയാകുകയും 2001 ല്‍ യു. ഡി. എഫ്. മന്ത്രിസഭയില്‍ ഗൗരിയമ്മ കൃഷിമന്ത്രിയായി സേവനം അനുഷ്ഠിക്കുകയും ചെയ്തു.
❇1977 ലും 2006 ലും ഒഴികെ എല്ലാ നിയമസഭാ തിരഞ്ഞെടുപ്പുകളിലും വിജയിച്ചു

ജനുവരി 25, 2019

കാക്കേ, കാക്കേ, കൂടെവിടെ എന്ന ഗാനം രചിച്ചതാര്❓

കാക്കേ, കാക്കേ, കൂടെവിടെ എന്ന ഗാനം രചിച്ചതാര്❓

••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം : ഉള്ളൂർ എസ്. പരമേശ്വരയ്യർ

❇ജനനം : 6 June 1877 - ചങ്ങനാശ്ശേരി
❇മരണം : June 15, 1949 (aged 72)
❇മലയാള ഭാഷയിലെ പ്രമുഖ കവിയും പണ്ഡിതനുമായിരുന്നു മഹാകവി ഉള്ളൂർ എസ്സ്. പരമേശ്വരയ്യർ
❇സാഹിത്യ ചരിത്രത്തിൽ കവിത്രയം എന്നറിയപ്പെടുന്ന ഉള്ളൂർ, കുമാരനാശാൻ, വള്ളത്തോൾ എന്നീ കവികൾ ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ മലയാള കവിതയിൽ കാല്പനിക പ്രസ്ഥാനത്തിനു തുടക്കം കുറിച്ച് ശ്രദ്ധേയരായി.
❇കവി എന്നതിനു പുറമേ സാഹിത്യ ചരിത്രകാരൻ, ഭാഷാ ഗവേഷകൻ, ഉദ്യോഗസ്ഥൻ എന്നീ നിലകളിൽ പേരെടുത്തിരുന്ന ഉള്ളൂർ തിരുവിതാംകൂർ സർക്കാരിന്റെ ചീഫ് സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്
❇1937ൽ തിരുവിതാംകൂർ രാജ ഭരണ കൂടം ഉള്ളൂരിന് മഹാകവി ബിരുദം നല്കിയപ്പോൾ കൊച്ചി മഹാരാജാവ് കവിതിലകൻ പട്ടവും കാശിവിദ്യാപീഠം സാഹിത്യഭൂഷൺ ബിരുദവും സമ്മാനിച്ചു.

~~~~~~~~~~~~~~~~~
കാക്കേ, കാക്കേ, കൂടെവിടെ?

കൂട്ടിനകത്തൊരു കുഞ്ഞുണ്ടോ?

കുഞ്ഞിനു തീറ്റ കൊടുക്കാഞ്ഞാൽ
കുഞ്ഞു കിടന്നു കരഞ്ഞീടും

കുഞ്ഞേ, കുഞ്ഞേ, നീ തരുമോ നിന്നുടെ കയ്യിലെ നെയ്യപ്പം?

ഇല്ല, തരില്ലീ നെയ്യപ്പം...

അയ്യോ! കാക്കേ, പറ്റിച്ചോ!


ജനുവരി 23, 2019

മുന്നിലേക്കും പിറകിലേക്കും പറക്കാൻ കഴിയുന്ന പക്ഷി ഏത്❓

മുന്നിലേക്കും പിറകിലേക്കും പറക്കാൻ കഴിയുന്ന പക്ഷി ഏത്❓

••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം : മൂള കുരുവി (Humming birds)

✅ലോകത്തിലെ ഏറ്റവും ചെറിയ പക്ഷിയാണ് ഹമ്മിംഗ് ബേർഡ്.
✅മൂന്നിഞ്ച് ആണ് വലിപ്പം
✅ഏറ്റവും ചെറിയത് ബീഹമ്മിംഗ് ബേർഡാണ് 5 സെന്റിമീറ്ററാണ് ഇവയുടെ വലിപ്പം .
✅ആള് ചെറുതാണെങ്കിലും വിശേഷണങ്ങൾ ഒത്തിരിയാണ്.
✅പുറകോട്ട് പറക്കാൻ കഴിയുന്ന ലോകത്തിലെ ഏക പക്ഷിയാണ് Humming Birds.
✅ഒരു സെക്കന്റിൽ ഇങ്ങേരുടെ ചിറകടി എത്രയാണെന്ന് കേൾക്കണോ ? സെക്കന്റിൽ 60 മുതൽ 80 തവണ വരെ.
✅ആള് ചെറുതാണെങ്കിലും മണിക്കൂറിൽ 80 കിലോമീറ്റർ വേഗതയിൽ വരെ പറക്കും .
✅ വളരെ ശക്തിയായി തുടരെ തുടരെ ചിറകടിക്കാൻ കഴിയുന്നതിനാലാണ് അവക്ക് വശങ്ങളിലേക്കും പിന്നോട്ടും തെന്നിപ്പറക്കാൻ കഴിയുന്നത്.
✅ഈ ചിറകടി കേൾക്കാൻ ഒരു പ്രത്യേക മൂളലാണ്. അത് കൊണ്ടാണ് ഇവയെ മൂളകുരുവി (Humming Bird) എന്ന് വിളിക്കുന്നത്.
✅ഒരു ദിവസം സ്വശരീര ഭാരത്തേക്കാൾ പത്തിരട്ടിയിലധികം തേൻ കക്ഷി അകത്താക്കും .
✅ ചെറിയ പ്രാണികളും ചിലന്തികളുമാണ് ഇഷ്ടഭക്ഷണം.
✅ഹമ്മിംഗ് ബേർഡിന്റെ കുഞ്ഞു ഹൃദയം മിനുട്ടിൽ ആയിരത്തിലധികം മിടിക്കും.
✅ സാധാരണയായി 2 മുട്ടയിടും പല്ലിമുട്ടകൾ പോലെ തോന്നുമെങ്കിലും ഹമ്മിംഗ് ബേർഡിനെ സംബന്ധിച്ചേടത്തോളം ആനമുട്ട തന്നെയാണത്‌.
✅ മൂന്നാഴ്ച്ച കൊണ്ട് കുഞ്ഞുങ്ങൾ വിരിഞ്ഞിറങ്ങും സ്വശരീരത്തേക്കാൾ നീളമുളള ചുണ്ട് കൊണ്ട് പൂക്കളിൽ കൊക്ക് താഴ്ത്തി തേൻ നുകർന്ന് കുഞ്ഞിന് നൽകും അമ്മ പക്ഷി
✅ഇരട്ട നാവാണ് ഹമ്മിംഗ് ബേർഡിന്
✅നടക്കാൻ കഴിയാത്ത പക്ഷിയാണ് ഹമ്മിംഗ് ബേർഡ്


ജനുവരി 22, 2019

ഇന്ത്യയിലെ ആദ്യത്തെ ഉപരാഷ്ട്രപതി ആരാണ്❓

ഇന്ത്യയിലെ ആദ്യത്തെ ഉപരാഷ്ട്രപതി ആരാണ്❓

••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം : ഡോ. എസ്‌. രാധാകൃഷ്ണൻ

❇ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയായിരുന്നു ഡോ. എസ്‌. രാധാകൃഷ്ണൻ എന്ന സർവേപള്ളി രാധാകൃഷ്ണൻ
❇ജനനം : സെപ്റ്റംബർ 5, 1888
❇മരണം : ഏപ്രിൽ 17, 1975
❇ഭാരതീയ തത്ത്വചിന്ത പാശ്ചാത്യർക്ക് പരിചയപ്പെടുത്തി കൊടുക്കുന്നതിലും അദ്ദേഹം ശ്രദ്ധേയമായ പങ്കുവഹിച്ചു.
❇ഇന്ത്യയുടെ രാഷ്ട്രീയ നേതൃനിരയിൽ അപൂർവ്വമായി കണ്ടുവരുന്ന ചിന്തകരുടെ ഗണത്തിലാണ്‌ അദ്ദേഹത്തിന്റെ സ്ഥാനം.
❇ഭാരതീയ-പാശ്ചാത്യ ദർശനങ്ങളെപ്പറ്റി രാധാകൃഷ്ണനെഴുതിയ ഗ്രന്ഥങ്ങൾതന്നെ അദ്ദേഹത്തിന്റെ ആഴമേറിയ പാണ്ഡിത്യത്തിന്‌ നിദർശനമാണ്‌.
❇വിജ്ഞാന മേഖലയിൽ വഹിച്ച പങ്കുകൾ മുൻനിർത്തി ഡോ. രാധാകൃഷ്ണന്റെ ജന്മദിനം ഇന്ത്യയിൽ അദ്ധ്യാപക ദിനമായി ആചരിക്കുന്നു.
❇ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയായി മേയ് 13, 1962 മുതൽ മേയ് 13, 1967 സേവനമനുഷ്ഠിച്ച അദ്ദേഹം ഇന്ത്യയുടെ പ്രഥമ ഉപരാഷ്ട്രപതിയായി 1952 മുതൽ 1962 വരെ സേവനമനുഷ്ഠിച്ചു.
❇1954-ൽ അദ്ദേഹത്തിന് ഭാരതരത്ന ബഹുമതി ലഭിച്ചു.
❇ബ്രിട്ടനിൽ നിന്നും നൈറ്റ് ബാച്ചിലർ എന്ന സ്ഥാനം ലഭിക്കുകയുണ്ടായി.
❇ഇന്ത്യ സ്വതന്ത്രയായതിനു ശേഷം സർ പദവി രാധാകൃഷ്ണൻ തിരിച്ചേൽപ്പിച്ചു.
❇ഭാരതത്തിന്റെ സംസ്കാരത്തെക്കുറിച്ചുള്ള രചനകൾ മുൻനിർത്തി ടെംപ്ലേട്ടൺ പുരസ്കാരം ലഭിച്ചിട്ടുണ്ട്.
❇ഏറ്റവും കൂടുതൽ കാലം ഇന്ത്യയുടെ ഉപരാഷ്ട്രപതിയായിരുന്ന രണ്ടാമത് വ്യക്തി.
❇ഉപരാഷ്ട്രപതി ആയായിരുന്ന ശേഷം രാഷ്ട്രപതി ആയ ആദ്യ വ്യക്തി.
❇തത്ത്വചിന്തകനായ രാഷ്ട്രപതി എന്നറിയപ്പെടുന്ന വ്യക്തി.
❇ഇന്ത്യയിൽ ആദ്യമായി ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാഷ്ട്രപതി.(1962)
❇ആന്ധ്രാ- ബനാറസ് സർവ്വകലാശാലകളിൽ വൈസ് ചാൻസലറായിരിക്കുകയും ഓക്സ്ഫോർഡ് സർവ്വകലാശാലയിൽ പഠിപ്പിക്കുയും ചെയ്തിരുന്ന രാഷ്ട്രപതി.


ജനുവരി 21, 2019

നോബൽ സമ്മാനം നേടിയ ആദ്യ വനിത ആരാണ്❓

നോബൽ സമ്മാനം നേടിയ ആദ്യ വനിത ആരാണ്❓

••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം : മേരി ക്യൂറി

മുഴുവൻ പേര് : മരിയ സ്ക്ളോഡോവ്സ്കാ-ക്യൂറി

ജനനം : നവംബർ 7 1867
മരണം : 1934 ജൂലൈ 4 (64 വയസ്സ് പ്രായം)
മേഖലകൾ : Physics, Chemistry
പ്രധാന പുരസ്കാരങ്ങൾ :
👉🏻Physics ൽ നോബൽ സമ്മാനം (1903)
👉🏻രസതന്ത്രത്തിൽ നോബൽ സമ്മാനം (1911)

✅രണ്ടു വ്യത്യസ്ത ശാസ്ത്ര ശാഖകളിൽ നോബൽ സമ്മാനം ലഭിച്ചിട്ടുള്ള ഏകവ്യക്തി.
✅അർബുദം പോലെയുള്ള രോഗങ്ങൾക്കുള്ള ചികിൽസയിൽ നിർണ്ണായകമായ റേഡിയോ ആക്റ്റീവ് മൂലകമായ റേഡിയം കണ്ടു പിടിച്ച പോളിഷ് ശാസ്ത്രജ്ഞയാണ്‌ മേരി ക്യൂറി എന്ന മാഡം ക്യൂറി
✅പാരീസ് സർവകലാശാലയിലെ (ലാ സോബോൺ) ആദ്യ വനിതാ പ്രഫസറായിരുന്നു ഇവർ.
✅1893 ൽ ഭൗതിക ശാസ്ത്രത്തിൽ ബിരുദമെടുത്തു. 1894-ൽ ഗണിത ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷം തന്റെ കൊച്ചു പരീക്ഷണ ശാലയിൽ പരീക്ഷണങ്ങളുമയി കഴിയവെ അവൾ തന്റെ അതേ ആശയങ്ങളുമായി പ്രവർത്തിക്കുന്ന പിയറി ക്യൂറി എന്ന ചെറുപ്പക്കാരനെ പരിചയപ്പെട്ടു. ആശയങ്ങൾ ചർച്ച ചെയ്യനുള്ള ആ കൂടികാഴ്ചകൾ വളർന്നു. 1895 ജൂലൈയിൽ അവർ വിവാഹിതരായി. വിവാഹ ശേഷവും ക്യുറി ദമ്പതികൾ പരീക്ഷണങ്ങൾ തുടർന്നു.
✅ആയിടക്കാണ്‌ ഹെൻറി ബെക്വാറൽ എന്ന ശാസ്ത്രജ്ഞൻ യുറേനിയം ലവണത്തിൽ നിന്ന് അറിയപ്പെടത്ത ഒരു പ്രകാശം പുറപ്പെടുന്നുണ്ടെന്ന് കണ്ടെത്തിയത്‌.
✅പിൽ‌കാലത്ത്‌ ക്യൂറിമാർ ഇതിനെ റേഡിയോ ആക്ടിവിറ്റി എന്ന് വിളിച്ചു.
✅ഇതിൽ താൽപര്യം തോന്നിയ അവർ അന്നേവരെ അറിയപ്പെടാതിരുന്ന ആ മേഖലയിലേക്ക്‌ തിരിഞ്ഞു. 1898-ൽ തന്റെ നാടിന്റെ നാമം ചേർത്ത്‌ പൊളോണിയം എന്ന പുതിയ മൂലകം കണ്ടുപിടിച്ചു.
 ✅തുടർന്നു നടത്തിയ ശ്രമങ്ങളുടെ ഫലമായി ക്യൂറിമാർ പിച്ച് ബ്ലെൻഡിൽ നിന്ന് റേഡിയം കണ്ടുപിടിച്ചു. ഒരു ഇരുമ്പ്‌ മേശയും സ്റ്റൗവും മാത്രം ഉപയോഗിച്ചാണ്‌ ഈ മൂലകങ്ങളെ ക്യൂറിമാർ വേർതിരിച്ചെടുത്തത്.
✅റേഡിയം വേർതിരിച്ചു എടുത്തതോടെ അതിന്റെ നിർമ്മാണ അവകാശം നേടിയെടുക്കാൻ ലോകത്തിന്റെ പല ഭാഗത്തു നിന്നും നിരവധി പേർ വന്നെങ്കിലും ഇത് ധന സമ്പാദനത്തിനുള്ള മാർഗ്ഗമാക്കാതെ നിർമ്മാണ രഹസ്യം പൊതു ജനങ്ങൾക്കായി പരസ്യമാക്കുകയായിരുന്നു അവർ ചെയ്തത്. അവർ പറഞ്ഞത്‌ ഇങ്ങനെയായിരുന്നു - ശാസ്ത്രജ്ഞർ ധനത്തിനായല്ല പരീക്ഷണങ്ങൾ നടത്തുന്നത്‌ നിങ്ങൾക്ക്‌ വേണ്ട വിവരമെല്ലാം ഞങ്ങൾ തരാം
✅ക്യൂറി കുടുംബം അഞ്ച് തവണയാണ് നോബല്‍ പുരസ്‌കാരത്തിന് അര്‍ഹരായിട്ടുള്ളത്

ജനുവരി 18, 2019

പദവിയിലിരിക്കെ അന്തരിച്ച ആദ്യ ഇന്ത്യൻ രാഷ്‌ട്രപതി ആരാണ്❓

പദവിയിലിരിക്കെ അന്തരിച്ച ആദ്യ ഇന്ത്യൻ  രാഷ്‌ട്രപതി ആരാണ്❓

••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം : സാക്കിർ ഹുസൈൻ

❇1967 മേയ് 13 മുതൽ 1969 മേയ് 3 വരെ ഇന്ത്യയുടെ രാഷ്ട്രപതി ആയിരുന്നു സാക്കിർ ഹുസ്സൈൻ
❇ഇന്ത്യയുടെ മൂന്നാമത്തെ രാഷ്ട്രപതി ആയിരുന്ന അദ്ദേഹം പദവിയിലിരിക്കെ അന്തരിച്ച ആദ്യ ഇന്ത്യൻ  രാഷ്‌ട്രപതിയാണ്
❇ബീഹാറിന്റെ ഗവർണർ
പദവിയിൽ 1957 ജൂലൈ 6 മുതൽ 1962 മേയ് 11 വരെ സേവനമനുഷ്ഠിച്ച അദ്ദേഹം ഇറ്റാവയിലെ ഇസ്ലാമിയ സ്കൂൾ, മുഹമ്മദൻ ആംഗ്ലോ ഓറിയന്റൽ കോളേജ്, അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസം  പൂർത്തിയാക്കി.
❇ഇംഗ്ലീഷ് സാഹിത്യവും, സാമ്പത്തിക ശാസ്ത്രവും ഐഛിക വിഷയമായെടുത്ത് സാക്കിർ 1918 ൽ ബിരുദം കരസ്ഥമാക്കിയ അദ്ദേഹം 1926 ൽ ബെർലിൻ സർവ്വകലാശാലയിൽ നിന്നും സാമ്പത്തിക ശാസ്ത്രത്തിൽ ഡോക്ടറേറ്റ് സമ്പാദിച്ചു
❇1948-1956 കാലഘട്ടത്തിൽ അലിഗഢ് സർവ്വകലാശാലയുടെ വൈസ് ചാൻസിലർ പദവിയിൽ തുടർന്ന അദ്ദേഹത്തിന് 1956 ൽ ഇന്ത്യൻ പാർലമെന്റിലേക്ക് ക്ഷണം ലഭിച്ചു.
❇ഹൃദയാഘാതത്തെ തുടർന്ന് രാഷ്ട്രപതി പദവിയിൽ തുടരവേ തന്നെ 1969 മേയ് 3-ന് തന്റെ 72ആം വയസ്സിൽ സാക്കിർ ഹുസൈൻ അന്തരിച്ചു
❇അദ്ദേഹത്തിന്റെ അന്ത്യാഭിലാഷ പ്രകാരം ജാമിയ ഇസ്ലാമിയ സർവ്വകലാശാല വളപ്പിൽ സംസ്കരിച്ചു.
❇ഇന്ത്യയിലെ ആദ്യ മുസ്ലീം രാഷ്ട്രപതി ആയിരുന്നു
❇ഏറ്റവും കുറച്ചുകാലം രാഷ്ട്രപതിയായിരുന്ന വ്യക്തിയാണിദ്ദേഹം.
❇രാജ്യസഭാംഗമായ ശേഷം രാഷ്ട്രപതിയായ ആദ്യവ്യക്തി.
❇ഏറ്റവും കൂടുതൽ പേർ മത്സരിച്ചപ്പോൾ രാഷ്ട്രപതിയായ വ്യക്തി
❇29ആം വയസ്സിൽ ജാമിയ മിലിയ ഇസ്ലാമിക യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസലറാകുകയും പിന്നീട് അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസലറാകുകയും അതിനു ശേഷം ഇന്ത്യൻ രാഷ്ട്രപതിയാവുകയും ചെയ്ത വ്യക്തി.

ജനുവരി 17, 2019

ഇന്ത്യൻ ഭരണഘടന അംഗീകരിച്ചിട്ടുള്ള ഔദ്യോഗിക ഭാഷകളിലെ ഏക ലിപിയില്ലാത്ത ഭാഷ ഏതാണ്❓

ഇന്ത്യൻ ഭരണഘടന അംഗീകരിച്ചിട്ടുള്ള ഔദ്യോഗിക ഭാഷകളിലെ ഏക ലിപിയില്ലാത്ത ഭാഷ ഏതാണ്❓

••••••┈┈┈┈•✿❁✿•┈┈┈┈••••••

ശരിയുത്തരം: കൊങ്കിണി (ഗോവ)

❇ഗോവയിലെ ഔദ്യോഗിക ഭാഷയായ കൊങ്കണി ഇന്ത്യയിൽ കൊങ്കൺ പ്രദേശത്ത്‌ സംസാരിച്ചു വരുന്ന ഭാഷയാണ്‌ 
❇കൂടാതെ മഹാരാഷ്ട്ര, കർണാടകയിലെ ഉത്തര കന്നഡ, ദക്ഷിണ കന്നഡ, കേരളത്തിൽ കൊച്ചി, ആലപ്പുഴ, കണ്ണൂർ, കാസറഗോഡ് എന്നിവിടങ്ങളിലും കൊങ്കണി ഭാഷ മാതൃഭാഷ ആയിട്ടുള്ളവർ ധാരാളം ഉണ്ട്.
❇ഇന്തോ യൂറോപ്പിയൻ കുടുംബത്തിൽ പെട്ട ഒരു ഇന്തോ ആര്യൻ ഭാഷയാണിത്
❇1987 -ൽ ഇന്ത്യൻ സർക്കാർ കൊങ്കണിയെ ഗോവയുടേ ഔദ്യോഗിക ഭാഷയാക്കി പൂർണ്ണമായ അംഗീകാരം നൽകി
❇കൊങ്കണി എഴുതാൻ ലത്തീൻ അക്ഷരമാല, ദേവനാഗരി, കന്നഡ എന്നീ ലിപികളാണ് ഉപയോഗിച്ചിരുന്നത്.
✅ദേവനാഗരി ലിപി ഉപയോഗിച്ചാണ്‌ ഈ ഭാഷ ഇപ്പോൾ എഴുതപ്പെടുന്നത്
✅കൊങ്കിണി ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത് : കൊച്ചി
✅ഡോഗ്രി ഭാഷ സംസാരിക്കുന്നത് : ജമ്മു കശ്മീർ
✅സന്താലി ഭാഷ : പശ്ചിമബംഗാളിൽ
✅മൈഥിലി ഭാഷ : ബീഹാർ

ജനുവരി 16, 2019

രാജ്യസഭാ അദ്ധ്യക്ഷനായ ആദ്യ മലയാളി ആരാണ്❓

രാജ്യസഭാ അദ്ധ്യക്ഷനായ ആദ്യ മലയാളി ആരാണ്❓

••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം : KR Narayanan

✅ഇന്ത്യാ ഗവൺമെന്റിൽ രാഷ്ട്രപതിക്കു ശേഷമുള്ള ഉയർന്ന പദവി (ഇന്ത്യയിലെ രണ്ടാമത്തെ ഉയർന്ന പദവി) യാണ് ഉപരാഷ്ട്രപതിയുടേത്
✅രാഷ്ട്രപതിയുടെ സ്ഥാനത്ത് ഏതെങ്കിലും സാഹചര്യത്തിൽ ഒഴിവുവരുന്ന പക്ഷം താല്കാലികമായി അദ്ദേഹത്തിന്റെ അധികാരങ്ങൾ വിനിയോഗിക്കാനുള്ള ഉത്തരവാദിത്തവും
ഇന്ത്യയുടെ പാർലമെന്റിന്റെ ഉപരിസഭയായ രാജ്യസഭയുടെ അദ്ധ്യക്ഷൻ എന്ന നിയമ നിർമ്മാണ അധികാരവും ഉപരാഷ്ട്രപതിയിൽ നിക്ഷിപ്തമായിരിക്കുന്നു.
✅രാജ്യസഭയുടെ അധ്യക്ഷനെ ചെയർമാൻ എന്ന് വിളിക്കുന്നു.
✅രാജ്യസഭാ നടപടികളുടെ പൂർണ നിയന്തണം ചെയർ‌‍മാനാണ്.
✅സഭാ നടപടികളിൽ ചെയർ‌മാന്റെ തീരുമാനം അന്തിമവും ചോദ്യം ചെയ്യപ്പെടാൻ ആവാത്തതുമാണ്
✅KR നാരായണനാണ് രാഷ്ട്രപതി, ഉപരാഷ്ട്രപതി എന്നിവ ആയ ആദ്യ മലയാളി
✅നയതന്ത്രജ്ഞൻ, രാഷ്ട്രീയ നേതാവ്‌ എന്നീ നിലകളിലും വ്യക്തി മുദ്ര പതിപ്പിച്ച കെ.ആർ. നാരായണൻ
1920 ഒക്ടോബർ 27 നാണ് ജനിച്ചത്
✅പിന്നോക്ക സമുദായത്തിൽ നിന്നും ഇന്ത്യയുടെ പ്രഥമ പൗരനായ ആദ്യത്തെ ആളായ കെ ആർ നാരായണൻ 25 ജൂലൈ 1997 മുതൽ 25 ജൂലൈ 2002 വരെ രാഷ്ട്രപതിയായും 21 ഓഗസ്റ്റ് 1992 മുതൽ 24 ജൂലൈ 1997 വരെ ഉപരാഷ്ട്രപതിയായും സേവനമനുഷ്ഠിച്ചു
✅ജപ്പാൻ, ഇംഗ്ലണ്ട്, തായ്‌ലാന്റ്, തുർക്കി എന്നീ രാജ്യങ്ങളിൽ ഇന്ത്യയുടെ നയതന്ത്ര പ്രതിനിധിയായി പ്രവർത്തിച്ചിട്ടുണ്ട്
✅ഇന്ത്യൻ ഭരണ ഘടനയുടെ 63 -ാം അനുച്ഛേദം ഇന്ത്യയ്ക്ക് ഒരു ഉപരാഷ്ട്രപതി ഉണ്ടായിരിക്കണം എന്ന് നിഷ്കർഷിക്കുന്നു
✅രാജ്യസഭാ അംഗം ആകുന്നതിനുള്ള യോഗ്യതയുള്ള മുപ്പത്തിയഞ്ച് വയസോ അധികമോ പ്രായമുള്ള ഇന്ത്യൻ പൗരന്മാർക്ക് ഉപരാഷ്ട്രപതിയാവാം


ജനുവരി 15, 2019

ഭാരതരത്നം ലഭിച്ച ഇന്ത്യൻ പൗരൻ അല്ലാത്ത ആദ്യ വ്യക്തി ആരാണ്❓

ഭാരതരത്നം ലഭിച്ച ഇന്ത്യൻ പൗരൻ അല്ലാത്ത ആദ്യ വ്യക്തി ആരാണ്❓

••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം : ഖാൻ അബ്ദുൽ ഗാഫർ ഖാൻ

✅അപരനാമങ്ങൾ : അതിർത്തിഗാന്ധി, ബാദ്ഷാ ഖാൻ
✅1890-ൽ ഇന്ത്യയുടെ വടക്കു പടിഞ്ഞാറൻ അതിർത്തി സംസ്ഥാനത്തിൽ അഷ്ടനഗർ എന്ന സ്ഥലത്ത് ഉസ്മാൻസായ് ഗ്രാമത്തിൽ ബഹ്റാം ഖാൻ എന്നയാളുടെ നാലാമത്തെ പുത്രനായി ജനിച്ചു.
✅മത പാഠശാലയിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം കരസ്ഥമാക്കിയ ഗാഫർ ഖാൻ പെഷവാറിലെ ഒരു മിഷൻ സ്കൂളിൽ ഉപരി വിദ്യാഭ്യാസം നടത്തി.
✅1987-ൽ ഇദ്ദേഹത്തിനു ഭാരതരത്നം പുരസ്കാരം ലഭിച്ചു. ഭാരതരത്നം ലഭിക്കുന്ന ആദ്യ വിദേശിയാണ് ഇദ്ദേഹം
❇1919-ൽ റൗലറ്റ് നിയമത്തിനെതിരെ നടന്ന പ്രക്ഷോഭ സമയത്ത് ഗാന്ധിജിയെ കണ്ടുമുട്ടി.
❇ബ്രിട്ടീഷ് അധികാരികൾ ഇന്ത്യയിൽ നടപ്പിലാക്കിയ നിയമങ്ങളിൽ ഏറ്റവുമധികം ബഹുജന പ്രതിഷേധം ക്ഷണിച്ചു വരുത്തിയ ഒന്നായിരുന്നു റൗലറ്റ് നിയമം (Rowlatt Act). ഒന്നാം ലോക മഹാ യുദ്ധത്തോട് അനുബന്ധിച്ചു ബ്രിട്ടീഷ് ഇന്ത്യയിൽ നടപ്പിലാക്കിയ അടിയന്തരാവസ്ഥാ മുൻകരുതലുകൾ അനന്തമായി ദീർഘിപ്പിക്കുന്നതായിരുന്നു ഈ നിയമം.
✅ഭീകരവാദിയായി സംശയിക്കപ്പെടുന്ന ഏതൊരാളെയും വിചാരണ കൂടാതെ രണ്ടു വർഷം വരെ തടവിലിടാൻ ഈ നിയമം സർക്കാരിന് അധികാരം നൽകി.
✅ഗാന്ധി-ഖാൻ സൗഹൃദം നീണ്ട നാളുകൾ തുടർന്നു. അതിനു ശേഷം അദ്ദേഹം ഖിലാഫത്ത് പ്രസ്ഥാനത്തിൽ അംഗമാവുകയും മഹാത്മാ ഗാന്ധി ഖിലാഫത്ത് പ്രസ്ഥാനവുമായി അടുത്തു പ്രവർത്തിക്കുകയുണ്ടായി
❇കല, സാഹിത്യം, ശാസ്ത്രം, പൊതുജന സേവനം, കായികം എന്നീ തുറകളിലെ സ്തുത്യർഹമായ സേവനം നിർവ്വഹിച്ചവർക്കായി നൽകുന്ന ഭാരതത്തിലെ ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതിയാണ് ഭാരതരത്നം.
❇എസ്. രാധാകൃഷ്ണൻ, സി. വി. രാമൻ, സി. രാജഗോപാലാചാരി എന്നിവർക്കാണ്‌ ആദ്യമായി ഭാരതരത്നം നൽകപ്പെട്ടത്
❇മുൻ പ്രധാനമന്ത്രി എ.ബി. വാജ്‌പേയിക്കും കോൺഗ്രസിന്റെ മുൻ പ്രസിഡന്റും സ്വാതന്ത്ര സമര സേനാനിയുമായിരുന്ന മദൻമോഹൻ മാളവ്യക്കും ആണ് അവസാനമായി ഈ പുരസ്കാരം ലഭിച്ചത്
❇അരയാലിലയുടെ രൂപത്തിൽ വെങ്കലത്തിൽ തീർത്ത മെഡലിന്റെ മുഖവശത്ത് സൂര്യ രൂപവും അതിനു താഴെ ദേവനാഗരി ലിപിയിൽ ഭാരതരത്ന എന്ന എഴുത്തും ഉണ്ട്. മറുവശത്ത് ദേശീയചിഹ്നം ആലേഖനം ചെയ്തിരിക്കുന്നു.

ജനുവരി 14, 2019

സംസ്കൃതം ഔദ്യോഗിക ഭാഷയായിട്ടുള്ള ഇന്ത്യൻ സംസ്ഥാനം ഏതാണ്❓

സംസ്കൃതം ഔദ്യോഗിക ഭാഷയായിട്ടുള്ള ഇന്ത്യൻ സംസ്ഥാനം ഏതാണ്❓

••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം: ഉത്തരാഖണ്ഡ്

❇ഇന്ത്യയുടെ ഇരുപത്തി ഏഴാം സംസ്ഥാനമായി നവംബർ 9, 2000നു  ഉത്തർ പ്രദേശിലെ പതിമൂന്ന് ഉത്തര പശ്ചിമ ജില്ലകളെ ഉൾപ്പെടുത്തി രൂപികരിക്കപെട്ട സംസ്ഥാനമാണ് ഉത്തരാഞ്ചൽ
❇ 2006 ൽ ഇത് ഉത്തർഖണ്ഡ് എന്ന് പുനർ നാമകരണം ചെയ്യപ്പെട്ടു
❇പുരാതന കാലത്തു തന്നെ പ്രശസ്തമായ ഹൈന്ദവമായ ആരാധനാ പ്രദേശങ്ങളായിരുന്ന ഹരിദ്വാറും ഋഷികേശും  ബദരീനാഥ്, കേഥാർനാഥ് തുടങ്ങിയ ക്ഷേത്രങ്ങളും ദേവഭൂമി എന്നു വിളിക്കപ്പെടുന്ന ഉത്തർഖണ്ഡിലാണ്
❇ഇന്ത്യയിലെ അതി പുരാതനമായ ഭാഷകളിൽ ഒന്നാണ് ദേവഭാഷ എന്നറിയപ്പെടുന്ന സംസ്കൃതം
❇ഭാരതി, അമൃതഭാരതി, അമരഭാരതി, സുരഭാരതി, അമരവാണി, സുരവാണി, ഗീർവാണവാണി, ഗീർവാണി, ഗൈർവ്വാണി, ദേവവാണി തുടങ്ങിയ പേരുകളിലും സംസ്കൃത ഭാഷ അറിയപ്പെടുന്നു.
❇ഋഗ്വേദം ആണ് സംസ്കൃതത്തിലെ ആദ്യത്തെ കൃതിയായി കണക്കാക്കപ്പെടുന്നത്
❇ഇന്ത്യയിലെ സംസ്കൃത ഗ്രാമം : മാട്ടൂർ , കർണ്ണാടക
❇ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനങ്ങൾ സംസാരിക്കുന്ന ഭാഷ : ഹിന്ദി
❇ഏറ്റവും കൂടുതൽ ജനങ്ങൾ സംസാരിക്കുന്ന രണ്ടാമത്തെ ഭാഷ : ബംഗാളി
❇ഏറ്റവും കൂടുതൽ ജനങ്ങൾ സംസാരിക്കുന്ന ദ്രാവിഡ ഭാഷ: തെലുങ്ക്
❇ഏറ്റവും കൂടുതൽ ജനങ്ങൾ സംസാരിക്കുന്ന ദക്ഷിണേന്ത്യൻ ഭാഷ: തെലുങ്ക്

ജനുവരി 13, 2019

ഇന്ത്യയുടെ ദേശീയ വൃക്ഷം ഏത്❓

ഇന്ത്യയുടെ ദേശീയ വൃക്ഷം ഏത്❓

••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം : ആൽമരം

✅അതിശൈത്യവും അത്യുഷ്ണവും ഇല്ലാത്ത പ്രദേശങ്ങളിലെല്ലാം വളരുന്ന പലതരം ചെടികളാണ് ആലുകൾ.
✅വള്ളികൾ മുതൽ വന്മരങ്ങൾ വരെ ഇതിൽ ഉണ്ട്. Ficus, Fig എന്നെല്ലാം അറിയപ്പെടുന്നു.
✅പന മുതലായ വൃക്ഷങ്ങളുടെ മുകളിലും കെട്ടിടങ്ങളുടെ ഭിത്തികളിലും ഇവയുടെ തൈകൾ വളരുന്നത് അസാധാരണമല്ല.
 ✅കാലക്രമത്തിൽ അവയുടെ വേരുകൾ മണ്ണിൽ എത്തുകയും അവ സാധാരണ ജീവിതക്രമം ആരംഭിക്കുകയും ചെയ്യുന്നു.
✅പൊതുവെ കറയുള്ള വൃക്ഷമാണ് ആൽ.
✅ലോകത്ത് അറുനൂളോളം ഇനം ആലുകളുണ്ട്.
✅കേരളത്തിൽ മാത്രം 45 തരം ആലുകൾ കാണപ്പെടുന്നു. അവയിൽ പ്രധാനപ്പെട്ടവയാണ് അരയാൽ, പേരാൽ, കല്ലാൽ, കാരാൽ, ഇത്തിയാൽ, ചിറ്റാൽ തുടങ്ങിയവ.
✅ആൽമരത്തിന് ഇംഗ്ലീഷിൽ ബനിയൻ ട്രീ(Banyan Tree) എന്നാണ് പേര്.
✅ ആദ്യ കാല ഇംഗ്ലീഷുകാർ ഇന്ത്യയിലെത്തിയപ്പോൾ വടക്കൻ ഇന്ത്യയിലെ ആൽ മരച്ചുവടുകളിൽ സ്ഥിരമായി കച്ചവടക്കാരായി കാണാറുള്ള ബനിയകൾ എന്ന കൂട്ടരുടെ പേരിനോട് ചേർത്താണ് ബനിയൻ എന്ന പേരുണ്ടായത്.
✅ധാരാളം തണൽ നൽകുന്നതും ദീർഘായുസ്സുള്ളതുമായതിനാൽ പുരാതനകാലം മുതലേ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ അരയാലുകൾ തണൽമരങ്ങളായി ഉപയോഗിച്ചുപോന്നിരുന്നു.
✅അതേ കാരണങ്ങൾ കൊണ്ടു തന്നെ ദൈവാരാധനക്കും നാട്ടുകാർക്ക് യോഗങ്ങൾ കൂടാനും ഇവയുടെ തണൽ ഉപയോഗപ്പെടുത്തിപ്പോന്നു.
✅അങ്ങനെ ആലുകൾക്ക് പലപ്പോഴും ദൈവിക പരിവേഷം കിട്ടുകയുണ്ടായി. ആലുകളെ വലം വച്ച് തൊഴുന്നത് പോയകാലത്തെ ആളുകളുടെ പതിവായിരുന്നു.
✅ശ്രീ ബുദ്ധന്ന് ബോധോദയം കിട്ടിയത് ബോധ്ഗയയിലെ ഒരു ആൽമരത്തിന്റെ ചുവട്ടിൽ ധ്യാന നിരതനായിരിക്കവേ ആയിരുന്നു. അതുകൊണ്ട് ആ ആൽമരം ബുദ്ധ മതക്കാർ പവിത്രമായി കരുതിപ്പോന്നിരുന്നു.
❇ ഓരോ ആൽ മരത്തിന്റെ ചോട്ടിലും ഒരു ഗണപതി ഭഗവൻ ഉണ്ട് എന്ന് പുരാതന കാലം മുതൽ വിശ്വസിക്കുന്നു
✅ഇന്ത്യൻ ഉപ ഭൂഖണ്ഡത്തിലെമ്പാടും കാണുന്ന വലിപ്പമേറിയ ഒരു ഇലകൊഴിയും വൃക്ഷമാണ് അരയാൽ (Ficus Religiosa, Linn).
✅ബോധി വൃക്ഷം എന്നും പീപ്പലം എന്നും കൂടി ഇതിന്ന് പേരുകളുണ്ട്.
✅ഹിന്ദു, ബുദ്ധ മതക്കാർ പവിത്രമായി കരുതുന്ന വൃക്ഷമാണിത്.
✅ഈ മതങ്ങളുടെ ആവിർഭാവത്തിനു മുന്നേ തന്നെ മരങ്ങളെ ആരാധിച്ചിരുന്നു എന്നതിന് ഹാരപ്പയിൽ നിന്നും മറ്റും തെളിവ് ലഭിച്ചിട്ടുണ്ട്.

ജനുവരി 12, 2019

നൃത്തരൂപങ്ങൾ സംസ്ഥാനങ്ങൾ

കോലാട്ടം.            : തമിഴ്‌നാട്
ഭരതനാട്യം : തമിഴ്‌നാട്
തെരുകൂത്ത് : തമിഴ്‌നാട്
മോഹിനിയാട്ടം : കേരളം
കഥകളി : കേരളം
ഓട്ടൻതുള്ളൽ : കേരളം
കുച്ചിപ്പുടി : ആന്ധ്രാപ്രദേശ്
കൊട്ടം : ആന്ധ്രാപ്രദേശ്
യക്ഷഗാനം : കർണാടകം, കേരളം
ഭാംഗ്ര : പഞ്ചാബ്
ഗിഡ : പഞ്ചാബ്
തിപ്നി : ഗുജറാത്ത്
ഗർബ : ഗുജറാത്ത്
ഭാവൈ : ഗുജറാത്ത്
ദണ്ഡിയറാസ് : ഗുജറാത്ത്
രാസലീല : ഗുജറാത്ത്
മണിപ്പൂരി : മണിപ്പൂർ
മഹാരസ്സ : മണിപ്പൂർ
ലായിഹരേബ : മണിപ്പൂർ
ഛൗ : ഒഡീഷ
ബഹാകവാഡ : ഒഡീഷ
ഒഡീസി : ഒഡീഷ
ദന്താനതെ : ഒഡീഷ
ബിഹു : ആസാം
അനകിയനാട് : ആസാം
ബജാവാലി : ആസാം
ഛാക്രി : ജമ്മുകശ്മീര്‍
ഹികാത്ത് : ജമ്മുകശ്മീര്‍
ചമർഗിനാഡ് : രാജസ്ഥാന്‍
ഖയാൽ : രാജസ്ഥാന്‍
കായംഗബജവംഗ : രാജസ്ഥാന്‍
ഗാംഗോർ : രാജസ്ഥാന്‍
ജുഗൽലീല : രാജസ്ഥാന്‍
ഛപ്പേലി : ഉത്തർപ്രദേശ്
നൗട്ടാങ്കി, കജ്രി : ഉത്തർപ്രദേശ്
ദാഹികാല : മഹാരാഷ്ട്ര
ലെസിം : മഹാരാഷ്ട്ര
തമാശ : മഹാരാഷ്ട്ര
കുമയോൺ : ഉത്തരാഞ്ചൽ
ലുഡ്ഢി : ഹിമാചൽപ്രദേശ്
കായംഗ : ഹിമാചൽപ്രദേശ്
വെയ്കിങ് : അരുണാചല്‍ പ്രദേശ്
ലോത്ത : മധ്യപ്രദേശ്
മാഛ : മധ്യപ്രദേശ്
പാണ്ട്വാനി : മധ്യപ്രദേശ്
കാഥി : പശ്ചിമ ബംഗാള്‍
ജാത്ര : പശ്ചിമ ബംഗാള്‍
സ്വാങ് : ഹരിയാന

ജനുവരി 10, 2019

മാഗ്സസെ അവാർഡ് ലഭിച്ച ആദ്യ ഇന്ത്യക്കാരൻ ആരാണ്❓

മാഗ്സസെ അവാർഡ് ലഭിച്ച ആദ്യ ഇന്ത്യക്കാരൻ ആരാണ്❓

••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം : വിനോബാ ഭാവേ

❇1895 സെപ്റ്റംബർ 11-ന് ജനിച്ച വിനോബാ ഭാവേ തികഞ്ഞ ഗാന്ധിയനും ഭൂദാന പ്രസ്ഥാനത്തിന്റെ സ്ഥാപകനും ആയിരുന്നു
❇സമ്പന്നരിൽ നിന്ന് ഭൂമി ദാനമായി സ്വീകരിച്ച് ഭൂരഹിതർക്ക് സൗജന്യമായി വിതരണം ചെയ്യുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഒരു പ്രസ്ഥാനമാണ് ഭൂദാന പ്രസ്ഥാനം
❇മഹാത്മാ ഗാന്ധിയുടെ ശിഷ്യനായിരുന്ന ആചാര്യ വിനോബാ ഭാവേയുടെ നേതൃത്വത്തിൽ 1951 ഏപ്രിൽ 18-ന് തെലങ്കാനയിലെ പോച്ചംപള്ളി എന്ന ഗ്രാമത്തിലാണ് ഈ പ്രസ്ഥാനം ആരംഭിച്ചത്
❇പോച്ചംപള്ളിയിലെ പട്ടിണി പാവങ്ങളായ ദലിതർക്ക് 80 ഏക്കർ ഭൂമി ദാനം ചെയ്യുമോയെന്ന് വിനോബാ ഭാവേ ചോദിച്ചപ്പോൾ രാമചന്ദ്ര റെഡ്ഡി എന്ന സമ്പന്നൻ മുന്നോട്ടു വരികയും 100 ഏക്കർ ഭൂമി ദാനമായി നൽകുകയും ചെയ്തതോടെയാണ് ഭൂദാന പ്രസ്ഥാനത്തിനു തുടക്കം കുറിക്കുന്നത്
❇ഏഷ്യയിലെ നോബൽ എന്നറിയപ്പെടുന്ന മാഗ്സസെ അവാർഡ് പൊതുസേവനം, സാമുദായിക നേതൃത്വം, പത്ര പ്രവർത്തനം, സർക്കാർ സേവനം, സമാധാനം എന്നിവയ്ക്ക് നൽകുന്ന പുരസ്കാരമാണ്
❇ഫിലിപ്പീൻസ് പ്രസിഡണ്ട് രമൺ മാഗ്‌സസെയുടെ ഓർമ്മയ്ക്കായി ഫിലിപ്പീൻസ് സർക്കാർ നൽകുന്നതാണ് ഈ സമ്മാനം

❇പുരസ്കാരങ്ങൾ നേടിയ പ്രശസ്ത ഇന്ത്യാക്കാർ
▪ആചാര്യ വിനോബാ ഭാവേ
▪ജയപ്രകാശ് നാരായൺ
▪മദർ തെരേസ
▪ബാബാ ആംതെ
▪അരുൺ ഷൂറി
▪ടി.എൻ. ശേഷൻ
▪കിരൺ ബേദി
▪മഹാശ്വേതാ ദേവി
▪വർഗ്ഗീസ് കുര്യൻ
▪കുഴന്തൈ ഫ്രാൻസിസ്
▪ഡോ.വി ശാന്ത
▪അരവിന്ദ് കെജ്രിവാൾ
▪ടി.എം. കൃഷ്ണ

ജനുവരി 09, 2019

ദില്ലി സുൽത്താനത്തിലെ ആദ്യ രാജ വംശം ഏതാണ്❓

ദില്ലി സുൽത്താനത്തിലെ ആദ്യ രാജ വംശം ഏതാണ്❓

••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം : മംലൂക്ക് രാജവംശം | ഗുലാം രാജവംശം | അടിമ വംശം

❇ 1206 മുതൽ 1526 വരെ ദില്ലി ആസ്ഥാനമാക്കി ഭരിച്ചിരുന്ന അഞ്ചു ഇസ്ലാമിക രാജ വംശങ്ങളെയാണ്‌ ദില്ലി സുൽത്താനത്ത് അഥവാ ഹിന്ദ് സുൽ‍ത്താനത്ത് എന്ന് അറിയപ്പെടുന്നത്.
❇ മാംലൂക് രാജവംശം (1206 മുതൽ 1290 വരെ), ഖിൽജി രാജവംശം (1290 മുതൽ 1320 വരെ), തുഗ്ലക് രാജവംശം (1320 മുതൽ 1413 വരെ), സയ്യിദ് രാജവംശം (1414 മുതൽ 1451 വരെ), ലോധി രാജവംശം (1451 മുതൽ 1526 വരെ) എന്നിവയാണ്‌ ഈ അഞ്ചു രാജവംശങ്ങൾ.
❇ 1526-ൽ ഉയർന്നു വന്ന മുഗൾ സാമ്രാജ്യത്തിൽ ലയിച്ചായിരുന്നു ഹിന്ദ് സുൽത്താനത്തിന്റെ അന്ത്യം.
❇ പന്ത്രണ്ടാം നൂറ്റാണ്ടിന്റെ അവസാന പാദത്തിൽ സിന്ധൂ ഗംഗാ തടങ്ങളിലേക്ക് യുദ്ധം നയിച്ചു ഘാസ്നി, മുൾത്താൻ, സിന്ധ്, ലാഹോർ, ദില്ലി എന്നിങ്ങനെ ഓരോ പട്ടണങ്ങൾ കീഴടക്കിയ മുഹമ്മദ് ഘോറിയുടെ മരണത്തിനു ശേഷം അദ്ദേഹത്തിന്റെ ഒരു സൈന്യാധിപനായിരുന്ന ഖുത്ബ് ഉദ് ദീൻ ഐബക് ദില്ലിയിലെ സുൽത്താൻ എന്ന് സ്വയം പ്രഖ്യാപിക്കുകയും ദില്ലി സുൽത്താനേറ്റിലെ ആദ്യ രാജവംശമായ മാംലൂക് രാജവംശം ( അടിമ രാജവംശം ) സ്ഥാപിക്കുകയും ചെയ്തു.
❇ 1206 മുതൽ 1290 വരെ ഡൽഹി ആസ്ഥാനമാക്കി ഉത്തരേന്ത്യ ഭരിച്ച ആദ്യത്തെ മുസ്ളിം രാജവംശമാണ് അടിമ വംശം
❇ മുഹമ്മദ് ഘോറിയുടെ സൈന്യാധിപനും ഒരു തുർക്കി അടിമയുമായിരുന്ന കുത്തബ്ബുദ്ദീൻ ഐബക്ക് ആണ് അടിമ വംശ സാമ്രാജ്യത്തിന്റെ സ്ഥാപകൻ
❇ സ്വതന്ത്രരായ മാതാ പിതാക്കൾക്ക് ജനിച്ച അടിമ എന്നാണ്‌ മാംലൂക് എന്നതിനർത്ഥം
❇ 1206-ൽ, അനന്തര അവകാശികളില്ലാതെ മുഹമ്മദ് ഘോറി മരിച്ചതിനു ശേഷം, കുത്തബ്ബുദ്ദിൻ തന്റെ എതിരാളികളോട് യുദ്ധം ചെയ്ത് മുഹമ്മദ് ഘോറിയുടെ ഇന്ത്യൻ സാമ്രാജ്യത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു
❇ കുത്തബ്ബുദ്ദിന്റെ തലസ്ഥാനം ആദ്യം ലാഹോർ ആയിരുന്നു, പിന്നീട്  ദില്ലിയിലേക്ക് മാറ്റി
❇ 1210-ൽ ഒരു അപകടത്തിൽ കുത്തബ്ബുദ്ദിൻ മരിച്ചു. പിന്തുടർച്ചയ്ക്കു വേണ്ടിയുള്ള പോരാട്ടത്തിനു ശേഷം മറ്റൊരു തുർക്കി അടിമയായ ഇൽത്തുമിഷ് സുൽത്താനായി
❇ ഇൽത്തുമിഷിന്റെ പുത്രിയായിരുന്ന സുൽത്താന റസിയയാണ് ദില്ലി ഭരിച്ചിരുന്ന ഏക മുസ്ലിം വനിതാ ഭരണാധികാരി
❇ മംഗോളിയരുമായി നിരന്തര സംഘർഷത്തിലായിരുന്നെങ്കിലും പതിമൂന്നാം നൂറ്റാണ്ടിന്റെ ആദ്യത്തോടെ ഖൈബർ ചുരം മുതൽ ബംഗാൾ വരെയുള്ള ഉത്തരേന്ത്യ സുൽത്താനത്തിന്റെ അധീനതയിലായി.


ജനുവരി 08, 2019

ക്രിക്കറ്റ് പിച്ചിന്റെ നീളം എത്ര വാരയാണ്❓

ക്രിക്കറ്റ് പിച്ചിന്റെ നീളം എത്ര വാരയാണ്❓

••••••┈┈┈┈•✿❁✿•┈┈┈┈••••••
ഉത്തരം : 22 വാര

❇20.117 metres | 66 feet| 22 yards

❇ദീർഘ ചതുര ആകൃതിയിൽ 22 വാര (20.12 മീറ്റർ) നീളവും, 10 അടി (3.05 മീറ്റർ) വീതിയുമുള്ള ക്രിക്കറ്റ് ഗ്രൗണ്ടിന്റെ മധ്യത്തിലായി വരുന്ന ഒരു ഭാഗമാണ് പിച്ച്.
❇ഗ്രൗണ്ട് അതോറിറ്റികൾക്ക് തന്നെ അതാത് ഗ്രൗണ്ടിലെ പിച്ച് തിരഞ്ഞെടുക്കാനും നിർമ്മിക്കാനും ഒരുക്കാനും അനുവാദമുണ്ടെങ്കിലും മത്സരം തുടങ്ങിക്കഴിഞ്ഞ ശേഷം പിച്ചിൽ എന്ത് ചെയ്യണം എന്ന് തീരുമാനിക്കാനുള്ള അവകാശം അമ്പയർക്ക് മാത്രമാണ്.
❇പിച്ച് കളിക്കുവേണ്ടി അനുയോജ്യമാണോ എന്ന് പരിശോധിക്കുന്നതും അമ്പയർമാരാണ്.
❇പിച്ച് കളിക്കുവേണ്ടി യോഗ്യമല്ലെങ്കിൽ ഇരു ക്യാപ്റ്റന്മാരുടെയും അനുവാദത്തോടെ പിച്ച് മാറ്റാനും അമ്പയർക്ക് കഴിയും.
✅പിച്ച് ഇതര ഭാഗങ്ങളിൽ നിന്നു വ്യത്യസ്തമായി കളിമണ്ണിൽ തീർത്തതായിരിക്കും.
❇പിച്ചിന്റെ രണ്ടറ്റത്തും മുമ്മൂന്നു വീതം തടിക്കാലുകൾ സ്ഥാപിച്ചിരിക്കും. ഇവയെ സ്റ്റമ്പുകൾ എന്നു വിളിക്കുന്നു. മുന്നു സ്റ്റമ്പുകളും വിരലിന്റെ വലിപ്പമുള്ള ബെയിൽ‌സ് എന്ന ചെറു തടി കഷണം വഴി ബന്ധിതമായിരിക്കും. സ്റ്റമ്പുകളും ബെയിത്സും മൊത്തത്തിൽ വിക്കറ്റ് എന്നു വിളിക്കപ്പെടുന്നു.
❇ഇരു വിക്കറ്റുകളോടും ചേർന്ന് ഓരോ ചെറു ചതുരം വരച്ചിരിക്കും. ഇതിനെ ക്രീസ് എന്നു പറയുന്നു. പിച്ചിൽ ബാറ്റ്സ്മാന്റെയും ബോളറുടെയും സ്ഥാനം നിയന്ത്രിക്കുന്നത് ക്രീസാണ്.


ജനുവരി 07, 2019

മഹാനായ അലക്സാണ്ടര്‍ (Alexander the great) ഏതു രാജ്യത്തിലെ രാജാവായിരുന്നു❓

മഹാനായ അലക്സാണ്ടര്‍ (Alexander the great) ഏതു രാജ്യത്തിലെ രാജാവായിരുന്നു❓

••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം : മാസിഡോണിയ

✅മഹാനായ അലക്സാണ്ടർ മാസിഡോണിയയിലെ ഒരു ഗ്രീക്ക് രാജാവായിരുന്നു.
✅ ജനനം : 20/21 ജുലൈ 356.BC
മരണം : 10/11 ജൂൺ 323 BC
✳അലക്സാണ്ടർ മൂന്നാമൻ,
മാസിഡോണിയക്കാരനായ അലക്സാണ്ടർ എന്നീ പേരുകളിലും അറിയപ്പെടുന്നു.
✅ലോക ചരിത്രത്തിലെ ഏറ്റവും പ്രഗൽഭരായ സൈന്യാധിപരിൽ ഒരാളാണ് അലക്സാണ്ടർ.
 ✅യുദ്ധത്തിൽ ഇദ്ദേഹം ഒരിക്കലും പരാജയപ്പെട്ടിട്ടില്ല.
✅മരിക്കുന്നതിന് മുമ്പേ അലക്സാണ്ടർ പുരാതന ഗ്രീക്കുകാർക്ക് പരിചിതമായ പ്രദേശങ്ങൾ ഒട്ടുമിക്കവയും തന്നെ കീഴടക്കിയിരുന്നു.
✅BC 334-ൽ ആർക്കീമെനിഡ്‌ സാമ്രാജ്യം കീഴടക്കിയ അദ്ദേഹം സൈന്യത്തെ ഏഷ്യാ മൈനറിലേക്ക്‌ നയിച്ചു.
✅അവിടെ നിന്ന്‌ പത്തു വർഷത്തിനുള്ളിൽ തുടർച്ചയായ കീഴടക്കലുകളുടെ ഒരു പരമ്പര തന്നെയായിരുന്നു. പത്ത്‌ വർഷം കൊണ്ട്‌ തന്നെ പേർഷ്യയുടെ ആധിപത്യം അവസാനിപ്പിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു.
 ✅ഇസ്സസും ഗ്വാങ്ങമെല യുദ്ധങ്ങൾ എന്നിവ അതിൽ പ്രധാനമാണ്‌.
✅ദാരിയസ്സ്‌ മൂന്നാമനെ കീഴടക്കി കൊണ്ട്‌ ആദ്യ പേർഷ്യൻ സമ്രാജ്യം. അതേ സമയം തന്നെ അഡ്രിയാറ്റിക്ക്‌ കടൽ മുതൽ സിന്ധു നദിവരെ തന്റെ സാമ്രാജ്യം വികസിപ്പിച്ചു.
✅ബി.സി.326ൽ അദ്ദേഹം ഇന്ത്യകീഴടക്കി,എന്നാൽ അദ്ദേഹത്തിന്റെ സൈന്യത്തിന്റെ അഭിപ്രായം കണക്കിലെടുത്ത്‌ അദ്ദേഹം ഗ്രീസിലേക്ക്‌ തിരിച്ച്‌ പോയി.
✅ബി.സി 323-ൽ ബാബിലോണിയയിൽ വച്ച്‌ അദ്ദേഹം അന്തരിച്ചു.
 ✅അദ്ദേഹത്തിന്റെ മരണത്തിനു ശേഷം തുടർച്ചയായ ആഭ്യന്തര യുദ്ധങ്ങൾ തന്നെ അധികാരത്തിനായി നടക്കുകയുണ്ടായി. അതിനു ശേഷം അലക്സാൻഡറിന്റെ ബന്ധുവും ജനറലുമായിരുന്ന ഡിയഡോച്ചി(Diadochi)യാണ്‌ ഭരണം നയിച്ചത്.
✅അലക്സാൻഡറിന്റെ പടയോട്ടത്തിന്റെ ഫലമായി സാംസ്ക്കാരിക സങ്കലനങ്ങൾ ഉണ്ടായി .
✳ഗ്രീക്കോ-ബുദ്ധിസം അവയിൽ ഒരു ഉദാഹരണമാണ്‌.
✅ഇരുപതോളം നഗരങ്ങൾക്ക്‌ അദ്ദേഹത്തിന്റെ പേര്‌ ഉപയോഗിക്കാൻ തുടങ്ങി.
✅ഈജിപ്റ്റിലെ അലക്സാൻഡ്രിയയാണ്‌ അതിൽ പ്രസിദ്ധമായത്.
✅അലക്സാൻഡറിന്റെ വരവോട്‌ കൂടി ഗ്രീക്ക്‌ കോളനി വല്ക്കരണവും ഗ്രീക്ക്‌ സംസ്ക്കാരത്തിന്റെ വ്യാപനത്തിനും ഹെല്ലനിസ്റ്റിക്ക്‌ സംസ്ക്കാരത്തിന്റെ ഉദയത്തിനും കാരണമായി.
✅15ആം നൂറ്റാണ്ടിൽ നിലനിന്നിരുന്ന ബൈസാന്റേയിൻ (Byzantine) സാമ്രാജ്യവും1920 വരെ മദ്ധേഷ്യയിലും അനാറ്റോളിയയുടെ കിഴക്കും ഗ്രീക്ക്‌ സംസാരിക്കുന്നവരുടെ എണ്ണം കൂടുതലായിരുന്നത്‌ അലക്സാണ്ടറിന്റെ കാലത്തെ ഗ്രീക്ക്‌ സ്വാധീനം വ്യക്തമാക്കുന്നു.
✅മറ്റ്‌ സൈന്യത്തിന്റെ എണ്ണവും സ്വന്തം സൈന്യത്തിന്റെ എണ്ണവും തമ്മിൽ താരതമ്യം ചെയ്യുന്ന രീതി ഉൾപ്പെടെ പലതും ഇന്നും മിലിട്ടറി അക്കാഡമികൾ അദ്ദേഹത്തിന്റെ തന്ത്രങ്ങൾ ഉപയോഗിച്ച്‌ വരുന്നു.
✅ഗുരുവായ അരിസ്റ്റോട്ടിലിനോടോപ്പം ലോകത്തെ എക്കാലത്തും സ്വാധീനിച്ച വ്യക്തികളിൽ ഒരാളാണ്‌ അലക്‌സാണ്ടർ
✳ഫിലിപ്പ്‌ രണ്ടാമനിൽ നിന്ന്‌ ഇരുപതാം വയസിൽ കിരീടം ഏറ്റെടുത്തു.
✳ഏഷ്യയും വടക്ക് കിഴക്ക്‌ ആഫ്രിക്കയും വരെ നീണ്ട്‌ കിടക്കുന്ന സാമ്രാജത്തിന്റെ അധിപനായി.
✳ഗ്രീസ്‌ മുതൽ ഈജിപ്റ്റ്‌ വരെയും പിന്നെ വടക്ക്‌ പടിഞ്ഞാറ്‌ ഇന്ത്യ വരെയും അലക്സാണ്ടർ തന്റെ മുപ്പത്‌ വയസിനിടയിൽ പിടിച്ചടക്കി.
✅ചരിത്രത്തിലെ ഏറ്റവും കൂടുതൽ വിജയം നേടിയ സൈനിക നേതാവായി അദ്ദേഹത്തെ കരുതുന്നു

ജനുവരി 06, 2019

ശൂന്യാകാശത്ത് ആദ്യമായി നടന്ന മനുഷ്യൻ ആരാണ്❓

ശൂന്യാകാശത്ത് ആദ്യമായി നടന്ന മനുഷ്യൻ ആരാണ്❓

••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം : അലക്സി ലിയനോവ് (Alexey Arkhipovich Leonov)

✳ ഒരു സോവിയറ്റ് ബഹിരാകാശ സഞ്ചാരിയായ അലക്സി ലിയനോവിന്റെ പേരിലാണ് ആദ്യമായി ബഹിരാകാശത്ത് നടന്ന വ്യക്തി എന്ന റെക്കോർഡ്.
വോസ്കോഡ് 2 ബഹിരാകാശ വാഹനത്തിലെ ആദ്യ യാത്രയിലായിരുന്നു ഇത്.
✳ അമേരിക്കൻ സോവിയറ്റ് സംയുക്ത ബഹിരാകാശ പദ്ധതിയായ അപ്പോളോ 18 - സോയൂസ് 19 വാഹനങ്ങൾ ബഹിരാകാശത്ത് വെച്ചു സംയോജിപ്പിച്ച സംഭവത്തിൽ സോയൂസ് 19ലെ യാത്രികരിൽ ഒരാളായി അലക്സി ലിയനോവ് പങ്കാളിയായിരുന്നു
✳ ജനനം : 30 മേയ് 1934
✳ Fighter pilot ആയിരുന്ന അദ്ദേഹം Major General, Soviet Air Force ആയി വിരമിച്ചു.
✳ ബഹിരാകാശത്ത് ചെലവഴിച്ച സമയം  : 7 ദിവസം 00h 32 മിനുട്ട്
✳ മൊത്തം EVA (എക്സ്ട്രാ വെഹികുലാർ ആക്ടിവിറ്റി) : 12 minutes, 9 seconds
❇ 1934 മാർച്ച് 9ന് ജനിച്ച സോവിയറ്റ് ബഹിരാകാശ സഞ്ചാരിയായ യൂറി അലക്സെയ്‌വിച് ഗഗാറിൻ എന്ന യൂറി ഗഗാറിൻ 1961 ഏപ്രിൽ 12ന് ഇദ്ദേഹം ബഹിരാകാശത്ത് എത്തിയ ആദ്യ മനുഷ്യനായി
❇ വോസ്റ്റോക് 3 കെഎ-2 എന്ന ബഹിരാകാശ വാഹനത്തിൽ ചെയ്ത ആ യാത്രയിൽ ഭൂമിയെ ഭ്രമണം ചെയ്ത ആദ്യ മനുഷ്യൻ എന്ന ബഹുമതിയും അദ്ദേഹത്തിന് ലഭിച്ചു
❇ 1968 മാർച്ച് 27ന് ഒരു പരിശീലന പറക്കലിനിടെ മോസ്കോയ്ക്ക് അടുത്തു വച്ച് മിഗ് ‌15 വിമാനം തകർന്നുണ്ടായ അപകടത്തേ തുടർന്ന് അദ്ദേഹം അന്തരിച്ചു

ജനുവരി 03, 2019

ലോകത്തിൽ ഏറ്റവുമധികം വിറ്റഴിച്ച കളിപ്പാട്ടം ഏതാണ്❓

ലോകത്തിൽ ഏറ്റവുമധികം വിറ്റഴിച്ച കളിപ്പാട്ടം ഏതാണ്❓

••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം : റൂബിക്സ് ക്യൂബ്

✅ഒരു ത്രിമാന മെക്കാനിക്കൽ പസ്സിൽ ആണ് റൂബിക്സ് ക്യൂബ്.
✅1974ൽ ഹംഗേറിയൻ അദ്ധ്യാപകനായ എർനോ റൂബിക് ആണ് ഇത് കണ്ടുപിടിച്ചത്.
✅മാജിക് ക്യൂബ് എന്നും ഇത് അറിയപ്പെടുന്നു.
✅ഇന്ന് ലോകത്തിലേറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന പസ്സിൽ ഗെയിമും കളിപ്പാട്ടവുമാണ് റൂബിക്സ് ക്യൂബ്.
✅റൂബിക്സ് ക്യൂബിന് ആറു മുഖങ്ങളുണ്ട്.
✅ഓരോ മുഖവും 9 സമചതുരങ്ങളായി ഭാഗിച്ചിരിക്കുന്നു. (സാധാരണ 3×3×3 ക്യൂബ്) വിവിധങ്ങളായ 6 നിറങ്ങളിൽ ഒരോ എണ്ണം ഒരോ വശത്തിൽ പൂശിയിരിക്കും.
✅വെള്ള, ചുവപ്പ്, നീല, ഓറഞ്ച്, പച്ച, മഞ്ഞ എന്നീ നിറങ്ങളാണ് സാധാരണ ഉണ്ടാവുക. കുഴ പോലുള്ള ഒരു സംവിധാനം ഉപയോഗിച്ച് ആറു വശങ്ങളും ഏതു രീതിയിൽ വേണമെങ്കിലും തിരിക്കാം. ഇങ്ങനെ തിരിച്ചു കഴിഞ്ഞാൽ എല്ലാ നിറങ്ങളൂം കൂടിക്കലരും.
✅കൂടിക്കലർന്ന ക്യൂബിനെ പഴയപടി, അതായത് ഓരു വശത്ത് ഒരേ നിറത്തിലുള്ള സമചതുരങ്ങളായിരിക്കണം വരേണ്ടത്.
✅ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ ഒരു റൂബിക്സ് ക്യൂബ് പരിഹരിക്കുന്നയാളെ കണ്ടെത്താൻ ലോകത്തിന്റെ പല സ്ഥലങ്ങളിലും മത്സരങ്ങൾ സംഘടിപ്പിക്കപ്പെടാറുണ്ട്.
✅ഇതിന് സ്പീഡ് ക്യൂബിങ്ങ് എന്നു പറയുന്നു.
✅1981 മാർച്ച് 13ന് ആദ്യത്തെ മത്സരം ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സിന്റെ ആഭിമുഖ്യത്തിൽ മ്യൂണിച്ചിൽ നടത്തപ്പെട്ടു.
✅ഇപ്പോൾ വേൾഡ് ക്യൂബ് അസോസിയേഷൻ എന്ന സംഘടനയാണ് ഇത്തരം മത്സരങ്ങളിലെ ഫലങ്ങൾ സൂക്ഷിക്കുന്നത്.
✅ഒരു 3×3×3 റൂബിക്സ് ക്യൂബ് ഏറ്റവും വേഗത്തിൽ പരിഹരിച്ചതിനുള്ള ലോക റെക്കോർഡ് ഫെലിക്സ് സെംഡെഗ്സിന്റെ പേരിലാണ്. 2011-ൽ 5.66 സെക്കന്റ് കൊണ്ടാണ് ഇദ്ദേഹമിത് പരിഹരിച്ചത്.


ഇന്ത്യയിൽ കേന്ദ്രബജറ്റ് അവതരിപ്പിച്ച ഏക വനിത ആര്❓

ഇന്ത്യയിൽ കേന്ദ്രബജറ്റ്  അവതരിപ്പിച്ച ഏക വനിത ആര്❓

••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം : ഇന്ദിരാ ഗാന്ധി

✅ ഇന്ദിരാ ഗാന്ധി (യഥാർത്ഥ പേര്: *ഇന്ദിരാ പ്രിയദർശിനി നെഹ്രു*) ഇന്ത്യയുടെ മൂന്നാമത്തെ പ്രധാനമന്ത്രിയായിരുന്നു.
✅ആധുനിക ചരിത്രത്തിലെ ശ്രദ്ധേയരായ വനിതാ ഭരണാധികാരികളിലൊരാളായി കരുതപ്പെടുന്ന ഇവർ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ മകളായിരുന്നു.
✅1966–77 കാലഘട്ടത്തിലും, പിന്നീട് 1980 മുതൽ മരണം വരേയും നാലു തവണയായി ഇന്ത്യയുടെ പ്രധാനമന്ത്രി പദം അലങ്കരിച്ച ഇവർ തന്നെ പിതാവിനു ശേഷം ഏറ്റവും കൂടുതൽ കാലം രാജ്യം ഭരിച്ച പ്രധാന മന്ത്രിയാണ്.
✳ജവഹർലാൽ നെഹ്രുവിന്റെ ഒരേയൊരു മകളായിരുന്നു ഇന്ദിര 1947 മുതൽ 1964 വരെ അനൗദ്യോഗികമായി പിതാവിന്റെ  ഉപദേശക സംഘത്തിന്റെ മുഖ്യ ചുമതല വഹിച്ചിരുന്നു.
✅ഭരണത്തിൽ അവരുടെ സ്വാധീനം വളരെ പ്രകടമായിരുന്നു.
✅1959 ൽ കോൺഗ്രസ്സ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. നെഹ്രുവിന്റെ മരണ ശേഷം, തനിക്കു വച്ചു നീട്ടിയ പ്രധാന മന്ത്രി പദം നിരസിച്ച് ലാൽ ബഹാദൂർ ശാസ്ത്രി മന്ത്രിസഭയിൽ ഒരു കേന്ദ്ര മന്ത്രിയായി ഇന്ദിര ചുമതലയേറ്റു.
✅തന്റെ പിതാവിന്റെ സഹോദരിയായിരുന്നു വിജയലക്ഷ്മി പണ്ഡിറ്റ് മന്ത്രിയാകുന്നതിനെ തടയാനായിട്ടായിരുന്നു ഇന്ദിര നെഹ്രുവിന്റെ മരണത്തിനുടൻ തന്നെ മന്ത്രിസഭയിൽ ചേരുവാൻ താൽപര്യം പ്രകടിപ്പിച്ചത് എന്നു പറയപ്പെടുന്നു.
✅ 1966 ൽ ലാൽ ബഹാദൂർ ശാസ്ത്രിക്കു ശേഷം ഇന്ത്യയുടെ അഞ്ചാമത് പ്രധാനമന്ത്രിയും, ആദ്യത്തെ വനിതാ പ്രധാന മന്ത്രിയുമായി സ്ഥാനമേറ്റെടുത്തു.
✅ഒരു പ്രധാനമന്ത്രി എന്ന നിലയിൽ അധികാര കേന്ദ്രീകരണത്തിന്റേയും, കർക്കശമായ പെരുമാറ്റത്തിന്റേയും ഒരു പ്രതീകമായിരുന്നു ഇന്ദിര.
✅കിഴക്കൻ പാകിസ്താന്റെ  സ്വാതന്ത്ര്യ സമരത്തിനു പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് പാകിസ്താനുമായി യുദ്ധത്തിലേർപ്പെട്ട ഇന്ദിര, യുദ്ധത്തിൽ ഇന്ത്യ വിജയിച്ചതോടെ ബംഗ്ലാദേശ് രൂപീകരണത്തിന് കാരണമായി.
✅ഇന്ദിരയുടെ ഭരണ കാലത്ത് ഇന്ത്യ, ദക്ഷിണേഷ്യയിലെ ഒരു പ്രധാന ശക്തിയായി വളർന്നു.
✅ഇന്ത്യ സാമ്പത്തികവും, രാഷ്ട്രീയവും, സൈനികവുമായി അഭൂതപൂർവ്വമായ വളർച്ച കൈവരിക്കുകയുണ്ടായി.
✳1975 മുതൽ 1977 വരെ ഇന്ദിര ഇന്ത്യയിൽ പ്രഖ്യാപിച്ച അടിയന്തരാവസ്ഥ കാലത്ത് അവർ ഒരു ഏകാധിപതിയെ പോലെയാണ് പെരുമാറിയിരുന്നത്.
✅ഓപ്പറേഷൻ ബ്ലൂസ്റ്റാർ എന്ന നടപടിയുടെ പരിണത ഫലമായി 30 ഒക്ടോബർ 1984 ന് തന്റെ തന്നെ സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയേറ്റ് ഇന്ദിര മൃതിയടഞ്ഞു.
✳ആയിരം കൊല്ലങ്ങൾക്കിടെ ജീവിച്ച ശ്രേഷ്ഠയായ വനിതയെ കണ്ടെത്താനായി BBC നടത്തിയ തിരഞ്ഞെടുപ്പിൽ ഒന്നാമതെത്തിയത് ഇന്ദിരാ ഗാന്ധിയായിരുന്നു. ഇംഗ്ലണ്ടിലെ എലിസബത്ത് രാജ്ഞി, മേരി ക്യൂറി, മദർ തെരേസ എന്നിവരെ പിൻതള്ളിയാണ് ഇന്ദിര ഈ സ്ഥാനത്തേക്കു തിരഞ്ഞെടുക്കപ്പെട്ടത്.
✳ ഇന്ത്യയുടെ ധനകാര്യ മന്ത്രി പദവിയിൽ 1970 ജൂൺ 26 മുതൽ  1971 ഏപ്രിൽ 29 വരെയും ഇന്ത്യയുടെ വിദേശ കാര്യ മന്ത്രി പദവിയിൽ 1984 മാർച്ച് 9 മുതൽ 1984 ഒക്ടോബർ 31 വരെയും സേവനമനുഷ്ഠിച്ചു


ജനുവരി 02, 2019

കേരളാ നിയമസഭാ അംഗമായി ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട വ്യക്തി ആരാണ്

കേരളാ നിയമസഭാ അംഗമായി ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട വ്യക്തി ആരാണ്

••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം : എം. ഉമേഷ് റാവു

❇ ജനനം : 1898 ഒക്ടോബർ 25
❇ മരണം : 1968 ഓഗസ്റ്റ് 21 (പ്രായം 69)

✳ കേരള നിയമ സഭയിൽ ആദ്യമായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട അംഗമാണ് എം. ഉമേഷ് റാവു.
✳ ഒന്നാം കേരള നിയമസഭയിൽ മഞ്ചേശ്വരത്തു നിന്ന് സ്വതന്ത്രനായാണ് ഇദ്ദേഹം എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്.
✳ അഭിഭാഷക വൃത്തി നോക്കിയിരുന്ന ഇദ്ദേഹം ബി.എൽ. ബിരുദധാരിയാണ്
✅ 1921ലാണ് ഇദ്ദേഹം രാഷ്ട്രീയത്തിലേക്ക് വരുന്നത്, കാസർഗോഡ് താലൂക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്, തെക്കൻ കാനറ ഡി.സി.സി പ്രസിഡന്റ്, കാസർഗോഡ് നെയ്ത്ത് സഹകരണസംഘത്തിന്റെ സ്ഥാപകൻ, തെക്കൻ കാനറ ജില്ലാ ബോർഡംഗം എന്നീ നിലകളിൽ ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 1968 ഓഗസ്റ്റ് 21ന് നിയമസഭ ഇദ്ദേഹത്തെ അനുശോചിച്ചു.
✅ കേരളത്തിന്റെ നിയമസഭാ ചരിത്രത്തിലെ ആദ്യവിജയി ആദ്യ നിയമസഭയില്‍ മഞ്ചേശ്വരത്തുനിന്നുള്ള അംഗമായിരുന്ന എം. ഉമേഷ് റാവുവാണ്. എതിർ സ്ഥാനനാര്ഥി ഇല്ലാത്തതിനാൽ  തിരഞ്ഞെടുപ്പിന് മുമ്പുതന്നെ റാവു ജയിച്ചു.
✅ ഇന്നേവരെ കേരള നിയമസഭയിലേക്ക് മറ്റാരും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിട്ടുമില്ല
✅ 1957 ഫിബ്രവരി 28 മുതല്‍ മാര്‍ച്ച് 11 വരെയാണ് അന്ന് തിരഞ്ഞെടുപ്പ് നടന്നത്. മഞ്ചേശ്വരത്തെ വോട്ടെടുപ്പ് ഫിബ്രവരി 29-നായിരുന്നു നിശ്ചയിച്ചിരുന്നത്. കര്‍ണാടക പ്രാന്തീയ സമിതിയില്‍ പ്രവര്‍ത്തിച്ചിരുന്ന ഉമേഷ് റാവുവിന് എതിരെ ആരും പത്രിക നല്‍കിയില്ല.
✅ ഔദ്യോഗിക രേഖകളില്‍ സ്വതന്ത്രനായിരുന്നു റാവു. ഈ സര്‍ക്കാറിനെ വിമോചന സമരത്തിനു പിന്നാലെ 1959 ജൂലായ് 31-ന് രാഷ്ട്രപതി പിരിച്ചുവിട്ടത് രാജ്യ ചരിത്രത്തില്‍ മറ്റൊരു ആദ്യം.
✅കേരളത്തിലെ ആദ്യ നിയമസഭയിൽ ഒന്നാമതായി സത്യപ്രതിജ്ഞ ചെയ്ത നിയമസഭാ സാമാജിക റോസമ്മ പുന്നൂസ് ആണ്

ജനുവരി 01, 2019

മുളകിന്റെ എരിവ് രേഖപ്പെടുത്തുന്ന യൂണിറ്റ് ഏതാണ്❓


മുളകിന്റെ എരിവ് രേഖപ്പെടുത്തുന്ന യൂണിറ്റ് ഏതാണ്❓

••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം : സ്കോവില്ലെ ഹീറ്റ് യൂണിറ്റ് (SHU)

✳ മുളകിന്റെ എരിവ് രേഖപ്പെടുത്തുന്നത് സ്കോവില്ലെ സ്കെയിലിൽ ആണ്.
✳ ഇന്ത്യൻ പച്ചമുളകിന്റെ SHU 15000 ആണ്.
✳ ഗിന്നസ്‌ വേള്‍ഡ്‌ റിക്കോര്‍ഡ്‌ പ്രകാരം ലോകത്തിലെ ഏറ്റവും ചൂടന്‍ മുളക്‌ എന്നു പേരെടുത്തത് ഭുട്ട്‌ ജൊലോക്കിയ എന്നായിനം മുളക് ആയിരുന്നു.
✳ പിശാച്‌ മുളക്‌ എന്നാണ് ഭുട്ട്‌ ജൊലോക്കിയയുടെ മറ്റൊരു പേര്.
✳ പുതുതായി ഉത്പാദിപ്പിച്ച 3 എരിവ് കൂടിയ മുളകുകളുടെ സങ്കരയിനമായ നാഗാ വൈപ്പര്‍ ( Naga Viper ) ആണ് ഇപ്പോൾ ഏറ്റവും എരിവ് കൂടിയ ഇനം.
✳ എരിവിനു നിദാനമായ ക്യാപ്‌സെയ്‌സിന്‍ എന്ന രാസ സംയുക്തം സ്‌കോവില്ലെ സ്‌കെയിലില്‍ നാഗാ വൈപ്പറിന്‌ 1,359,000 യൂണിറ്റാണ്‌. നേരത്തെ ഭുട്ട്‌ ജൊലോക്കിയയ്‌ക്ക്‌ ഇത്‌ 1,001,304 യൂണിറ്റ്‌ ആയിരുന്നു.
✳ മൂന്ന്‌ എരിയന്‍ മുളകുകള്‍ സങ്കരണം നടത്തിയാണ്‌ നാഗാ വൈപ്പറിന്‌ ജന്മം നല്‌കിയത്‌.
✳ ഇംഗ്ലണ്ടിലെ ഒരു ചെറു നഗരമായ കംബ്രിയ എന്ന സ്ഥലത്ത്‌ ചില്ലി പെപ്പര്‍ കമ്പനി നടത്തുന്ന ജെറാള്‍ഡ്‌ ഫൗളര്‍ ആണ്‌ നാഗാ വൈപ്പറിന്‌ രൂപം നല്‌കിയത്‌.
✳ നാഗാ വൈപ്പര്‍ നാവിലെ രസമുകുളങ്ങളെ അക്ഷരാര്‍ത്ഥത്തില്‍ മരവിപ്പും; മുളകിന്റെ അംശം പോകുന്ന വഴിനീളെ എരിഞ്ഞ്‌ കത്തിയിറങ്ങും... ഏതാണ്ട്‌ ഒരു മണിക്കൂറോളം നേരം ഒരടി നടക്കാനോ ഒരക്ഷരം ഉരിയാടാനോ നിങ്ങള്‍ക്കു കഴിയില്ല.
✳ നാഗാ എന്നാല്‍ സംസ്‌കൃതത്തില്‍ സര്‍പ്പം എന്നര്‍ത്ഥം.
✳ ഭുട്ട്‌ ജൊലോക്കിയ, നാഗാ മോറിച്ച്‌, ട്രിനിഡാഡ്‌ സ്‌കോര്‍പ്പിയന്‍ എന്നീ മൂന്നു മുളകുകള്‍ സങ്കരണം നടത്തിയാണ്‌ നാഗാ വൈപ്പറിന്‌ ജന്മം നല്‌കിയത്‌.
✳ അമേരിക്കൻ ഫാര്മസിസ്റ് ആയ Wilbur Scoville ആണ് എരിവ് കണ്ടെത്താനുള്ള Method ആദ്യമായി അവതരിപ്പിച്ചത്.
✳ 1912 ൽ ആണ് ഇത് അവതരിപ്പിച്ചത്
✳ Scoville Organoleptic Test എന്നാണ് ഇതിന്റെ പേര്.