- 1895 സെപ്റ്റംബർ 23 ന് ജമ്മുവിലെ അമർ മഹൽ കൊട്ടാരത്തിൽ രാജാ അമർ സിംഗ് ജാംവാളിന്റെ ഏകമകനായി ജനിച്ച ഹരി സിംഗ് പ്രാഥമിക വിദ്യാഭാസത്തിന് ശേഷം പതിമൂന്നാം വയസ്സിൽ അജ്മീറിലെ മയോ കോളേജിൽ ചേർന്ന് ഉന്നത വിദ്യാഭ്യാസം ആരംഭിച്ചു
- 1909-ൽ അദ്ദേഹത്തിന്റെ പിതാവിന്റെ നിര്യാണത്തെ തുടർന്ന് മേജർ എച്ച്. കെ. ബ്രാറിനെ അദ്ദേഹത്തിന്റെ രക്ഷാധികാരിയായി ബ്രിട്ടീഷുകാർ നിയമിച്ചു
- ഉന്നത വിദ്യാഭാസത്തിന് ശേഷം ബ്രിട്ടീഷ് നിയന്ത്രണത്തിലുള്ള ഡെറാ ഡൂണിലെ ഇംപീരിയൽ കേഡറ്റ് കോർപ്സിലേക്ക് സൈനിക പരിശീലനത്തിനായി പോയ അദ്ദേഹത്തെ 1915 ൽ ജമ്മുസേനയുടെ കമാൻഡർ-ഇൻ-ചീഫ് ആയി നിയമിക്കപ്പെട്ടു.
- 1925 ൽ അമ്മാവൻ പ്രതാപ് സിങ്ങിന്റെ മരണത്തെ തുടർന്ന് ഹരി സിംഗ് ജമ്മു കശ്മീരിലെ രാജാവായി മാറി.
- ഭരണത്തിലേറിയതിനെ തുടർന്ന് അദ്ദേഹം സംസ്ഥാനത്ത് പ്രാഥമിക വിദ്യാഭ്യാസം നിർബന്ധമാക്കുകയും, ബാലവിവാഹം നിരോധിക്കുന്ന നിയമങ്ങൾ അവതരിപ്പിക്കുകയും, താഴ്ന്ന ജാതിക്കാർക്കായി ആരാധനാലയങ്ങൾ തുറക്കുകയും ചെയ്തു
- ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് ഇന്ത്യ സ്വാതന്ത്ര്യം നേടിയ ശേഷം ജമ്മു കശ്മീരിന് ഇന്ത്യയോടോ പാകിസ്താനോടോ ചേരാമായിരുന്നു
- 1947 ഒക്ടോബറിൽ നടന്ന പാകിസ്താന്റെ അധിനിവേശത്തോടെ രാജാവ് ഇന്ത്യയിലേക്കു ചേരുവാൻ തീരുമാനിക്കുകയാണ് ഉണ്ടായത്.
- ഗോത്ര വർഗ്ഗാക്രമണത്തിനു പിന്നാലെ 1947 ഒക്ടോബർ 26 ന് ഹരി സിംഗ് ഇന്ത്യയുമായി ലയന ഉടമ്പടി ഒപ്പു വെക്കുകയും പിന്നാലെ രാജാവും അദ്ദേഹത്തിന്റെ രാജസദസും ജമ്മുവിലേക്ക് മാറി
- 1961 ഏപ്രിൽ 26 നു അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞു
സെപ്റ്റംബർ 12, 2020
വ്യക്തിപരിചയം : മഹാരാജ ഹരി സിംഗ്
സെപ്റ്റംബർ 08, 2020
ഐലറ്റ്സ് ഓഫ് ലാംഗർഹാൻസ്
ആഗ്നേയ ഗ്രന്ഥിയിലെ പാൻക്രിയാറ്റിക് അസിനി എന്ന കോശങ്ങൾക്കിടയിലാണ് ഐലെറ്റ്സ് ഓഫ് ലംഗർഹൻസ് എന്ന കോശ സമൂഹമാണ് അന്തഃസ്രാവി ഗ്രന്ഥിയായി പ്രവർത്തിക്കുന്നത്. ജർമ്മൻകാരനായ പോൾ ലാംഗർഹാൻസ് ആണ് 1869ൽ ഇത് കണ്ടുപിടിച്ചത്. ആഗ്നേയ ഗ്രന്ഥിയുടെ 1-2% വരുമിത്.
ഇവ ഇൻസുലിൻ, ഗ്ളൂക്കഗോൺ എന്നീ ഹോർമോണുകൾ ഉല്പാദിപ്പിക്കുന്നു
- ഗ്ലൂക്കാഗോൺ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുന്നു.
- പഞ്ചസാരയുടെ അളവ് കൂടുമ്പോൾ ഇൻസുലിൻ പ്രവർത്തിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ തോത് നിയന്ത്രിക്കുകയും ചെയ്യുന്നു.
ഐലെറ്റ്സ് ഓഫ് ലംഗർഹൻസിന്റെ പ്രവർത്തന തകറാറുമൂലം ഇൻസുലിൻ ഉദ്പാദനത്തിൽ തകരാർ സംഭവിച്ച് രക്തത്തിലെ പഞ്ചസാരയുടെ തോത് ഉയർന്നുണ്ടാകുന്ന ശാരീരക തകരാറാണ് പ്രമേഹം.
പാമ്പുകളുടെ കശാപ്പുശാല
- ആധുനിക ഫാഷൻ ഉൽപ്പങ്ങൾക്കു വേണ്ടി പാമ്പുകളുടെ കൂട്ടക്കുരുതി നടത്തുന്നത് അതിന്റെ തോലിനു വേണ്ടിയാണ്.
- യൂറോപ്യൻ മാർക്കറ്റുകളിൽ പാമ്പുകളുടെ പ്രത്യേകിച്ച് പെരുമ്പാമ്പുകളുടെ തോലിൽ നിർമ്മിച്ച ഉൽപ്പന്നങ്ങൾക്ക് വലിയ ഡിമാൻഡാണ് .
- ഇന്റർനാഷണൽ ട്രേഡ് സെന്റർ പുറത്തിറക്കിയ ഒരു റിപ്പോർട്ട് പ്രകാരം ദക്ഷിണ ഏഷ്യൻ രാജ്യങ്ങളിൽ നിന്ന് വൻ തോതിൽ പാമ്പുകളുടെ അനധികൃത കടത്തു നടക്കുന്നതു മൂലം പെരുമ്പാമ്പുകളുടെ പ്രജാതി തന്നെ വംശനാശ ഭീഷണി നേരിടുകയാണത്രെ.
- പെരുമ്പാമ്പുകളുടെ മാംസം മുൻപു തന്നെ ചൈനയിലെ പരമ്പരാഗത ഔഷധ നിർമ്മാണത്തിനു കാലങ്ങളായി ഉപയോഗിച്ചു വരുന്നുണ്ട്
- പെരുമ്പാമ്പുകളുടെ തോൽ മനോഹരവും, മിനുസമാർന്നതും, ഉറപ്പുള്ളതുമായതിനാൽ ലേഡീസ് ബാഗുകൾ, ചെരുപ്പുകൾ, പേഴ്സ്, ബെൽറ്റ്, ഷൂ എന്നിവ ഇതുകൊണ്ടു നിർമ്മിക്കപ്പെടുന്നു.
- പെരുമ്പാമ്പുകളുടെ തോലിൽ നിർമ്മിച്ച ഈ ഉല്പന്നങ്ങൾക്കു യൂറോപ്യൻ , അമേരിക്കൻ മാർക്കറ്റുകളിൽ വൻ ഡിമാൻഡാണ്.
- ഇന്തോനേഷ്യയാണ് ലോകത്തെ ഏറ്റവും വലിയ പാമ്പുകളുടെ കശാപ്പു ശാല. ആയിരക്കണക്കിന് പാമ്പുകളെയാണ് പല രാജ്യങ്ങളിൽ നിന്നും പ്രത്യേകിച്ചും ഏഷ്യൻ രാജ്യങ്ങളിൽ നിന്നും ഇവിടെ എത്തിക്കുന്നത്..
- ഇങ്ങനെ കൊണ്ടു വരുന്ന പാമ്പുകളെ കൂട്ടമായി തിളപ്പിച്ച വെള്ളത്തിലിട്ടു കൊന്ന ശേഷം തോലും മാംസവും വേർതിരിക്കുന്നു...
- ഇൻഡോനേഷ്യയിലെ ജാവായ് ഗ്രാമമാണ് പാമ്പുകളുടെ കുരുതിക്കു ലോകപ്രസിദ്ധമായിരിക്കുന്നത്. ഇവിടുത്തെ പ്രധാന വരുമാന മാർഗ്ഗവും ഇതു തന്നെ.നൂറുകണക്കിനാൾക്കാരാണ് ഈ മേഖലയിൽ ജോലി ചെയ്യുന്നത്.
- ഇവിടെത്തന്നെ യൂറോപ്പിലേക്ക് ആവശ്യമായ ബാഗുകൾ, ഷൂ, ബെൽറ്റ് നിർമ്മിക്കുന്ന ഫാക്ടറികളുമുണ്ട്. ഇവിടെ പാമ്പുകളുടെ തോലിൽ നിർമ്മിക്കുന്ന ഒരു ബാഗിന് 200 രൂപയാണ് തൊഴിലാളിക്ക് കിട്ടുന്നതെങ്കിൽ അത് യൂറോപ്പിലെ ഫാഷൻ മാർക്കറ്റിലെത്തുമ്പോൾ 50 ഇരട്ടിവരെയാണ് വില.
- പാമ്പുകളെ തോൽ എടുക്കാനായി ആദ്യഘട്ടത്തിൽ ജീവനോടെ ഒരു വലിയ ഓവനിൽ ഇട്ടു തിളപ്പിക്കുന്നു. ഇതുമൂലം രണ്ടു കാര്യങ്ങളാണ് ഉള്ളത്..പാമ്പ് അനായാസം കൊല്ലപ്പെടുന്നത് കൂടാതെ തോൽ എളുപ്പം ഉരിഞ്ഞെടുക്കാനും കഴിയുന്നു..പുറത്തെടുക്കുന്ന പാമ്പിന്റെ വാലിൽക്കൂടി ഒരു കമ്പി കയറ്റി നേരെയാക്കിയശേഷമാണ് തോൽ ഉരിയുക. അതിനുശേഷം തടിപ്പലക ഭാരമാക്കിവച്ചാണ് തോൽ ബലപ്പെടുത്തുന്നത്. പാമ്പുകളുടെ തോൽ ഉരിഞ്ഞ ശേഷം മാംസം പുറത്തു മാർക്കറ്റിൽ വിൽക്കുന്നു..
- ഇൻഡോനേഷ്യയിലെ മാർക്കറ്റുകളിൽ പാമ്പുകളുടെ ഇറച്ചിക്കും നല്ല ഡിമാൻഡാണുള്ളത് . ഇറച്ചി പല മാർക്കറ്റുകളിലും ലഭ്യമാണ്. ലൈംഗിക ശേഷി വർദ്ധിപ്പിക്കാൻ ഇതുത്തമമാണെന്നാണ് ഇന്തോനേഷ്യക്കാരുടെ വിശ്വാസം....
പദപരിചയം - കപ്പൽ
- കേരളത്തിന്റെ പടിഞ്ഞാറേ അതിരു മുഴുവന്‍ സമുദ്രമാണ്. കൂടാതെ പുഴകളും തോടുകളും കായലും കൊച്ചരുവികളും കൊണ്ടു സമൃദ്ധമാണ് നമ്മുടെ സുന്ദര കേരളം. അതിനാല്‍ തന്നെ ജലവാഹനങ്ങളും നിരവധിയാണ് കേരളത്തില്‍.
- കേരളത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ജല സഞ്ചാരത്തിനു ഉപയോഗിച്ചിരുന്ന പേരുകള്‍ ഒന്നിനൊന്നു വ്യത്യസ്തമാണ്.
- ഓട്ടത്തിന്റെ വേഗത, വാഹനത്തിന്റെ രൂപം, ജലാശയത്തിന്റെ സ്വഭാവം എന്നിവയനുസരിച്ച് ഓരോ നാമവും ഓരോ തരം ജലയാനത്തെ സൂചിപ്പിക്കുന്നു. അവ ഏതൊക്കെയാണെന്നൊന്നു നോക്കാം.
- വലിയതരം കപ്പലുകള്‍ – ആറുമാസ്, ആനയോടി
- കടല്‍ മുറിച്ചു കടക്കുന്നയിനം – ഓടിക്കപ്പല്‍
- ചരക്കു കപ്പലുകള്‍ – കെട്ടുമരം, കെട്ടുവള്ളം, കേവുവള്ളം, ചരക്കുമേനി
- ആളുകളെ കടത്തുന്നവ – കേവുതോണി
- വളരെ നീളമുള്ളതരം – കോടിക്കപ്പല്‍
- ശ്രീലങ്കയിലേക്കുള്ള കപ്പല്‍ – കൊടിയന്‍
- സഹായക്കപ്പല്‍ – ചങ്ങാടം
- കണ്ണൂരില്‍ മാത്രമുണ്ടായിരുന്ന വലിയ കപ്പലുകള്‍ – തരിണി, തോണി, നൗരി
- കൊള്ളക്കാരുടെ കപ്പല്‍ – പടക്
- പായക്കപ്പലുകള്‍ – പത്തേമ്മാരി, പറൂവാ, പാറു
- മീന്‍പിടുത്തത്തിനുപയോഗിക്കുന്നത് – തോണി, മച്ചുവ
ഇനിയും പല പേരുകളും ഉണ്ടാവാം. നിങ്ങൾക്കറിയാവുന്നത് കമന്റ് ചെയ്യുക
മേയ് 03, 2020
മനുഷ്യ ശരീരം - കരള്‍
- ശരീരത്തിലെ രാസ പരീക്ഷണശാല എന്നുവിളിക്കുന്ന അവയവം ആണ് കരൾ
- വലതുവശത്ത് വയറിനു മുകളിൽ ഡയഫ്രത്തിനു താഴെ വാരിയെല്ലുകൾക്കു അടിയിലാണ് കരളിന്റെ സ്ഥാനം
- ശരീരത്തിലെ ദഹന പ്രക്രിയയ്ക്ക് ആവശ്യമായ പിത്തരസം നിർമ്മിക്കുന്നത് കരളാണ്
- പിത്തരസം അഥവാ ബൈലും രക്തവും നിരന്തരം ഒഴുകുന്ന നിരവധി നളികകൾ കരളിൽ ഉണ്ട്.
- ഒരു ആരോഗ്യവാനായ മനുഷ്യന്റെ തൂക്കത്തിന്റെ 2 ശതമാനത്തോളം തൂക്കമുണ്ട് കരളിന്.
- വിസറൽ പെരിട്ടോണിയം എന്ന നേർത്ത സ്തരം കൊണ്ട് ആവരണം ചെയ്യപ്പെട്ടിരിക്കുന്ന കരൾ 30000 കോടിയോളം ഹെപ്പറ്റോ സെല്ലുകൾ കൊണ്ടാണ് നിർമ്മിക്കപ്പെട്ടിരിക്കുന്നത്.
- കരളിന് ഇടതു ദളവും അതിന്റെ ആറിരട്ടി വലിപ്പമുള്ള വലതു ദളവും ഇവയ്ക്ക് പുറകിൽ രണ്ടു ചെറിയ ദളങ്ങളുമുണ്ട്
- പുനരുജ്ജീവന ശക്തിയുള്ള മനുഷ്യശരീരത്തിലെ അവയവമാണ് കരള്‍
- മുക്കാൽ പങ്കോളം നശിച്ചുകഴിഞ്ഞാൽ പോലും കരൾ അതിന്റെ മുഴുവൻ പ്രവർത്തനങ്ങളും നടത്തിക്കൊണ്ടേയിരിക്കും

- കേടുവന്ന ഭാഗം മുറിച്ചുമാറ്റിയാൽ പോലും കരൾ വീണ്ടും വളർന്നു വരും. അതിനാൽ കരൾ ദാനം ചെയ്യുമ്പോൾ ദാതാവിന് ബുദ്ധിമുട്ടുകൾ ഉണ്ടാവാറില്ല
- മുക്കാൽ പങ്കോളം നശിച്ചുകഴിഞ്ഞാൽ പോലും കരൾ അതിന്റെ മുഴുവൻ പ്രവർത്തനങ്ങളും നടത്തിക്കൊണ്ടേയിരിക്കും
- ശരീരത്തിലെ മിക്ക അവയവങ്ങളും ചലിച്ചു കൊണ്ടിരിക്കുമ്പോൾ തികച്ചും നിശ്ചലമായി പ്രവർത്തിക്കുന്ന അവയവമാണ് കരൾ.
- മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയാണ് കരള്‍
- വിശ്രമാവസ്ഥയിലിരിക്കുമ്പോൾ മിനുട്ടിൽ ഒന്നേ കാൽ ലിറ്റർ രക്തം കരളിൽ കൂടി പ്രവഹിക്കുന്നു
- ഏറ്റവും വലിയ ഗ്രന്ഥി : കരള്‍
- മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതൽ കൊഴുപ്പ് സംഭരിക്കുന്ന അവയവം : കരള്‍
- ശരീരത്തിലെ രാസപരീക്ഷണശാല എന്നറിയപ്പെടുന്നത് : കരള്‍
- ജീവകം എ ഏറ്റവും കൂടുതൽ സംഭരിക്കപ്പെട്ടിരിക്കുന്ന അവയവം : കരള്‍
- പുനരുജ്ജീവന ശക്തിയുള്ള മനുഷ്യശരീരത്തിലെ അവയവം : കരള്‍
- മനുഷ്യശരീരത്തിൽ ഏറ്റവുമധികം താപം ഉല്പാദിപ്പിക്കപ്പെടുന്ന അവയവം : കരള്‍
- മനുഷ്യശരീരത്തിൽ ഏറ്റവുമധികം ഇരുമ്പ് സംഭരിക്കപ്പെടുന്ന അവയവം : കരള്‍
- ശരീരത്തിൽ യൂറിയ നിർമ്മാണം നടത്തുന്ന അവയവം : കരള്‍
- രാസാഗ്നികൾ അടങ്ങിയിട്ടില്ലാത്ത ദഹന രസം : പിത്തരസം
- ബിലിറൂബിൻ ശരീരദ്രാവകങ്ങളിൽ കലർന്ന് കലകളിൽ വ്യാപിക്കുകയും അതിലൂടെ കലകൾക്ക് മഞ്ഞനിറം ഉണ്ടാകുകയും ചെയ്യുന്ന രോഗാവസ്ഥ : മഞ്ഞപിത്തം
- കരളിൽ നിർമ്മിക്കപ്പെടുന്ന വിഷവസ്തു : അമോണിയ
- അമോണിയ കാർബൺഡൈ ഓക്സൈഡുമായി കൂടി ചേർന്ന് ഉണ്ടാകുന്ന വസ്തു : യൂറിയ
- കരളിൽ സൂക്ഷിക്കുന്ന കാര്‍ബോഹൈഡ്രേറ്റ് : ഗ്ലൂക്കോജൻ
- മദ്യപാനം മൂലം കരളിലെ കോശങ്ങൾക്കുണ്ടാകുന്ന ജീർണാവസ്ഥ : സിറോസിസ്
മനുഷ്യ ശരീരം - ഹൃദയം
- മനുഷ്യ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ആന്തരിക അവയവമാണ് ഹൃദയം.
- ശരീരത്തിലെ എല്ലാ ഭാഗങ്ങളിലേക്കും രക്തം ശുദ്ധീകരിച്ച് പമ്പ് ചെയ്യുകയാണ് ഈ അവയവത്തിന്റെ പ്രധാന ധർമ്മം
- മനോ നിയന്ത്രണത്തിന്റെ പരിധിക്ക് പുറത്തുള്ള ഈ അവയവം മാംസപേശികൾ കൊണ്ട് നിർമ്മിക്കപ്പെട്ടിരിക്കുന്നു
- ഏകദേശം 250ഗ്രാം മുതൽ 300ഗ്രാം വരെ തൂക്കമുണ്ടാവുന്ന ഹൃദയത്തിനു അവരവരുടെ മുഷ്ടിയോളം വലിപ്പമുണ്ടാകും
- ഹൃദയപേശിയുടെ പുറത്തെ ആവരണത്തെ "എപ്പിക്കാർഡിയം" എന്നും അതിനുള്ളിലെ സഞ്ചിയെ "പെരികാർഡിയം" എന്നും അതിനുള്ളിലെ മാംസപേശിയെ "മയോ കാർഡിയം" എന്നും ഏറ്റവും ഉള്ളിലെ പാളിയെ "എൻഡൊകാർഡിയം" എന്ന് അറിയപ്പെടുന്നു.
- നാലു അറകളുള്ള മനുഷ്യ ഹൃദയത്തിന്റെ മുകൾഭാഗത്തെ രണ്ട് അറകളെ ഏട്രിയ അല്ലെങ്കിൽ ഓറിക്കിളുകൾ (auricles) എന്നും കീഴ്ഭാഗത്തു സ്ഥിതി ചെയ്യുന്ന അറകളെ വെന്ട്രിക്കിളുകള് (ventricles) എന്നും വിളിക്കുന്നു.
- ഏറ്റവും ഭദ്രമായി പ്രകൃത്യാ സൂക്ഷിക്കപ്പെട്ടിരിക്കുന്ന രണ്ട് അവയവങ്ങളിൽ ഒന്നാണ് ഹൃദയം (മറ്റേത് തലച്ചോർ ആണ്).
- ഹൃദയം വിശ്രമാവസ്ഥയിൽ ഓരോ മിനിറ്റിലും പുരുഷന്മാർക്ക് 70-72 തവണയും സ്ത്രീകൾക്ക് 78-82 തവണയും കുഞ്ഞുങ്ങളിൽ ഏകദേശം 130 പ്രാവശ്യവും സ്പന്ദിക്കുന്നുണ്ട്.
- ഓരോ സ്പന്ദനത്തിലും ഹൃദയം ഏകദേശം 72 മില്ലീലിറ്റർ രക്തം പുറത്തേക്ക് പമ്പു ചെയ്യുന്നുണ്ട്
- 1 മിനിറ്റിൽ ഏകദേശം 5 ലിറ്റർ.
- ഓരോ ദിവസവും ശരാശരി 9800 ലിറ്റർ മുതൽ 12600 ലിറ്റർ വരെ രക്തം ഹൃദയം പമ്പ് ചെയ്യുന്നു
- ഹൃദയമാണ് നട്ടെല്ലുള്ള ജീവികളിൽ ഭ്രൂണാവസ്ഥയിൽ വച്ച് ഉണ്ടാവുന്ന ആദ്യത്തെ അവയവം
- നാലു വാൽവുകളാണ് മനുഷ്യ ഹൃദയത്തിലുള്ളത്
- ഹൃദയത്തിൽ രക്തത്തിന്റെ ഒരു ദിശയിലേക്ക് മാത്രമുള്ള സഞ്ചാരം ഏക മുഖങ്ങളായ വാൽവുകളെ ആശ്രയിച്ചാണു നടക്കുന്നത്
- മൈട്രൽ വാൽവ്: ഇടതു എട്രിയത്തിന്റെയും ഇടതു വെൻട്രിക്കിളിന്റെയും ഇടയിൽ കാണുന്ന ഈ വാൽവിനു രണ്ടിതളുകലാണ്
- ട്രൈക്കസ്പിഡ് വാൽവ്: വലത് എട്രിയത്തിന്റെയും വലത് വെൻട്രിക്കിളിന്റെയും ഇടയിൽ കാണുന്നു. വലത്തെ ഏട്രിയവും വെൻട്രിക്കിളും തമ്മിൽ ബന്ധിപ്പിക്കുന്ന കവാടത്തിലെ ഈ വാൽവിനു മൂന്ന് ഇതളുകളാണുള്ളത്
- അയോർട്ടിക് വാൽവ് : മഹാധമനിയുടെ (അയോർട്ടയിലേക്കു തുറക്കുന്ന) കവാടത്തിന്റെ തുടക്കത്തിൽ കാണുന്ന അർദ്ധചന്ദ്രാക്രുതിയിലുള്ള ഈ വാൾവിനു മൂന്ന് ഇതളുകളാണുള്ളത്
- പൾമണറി വാൽവ് : ശ്വാസകോശ ധമനിയുടെ ( പൾമൊണറി ആർട്ടറിയുടെ ) തുടക്കത്തിൽ കാണുന്ന വാൽവിനെ 'പൾമൊണറി വാൽവ്' എന്നു വിളിക്കുന്നു. അർദ്ധചന്ദ്രാക്രുതിയിലുള്ള ഈ വാൾവിനു മൂന്ന് ഇതളുകളാണുള്ളത്
- ഹൃദയമിടിപ്പ് പരിശോധിക്കുന്നതിന് സ്റ്റെതോസ്കോപ്പ് എന്ന ഉപകരണം ഉപയോഗിക്കുന്നു.
ഏപ്രിൽ 30, 2020
ഒരു രാജ്യം മറ്റൊരു രാജ്യത്തിൻറെ ദേശീയഗാനമാണ് ഔദ്യോഗികമായി ഉപയോഗിക്കുന്നത്. ഏതാണ് ആ രാജ്യം❓
ഒരു രാജ്യം മറ്റൊരു രാജ്യത്തിൻറെ ദേശീയഗാനമാണ് ഔദ്യോഗികമായി ഉപയോഗിക്കുന്നത്. ഏതാണ് ആ രാജ്യം❓
ശരിയായ ഉത്തരം : സൈപ്രസ്
**********************************************************************
🔹ഒരു ദേശത്തിന്റെ ചരിത്രവും സംസ്കാരവും ത്യാഗവും നേട്ടങ്ങളും സ്മരണയിൽ കൊണ്ടുവരുകയും, ഇവയെയൊക്കെ പുകഴ്ത്തുകയും ചെയ്യുന്ന സംഗീത രചനയാണ് ദേശീയഗാനം.
🔹ആന്തമറ്റോളജി എന്നാണ് ദേശീയ ഗാനങ്ങളെക്കുറിച്ചുളള പഠനം അറിയപ്പെടുന്നത്
🔹സ്വന്തമായി ദേശീയ ഗാനമില്ലാത്ത ലോകത്തെ ഏക രാജ്യമായ സൈപ്രസ് ഗ്രീസിന്റെ ദേശീയ ഗാനമാണ് ഔദ്യോഗികമായി ഉപയോഗിക്കുന്നത്
🔹കിമി ഗാ യോ എന്ന ജപ്പാന്റെ ദേശീയഗാനമാണ് ഏറ്റവും പഴക്കമുളള ദേശീയഗാനമായി കരുതപ്പെടുന്നത്
🔹ദ വില്യം - Het Wilhelmus (English translation: The William) എന്ന നെതര്‍ലന്‍ഡ്സിലെ ദേശീയഗാനമാണ് കൃത്യമായ സംഗീതം നല്കപ്പെട്ട ഏറ്റവും പഴയ ദേശീയഗാനം
🔹കാനഡക്ക് ഇംഗ്ലീഷ്,ഫ്രഞ്ച് എന്നീ ഭാഷകളിൽ ദേശീയഗാനങ്ങളുണ്ട്
🔹ഉഗാണ്ടയുടെ ദേശീയ ഗാനമാണ് ഏറ്റവും കുറഞ്ഞ ദൈർഘ്യം ദേശീയ ഗാനം
🔹ഗ്രീസിന്റെ ദേശീയ ഗാനത്തിനാണ് ഏറ്റവും കൂടുതൽ വരികളുള്ളത്
🔹ദക്ഷിണാഫ്രിക്കയുടെ ദേശീയ ഗാനത്തിൽ അഞ്ചു ഭാഷകൾ ഉപയോഗിച്ചിട്ടുണ്ട്
🔹ഉറുഗ്വായ് യുടെ ദേശീയ ഗാനം ആലപിക്കാനാണ് ഏറ്റവും കൂടുതൽ സമയംവേണ്ടത്
🔹ന്യൂസിലാൻഡ് ആണ് രണ്ട് ദേശീയ ഗാനമുള്ള ലോകത്തിലെ ഏക രാജ്യം
🔹ബംഗ്ലാദേശിന്റെ ദേശീയ ഗാനമായ അമർ സോന ബംഗ്ല രചിച്ചത് ടാഗോർ ആണ്
🔹സ്പെയിനിന്റെ ദേശീയ ഗാനമായ ദി റോയൽ മാർച്ച് നു വരികളില്ലാതെ സംഗീതം മാത്രമുള്ളത്
🔹ഓസ്ട്രിയയുടെ ദേശീയ ഗാനം ലോക പ്രശസ്ത സംഗീതജ്ഞൻ മൊസാർട്ട് രചിച്ചു എന്നു കരുതപ്പെടുന്നു
🔹ലാ മാഴ്സെയില്ലസ് എന്നാണ് ഫ്രാൻസിന്റെ ദേശീയ ഗാനം അറിയപ്പെടുന്നത്
🔹എനോക്മൻ കായിസോൻ ടോങ ആണ് ടാൻസാനിയ ,സാംബിയ എന്നീ രാജ്യങ്ങളുടെ ദേശീയ ഗാനം രചിച്ചത്

മനുഷ്യ ശരീരം - Part 1
👉🏻ജീവനുള്ള വസ്തുക്കളെ സംബന്ധിച്ചിടത്തോളം സമഗ്രമായ ഭൗതിക ഘടകമാണ് ശരീരം.
👉🏻മനുഷ്യ ശരീരം പ്രധാനമായും തല, കഴുത്ത്, ഉടൽ, കൈകാലുകൾ എന്നിവ അടങ്ങിയതാണ്.
👉🏻മനുഷ്യ ശരീരം ഹൈഡ്രജൻ, ഓക്സിജൻ, കാർബൺ, കാത്സ്യം, ഫോസ്ഫറസ് തുടങ്ങിയ മൂലകങ്ങൾ കൊണ്ടാണു നിർമ്മിക്കപ്പെട്ടിരിക്കുന്നത്.
👉🏻ശരീരത്തിന് ആകൃതിയും സംരക്ഷണവും നൽകുന്ന ചട്ടക്കൂടാണ് അസ്ഥികൂടം.
👉🏻മനുഷ്യന്റെ പ്രധാന അംഗ വ്യൂഹങ്ങളിൽ ഒന്നാണ് ചർമ്മം അഥവാ തൊലി (Skin). ശരീത്തിനു കെട്ടുറപ്പു നല്കുവാനും ശരീത്തിന്റെ ശീതോഷ്ണ നില കാത്തു സൂക്ഷിക്കുവാനും ചർമ്മം സഹായിക്കുന്നു.
👉🏻ഒരു പ്രത്യേക ധർമം നിർവഹിക്കുന്ന വ്യതിരിക്ത ശരീര ഭാഗമാണ് അവയവം
👉🏻മസ്തിഷ്കം, ഹൃദയം, കരൾ, ആമാശയം, വൃക്ക, ശ്വാസകോശം, വൻകുടൽ തുടങ്ങിയവ ആന്തരിക അവയവങ്ങളും കണ്ണ്, മൂക്ക്, ചെവി, കൈ, കാൽ, തല, നാവ്, പല്ല് തുടങ്ങിയവ ബാഹ്യ അവയവങ്ങളും രക്തചംക്രമണ വ്യവസ്ഥയും നാഡീ വ്യൂഹങ്ങളും അസ്ഥികളും അടങ്ങിയതാണ് മനുഷ്യ ശരീരം.
👉🏻മനുഷ്യശരീരത്തില്‍ 639 പേശികളുണ്ട്. ജീവികളുടെ മൊത്തത്തിലുളള ചലനങ്ങളെയും, അവയവങ്ങളുടെ സവിശേഷ ചലനങ്ങളെയും സഹായിക്കുന്നത് പേശികളാണ്
👉🏻കണ്ണ്, ചെവി, മൂക്ക്, നാവ്, ത്വക്ക് എന്നീ ഇന്ദ്രിയങ്ങള്‍ ആണ് ശരീരത്തിന്റെ പുറത്തുനിന്നുളള വിവരങ്ങള്‍ അല്ലെങ്കില്‍ ചുറ്റുപാടിലുളള മാറ്റത്തെ തലച്ചോറിലെത്തിക്കുന്ന അവയവങ്ങൾ
👉🏻മസ്തിഷ്കത്തിന്റെ വിവിധ ഭാഗങ്ങളും, മസ്തിഷ്കത്തില്‍ നിന്നും ഉത്ഭവിക്കുന്ന 12 ജോഡി മസ്തിഷ്ക തന്ത്രികളും, സുഷുമ്നാ നാഡിയും അതില്‍ നിന്നും ബഹിര്‍ഗമിക്കുന്ന 31 ജോഡി സുഷുമ്നാ തന്ത്രികളും അടങ്ങിയതാണ് മനുഷ്യ ശരീരത്തിലെ നാഡീവ്യൂഹം.
👉🏻മുതിർന്ന മനുഷ്യരിൽ 206 അസ്ഥികളും കുട്ടികളിൽ 270 അസ്ഥികളും ആണ്. പ്രായ പൂർത്തിയായ മനുഷ്യന്റെ ഭാരത്തിന്റെ 14% അസ്ഥിയുടെ ഭാരമാണ്.

ഏപ്രിൽ 29, 2020
കേരളം അടിസ്ഥാന വിവരങ്ങൾ - പാർട്ട് 1
കേരളം അടിസ്ഥാന വിവരങ്ങൾ - പാർട്ട് 1
കേരളം അടിസ്ഥാന വിവരങ്ങൾ - പാർട്ട് 2
കേരളം അടിസ്ഥാന വിവരങ്ങൾ - പാർട്ട് 3
കേരളം അടിസ്ഥാന വിവരങ്ങൾ - പാർട്ട് 2
കേരളം അടിസ്ഥാന വിവരങ്ങൾ - പാർട്ട് 3
<><><><><><><><><><><><><><><><><><><><><><><><><><><><><><><><>
- കേരളത്തിന്റെ വിസ്തീർണ്ണം : 38,863 ചതുരശ്ര കിലോമീറ്റർ
- ഏറ്റവും വലിയ ജില്ല : പാലക്കാട്
- ഏറ്റവും ചെറിയ ജില്ല : ആലപ്പുഴ
- ആകെ നദികൾ : 44
- പടിഞ്ഞാറോട്ട് ഒഴുകുന്ന നദികൾ : 41
- കിഴക്കോട്ട് ഒഴുകുന്ന നദികൾ : 3
- തീരദേശത്തിന്റെ നീളം? : 580 കി.മീ.
- ആകെ കായലുകൾ : 34
- നിയമസഭാംഗങ്ങൾ : 141
- തിരഞ്ഞെടുക്കപ്പെടുന്ന നിയമസഭാംഗങ്ങൾ : 140
- നോമിനേറ്റു ചെയ്യപ്പെട്ട നിയമസഭാംഗം : 1
- ലോക്സഭാ മണ്ഡലങ്ങൾ : 20
- രാജ്യസഭാംഗങ്ങൾ : 9
- ആകെ ഗ്രാമപ്പഞ്ചായത്തുകൾ : 941
- ആകെ മുനിസിപ്പൽ കോർപ്പറേഷനുകൾ : 6
- ആകെ മുനിസിപ്പാലിറ്റികൾ : 87
- ഏറ്റവും ഒടുവിൽ നിലവിൽ വന്ന കോർപ്പറേഷൻ : കണ്ണൂർ
- ആകെ ബ്ലോക്കു പഞ്ചായത്തുകൾ : 152
- ആകെയുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ എണ്ണം : 1209
- 31.നീളംകൂടിയ നദി : പെരിയാർ
- ഏറ്റവും വലിയ കായൽ : വേമ്പനാട്ട് കായൽ
- ഏറ്റവും വലിയ ശുദ്ധജലതടാകം : ശാസ്താംകോട്ട കായൽ
- ഉയരംകൂടിയ കൊടുമുടി : ആനമുടി (2695 മീറ്റർ)
- ഏറ്റവും ഒടുവിൽ രൂപമെടുത്ത ജില്ല : കാസർകോട്
- സാക്ഷരതാ നിരക്ക്ഏറ്റവും കുറഞ്ഞ ജില്ല : പാലക്കാട്
ഏപ്രിൽ 27, 2020
വിസ്മയങ്ങളുടെ കലവറയായ കടല്‍ - Part 2
വിസ്മയങ്ങളുടെ കലവറയായ കടല്‍ - Part 1
- രണ്ടായിരാമാണ്ടു വരെ നാലു സമുദ്രങ്ങളാണ് അംഗീകരിക്കപ്പെട്ടിരുന്നത്
- പസഫിക് സമുദ്രം(ശാന്തസമുദ്രം),
- അറ്റ്ലാന്റിക് സമുദ്രം
- ഇന്ത്യൻ മഹാ സമുദ്രം
- ആർട്ടിക് സമുദ്രം
- എന്നാൽ, രണ്ടായിരാമാണ്ടിൽ അന്റാർട്ടിക്കയുടെ ചുറ്റിലുമായി ഏകദേശം 60 ഡിഗ്രി അക്ഷാംശം വരെ വ്യാപിച്ചു കിടക്കുന്ന തെക്കൻ സമുദ്രം (Southern Ocean) അന്റാർട്ടിക്, ഇന്റർ നാഷണൽ ഹൈഡ്രോഗ്രാഫിക് ഓർഗനൈസേഷൻ കണ്ടെത്തിയതോടെ സമുദ്രങ്ങൾ അഞ്ചായി ഉയർന്നു
- അറ്റ്ലാന്റിക് - പസഫിക് സമുദ്രങ്ങളെ ഭൂമധ്യരേഖയ്ക്കു മുകളിലും താഴെയുമായി വിഭജിച്ച് സമുദ്രങ്ങളുടെ എണ്ണം ഏഴായി കണക്കാക്കുന്ന രീതിയുമുണ്ട്. ഭൂമധ്യരേഖയ്ക്കു മുകളിൽ വടക്കൻ അറ്റ്ലാന്റിക്കും വടക്കൻ പസഫിക്കും താഴെ തെക്കൻ അറ്റ്ലാന്റിക്കും തെക്കൻ പസഫിക്കും എന്ന രീതിയിലാണത്
- തീരപ്രദേശമില്ലാത്ത ലോകത്തിലെ ഏക കടൽ നോർത്ത് അറ്റ്ലാന്റിക് സമുദ്രത്തിൽ നാലു വശങ്ങളിലും സമുദ്ര പ്രവാഹങ്ങളാൽ ചുറ്റപ്പെട്ട, ഏതാണ്ട് 3200 കിലോമീറ്റർ നീളവും 1100 കിലോമീറ്റർ വീതിയുമുള്ള സർഗാസോ കടലാണ്
- കടലിനുള്ളിൽ സ്ഥിതി ചെയ്യുന്ന മറ്റൊരു കടൽ ആണ് സർഗ്ഗാസോ കടൽ
- ഈ കടലിൽ സർഗോസം ഗണത്തിൽപ്പെട്ട (സർഗാസം നാറ്റൻസ് ) തവിട്ടു നിറത്തിലുള്ള കടൽ സസ്യം (algae ) നിറഞ്ഞു പൊങ്ങിക്കിടക്കുന്നത് കൊണ്ടാണ് ഈ പേര് വരാൻ കാരണം.
- സമുദ്ര നിരപ്പിൽ നിന്നും ഏറ്റവും താഴ്ചയിൽ സ്ഥിതിചെയ്യുന്ന ലവണ തടാകം : ചാവുകടൽ (Dead Sea) => ജോർദ്ദാൻ, ഇസ്രയേൽ
- ലവണാംശം ഏറ്റവും കൂടുതലുള്ള തടാകം : ചാവുകടൽ (Dead Sea)
- ലവണത്വം ഏറ്റവും കൂടുതലുളള കടൽ : ചെങ്കടൽ
- ലവണത്വം ഏറ്റവും കുറവുളള കടൽ : ബാൾട്ടിക് കടൽ
- ഏറ്റവും വലിയ സമുദ്രം : പസഫിക് സമുദ്രം
- മഹാസമുദ്രങ്ങളിൽ ഏറ്റവും ആഴമേറിയ സമുദ്രം : പസഫിക് സമുദ്രം
- ഏറ്റവും കൂടുതൽ ജലം ഉൾക്കൊള്ളുന്ന സമുദ്രം : പസഫിക് സമുദ്രം
- ഏറ്റവും കൂടുതൽ ദ്വീപുകൾ ഉള്ള സമുദ്രം : പസഫിക് സമുദ്രം
- ഏറ്റവും കൂടുതൽ അഗ്നിപർവ്വതങ്ങൾ കാണപ്പെടുന്ന സമുദ്രം : പസഫിക് സമുദ്രം
- പസഫിക് സമുദ്രം കണ്ടെത്തിയത് : വാസ്കോ ന്യൂനസ് ബെൽബോവ
- പസഫിക് സമുദ്രത്തിന് ശാന്തസമുദ്രം എന്ന പേര് നൽകിയ വ്യക്തി : ഫെർഡിനാന്റ് മഗല്ലൻ
- പസഫിക്സ് സമുദ്രത്തിന്റെ വിസ്തൃതി : 165.2 ലക്ഷം ചതുരശ്ര കിലോമീറ്റർ
- പസഫിക്സ് സമുദ്രത്തിന്റെ വിസ്തൃതി ലോകത്തിന്റെ ആകെ വിസ്തൃതിയുടെ എത്ര ഭാഗമാണ് : മൂന്നിലൊന്ന് ഭാഗം
- പസഫിക് സമുദ്രത്തിന്റെ ശരാശരി ആഴം : 4280 മീറ്റർ
- ലോകത്തിൽ ഏറ്റവുമധികം അഗ്നിപർവ്വത സ്ഫോടനങ്ങളും ഭൂകമ്പങ്ങളും ഉണ്ടാകുന്ന മേഖലയായ ‘റിങ് ഓഫ് ഫയർ’ കാണപ്പെടുന്നത് : പസഫിക് സമുദ്രത്തിൽ
- പസഫിക്കിലെ ഏറ്റവും ആഴമുള്ള ഭാഗം : ചലഞ്ചർ ഗർത്തം (ആഴം : 11033 m)
- ചലഞ്ചർ ഗർത്തം ആദ്യമായി കണ്ടെത്തിയത് : ബ്രിട്ടീഷ് നാവിക ഗവേഷണ കപ്പൽ HMS ചലഞ്ചർ(1951)
- ചലഞ്ചർ ഗർത്തത്തിൽ ആദ്യമായി എത്തിയ ഗവേഷകർ : ജാക്വിസ് പിക്കാർഡ്, ഡോൺ വാൽഷ്
- ചലഞ്ചർ ഗർത്തത്തിലേക്ക് ഒറ്റയ്ക്ക് യാത്ര ചെയ്ത ആദ്യ മനുഷ്യൻ : ജെയിംസ് കാമറൂൺ (പ്രശസ്ത സംവിധായകൻ)
- ജയിംസ് കാമറോണിനെ ചലഞ്ചർ ഗർത്തത്തിൽ എത്തിച്ച അന്തർവാഹിനി : ഡീപ് സീ ചലഞ്ചർ
വിസ്മയങ്ങളുടെ കലവറയായ കടല്‍ - Part 1
വിസ്മയങ്ങളുടെ കലവറയായ കടല്‍ - Part 2
- ഭൂമിയിലെ ജലസ്രോതസ്സുകളിൽ ഏറ്റവു പ്രധാനപ്പെട്ടതാണ് സമുദ്രങ്ങൾ.
- ഭൂമിക്ക് നീലഗ്രഹം എന്ന ഇരട്ടപ്പേര് വന്നതുപോലും സമുദ്രത്തിന്റെ സാന്നിധ്യം ഒന്നുകൊണ്ടുമാത്രമാണ്
- ഭൂമിക്ക് നീലഗ്രഹം എന്ന ഇരട്ടപ്പേര് വന്നതുപോലും സമുദ്രത്തിന്റെ സാന്നിധ്യം ഒന്നുകൊണ്ടുമാത്രമാണ്......ഭൂമിയിലെ വിശാലമായ സമുദ്ര ഭാഗങ്ങളെല്ലാം തന്നെ പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നവയാണ്
Read more at: https://www.mathrubhumi.com/print-edition/vidya/vidhya-1.3851561 - ഭൂമിയിൽ ജീവൻ ഉദയം ചെയ്തതും സമുദ്രത്തിൽനിന്നുതന്നെയെന്ന് പഠനങ്ങൾ പറയുന്നു
- വൻകരകൾക്കും ദ്വീപുകൾ അല്ലെങ്കിൽ ദ്വീപു സമൂഹങ്ങൾക്കു ചുറ്റുമായും പരന്നു കിടക്കുന്ന ബൃഹത്തായ ലവണ ജലാശയങ്ങളാണ് സമുദ്രങ്ങൾ (Oceans)
- സമുദ്രമെന്നത് സ്വാഭാവികമായും പല കടലുകളും ചെറുഉൾക്കടലുകളും (Gulfs), കടലിടുക്കുകളും (Bays), ബേസിനുകളും (Basins) ചേർന്നതാണ്.
- വൻസമുദ്രങ്ങളുടെ ഏതെങ്കിലും ചെറിയഭാഗം ഒറ്റപ്പെട്ട് കാണപ്പെടുന്നതാണ് കടൽ(sea)
- അന്താരാഷ്ട്ര സമുദ്ര ദിനം : ജൂൺ 8
- സമുദ്രങ്ങളെക്കുറിച്ചുള്ള പഠനം : ഓഷ്യാനോഗ്രാഫി
- സമുദ്ര ജലത്തിന്റെ ശരാശരി ഊഷ്മാവ് : 17°C
- തീരപ്രദേശമില്ലാത്ത ലോകത്തിലെ ഏക കടൽ : സർഗാസോ കടൽ
- സർഗാസോ കടൽ സ്ഥിതിചെയ്യുന്ന സമുദ്രം : ഉത്തര അറ്റ്ലാന്റിക് സമുദ്രം
- സർഗാസോ കടൽ അറിയപ്പെടുന്നത് : ജൈവ മരുഭൂമി
- സമുദ്രങ്ങൾ ഏത് മഹാസമുദ്രത്തിൽ നിന്നാണ് ഉടലെടുത്തിട്ടുള്ളത് : പന്തലാസ
- മൂന്ന് സമുദ്രങ്ങളുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങൾ : കാനഡ, അമേരിക്ക (അറ്റ്ലാന്റിക്, പസഫിക്, ആർട്ടിക്)
- സമുദ്രത്തിന്റെ ആഴം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങൾ : എക്കോ സൗണ്ടർ, ഫാത്തോ മീറ്റർ, സോണാർ
- ഏറ്റവും വലിയ പവിഴപ്പുറ്റ് : ഗ്രേറ്റ് ബാരിയർ റീഫ് (ആസ്ട്രേലിയ)
- മത്സ്യബന്ധനത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന രാജ്യം : ചൈന
- മത്സ്യകയറ്റുമതിയിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന രാജ്യം : ചൈന
- മത്സ്യബന്ധനത്തിന് പ്രശസ്തമായ ഗ്രാന്റ് ബാങ്ക്സ് സ്ഥിതി ചെയ്യുന്നത് : ന്യൂഫൗണ്ട്ലാന്റ് (കാനഡ)
- സമുദ്രത്തിൽ അടങ്ങിയിരിക്കുന്ന ലവണാംശത്തിന്റെ സാന്ദ്രീകരണം : ലവണത്വം
- ലവണാംശം രേഖപ്പെടുത്തുന്ന ഏകകം : Parts per thousand (‱)
- കടൽ ജലത്തിന്റെ ശരാശരി ലവണാംശം : 35‱ (അതായത് 1000 ഗ്രാം ജലത്തിൽ 35 ഗ്രാം ലവണം ഉണ്ട്)
- സമുദ്രത്തിന്റെ ദൂരം അളക്കുന്ന യൂണിറ്റ് : നോട്ടിക്കൽ മൈൽ => 1 നോട്ടിക്കൽ മൈൽ 1.85 km
- സമുദ്രത്തിന്റെ ആഴം അളക്കുന്ന യൂണിറ്റ് : ഫാത്തം => 1 ഫാത്തം-6 അടി (1.8 മീറ്റർ)
- കപ്പലുകളുടെ വേഗത അളക്കുന്ന യൂണിറ്റ് : നോട്ട് (Knot) => 1 നോട്ട് 1.852 km/hr.
- സമുദ്രജലത്തിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന ലാവണം : സോഡിയം ക്ലോറൈഡ്
ഏപ്രിൽ 25, 2020
രസതന്ത്രത്തിനും സമാധാനത്തിനും നൊബേൽ സമ്മനം നേടിയ ഏക വ്യക്തി ആരാണ്❓
രസതന്ത്രത്തിനും സമാധാനത്തിനും നൊബേൽ സമ്മനം നേടിയ ഏക വ്യക്തി ആരാണ്❓
🔹1901 ഫെബ്രുവരി 28 നു USAയിലെ പോർട്ട്ലാൻഡിൽ ജനിച്ച ലൈനസ് പോളിംഗ് ക്വാണ്ടം രസതന്ത്രജ്ഞനായിരുന്നു
🔹1954ൽ രസതന്ത്രത്തിനുള്ള നോബൽ സമ്മാനം നേടിയ ഇദ്ദേഹത്തിന്റെ അമൂല്യ സംഭാവനകൾ ശാസ്ത്ര ലോകത്തിനു വിലമതിക്കാനാവാത്തതാണ്
🔹1962-ൽ സമാധാനത്തിനുള്ള നോബൽ സമ്മാനവും അദ്ദേഹത്തിന് ലഭിച്ചു
🔹രണ്ട് പ്രാവശ്യം നോബൽ സമ്മാനം നേടിയ നാലു പേരിൽ ഒരാളാണ് ലൈനസ് പോളിംഗ് - ജോൺ ബാർഡീൻ, മേരി ക്യൂറി, ഫ്രെഡെറിക്ക് സാംഗർ എന്നിവരാണ് മറ്റുള്ള മൂന്നുപേർ
🔹ചരിത്രത്തിൽ ആദ്യമായി വ്യത്യസ്ത മേഖലകളിൽ മറ്റാരുമായും പങ്കുവയ്ക്കാതെ രണ്ട് നൊബേൽ സമ്മാനങ്ങൾ നേടിയ വ്യക്തിയാണ് ലിനസ് പോളിങ് (Linus Pauling)...
🔹മോളിക്യുലാർ ബയോളജി എന്ന ഒരു ശാസ്ത്രശാഖയ്ക്ക് തുടക്കംകുറിച്ച അദ്ദേഹം ‘മോളിക്യുലാർ ബയോളജിയുടെ പിതാവ്’ എന്ന പേരിലും അറിയപ്പെടുന്നു.
🔹ഇരുപതാം നൂറ്റാണ്ടിലെ മികച്ച ഇരുപത് ശാസ്ത്രജ്ഞരിൽ ഒരാളായി ശാസ്ത്രലോകം വിലയിരുത്തുന്ന വ്യക്തിയായ ഇദ്ദേഹം ക്വാണ്ടം രസതന്ത്രം, മോളിക്യുലർ ബയോളജി, ഓർത്തോ മോളിക്യുലർ മെഡിസിൻ എന്നീ മേഖലകളിൽ പരീക്ഷണങ്ങൾ നടത്തിയ ആദ്യ കാല ശാസ്ത്രജ്ഞരിൽ ഒരാളാണ്
🔹ആറ്റങ്ങളും തന്മാത്രകളും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും ഇലക്ട്രോൺ നെഗറ്റിവിറ്റിയെക്കുറിച്ചും അദ്ദേഹത്തിന്റെ നിരീക്ഷണങ്ങളും കണ്ടെത്തലുകളും രസതന്ത്ര ശാസ്ത്ര ശാഖയ്ക്ക് ഒരു കുതിപ്പിനു കാരണമായി
🔹ആണവ പരീക്ഷണങ്ങൾക്ക് എതിരായ നിലപാടുകൾ അദ്ദേഹത്തിനു നിരവധി ശത്രുക്കളെയും നേടിക്കൊടുത്തു
🔹രണ്ടാം ലോക മഹായുദ്ധത്തിൽ അമേരിക്ക ജപ്പാനെതിരെ ആറ്റം ബോബ് പ്രയോഗിച്ചതിൽ ലിനസ് പോളിങ്ങിന്റെ നേതൃത്വത്തിൽ വ്യാപക പ്രതിഷേധം ഉയർന്നു.
🔹അമേരിക്കൻ ഭരണാധികാരികളുടെ കണ്ണിലെ കണ്ണിലെ കരടായി മാറിയ അദ്ദേഹത്തിന് ഒരു സമയത്ത് രാജ്യം വിട്ടു പോകാൻ പാസ്പോർട്ട് വരെ നിഷേധിച്ചു
🔹1957ൽ ലോകമെമ്പാടുമുള്ള പതിനൊന്നായിരം ശാസ്ത്രജ്ഞരിൽ നിന്നും ഒപ്പുശേഖരണം നടത്തിയ ലൈനസ് പോളിങ്ങ് ആണവായുധങ്ങൾക്കെതിരെ ഐക്യരാഷ്ട്ര സഭയ്ക്ക് ഒരു ഭീമ ഹർജി സമർപ്പിച്ചു...
🔹1958ൽ ‘നോ മോർ വാർ’ എന്നൊരു പുസ്തകവും അദ്ദേഹം പുറത്തിറക്കി.
🔹1962 ഒക്ടോബർ 10ന് ആണവ നിർവ്യാപന നിയമം നിലവിൽ വന്ന ദിവസമാണ് സ്വീഡനിലെ നൊബേൽ പുരസ്കാര സമിതി അദ്ദേഹത്തിന് 1962ലെ സമാധാനത്തിനുള്ള നൊബേൽ സമ്മാനം പ്രഖ്യാപിക്കുന്നത്.
🔹1994 ഓഗസ്റ്റ് 19 നു മരണപ്പെട്ടു

ലോകത്തിൽ ആദ്യമായി വിജയകരമായ വൃക്ക മാറ്റിവെയ്ക്കൽ ശസ്ത്രക്രീയ നടത്തിയത് ആരാണ്❓
ലോകത്തിൽ ആദ്യമായി വിജയകരമായ വൃക്ക മാറ്റിവെയ്ക്കൽ ശസ്ത്രക്രീയ നടത്തിയത് ആരാണ്❓
ശരിയായ ഉത്തരം : ജോസഫ് എഡ്വേഡ് മുറെ
🔹ലോകത്ത് ആദ്യമായി വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയ ഡോക്ടറാണ് ജോസഫ് മുറെ (ജോസഫ് എഡ്വേഡ് മുറെ)
🔹1919 ഏപ്രിൽ 1 നു ജനിച്ച ജോസഫ് മുറെയ്ക്ക് ആരോഗ്യ രംഗത്തെ മികച്ച സംഭാവനകൾ മാനിച്ചു 1990ൽ നോബൽ പുരസ്ക്കാരം ലഭിച്ചിട്ടുണ്ട്
🔹2012 നവംബർ 26 നു മുറെ മരണപെട്ടു
🔹വൃക്ക മാറ്റി വയ്ക്കല്‍ (Kidney transplantation or renal transplantation) എന്നത് സ്ഥായിയായ വൃക്കസ്തംഭനം ഉണ്ടാകുന്ന അവസ്ഥയില്‍ ചെയ്യാവുന്ന ഏറ്റവും മികച്ച ചികിത്സയാണ്
🔹അമേരിക്കൻ മെഡിക്കൽ ഗവേഷകനായ സൈമൺ ഫ്ലെക്സ്നറാണ് വൃക്ക മാറ്റിവയ്ക്കൽ സാധ്യതയെക്കുറിച്ച് ആദ്യം പരാമർശിച്ചത്
🔹1907 ൽ ചിക്കാഗോ സർവകലാശാലയിൽ ടെൻഡൻസീസ് ഇൻ പാത്തോളജി (Tendencies in Pathology) എന്ന തന്റെ പ്രബന്ധം വായിച്ചപ്പോൾ അത് സാധ്യമാകുമെന്ന് പ്രഖ്യാപിച്ചു
✳️1933-ൽ സോവിയറ്റ് യൂണിയനിലെ കെർസണിൽ നിന്നുള്ള സർജൻ യൂറി വൊറോണി ആദ്യത്തെ മനുഷ്യ വൃക്ക മാറ്റിവയ്ക്കൽ ശ്രമിച്ചു, മരണപ്പെട്ട ദാതാവിൽ നിന്ന് ആറ് മണിക്കൂർ മുമ്പ് നീക്കം ചെയ്ത വൃക്ക ഉപയോഗിച്ച് തുടയിലേക്ക് വീണ്ടും നട്ടുപിടിപ്പിച്ചു. വൃക്കയും ചർമ്മവും തമ്മിലുള്ള ബന്ധം ഉപയോഗിച്ച് അദ്ദേഹം വൃക്കകളുടെ പ്രവർത്തനം അളന്നു. ഗ്രാഫ്റ്റ് സ്വീകർത്താവിന്റെ രക്ത ഗ്രൂപ്പുമായി പൊരുത്തപ്പെടാത്തതിനാൽ നിരസിക്കപ്പെട്ടു, അദ്ദേഹത്തിന്റെ രോഗി രണ്ട് ദിവസത്തിന് ശേഷം മരിച്ചു
✳️ഇല്ലിനോയിസിലെ എവർഗ്രീൻ പാർക്കിലെ ലിറ്റിൽ കമ്പനി ഓഫ് മേരി ഹോസ്പിറ്റലിലെ ഡോ. റിച്ചാർഡ് ലോലർ, പോളിസിസ്റ്റിക് വൃക്ക രോഗമുള്ള 44 കാരിയായ രൂത്ത് ടക്കറിൽ 1950 ജൂൺ 17 നു വിജയകരമായി ട്രാൻസ്പ്ലാൻറ് നടത്തിയെങ്കിലും രോഗപ്രതിരോധ ചികിത്സകളൊന്നും ലഭ്യമല്ലാത്തതിനാൽ സംഭാവന ചെയ്ത വൃക്ക നിരസിക്കപ്പെട്ടു 10 മാസം കഴിഞ്ഞു രോഗി മരണപ്പെട്ടു
✳️ജീവിച്ചിരിക്കുന്ന രോഗികൾക്കിടയിൽ വൃക്ക മാറ്റിവയ്ക്കൽ 1952 ൽ പാരീസിലെ നെക്കർ ആശുപത്രിയിൽ ജീൻ ഹാംബർഗർ ഏറ്റെടുത്തു, 3 ആഴ്ച കഴിഞ്ഞ് വൃക്ക വീണ്ടും സ്തംഭിച്ചു
✳️ആദ്യത്തെ വിജയകരമായ ട്രാൻസ്പ്ലാൻറ് 1954 ൽ ബോസ്റ്റണിൽ നടന്നു.
✳️1954 ഡിസംബർ 23 ന് ബ്രിഗാം ഹോസ്പിറ്റലിൽ നടത്തിയ ബോസ്റ്റൺ ട്രാൻസ്പ്ലാൻറേഷൻ ജോസഫ് മുറെ, ജെ. ഹാർട്ട്വെൽ ഹാരിസൺ, ജോൺ പി. മെറിൽ തുടങ്ങിയവർ നടത്തി. സ്വീകർത്താവ് ട്രാൻസ്പ്ലാൻറേഷൻ ശേഷം എട്ട് വർഷം ജീവിച്ചു
-------------------------------------------------------------------------------------------------------------
❇️സങ്കീർണ്ണ ഘടനയോടു കൂടിയ വിവിധ തരത്തിലുള്ള ധർമ്മങ്ങളുള്ള ആന്തരീക അവയവങ്ങളാണ് വൃക്കകൾ (Kidney)
❇️യൂറിയ പോലുള്ള അപദ്രവ്യങ്ങളും ധാതു-ലവണങ്ങളും രക്തത്തിൽ നിന്നും നീക്കം ചെയ്ത് ശരീര ദ്രവങ്ങളുടെ ജൈവപരമായ സന്തുലിതാവസ്ഥ നിലനിർത്തുകയാണ് വൃക്കകളുടെ ഏറ്റവും പ്രധാനപ്പെട്ട ധർമ്മം
❇️മനുഷ്യ ശരീരത്തിൽ നെഞ്ചിൻകൂടിനു താഴെ വയറിന്റെ പിൻഭാഗത്തായി കശേരുക്കളുടെ മുൻപിൽ രണ്ട് വശത്തായി ഒരു ജോഡി വൃക്കകൾ സ്ഥിതി ചെയ്യുന്നു.
❇️മനുഷ്യശരീരത്തിന്റെ 0.5% ഭാരം വരുന്ന ഈ അവയവം മുഷ്ടിയോളം വലിപ്പമുള്ളതാണ്.
❇️ഹൃദയം പമ്പു ചെയ്യുന്നതിന്റെ 20% രക്തം വൃക്കകൾ സ്വീകരിക്കുന്നു
❇️ശരീരത്തിലെ ആകമാനം സന്തുലിത സ്ഥിതി നില നിർത്തൽ, ലവണ ഗാഡതാ നിയന്ത്രണം, അമ്ല -ക്ഷാര ക്രമീകരണം, അതികോശ ദ്രാവക വ്യാപ്ത നിയന്ത്രണം, രക്ത മർദ്ദ നിയന്ത്രണം എന്നീ മേഖലകളിൽ വൃക്കകൾക്കുള്ള പങ്ക് വളരെ നിർണായകമാണ്.
❇️ഉപാപചയ പ്രവർത്തനങ്ങളുടെ ഫലമായി കോശങ്ങളിൽ സൃഷ്ടിക്കപ്പെടുന്ന പല തരത്തിലുള്ള പാഴ്വസ്തുക്കളുടെ നിർമാർജ്ജനം വൃക്കകളുടെ സുപ്രധാന ജോലിയാണ്
❇️ബൈകാർബണേറ്റ് (HCO3-) ലവണങ്ങളുടെ നിയന്ത്രണം വഴി വൃക്കകൾ ശരീരത്തിലെ അമ്ള-ക്ഷാര ക്രമീകരണം നിർവഹിക്കുന്നു
❇️വൃക്കയുടെ പ്രധാന ജോലി മാലിന്യങ്ങൾ അരിക്കുകയും പുറന്തള്ളുകയും ചെയ്യുന്നതോടൊപ്പം ശരീരത്തിനാവശ്യമില്ലാത്ത ജലം, ലവണം, ഉഷ്ണ, ദ്രാവകങ്ങൾ ഇവയെല്ലാം മൂത്രത്തിലൂടെ പുറത്തേയ്ക്ക് കളയുകയും ചെയ്യുന്നു.
❇️വൃക്കസ്തംഭനം ഉണ്ടാകുമ്പോൾ മൂത്രത്തിന്റെ അളവ് ഗണ്യമായി കുറയുകയും മൂത്രത്തിന്റെ നിറം മാറുകയും ചെയ്യുന്നു. കൂടാതെ യൂറിയയുടേയും അളവ് പെട്ടന്നു വർദ്ധിക്കുകയും ചെയ്യും. ഈ ജോലികൾ വൃക്കയ്ക്ക് ചെയ്യാൻ സാധിക്കാത്തെ വരുന്ന അവസ്ഥയെ വൃക്കസ്തംഭനം എന്നു പറയുന്നു.
❇️രക്തത്തിലെ ക്രിയാറ്റിനിന്റേയും യൂറിയയുടേയും അളവ് പരിശോധിച്ചാൽ വൃക്കയ്ക്ക് തകരാർ ഉണ്ടോ ഇല്ലയോ എന്നു സ്ഥിതിരികരിക്കാം.
❇️താത്കാലിക വൃക്കസ്തംഭനo എന്നും സ്ഥായിയായ വൃക്കസ്തംഭനം എന്നുമായി വൃക്കസ്തംഭനത്തെ രണ്ടായി തരാം തിരിക്കാം
❇️ശരീരത്തിൽ വൃക്കകളുടെ പ്രവർത്തനം പെട്ടെന്നു കുറയുന്ന സാഹചര്യത്തെ താത്കാലിക വൃക്ക സ്തoഭനം എന്നു പറയുന്നു.
✅പെട്ടെന്നുണ്ടാകുന്ന ഒന്നായത്തിനാൽ തക്ക സമയത്ത് ചികിത്സിച്ചാൽ വൃക്കകളുടെ പ്രവർത്തനം പഴയതുപോലെ വീണ്ടെടുക്കാം
❇️മരുന്നു കൊണ്ട് മാത്രം മാറാതെ വരികയും രോഗ ലക്ഷണങ്ങൾ മൂർച്ഛിക്കുകയും ചെയ്താൽ ഡയാലിസ്റ്റിസ് ചെയ്ത് ശരീരത്തിന്റെ സന്തുലിതാവസ്ഥയെ തിരികെ കൊണ്ടു വരുന്നു
❇️വൃക്കയുടെ പ്രവർത്തനം ശരിരത്തിനു വെളിയിൽ കൃതിമമായി നടത്തുന്നതിന് ഡയാലിസ്റ്റിസ് എന്നു പറയുന്നു
❇️ഹീമോ ഡയാലിസ്റ്റിസ് ( ആശുപത്രികളിൽ ചെയ്യുന്നത് ) പെരിട്ടോണിയൽ ഡയാലിസ്റ്റിസ് (വീട്ടിൽ ചെയ്യുന്നത്)
എന്നിങ്ങനെ ഡയാലിസ്റ്റിസ് രണ്ട് തരത്തിലുണ്ട്
❇️സാവധാനത്തിൽ നാം അറിയാത്തെ പലതരം രോഗങ്ങൾ മൂലം നമ്മുടെ വൃക്കകൾ പൂർണ്ണമായും പ്രവർത്തനരഹിതമാകാം. തകരാറിലാകുന്ന വൃക്ക പിന്നെ ഒരു ചികിത്സ കൊണ്ട് ദേദമാകാത്ത ഒരവസ്ഥയിലെത്തുന്നു.ഇതിനെ വൃക്കസ്തംഭനം (End Stage Kidney Disease) എന്നു പറയുന്നു
✅സ്ഥായിയായ വൃക്കസ്തംഭനം ഉണ്ടാകുന്ന അവസ്ഥയില്‍ ചെയ്യാവുന്ന ഏറ്റവം മികച്ച ചികിത്സയാണ് വൃക്ക മാറ്റി വയ്ക്കല്‍
✅നിയമപരമായി ഒരു രോഗിയടെ മാതാപിതാക്കള്‍, സഹോദരി സഹോദരങ്ങള്‍, ഭാര്യ, ഭര്‍ത്താവ്, മക്കള്‍ എന്നിവര്‍ക്കുമാത്രമേ വൃക്ക ദാനം ചെയ്യാൻ പാടുള്ളൂ

ഏപ്രിൽ 16, 2020
Questions n Answeres : 16 April 2020
- ഒരു
മാതൃകോശം വിഭജിച്ച് രണ്ട് പുത്രികാ കോശങ്ങളായി മാറുന്ന പ്രക്രിയ
👉 ക്രമഭംഗം ( മൈറ്റോസിസ് ) - ആദ്യമായി വൃക്ക മാറ്റിവെയ്ക്കൽ ശസ്ത്രക്രീയ നടത്തിയത് ആര്❓ 👉 ജോസഫ് മുറെ
- ദേശീയപക്ഷി
നിരീക്ഷണ ദിനം❓
👉 നവംബർ 12 - ഹൃദയം വികസിക്കുമ്പോഴുണ്ടാകുന്ന മർദ്ദമാണ്........❓ 👉 ഡയസ്റ്റോളിക് പ്രഷർ
- DNA ഫിംഗർ
പ്രിന്റിന്റെ
പിതാവ്❓ 👉 അലക്
ജെഫ്രി
- ഒരു
ജീവിയുടെ ജനിതക ഘടനയിൽ പെട്ടെന്ന് ഉണ്ടാകുന്നതും, അടുത്ത തലമുറയിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നതുമായ
മാറ്റങ്ങൾ അറിയപ്പെടുന്നത്❓ 👉 ഉൽപ്പരിവർത്തനം
- പ്രകാശസംശ്ലേഷണ
ഫലമായി ഓക്സിജൻ ഉണ്ടാകുന്നു എന്ന് തെളിയിച്ചത് ആര്❓ 👉
പ്രീസ്റ്റിലി
- ജനിതക ശാസ്ത്രത്തിന്റെ പിതാവ് ആര് ❓ 👉 ഗ്രിഗർ ജോൺ മെൻഡൽ
- മനുഷ്യനിലെ
ക്രോമസോമുകളുടെ
എണ്ണം❓ 👉 46
- മനുഷ്യ ജീനോം
പദ്ധതിക്ക്
തുടക്കം കുറിച്ചത് എന്ന്❓ 👉 1990
- KR മീരയുടെ
ആരാച്ചാർ എന്ന നോവലിനു പാശ്ചാത്തലമായ നഗരം ഏത്❓ 👉 കൊൽക്കത്ത
- സമരത്തിന്
ഇടവേളകളില്ല
ആരുടെ ആത്മകഥയാണ്❓ 👉 വി.
എസ് അച്യുതാനന്ദൻ
- മലയാളം
ഏതു ഗോത്രത്തിൽപ്പെടുന്നു
❓ 👉
ദ്രാവിഡ
ഗോത്രം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)