ഏപ്രിൽ 27, 2020

വിസ്‌മയങ്ങളുടെ കലവറയായ കടല്‍ - Part 1

വിസ്‌മയങ്ങളുടെ കലവറയായ കടല്‍  - Part 2
  • ഭൂമിയിലെ ജലസ്രോതസ്സുകളിൽ ഏറ്റവു പ്രധാനപ്പെട്ടതാണ് സമുദ്രങ്ങൾ.
  • ഭൂമിക്ക് നീലഗ്രഹം എന്ന ഇരട്ടപ്പേര് വന്നതുപോലും സമുദ്രത്തിന്റെ സാന്നിധ്യം ഒന്നുകൊണ്ടുമാത്രമാണ്
  • ഭൂമിക്ക് നീലഗ്രഹം എന്ന ഇരട്ടപ്പേര് വന്നതുപോലും സമുദ്രത്തിന്റെ സാന്നിധ്യം ഒന്നുകൊണ്ടുമാത്രമാണ്......

    Read more at: https://www.mathrubhumi.com/print-edition/vidya/vidhya-1.3851561
    ഭൂമിയിലെ വിശാലമായ സമുദ്ര ഭാഗങ്ങളെല്ലാം തന്നെ പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നവയാണ് 
  • ഭൂമിയിൽ ജീവൻ ഉദയം ചെയ്തതും സമുദ്രത്തിൽനിന്നുതന്നെയെന്ന് പഠനങ്ങൾ പറയുന്നു
  • വൻകരകൾക്കും ദ്വീപുകൾ അല്ലെങ്കിൽ ദ്വീപു സമൂഹങ്ങൾക്കു ചുറ്റുമായും പരന്നു കിടക്കുന്ന ബൃഹത്തായ ലവണ ജലാശയങ്ങളാണ് സമുദ്രങ്ങൾ (Oceans)
  • സമുദ്രമെന്നത് സ്വാഭാവികമായും പല കടലുകളും ചെറുഉൾക്കടലുകളും (Gulfs), കടലിടുക്കുകളും (Bays), ബേസിനുകളും (Basins) ചേർന്നതാണ്. 
  • വൻസമുദ്രങ്ങളുടെ ഏതെങ്കിലും ചെറിയഭാഗം ഒറ്റപ്പെട്ട്‌ കാണപ്പെടുന്നതാണ് കടൽ(sea) 
  1. അന്താരാഷ്ട്ര സമുദ്ര ദിനം : ജൂൺ 8 
  2. സമുദ്രങ്ങളെക്കുറിച്ചുള്ള പഠനം : ഓഷ്യാനോഗ്രാഫി
  3. സമുദ്ര ജലത്തിന്റെ ശരാശരി ഊഷ്മാവ് : 17°C
  4. തീരപ്രദേശമില്ലാത്ത ലോകത്തിലെ ഏക കടൽ : സർഗാസോ കടൽ 
  5. സർഗാസോ കടൽ സ്ഥിതിചെയ്യുന്ന സമുദ്രം :  ഉത്തര അറ്റ്ലാന്റിക് സമുദ്രം
  6. സർഗാസോ കടൽ അറിയപ്പെടുന്നത് : ജൈവ മരുഭൂമി 
  7. സമുദ്രങ്ങൾ ഏത് മഹാസമുദ്രത്തിൽ നിന്നാണ് ഉടലെടുത്തിട്ടുള്ളത് :  പന്തലാസ 
  8. മൂന്ന് സമുദ്രങ്ങളുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങൾ : കാനഡ, അമേരിക്ക (അറ്റ്ലാന്റിക്, പസഫിക്, ആർട്ടിക്)
  9. സമുദ്രത്തിന്റെ ആഴം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങൾ : എക്കോ സൗണ്ടർ, ഫാത്തോ മീറ്റർ, സോണാർ
  10.  ഏറ്റവും വലിയ പവിഴപ്പുറ്റ് :  ഗ്രേറ്റ് ബാരിയർ റീഫ് (ആസ്ട്രേലിയ)
  11.  മത്സ്യബന്ധനത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന രാജ്യം :  ചൈന
  12.  മത്സ്യകയറ്റുമതിയിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന രാജ്യം :  ചൈന
  13.  മത്സ്യബന്ധനത്തിന് പ്രശസ്തമായ ഗ്രാന്റ് ബാങ്ക്സ് സ്ഥിതി ചെയ്യുന്നത് :  ന്യൂഫൗണ്ട്ലാന്റ് (കാനഡ)
  14.  സമുദ്രത്തിൽ അടങ്ങിയിരിക്കുന്ന ലവണാംശത്തിന്റെ സാന്ദ്രീകരണം :  ലവണത്വം
  15.   ലവണാംശം രേഖപ്പെടുത്തുന്ന ഏകകം :  Parts per thousand (‱)
  16.  കടൽ ജലത്തിന്റെ ശരാശരി ലവണാംശം :  35‱ (അതായത് 1000 ഗ്രാം ജലത്തിൽ 35 ഗ്രാം ലവണം ഉണ്ട്)
  17.  സമുദ്രത്തിന്റെ ദൂരം അളക്കുന്ന യൂണിറ്റ് :  നോട്ടിക്കൽ മൈൽ => 1 നോട്ടിക്കൽ മൈൽ 1.85 km
  18.  സമുദ്രത്തിന്റെ ആഴം അളക്കുന്ന യൂണിറ്റ് :  ഫാത്തം => 1 ഫാത്തം-6 അടി (1.8 മീറ്റർ)
  19.  കപ്പലുകളുടെ വേഗത അളക്കുന്ന യൂണിറ്റ് :  നോട്ട് (Knot) => 1 നോട്ട് 1.852 km/hr.
  20.  സമുദ്രജലത്തിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന ലാവണം :  സോഡിയം ക്ലോറൈഡ് 











അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ