ഏപ്രിൽ 27, 2020

വിസ്‌മയങ്ങളുടെ കലവറയായ കടല്‍ - Part 2

 വിസ്‌മയങ്ങളുടെ കലവറയായ കടല്‍ - Part 1 
  • രണ്ടായിരാമാണ്ടു വരെ നാലു സമുദ്രങ്ങളാണ് അംഗീകരിക്കപ്പെട്ടിരുന്നത്
    • പസഫിക് സമുദ്രം(ശാന്തസമുദ്രം),
    • അറ്റ്‌ലാന്റിക് സമുദ്രം
    • ഇന്ത്യൻ മഹാ സമുദ്രം
    • ആർട്ടിക് സമുദ്രം
  • എന്നാൽ, രണ്ടായിരാമാണ്ടിൽ അന്റാർട്ടിക്കയുടെ ചുറ്റിലുമായി ഏകദേശം 60 ഡിഗ്രി അക്ഷാംശം വരെ വ്യാപിച്ചു കിടക്കുന്ന തെക്കൻ സമുദ്രം (Southern Ocean) അന്റാർട്ടിക്, ഇന്റർ നാഷണൽ ഹൈഡ്രോഗ്രാഫിക് ഓർഗനൈസേഷൻ കണ്ടെത്തിയതോടെ സമുദ്രങ്ങൾ അഞ്ചായി ഉയർന്നു 
  • അറ്റ്‌ലാന്റിക് - പസഫിക് സമുദ്രങ്ങളെ ഭൂമധ്യരേഖയ്‌ക്കു മുകളിലും താഴെയുമായി വിഭജിച്ച് സമുദ്രങ്ങളുടെ എണ്ണം ഏഴായി കണക്കാക്കുന്ന രീതിയുമുണ്ട്. ഭൂമധ്യരേഖയ്‌ക്കു മുകളിൽ വടക്കൻ അറ്റ്‌ലാന്റിക്കും വടക്കൻ പസഫിക്കും താഴെ തെക്കൻ അറ്റ്‌ലാന്റിക്കും തെക്കൻ പസഫിക്കും എന്ന രീതിയിലാണത് 
  • തീരപ്രദേശമില്ലാത്ത ലോകത്തിലെ ഏക കടൽ നോർത്ത് അറ്റ്ലാന്റിക് സമുദ്രത്തിൽ നാലു വശങ്ങളിലും സമുദ്ര പ്രവാഹങ്ങളാൽ ചുറ്റപ്പെട്ട, ഏതാണ്ട് 3200 കിലോമീറ്റർ നീളവും 1100 കിലോമീറ്റർ വീതിയുമുള്ള  സർഗാസോ കടലാണ്  
  • കടലിനുള്ളിൽ സ്ഥിതി ചെയ്യുന്ന മറ്റൊരു കടൽ ആണ് സർഗ്ഗാസോ കടൽ
  • ഈ കടലിൽ സർഗോസം ഗണത്തിൽപ്പെട്ട (സർഗാസം നാറ്റൻസ് )  തവിട്ടു നിറത്തിലുള്ള കടൽ സസ്യം (algae ) നിറഞ്ഞു പൊങ്ങിക്കിടക്കുന്നത് കൊണ്ടാണ് ഈ പേര് വരാൻ കാരണം.
  1.  സമുദ്ര നിരപ്പിൽ നിന്നും ഏറ്റവും താഴ്ചയിൽ സ്ഥിതിചെയ്യുന്ന ലവണ തടാകം : ചാവുകടൽ  (Dead Sea) => ജോർദ്ദാൻ, ഇസ്രയേൽ
  2. ലവണാംശം ഏറ്റവും കൂടുതലുള്ള തടാകം : ചാവുകടൽ  (Dead Sea)
  3. ലവണത്വം ഏറ്റവും കൂടുതലുളള കടൽ : ചെങ്കടൽ
  4. ലവണത്വം ഏറ്റവും കുറവുളള കടൽ : ബാൾട്ടിക് കടൽ  
  5. ഏറ്റവും വലിയ സമുദ്രം : പസഫിക് സമുദ്രം 
  6. മഹാസമുദ്രങ്ങളിൽ ഏറ്റവും ആഴമേറിയ സമുദ്രം : പസഫിക് സമുദ്രം 
  7. ഏറ്റവും കൂടുതൽ ജലം ഉൾക്കൊള്ളുന്ന സമുദ്രം : പസഫിക് സമുദ്രം 
  8. ഏറ്റവും കൂടുതൽ ദ്വീപുകൾ ഉള്ള സമുദ്രം : പസഫിക് സമുദ്രം 
  9. ഏറ്റവും കൂടുതൽ അഗ്നിപർവ്വതങ്ങൾ കാണപ്പെടുന്ന സമുദ്രം : പസഫിക് സമുദ്രം 
  10. പസഫിക് സമുദ്രം കണ്ടെത്തിയത് : വാസ്കോ ന്യൂനസ് ബെൽബോവ 
  11. പസഫിക് സമുദ്രത്തിന് ശാന്തസമുദ്രം എന്ന പേര് നൽകിയ വ്യക്തി : ഫെർഡിനാന്റ് മഗല്ലൻ
  12. പസഫിക്സ് സമുദ്രത്തിന്റെ വിസ്തൃതി : 165.2 ലക്ഷം ചതുരശ്ര കിലോമീറ്റർ
  13. പസഫിക്സ് സമുദ്രത്തിന്റെ വിസ്തൃതി ലോകത്തിന്റെ ആകെ വിസ്തൃതിയുടെ എത്ര ഭാഗമാണ് : മൂന്നിലൊന്ന് ഭാഗം
  14. പസഫിക് സമുദ്രത്തിന്റെ ശരാശരി ആഴം : 4280 മീറ്റർ 
  15. ലോകത്തിൽ ഏറ്റവുമധികം അഗ്നിപർവ്വത സ്ഫോടനങ്ങളും ഭൂകമ്പങ്ങളും ഉണ്ടാകുന്ന മേഖലയായ ‘റിങ് ഓഫ് ഫയർ’ കാണപ്പെടുന്നത് : പസഫിക് സമുദ്രത്തിൽ
  16. പസഫിക്കിലെ ഏറ്റവും ആഴമുള്ള ഭാഗം : ചലഞ്ചർ ഗർത്തം (ആഴം : 11033 m)
  17. ചലഞ്ചർ ഗർത്തം ആദ്യമായി കണ്ടെത്തിയത് : ബ്രിട്ടീഷ് നാവിക ഗവേഷണ കപ്പൽ HMS ചലഞ്ചർ(1951) 
  18. ചലഞ്ചർ ഗർത്തത്തിൽ ആദ്യമായി എത്തിയ ഗവേഷകർ : ജാക്വിസ് പിക്കാർഡ്, ഡോൺ വാൽഷ് 
  19. ചലഞ്ചർ ഗർത്തത്തിലേക്ക് ഒറ്റയ്ക്ക് യാത്ര ചെയ്ത ആദ്യ മനുഷ്യൻ : ജെയിംസ് കാമറൂൺ (പ്രശസ്ത സംവിധായകൻ) 
  20. ജയിംസ് കാമറോണിനെ ചലഞ്ചർ ഗർത്തത്തിൽ എത്തിച്ച അന്തർവാഹിനി : ഡീപ് സീ ചലഞ്ചർ 




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ