രസതന്ത്രത്തിനും സമാധാനത്തിനും നൊബേൽ സമ്മനം നേടിയ ഏക വ്യക്തി ആരാണ്❓
🔹1901 ഫെബ്രുവരി 28 നു USAയിലെ പോർട്ട്ലാൻഡിൽ ജനിച്ച ലൈനസ് പോളിംഗ് ക്വാണ്ടം രസതന്ത്രജ്ഞനായിരുന്നു
🔹1954ൽ രസതന്ത്രത്തിനുള്ള നോബൽ സമ്മാനം നേടിയ ഇദ്ദേഹത്തിന്റെ അമൂല്യ സംഭാവനകൾ ശാസ്ത്ര ലോകത്തിനു വിലമതിക്കാനാവാത്തതാണ്
🔹1962-ൽ സമാധാനത്തിനുള്ള നോബൽ സമ്മാനവും അദ്ദേഹത്തിന് ലഭിച്ചു
🔹രണ്ട് പ്രാവശ്യം നോബൽ സമ്മാനം നേടിയ നാലു പേരിൽ ഒരാളാണ് ലൈനസ് പോളിംഗ് - ജോൺ ബാർഡീൻ, മേരി ക്യൂറി, ഫ്രെഡെറിക്ക് സാംഗർ എന്നിവരാണ് മറ്റുള്ള മൂന്നുപേർ
🔹ചരിത്രത്തിൽ ആദ്യമായി വ്യത്യസ്ത മേഖലകളിൽ മറ്റാരുമായും പങ്കുവയ്ക്കാതെ രണ്ട് നൊബേൽ സമ്മാനങ്ങൾ നേടിയ വ്യക്തിയാണ് ലിനസ് പോളിങ് (Linus Pauling)...
🔹മോളിക്യുലാർ ബയോളജി എന്ന ഒരു ശാസ്ത്രശാഖയ്ക്ക് തുടക്കംകുറിച്ച അദ്ദേഹം ‘മോളിക്യുലാർ ബയോളജിയുടെ പിതാവ്’ എന്ന പേരിലും അറിയപ്പെടുന്നു.
🔹ഇരുപതാം നൂറ്റാണ്ടിലെ മികച്ച ഇരുപത് ശാസ്ത്രജ്ഞരിൽ ഒരാളായി ശാസ്ത്രലോകം വിലയിരുത്തുന്ന വ്യക്തിയായ ഇദ്ദേഹം ക്വാണ്ടം രസതന്ത്രം, മോളിക്യുലർ ബയോളജി, ഓർത്തോ മോളിക്യുലർ മെഡിസിൻ എന്നീ മേഖലകളിൽ പരീക്ഷണങ്ങൾ നടത്തിയ ആദ്യ കാല ശാസ്ത്രജ്ഞരിൽ ഒരാളാണ്
🔹ആറ്റങ്ങളും തന്മാത്രകളും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും ഇലക്ട്രോൺ നെഗറ്റിവിറ്റിയെക്കുറിച്ചും അദ്ദേഹത്തിന്റെ നിരീക്ഷണങ്ങളും കണ്ടെത്തലുകളും രസതന്ത്ര ശാസ്ത്ര ശാഖയ്ക്ക് ഒരു കുതിപ്പിനു കാരണമായി
🔹ആണവ പരീക്ഷണങ്ങൾക്ക് എതിരായ നിലപാടുകൾ അദ്ദേഹത്തിനു നിരവധി ശത്രുക്കളെയും നേടിക്കൊടുത്തു
🔹രണ്ടാം ലോക മഹായുദ്ധത്തിൽ അമേരിക്ക ജപ്പാനെതിരെ ആറ്റം ബോബ് പ്രയോഗിച്ചതിൽ ലിനസ് പോളിങ്ങിന്റെ നേതൃത്വത്തിൽ വ്യാപക പ്രതിഷേധം ഉയർന്നു.
🔹അമേരിക്കൻ ഭരണാധികാരികളുടെ കണ്ണിലെ കണ്ണിലെ കരടായി മാറിയ അദ്ദേഹത്തിന് ഒരു സമയത്ത് രാജ്യം വിട്ടു പോകാൻ പാസ്പോർട്ട് വരെ നിഷേധിച്ചു
🔹1957ൽ ലോകമെമ്പാടുമുള്ള പതിനൊന്നായിരം ശാസ്ത്രജ്ഞരിൽ നിന്നും ഒപ്പുശേഖരണം നടത്തിയ ലൈനസ് പോളിങ്ങ് ആണവായുധങ്ങൾക്കെതിരെ ഐക്യരാഷ്ട്ര സഭയ്ക്ക് ഒരു ഭീമ ഹർജി സമർപ്പിച്ചു...
🔹1958ൽ ‘നോ മോർ വാർ’ എന്നൊരു പുസ്തകവും അദ്ദേഹം പുറത്തിറക്കി.
🔹1962 ഒക്ടോബർ 10ന് ആണവ നിർവ്യാപന നിയമം നിലവിൽ വന്ന ദിവസമാണ് സ്വീഡനിലെ നൊബേൽ പുരസ്കാര സമിതി അദ്ദേഹത്തിന് 1962ലെ സമാധാനത്തിനുള്ള നൊബേൽ സമ്മാനം പ്രഖ്യാപിക്കുന്നത്.
🔹1994 ഓഗസ്റ്റ് 19 നു മരണപ്പെട്ടു

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ