മലയാളത്തിലെ ആദ്യ ശബ്ദ സിനിമ ഏതാണ്❓
••••••┈┈┈┈•✿❁✿•┈┈┈┈••••••
ഉത്തരം : ബാലൻ
✳മലയാളത്തിലെ ആദ്യത്തെ ശബ്ദ ചലചിത്രമാണ് ബാലൻ.
✳1936-ൽ ടി.ആർ. സുന്ദരം സ്ഥാപിച്ച സേലം മോഡേൺ തിയേറ്റർസുകാരാൽ തയ്യാർ ചെയ്യപ്പട്ടതാണ്.
✳ മലയാളത്തിലെ മൂന്നാമത്തെ ചലച്ചിത്രം കൂടിയാണ് ബാലൻ.
✳1938-ലാണ് ഈ ചലച്ചിത്രം പ്രദർശിപ്പിച്ചത്.
✳ഈ ചിത്രത്തിന്റെ സംവിധായകൻ പാഴ്സി വംശജനായ ഷെവാക്രാം തെച്കാന്ത് നൊട്ടാണി എന്ന എസ്. നെട്ടാണി ആണ്.
✳നാഗർകോവിൽ സ്വദേശിയും അർദ്ധ മലയാളിയുമായ എ. സുന്ദരൻ പിള്ളയാണ് ഇതിന് തുടക്കമിട്ടത്.
✳എ. സുന്ദരത്തിന്റെ "വിധിയും മിസ്സിസ് നായരും" എന്ന ചെറുകഥയെ ആസ്പദമാക്കി മുതുകുളം രാഘവൻപിള്ളയാണ് തിരക്കഥ രചിച്ചത്.
✳ഈ ചലച്ചിത്രം കേരളത്തിനു പുറത്തുവെച്ചാണ് ചിത്രീകരിച്ചത്..ഇതിന്റെ പ്രധാന ലോക്കേഷൻ തിരുനെൽവേലി ആയിരുന്നു.
✳ ഈ ചലച്ചിതം നിർമ്മിക്കുവാൻ ആവശ്യമായ ചെലവ് 50,000 രൂപ ആയിരുന്നു.
✳1937 ഓഗസ്റ്റ് 17-ന് സേലം മോഡൺ സ്റ്റുഡിയോയിൽ വച്ചാണ് ചിത്രീകരണം ആരംഭിച്ചത്.
📝മാനവചരിത്രത്തിലെ ഏറ്റവും വിസ്മയകരമായ കണ്ടുപിടിത്തങ്ങളിൽ ഒന്നാണ് സിനിമ.
📝സിനിമയുടെ പിന്നിലെ ചരിത്രം രസകരമാണ്. ആദ്യകാലങ്ങളില്‍ സിനിമയുമായെത്തിയവരെ ജനം ഭ്രാന്തന്മാരെന്നും മന്ത്രവാദികളെന്നും പറഞ്ഞ് ഓടിച്ചു.
📝വെള്ളത്തുണിയിലെ ചലിക്കുന്ന രൂപങ്ങള്‍ ഭൂതങ്ങളാണെന്ന് അന്ന് പലരും കരുതി.
📝ഫോട്ടോഗ്രഫിയുടെ കണ്ടുപിടിത്തത്തെ തുടര്‍ന്ന് ചലിക്കുന്ന ചിത്രങ്ങള്‍ നിര്‍മിക്കുക എന്നതായി മനുഷ്യന്‍െറ ലക്ഷ്യം.
📝നിശ്ചലചിത്രം പകര്‍ത്താന്‍ കഴിയുമെങ്കില്‍ ചലിക്കുന്ന ചിത്രങ്ങളും പകര്‍ത്താന്‍ കഴിയുമെന്ന ചിന്ത ഉടലെടുത്തത് 17ാം നൂറ്റാണ്ടിന്‍െറ രണ്ടാംപകുതിയിലാണ്.
📝ചലിക്കുന്ന ഒരു വസ്തുവിന്‍െറ പ്രതിരൂപം കണ്ണില്‍ പതിയാന്‍ ഒരു *നിമിഷത്തിന്‍െറ ഇരുപത്തിനാലില്‍ ഒരംശം* വേണമെന്ന ശാസ്ത്രചിന്തയുടെ പരിണിതഫലമാണ് നമ്മുടെ സിനിമ.
📝ചലിക്കുന്ന ചിത്രം പ്രദര്‍ശിപ്പിച്ചതിന്‍െറ പേരില്‍ സ്വന്തം നാടായ ഫ്രാന്‍സില്‍നിന്ന് ഒളിച്ചോടേണ്ടി വന്ന ലൂമിയര്‍ സഹോദരന്മാര്‍ 1896 ജൂലൈയില്‍ ബോംബെയിലെത്തി.
📝ലണ്ടനില്‍ അവരുടെ ചിത്രംകണ്ട ചില ബ്രിട്ടീഷുകാരാണ് ലൂമിയര്‍ സഹോദരന്മാരെ ഇന്ത്യയില്‍ കൊണ്ടുവന്നത്.
📝അങ്ങനെയാണ് ചലച്ചിത്രത്തിന്‍െറ ആദിരൂപം ഇന്ത്യയില്‍ ആദ്യമായി കാല്‍കുത്തുന്നത്.
📝1896 ജൂലൈ ഏഴിന് ബോംബെയിലെ വാട്സന്‍ ഹോട്ടലിലെ ഊണ്‍മുറിയിലാണ് ഇന്ത്യയിലെ ആദ്യത്തെ സിനിമാപ്രദര്‍ശനം നടന്നത്.
📝1897ല്‍ കല്‍ക്കത്തയിൽ ആയിരുന്നു ഇന്ത്യയിലെ ആദ്യത്തെചിത്രം ചിത്രീകരിച്ചത്.
📝ജയിംസ് ട്വീന്‍ എന്ന ഇംഗ്ളീഷുകാരനായിരുന്നു അതിന്‍െറ നിര്‍മാതാവും സംവിധായകനും.
📝ദന്തിരാജ് ഗോവിന്ദ് ഫാല്‍കെ എന്ന
ദാദാസാഹേബ് ഫാല്‍കെ 1910ല്‍ ‘ക്രിസ്തുവിന്‍െറ ചരിത്രം’ എന്ന ചിത്രം ബോംബെയില്‍വെച്ച് അദ്ദേഹം കാണാനിടയായി.
📝അന്നുമുതല്‍ ഒരു സിനിമ നിര്‍മിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. ഇതിനായി ജര്‍മനിയില്‍പോയി ചലച്ചിത്ര നിര്‍മാണത്തിന്‍െറ വിവിധ വശങ്ങളെക്കുറിച്ച് പഠിച്ചു. ഒരു മൂവികാമറ വാങ്ങി തിരികെയെത്തിയ അദ്ദേഹം ഭാര്യയുടെ ആഭരണങ്ങള്‍ വിറ്റ് ഇന്ത്യയിലെ ആദ്യത്തെ നിശ്ശബ്ദചിത്രത്തിന്‍െറ നിര്‍മാണമാരംഭിച്ചു.
📝രാജാഹരിശ്ചന്ദ്ര എന്ന ആ സിനിമയുടെ സംവിധായകന്‍, കാമറമാന്‍, ചിത്രസംയോജകന്‍ ഒക്കെ ഫാല്‍കെ തന്നെയായിരുന്നു.
📝1912ല്‍ ചിത്രീകരണം ആരംഭിച്ച ഈ സിനിമ പൂര്‍ത്തിയായത് 1913ലാണ്.
📝 ഇന്ത്യന്‍ സിനിമയുടെ പിതാവ് എന്നറിയപ്പെടുന്ന ഇദ്ദേഹത്തിന്റെ
സ്മരണാര്‍ഥമാണ് 1969ല്‍ കേന്ദ്രസര്‍ക്കാര്‍ ദാദാസാഹേബ് ഫാല്‍കെ അവാര്‍ഡ് ഏര്‍പ്പെടുത്തിയത്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ