കേരളത്തിൽ മലകൾ ഇല്ലാത്ത ഒരേ ഒരു ജില്ല ഏതാണ്❓
••••••┈┈┈┈•✿❁✿•┈┈┈┈••••••
ഉത്തരം : ആലപ്പുഴ ജില്ല
✅കേരളത്തിലെ ഒരു തീരദേശ ജില്ലയാണ് ആലപ്പുഴ.
✅1957 ഓഗസ്റ്റ് 17 നാണ് ജില്ല രൂപീകൃതമായത്. 1990 ലാണ് ആലപ്പി എന്ന ഇതിന്റെ ഔദ്യോഗിക ഇംഗ്ലീഷ് നാമധേയം ആലപ്പുഴ എന്നാക്കി മാറ്റിയത്.
✳കേരളത്തിലെ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രമാണ് ആലപ്പുഴ. കൂടാതെ കയർ വ്യവസായത്തിനും പേരുകേട്ടതാണ്. കേരളത്തിലെ ഒട്ടുമിക്ക കയർ വ്യവസായ സ്ഥാപനങ്ങളും ജില്ലയിലാണ്.
✅കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഈറ്റില്ലമായി ആലപ്പുഴ ജില്ല അറിയപ്പെടുന്നു.
✅ബ്രിട്ടീഷ് ഭരണത്തിനെതിരെയുള്ള സമരവേദിയായിരുന്ന പുന്നപ്ര വയലാർ എന്നിവ ഇവിടെയാണ്.
✅ഉൾനാടൻ ജലഗതാഗതത്തിന് പേരുകേട്ടതാണ് ആലപ്പുഴ. കേരളത്തിലെ പലപ്രദേശങ്ങളുമായും ഇവിടെനിന്നും ജലഗതാഗതബന്ധം കാലങ്ങൾക്കു മുൻപേ നിലവിലുണ്ട്.
✅കേരളത്തിലെ ഏറ്റവും ജനസാന്ദ്രതയേറിയ ജില്ലയാണ് ആലപ്പുഴ. ജില്ലയുടെ 29.46% പ്രദേശവും നഗരപ്രദേശമാണ്.
✅ ജില്ലയുടെ ആസ്ഥാനമായ ആലപ്പുഴ നഗരം മനോഹരമായ കായലുകളും കനാലുകളും കൊണ്ട് സമ്പന്നമാണ്,
✅ സമുദ്ര നിരപ്പിനോടൊത്തു കിടക്കുന്ന ആലപ്പുഴയിൽ മലയോ കാടോ ഇല്ല.
✅തലങ്ങും വിലങ്ങുമായി ഒഴുകുന്ന തോടുകളും അതിലൂടെയുള്ള ജലഗതാഗതവും കണ്ട് കിഴക്കിന്റെ വെനീസ് എന്നാണ് കഴ്സൺ പ്രഭു ആലപ്പുഴയെ വിശേഷിപ്പിച്ചത്.
➡കേരളാ സ്റ്റേറ്റ് വാട്ടര് ട്രാന്സ്പോര്ട്ട് കോര്പ്പറേഷന്റെ ആസ്ഥാനം - ആലപ്പുഴ
➡വൈറോളജി ഇന്സ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്ന ജില്ല
➡കേരളാ സ്റ്റേറ്റ് ഡ്രഗ്സ് ആന്റ് ഫാര്മസ്യൂട്ടിക്കല്സ് സ്ഥിതി ചെയ്യുന്നത് ആലപ്പുഴയ്ക്ക് അടുത്തുള്ള കലവൂര്
➡സമുദ്രനിരപ്പില് നിന്നും ഏറ്റവും താഴ്ന്ന പ്രദേശമായ കുട്ടനാട് ആലപ്പുഴ ജില്ലയിലാണ്
➡കായംകുളം താപനിലയം സ്ഥിതി ചെയ്യുന്ന ജില്ല
➡കേരളത്തിലെ ആദ്യ സിനിമാ നിര്മ്മാണ ശാലയായ ഉദയ സ്റ്റുഡിയോ ആലപ്പുഴ ജില്ലയിൽ ആണ്
➡സംസ്ഥാനത്തെ ആദ്യ സീ ഫുഡ് പാര്ക്ക് - അരൂര്
✳ആലപ്പുഴ പട്ടണത്തിന്റെ ശില്പി : രാജ കേശവ ദാസ്
✳ കൊല്ലം-കോട്ടയം ജില്ലകൾ വിഭജിച്ചാണ് ആലപ്പുഴ ജില്ലക്ക് രൂപം നൽകിയത്.
✳പ്രാചീന കാലത്ത് ബുദ്ധ മതം ഏറ്റവും കൂടുതൽ പ്രചാരണത്തിൽ ഉണ്ടായിരുന്ന ജില്ല
✳ഇന്ത്യയിൽ ആദ്യമായി സോളാർ ബോട്ടുകൾ നിലവിൽ വന്ന സ്ഥലം
✳ഓളപരപ്പിലെ ഒളിമ്പിക്സ് എന്നറിയപ്പെടുന്ന നെഹറുട്രോഫി വള്ളം കളി പുന്നമട കായലിൽ ആണ് നടക്കുന്നത്
✳സമുദ്ര നിരപ്പിനു താഴെ കൃഷി ചെയുന്ന ലോകത്തിലെ ഒരേ ഒരു സ്ഥലം : കുട്ടനാട്
✳ലോകത്തിലെ ഏറ്റവും നീളം കൂടിയ ചുണ്ടൻ വള്ളം : നാടുഭാഗം ചുണ്ടൻ
✳കേരളത്തിലെ ഏറ്റവും ചെറിയ ജില്ല
✳മഹാകവി കുമാരനാശാന്റെ മരണത്തിനിടയാക്കിയ റെഡ്‌മീർ ബോട്ട് ദുരന്തം നടന്ന ആലപ്പുഴയിലെ സ്ഥലം : കുമാരകോടി (1924 ജനുവരി 16)
✳ഇന്ധ്യയിലെ ആദ്യ കാർട്ടൂൺ മ്യുസിയം സ്ഥാപിച്ചത് : കായംകുളം
✳കേരളത്തിലെ കണ്ടൽ ഗവേഷണകേന്ദ്രം : കായംകുളം
✳കുടുംബശ്രീ പദ്ധതിക്ക് തുടക്കം കുറിച്ച ആദ്യ ജില്ല

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ