ഏപ്രിൽ 27, 2020

വിസ്‌മയങ്ങളുടെ കലവറയായ കടല്‍ - Part 1

വിസ്‌മയങ്ങളുടെ കലവറയായ കടല്‍  - Part 2
  • ഭൂമിയിലെ ജലസ്രോതസ്സുകളിൽ ഏറ്റവു പ്രധാനപ്പെട്ടതാണ് സമുദ്രങ്ങൾ.
  • ഭൂമിക്ക് നീലഗ്രഹം എന്ന ഇരട്ടപ്പേര് വന്നതുപോലും സമുദ്രത്തിന്റെ സാന്നിധ്യം ഒന്നുകൊണ്ടുമാത്രമാണ്
  • ഭൂമിക്ക് നീലഗ്രഹം എന്ന ഇരട്ടപ്പേര് വന്നതുപോലും സമുദ്രത്തിന്റെ സാന്നിധ്യം ഒന്നുകൊണ്ടുമാത്രമാണ്......

    Read more at: https://www.mathrubhumi.com/print-edition/vidya/vidhya-1.3851561
    ഭൂമിയിലെ വിശാലമായ സമുദ്ര ഭാഗങ്ങളെല്ലാം തന്നെ പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നവയാണ് 
  • ഭൂമിയിൽ ജീവൻ ഉദയം ചെയ്തതും സമുദ്രത്തിൽനിന്നുതന്നെയെന്ന് പഠനങ്ങൾ പറയുന്നു
  • വൻകരകൾക്കും ദ്വീപുകൾ അല്ലെങ്കിൽ ദ്വീപു സമൂഹങ്ങൾക്കു ചുറ്റുമായും പരന്നു കിടക്കുന്ന ബൃഹത്തായ ലവണ ജലാശയങ്ങളാണ് സമുദ്രങ്ങൾ (Oceans)
  • സമുദ്രമെന്നത് സ്വാഭാവികമായും പല കടലുകളും ചെറുഉൾക്കടലുകളും (Gulfs), കടലിടുക്കുകളും (Bays), ബേസിനുകളും (Basins) ചേർന്നതാണ്. 
  • വൻസമുദ്രങ്ങളുടെ ഏതെങ്കിലും ചെറിയഭാഗം ഒറ്റപ്പെട്ട്‌ കാണപ്പെടുന്നതാണ് കടൽ(sea) 
  1. അന്താരാഷ്ട്ര സമുദ്ര ദിനം : ജൂൺ 8 
  2. സമുദ്രങ്ങളെക്കുറിച്ചുള്ള പഠനം : ഓഷ്യാനോഗ്രാഫി
  3. സമുദ്ര ജലത്തിന്റെ ശരാശരി ഊഷ്മാവ് : 17°C
  4. തീരപ്രദേശമില്ലാത്ത ലോകത്തിലെ ഏക കടൽ : സർഗാസോ കടൽ 
  5. സർഗാസോ കടൽ സ്ഥിതിചെയ്യുന്ന സമുദ്രംഉത്തര അറ്റ്ലാന്റിക് സമുദ്രം
  6. സർഗാസോ കടൽ അറിയപ്പെടുന്നത് : ജൈവ മരുഭൂമി 
  7. സമുദ്രങ്ങൾ ഏത് മഹാസമുദ്രത്തിൽ നിന്നാണ് ഉടലെടുത്തിട്ടുള്ളത്പന്തലാസ 
  8. മൂന്ന് സമുദ്രങ്ങളുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങൾ : കാനഡ, അമേരിക്ക (അറ്റ്ലാന്റിക്, പസഫിക്, ആർട്ടിക്)
  9. സമുദ്രത്തിന്റെ ആഴം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങൾ : എക്കോ സൗണ്ടർ, ഫാത്തോ മീറ്റർ, സോണാർ
  10.  ഏറ്റവും വലിയ പവിഴപ്പുറ്റ്ഗ്രേറ്റ് ബാരിയർ റീഫ് (ആസ്ട്രേലിയ)
  11.  മത്സ്യബന്ധനത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന രാജ്യംചൈന
  12.  മത്സ്യകയറ്റുമതിയിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന രാജ്യംചൈന
  13.  മത്സ്യബന്ധനത്തിന് പ്രശസ്തമായ ഗ്രാന്റ് ബാങ്ക്സ് സ്ഥിതി ചെയ്യുന്നത്ന്യൂഫൗണ്ട്ലാന്റ് (കാനഡ)
  14.  സമുദ്രത്തിൽ അടങ്ങിയിരിക്കുന്ന ലവണാംശത്തിന്റെ സാന്ദ്രീകരണംലവണത്വം
  15.   ലവണാംശം രേഖപ്പെടുത്തുന്ന ഏകകംParts per thousand (‱)
  16.  കടൽ ജലത്തിന്റെ ശരാശരി ലവണാംശം35‱ (അതായത് 1000 ഗ്രാം ജലത്തിൽ 35 ഗ്രാം ലവണം ഉണ്ട്)
  17.  സമുദ്രത്തിന്റെ ദൂരം അളക്കുന്ന യൂണിറ്റ് നോട്ടിക്കൽ മൈൽ => 1 നോട്ടിക്കൽ മൈൽ 1.85 km
  18.  സമുദ്രത്തിന്റെ ആഴം അളക്കുന്ന യൂണിറ്റ് ഫാത്തം => 1 ഫാത്തം-6 അടി (1.8 മീറ്റർ)
  19.  കപ്പലുകളുടെ വേഗത അളക്കുന്ന യൂണിറ്റ് നോട്ട് (Knot) => 1 നോട്ട് 1.852 km/hr.
  20.  സമുദ്രജലത്തിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന ലാവണം സോഡിയം ക്ലോറൈഡ് 











ഏപ്രിൽ 25, 2020

രസതന്ത്രത്തിനും സമാധാനത്തിനും നൊബേൽ സമ്മനം നേടിയ ഏക വ്യക്തി ആരാണ്❓

രസതന്ത്രത്തിനും സമാധാനത്തിനും നൊബേൽ സമ്മനം നേടിയ ഏക വ്യക്തി ആരാണ്❓

🔹1901 ഫെബ്രുവരി 28 നു USAയിലെ പോർട്ട്‌ലാൻഡിൽ ജനിച്ച ലൈനസ് പോളിംഗ് ക്വാണ്ടം രസതന്ത്രജ്ഞനായിരുന്നു
🔹1954ൽ രസതന്ത്രത്തിനുള്ള നോബൽ സമ്മാനം നേടിയ ഇദ്ദേഹത്തിന്റെ അമൂല്യ സംഭാവനകൾ ശാസ്ത്ര ലോകത്തിനു വിലമതിക്കാനാവാത്തതാണ്‌
🔹1962-ൽ സമാധാനത്തിനുള്ള നോബൽ സമ്മാനവും അദ്ദേഹത്തിന്‌ ലഭിച്ചു
🔹രണ്ട് പ്രാവശ്യം നോബൽ സമ്മാനം നേടിയ നാലു പേരിൽ ഒരാളാണ്‌ ലൈനസ് പോളിംഗ്‌ - ജോൺ ബാർഡീൻ, മേരി ക്യൂറി, ഫ്രെഡെറിക്ക് സാംഗർ എന്നിവരാണ്‌ മറ്റുള്ള മൂന്നുപേർ
🔹ചരിത്രത്തിൽ ആദ്യമായി വ്യത്യസ്ത മേഖലകളിൽ മറ്റാരുമായും പങ്കുവയ്ക്കാതെ രണ്ട് നൊബേൽ സമ്മാനങ്ങൾ നേടിയ വ്യക്തിയാണ് ലിനസ് പോളിങ് (Linus Pauling)...
🔹മോളിക്യുലാർ ബയോളജി എന്ന ഒരു ശാസ്ത്രശാഖയ്ക്ക് തുടക്കംകുറിച്ച അദ്ദേഹം ‘മോളിക്യുലാർ ബയോളജിയുടെ പിതാവ്’ എന്ന പേരിലും അറിയപ്പെടുന്നു.
🔹ഇരുപതാം നൂറ്റാണ്ടിലെ മികച്ച ഇരുപത് ശാസ്ത്രജ്ഞരിൽ ഒരാളായി ശാസ്ത്രലോകം വിലയിരുത്തുന്ന വ്യക്തിയായ ഇദ്ദേഹം ക്വാണ്ടം രസതന്ത്രം, മോളിക്യുലർ ബയോളജി, ഓർത്തോ മോളിക്യുലർ മെഡിസിൻ എന്നീ മേഖലകളിൽ പരീക്ഷണങ്ങൾ നടത്തിയ ആദ്യ കാല ശാസ്ത്രജ്ഞരിൽ ഒരാളാണ്‌
🔹ആറ്റങ്ങളും തന്മാത്രകളും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും ഇലക്ട്രോൺ  നെഗറ്റിവിറ്റിയെക്കുറിച്ചും അദ്ദേഹത്തിന്റെ നിരീക്ഷണങ്ങളും കണ്ടെത്തലുകളും രസതന്ത്ര ശാസ്ത്ര ശാഖയ്ക്ക് ഒരു കുതിപ്പിനു കാരണമായി
🔹ആണവ പരീക്ഷണങ്ങൾക്ക് എതിരായ നിലപാടുകൾ അദ്ദേഹത്തിനു നിരവധി ശത്രുക്കളെയും നേടിക്കൊടുത്തു
🔹രണ്ടാം ലോക മഹായുദ്ധത്തിൽ അമേരിക്ക ജപ്പാനെതിരെ ആറ്റം ബോബ് പ്രയോഗിച്ചതിൽ  ലിനസ് പോളിങ്ങിന്റെ നേതൃത്വത്തിൽ വ്യാപക പ്രതിഷേധം ഉയർന്നു.
🔹അമേരിക്കൻ ഭരണാധികാരികളുടെ കണ്ണിലെ കണ്ണിലെ കരടായി മാറിയ അദ്ദേഹത്തിന് ഒരു സമയത്ത് രാജ്യം വിട്ടു പോകാൻ പാസ്പോർട്ട് വരെ നിഷേധിച്ചു
🔹1957ൽ ലോകമെമ്പാടുമുള്ള പതിനൊന്നായിരം ശാസ്ത്രജ്ഞരിൽ നിന്നും ഒപ്പുശേഖരണം നടത്തിയ ലൈനസ് പോളിങ്ങ് ആണവായുധങ്ങൾക്കെതിരെ ഐക്യരാഷ്ട്ര സഭയ്ക്ക് ഒരു ഭീമ ഹർജി സമർപ്പിച്ചു...
🔹1958ൽ ‘നോ മോർ വാർ’ എന്നൊരു പുസ്തകവും അദ്ദേഹം പുറത്തിറക്കി.
🔹1962 ഒക്ടോബർ 10ന് ആണവ നിർവ്യാപന നിയമം നിലവിൽ വന്ന ദിവസമാണ് സ്വീഡനിലെ നൊബേൽ പുരസ്കാര സമിതി അദ്ദേഹത്തിന് 1962ലെ സമാധാനത്തിനുള്ള നൊബേൽ സമ്മാനം പ്രഖ്യാപിക്കുന്നത്.
🔹1994  ഓഗസ്റ്റ് 19 നു മരണപ്പെട്ടു

ലോകത്തിൽ ആദ്യമായി വിജയകരമായ വൃക്ക മാറ്റിവെയ്ക്കൽ ശസ്ത്രക്രീയ നടത്തിയത് ആരാണ്❓

ലോകത്തിൽ  ആദ്യമായി വിജയകരമായ വൃക്ക മാറ്റിവെയ്ക്കൽ ശസ്ത്രക്രീയ നടത്തിയത് ആരാണ്❓

ശരിയായ ഉത്തരം  : ജോസഫ് എഡ്‌വേഡ്‌ മുറെ

🔹ലോകത്ത് ആദ്യമായി വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയ ഡോക്ടറാണ് ജോസഫ് മുറെ (ജോസഫ് എഡ്‌വേഡ്‌ മുറെ)
🔹1919  ഏപ്രിൽ 1  നു ജനിച്ച ജോസഫ് മുറെയ്ക്ക് ആരോഗ്യ രംഗത്തെ മികച്ച സംഭാവനകൾ മാനിച്ചു 1990നോബൽ പുരസ്ക്കാരം ലഭിച്ചിട്ടുണ്ട്
🔹2012  നവംബർ 26 നു മുറെ മരണപെട്ടു
🔹വൃക്ക മാറ്റി വയ്ക്കല്‍ (Kidney transplantation or renal transplantation) എന്നത് സ്ഥായിയായ വൃക്കസ്തംഭനം  ഉണ്ടാകുന്ന അവസ്ഥയില്‍ ചെയ്യാവുന്ന ഏറ്റവും മികച്ച ചികിത്സയാണ്
🔹അമേരിക്കൻ മെഡിക്കൽ ഗവേഷകനായ സൈമൺ ഫ്ലെക്‌സ്‌നറാണ് വൃക്ക മാറ്റിവയ്ക്കൽ സാധ്യതയെക്കുറിച്ച് ആദ്യം പരാമർശിച്ചത്
🔹1907 ൽ ചിക്കാഗോ സർവകലാശാലയിൽ  ടെൻഡൻസീസ് ഇൻ പാത്തോളജി (Tendencies in Pathology) എന്ന തന്റെ പ്രബന്ധം വായിച്ചപ്പോൾ അത് സാധ്യമാകുമെന്ന് പ്രഖ്യാപിച്ചു

✳️1933-ൽ സോവിയറ്റ് യൂണിയനിലെ കെർസണിൽ നിന്നുള്ള സർജൻ യൂറി വൊറോണി ആദ്യത്തെ മനുഷ്യ വൃക്ക മാറ്റിവയ്ക്കൽ ശ്രമിച്ചു, മരണപ്പെട്ട ദാതാവിൽ നിന്ന് ആറ് മണിക്കൂർ മുമ്പ് നീക്കം ചെയ്ത വൃക്ക ഉപയോഗിച്ച് തുടയിലേക്ക് വീണ്ടും നട്ടുപിടിപ്പിച്ചു. വൃക്കയും ചർമ്മവും തമ്മിലുള്ള ബന്ധം ഉപയോഗിച്ച് അദ്ദേഹം വൃക്കകളുടെ പ്രവർത്തനം അളന്നു. ഗ്രാഫ്റ്റ് സ്വീകർത്താവിന്റെ രക്ത ഗ്രൂപ്പുമായി പൊരുത്തപ്പെടാത്തതിനാൽ നിരസിക്കപ്പെട്ടു,  അദ്ദേഹത്തിന്റെ രോഗി രണ്ട് ദിവസത്തിന് ശേഷം മരിച്ചു
✳️ഇല്ലിനോയിസിലെ എവർഗ്രീൻ പാർക്കിലെ ലിറ്റിൽ കമ്പനി ഓഫ് മേരി ഹോസ്പിറ്റലിലെ ഡോ. റിച്ചാർഡ് ലോലർ, പോളിസിസ്റ്റിക് വൃക്ക രോഗമുള്ള 44 കാരിയായ രൂത്ത് ടക്കറി1950 ജൂൺ 17 നു വിജയകരമായി ട്രാൻസ്പ്ലാൻറ് നടത്തിയെങ്കിലും രോഗപ്രതിരോധ ചികിത്സകളൊന്നും ലഭ്യമല്ലാത്തതിനാൽ സംഭാവന ചെയ്ത വൃക്ക നിരസിക്കപ്പെട്ടു 10 മാസം കഴിഞ്ഞു രോഗി മരണപ്പെട്ടു
✳️ജീവിച്ചിരിക്കുന്ന രോഗികൾക്കിടയിൽ വൃക്ക മാറ്റിവയ്ക്കൽ 1952 ൽ പാരീസിലെ നെക്കർ ആശുപത്രിയിൽ ജീൻ ഹാംബർഗർ ഏറ്റെടുത്തു, 3 ആഴ്ച കഴിഞ്ഞ് വൃക്ക വീണ്ടും സ്തംഭിച്ചു
✳️ആദ്യത്തെ വിജയകരമായ ട്രാൻസ്പ്ലാൻറ് 1954 ൽ ബോസ്റ്റണിൽ നടന്നു.
✳️1954 ഡിസംബർ 23 ന് ബ്രിഗാം ഹോസ്പിറ്റലിൽ നടത്തിയ ബോസ്റ്റൺ ട്രാൻസ്പ്ലാൻറേഷൻ ജോസഫ് മുറെ, ജെ. ഹാർട്ട്വെൽ ഹാരിസൺ, ജോൺ പി. മെറിൽ തുടങ്ങിയവർ നടത്തി. സ്വീകർത്താവ് ട്രാൻസ്പ്ലാൻറേഷൻ  ശേഷം എട്ട് വർഷം ജീവിച്ചു
-------------------------------------------------------------------------------------------------------------
❇️സങ്കീർണ്ണ ഘടനയോടു കൂടിയ വിവിധ തരത്തിലുള്ള ധർമ്മങ്ങളുള്ള ആന്തരീക അവയവങ്ങളാണ് വൃക്കകൾ (Kidney)
❇️യൂറിയ പോലുള്ള അപദ്രവ്യങ്ങളും ധാതു-ലവണങ്ങളും രക്തത്തിൽ നിന്നും നീക്കം ചെയ്ത് ശരീര ദ്രവങ്ങളുടെ ജൈവപരമായ സന്തുലിതാവസ്ഥ നിലനിർത്തുകയാണ് വൃക്കകളുടെ ഏറ്റവും പ്രധാനപ്പെട്ട ധർമ്മം
❇️മനുഷ്യ ശരീരത്തിൽ നെഞ്ചിൻകൂടിനു താഴെ വയറിന്റെ പിൻഭാഗത്തായി കശേരുക്കളുടെ മുൻപിൽ രണ്ട്‌ വശത്തായി ഒരു ജോഡി വൃക്കകൾ സ്ഥിതി ചെയ്യുന്നു.
❇️മനുഷ്യശരീരത്തിന്റെ 0.5% ഭാരം വരുന്ന ഈ അവയവം മുഷ്ടിയോളം വലിപ്പമുള്ളതാണ്.
❇️ഹൃദയം  പമ്പു ചെയ്യുന്നതിന്റെ 20% രക്തം വൃക്കകൾ സ്വീകരിക്കുന്നു
❇️ശരീരത്തിലെ ആകമാനം സന്തുലിത സ്ഥിതി നില നിർത്തൽ, ലവണ ഗാഡതാ നിയന്ത്രണം, അമ്ല -ക്ഷാര ക്രമീകരണം, അതികോശ ദ്രാവക വ്യാപ്ത നിയന്ത്രണം, രക്ത മർദ്ദ നിയന്ത്രണം എന്നീ മേഖലകളിൽ വൃക്കകൾക്കുള്ള പങ്ക് വളരെ നിർണായകമാണ്‌.
❇️ഉപാപചയ പ്രവർത്തനങ്ങളുടെ ഫലമായി കോശങ്ങളിൽ സൃഷ്ടിക്കപ്പെടുന്ന പല തരത്തിലുള്ള പാഴ്വസ്തുക്കളുടെ നിർമാർജ്ജനം വൃക്കകളുടെ സുപ്രധാന ജോലിയാണ്
❇️ബൈകാർബണേറ്റ് (HCO3-) ലവണങ്ങളുടെ നിയന്ത്രണം വഴി വൃക്കകൾ ശരീരത്തിലെ അമ്‌ള-ക്ഷാര ക്രമീകരണം നിർ‌വഹിക്കുന്നു
❇️വൃക്കയുടെ പ്രധാന ജോലി മാലിന്യങ്ങൾ അരിക്കുകയും പുറന്തള്ളുകയും ചെയ്യുന്നതോടൊപ്പം ശരീരത്തിനാവശ്യമില്ലാത്ത ജലം, ലവണം, ഉഷ്ണ, ദ്രാവകങ്ങൾ ഇവയെല്ലാം മൂത്രത്തിലൂടെ പുറത്തേയ്ക്ക് കളയുകയും ചെയ്യുന്നു.
❇️വൃക്കസ്തംഭനം ഉണ്ടാകുമ്പോൾ മൂത്രത്തിന്റെ അളവ് ഗണ്യമായി കുറയുകയും മൂത്രത്തിന്റെ നിറം മാറുകയും ചെയ്യുന്നു. കൂടാതെ യൂറിയയുടേയും അളവ് പെട്ടന്നു വർദ്ധിക്കുകയും ചെയ്യും. ഈ ജോലികൾ വൃക്കയ്ക്ക് ചെയ്യാൻ സാധിക്കാത്തെ വരുന്ന അവസ്ഥയെ വൃക്കസ്തംഭനം എന്നു പറയുന്നു.
❇️രക്തത്തിലെ ക്രിയാറ്റിനിന്റേയും യൂറിയയുടേയും അളവ് പരിശോധിച്ചാൽ വൃക്കയ്ക്ക് തകരാർ ഉണ്ടോ ഇല്ലയോ എന്നു സ്ഥിതിരികരിക്കാം.
❇️താത്കാലിക വൃക്കസ്തംഭനo എന്നും സ്ഥായിയായ വൃക്കസ്തംഭനം എന്നുമായി വൃക്കസ്തംഭനത്തെ രണ്ടായി തരാം തിരിക്കാം
❇️ശരീരത്തിൽ വൃക്കകളുടെ പ്രവർത്തനം പെട്ടെന്നു കുറയുന്ന സാഹചര്യത്തെ താത്കാലിക വൃക്ക സ്തoഭനം എന്നു പറയുന്നു.
✅പെട്ടെന്നുണ്ടാകുന്ന ഒന്നായത്തിനാൽ തക്ക സമയത്ത് ചികിത്സിച്ചാൽ വൃക്കകളുടെ പ്രവർത്തനം പഴയതുപോലെ വീണ്ടെടുക്കാം
❇️മരുന്നു കൊണ്ട്  മാത്രം മാറാതെ വരികയും രോഗ ലക്ഷണങ്ങൾ മൂർച്ഛിക്കുകയും ചെയ്താൽ ഡയാലിസ്റ്റിസ് ചെയ്ത് ശരീരത്തിന്റെ സന്തുലിതാവസ്ഥയെ തിരികെ കൊണ്ടു വരുന്നു
❇️വൃക്കയുടെ പ്രവർത്തനം ശരിരത്തിനു വെളിയിൽ കൃതിമമായി നടത്തുന്നതിന് ഡയാലിസ്റ്റിസ് എന്നു പറയുന്നു
❇️ഹീമോ ഡയാലിസ്റ്റിസ് ( ആശുപത്രികളിൽ ചെയ്യുന്നത് ) പെരിട്ടോണിയൽ ഡയാലിസ്റ്റിസ് (വീട്ടിൽ ചെയ്യുന്നത്)
എന്നിങ്ങനെ ഡയാലിസ്റ്റിസ് രണ്ട് തരത്തിലുണ്ട്

❇️സാവധാനത്തിൽ നാം അറിയാത്തെ പലതരം രോഗങ്ങൾ മൂലം നമ്മുടെ വൃക്കകൾ പൂർണ്ണമായും പ്രവർത്തനരഹിതമാകാം. തകരാറിലാകുന്ന വൃക്ക പിന്നെ ഒരു ചികിത്സ കൊണ്ട് ദേദമാകാത്ത ഒരവസ്ഥയിലെത്തുന്നു.ഇതിനെ വൃക്കസ്തംഭനം (End Stage Kidney Disease) എന്നു പറയുന്നു

✅സ്ഥായിയായ വൃക്കസ്തംഭനം ഉണ്ടാകുന്ന അവസ്ഥയില്‍ ചെയ്യാവുന്ന ഏറ്റവം മികച്ച ചികിത്സയാണ് വൃക്ക മാറ്റി വയ്ക്കല്‍
✅നിയമപരമായി ഒരു രോഗിയടെ മാതാപിതാക്കള്‍, സഹോദരി സഹോദരങ്ങള്‍, ഭാര്യ, ഭര്‍ത്താവ്, മക്കള്‍ എന്നിവര്‍ക്കുമാത്രമേ വൃക്ക ദാനം ചെയ്യാൻ പാടുള്ളൂ




ഏപ്രിൽ 16, 2020

Questions n Answeres : 16 April 2020


  • ഒരു മാതൃകോശം വിഭജിച്ച് രണ്ട് പുത്രികാ കോശങ്ങളായി മാറുന്ന പ്രക്രിയ
          👉 ക്രമഭംഗം ( മൈറ്റോസിസ് )
  •  ആദ്യമായി വൃക്ക മാറ്റിവെയ്ക്കൽ ശസ്ത്രക്രീയ നടത്തിയത് ആര്      👉 ജോസഫ് മുറെ
  • ദേശീയപക്ഷി നിരീക്ഷണ ദിനം
          👉 നവംബർ 12
  •  ഹൃദയം വികസിക്കുമ്പോഴുണ്ടാകുന്ന മർദ്ദമാണ്........      👉 ഡയസ്റ്റോളിക്  പ്രഷർ
  • DNA ഫിംഗർ പ്രിന്റിന്റെ പിതാവ്      👉 അലക് ജെഫ്രി
  •  ഒരു ജീവിയുടെ ജനിതക ഘടനയിൽ പെട്ടെന്ന് ഉണ്ടാകുന്നതും, അടുത്ത തലമുറയിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നതുമായ മാറ്റങ്ങൾ അറിയപ്പെടുന്നത്      👉 ഉൽപ്പരിവർത്തനം
  •  പ്രകാശസംശ്ലേഷണ ഫലമായി ഓക്സിജൻ ഉണ്ടാകുന്നു എന്ന് തെളിയിച്ചത് ആര്      👉 പ്രീസ്റ്റിലി
  • ജനിതക ശാസ്ത്രത്തിന്റെ പിതാവ് ആര്       👉  ഗ്രിഗർ ജോൺ മെൻഡൽ
  •   മനുഷ്യനിലെ ക്രോമസോമുകളുടെ എണ്ണം      👉  46
  •  മനുഷ്യ  ജീനോം പദ്ധതിക്ക് തുടക്കം കുറിച്ചത് എന്ന്      👉  1990
  •  KR മീരയുടെ ആരാച്ചാർ എന്ന നോവലിനു പാശ്ചാത്തലമായ നഗരം ഏത്      👉  കൊൽക്കത്ത
  •  സമരത്തിന് ഇടവേളകളില്ല ആരുടെ ആത്മകഥയാണ്      👉  വി. എസ് അച്യുതാനന്ദൻ
  •  മലയാളം ഏതു ഗോത്രത്തിൽപ്പെടുന്നു       👉  ദ്രാവിഡ ഗോത്രം

ഏപ്രിൽ 07, 2020

ഏപ്രിൽ മാസത്തിലെ പ്രധാന ദിനങ്ങൾ



ഏപ്രിൽ 01   -   World Metal Day
ഏപ്രിൽ 02   -   ലോക ബാലപുസ്തകദിനം  ദിനം
ഏപ്രിൽ 02   -   ലോക ഓട്ടിസം  ബോധവൽക്കരണ ദിനം
ഏപ്രിൽ 02   -   ലോക മൈൻ അവയർനസ്സ്‌ & മൈൻ വിരുദ്ധപ്രവൃത്തി ദിനം
ഏപ്രിൽ 05   -   ലോക കപ്പലോട്ട ദിനം
ഏപ്രിൽ 06   -   ഉപ്പുസത്യാഗ്രഹ ദിനം
ഏപ്രിൽ 07   -   ലോകാരോഗ്യദിനം
ഏപ്രിൽ 10   -   ഹോമിയോപ്പതി ദിനം
ഏപ്രിൽ 12   -   അന്തർദ്ദേശീയ വ്യോമയാന ദിനം
ഏപ്രിൽ 13   -   ജാലിയൻ വാലാബാഗ് ദിനം
ഏപ്രിൽ 14   -   അംബേദ്കർ ദിനം (ദേശീയ ജല ദിനം)
ഏപ്രിൽ 15   -   ലോക ഗ്രന്ഥശാലാധികാരി ദിനം
ഏപ്രിൽ 17   -   ലോക ഹീമോഫീലിയ ദിനം
ഏപ്രിൽ 18   -   ലോക പൈതൃകദിനം
ഏപ്രിൽ 21   -   ലോക സോക്രട്ടീസ് ദിനം
ഏപ്രിൽ 22   -   ലോകഭൗമദിനം
ഏപ്രിൽ 23   -   ലോക പുസ്തക ദിനം
ഏപ്രിൽ 24   -   ദേശീയ മാനവ ഏകതാദിനം
ഏപ്രിൽ 24   -   ദേശീയ പഞ്ചായത്ത് രാജ് ദിനം
ഏപ്രിൽ 25   -   ലോക മലേറിയ ദിനം
ഏപ്രിൽ 26   -   ബൗദ്ധിക സ്വത്തവകാശ ദിനം
ഏപ്രിൽ 29   -   ലോക നൃത്തദിനം

സൂപ്പർ പിങ്ക് മൂൺ

  • 2020 ലെ ഏറ്റവും വലിയ പൂർണ്ണചന്ദ്രനാണ് ഇന്നത്തെയും ( 2020 ഏപ്രിൽ 7 - ചൊവ്വാഴ്ച )  , നാളത്തേയും ( 2020 ഏപ്രിൽ 8 - ബുധനാഴ്ച) ചന്ദ്രൻ
  • ഏപ്രിലിൽ ഉണ്ടാവുന്ന പൂർണ ചന്ദ്രനെ പിങ്ക് മൂൺ എന്ന് വിളിക്കും. പക്ഷെ അത് നിറം പിങ്ക് ആയതുകൊണ്ടല്ല
  • കിഴക്കൻ അമേരിക്കൻ ഐക്യനാടുകളിലെ ഏപ്രിൽ മാസത്തിൽ വിരിയുന്ന പുഷ്പങ്ങളിൽ ഒന്നാണ് പിങ്ക് കലർന്ന പൂക്കൾ. അതിനാൽ ആ സമയത്തെ ചന്ദ്രനെ പിങ്ക് മൂൺ എന്ന് അവർ വിളിക്കും
  • ചൊവ്വാഴ്ച (ഏപ്രിൽ 7)  രാത്രി ഇന്ത്യൻ സമയം 11:38 ന്  ചന്ദ്രൻ 2020 ൽ ഭൂമിയോട് ഏറ്റവും അടുത്ത് എത്തും : 356,907 കിലോമീറ്റർ അകലെ
  • 8 മണിക്കൂർ 35 മിനിറ്റിനുശേഷം നാളെ ചന്ദ്രൻ 100 % പൂർണ ചന്ദ്രൻ ആവും. പക്ഷെ.. അപ്പോൾ നമുക്ക് പകൽ ആയിരിക്കും. ഒരു  ദിവസം മുഴുവൻ നാം പൂർണ ചന്ദ്ര ദിവസം ആയി പറയുന്നതിനാൽ നാളെ, ഏപ്രിൽ 8 നാണു സൂപ്പർ പിങ്ക് മൂൺ ദിവസം

പൂർണ ചന്ദ്രനുമായി ബന്ധപ്പെട്ട ചില തെറ്റിധാരണകൾ

  • A Supermoon Will Destroy Earth - ഇല്ല. ഒരു സൂപ്പർമൂൺ ഭൂമിയെ നശിപ്പിക്കില്ല
  • All Supermoons Are The Same - എല്ലാ സൂപ്പർമൂണുകളും ഒരേ വലിപ്പത്തിൽ അല്ല. കാരണം ചന്ദ്രൻ ഭൂമിയോട് ഏറ്റവും അടുത്ത് വരുമ്പോൾ പൂർണ ചന്ദ്രൻ ഉണ്ടാവണം എന്നില്ല. പക്ഷെ ഇന്നും നാളെയും ചന്ദ്രൻ ഭൂമിയോടു ഏറ്റവും അടുത്താണ്. പൂർണ ചന്ദ്രനും ആണ്. അതുകൊണ്ട് സൂപ്പർമൂൺ ആയി !
  • Supermoons Change the Tides Power - ഇല്ല. സൂപ്പർമൂണുകൾ വേലിയേറ്റം കൂടുതൽ ഉണ്ടാക്കുന്നില്ല. കാരണം.. ചന്ദ്രൻ ഭൂമിയോടു കൂടുതൽ അടുത്ത് വരുന്നതും, പൂർണ ചന്ദ്രനുമായി യാതൊരു ബന്ധവും ഇല്ല
  • Supermoons Will Get Smaller - സൂപ്പർമൂണുകൾ ചെറുതായിത്തീരും. പക്ഷെ.. വളരെ കുറച്ചു. ചന്ദ്രൻ വെറും 4 സെന്റീമീറ്റർ ആണ് ഭൂമിയിൽനിന്നു ഓരോ വർഷവും അകലുന്നത്

അന്യായമായി തടവിൽ പാർപ്പിച്ചിരിക്കുന്ന ഒരാളെ സ്വതന്ത്രമാക്കുനതിനുള്ള റിട്ട് ഹരജിയുടെ പേരെന്താണ്❓

Question:
അന്യായമായി തടവിൽ പാർപ്പിച്ചിരിക്കുന്ന ഒരാളെ സ്വതന്ത്രമാക്കുനതിനുള്ള റിട്ട് ഹരജിയുടെ പേരെന്താണ്❓
••••••┈┈┈┈•✿❁✿•┈┈┈┈••••••
ഉത്തരം :  ഹേബിയസ് കോർപ്പസ്

✳ഇന്ത്യൻ ഭരണ ഘടനയിൽ പ്രതിപാദിച്ചിരിക്കുന്ന റിട്ടുകളിൽ ഒന്നാണ് ഹേബിയസ് കോർപ്പസ്. ✳ഹേബിയസ് കോർപ്പസ് എന്ന പദത്തിന്റെ അർത്ഥം *ശരീരം ഹാജരാക്കുക* എന്നതാണ്.
✳അന്യായമായി തടവിലാക്കപ്പെട്ട ഒരു വ്യക്തിയെ വിടുവിക്കുവാൻ ഉപയോഗിക്കുന്ന ഒരു റിട്ടാണിത്.
✳തടവിലാക്കപ്പെട്ട ആളുടെ ബന്ധുക്കൾക്കോ, അയാളുടെ സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന ഏതൊരു വ്യക്തിക്കോ ഈ റിട്ടു ഹർജി കോടതിയിൽ സമർപ്പിക്കാൻ കഴിയുന്നതാണ്.
✳ഈ ഹർജിയിലൂടെ തടവിലാക്കപ്പെട്ട വ്യക്തിയെ കോടതിയിൽ ഹാജരാക്കാനുള്ള ഉത്തരവുകൾ കോടതി പുറപ്പെടുവിക്കും.
✳അന്യായമായാണ് ആ വ്യക്തിയെ തടവിലാക്കിയത് എന്ന് ബോധ്യമായാൽ അയാളെ സ്വതന്ത്രനാക്കാനുള്ള അധികാരം കോടതികൾക്കുണ്ട്.
✳അന്യായമായി പോലീസ് കസ്റ്റഡിയിലുള്ള ആളുകളെ വിടുവിക്കാൻ സാധാരണയായി ഈ റിട്ട് പ്രയോജനപ്പെടുത്താറുണ്ട്.
✳ഇന്ത്യയിൽ ഈ റിട്ട് അധികാരം സുപ്രീം കോടതിക്കും ഹൈക്കോടതികൾക്കും മാത്രമേയുള്ളു
✳കോടതികളുടെ ഉന്നതാധികാര കല്പനയാണ് *റിട്ട്*
✳ഹൈക്കോടതികളുടെ റിട്ടധികാരം സുപ്രീംകോടതിയുടെയും ആധികാരികതയോടു സാമ്യമുള്ളതാണ്.
✳കോടതികളുടെ കല്പന എന്ന് അർഥം.
✳ഏതെങ്കിലുമൊരു പ്രവൃത്തി ചെയ്യരുതെന്നോ എങ്ങനെ ചെയ്യണമെന്നോ ആജ്ഞാപിക്കുന്നതും റിട്ടിന്റെ പരിധിയിൽ വരും.
✳ഹേബിയസ് കോർപ്പസ്, മാൻഡമസ് റിട്ട്, ക്വോ വാറന്റോ റിട്ട്, പ്രൊഹിബിഷൻ റിട്ട്, സെർഷ്യോററി റിട്ട് എന്നിവയാണ് ഇന്ത്യൻ ഭരണഘടനയിൽ പറഞ്ഞിട്ടുള്ള റിട്ടുകൾ.
✳പൊതു സ്വഭാവമുള്ള കൃത്യ നിർവ്വഹണത്തിൽ ഏർപ്പെട്ടിട്ടുള്ളവർ നിയമപരമായി നിർവ്വഹിക്കേണ്ട ഒരു കടമ നിറവേറ്റുന്നതിൽ വീഴ്ച വരുത്തിയാൽ, തങ്ങളുടെ കർത്തവ്യം നിയമാനുസരണം നിർവ്വഹിക്കണമെന്ന് അജ്ഞാപിച്ചു കൊണ്ട് കോടതിക്ക് *മാൻഡമസ് റിട്ട്* പുറപ്പെടുവിക്കാൻ കഴിയും എന്നാൽ തനിക്ക് നിഷേധിക്കപ്പെട്ട നിയമപരമായ അവകാശം മറ്റുതരത്തിൽ നടപ്പിലാക്കി കിട്ടുന്നതിനു വേറെ വഴിയില്ല എന്നു ഹരജിക്കാരൻ ബഹു: കോടതിയെ ബോധ്യപ്പെടുത്തണം.. സർക്കാരുകൾക്ക് എതിരെയും ഈ റിട്ട് ഉപയോഗിക്കാൻ കഴിയും.
✳ നിയമപരമായി തനിക്ക് അവകാശമില്ലാത്ത ഒരു സ്ഥാനത്തോ പദവിയിലോ ഒരാൾ കയറിപ്പറ്റുകയോ ഇല്ലാത്ത അധികാരം പ്രയോഗിക്കുകയോ ചെയ്താൽ അതിൽ പരാതിയുള്ള ഏതൊരു വ്യക്തിക്കും *ക്വോ വാറന്റോ* ഹർജി കോടതിയിൽ സമർപ്പിക്കാവുന്നതാണ്. അത് ശരിയാണെന്ന് കോടതിക്ക് ബോധ്യമായാൽ പ്രസ്തുത വ്യക്തിയെ നിഷ്കാസനം ചെയ്തു കൊണ്ടുള്ള ഉത്തരവു പുറപ്പെടുവിക്കാൻ  കോടതികൾക്ക് അധികാരമുണ്ട്
✳സുപ്രീം കോടതിയും, ഹൈക്കോടതികളും കീഴ്ക്കോടതികൾക്ക് നൽകുന്ന നിരോധന ഉത്തരവുകളാണ് *പ്രൊഹിബിഷൻ റിട്ട്* ഒരു ഉന്നത നീതിപീഠത്തിന്റെ പരിഗണനയിലിരിക്കുന്ന കേസുകൾ ആ സമയം ഏതെങ്കിലും കീഴ്ക്കോടതികൾ പരിഗണിച്ചാൽ ആ കേസ് നിർത്തിവെക്കാൻ ആവശ്യപ്പെട്ടുകൊണ്ട് മേൽക്കോടതിക്ക് ഉത്തരവു നൽകാൻ കഴിയും
✳ഉയർന്ന കോടതികളുടെ വിലയിരുത്തലിനായി കീഴ്‌ക്കോടതി നടപടി രേഖകൾ വിളിച്ചു വരുന്നത്തുന്നതിനാണ് സെർഷ്യോററി എന്ന റിട്ട് പയോഗിക്കുന്നത്