- ശരീരത്തിലെ രാസ പരീക്ഷണശാല എന്നുവിളിക്കുന്ന അവയവം ആണ് കരൾ
- വലതുവശത്ത് വയറിനു മുകളിൽ ഡയഫ്രത്തിനു താഴെ വാരിയെല്ലുകൾക്കു അടിയിലാണ് കരളിന്റെ സ്ഥാനം
- ശരീരത്തിലെ ദഹന പ്രക്രിയയ്ക്ക് ആവശ്യമായ പിത്തരസം നിർമ്മിക്കുന്നത് കരളാണ്
- പിത്തരസം അഥവാ ബൈലും രക്തവും നിരന്തരം ഒഴുകുന്ന നിരവധി നളികകൾ കരളിൽ ഉണ്ട്.
- ഒരു ആരോഗ്യവാനായ മനുഷ്യന്റെ തൂക്കത്തിന്റെ 2 ശതമാനത്തോളം തൂക്കമുണ്ട് കരളിന്.
- വിസറൽ പെരിട്ടോണിയം എന്ന നേർത്ത സ്തരം കൊണ്ട് ആവരണം ചെയ്യപ്പെട്ടിരിക്കുന്ന കരൾ 30000 കോടിയോളം ഹെപ്പറ്റോ സെല്ലുകൾ കൊണ്ടാണ് നിർമ്മിക്കപ്പെട്ടിരിക്കുന്നത്.
- കരളിന് ഇടതു ദളവും അതിന്റെ ആറിരട്ടി വലിപ്പമുള്ള വലതു ദളവും ഇവയ്ക്ക് പുറകിൽ രണ്ടു ചെറിയ ദളങ്ങളുമുണ്ട്
- പുനരുജ്ജീവന ശക്തിയുള്ള മനുഷ്യശരീരത്തിലെ അവയവമാണ് കരള്‍
- മുക്കാൽ പങ്കോളം നശിച്ചുകഴിഞ്ഞാൽ പോലും കരൾ അതിന്റെ മുഴുവൻ പ്രവർത്തനങ്ങളും നടത്തിക്കൊണ്ടേയിരിക്കും

- കേടുവന്ന ഭാഗം മുറിച്ചുമാറ്റിയാൽ പോലും കരൾ വീണ്ടും വളർന്നു വരും. അതിനാൽ കരൾ ദാനം ചെയ്യുമ്പോൾ ദാതാവിന് ബുദ്ധിമുട്ടുകൾ ഉണ്ടാവാറില്ല
- മുക്കാൽ പങ്കോളം നശിച്ചുകഴിഞ്ഞാൽ പോലും കരൾ അതിന്റെ മുഴുവൻ പ്രവർത്തനങ്ങളും നടത്തിക്കൊണ്ടേയിരിക്കും
- ശരീരത്തിലെ മിക്ക അവയവങ്ങളും ചലിച്ചു കൊണ്ടിരിക്കുമ്പോൾ തികച്ചും നിശ്ചലമായി പ്രവർത്തിക്കുന്ന അവയവമാണ് കരൾ.
- മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയാണ് കരള്‍
- വിശ്രമാവസ്ഥയിലിരിക്കുമ്പോൾ മിനുട്ടിൽ ഒന്നേ കാൽ ലിറ്റർ രക്തം കരളിൽ കൂടി പ്രവഹിക്കുന്നു
- ഏറ്റവും വലിയ ഗ്രന്ഥി : കരള്‍
- മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതൽ കൊഴുപ്പ് സംഭരിക്കുന്ന അവയവം : കരള്‍
- ശരീരത്തിലെ രാസപരീക്ഷണശാല എന്നറിയപ്പെടുന്നത് : കരള്‍
- ജീവകം എ ഏറ്റവും കൂടുതൽ സംഭരിക്കപ്പെട്ടിരിക്കുന്ന അവയവം : കരള്‍
- പുനരുജ്ജീവന ശക്തിയുള്ള മനുഷ്യശരീരത്തിലെ അവയവം : കരള്‍
- മനുഷ്യശരീരത്തിൽ ഏറ്റവുമധികം താപം ഉല്പാദിപ്പിക്കപ്പെടുന്ന അവയവം : കരള്‍
- മനുഷ്യശരീരത്തിൽ ഏറ്റവുമധികം ഇരുമ്പ് സംഭരിക്കപ്പെടുന്ന അവയവം : കരള്‍
- ശരീരത്തിൽ യൂറിയ നിർമ്മാണം നടത്തുന്ന അവയവം : കരള്‍
- രാസാഗ്നികൾ അടങ്ങിയിട്ടില്ലാത്ത ദഹന രസം : പിത്തരസം
- ബിലിറൂബിൻ ശരീരദ്രാവകങ്ങളിൽ കലർന്ന് കലകളിൽ വ്യാപിക്കുകയും അതിലൂടെ കലകൾക്ക് മഞ്ഞനിറം ഉണ്ടാകുകയും ചെയ്യുന്ന രോഗാവസ്ഥ : മഞ്ഞപിത്തം
- കരളിൽ നിർമ്മിക്കപ്പെടുന്ന വിഷവസ്തു : അമോണിയ
- അമോണിയ കാർബൺഡൈ ഓക്സൈഡുമായി കൂടി ചേർന്ന് ഉണ്ടാകുന്ന വസ്തു : യൂറിയ
- കരളിൽ സൂക്ഷിക്കുന്ന കാര്‍ബോഹൈഡ്രേറ്റ് : ഗ്ലൂക്കോജൻ
- മദ്യപാനം മൂലം കരളിലെ കോശങ്ങൾക്കുണ്ടാകുന്ന ജീർണാവസ്ഥ : സിറോസിസ്