ജൂൺ 27, 2019

മുഖ്യമന്ത്രി പദവിയിൽ എത്തിയ ആദ്യ മലയാളി വനിത ആരാണ്❓

മുഖ്യമന്ത്രി പദവിയിൽ എത്തിയ ആദ്യ മലയാളി വനിത ആരാണ്❓

••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം : വി.എൻ.ജാനകി എന്ന ജാനകി രാമചന്ദ്രൻ

✳സിനിമാ അഭിനേത്രിയും, തമിഴ്നാടിന്റെ ഒമ്പതാമത്തെ മുഖ്യമന്ത്രിയുമായിരുന്നു വി.എൻ.ജാനകി എന്ന ജാനകി രാമചന്ദ്രൻ.
✳1940കളിൽ 25ഓളം സിനിമകളിൽ ജാനകി അഭിനയിച്ചു.
✳എം ജി ആറിന്റെ മരണശേഷം എ.ഐ. എ. ഡി .എം .കെയുടെ തലപ്പത്തെത്തിയ ജാനകി 1988 ജനുവരിയിൽ തമിഴ്​നാട് മുഖ്യമന്ത്രിയായി സ്ഥാനമേറ്റു.
✳മുഖ്യമന്ത്രിപദവിയിൽ എത്തിയ ആദ്യ മലയാളി വനിതയാണ് ജാനകി രാമചന്ദ്രൻ.
✳1996 മേയ് 19 ന് ഹൃദയാസ്വാസ്ഥ്യം മൂലം അന്തരിച്ചു.
✳വൈക്കത്ത് നാരായണിയമ്മയുടെയും രാജഗോപാൽ അയ്യരുടെയും മകളായി ജനനം.
✳പിതാവ് രാജഗോപാല അയ്യർ അറിയപ്പെടുന്ന ഒരു സംഗീതജ്ഞൻ ആയിരുന്നു.
✳ആദ്യത്തെ ഭർത്താവ് ഗണപതി ഭട്ട്. മകൻ സുരേന്ദ്രൻ. പിന്നീട് എം ജി രാമചന്ദ്രനെ (എം.ജി.ആർ എന്നപേരിൽ പ്രശസ്തനായ മരത്തൂർ ഗോപാല രാമചന്ദ്രൻ ) വിവാഹം കഴിച്ചു. ഈ ബന്ധത്തിൽ കുട്ടികളില്ല.
✳തമിഴ്നാട് സംസ്ഥാനത്തെ ആദ്യത്തെ വനിതാ മുഖ്യമന്ത്രി കൂടിയായിരുന്നു ജാനകി രാമചന്ദ്രൻ.
✳ജനുവരി ഏഴാം തീയതി ജാനകി സത്യപ്രതിജ്ഞ ചെയ്തു, കേവലം 24 ദിവസം മാത്രമേ അവർക്ക് അധികാരത്തിൽ തുടരാൻ കഴിഞ്ഞുള്ളു.
✳ജാനകിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ നിയമസഭയിൽ വിശ്വാസ വോട്ടെടുപ്പിൽ വിജയിച്ചുവെങ്കിലും, കേന്ദ്രത്തിൽ അധികാരത്തിലിരുന്ന രാജീവ് ഗാന്ധിയുടെ നേതൃത്വത്തിലുള്ള സർക്കാർ, ഭരണഘടനയുടെ 356 ആമത്തെ വകുപ്പുപയോഗിച്ച് തമിഴ്നാട് നിയമസഭയെ പിരിച്ചു വിടുകയായിരുന്നു
✳ഒരു വർഷത്തെ രാഷ്ട്രപതി ഭരണത്തിനുശേഷം 1989 ൽ നടന്ന പൊതു തിരഞ്ഞെടുപ്പിൽ അവരുടെ പാർട്ടി പരാജയപ്പെട്ടതോടെ, അവർ രാഷ്ട്രീയത്തിൽ നിന്നും വിരമിച്ചു

ജൂൺ 24, 2019

കേരളത്തിലെ ഏറ്റവും തെക്കേ അറ്റത്തുള്ള നദി ഏതാണ്❓

കേരളത്തിലെ ഏറ്റവും തെക്കേ അറ്റത്തുള്ള നദി ഏതാണ്❓
••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം : നെയ്യാർ

✳കേരളത്തിലെ ഏറ്റവും തെക്കേ അറ്റത്തുള്ള നദിയാണ് നെയ്യാർ.
✳56 കിലോമീറ്ററാണ് ഇതിന്റെ നീളം.
✳അഗസ്ത്യാർ കൂടത്തിൽ നിന്നാണ് നദിയുടെ ഉദ്ഭവം.
✳തിരുവനന്തപുരം ജില്ലയിലൂടെ ഒഴുകി അറബിക്കടലിൽ പതിക്കുന്നു.
✳കല്ലാർ, മുല്ലയാർ, കരവലിയാർ എന്നീ നദികളാണ് ഇതിന്റെ പോഷക നദികൾ.
✳നദിയിൽ ലഭിക്കുന്ന വാർഷിക വർഷപാതം 2300 മില്ലി മീറ്ററാണ്.
✅15 കിലോമീറ്ററിലധികം ദൈർഘ്യമുളള പുഴകളെയാണ് നദികളുടെ ഗണത്തിൽ കണക്കാക്കുന്നത്.
✅കേരളത്തിലെ ഏറ്റവും വലിയ നദി 244 കിലോമീറ്ററുള്ള പെരിയാറും ഏറ്റവും ചെറിയ നദി 16 കിലോമീറ്ററുള്ള മഞ്ചേശ്വരം പുഴയുമാണ്.
✅44 നദികളിൽ 41 എണ്ണം പടിഞ്ഞാറോട്ടും 3 എണ്ണം കിഴക്കോട്ടും ഒഴുകുന്നവയാണ്.
✅കിഴക്കോട്ട് ഒഴുകുന്ന നദികൾ - 3 ( കബനി , ഭവാനിപ്പുഴ ,പാമ്പാര്‍ )
✅കബനി നദി  ഒഴുകുന്ന ജില്ല  - വയനാട്
✅കബനി ഏതു നദിയുടെ പോഷകനദിയാണ്   - കാവേരി
✅20000 ചതുരശ്ര കിലോമീറ്ററിൽ കൂടുതൽ നീർവാർച്ചാ പ്രദേശമുള്ള നദികളെയാണ് മഹാനദികളായി കണക്കാക്കുന്നത്.
✳കേരളത്തിൽ മഹാനദികളില്ല. ✅2000ത്തിനും 20,000നും ഇടയിൽ ചതുരശ്ര കിലോമീറ്റർ നീർവാർച്ചാ പ്രദേശമുള്ളവയെ ഇടത്തരം നദികളായി കണക്കാക്കുന്നു. കേരളത്തിൽ ഭാരതപ്പുഴ, പെരിയാർ, പമ്പാനദി, ചാലിയാർ. എന്നിവയെ ഈ വിഭാഗത്തിൽ പെടുത്താം. ബാക്കിയുള്ളവ ചെറു നദികളാണ്.

ജൂൺ 18, 2019

കേരളത്തിലെ ആദ്യത്തെ കാറ്റാടി വൈദ്യത നിലയം ഏതാണ്❓


കേരളത്തിലെ ആദ്യത്തെ കാറ്റാടി വൈദ്യത നിലയം ഏതാണ്❓

••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം : കഞ്ചിക്കോട്

✅കാറ്റിൽ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുവാൻ ഉപയോഗിക്കുന്ന യന്ത്ര സംവിധാനമാണ് കാറ്റാടി യന്ത്രം.
✅അടിത്തറയിൽ ഉറപ്പിച്ച ഒരു ടവറിന്റെ മുകളിലായി ഘടിപ്പിച്ച ഒരു പ്രൊപ്പല്ലർ, ജനറേറ്റർ എന്നിവയടങ്ങുന്നതാണ് കാറ്റാടിയന്ത്രം.
✅തുടർച്ചയായി കാറ്റ് ലഭ്യമാകുന്ന സ്ഥലങ്ങളിൽ മാത്രമേ ഈ സംവിധാനം ഏർപ്പെടുത്തുവാൻ സാധിക്കുകയുള്ളു.
✅ശക്തമായ കാറ്റ് സ്ഥിരമായി ലഭ്യമായ തീരപ്രദേശങ്ങൾ, കുന്നിൻപുറങ്ങൾ, തുറസ്സായ സമതലങ്ങൾ, മലയിടുക്കകൾ എന്നിവയാണ് അനുയോജ്യമായ പ്രദേശങ്ങൾ.
✅കാറ്റിന്റെ വേഗത്താൽ ഈ പ്രൊപ്പല്ലർ കറങ്ങുമ്പോൾ ഇതിലെ ജനറേറ്റർ പ്രവർത്തിച്ച് വൈദ്യുതി ഉത്പാദിപ്പിക്കപ്പെടുന്നു.
✳ചുരം കടന്നെത്തുന്ന പാലക്കാടന്‍ കാറ്റില്‍നിന്നു വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന കഞ്ചിക്കോട് വിന്‍ഡ് ഫാം 1995 നവംബര്‍ 11ന് നിലവില്‍വന്നു.
✅സംസ്ഥാനത്തെ ആദ്യ കാറ്റാടിപ്പാടമാണിത്.
✅കഞ്ചിക്കോട്- മേനോന്‍ പാറയിലേക്കുള്ള റോഡില്‍ വൈദ്യുതി സബ് സ്റ്റേഷന് സമീപത്തുള്ള കുന്നിന്‍ മുകളിലാണ് വിന്‍ഡ് ഫാം.
✅80 അടിയോളം ഉയരമുള്ള ഒമ്പത് കാറ്റാടികളാണ് തയാറാക്കിയിട്ടുള്ളത്. ഓരോ കാറ്റാടിയോടനുബന്ധിച്ചും ജനറേറ്ററുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
✅കാറ്റിന്‍െറ ശക്തിയില്‍ കാറ്റാടികള്‍ കറങ്ങുമ്പോള്‍ ഇതോടനുബന്ധിച്ചുള്ള ജനറേറ്ററുകള്‍ പ്രവര്‍ത്തിക്കും. ഇങ്ങനെ ഉല്‍പാദിപ്പിക്കപ്പെടുന്ന വൈദ്യുതി സബ് സ്റ്റേഷന്‍ വഴി വിതരണംചെയ്യും.
✅ആറു കോടി കേന്ദ്ര സഹായത്തോടെ ഒമ്പതേകാല്‍ കോടി രൂപ ചെലവിട്ടാണ് പദ്ധതി യാഥാര്‍ഥ്യമാക്കിയത്.
✅അനേകം കാറ്റടികൾ ഒരു പ്രദേശത്ത് സ്ഥാപിച്ചാണ് വൈദ്യുതിയിൽ ആനുപാതികമായ വർദ്ധനവ് സൃഷ്ടിക്കുന്നത്. ഇത്തരം സ്ഥലങ്ങൾ കാറ്റാടിപ്പാടം (വിൻഡ് ഫാം) എന്നറിയപ്പെടുന്നു.
✅വിവിധ യന്ത്രങ്ങളിൽ നിന്നും ലഭിക്കുന്ന വൈദ്യുതി പരസ്പര ബന്ധിതമായ ശൃഖലയിലൂടെ ശേഖരിച്ച് ശക്തിപ്പെടുത്തിയാണ് വിതരണം ചെയ്യുന്നത്.
✅ലോകത്ത് 75-ലധികം രാജ്യങ്ങളിൽ ഇത്തരം യന്ത്രങ്ങൾ പ്രവർത്തിപ്പിക്കുന്നുണ്ട്.
✅സെക്കൻഡിൽ നാലു മീറ്റർ വേഗമുള്ള കാറ്റിൽ നിന്നും 80 മീറ്റർ നീളമുള്ള പ്രൊപ്പല്ലറും 425 കിലോവാട്ട് ശക്തിയുള്ള ജനറേറ്ററും ഘടിപ്പിച്ചിട്ടുള്ള ഒരു യന്ത്രത്തിൽ നിന്നും 932 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിച്ച് വിതരണം നടത്തുവാൻ സാധിക്കും.
✅സെക്കൻഡിൽ നാലു മുതൽ മുപ്പതു മീറ്റർ വരെ വേഗതയുള്ള കാറ്റിൽ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുവാൻ ആവശ്യമായ യന്ത്രങ്ങൾ ഇന്ന് നിലവിലുണ്ട്.

ജൂൺ 15, 2019

ഇന്ത്യക്ക് പുറത്ത് വെച്ചു അന്തരിച്ച ഇന്ത്യൻ പ്രധാനമന്ത്രി ആരാണ്❓

ഇന്ത്യക്ക് പുറത്ത് വെച്ചു അന്തരിച്ച ഇന്ത്യൻ പ്രധാനമന്ത്രി ആരാണ്❓

••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം : ലാൽ ബഹാദൂർ ശാസ്ത്രി

✳ജനനം : ഒക്ടോബർ 2, 1904
✳ലളിത ജീവിതംകൊണ്ടു ശ്രദ്ധേയനായ അദ്ദേഹം രണ്ടര വർഷക്കാലം ഇന്ത്യയെ നയിച്ചു.
✳1951-ൽ ലോകസഭയുടെ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്തു.
✳1952-ൽ ഇന്ത്യയുടെ നാലാമത്തെ റയിൽവേ മന്ത്രിയായി.
✳1956-ൽ തമിഴ്നാട്ടിലെ അരിയല്ലൂരിൽ നടന്ന തീവണ്ടി അപകടത്തിന്റെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവച്ചു.
✳1961-ൽ ഗതാഗത മന്ത്രിയായി ചുമതലയേറ്റു.
✳ഇരുപതാം നൂറ്റാണ്ടിൽ ജനിച്ചു ഇന്ത്യൻ പ്രധാനമന്ത്രിയായ ആദ്യ വ്യക്തി.
✳ഇന്ത്യയുടെ മൂന്നാമത്തെ പ്രധാനമന്ത്രി
✳1964 ജൂണ്‍ 9 മുതൽ 1966 ജനുവരി 11 വരെയായിരുന്നു പ്രധാനമന്ത്രിപദം അലങ്കരിച്ചത്.
✳1965-ലെ ഇന്ത്യ-പാക് യുദ്ധ സമയത്തെ ഇന്ത്യൻ പ്രധാനമന്ത്രി.
✳ഇന്ത്യ-പാക് യുദ്ധത്തിന് ശേഷമുണ്ടായ താഷ്കെന്റ് കരാറിൽ ഒപ്പ് വച്ച ഇന്ത്യൻ പ്രധാനമന്ത്രി.
✳1966 ജനുവരി 10-നാണ് താഷ്കെന്റ് കരാർ ഒപ്പ് വച്ചത്.
✳സമാധാനത്തിന്റെ മനുഷ്യൻ എന്നറിയപ്പെട്ട ഇന്ത്യൻ പ്രധാനമന്ത്രി.
✳കുരുവി എന്ന് വിശേഷിപ്പിക്കപ്പെട്ട ഇന്ത്യൻ പ്രധാനമന്ത്രി.
✳ഇന്ത്യയിലെ ഹരിതവിപ്ലവത്തിന് നേതൃത്വം കൊടുത്ത പ്രധാനമന്ത്രി.
✳ ‘ജയ്‌ ജവാൻ, ജയ്‌ കിസാൻ’ എന്ന മുദ്രാവാക്യത്തിന്റെ ശില്പി.
✳ “നിങ്ങൾ ദിവസം ഒരു നേരത്തെ ആഹാരം വെടിയുകയാണെങ്കിൽ മറ്റൊരു മനുഷ്യന് അവന്റെ ആ ദിവസത്തെ ഒരേയൊരു നേരത്തെ ഭക്ഷണം ലഭിക്കുന്നു.” എന്നത് ശാസ്ത്രിയുടെ വാചകമാണ്.
✳പദവിയിലിരിക്കെ അന്തരിച്ച രണ്ടാമത്തെ പ്രധാനമന്ത്രി.
✳അന്ത്യ വിശ്രമസ്ഥലം :- വിജയ്‌ഘട്ട് (ദൽഹി)
✳ഇരുപതാം നൂറ്റാണ്ടിൽ ജനിച്ചവരിൽ ആദ്യമായി ഭാരതരത്നം നേടിയ വ്യക്തി. 
✳മരണാനന്തര ബഹുമതിആയി ഭാരതരത്ന പുരസ്‌കാരം ലഭിച്ച ആദ്യ വ്യക്തി: ലാൽബഹാദൂർ ശാസ്ത്രി (1966)
✳1966 ജ-നുവരി പത്തിന് സോവിയറ്റ് യൂണിയനിലെ താഷ്കന്‍റില്‍ ഐതിഹാസികമായ കരാറില്‍ ഒപ്പിട്ടശേഷം ശാസ്ത്രി ഉറക്കത്തില്‍ അന്തരിച്ചു.


ജൂൺ 12, 2019

ഇന്ത്യൻ പാർലമെന്റിനെ അഭിമുഖീകരിക്കാത്ത പ്രധാനമന്ത്രി ആരായിരുന്നു❓

ഇന്ത്യൻ പാർലമെന്റിനെ അഭിമുഖീകരിക്കാത്ത പ്രധാനമന്ത്രി ആരായിരുന്നു❓

••••••┈┈┈┈•✿❁✿•┈┈┈┈••••••
ഉത്തരം : ചൗധരി ചരൺ സിംഗ്

✳ചൗധരി ചരൺ സിംഗ് ഇന്ത്യയുടെ അഞ്ചാമത്തെ പ്രധാനമന്ത്രിയായിരുന്നു.
✳1979 ജൂലൈ 28 മുതൽ 1980 ജനുവരി 14 വരെയായിരുന്നു അദ്ദേഹത്തിന്റെ പ്രധാനമന്ത്രിപദത്തിന്റെ കാലാവധി.
✳ജനനം : ഡിസംബർ 23 1902
✳മരണം : മേയ് 29, 1987
✳ചരൺസിംഗ് സ്വാതന്ത്ര്യസമരത്തിലൂടെയാണ് രാഷ്ട്രീയത്തിലേക്ക് കടന്നുവന്നത്.
✳സ്വാതന്ത്ര്യ ലബ്ധിക്കു ശേഷം അദ്ദേഹം റാം മനോഹർ ലോഹ്യയുടെ ഗ്രാമീണ സോഷ്യലിസവുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചു തുടങ്ങി.
✳അദ്ദേഹത്തീന്റെ രാഷ്ട്രീയ മണ്ഡലം പശ്ചിമ ഉത്തർപ്രദേശും ഹരിയാനയുമായിരുന്നു. ഈ സ്ഥലങ്ങളിൽ പ്രബലമായ ജാട്ട് സമുദായത്തിന്റെ അംഗമായിരുന്നു ചരൺസിംഗ്.
✳1977-ൽ അടിയന്തരാവസ്ഥയ്ക്കു ശേഷം നടന്ന തിരഞ്ഞെടുപ്പിൽ ജനതാ സഖ്യത്തിൽ അംഗമായ ഭാരതീയ ലോക് ദൾ എന്ന പാ‍ർട്ടിയുടെ തലവനായിരുന്നു അദ്ദേഹം.
✳പ്രധാനമന്ത്രിപദം സ്വപ്നം കണ്ട അദ്ദേഹത്തിന് ജയപ്രകാശ് നാരായണൻ മൊറാർജി ദേശായിയെ പ്രധാനമന്ത്രി പദത്തിലേക്ക് പിന്തുണച്ചത് വലിയ തിരിച്ചടിയായി.
✳അദ്ദേഹം ആ സമയത്ത് ഏറെക്കുറെ ആലങ്കാരിക പദവി മാത്രമായ ഉപപ്രധാനമന്ത്രി പദം കൊണ്ടു തൃപ്തിപ്പെട്ടു.
✳പ്രതിപക്ഷത്തിലെ കോൺഗ്രസ് പാർട്ടിയുടെ നേതാവായിരുന്ന ഇന്ദിരാ‍ഗാന്ധി അദ്ദേഹത്തിന് പ്രധാനമന്ത്രിപദത്തിന് കോൺഗ്രസിന്റെ പിന്തുണ വാഗ്ദാനം ചെയ്തു. ഇതിൽ ആകൃഷ്ടനായി അദ്ദേഹം ലോക്ദളുമൊന്നിച്ച് ജനതാ സഖ്യത്തിൽനിന്നു പിന്മാറി.
✳ഇതോടെ ജനതാ സഖ്യം തകരുകയും മൊറാർജി ദേശായി രാജിവെക്കുകയും ചെയ്തു.
✳വെറും 64 എം.പി. മാരുടെ പിന്തുണയോടെ ചരൺസിംഗ് ഇന്ത്യയുടെ പ്രധാനമന്ത്രിയായി സ്ഥാനമേറ്റു.
✳അദ്ദേഹം പ്രധാനമന്ത്രിയായിരുന്ന കാലയളവിൽ ലോക്സഭ ഒരിക്കൽ പോലും കൂടിയില്ല.
✳ലോക്സഭയുടെ ആദ്യത്തെ സമ്മേളനത്തിനു തലേദിവസം കോൺഗ്രസ് ഭാരതീയ ലോക്ദൾ സർക്കാരിനുള്ള പിന്തുണ പിൻ‌വലിക്കുകയും അദ്ദേഹത്തിന്റെ സർക്കാർ താഴെവീഴുകയും ചെയ്തു.
✳ചരൺസിംഗ് രാജിവെച്ചു. പുതിയ തിരഞ്ഞെടുപ്പ് ആറു മാസത്തിനുശേഷം നടന്നു.
✳കർഷകരുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ നേടിയെടുക്കുന്നതിൽ അദ്ദേഹം കാണിച്ച ശുഷ്കാന്തിയെ മാനിച്ച് ദില്ലിയിലെ അദ്ദേഹത്തിന്റെ സമാധി കിസാൻ ഘട്ട് എന്ന് നാമകരണം ചെയ്യപ്പെട്ടു.
✳ഇദ്ദേഹത്തിന്റെ ജന്മദിനമായ ഡിസംബർ 23 ദേശീയ കർഷക ദിനമായി ആചരിക്കുന്നു.
✳മീറട്ട് സർവകലാശാല അദ്ദേഹത്തിനെ അനുസ്മരിച്ച് ചൌധരി ചരൺസിംഗ് സർവകലാശാല എന്ന് നാമകരണം ചെയ്യപ്പെട്ടിരിക്കുന്നു

ജൂൺ 11, 2019

കേരളത്തിലെ ആദ്യ ബാങ്ക് ഏതാണ്❓


കേരളത്തിലെ ആദ്യ ബാങ്ക് ഏതാണ്❓

••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം : നെടുങ്ങാടി ബാങ്ക്

✅1899-ൽ അപ്പു നെടുങ്ങാടി കോഴിക്കോട് ആസ്ഥാനമായി സ്ഥാപിച്ച ഒരു സ്വകാര്യ ബാങ്കായിരുന്നു നെടുങ്ങാടി ബാങ്ക്

✅ദക്ഷിണേന്ത്യയിലെ സ്വകാര്യമേഖലയിലുള്ള ആദ്യ ബാങ്കായിരുന്നു ഇത്.
✅അന്ന് ഗവൺമെന്റ് സ്ഥാപനമായ ഇമ്പീരിയൽ ബാങ്ക് മാത്രമേ ഉണ്ടായിരുന്നുള്ളൂ.
✅1913-ൽ നെടുങ്ങാടി ബാങ്കിനെ കമ്പനിയായി രജിസ്റ്റർ ചെയ്യുകയും  അപ്പു നെടുങ്ങാടി അതിന്റെ ഡയറക്ടറായി സ്ഥാനമേൽക്കുകയും ചെയ്തു.

✅1965-ൽ കോയമ്പത്തൂർ നാഷണൽ ബാങ്ക് ലിമിറ്റഡിനെ ഏറ്റെടുത്തു.
✅ഈ ബാങ്കിനു ഇന്ത്യയിലൊട്ടാകെ 174 ശാഖകളുണ്ടായിരുന്നു. ന്യൂഡൽഹി, കൊൽക്കത്ത, മുംബൈ, ചെന്നൈ, അഹമ്മദാബാദ് എന്നിവിടങ്ങളിലും ഈ ബാങ്കിനു ശാഖകളുണ്ടായിരുന്നു.
✅2002-ൽ ജോയന്റ് പാർലമെന്റ് കമ്മറ്റി നെടുങ്ങാടി ബാങ്കിന്റെ പ്രവർത്തനങ്ങളിൽ അപാകതകൾ കണ്ടെത്തി.
✅2003-ൽ പഞ്ചാബ് നാഷണൽ ബാങ്ക് നെടുങ്ങാടി ബാങ്കിനെ ഏറ്റെടുത്തു.
✅പഞ്ചാബ് നാഷണൽ ബാങ്കുമായി ലയിക്കുന്ന സമയത്ത് നെടുങ്ങാടി ബാങ്കിന്റെ ഷെയർ വില പൂജ്യമായിരുന്നു.
✅ഇതു കാരണം നെടുങ്ങാടി ബാങ്കിന്റെ ഷെയർ കൈവശം വെച്ചിരുന്നവർക്ക് ബാങ്ക് പഞ്ചാബ് നാഷണൽ ബാങ്കിൽ ലയിച്ചപ്പോൾ ഒരു വിഹിതവും ലഭിച്ചില്ല.
👉🏻സാമ്പത്തിക സേവനങ്ങൾ പ്രദാനം ചെയ്യുന്ന ധനകാര്യ സ്ഥാപനമായ ബാങ്കുകളുടെ പ്രവർത്തനങ്ങളിൽ പ്രധാനം നിക്ഷേപങ്ങൾ സ്വീകരിക്കുകയും ആവശ്യക്കാർക്ക് വായ്പകൾ നൽകുകയും ചെയ്യുക എന്നതാണ് .
👉🏻വായ്പകൾ എടുക്കുന്ന ഉപഭോക്താക്കളിൽ നിന്നും പലിശ ഈടാക്കുന്ന ബാങ്ക് അതിൽ ഒരു ഭാഗം നിക്ഷേപകർക്ക് നൽകുകയും ബാക്കി ബാങ്കിന്റെ പ്രവർത്തനങ്ങൾക്കും ലാഭാംശമായും ഉപയോഗിക്കുകയും ചെയ്യുന്നു
👉🏻ഇന്ത്യയിൽ പ്രവർത്തിക്കുന്ന ബാങ്കുകളെ ദേശസാൽകൃത ബാങ്കുകൾ, പൊതുമേഖലാ ബാങ്കുകൾ, പ്രാദേശിക ഗ്രാമീണ ബാങ്കുകൾ, സ്വകാര്യ ബാങ്കുകൾ, വിദേശ ബാങ്കുകൾ എന്നിവയായി തരം തിരിച്ചിരിക്കുന്നു

ജൂൺ 07, 2019

കേരളത്തിലെ ആദ്യത്തെ കോളേജ് ഏതാണു❓


കേരളത്തിലെ ആദ്യത്തെ കോളേജ് ഏതാണു❓
First college in Kerala?

••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം : സി.എം.എസ്. കോളേജ്. കോട്ടയം
CMS College Kottayam

✅കേരളത്തിലെ ആദ്യ കോളേജാണ് സി.എം.എസ്. കോളേജ്.  കോട്ടയം
✅1817-ൽ ലണ്ടനിലെ ചർച്ച് മിഷൻ സൊസൈറ്റി സ്ഥാപിച്ച ഈ കോളേജ് ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും ആദ്യത്തെ കോളേജാണ്.
✅കോട്ടയം നഗരാതിർത്തിയിൽ ബേക്കർ ജങ്ഷനു സമീപം ചാലുകുന്നിലാണ് കോളേജ് സ്ഥിതി ചെയ്യുന്നത്.
✅ കോളേജ് പ്രവർത്തനം ആരംഭിക്കുന്നതിനു മുമ്പ് 1813-ൽ കോളേജ് കെട്ടിടത്തിന്റെ പണിതുടങ്ങി. മൂന്ന് വർഷം കഴിഞ്ഞ് 25 വിദ്യാർത്ഥികളുമായി പ്രവർത്തനം ആരംഭിച്ചെങ്കിലും ഔദ്യോഗികരേഖകളിൽ 1817 ആണ് സ്ഥാപിക്കപ്പെട്ട കൊല്ലമായി കാണിച്ചിരിക്കുന്നത്.
✅ കൽക്കത്താ പ്രസിഡൻസി കോളേജിനു മുമ്പ് പ്രവർത്തനം ആരംഭിച്ച കലാലയമാണിത്.
ബെഞ്ചമിൻ ബെയ്‌ലിയാണ് ആദ്യത്തെ  പ്രിൻസിപ്പൽ.
✳മുൻ ഇന്ത്യൻ പ്രസിഡണ്ട് KR നാരായണൻ, മുൻ കേരളാ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, കാവാലം നാരായണ പണിക്കർ എന്നിവരൊക്കെ അവിടെത്തെ പൂർവ വിദ്യാർത്ഥികൾ ആയിരുന്നു.
❇കേരളത്തിലെ ആദ്യത്തെ ഇംഗ്ലീഷ് സ്കൂൾ : മട്ടാഞ്ചേരി
❇കേരളത്തിലെ ആദ്യത്തെ മെഡിക്കൽ കോളേജ് : തിരുവനന്തപുരം
❇കേരളത്തിലെ ആദ്യത്തെ സർവ്വകലാശാല : തിരുവിതാംകൂർ
❇കേരളത്തിലെ ആദ്യത്തെ എഞ്ചിനീയറിംഗ് കേളേജ് : തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജ്