മേയ് 31, 2019

സുഗന്ധ വ്യഞ്ജനങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത് എന്താണ്❓

സുഗന്ധ വ്യഞ്ജനങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത് എന്താണ്❓
••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം : കുരുമുളക്
**************************
➡സാമ്രാജ്യം : ചെടികൾ
➡Division : പൂക്കുന്ന ചെടികൾ
➡ക്ലാസ്സ്‌ : Magnoliopsida
നിര : Piperales
➡കുടുംബം : Piperaceae
➡ജനുസ്സ് : Piper
➡വർഗ്ഗം : P.nigrum
➡ശാസ്ത്രീയനാമം : Piper nigrum
**************************
✳കറുത്ത പൊന്ന് എന്നു വിശേഷിപ്പിക്കാറുള്ള കുരുമുളക്‌ സുഗന്ധവ്യഞ്ജനങ്ങളിൽ രാജാവ് എന്നാണ് അറിയപ്പെടുന്നത്.
✳ഇത് ലോകത്തിലെ ഏറ്റവും പഴക്കവും സുപ്രസിദ്ധിയാർജ്ജിച്ചതുമായ സുഗന്ധവ്യഞ്ജനവും, കേരളത്തിലെ ഒരു പ്രധാന നാണ്യവിളയുമാണ്.
✳ തെക്കേ ഇന്ത്യയിലെ വനങ്ങളിൽ നിന്നാണ് കുരുമുളക് വള്ളി ചെടി ഉത്ഭവിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു.
✳കേരളത്തിന്റെ ഭാവി തന്നെ മാറ്റി മറിച്ചത് ഈ കുരുമുളകാണ്‌.
✳ഇംഗ്ലീഷിൽ Black pepper എന്ന പേരുണ്ടായത് സംസ്കൃതത്തിലെ‍ പിപ്പലിയിൽ നിന്നുമാണ്.
✳ഗ്രീക്ക് ഭാഷയിൽ  പെപ്പറിയും, ലാറ്റിൻ ഭാഷയിൽ പിപർ എന്നും, ജർമൻ ഭാഷയിൽ ഫെഫ്ഫര് എന്ന പേരിലും അറിയപ്പെടുന്നു‍.
 ✳തീരെ അപ്രധാനമായ ഒരു ഭൂവിഭാഗമായ കേരളത്തെത്തേടി അതിപ്രാചീനമായ കാലത്ത്‌ തന്നെ യവനരും റോമാക്കാരും തേടി എത്തിയതും പിന്നീട്‌ അവർ വന്ന വഴിതേടി യൂറോപ്പിലെ നിരവധി രാജ്യക്കാരും കേരളത്തിൽ എത്തിയതും കേരളത്തിൽ എന്നു തന്നെയല്ല ഇന്ത്യ മൊത്തം അടക്കി ഭരിച്ചതും, കുരുമുളകിന്റെ യഥാർത്ഥ ഉറവിടം മലബാർ തീരം  ആണെന്നുള്ള അറിവ് പാശ്ചാത്യർക്ക് മാർക്കോ പോളോ എന്ന സഞ്ചാരിയുടെ ഓർമ്മക്കുറിപ്പുകളിൽ നിന്നും ലഭിച്ചത് മൂലമായിരുന്നു.
✳ഇന്ന് കുരുമുളക്‌ ഉപയോഗിച്ച്‌ സ്പ്രേ വരെ ഉണ്ടാക്കുന്നു.
✳ഭൂമധ്യരേഖക്കടുത്തുള്ള  ഉഷ്ണരാജ്യങ്ങളിലാണ്‌ കുരുമുളക്‌ വളരുന്നത്‌. വള്ളിച്ചെടിപോലെ പടർന്നു കയറുന്ന ഇനമാണ്‌ ഇതിൽ പ്രധാനം.
✳ പച്ചക്കുരുമുളക്‌ കുലകളിലായി ഉണ്ടാകുകയും അത്‌ ഉണക്കി കറുത്ത കുരുമുളകും തൊലി കളഞ്ഞ്‌ വെള്ളക്കുരുമുളകും ഉണ്ടാക്കുന്നു.
✳ഔഷധഗുണം ഏറെയുള്ള കുരുമുളക്‌ മറ്റു രാജ്യങ്ങളിൽ എന്നപോലെ ഇന്ത്യയിലും വയറുസംബന്ധമായ വിവിധ അസുഖങ്ങൾക്ക്‌ മരുന്നായി ഉപയോഗിക്കുന്നുണ്ട്‌.

മേയ് 30, 2019

പ്രസിഡന്റിന്റെ വെള്ളിമെഡൽ നേടിയ ആദ്യ മലയാള സിനിമ ഏതാണ്?❓


പ്രസിഡന്റിന്റെ വെള്ളിമെഡൽ നേടിയ ആദ്യ മലയാള സിനിമ ഏതാണ്?❓

First Malayalam film that won President’s Silver medal?
••••••┈┈┈┈•✿❁✿•┈┈┈┈••••••
ശരിയായ ഉത്തരം : നീലക്കുയിൽ

✳സംവിധാനം : P ഭാസ്കരൻ, രാമു കാര്യാട്ട്
✳നിർമ്മാണം : ടി.കെ. പരീക്കുട്ടി
✳രചന : ഉറൂബ്
✳അഭിനേതാക്കൾ: സത്യൻ, മിസ് കുമാരി
✳സംഗീതം: K രാഘവൻ
✳ഗാനരചന: P ഭാസ്കരൻ
✳റിലീസിങ് തീയതി: 1954 ഒക്ടോബർ 10
✳സമയദൈർഘ്യം : 171 മിനിറ്റ്
✳1954-ൽ പുറത്തിറങ്ങിയ നീലക്കുയിൽ എന്ന ഈ ചിത്രം മികച്ച രണ്ടാമത്തെ ചലച്ചിത്രത്തിനുള്ള ദേശീയ പുരസ്കാരത്തിന് അർഹമായി
✳മലയാളത്തിലെ ആദ്യ സംവിധായക ജോഡിയുടെ അരങ്ങേറ്റം കൂടിയായിരുന്നു നീലക്കുയിൽ.
✳തന്റെ തന്നെയൊരു കഥയെ ആസ്പദമാക്കി ഉറൂബാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചത്.
✳തിരക്കഥ, ഛായാഗ്രഹണം, ഗാനങ്ങൾ, കലാസംവിധാനം തുടങ്ങി മലയാള സിനിമയുടെ എല്ലാ മേഖലകളിലും ഒരു മാറ്റത്തിന് തുടക്കമിട്ട ചിത്രമാണിത്.
✳ഗാനങ്ങളിൽ അധികവും നാടൻ പാട്ടുകളിൽ ഊന്നിയവയായിരുന്നു.
✅മാനെന്നും വിളിക്കില്ല... (ആലാപനം മെഹബൂബ് ), എല്ലാരും ചൊല്ലണ്... (ജാനമ്മ ഡേവിഡ്),
കായലരികത്ത്... (കെ.രാഘവൻ),
ഏങ്ങനെ നീ മറക്കും കുയിലേ... (കോഴിക്കോട് അബ്ദുൽ ഖാദർ),
കുയിലിനെ തേടി (ജാനമ്മ ഡേവിഡ്) തുടങ്ങിയ ഗാനങ്ങൾ ഏറെ ജനപ്രീതി നേടി.
✳സംവിധാനത്തിനും ഗാന രചനയ്ക്കും പുറമെ പി ഭാസ്കരൻ സിനിമയിലെ മുഖ്യ കഥാപാത്രങ്ങളിൽ ഒന്നായ പോസ്റ്റ്മാൻ ശങ്കരൻ നായരുടെ വേഷത്തിൽ അഭിനയിക്കുകയും ചെയ്തു.
➡1965-ലെ ഏറ്റവും നല്ല സിനിമയ്കുള്ള ഇന്ത്യൻ പ്രസിഡന്റിന്റെ സുവർണ്ണ ചക്രം ചെമ്മീൻ നേടി.
➡ ഒരു ദക്ഷിണേന്ത്യൻ സിനിമയ്ക്ക് ആദ്യമായി ഈ അംഗീകാരം ലഭിക്കുന്നതും ഇതിലൂടെയാ‍ണ്

മേയ് 29, 2019

താജ്മഹല്‍ ഏത് നദീതീരത്ത് സ്ഥിതി ചെയ്യുന്നു❓


താജ്മഹല്‍ ഏത് നദീതീരത്ത് സ്ഥിതി ചെയ്യുന്നു❓

••••••┈┈┈┈•✿❁✿•┈┈┈┈••••••

ശരിയായ ഉത്തരം : യമുന നദി

✳ഗംഗാ നദിയുടെ ഒരു പ്രധാന പോഷക നദിയാണ് യമുന.
✳1370 കിലോമീറ്റർ നീളമുള്ള ഈ നദി ‍ഗംഗയുടെ ഏറ്റവും നീളമേറിയ പോഷക നദിയാണ്.
✳ലോകാദ്ഭുതങ്ങളിൽ ഒന്നായ താജ്മഹൽ സ്ഥിതി ചെയ്യുന്നത് യമുനയുടെ തീരത്താണ്.
✳ഇന്ത്യയുടെ തലസ്ഥാനമായ ഡൽഹിയും യമുനയുടെ തീരപ്രദേശത്താണ്.
✳ലോക മഹാത്ഭുതങ്ങളിൽ ഒന്നായ താജ്‌മഹൽ മുഗൾ  ചക്രവർത്തിയായ ഷാജഹാൻ തന്റെ പത്നി മുംതാസ് മഹലിന്റെ സ്മരണയ്ക്കായി പണി കഴിപ്പിച്ചതാണ്.
✳പേർഷ്യൻ, ഒട്ടോമൻ, ഇന്ത്യൻ, ഇസ്ലാമിക് എന്നീ വാസ്തു വിദ്യാ മാതൃകകൾ കൂടിച്ചേർന്നുണ്ടായ മുഗൾ വാസ്തു വിദ്യയുടെ ഉത്തമ ഉദാഹരണമാണ് താജ്മഹൽ.
✳പൂർണമായും വെണ്ണക്കല്ലിൽ  നിർമ്മിച്ച ഈ സ്മാരകം പൂർത്തിയാകാൻ ഇരുപത്തി രണ്ട് വർഷം എടുത്തു എന്നാണ് കണക്ക്.
✳1983- ൽ ലോകത്തിലെ പൈതൃക സ്ഥലങ്ങളുടെ UNESCO യുടെ പട്ടികയിൽ താജ് മഹലിനെ പെടുത്തി.
✳വെണ്ണക്കല്ലിൽ പണിത സൗധമാണ്‌ ഏറ്റവും പ്രധാനമെങ്കിലും ഇതിനോടു അനുബന്ധിച്ച് മറ്റു കെട്ടിടങ്ങളും ചേർന്ന ഒരു സമുച്ചയമാണ്‌ താജ് മഹൽ.
 ✳ഇതിന്റെ പണി ഏകദേശം 1632 ൽ തുടങ്ങി 1653 ൽ തീർന്നു എന്നാണ് കണക്കാക്കപ്പെടുന്നത്.
✳പതിനായിരക്കണക്കിന് തൊഴിലാളികൾ ചേർന്നാണ് ഇതിന്റെ നിർമ്മാണം പൂർത്തീകരിച്ചത്.
✳ഉസ്താദ് അഹമ്മദ് ലാഹോറിയാണ് ഇതിന്റെ പ്രധാന ശില്പി.
✳താജ് മഹലിന്റെ പുറമേയുള്ള അലങ്കാരങ്ങൾ മുഗൾ വംശത്തിലെ ഏറ്റവും മികച്ച വാസ്തു വിദ്യകളിൽ ഒന്നായി കണക്കാക്കപ്പെടുന്നു.
✳അലങ്കാരങ്ങൾ എല്ലാം കൃത്യമായി ആനുപാതികമായിട്ടാണ് പിസ്താക്കുളിലും ചുമരുകളിലും ചെയ്തിരിക്കുന്നത്.
✳അലങ്കാരങ്ങൾ പ്രധാനമായും മൂന്നു രീതിയിലാണ് ചെയ്തിരിക്കുന്നത്. പെയിന്റ് ഉപയോഗിച്ചും, കുമ്മായ ചാന്ത് ഉപയോഗിച്ചും, കൂടാതെ പ്രധാന രീതിയായ മാർബിളിൽ കൊത്തിയുമാണ് ചെയ്തിരിക്കുന്നത്.
✳താജ്മഹലിൽ കാണപ്പെടുന്ന കൈയെഴുത്തുകൾ അത്യലംകൃതമായ തുളുത് എഴുത്തു രീതിയാണ്.
✳ഇത് പ്രധാനമായും ചെയ്തിരിക്കുന്നത് പേർഷ്യൻ കൈയെഴുത്തുകാരനായ അമാനത്ത് ഖാൻ ആണ്.
✳ഈ കൈയെഴുത്തുകൾക്കായി ഉപയോഗിച്ചിരിക്കുന്നത് ജാസ്പർ എന്ന കല്ല് വെള്ള മാർബിളുകൾ കൊത്തി അതിൽ ഛുരിതം ചെയ്തിരിക്കുന്ന രീതിയിലാണ്. മുകളിലുള്ള ചുവരുകളിൽ അല്പം വലിയ രീതിയിലാണ് ഈ കൈയെഴുത്തുകൾ കൊത്തിയിരിക്കുന്നത്. താഴെ നിന്ന് നോക്കുമ്പോൾ ശരിയായി കാണുവാൻ വേണ്ടിയിട്ടാണ് ഇത്.
✳താജ് മഹലിന്റെ അകത്തും പുറത്തുമായി കൊത്തിയിരിക്കുന്ന ഈ കൈയെഴുത്ത് ഖുർആനിൽ നിന്നുള്ള വചനങ്ങളാണ്.
✅താജ് മഹലിന്റെ ചുറ്റിലും ഏകദേശം 300 സ്ക്വകയർ മീറ്റർ വിസ്തീർണ്ണത്തിൽ പരന്നു കിടക്കുന്ന ഉദ്യാനമാണ് ചാർ ബാഗ് ഉദ്യാനം. ഇത് ഒരു മുഗൾ ഉദ്യാനമായി കണക്കാക്കപ്പെടുന്നു.

മേയ് 28, 2019

ലോകത്തിലെ ഏറ്റവും നീളം കൂടിയ നദി ഏതാണ്?

ലോകത്തിലെ ഏറ്റവും നീളം കൂടിയ നദി ഏതാണ്?

••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം : നൈൽ നദി

✳നീളം : 6,853 കി.മീ (4,258 മൈ)
✳വീതി : 2.8 കി.മീ (2 മൈ)
✳ഒഴുകുന്ന രാജ്യങ്ങൾ : എത്യോപ്യ, സുഡാൻ, ഈജിപ്ത്, ഉഗാണ്ട, കൊംഗോ - കിൻഹാസ, കെനിയ, ടാൻസാനിയ, റുവാണ്ട, ബറുണ്ടി, ദക്ഷിണ സുഡാൻ, എറിത്രിയ
✳നൈൽ നദി ഭൂഗോളത്തിലെ ഏറ്റവും നീളമേറിയ നദിയാണ്.
✳6,853 കിലോമീറ്റർ നീളമുള്ള ഈ നദി പതിനൊന്ന് രാജ്യങ്ങളിലായി ആഫ്രിക്കൻ വൻ‌കരയിലൂടെ ഒഴുകുന്നു.(എന്നാൽ ഇതിനെക്കുറിച്ച്‌ വിവാദങ്ങൾ നിലവിലുണ്ട്‌. പരമ്പാരഗതമായി നൈലിനാണ് ഏറ്റവും നീളം കൂടുതൽ എന്നായിരുന്നു കരുതി വന്നിരുന്നത് എങ്കിലും അടുത്തകാലത്തായി ബ്രസീലിലും പെറുവിലും നടന്ന പഠനങ്ങൾ സൂചിപ്പിക്കുന്നത് ആമസോണും അതിനോട് ചേർന്ന കായലും ചേർന്നഭാഗമാണ് ഏറ്റവും നീളം ഏറിയത് എന്നാണ്.
======================
ആമസോൺ നദി

✳നീളം : 6,437 കി.മീ (4,000 മൈ) approx.

✅തെക്കെ അമേരിക്കൻ ഭൂഖണ്ഡത്തിലെ നദിയാണ്‌ ആമസോൺ.
✅ഒഴുകുന്ന ജലത്തിന്റെ അളവനുസരിച്ച് ലോകത്തിലെ ഏറ്റവും വലിയ നദിയാണ്‌ ഇത്, ഇതിലൂടെ ഒഴുകുന്ന വെള്ളത്തിന്റെ അളവ് ഇതിന്‌ ശേഷം സ്ഥാനം വരുന്ന പത്ത് നദികളിലൂടെ ഒഴുകുന്ന മൊത്തം വെള്ളത്തിന്റെ അളവിനേക്കാൾ കൂടുതലാണ്‌.
✅ആമസോണിനാണ്‌ ലോകത്തെ ഏറ്റവും വലിയ നീർത്തട വ്യവസ്ഥയുള്ളത്, ഇത് ഏകദേശം ലോകത്തിലെ മൊത്തം നദിയൊഴുക്കിന്റെ അഞ്ചിലൊന്ന് വരും.
✅ആമസോണിന്റെ ഭീമമായ വലിപ്പം കാരണമായി ഇതിനെ കടൽ നദി എന്നും വിളിക്കാറുണ്ട്.
✅ആമസോണിനെ മീതെ അതിന്റെ വായ് ഭാഗം ഒഴിച്ച് ഒരിടത്തും പാലം ഇല്ല എന്നതും ശ്രദ്ധേയമായ ഒരു കാര്യമാണ്‌, ഇതിന്റെ പ്രധാനപ്പെട്ട കാരണം കുറഞ്ഞ ജനസംഖ്യയുള്ള മേഖലയാണ്‌ ആമസോൺ, മാത്രവുമല്ല വീതി കുറഞ്ഞ ഭാഗങ്ങൾ ഭൂരിഭാഗവും ഒഴുകുന്നത് നിത്യഹരിത മഴക്കാടുകളിലൂടെയുമാണ്‌.

✅ഭൂരിഭാഗം അളവുകൾ അനുസരിച്ച് ആമസോൺ തന്നെയാണ്‌ നദികളിൽ മുൻപിൽ നിൽക്കുന്നതെങ്കിലും നീളത്തിന്റെ കാര്യത്തിൽ മാത്രം ഇത് ആഫ്രിക്കയിലെ നൈൽ നദിക്ക് ശേഷം രണ്ടാം സ്ഥാനത്താണ്‌.
✅പക്ഷേ ചില ശാസ്ത്രജ്ഞർ, പ്രത്യേകിച്ച് ബ്രസീലിൽ നിന്നുള്ളവർ, ആമസോൺ തന്നെയാണ്‌ നീളമുള്ള നദി എന്ന അഭിപ്രായം പ്രകടിപ്പിക്കുന്നവരാണ്‌.
✅ഇത് പെറുവിലെ നെവാഡൊ മിസീമിയിൽ നിന്നാണ് ഉദ്ഭവിക്കുന്നത്.
✅ബ്രസീലിൽ  വച്ചാണ് ആമസോൺ അറ്റ്ലാന്റിക് സമുദ്രത്തിൽ ചേരുന്നത്.
=======================

✳വിക്റ്റോറിയ തടാകം ആണ് നൈലിന്റെ പ്രഭവ കേന്ദ്രം എന്നാണ് കരുതി വരുന്നത്. എന്നാൽ തടാകത്തിന് നല്ല നീളമുള്ള പോഷക നദികൾ ഉണ്ട്. ഇതിൽ കഗേര നദി ആണ് ഏറ്റവും നീളമേറിയത്. ടാൻസാനിയയിലെ ബുകോബ പട്ടണത്തിൽ നിന്ന് ഉത്ഭവിക്കുന്നു. .
✳ഈജിപ്ഷ്യൻ സംസ്ക്കാരമുൾപ്പെടെ ഒട്ടേറെ പുരാതന സംസ്ക്കാരങ്ങളുടെ കളിത്തട്ടുകൂടിയാണ് നൈൽനദീതടം.
✳ ഈജിപ്തിന്റെ തെക്കുള്ള മലനിരകളിൽ നിന്നുൽഭവിച്ചു വടക്കു മെഡിറ്ററേനിയൻ ഉൾക്കടലിൽ പതിയ്ക്കുന്നു.


ഇന്ത്യയിലെ ഏറ്റവും വലിയ സൈനിക ബഹുമതി❓


ഇന്ത്യയിലെ ഏറ്റവും വലിയ സൈനിക ബഹുമതി❓

••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം : പരം വീര ചക്ര

✳തരം : യുദ്ധകാല ധീരതാ പുരസ്കാരം
✳വിഭാഗം : ദേശിയ പുരസ്കാരം
✳നിലവിൽ വന്നത് : 1950
✳ആദ്യം നൽകിയത് : 1947
✳അവസാനം നൽകിയത് : 1997
✳ആകെ നൽകിയത് : 21
✳വിവരണം : ഭാരതത്തിലെ പരമോന്നത സൈനിക ബഹുമതി
✳ആദ്യം ലഭിച്ചത് : മേജർ സോം നാഥ് ശർമ്മ  (മരണാനന്തരം)
✳അവസാനം ലഭിച്ചത് :ക്യാപ്റ്റൻ വിക്രം ബത്ര  (മരണാനന്തരം)
✳പരം വീര ചക്ര യുദ്ധകാലത്ത് സേവനങ്ങൾക്ക് സൈനികർക്ക് നൽകുന്ന പരമോന്നത സൈനിക ബഹുമതിയാണ്.
✳ശത്രുവിന്റെ സാന്നിദ്ധ്യത്തിൽ ധീരത നിറഞ്ഞ പോരാട്ടവും ത്യാഗവും പ്രകടിപ്പിക്കുന്ന സൈനികർക്കാണ്  വീരന്മാരിൽ വീരൻ എന്നർത്ഥമുള്ള ഈ ബഹുമതി നൽകപ്പെടുന്നത്.
✳ ഈ ബഹുമതി 1950 ജനുവരി 26-ന് റിപ്പബ്ലിക് ദിനത്തിലാണ്, 1947 ആഗസ്റ്റ് 15 മുതലുള്ള മുൻകാല പ്രാബല്യത്തോടെ നിലവിൽ വന്നത്.
✳ഭരതരത്നത്തിന് ശേഷമുള്ള ഭാരത സർക്കാരിന്റെ രണ്ടാമത്തെ വലിയ പുരസ്കാരമാണ് പരം വീര ചക്ര
✳സാവിത്രി ഖാനോൽകർ ആണ് ഇന്ദ്രന്റെ വജ്രായുധം ആലേഖനം ചെയ്യപ്പെട്ട ഈ മെഡൽ രൂപകല്‌പന ചെയ്തത്.
✳സമാധാന കാലത്ത് നൽകുന്ന അശോക ചക്ര പരം വീര ചക്രയ്ക്ക് തുല്യമാണ്.
✅അശോക ചക്ര സായുധ സേനയിൽ അംഗമായുള്ളവർക്കും, അംഗമല്ലാത്തവർക്കും നൽകുന്നു, ചിലപ്പോൾ മരണ ശേഷവും ഇത് നൽകുന്നു.
✳ലെഫ്റ്റനന്റ് റാങ്കിനു താഴെ പദവിയിലുള്ള സൈനികർക്ക് പരം വീര ചക്ര ലഭിക്കുമ്പോൾ ധന സഹായവും പെൻഷനും നൽകാറുണ്ട്.
✳സൈനികന്റെ മരണത്തെ തുടർന്ന് അദ്ദേഹത്തിന്റെ വിധവയ്ക്ക് അവരുടെ മരണം വരെയോ പുനർ വിവാഹം വരെയോ ഈ ആനുകൂല്യങ്ങൾ ലഭിക്കുന്നു.
✳കേന്ദ്ര ഗവണ്മെന്റ് നൽകുന്ന ആനുകൂല്യങ്ങൾക്കു പുറമേ വിവിധ സംസ്ഥാനങ്ങളിൽ അവരവരുടേതായ സൈനിക ക്ഷേമ പദ്ധതികൾ നിലവിലുണ്ട്.
✳നിലവിൽ പരം വീര ചക്ര ലഭിച്ചവർക്ക് ഒറ്റത്തവണ ഗ്രാന്റായി 25 ലക്ഷം രൂപയും വാർഷിക വേതനമായി രണ്ടരലക്ഷം രൂപയും ലഭിക്കും

മേയ് 26, 2019

ഇന്ത്യയുടെ ദേശീയ വൃക്ഷം ഏത് ❓

ഇന്ത്യയുടെ ദേശീയ വൃക്ഷം ഏത് ❓


••••••┈┈┈┈•✿❁✿•┈┈┈┈••••••


ഉത്തരം : ആൽമരം

✅അതിശൈത്യവും അത്യുഷ്ണവും ഇല്ലാത്ത പ്രദേശങ്ങളിലെല്ലാം വളരുന്ന പലതരം ചെടികളാണ് ആലുകൾ.
✅വള്ളികൾ മുതൽ വന്മരങ്ങൾ വരെ ഇതിൽ ഉണ്ട്. Ficus, Fig എന്നെല്ലാം അറിയപ്പെടുന്നു.
✅പന മുതലായ വൃക്ഷങ്ങളുടെ മുകളിലും കെട്ടിടങ്ങളുടെ ഭിത്തികളിലും ഇവയുടെ തൈകൾ വളരുന്നത് അസാധാരണമല്ല.
 ✅കാലക്രമത്തിൽ അവയുടെ വേരുകൾ മണ്ണിൽ എത്തുകയും അവ സാധാരണ ജീവിതക്രമം ആരംഭിക്കുകയും ചെയ്യുന്നു.
✅പൊതുവെ കറയുള്ള വൃക്ഷമാണ് ആൽ.
✅ലോകത്ത് അറുനൂളോളം ഇനം ആലുകളുണ്ട്.
✅കേരളത്തിൽ മാത്രം 45 തരം ആലുകൾ കാണപ്പെടുന്നു. അവയിൽ പ്രധാനപ്പെട്ടവയാണ് അരയാൽ, പേരാൽ, കല്ലാൽ, കാരാൽ, ഇത്തിയാൽ, ചിറ്റാൽ തുടങ്ങിയവ.
✅ആൽമരത്തിന് ഇംഗ്ലീഷിൽ ബനിയൻ ട്രീ(Banyan Tree) എന്നാണ് പേര്.
✅ ആദ്യ കാല ഇംഗ്ലീഷുകാർ ഇന്ത്യയിലെത്തിയപ്പോൾ വടക്കൻ ഇന്ത്യയിലെ ആൽ മരച്ചുവടുകളിൽ സ്ഥിരമായി കച്ചവടക്കാരായി കാണാറുള്ള ബനിയകൾ എന്ന കൂട്ടരുടെ പേരിനോട് ചേർത്താണ് ബനിയൻ എന്ന പേരുണ്ടായത്.
✅ധാരാളം തണൽ നൽകുന്നതും ദീർഘായുസ്സുള്ളതുമായതിനാൽ പുരാതന കാലം മുതലേ ഇന്ത്യൻ ഉപ ഭൂഖണ്ഡത്തിൽ അരയാലുകൾ തണൽ മരങ്ങളായി ഉപയോഗിച്ചു പോന്നിരുന്നു.
✅അതേ കാരണങ്ങൾ കൊണ്ടു തന്നെ ദൈവാരാധനക്കും നാട്ടുകാർക്ക് യോഗങ്ങൾ കൂടാനും ഇവയുടെ തണൽ ഉപയോഗപ്പെടുത്തിപ്പോന്നു.
✅അങ്ങനെ ആലുകൾക്ക് പലപ്പോഴും ദൈവികപരിവേഷം കിട്ടുകയുണ്ടായി. ആലുകളെ വലം വച്ച് തൊഴുന്നത് പോയകാലത്തെ ആളുകളുടെ പതിവായിരുന്നു.
✅ശ്രീ ബുദ്ധന്ന് ബോധോദയം കിട്ടിയത് ബോധ്ഗയയിലെ ഒരു ആൽമരത്തിന്റെ ചുവട്ടിൽ ധ്യാന നിരതനായിരിക്കവേ ആയിരുന്നു. അതു കൊണ്ട് ആ ആൽമരം ബുദ്ധ മതക്കാർ പവിത്രമായി കരുതിപ്പോന്നിരുന്നു. അതേ സ്ഥാനത്ത് ഇന്നും ബോധ്ഗയയിലുള്ള ആൽ അന്നത്തെ ആൽമരത്തിന്റെ തുടർച്ചയിലുള്ളതായാണ് കരുതിപ്പോരുന്ന ഓരോ ആൽ മരത്തിന്റെ ചോട്ടിലും ഒരു ഗണപതി ഭഗവൻ ഉണ്ട് എന്ന് പുരാതന കാലം മുതൽ വിശ്വസിക്കുന്നു
✅ഇന്ത്യൻ ഉപ ഭൂഖണ്ഡത്തിലെമ്പാടും കാണുന്ന വലിപ്പമേറിയ ഒരു ഇല കൊഴിയും വൃക്ഷമാണ് അരയാൽ (Ficus Religiosa, Linn).
✅ബോധി വൃക്ഷം എന്നും പീപ്പലം എന്നും കൂടി ഇതിന്ന് പേരുകളുണ്ട്.
✅ഹിന്ദു, ബുദ്ധ മതക്കാർ പവിത്രമായി കരുതുന്ന വൃക്ഷമാണിത്.
✅ഈ മതങ്ങളുടെ ആവിർഭാവത്തിനു മുന്നേ തന്നെ മരങ്ങളെ ആരാധിച്ചിരുന്നു എന്നതിന് ഹാരപ്പയിൽ നിന്നും മറ്റും തെളിവ് ലഭിച്ചിട്ടുണ്ട്.

മേയ് 25, 2019

ബിരുദധാരികള്‍ക്ക് എല്‍.ഐ.സിയില്‍ എ.ഡി.ഒ ആകാം; തുടക്ക ശമ്പളം 37345 രൂപ

ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയിലെ 8581 അപ്രന്റൈസ് ഡെവലപ്‌മെന്റ് ഓഫീസര്‍ (എ.ഡി.ഒ) ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരളമുള്‍പ്പെടുന്ന ചെന്നൈ സതേണ്‍ സോണല്‍ ഓഫീസിനുകീഴില്‍ 1257 ഒഴിവുകളാണുള്ളത്.

കേരളത്തിലെ ഡിവിഷണല്‍ ഓഫീസുകളിലെ ഒഴിവുകള്‍:

എറണാകുളം - 72
കോഴിക്കോട് - 85
കോട്ടയം - 88
തൃശ്ശൂര്‍ - 60
തിരുവനന്തപുരം - 74
പ്രായം: 21-നും 30-നും മധ്യേ. ഉദ്യോഗാര്‍ഥികള്‍ 02.05.01989-നും 01.05.1998-നും മധ്യേ ജനിച്ചവരാകണം (രണ്ടുതീയതികളും ഉള്‍പ്പെടെ). ചട്ടപ്രകാരമുള്ള ഇളവുകള്‍ ലഭിക്കും

യോഗ്യത: അംഗീകൃത സര്‍വകലാശാലാ ബിരുദം

തിരഞ്ഞെടുപ്പ്: രണ്ട് ഘട്ടങ്ങളായുള്ള ഓണ്‍ലൈന്‍ ടെസ്റ്റ് ഉണ്ടാകും. ഇതില്‍ വിജയിക്കുന്നവര്‍ക്ക് അഭിമുഖവും വൈദ്യപരിശോധനയുമുണ്ടാകും. സിലബസ് വിജ്ഞാപനത്തില്‍ നല്‍കിയിട്ടുണ്ട്.

ശമ്ബളം: അപ്രൈന്റൈസ് കാലയളവില്‍ പ്രതിമാസം 34503 രൂപ സ്റ്റൈപ്പന്റായി ലഭിക്കും. പ്രൊബേഷനറി ഡെവലപ്‌മെന്റ് ഓഫീസറായി നിയമിച്ചതിനു ശേഷം 37345 രൂപ (എ ക്ലാസ് നഗരങ്ങളില്‍ അലവന്‍സ് ഉള്‍പ്പെടെ). മറ്റു വ്യവസ്ഥകളറിയാന്‍ നോട്ടിഫിക്കേന്‍ കാണുക.

അപേക്ഷ: http://www.licindia.in/Bottom-Links/careers എന്ന ലിങ്കില്‍ ഓണ്‍ലൈനായി അപേക്ഷിക്കണം. ഇതേ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള വിജ്ഞാപനം വായിച്ചു മനസിലാക്കിയശേഷം അപേക്ഷിക്കുക. ഏതെങ്കിലും ഒരു ഡിവിഷനിലേക്കുമാത്രമേ അപേക്ഷിക്കാനാകൂ. ഫോട്ടോ, ഒപ്പ്, ഇടത് തള്ളവിരലടയാളം, ഡിക്ലറേഷന്‍ എന്നിവ സ്‌കാന്‍ ചെയ്ത് അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യണം.

അപേക്ഷാഫീസ്: 600 രൂപ. എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് 50 രൂപ. ഓണ്‍ലൈനായി അടയ്ക്കണം.

ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി - ജൂണ്‍ ഒമ്ബത്.