മാർച്ച് 30, 2019

കേരളത്തിൽ പലയിടത്തായി സൂക്ഷിച്ചു വച്ചിട്ടുള്ള 'എൻഡോസൾഫാൻ' നിർവീര്യമാക്കാനുള്ള പദ്ധതി ഏതു പേരിലാണ് അറിയപ്പെടുന്നത്❓

കേരളത്തിൽ പലയിടത്തായി സൂക്ഷിച്ചു വച്ചിട്ടുള്ള 'എൻഡോസൾഫാൻ' നിർവീര്യമാക്കാനുള്ള പദ്ധതി ഏതു പേരിലാണ് അറിയപ്പെടുന്നത്❓

••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം : ഓപ്പറേഷൻ ബ്ലോസം സ്പ്രിങ്

✅കീടനാശിനിയായി ഉപയോഗിക്കുന്ന ഒരു ഓർഗാനോക്ലോറിൻ സം‌യുക്തമാണ്‌ എൻഡോസൾഫാൻ.
✳നിറമില്ലാത്ത ഈ ഖരവസ്തു ഒരു മാരക വിഷ വസ്തു എന്ന നിലയിൽ മനുഷ്യരടക്കമുള്ള ജീവജാലങ്ങളിൽ ജനിതക വൈകല്യങ്ങളും ഹോർമോൺ തകരാറുകളും ഉൾപ്പെടെയുള്ള ദോഷഫലങ്ങൾ സൃഷ്ടിക്കുന്നതായി കണ്ടെത്തിയിട്ടുള്ളതിനാൽ കാർഷിക രംഗത്തെ ഇതിന്റെ ഉപയോഗം വൻ‌വിവാദങ്ങൾ ഉയർത്തിവിട്ടിട്ടുണ്ട്
✳എൻഡോ സൾഫാൻ ദുരിത ബാധിതർക്കു വേണ്ടി കേരള സർക്കാർ ആരംഭിച്ച പദ്ധതിയാണ്  'സ്നേഹ സാന്ത്വനം'
✳കേരളത്തിൽ എൻഡോസൾഫാൻ നിരോധിച്ച വർഷം -   2006
✳എൻഡോസൾഫാൻ സുപ്രീം കോടതി നിരോധിച്ചത് - 2011 മെയ്‌ 13 ന്
✳എൻഡോസൾഫാൻ രാജ്യാന്തര തലത്തിൽ നിരോധിക്കാൻ തീരുമാനിച്ച കൺവെൻഷൻ - 2011 ഏപ്രിൽ 29 ന് ജനീവയിൽ നടന്ന സ്‌റ്റോക്ക് ഹോം കൺവെൻഷൻ
✳എൻഡോസൾഫാൻ നിരോധിച്ച ആദ്യ രാജ്യം - ഫിലിപ്പൈൻസ്
✳എൻഡോസൾഫാൻ ദുരിതം അന്വേഷിക്കാൻ കേന്ദ്ര സർക്കാർ നിയോഗിച്ച കമ്മീഷൻ - സി. ഡി. മായി കമ്മീഷൻ
✳എൻഡോസൾഫാൻ ദുരിതം അന്വേഷിക്കാൻ കേരള സർക്കാർ നിയോഗിച്ച കമ്മീഷൻ - സി. അച്യുതൻ കമ്മീഷൻ
✳ 1978 ൽ ഇന്ത്യയിലെ കശുമാവിൻ തോട്ടങ്ങളിൽ എൻഡോസൾഫാൻ തളിക്കാൻ ശുപാർശ ചെയ്ത കമ്മിറ്റി - ദൂബെമായി കമ്മിറ്റി
✳ലോകത്ത് ഏറ്റവും കൂടുതൽ എൻഡോസൾഫാൻ ഉൽപ്പാദിപ്പിക്കുന്ന രാജ്യം - ഇന്ത്യ
✳ഇന്ത്യയിൽ എൻഡോസൾഫാൻ ഉൽപ്പാദിപ്പിക്കുന്ന ഫാക്ടറി - ഹിന്ദുസ്ഥാൻ ഇൻസെക്ടിസൈഡ് ലിമിറ്റഡ് (HIL) ഏലൂർ(കൊച്ചി)
✳എൻഡോസൾഫാൻ ദുരിതം ഏറ്റവും കൂടുതൽ അനുഭവിച്ച ഗ്രാമം -  കാസർഗോഡ്ജില്ലയിലെ  'പെട്ര'
✳എൻഡോസൾഫാൻ ദുരിതത്തെക്കുറിച്ച് പ്രതിപാദിക്കുന്ന അംബികാസുതൻ മങ്ങാടിന്റെ നോവൽ - 'എൻമകജെ'
✳എൻഡോസൾഫാൻ വിരുദ്ധ സമര നായികയാണ് - എം. കെ. ലീല കുമാരിയമ്മ
✳എൻഡോസൾഫാൻ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന സംസ്ഥാനങ്ങൾ - കേരളം, കർണ്ണാടക
കശുമാവ് കൃഷിക്കാണ് കേരളത്തിൽ ഏറ്റവും കൂടുതൽ എൻഡോസൾഫാൻ ഉപയോഗിക്കുന്നത്
✳എൻഡോസൾഫാൻ മനുഷ്യശരീരത്തിലെ നാഡീ വ്യവസ്ഥയെയും തലച്ചോറിനേയുമാണ് ബാധിക്കുന്നത്

മാർച്ച് 29, 2019

പഞ്ചനക്ഷത്ര റാങ്ക് (Five Star Rank)ലഭിച്ച ഇന്ത്യൻ വ്യോമസേനയുടെ ഏക മാർഷൽ ആരാണ്❓

പഞ്ചനക്ഷത്ര റാങ്ക് (Five Star Rank)ലഭിച്ച ഇന്ത്യൻ വ്യോമസേനയുടെ ഏക മാർഷൽ ആരാണ്❓

••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം : അർജൻ സിങ്

✳പഞ്ചനക്ഷത്ര റാങ്ക് ലഭിച്ച ഇന്ത്യൻ വ്യോമസേനയുടെ ഏക മാർഷൽ ആണ് അർജൻ സിങ്.
✳1965ലെ ഇന്ത്യ – പാക്ക് യുദ്ധത്തിലെ വീരനായകനായിരുന്ന അദ്ദേഹം എയർ ചീഫ് മാർഷൽ, വിവിധ രാജ്യങ്ങളിലെ അംബാസഡർ, ഡൽഹി ലഫ്റ്റനന്റ് ഗവർണർ തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്.
✳വ്യോമസേനയിലെ സർവീസ്‌ കാലത്തെ മികവു പരിഗണിച്ചു 2002 ജനുവരിയിലാണു കേന്ദ്ര സർക്കാർ അർജൻ സിങ്ങിനു ‘മാർഷൽ ഓഫ് ദി എയര്‍ഫോഴ്സ്’ പദവി നൽകിയത്. അതോടെ എയർഫോഴ്‌സിന്റെ ചരിത്രത്തിലെ ആദ്യ ഫൈവ് സ്‌റ്റാർ റാങ്ക് ഓഫിസറായി അദ്ദേഹം.
✳കരസേനയിലെ ഫീൽഡ് മാർഷലിനു തുല്യമായ പദവിയാണിത്. ഈ പദവി നേടുന്ന ഒരേയൊരു വ്യക്‌തിയും ഇദ്ദേഹമാണ്.
✳1919ൽ ജനിച്ച അർജൻ സിങ് 1939ൽ പത്തൊൻപതാം വയസ്സിൽ ആർഎഎഫിൽ പൈലറ്റ് ട്രെയിനിയായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്.
✳1964ൽ ഇന്ത്യൻ വ്യോമസേനയുടെ തലവനായി.
✳1965ലെ ഇന്ത്യ–പാകിസ്ഥാൻ യുദ്ധത്തിൽ രാജ്യത്തെ വിജയത്തിലേക്കു നയിച്ച നിർണായക നീക്കങ്ങള്‍ക്കു പിന്നിലും ഇദ്ദേഹമുണ്ടായിരുന്നു.
✳1969 ഓഗസ്റ്റിൽ വിരമിച്ചു.
✳യുദ്ധകാലത്തെ ധീരസേവനത്തിനുള്ള ആദരമായി പത്മവിഭൂഷൺ നൽകി ആദരിച്ചിട്ടുണ്ട്.
✳സ്വിറ്റ്‌സർലൻഡ്, കെനിയ എന്നിവിടങ്ങളിൽ അംബാസഡറായും കുറച്ചുകാലം ഡൽഹിയിൽ ലഫ്‌റ്റനന്റ് ഗവർണറായും സേവനമനുഷ്‌ഠിച്ചു


മാർച്ച് 28, 2019

കേരളത്തിലെ വിജയകരമായ ആദ്യ ഹൃദയം മാറ്റി വെക്കൽ ശസ്ത്രക്രിയ നടത്തിയ സർജൻ ആര്❓


കേരളത്തിലെ വിജയകരമായ ആദ്യ ഹൃദയം മാറ്റി വെക്കൽ ശസ്ത്രക്രിയ നടത്തിയ സർജൻ ആര്❓

••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം : ഡോ: ജോസ് ചാക്കോ പെരിയപ്പുറം

✳2003ല്‍ കേരളത്തില്‍ ആദ്യമായി നടന്ന ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത് ഡോ. ജോസ് ചാക്കോ പെരിയപുറമായിരുന്നു.
✳അന്നു മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലിലെ കാര്‍ഡിയാക് വിഭാഗം സര്‍ജനായിരുന്നു അദ്ദേഹം.
✳ഇംഗ്ലണ്ടിലെ പഠനത്തിനു ശേഷം 1997 ലാണ് മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലില്‍ പ്രവേശിച്ചത്.
✳ഇന്ത്യയില്‍ രണ്ട് തവണ മാത്രം നടന്നിട്ടുള്ള ഹൃദയം മാറ്റിവെയ്ക്കല്‍ എന്ന വെല്ലുവിളി ഡോ. ജോസ് ചാക്കോ ഏറ്റെടുക്കുകയായിരുന്നു. അങ്ങനെ 2003 മേയ് 13ന് മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലില്‍ ഹൃദ്രോഗ രംഗത്തെ പുതിയ കാല്‍വയ്പിന് സാക്ഷ്യം വഹിച്ചു.
✳എബ്രഹാം എന്ന വ്യക്തിക്കാണ് അന്നു ഹൃദയം മാറ്റി വച്ചത്.
✳10 വര്‍ഷത്തെ സേവനത്തിനിടെ മെഡിക്കല്‍ ട്രസ്റ്റില്‍ തന്നെ ഒരു ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകൂടി അദ്ദേഹം പൂര്‍ത്തിയാക്കി.
✳തുടര്‍ന്ന് 2007ല്‍ ലിസി ആശുപത്രിയിലേക്ക് മാറിയെങ്കിലും ഹൃദയ മേഖലയില്‍ അദ്ദേഹം തന്‍റെ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു.
✳ലിസി ആശുപത്രിയില്‍ എട്ട് വര്‍ഷത്തിനിടെ 13 ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകളാണ് പൂര്‍ത്തിയാക്കിയത്.
✳ഒരു രോഗിക്ക് രണ്ടാം വട്ടവും ഹൃദയം മാറ്റി വയ്ക്കുക എന്ന അപൂര്‍വ നേട്ടത്തിനും അദ്ദേഹം നേതൃത്വം നല്‍കി.
✳2014 മാര്‍ച്ചിലായിരുന്നു ഗിരീഷ് എന്നയാള്‍ക്ക് ഇന്ത്യയില്‍ തന്നെ ആദ്യമായി രണ്ടാം വട്ടം ഹൃദയം മാറ്റി വച്ചത്. ഗിരീഷിന്‍റെ ഹൃദയം ഇതിന് എട്ടു മാസം മുമ്പ് മാറ്റി വച്ചിരുന്നു. ശരീരവുമായി ഹൃദയം സഹകരിക്കാത്ത സാഹചര്യത്തിലാണ് വീണ്ടും മാറ്റി വയ്ക്കേണ്ടി വന്നത്.
✳ഹൃദ്രോഗ രംഗത്തെ സേവനങ്ങള്‍ കണക്കിലെടുത്ത് പത്മശ്രീ നല്‍കിയും രാജ്യം അദ്ദേഹത്തെ ആദരിച്ചു.

മാർച്ച് 27, 2019

വെളിച്ചം ദുഖമാണ് ഉണ്ണീ.. തമസ്സല്ലോ സുഖപ്രദം - ആരുടെ വരികളാണിത്❓

*വെളിച്ചം ദുഖമാണ് ഉണ്ണീ.. തമസ്സല്ലോ സുഖപ്രദം* - ആരുടെ വരികളാണിത്❓

ഉത്തരം : അക്കിത്തം അച്യുതൻ നമ്പൂതിരി

✳മലയാള ഭാഷയിലെ ഒരു കവിയാണ്‌ അക്കിത്തം അച്യുതൻ നമ്പൂതിരി.
✳ജനനം : 1926 മാർച്ച് 18 കുമാരനല്ലൂർ, പാലക്കാട്
✳അമേറ്റൂർ അക്കിത്തത്ത് മനയിൽ വാസുദേവൻ നമ്പൂതിരിയും ചേകൂർ മനയ്ക്കൽ പാർവ്വതി അന്തർജ്ജനവുമാണ് മാതാപിതാക്കൾ.
✳ചിത്രകാരൻ അക്കിത്തം നാരായണൻ സഹോദരനാണ്.
✳മകനായ അക്കിത്തം വാസുദേവനും ചിത്രകാരനാണ്.
✳ബാല്യത്തിൽ സംസ്കൃതവും സംഗീതവും ജ്യോതിഷവും പഠിച്ചു.
✳1946- മുതൽ മൂന്നു കൊല്ലം ഉണ്ണിനമ്പൂതിരിയുടെ  പ്രസാധകനായി അദ്ദേഹം സമുദായ പ്രവർത്തനത്തിലേക്ക് ഇറങ്ങി.
✳പത്രപ്രവർത്തകനായും പ്രവർത്തിച്ചിട്ടുണ്ട്. മംഗളോദയം, യോഗക്ഷേമം എന്നിവയുടെ സഹ പത്രാധിപരായി പ്രവർത്തിച്ചിട്ടുണ്ട്.
✳1956 മുതൽ കോഴിക്കോട് ആകാശവാണി നിലയത്തിൽ സ്ക്രിപ്റ്റ് എഴുത്തുകാരനായി പ്രവർത്തിച്ച അദ്ദേഹം 1975-ൽ ആകാശവാണി തൃശ്ശൂർ നിലയത്തിൽ എഡിറ്ററായി. 1985-ൽ ആകാശവാണിയിൽ നിന്ന് വിരമിച്ചു.
✳അദ്ദേഹത്തിന്റെ ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാ‍സം എന്ന കൃതിയിലാണ് വെളിച്ചം ദുഃഖമാണുണ്ണീ, തമസ്സല്ലോ സുഖപ്രദം എന്ന വരികൾ.
✳1948-49കളിൽ കമ്യൂണിസ്റ്റുകാരുമായി ഉണ്ടായിരുന്ന അടുത്ത സഹവർത്തിത്വമായിരുന്നു ഈ കവിത എഴുതാൻ പ്രചോദനം.
✳ഇ.എം.എസ്. നമ്പൂതിരിപ്പാട് തുടങ്ങിയ കമ്യൂണിസ്റ്റ് നേതാക്കന്മാരുമായി അടുത്ത ബന്ധമുണ്ടായിരുന്ന അദ്ദേഹം ഈ കവിത പ്രകാശിപ്പിച്ചതിനു പിന്നാലെ ഒരു കമ്യൂണിസ്റ്റ് വിരുദ്ധനായി മുദ്രകുത്തപ്പെട്ടു.
✳ കേരളത്തിൻറെ പ്രിയപ്പെട്ട കവിയെ പ്രേക്ഷകർ ശ്രദ്ധിക്കൻ തുടങ്ങിയത് 1950 മുതൽ ആണ്. ഇരുപതാം നൂറ്റാണ്ടിൻറെ ഇതിഹാസം എന്ന തൻ‍റെ കവിതയ്ക്ക് 1952 ലെ സഞ്ജയൻ അവാർഡ് നേടികൊടുത്തു. പിന്നീട് ഈ കവിത ആധുനിക മലയാളം കവിതയുടെ മുതൽകൂട്ടായി
✳കവിത, ചെറുകഥ, നാടകം, വിവർത്തനം, ഉപന്യാസം എന്നിങ്ങനെയായി മലയാള സാഹിത്യത്തിൽ 46-ഓളം കൃതികൾ രചിച്ചിട്ടുണ്ട് അക്കിത്തം.

പുരസ്കാരങ്ങൾ
➡പത്മശ്രീ (2017)
➡കേരള സാഹിത്യ അക്കാദമി അവാർഡ്(1972) - ബലിദർശനം എന്ന കൃതിക്ക്
➡കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്(1973)
➡ഓടക്കുഴൽ അവാർഡ് (1974)
➡സഞ്ജയൻ പുരസ്കാരം, പത്മപ്രഭ പുരസ്കാരം (2002)
➡അമൃതകീർത്തി പുരസ്കാരം (2004)
➡എഴുത്തച്ഛൻ പുരസ്കാരം (2008)
➡മാതൃഭൂമി സാഹിത്യ പുരസ്കാരം(2008)
➡വയലാർ അവാർഡ് -2012 - അന്തിമഹാകാലം

മാർച്ച് 25, 2019

എത്ര നാഴി ചേർന്നാണ് ഒരു ഇടങ്ങഴി ആവുന്നത്❓

എത്ര നാഴി ചേർന്നാണ്  ഒരു ഇടങ്ങഴി ആവുന്നത്❓

••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം : 4 നാഴി.

✳കൃഷിയുമായി ബന്ധപ്പെട്ട ഉപകരണങ്ങളിൽ ഒന്നാണ് ചങ്ങഴി.
✳ഒരു അളവുപകരണമാണിത്. ഇതിൽ ഉൾകൊള്ളുന്ന അളവിനെ ഒരു ഇടങ്ങഴി എന്ന് പറയുന്നു.
✳ഈ അളവു പാത്രം വൃത്താകൃതിയാണ്.
✳നാല് നാഴി ചേർന്നാലാണ് ഒരു ഇടങ്ങഴി അളവ് കിട്ടുന്നത്.
 ✳പത്ത് ഇടങ്ങഴി ചേരുമ്പോൾ ഒരു പറ എന്നാണ് കണക്ക്.
✳പണ്ട് കാലങ്ങളിൽ കേരളീയ ഭവനങ്ങളിൽ മംഗളകർമ്മങ്ങൾ നടക്കുമ്പോൾ അരി,നെല്ല് മുതലായവ നിറച്ച ചങ്ങഴി വെക്കാറുണ്ടായിരുന്നു.
✳മരത്തടി കൊണ്ടാണ് ഇത് നിർമ്മിക്കുന്നത്.
✳ചിലപ്പോൾ ഇരുമ്പ് തകരം കൊണ്ടുമുള്ള ചങ്ങഴികൾ കണ്ടുവരാറുണ്ട്.
✳മരത്തടിയിൽ തീർത്ത ചങ്ങഴികളിൽ പിത്തള കൊണ്ടുള്ള അലങ്കാരപ്പണികൾ ഉണ്ടാവാറുണ്ട്.
✳വ്യാപ്തം അളക്കുന്നതിന് മുൻ‌കാലങ്ങളിൽ കേരളത്തിൽ ഉപയോഗിച്ചിരുന്ന ഒരു ഏകകമാണ് നാഴി.
✳ഏകകം എന്നതിനു പുറമേ, ഒരു നാഴി അളക്കുന്നതിനുപയോഗിക്കുന്ന പാത്രത്തേയും നാഴി എന്നുതന്നെയാണ് വിളിക്കുന്നത്.
✳ഇത് ഏകദേശം 312 മി.ലിറ്റർ വരും.
✳4 നാഴി = 1 ഇടങ്ങഴി
✳ധാന്യങ്ങളും മറ്റും അളക്കുന്നതിനാണ് ഇതുപയോഗിച്ചിരുന്നത്. മുളങ്കുഴൽ, മരം, പിച്ചള, ഓട് ഇതര ലോഹങ്ങൾ എന്നിവയിൽ ഏതെങ്കിലും കൊണ്ടാണ് നാഴി ഉണ്ടാക്കിയിരുന്നത്.
✳മുളനാഴിയായിരുന്നു ആദ്യരൂപം. മിക്ക വീടുകളിലും നാഴി ഉണ്ടായിരുന്നു. നാഴിയിൽ അളന്നാണ് ചോറിന് അരിയിട്ടിരുന്നത്. പാൽ അളക്കുന്നതിനും കഷായത്തിനും മറ്റും വെള്ളം അളന്നൊഴിക്കുന്നതിനും നാഴി ഉപയോഗിച്ചിരുന്നു.
✳അഷ്ടമംഗല്യത്തിൽ ഉൾപ്പെടുന്ന ഒന്നാണ് നിറനാഴി.
✳നാഴിയിൽ അരിനിറച്ച് പൂജയ്ക്കായി ഒരുക്കുന്നതാണ് നിറനാഴി.
✳പറയിലും ഇടനാഴിയിലും നെല്ലു നിറച്ചു വയ്ക്കുന്നതുപോലെ ഒരു ചടങ്ങാണിത്.
✳ഗണപതിക്കു വേണ്ടിയാണ് പൊതുവേ നിറനാഴി ഒരുക്കുക.

മാർച്ച് 24, 2019

'മതമില്ലാത്ത ശാസ്ത്രം മുടന്തനാണ്... ശാസ്ത്രമില്ലാത്ത മതം കുരുടനും...' ആരുടേതാണീ വാക്കുകൾ❓

'മതമില്ലാത്ത ശാസ്ത്രം മുടന്തനാണ്... ശാസ്ത്രമില്ലാത്ത മതം കുരുടനും...'
ആരുടേതാണീ വാക്കുകൾ❓

••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം : ആൽബർട്ട് ഐൻസ്റ്റൈൻ

✅ആപേക്ഷികതാ സിദ്ധാന്തത്തിനു രൂപം നൽകിയ ഭൗതിക ശാസ്ത്രജ്ഞനാണ്.
✳ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രതിഭാധനനായ ശാസ്ത്ര ഗവേഷകനായി ഇദ്ദേഹം പരക്കെ അംഗീകരിക്കപ്പെടുന്നു.
 ✳സാമാന്യ ആപേക്ഷികതാ സിദ്ധാന്തം ആധുനിക ഭൗതിക ശാസ്ത്രത്തിലെ രണ്ടു അടിസ്ഥാന ശിലകളിലൊന്നായി കണക്കാക്കപ്പെടുന്നു (ക്വാണ്ടം മെക്കാനിക്സാണ് അടുത്തത്)
✳ജനനം : 1879 മാർച്ച് 14  ജർമനി
✳മരണം: 1955 ഏപ്രിൽ 18 (76 വയസ്സ് പ്രായം)
പ്രിൻസ്റ്റൺ, ന്യൂ ജേഴ്സി
✳ഇദ്ദേഹത്തിന്റെ ദ്രവ്യവും–ഊർജ്ജവും തമ്മിലുള്ള ബന്ധത്തെപ്പറ്റിയുള്ള സമവാക്യമായ E = mc2 (ഇത് ലോക‌ത്തിലെ ഏറ്റവും പ്രശസ്തമായ സമവാക്യമായി കണക്കാക്കപ്പെടുന്നു) പ്രസിദ്ധമാണ്.
✳ക്വാണ്ടം സിദ്ധാന്തത്തിന്റെ അടിസ്ഥാനം ഈ സമവാക്യമാണ്.
✳1921-ൽ ഇദ്ദേഹം ഭൗതിക ശാസ്ത്രത്തിനുള്ള നോബൽ പുരസ്കാരത്തിനു അർഹനായി.
✳ഫോട്ടോ എലക്ട്രിക് എഫക്റ്റ് സംബന്ധിച്ച പുതിയ നിയമം രൂപവൽക്കരിച്ചതിനായിരുന്നു ഈ പുരസ്കാരം ലഭിച്ചത്.
✳ലോക ചരിത്രത്തെ ഏറ്റവും സ്വാധീനിച്ച നൂറു വ്യക്തികളുടെ ഹ്രസ്വ ചരിത്രമാണ് ദ ഹൻഡ്രഡ് എന്ന പേരിൽ മൈക്കിൾ ഹാർട്ട് 1978ൽ പ്രസിദ്ധീകരിച്ച പുസ്തകം . ഈ പട്ടികയിൽ പത്താം സ്ഥാനം ഐൻസ്റ്റൈനാണ്.
✳1999ൽ ടൈം മാഗസിൻ പേഴ്സൺ ഓഫ് ദി സെഞ്ച്വറിയായ് തിരഞ്ഞെടുത്തു.
✳ആദ്യമേ തന്നെ ഇദ്ദേഹത്തിന് ന്യൂട്ടോണിയൻ മെക്കാനിക്സ് ഇലക്ട്രോ മാഗ്നറ്റിക് ഫീൽഡുകളുടെ മെക്കാനിക്സിനെ വിശദീകരിക്കാൻ പര്യാപ്തമല്ല എന്ന അഭിപ്രായമുണ്ടായിരുന്നു. ഇത് സാമാന്യ ആപേക്ഷികതാ സിദ്ധാന്തത്തിലേയ്ക്ക് നയിച്ചു.
✳ആപേക്ഷികതാ സിദ്ധാന്തത്തിന്റെ തത്ത്വങ്ങൾ ഗുരുത്വാകർഷണ മണ്ഡലങ്ങൾക്കും ബാധകമാണെന്ന ബോദ്ധ്യം ഇദ്ദേഹത്തിനുണ്ടായി.
✳ഗുരുത്വാകർഷണം സംബന്ധിച്ച 1916-ലെ സിദ്ധാന്തത്തിലേയ്ക്കാണ് ഈ മേഖലയിലെ പഠനം ഇദ്ദേഹത്തെ നയിച്ചത്.
✳പാർട്ടിക്കിൾ സിദ്ധാന്തം, ബ്രൗണിയൻ ചലനം സംബന്ധിച്ച സിദ്ധാന്തം എന്നിവയും പിന്നീട് ഇദ്ദേഹം മുന്നോട്ടു വയ്ക്കുകയുണ്ടായി.
✳പ്രകാശ‌ത്തിന്റെ താപ ഗുണത്തെ പറ്റിയുള്ള ഇദ്ദേഹത്തിന്റെ അന്വേഷണങ്ങൾ ഫോട്ടോൺ സിദ്ധാന്തത്തിന് അടിത്തറയിട്ടു.
✳1917-ൽ ഐൻസ്റ്റീൻ സാമാന്യ ആപേക്ഷികതാ സിദ്ധാന്തം പ്രപഞ്ചത്തിന്റെ ആകെ ഘടന വിവരിക്കാനായി ഉപയോഗിക്കാനുള്ള ഉദ്യമം നടത്തി.
✳1933-ൽ അഡോൾഫ് ഹിറ്റ്ലർ അധികാരത്തിൽ വന്നപ്പോൾ ഇദ്ദേഹം അമേരിക്കൻ ഐക്യനാടുകളിൽ സന്ദർശനം നടത്തുകയായിരുന്നു. ഇതിനുശേഷം അദ്ദേഹം ജർമനിയിലേയ്ക്ക് മടങ്ങിപ്പോയില്ല.
✳ഇദ്ദേഹം ജർമനിയിൽ ബെർലിൻ അക്കാഡമി ഓഫ് സയൻസസിൽ പ്രഫസറായി ജോലി നോക്കിക്കൊണ്ടിരിക്കുകയായിരുന്നു. ഇദ്ദേഹം അമേരിക്കൻ ഐക്യനാടിന്റെ പൗരത്വം 1940-ൽ സ്വീകരിച്ചു
✳രണ്ടാം ലോക മഹാ യുദ്ധം തുടങ്ങുന്നതിനു മുൻപായി ഇദ്ദേഹം പ്രസിഡന്റ് ഫ്രാങ്ക്ലിൻ ഡി. റൂസ്‌വെൽറ്റിനെ ജർമനി ആണവാ‌യുധം വികസിപ്പിക്കുവാനുള്ള സാദ്ധ്യത ധരിപ്പിക്കുകയുണ്ടായി.
✳അമേരിക്കയും ഇത്തരം പഠനം നടത്തണമെന്ന് ഇദ്ദേഹം അഭ്യർത്ഥിച്ചു. ഇതാണ് മാൻഹാട്ടൻ പ്രോജക്റ്റിന് വഴി തെളിച്ചത്.
✳സഖ്യകക്ഷികളുടെ പ്രതിരോധത്തിന് ഐൻസ്റ്റീൻ പിന്തുണ നൽകിയെങ്കിലും ആണവവിഭജനം ആയുധ നിർമ്മാണത്തിനായി ഉപയോഗിക്കുന്നതിനെതിരായിരുന്നു.
✳ പിന്നീട് ബെർട്രാന്റ് റസ്സലുമായിച്ചേർന്ന്, ഐൻസ്റ്റീൻ റസൽ-ഐൻസ്റ്റീൻ മാനിഫെസ്റ്റോ തയ്യാറാക്കുകയുണ്ടായി. ഇത് ആണവായുധങ്ങളുടെ അപകടങ്ങൾ എടുത്തുപറയുന്ന രേഖ‌യാണ്.
✳ഐൻസ്റ്റീന്റെ മരണം വരെ ഇദ്ദേഹം പ്രിൻസ്റ്റണിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡി എന്ന സ്ഥാപനത്തിലായിരുന്നു പ്രവർത്തിച്ചിരുന്നത്.
✳300-ലധികം ശാസ്ത്രപ്രബന്ധങ്ങളും 150 ശാസ്ത്രേതര ഗ്രന്ഥങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്.
✳ഇദ്ദേഹത്തിന്റെ ബൗദ്ധിക രംഗത്തെ സ്വാധീനം കാരണം "ഐൻസ്റ്റീൻ" എന്ന് അതിബുദ്ധിമാൻ എന്ന അർത്ഥത്തിൽ പ്രയോഗിക്കാറുണ്ട്.

മാർച്ച് 23, 2019

'പാവങ്ങളുടെ പടയാളി ' എന്നറിയപ്പെടുന്നത് ആരാണ്❓

'പാവങ്ങളുടെ പടയാളി ' എന്നറിയപ്പെടുന്നത് ആരാണ്❓

••••••┈┈┈┈•✿❁✿•┈┈┈┈••••••

ശരിയുത്തരം :  അയ്യങ്കാളി

✳കേരളത്തിലെ പിന്നോക്ക ജന വിഭാഗങ്ങളുടെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിച്ച സാമൂഹിക പരിഷ്കർത്താക്കളിൽ പ്രമുഖനായിരുന്നു അയ്യൻ‌കാളി.
✳ജനനം : 28 ഓഗസ്റ്റ് 1863
✳മരണം : 18 ജൂൺ 1941
✳സമൂഹത്തിൽ നിന്നു ബഹിഷ്കരിക്കപ്പെട്ടിരുന്ന ജന വിഭാഗങ്ങളുടെ മനുഷ്യാവകാശങ്ങൾ സ്ഥാപിച്ചെടുക്കുന്നതിനു വേണ്ടിയാണ് അയ്യൻ‌കാളി പോരാടിയത്.
✳പുലയ സമുദായാംഗമായിരുന്ന അദ്ദേഹം സംഘാടനവും ശക്തി പ്രകടനവും വഴി സഞ്ചാര സ്വാതന്ത്ര്യം അനുവദിപ്പിച്ച് ശ്രദ്ധേയനായി.
✳1907-ൽ സാധുജന പരിപാലന യോഗം രൂപവത്കരിച്ചതോടെ ദളിതരുടെ അനിഷേധ്യ നേതാവായി മാറി.
✳ഉപജാതികൾക്കു അതീതമായി ചിന്തിക്കുകയും, ഹിന്ദു മതത്തിന്റെ ക്രൂരമായ അനാചാരങ്ങളെ ഭൌതികമായി തന്നെ എതിർക്കുകയും ചെയ്യുക, വിദ്യാഭ്യാസത്തിലൂടെ സാമൂഹ്യ സ്വാതന്ത്ര്യത്തിലേക്ക് എത്തുക എന്നിവയായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ആശയങ്ങൾ.
👉🏿പാവങ്ങളുടെ പടത്തലവൻ : എ.കെ.ജി
👉🏿പാവങ്ങളുടെ അമ്മ : മദർ തെരേസ
👉🏿പാവങ്ങളുടെ പെരുന്തച്ഛൻ : ലാറിബെക്കർ
👉🏿പാവങ്ങളുടെ ബാങ്കർ : മുഹമ്മദ് യൂനിസ്
👉🏿പാവങ്ങളുടെ താജ് മഹൽ : ബീബികാ മക്ബറ
👉🏿പാവങ്ങളുടെ ഊട്ടി : നെല്ലിയാമ്പതി
👉🏿പാവങ്ങളുടെ സർവ്വകലാശാല : പബ്ലിക് ലൈബ്രറി
👉🏿പാവങ്ങളുടെ കഥകളി : ഓട്ടം തുള്ളൽ
👉🏿പാവങ്ങളുടെ മൽസ്യം : ചാള
👉🏿 പാവങ്ങളുടെ പശു : ആട്
👉🏿പാവങ്ങളുടെ മാംസം : പയറു വർഗങ്ങൾ
👉🏿പാവങ്ങളുടെ വെള്ളി : അലൂമിനിയം
👉🏿പാവങ്ങളുടെ തടി : മുള
👉🏿പാവങ്ങളുടെ ആപ്പിൾ : തക്കാളി
👉🏿പാവങ്ങളുടെ ഓറഞ്ച് : പേരയ്ക്ക