മാർച്ച് 02, 2019

ജപ്പാനിൽ അണു ബോംബ് ഇടാൻ അനുമതി നൽകിയ അമേരിക്കൻ പ്രസിഡന്റ് ആരായിരുന്നു❓

ജപ്പാനിൽ അണു ബോംബ് ഇടാൻ അനുമതി നൽകിയ അമേരിക്കൻ പ്രസിഡന്റ് ആരായിരുന്നു❓


••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം : ഹാരി എസ് ട്രൂമാൻ

✳അമേരിക്കൻ ഐക്യനാടുകളുടെ മുപ്പത്തിമൂന്നാമത്തെ പ്രസിഡന്റായിരുന്നു ഹാരി എസ്. ട്രൂമാൻ (മെയ് 8, 1884 – ഡിസംബർ 26, 1972).
✳1945 മുതൽ 1953 വരെയാണ് ഈ പദവിയിൽ പ്രവർത്തിച്ചത്.
✳മുൻ‍‍ഗാമിയായ ഫ്രാങ്ക്ലിൻ ഡി. റൂസ്‌വെൽറ്റ് നാലാം തവണ പ്രസിണ്ടന്റായതിന് മൂന്നു മാസത്തിനുശേഷം മരണമടഞ്ഞതോടെയാണ് ട്രൂമാൻ ഈ പദവിയിലെത്തിയത്
✳പ്രസിഡന്റ് എന്ന നിലയിൽ ഇദേഹത്തിന് പല ആഭ്യന്തര പ്രശ്നങ്ങളും നേരിടേണ്ടി വന്നു. വിദേശ ബന്ധങ്ങളും സംഭവ ബഹുലമായിരുന്നു. അതിൽ പ്രധാനപ്പെട്ടത് രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും അണുബോംബ് ഇടാനുള്ള ഇദ്ദേഹത്തിന്റെ തീരുമാനമായിരുന്നു.
✳ഈ അണുബോംബ് സ്ഫോടനങ്ങളോടെയാണ് രണ്ടാം ലോക മഹായുദ്ധം അവസാനിച്ചത്.
✳ 1972ഡിസംബർ 26ന് അന്തരിച്ചു.
✅അണുവിഘടനമോ (ന്യൂക്ലിയർ ഫിഷൻ) അണുസംയോജനമോ (ന്യൂക്ലിയർ ഫ്യൂഷൻ) കൊണ്ട് നശീകരണ ശക്തി ലഭിക്കുന്ന ആയുധങ്ങളേയാണ്‌ ആണവായുധം അഥവാ അണുബോംബ് എന്നു വിളിക്കുന്നത്‌.
✅ആണവ പ്രവർത്തനങ്ങളിൽ വളരെ കൂടിയ അളവിൽ ഊർജ്ജം ഉൽപ്പാദിപ്പിക്കപ്പെടുന്നതിനാൽ ഇവ അതീവ നാശ ശക്തിയുള്ള ആയുധങ്ങളാണ്‌.
✅രണ്ടാം ലോക മഹായുദ്ധകാലത്ത് ജപ്പാനിലെ ഹിരോഷിമ (1945 ഓഗസ്റ്റ് 6) നാഗസാക്കി (1945 ഓഗസ്റ്റ് 9) എന്നീ സ്ഥലങ്ങളിൽ അമേരിക്ക അണുബോംബ് ഇടുകയും  3,20,000 ആളുകൾ തൽക്ഷണം മരിക്കുകയും ചെയ്തു.
✅അണുബോംബ് വികസിപ്പിച്ചെടുക്കുന്നതിനുള്ള അമേരിക്കയുടെ പദ്ധതിയായിരുന്നു മൻ ഹാട്ടൻ പ്രോജക്ട്
✅ഇതിന്റെ തലവനായിരുന്നു റോബർട്ട് ഓപ്പൺ ഹെയ്മറിനെ ആറ്റം ബോംബിന്റെ പിതാവ് എന്ന് വിളിക്കപെടുന്നു.
✳ആദ്യമായി അണുബോംബ് പ്രയോഗിക്കപ്പെട്ടത് ജപ്പാനിലെ ഹിരോഷിമയിൽ 1945 ആഗസ്റ്റ് 6ന് രാവിലെ 8.15 നാണ് . ലിറ്റിൽ ബോയ് എന്ന പേരിലുള്ള ബോംബാണ് ഇവിടെ പ്രയോഗിച്ചത്
✅ ആഗസ്റ്റ് 9 ന് നാഗസാക്കിയിൽ പതിച്ച അണു ബോംബിന്റെ പേരാണ് ഫാറ്റ്മാൻ


മാർച്ച് 01, 2019

റിപ്പബ്ലിക്ക് ഇന്ത്യയിൽ ആദ്യമായി രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തിയ സംസ്ഥാനം❓

റിപ്പബ്ലിക്ക് ഇന്ത്യയിൽ ആദ്യമായി രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തിയ സംസ്ഥാനം❓

••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം : പഞ്ചാബ്

✳ഭരണ ഘടനയുടെ 356-ആം വകുപ്പനുസരിച്ച് സംസ്ഥാന ഭരണം രാഷ്ട്രപതി ഏറ്റെടുക്കുന്നതിനെയാണ് രാഷ്ട്രപതി ഭരണം എന്ന് വാക്ക് കൊണ്ട് സൂചിപ്പിക്കുന്നത്.
✳രാഷ്ട്രപതി ഭരണത്തെ സംസ്ഥാന അടിയന്തരാവസ്ഥ എന്നും പറയാറുണ്ട് 
✳ഭരണ ഘടനാപരമായ ഉത്തരവാദിത്തം വേണ്ട രീതിയിൽ നിർവഹിക്കാൻ ഒരു സംസ്ഥാന ഗവണ്മെന്റിന് കഴിയാതെ വരുമ്പോൾ ഗവണ്മെന്റിനെ പിരിച്ചു വിടാൻ രാഷ്ട്രപതി ഈ അധികാരം ഉപയോഗിച്ചു വരുന്നു.
✳1949ൽ മധ്യപ്രദേശിലാണ് ആദ്യമായി സ്വതന്ത്ര ഇന്ത്യയിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയത്
✳ഇന്ത്യ റിപ്പബ്ലിക്ക് ആയ ശേഷം 1951 ജൂണ് 20 മുതൽ 1952 ഏപ്രിൽ 17 വരെയായി 302 ദിവസം പഞ്ചാബിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി.
✳കേരളത്തിൽ ഏഴ് തവണ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയിട്ടുണ്ട്
✳23 മാര്ച്ച് 1956  (കേരളപ്പിറവിയ്ക്ക് ഏഴുമാസം മുമ്പു) മുതൽ 5 ഏപ്രിൽ 1957 വരെ ഒരു വർഷം രാഷ്ട്രപതി ഭരണമാണ് കേരളത്തിൽ ഉണ്ടായിരുന്നത്
✳31-7-1959 മുതൽ 22-2-1960 വരെയുള്ള രാഷ്ട്രപതി ഭരണം, ഒന്നാം ഇ.എം.എസ്. മന്ത്രിസഭക്കെതിരായി നടന്ന വിമോചന സമരത്തെ തുടർന്നു മന്ത്രിസഭയെ പിരിച്ചുവിട്ടതിനെ തുടർന്ന് ഏർപ്പെടുത്തിയതാണ്
✳ഇതു വരെയായി 115 തവണ ഇന്ത്യയിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയിട്ടുണ്ട്
✳തെലങ്കാനയിലും ഛത്തീസ്ഗഡിലും അല്ലാത്ത എല്ലാ സംസ്ഥാനങ്ങളിലും രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയിട്ടുണ്ട്
✳ഏറ്റവും കൂടുതൽ ദിവസം രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയിട്ടുള്ള സംസ്ഥാനം  പഞ്ചാബിലാണ് ( 3510 ദിവസം)
✳ഏറ്റവും കൂടുതൽ തവണ (10 തവണ) രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയിട്ടുള്ള സംസ്ഥാനം ഉത്തർപ്രദേശ് ആണ്

ഫെബ്രുവരി 28, 2019

പാവങ്ങളുടെ ബാങ്കർ എന്നറിയപ്പെടുന്ന വ്യക്തി ആരാണ്❓

പാവങ്ങളുടെ ബാങ്കർ എന്നറിയപ്പെടുന്ന വ്യക്തി ആരാണ്❓

••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം : മുഹമ്മദ് യൂനുസ്

✅ഒരു ബംഗ്ലാദേശി സാമ്പത്തിക ശാസ്ത്രജ്ഞനും ഗ്രാമീൺ ബാങ്കിന്റെ സ്ഥാപകനുമാണ് മുഹമ്മദ് യൂനുസ്
✅ പാവങ്ങൾക്ക് ജാമ്യവസ്തു ഇല്ലാതെ തന്നെ ചെറുകിട വായ്പകൾ നൽകി അതിലൂടെ അവരെ സാമ്പത്തിക സ്വയം പര്യാപ്തത നേടാൻ സഹായിക്കുന്ന ഒരു ധനകാര്യസ്ഥാപനമാണ് ഗ്രാമീൺ ബാങ്ക്.
✅2006-ൽ മുഹമ്മദ് യൂനുസിനും ഗ്രാമീൺ ബാങ്കിനും സംയോജിതമായി സമാധാനത്തിനുള്ള നോബൽ പുരസ്ക്കാരം ലഭിക്കുകയുണ്ടായി.
✳1957-ൽ അദ്ദേഹം ധാക്ക സർവ്വകലാശാലയിൽ ഉപരിപഠനത്തിനായി ചേർന്ന് 1960-ൽ സാമ്പത്തികശാസ്ത്രത്തിൽ ബിരുദവും 1961-ൽ ബിരുദാനന്തരബിരുദവും നേടി.
✳പഠനത്തിനുശേഷം യൂനുസ് ബ്യൂറോ ഓഫ് ഇക്കണോമിക്സിൽ പ്രൊഫസ്സർ നൂറുൽ ഇസ്‌ലാം, റഹ്മാൻ സോബാൻ എന്നിവരുടെ കീഴിൽ ഗവേഷണ വിദ്യാർത്ഥിയായി തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം 1961-ൽ ചിറ്റഗോംഗ് കലാലയത്തിൽ സാമ്പത്തിക ശാസ്ത്ര അദ്ധ്യാപകനായി നിയമിതനായി.
✳അതോടൊപ്പം തന്നെ അദ്ദേഹം ഒരു പാക്കേജിംഗ് നിർമ്മാണശാല ലാഭകരമായി നടത്തി വരികയും ചെയ്തിരുന്നു.
✳1965-ൽ അദ്ദേഹത്തിന് അമേരിക്കയിൽ നിന്നും ഫുൾബ്രൈറ്റ് സ്കോളർഷിപ്പ് വാഗ്ദാനം ചെയ്യപ്പെട്ടു.
✳1971-ൽ അദ്ദേഹം അമേരിക്കയിലെ വാണ്ടെർ ബിൽറ്റ് സർവ്വകലാശാലയിൽ നിന്നും ജി.പി.ഇ.ഡി. പ്രോഗ്രാമിലൂടെ സാമ്പത്തിക ശാസ്ത്രത്തിൽ ഡോക്ടറേറ്റ് ബിരുദം നേടിയെടുത്തു. അതോടൊപ്പം 1969 മുതൽ 1972 വരെ അദ്ദേഹം മർഫ്രീസ്ബോറോയിലെ മിഡിൽ ടെന്നെസ്സീ സ്റ്റേറ്റ് സർവ്വകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസർ ആയി പ്രവർത്തിക്കുകയും ചെയ്തിരുന്നു.
✳1976-ൽ ചിറ്റഗോംഗ് സർവ്വകലാശാലക്കടുത്തുള്ള ജോബ്ര ഗ്രാമം സന്ദർശിക്കുമ്പോൾ ദരിദ്രരായ ഗ്രാമവാസികളുടെ ഉന്നതിക്കായി എന്ത് ചെയ്യാൻ കഴിയുമെന്ന് ചിന്തിച്ച യൂനുസിന് മുള കൊണ്ട് അകസാമാനങ്ങൾ പണിയുന്ന ജോബ്രയിലെ വനിതകൾക്ക് ചെറുകിട വായ്പകൾ ലഭിക്കുകയാണെങ്കിൽ അത് അവരുടെ ജീവിത സാഹചര്യങ്ങളിൽ അഭൂതമായ പുരോഗതി ഉണ്ടാക്കുമെന്ന് മനസ്സിലായി.
✳എന്നാൽ തീരെ ദരിദ്രരായ ജോബ്രയിലെ ഗ്രാമീണ വനിതകൾക്ക് ജാമ്യവസ്തു നൽകാൻ ഇല്ലാത്തതിനാൽ അന്ന് നിലവിലുണ്ടായിരുന്ന ബാങ്കുകളെ സമീപിക്കാൻ കഴിയുമായിരുന്നില്ല. ജാമ്യവസ്തു ഇല്ലാതെ വായ്പ നൽകിയിരുന്നവർ അവരിൽ നിന്നും കൊള്ളപ്പലിശ ഈടാക്കിയിരുന്നതിനാൽ ദിനം മുഴുവനും കഠിനാധ്വാനം ചെയ്താലും ആ ദരിദ്ര ഗ്രാമീണ വനിതകളുടെ കയ്യിൽ കാര്യമായൊന്നും അവശേഷിച്ചിരുന്നില്ല.
✳ആ അവസ്ഥയിൽ അവരെ സഹായിക്കാൻ വേണ്ടി യൂനുസ് തന്റെ കൈയിൽ നിന്നും 27 അമേരിക്കൻ ഡോളറിനു തുല്യമായ തുക വായ്പയായി നൽകി.
✳ഗ്രാമീൺ ബാങ്ക് എന്ന പ്രസ്ഥാനത്തിന്റെ തുടക്കമായിരുന്നു ഇത്.
✳ദരിദ്ര ജനവിഭാഗങ്ങളുടെ സാമൂഹിക സാമ്പത്തിക മേഖലകളിലെ ഉന്നതിക്കായി നടത്തിയ പ്രവർത്തനങ്ങൾ കണക്കിലെടുത്ത് മുഹമ്മദ് യൂനുസിനും ഗ്രാമീൺ ബാങ്കിനും സംയോജിതമായി സമാധാനത്തിനുള്ള നോബൽ പുരസ്ക്കാരം 2006-ൽ ലഭിക്കുകയുണ്ടായി.
✳നോബൽ പുരസ്ക്കാരം ലഭിക്കുന്ന ആദ്യത്തെ ബംഗ്ലാദേശിയും മൂന്നാമത്തെ ബംഗാളിയുമാണ് യൂനുസ്.
✳അദ്ദേഹത്തിനു ലഭിച്ച മറ്റ് പുരസ്ക്കാരങ്ങളിൽ
➡രാഷ്ട്രപതിയുടെ സ്വാതന്ത്ര്യ പതക്കം(2009),
➡കിം അബ്ദുൽ അസീസ് പതക്കം(2007),
➡രാമൺ മഗ്സാസെ പുരസ്ക്കാരം,
➡ലോക ഭക്ഷ്യ സമ്മാനം,
➡സിഡ്നി സമാധാന സമ്മാനം,
➡ഇക്കഡോറിയൻ സമാധാന സമ്മാനം എന്നിവ ഉൾപ്പെടുന്നു.
✅അതുപോലെ അദ്ദേഹത്തിന് 26 ഹോണററി ഡോക്ടറേറ്റ് ബിരുദങ്ങളും 15 പ്രത്യേക പുരസ്ക്കാരങ്ങളും ലഭിച്ചിട്ടുണ്ട്.


ഫെബ്രുവരി 27, 2019

ഭൂമിയിലെ ഏറ്റവും ആഴമേറിയ പ്രദേശം ഏതാണ്❓

ഭൂമിയിലെ ഏറ്റവും ആഴമേറിയ പ്രദേശം ഏതാണ്❓

••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം : ചലഞ്ചര്‍ ഡീപ്പ് (മരിയാന ട്രഞ്ച്)

✅പടിഞ്ഞാറൻ ശാന്തസമുദ്രത്തിൽ സ്ഥിതിചെയ്യുന്ന ഈ കിടങ്ങിന് പരമാവധി 36198 അടി (11033 മീറ്റർ) ആഴമുണ്ട്.
✅പരമാവധി ആഴത്തോടുകൂടിയ ഭൂമിയുടെ ഉപരിതലത്തിലുള്ള ഏറ്റവും താഴ്ന്ന പ്രദേശമാണിത്.
✳ശാന്തസമുദ്രത്തിലെ ദ്വീപുകളായ ഗ്വാം, മരിയാന എന്നീ ദ്വീപുകൾക്കിടയിൽ സ്ഥിതിചെയ്യുന്ന ഈ കിടങ്ങിന് ശരാശരി 69 കി.മീ. വീതിയുണ്ട്.
✳ഗ്വാം ദ്വീപിന്റെ തെക്കുകിഴക്ക് മുതൽ മരിയാന ദ്വീപുകളുടെ വടക്കു പടിഞ്ഞാറുവരെ 2550 കി.മീ. നീളത്തിൽ ഈ കിടങ്ങ് വ്യാപിച്ചു കിടക്കുന്നു.
✳ഈ കിടങ്ങിലെ ഏറ്റവും ആഴമേറിയ കേന്ദ്രമാണ് ചലഞ്ചർ ഡീപ്പ്
✅മനുഷ്യനിയന്ത്രിത അന്തർവാഹിനി പേടകത്തിൽ കിടങ്ങിൽ  ആദ്യമായി എത്തിയിട്ടൂള്ളവർ ബാത്തിസ്ക്കേഫ് പേടകത്തിൽ അതിന്റെ നിർമ്മാതാവും സമുദ്രശാസ്ത്ര വിദഗ്ദ്ധനുമായ ജാക്കേ പിക്കാർഡ്, അമേരിക്കൻ നാവികസേനാംഗമായ ഡോൺ വാഷ് എന്നിവർ 1960 ജനുവരി 23നായിരുന്നു ചലഞ്ചർ ഡീപ്പിൽ എത്തിയത്.
✳ 2012 മാർച്ച് 26നാണ് സംവിധായകനായ ജെയിംസ് കാമറൂൺ ഡീപ്പ്സീ ചലഞ്ചർ എന്ന ജലാന്തർ വാഹനത്തിൽ അവിടെ എത്തിയത്.
✳ഈ ഗവേഷണ പര്യടനം നാഷ്ണൽ ജോഗ്രഫിക് ഫൗണ്ടേഷന്റെയും റോളക്സിന്റെയും പങ്കാളിത്തത്തോടെയാണ് സംഘടിപ്പിച്ചത്.
✳കഴിഞ്ഞ 50 വര്‍ഷത്തിനിടെ മരിയാന ട്രഞ്ചിലെത്തിയ ആദ്യ മനുഷ്യനെന്ന ബഹുമതിയും കാമറൂണ്‍ സ്വന്തമാക്കിയിരുന്നു.
✅സമുദ്രത്തിലെ ഏറ്റവും ആഴമേറിയ ഭാഗമായ മരിയാന ട്രഞ്ചിന്റെ അടിത്തട്ടില്‍ ജീവന്റെ സാന്നിധ്യമുണ്ടെന്ന് തെളിയിക്കുന്ന പഠനങ്ങള്‍ ജേര്‍ണല്‍ നാച്ചര്‍ ജിയോസയന്‍സ് പുറത്തുവിട്ടു.
✳സമുദ്രനിരപ്പിനേക്കാള്‍ 11 കിലോമീറ്റര്‍ ആഴത്തിലുള്ള മരിയാന ട്രഞ്ച് മൃതമായ പ്രദേശമാണെന്നാണ് ശാസ്ത്രജ്ഞര്‍ ഇതുവരെ കരുതിയിരുന്നത്. ഈ ധാരണ തിരുത്തിക്കൊണ്ടാണ് മരിയാന ട്രഞ്ചിന്റെ ആഴങ്ങളില്‍ സൂക്ഷ്മാണുക്കളെ കണ്ടെത്തിയിരിക്കുന്നത്.
✳സൂര്യപ്രകാശം എത്താതെ സദാസമയം ഇരുട്ടിലാണ്ട് കിടക്കുന്ന സമുദ്രനിരപ്പിനേക്കാള്‍ മര്‍ദ്ദം വളരെയേറെ കൂടിയ അളവിലുള്ള ഭൂഭാഗമാണ് മരിയാന ട്രഞ്ച്.
✳സമുദ്രത്തിലെ കാര്‍ബണ്‍ വലിച്ചെടുക്കുന്നതിലൂടെ ഭൂമിയിലെ കാലാവസ്ഥയില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്താന്‍ കഴിയുന്നതാണ് ഈ പ്രദേശം


ഫെബ്രുവരി 26, 2019

കേരള യൂണിവേഴ്‌സിറ്റിയുടെ ആദ്യത്തെ പേര് എന്തായിരുന്നു❓

കേരളത്തിലെ ആദ്യത്തെ യൂണിവേഴ്‌സിറ്റിയായ കേരള യൂണിവേഴ്‌സിറ്റിയുടെ ആദ്യത്തെ പേര് എന്തായിരുന്നു❓

••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം : തിരുവിതാംകൂർ സർവകലാശാല ( University of Travancore )

✳കേരള സംസ്ഥാനം രൂപവത്കരിക്കുന്നതിനും മുൻപ് 1937-ൽ രൂപീകൃതമായ ഒരു സർ‌വ്വകലാശാലയാണ്‌ കേരള സർ‌വകലാശാല
✳തിരുവിതാംകൂർ സർവകലാശാല എന്നായിരുന്നു ആദ്യനാമം.
✳ശ്രീ ചിത്തിരതിരുനാൾ ബാലരാമവർമ്മയായിരുന്നു ആദ്യത്തെ ചാൻസലർ.
✳1957ലാണ് കേരള സർവകലാശാല എന്ന് പുനർനാമകരണം ചെയ്യപ്പെട്ടത്.
✳ഇതാണ് കേരളത്തിലെ ആദ്യ സർവ്വകലാശാല.
✳ *കർമണി വ്യജ്യതേ പ്രജ്ഞാ* എന്ന സംസ്കൃത വാക്യമാണ് കേരള സർ‌വകലാശാലയുടെ ആപ്തവാക്യം.
✳വിഷ്ണു ശർമന്റെ പഞ്ചതന്ത്രത്തിൽ നിന്നുമാണ് ഈ വാക്യം സ്വീകരിച്ചിരിക്കുന്നത്. "പ്രവൃത്തി പ്രജ്ഞയെ വ്യഞ്ജിപ്പിക്കുന്നു" എന്നാണ് ഈ വാക്യത്തിന്റെ അർഥം.

ഫെബ്രുവരി 25, 2019

സംയുക്ത സമ്മേളനത്തിലൂടെ (Joint session of Indian Parliament) പാർലമെന്റ് ആദ്യം പാസ്സാക്കിയ നിയമം ഏത്❓

സംയുക്ത സമ്മേളനത്തിലൂടെ (Joint session of Indian Parliament) പാർലമെന്റ് ആദ്യം പാസ്സാക്കിയ നിയമം ഏത്❓
A) സ്ത്രീധന നിരോധന നിയമം
B) POTA നിയമം
(Prevention Of Terrorism Act)
C) കമ്പനീസ് ആക്ട്
D) ജനപ്രാതിനിധ്യ നിയമങ്ങൾ
••••••┈┈┈┈•✿❁✿•┈┈┈┈••••••
ഉത്തരം : സ്ത്രീധന നിരോധന നിയമം, 1961
(Dowry Prohibition Act,1961)


✅ഇന്ത്യൻ ഭരണ ഘടനയിൽ പാർലമെന്റിന്റെ  സംയുക്ത സമ്മേളനത്തെ കുറിച്ചു പ്രതിപാദിക്കുന്ന വകുപ്പാണ് - 108
(Article-108)
✅ഒരു ബില്ലിനെ സംബന്ധിച്ച് ലോക്‌സഭയും രാജ്യസഭയും തമ്മിൽ തർക്കമുണ്ടായാൽ അത് പരിഹരിക്കുന്നത്  സംയുക്ത സമ്മേളനത്തിലാണ്
✅സംയുക്ത സമ്മേളനം വിളിച്ചുകൂട്ടുന്നത്  രാഷ്ട്രപതിയാണ്
✅സംയുക്ത സമ്മേളനത്തിൽ അധ്യക്ഷത വഹിക്കുന്നത് - ലോക്സഭ സ്പീക്കർ
✅സ്‌പീക്കറുടെ അഭാവത്തിൽ സംയുക്ത സമ്മേളനത്തിൽ അധ്യക്ഷത വഹിക്കുന്നത് -  ഡെപ്യൂട്ടി സ്പീക്കർ
✅ലോക്സഭ സ്‌പീക്കർ, ഡെപ്യൂട്ടി സ്പീക്കർ എന്നിവരുടെ അഭാവത്തിൽ സംയുക്ത സമ്മേളനത്തിൽ അധ്യക്ഷത വഹിക്കുന്നത് - രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ
✅സംയുക്ത സമ്മേളനത്തിൽ ബില്ലുകൾ പാസ്സാവാൻ വേണ്ട ഭൂരിപക്ഷം - കേവല ഭൂരിപക്ഷം (Absolute majority)
✅ പാർലമെന്റിന്റെ സംയുക്ത സമ്മേളനം എന്ന ആശയം  ഇന്ത്യൻ ഭരണഘടന കടംമെടുത്തിരിക്കുന്നത്  ഓസ്‌ട്രേലിയയിൽ നിന്നാണ്
 ✅സംയുക്ത സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച ആദ്യ സ്പീക്കർ ആണ് - M.A.അയ്യങ്കാർ
✅ലോക്‌സഭയും രാജ്യസഭയും തമ്മിലുള്ള തർക്കം പരിഹരിക്കുന്നതിനായി 3 പ്രാവശ്യം സംയുക്ത സമ്മേളനം നടന്നിട്ടുണ്ട്.
1⃣1961 ൽ നടന്ന ആദ്യ സമ്മേളനത്തിൽ സ്ത്രീധന നിരോധന നിയമം പാസ്സാക്കി.
2⃣1977ൽ ബാങ്കിംഗ് സർവ്വീസ് കമ്മീഷൻ റദ്ദാക്കുന്നത് സംബന്ധിച്ച ചർച്ചകൾക്കായി സംയുക്ത സമ്മേളനം നടന്നു.
3⃣  2002 ലെ സമ്മേളനത്തിൽ  POTA നിയമം
(Prevention Of Terrorism Act) പാസ്സാക്കി.
✅മണി ബിൽ (Money Bill), ഭരണഘടനാ ഭേദഗതി ബിൽ (Constitution Amendment Bill) എന്നിവ ഒഴികെയുള്ള ബില്ലുകളാണ് സംയുക്ത സമ്മേളനത്തിൽ പരിഗണിക്കുന്നത്

ഫെബ്രുവരി 24, 2019

ഇന്ത്യയിൽ ഏതെങ്കിലും ഒരു സംസ്ഥാനത്ത് ഗവർണർ പദവിയിലെത്തിയ ആദ്യ കേരളീയ വനിത ആരാണ്❓

ഇന്ത്യയിൽ ഏതെങ്കിലും ഒരു സംസ്ഥാനത്ത് ഗവർണർ പദവിയിലെത്തിയ ആദ്യ കേരളീയ വനിത ആരാണ്❓

••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം : ജസ്റ്റിസ് ഫാത്തിമ ബീവി

✳ഇന്ത്യയിലെ, പരമോന്നത കോടതിയായ സുപ്രീം കോടതിയിലെ ആദ്യത്തെ വനിത ജഡ്ജിയാണ് ജസ്റ്റിസ്. എം.ഫാത്തിമ ബീവി .
✳ഇന്ത്യയുടെ ന്യായാധിപ സ്ഥാനങ്ങളിൽ ഏറ്റവും ഉന്നത സ്ഥാനത്ത് ഇരിക്കുന്ന ആദ്യത്തെ മുസ്ലീം വനിത എന്ന ബഹുമതിയും അവർക്ക് സ്വന്തമാണ്.
✳ഏഷ്യയിൽ തന്നെ രാജ്യങ്ങളിൽ പരമോന്നത കോടതികളിൽ ഒരു ജഡ്ജ് ആയിരിക്കുന്ന വനിത എന്ന ബഹുമതിയും ഉണ്ട്.
✳1927 ഏപ്രിൽ 30-ന്‌ പത്തനംതിട്ട ജില്ലയിൽ മീരാസാഹിബിന്റേയും ഖദീജാബീവിയുടേയും മകളായി ജനിച്ചു.
✳തിരുവിതാംകൂറില്‍ നിന്ന് നിയമബിരുദം നേടിയ ആദ്യ മുസ്‌ലിം പെണ്‍കുട്ടി, ആദ്യ മുസ്‌ലിം വനിതാ ഹൈക്കോടതി ജഡ്ജ്, ഇന്‍കംടാക്‌സ് അപ്പലേറ്റ് ട്രിബ്യൂണല്‍ മെമ്പറായ ആദ്യവനിത, രാജ്യത്തെ ഒന്നാമത്തെ മുസ്‌ലിം വനിതാ ജഡ്ജ്, സുപ്രീം കോടതിയിലെ ആദ്യ വനിതാ ജഡ്ജ്, ലോകത്തിലെ ആദ്യത്തെ സുപ്രീംകോടതി മുസ്‌ലിം വനിതാ ന്യായാധിപ തുടങ്ങിയ സവിശേഷതകളുടെ ഉടമയാണ് ജസ്റ്റിസ് ഫാത്വിമാബീവി.
✳1950 നവംബര്‍ 14 നാണ് ഫാത്വിമാബീവി അഭിഭാഷക ജീവിതമാരംഭിക്കുന്നത്.
✳1958-ല്‍ മുന്‍സിഫ് സെലക്ഷന്‍ ആദ്യമായി മത്സര പരീക്ഷയുടെ അടിസ്ഥാനത്തിലാക്കിയപ്പോള്‍ ഫാത്വിമാബീവി പരീക്ഷ എഴുതി യോഗ്യത നേടി. 1958 മെയില്‍ തൃശൂര്‍ മുന്‍സിഫായി അവര്‍ നിയമിതയായി.
✳കേന്ദ്ര ആദായ നികുതി അപ്പലെറ്റ് ട്രിബ്യൂണലില്‍, ജുഡീഷ്യല്‍ അംഗമായി ഫാത്വിമാബീവി നിയമിതയായത് 1980 ജനുവരിയിലാണ്. അതോടെ, ട്രിബ്യൂണലിലെ ആദ്യ വനിതാ അംഗം എന്ന സ്ഥാനം ഫാത്വിമാബീവിക്ക് സ്വന്തമായി
✳1983 മെയ് 14 നാണ് ജസ്റ്റിസ് ഫാത്വിമാബീവി കേരള ഹൈക്കോടതിയിലെ താല്‍ക്കാലിക ജഡ്ജായി നിയമിക്കപ്പെട്ടത്. അതേ വര്‍ഷം ആഗസ്റ്റ് 4 ന് തന്നെ അവര്‍ ഹൈക്കോടതിയിലെ സ്ഥിരം ജഡ്ജായി.
✳അന്നാചാണ്ടിക്കും പി. ജാനകിയമ്മക്കും ശേഷം ഹൈക്കോടതി ജഡ്ജിയായ മൂന്നാമത്തെ സ്ത്രീയാണ് ഫാത്വിമാബീവി. ഈ പദവിയിലെത്തുന്ന ആദ്യത്തെ മുസ്‌ലിം സ്ത്രീയും.
✳ഫാത്വിമാബീവിക്കു ശേഷം ഇന്നോളം ഒരു മുസ്‌ലിം സ്ത്രീ ആ പദവിയില്‍ എത്തിയിട്ടില്ല.
✳ജസ്റ്റിസ് ഫാത്വിമാ ബീവിയുടെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമായിരുന്നു സുപ്രീംകോടതി ജഡ്ജ് പദവി.
✳ സ്വാതന്ത്ര്യാനന്തരം നാല് പതിറ്റാണ്ടു കഴിഞ്ഞാണ് രാജ്യത്തെ പരമോന്നത നീതിപീഠമായ സുപ്രീംകോടതി ജഡ്ജിന്റെ വാതിലുകള്‍ ഒരു സ്ത്രീക്കായി തുറക്കപ്പെട്ടത്.
✳1989 ഒക്‌ടോബര്‍ 6 നു വെള്ളിയാഴ്ച അവര്‍ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റെടുത്തു.
✳സി.എ വൈദ്യലിംഗം, കെ.കെ മാത്യു, വി.ആര്‍ കൃഷ്ണയ്യര്‍, വി. ബാലകൃഷ്ണ ഏറാടി, വി. ഖാലിദ്, ഡോ. കൊച്ചുതൊമ്മന്‍ എന്നിവരായിരുന്നു ഫാത്വിമാബീവിക്കു മുമ്പെ സുപ്രീംകോടതി ജഡ്ജിമാരായ മലയാളികള്‍.
✳1997 ജനുവരി 25 നാണ് ഫാത്വിമാ ബീവി തമിഴ്‌നാട് ഗവര്‍ണറായി നിയമിക്കപ്പെട്ടത്.
✳തമിഴ്‌നാടിന്റെ ആദ്യ വനിതാ ഗവര്‍ണറെന്ന പദവി സ്വന്തമാക്കിയ ഫാത്വിമാബീവി, ആ പദവിയിലെത്തുന്ന ആദ്യ കേരള വനിതയും മുസ്‌ലിം സ്ത്രീയുമായി.