ജനുവരി 31, 2019

ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡിൽ സേഫ്റ്റി ഓഫീസർ

ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡിൽ സേഫ്റ്റി ഓഫീസർ

ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡിൽ എഫ്ടിഎ സേഫ്റ്റി ഓഫീസർ 38 ഒഴിവുണ്ട്.  വിവിധ റീജണുകളിൽ പവർ സെക്ടർ വിഭാഗത്തിലാണ് ഒഴിവ്. സതേൺ 29, ഈസ്റ്റേൺ 03, വെസ്റ്റേൺ 06 എന്നിങ്ങനെയാണ് ഒഴിവ്.
യോഗ്യത: 60 ശതമാനം മാർക്കോടെ എൻജിനിയറിങ് ബിരുദം( മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ സിവിൽ/ പ്രൊഡക്ഷൻ/ ഇൻഡസ്ട്രിയൽ എൻജിനിയറിങ്,  ഇൻഡസ്ട്രിയൽ സേഫ്റ്റിയിൽ ഡിജിഎഫ്എഎസ്എൽഐ അംഗീകൃത  ഡിപ്ലോമ(കുറഞ്ഞത് ഒരുവർഷം), യോഗ്യത നേടിയശേഷം കുറഞ്ഞത് രണ്ട് വർഷത്തെ പരിചയം.
ഉയർന്നപ്രായം: 35. 2019 ജനുവരി 23നെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. നിയമാനുസൃത ഇളവ് ലഭിക്കും.

നിയമനം താൽക്കാലികമാണ്. അപേക്ഷാഫോറം  https://careers.bhel.in  അല്ലെങ്കിൽ  www.bhelpssr.co.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി  ഫെബ്രുവരി 11.

പൂരിപ്പിച്ച അപേക്ഷ ഫെബ്രുവരി 18-നകം Additional General Manger(HR), BHEL, Power Sector Region, 690, EVR Periyar Building, Anna Salai, Chennai 600035  എന്ന വിലാസത്തിൽ ലഭിക്കണം. വിശദവിവരം website ൽ.
നോട്ടിഫിക്കേഷൻhttp://intapp.bhelpssr.co.in:9082/FTA_Recruitment/home.jsp

KEAM പ്രവേശന പരീക്ഷ: ഫെബ്രുവരി മൂന്ന്‌ മുതല്‍ അപേക്ഷിക്കാം



KEAM പ്രവേശന പരീക്ഷ: ഫെബ്രുവരി മൂന്ന്‌ മുതല്‍ അപേക്ഷിക്കാം
2019വര്‍ഷത്തെ കേരളത്തിലെ എന്‍ജിനീയറിംഗ്/ ആര്‍ക്കിടെക്ചര്‍/ഫാര്‍മസി/മെഡിക്കല്‍/അനുബന്ധ കോഴ്‌സുകളിലേയ്ക്കുള്ള  പ്രവേശനത്തിന് 2019 ഫെബ്രുവരി മൂന്ന്‌ മുതല്‍ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. പ്രവേശന പരീക്ഷാ കമ്മീഷണര്‍ ഇത് സംബന്ധിച്ച പത്രക്കുറിപ്പ് പുറത്തുവിട്ടു. ഈ വര്‍ഷം അപേക്ഷ പൂര്‍ണമായും ഓണ്‍ലൈന്‍ മാതൃകയിലായിരിക്കും.
അപേക്ഷയും അനുബന്ധരേഖകളും മുന്‍വര്‍ഷങ്ങളിലേതുപോലെ തപാല്‍ മാര്‍ഗം പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിലേക്ക് അയക്കേണ്ടതില്ല
അപേക്ഷകര്‍ ഏതെങ്കിലും ഒരു കോഴ്‌സിനോ/ എല്ലാ കോഴ്‌സുകളിലേയ്ക്കുമോ ഉളള പ്രവേശനത്തിന് ഒരു  അപേക്ഷ മാത്രം സമര്‍പ്പിച്ചാല്‍ മതിയാകും

കേരളത്തിലെ ആദ്യ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആരാണ്❓

കേരളത്തിലെ ആദ്യ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആരാണ്❓

••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം  : ജോസഫ് മുണ്ടശ്ശേരി

✅ജോസഫ് മുണ്ടശ്ശേരി അഥവാ മുണ്ടശ്ശേരി മാസ്റ്റർ മലയാളത്തിലെ സാഹിത്യകാരനും സാഹിത്യ നിരൂപകനുമായിരുന്നു.
❇കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത്‌ സമഗ്രമായ മാറ്റങ്ങൾ വരുത്താൻ ശ്രമിച്ച വിദ്യാഭ്യാസ വിചക്ഷണനും മലയാള സാഹിത്യ നിരൂപകനും എഴുത്തുകാരനും മന്ത്രിയുമായിരുന്നു ജോസഫ്‌ മുണ്ടശ്ശേരി
✅ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ മന്ത്രി സഭയിൽ വിദ്യാഭ്യാസ മന്ത്രിയായി സേവനം അനുഷ്ഠിച്ചു.
✅കേരളത്തിലെ വിവാദപരമായ വിദ്യാഭ്യാസ പരിഷ്കരണ നിയമത്തിന്റെ സ്രഷ്ടാവ് എന്ന നിലയിൽ പ്രശസ്തനാണ്.
✅സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ദേശസാൽക്കരിക്കുവാൻ ഉദ്ദ്യേശിച്ച ഈ നിയമം വിമോചന സമരത്തിനും ഇ.എം.എസ്. മന്ത്രിസഭയുടെ പതനത്തിനും വഴിതെളിച്ചു.
❇കേരളത്തിൽ പ്രവർത്തിച്ചിരുന്ന 9000 ത്തോളം വിദ്യാലയങ്ങളിൽ ബഹുഭൂരിപക്ഷവും സ്വകാര്യമേഖലയിലായിരുന്നു. ഇത്തരം സ്കൂളുകളിൽ അദ്ധ്യാപകർക്ക്‌ നിയമപരമായ പരിരക്ഷ നൽകാൻ കൂടിയുള്ളതായിരുന്നു. അദ്ധ്യാപകരുടെ മാഗ്നാകാർട്ട എന്നറിയപ്പെട്ട ഈ ബിൽ
❇1903 ജൂലൈ 17 നു ജനിച്ച ജോസഫ്‌ മുണ്ടശ്ശേരി കണ്ടശ്ശാം കടവിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ഊർജ്ജ തന്ത്രത്തിൽ ബിരുദവും പിന്നീട്‌ സംസ്കൃതത്തിലും മലയാളത്തിലും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി
❇കാവ്യപീഠിക, മാനദണ്ഡം, മാറ്റൊലി, മനുഷ്യകഥാനുഗായികൾ, വായന ശാലയിൽ (മൂന്നു വാല്യങ്ങൾ), രാജരാജന്റെ മാറ്റൊലി, നാടകാന്തം കവിത്വം, കരിന്തിരി, കുമാരനാശാന്റെ കവിത ഒരു പഠനം, വള്ളത്തോളിന്റെ കവിത ഒരു പഠനം, രൂപഭദ്രത, അന്തരീക്ഷം, പ്രണയം, പാശ്ചാത്യ സാഹിത്യ സമീക്ഷ തുടങ്ങിയ സാഹിത്യ വിമർശന കൃതികളും പ്രൊഫസർ, കൊന്തയിൽനിന്നു കുരിശിലേക്ക്‌, പാറപ്പുറത്തു വിതച്ച വിത്ത്‌ എന്നീ നോവലുകളും സമ്മാനം, കടാക്ഷം, ഇല്ലാപ്പോലീസ്‌ എന്ന ചെറുകഥകളും മുണ്ടശ്ശേരിയുടെ സാഹിത്യ രംഗത്തെ പ്രധാന സംഭാവനകളാണ്‌

ജനുവരി 30, 2019

അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനത്തിന്റെ പേരെന്ത്❓

അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനത്തിന്റെ പേരെന്ത്❓

••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം : Air Force 1
(എയർഫോഴ്‌സ് വൺ)

❇അമേരിക്കൻ പ്രസിഡന്റുമാരുടെ ഔദ്യോഗിക യാത്രയ്ക്കായി തയ്യാറാക്കിയിട്ടുള്ള ബോയിങ് 747-200 അഥവാ ജംബോ ജെറ്റ് വിമാനമാണ് എയർ ഫോഴ്‌സ് - വൺ
❇പറക്കും വൈറ്റ്ഹൗസ് എന്ന് വിളിപ്പേരുള്ള ഈ വിമാനത്തിനുള്ളിൽ വൈറ്റ് ഹൗസിലെ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്
❇മണിക്കൂറിൽ 1014 കിലോമീറ്റർ സഞ്ചരിക്കുന്ന ഇവയ്ക്ക് 12550 മീറ്റർ ഉയരത്തിൽ വരെ പറക്കാനാവും.
❇കാലാവസ്ഥയിലും പറക്കുന്ന ഇവയ്ക്ക് അക്രമണങ്ങളിലും യന്ത്രത്തകരാറൊന്നും സംഭവിക്കില്ലെന്നതാണ് പ്രത്യേകത.
❇അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികളുടെ നിയന്ത്രണത്തിലുള്ള എയർഫോഴ്‌സ്‌ വണിനു
മണിക്കൂറിൽ ഒരു ലക്ഷം ഡോളറാണ് ചെലവ്.
❇മൂന്നു നിലകളുള്ള ഈ  വിമാനത്തിൽ പ്രസിഡന്റിനു പ്രത്യേകമായി ഒരു സ്യൂട്ട് മുറിയുണ്ട്
❇കിടപ്പറ, ഒരു ഡ്രസ്സിങ് റൂം, കുളിമുറി, ജിം പരിശീലന സ്ഥലം തുടങ്ങിയവ ഉൾപ്പെട്ടതാണ് പ്രസിഡന്റിന്റെ സ്വകാര്യമുറി.
❇നാലായിരത്തോളം ചതുരശ്ര അടി വിസ്തീർണ്ണവും 70.4 മീറ്റർ നീളവും 59.6 മീറ്റർ വീതിയും ഈ വിമാനത്തിനുണ്ട്
❇ഭീകരാക്രമണത്തിനും, ആണവായുധ ആക്രമണത്തെ പോലും പ്രതിരോധിക്കും വിധമാണ് ഇതിന്റെ നിർമ്മിതി. ഇലക്ട്രിക് ഡിഫൻസ് സിസ്റ്റം പോലുള്ള പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് ശത്രുവിന്റെ റഡാറുകളുടെ ദിശ മാറ്റാനും മിസൈലുകളെ തകർക്കാനും കഴിയും. 

ജനുവരി 29, 2019

പറക്കാൻ കഴിവുള്ള ഒരേയൊരു സസ്തനി❓

പറക്കാൻ കഴിവുള്ള ഒരേയൊരു സസ്തനി❓

••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം : വവ്വാൽ ( Bat )

✅പറക്കുന്ന ഒരു സസ്തനിയാണ് വവ്വാൽ.
✅ഇംഗ്ലീഷിൽ ഇതിനെ ബാറ്റ് (Bat) എന്നും ഫ്ലൈയിങ്ങ് ഫോക്സ് (Flying fox) എന്നും വിളിക്കാറുണ്ട്.
✅മരത്തിലും വീടിന്റേയും വലിയ കെട്ടിടങ്ങളുടേയും മച്ചിലും സാധാരണ കാണാറുള്ള ഒരു ജീവിയാണ്‌ വവ്വാൽ.
✅കുഞ്ഞുങ്ങളെ പ്രസവിക്കുന്നത് കൊണ്ട് പക്ഷികളുടെ കൂട്ടത്തിലും പറക്കുന്നതു കൊണ്ട് മൃഗങ്ങളുടെ കൂട്ടത്തിലും ഇവയെ കണക്കാക്കപ്പെടുന്നില്ല.
✅അമേരിക്കൻ ഭുപ്രദേശത്ത് കാന്നുന്ന വാമ്പയർ വവ്വാൽ സസ്തനികളുടെ ( മനുഷ്യൻ അടക്കം) രക്തം ഊറ്റി കുടിച്ചാണു ജീവിക്കുന്നത്. ഇത് കാരണം, വവ്വാലുകളെ കുറിച്ച് ധാരാളം അന്ധവിശ്വാസങ്ങൾ ലോകത്തിന്റെ പല ഭാഗങ്ങളിലും ഇന്നും കാണുന്നുണ്ട്.
✅കൂടുതൽ ചൂടും, തണുപ്പും ഉള്ള പ്രദേശങ്ങൾ ഒഴികെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വിവിധ വലിപ്പത്തിലും നിറത്തിലും തരത്തിലും വവ്വാലുകളെ കാണാൻ സാധിക്കും.
✅കേരളത്തിൽ സാധാരണ കാണപ്പെടുന്ന വവ്വാൽ ചില ഭാഗങ്ങളിൽ വാവൽ, കടവാതിൽ, നരിച്ചീറ് എന്നീ പേരുകളിലും അറിയപ്പെടുന്നു.
✅വലിയ ഇനങ്ങളെ പാറാട എന്നും വിളിക്കാറുണ്ട്.
✅ഇന്ന് വംശനാശഭീഷണി നേരിടുന്ന അസംഖ്യം ജീവികളിൽ ഒന്നാണ്‌ വവ്വാൽ.


ജനുവരി 28, 2019

ഇന്ത്യയിലെ ഏറ്റവും വലിയ Earth Dam ( മണ്ണ് കൊണ്ട് ഉണ്ടാക്കിയ ഡാം) ഏതാണ്❓

ഇന്ത്യയിലെ ഏറ്റവും വലിയ Earth Dam ( മണ്ണ് കൊണ്ട് ഉണ്ടാക്കിയ ഡാം) ഏതാണ്❓

••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം : ബാണാസുര സാഗർ അണക്കെട്ട്

✅കബനി നദിയുടെ പോഷകനദിയായ കരമനത്തോടിനു കുറുകെ സ്ഥിതി ചെയ്യുന്ന അണക്കെട്ടാണ് ബാണാസുര സാഗർ അണക്കെട്ട്.
✅1979-ലാണ് ഈ അണക്കെട്ട് നിർമ്മിച്ചത്.
✅ കക്കയം ജല വൈദ്യുത പദ്ധതിക്ക് ജലം എത്തിക്കുക എന്നതും വരണ്ട കാലാവസ്ഥയുള്ള ഈ പ്രദേശത്ത് ജലസേചനം, കുടിവെള്ളം എന്നിവ എത്തിക്കുക എന്നതുമാണ് ഈ പദ്ധതിയുടെ ലക്ഷ്യങ്ങൾ.
✅വയനാട് ജില്ലയിലെ കൽപ്പറ്റയിൽ നിന്ന് 21 കിലോമീറ്റർ അകലെ പടിഞ്ഞാറത്തറ എന്നഗ്രാമത്തിൽ ആണ് ഈ അണക്കെട്ട്.
✅ഇന്ത്യയിലെഏറ്റവും വലിയ മണ്ണുകൊണ്ടുള്ള അണക്കെട്ടും ഏഷ്യയിലെ രണ്ടാമത്തെ വലിയ അണക്കെട്ടും ആണ് ഇത്.
✅ ഇതിനടുത്തായി ഉള്ള മനോഹരമായ മലകളിലേക്ക് സാഹസിക മലകയറ്റം നടത്തുവാനുള്ള ഒരു ഉത്തമ തുടക്ക സ്ഥലം ആണ് ഇവിടം.
✅ഒരു വിനോദ സഞ്ചാര ആകർഷണവുമാണ് ഇവിടം.
✅അണക്കെട്ട് പദ്ധതി പ്രദേശത്തുള്ള സ്ഥലങ്ങളെ വെള്ളത്തിന് അടിയിൽ ആഴ്ത്തിയപ്പോൾ ഇവിടെ അണക്കെട്ട് പദ്ധതി പ്രദേശത്ത് ഏതാനും ദ്വീപുകൾ രൂപപ്പെട്ടു.
✅ബാണാസുരസാഗർ മലകളുടെ താഴ്വരയിലുള്ള ഈ ദ്വീപുകൾ പ്രകൃതിരമണീയമാണ്.
❇കേരളത്തിലെ ഏറ്റവും കുറവ് ജനസംഖ്യയുള്ള ജില്ലയായ വയനാട് ജില്ല
കേരളത്തിലെ പന്ത്രണ്ടാമത് ജില്ലയായി 1980 നവംബർ ഒന്നിനാണ്  രൂപം കൊണ്ടത്.
❇കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ ഏക ജില്ലയാണ് വയനാട്.

ജനുവരി 27, 2019

ഇന്ത്യയുടെ രാഷ്ടപതി ആയ ശേഷം ഭാരതരത്‌ന അവാർഡ് ലഭിച്ച ആദ്യ വ്യക്തി ആരാണ്❓

ഇന്ത്യയുടെ രാഷ്ടപതി ആയ ശേഷം ഭാരതരത്‌ന അവാർഡ് ലഭിച്ച ആദ്യ വ്യക്തി ആരാണ്❓

••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം : Dr. രാജേന്ദ്ര പ്രസാദ്

സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ രാഷ്ട്രപതിയായ Dr. രാജേന്ദ്ര പ്രസാദ് ബീഹാർ ഗാന്ധി എന്ന അപര നാമധേയത്തിൽ അറിയപ്പെടുന്നു
❇രാഷ്ട്രീയ പ്രവർത്തകനായും അഭിഭാഷകനായും സ്വാതന്ത്ര സമര സേനാനിയായും സേവനമനുഷ്ടിച്ച ഇദേഹം ഇന്ത്യൻ നാഷണൽ കോൺഗ്രസിലൂടെയാണ് രാഷ്ട്രീയ രംഗത്ത് എത്തുന്നത്
❇ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ ശേഷം അദ്ദേഹം ബീഹാറിലെ എൽ.എസ് കോളേജിൽ അസിസ്റ്റന്റ് പ്രൊഫസ്സറായി ഔദ്യോഗിക ജീവിതം ആരംഭിച്ചു.
❇ഏറെ കഴിയാതെ അദ്ദേഹം കോളേജിലെ പ്രിൻസിപ്പൾ ആയി എങ്കിലും, നിയമപഠനം ആരംഭിക്കുന്നതിനു വേണ്ടി ഉദ്യോഗം രാജിവെക്കുകയായിരുന്നു.
❇കൽക്കട്ടയിൽ നിയമ പഠനത്തോടൊപ്പം തന്നെ, കൽക്കട്ട സിറ്റി കോളേജിൽ അദ്ധ്യാപകനായി ജോലിയും ചെയ്തിരുന്നു.
❇1915 ൽ സ്വർണ്ണ മെഡലോടെ നിയമത്തിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ അദ്ദേഹം 1937 ൽ അലഹബാദ് സർവ്വകലാശാലയിൽ നിന്നും നിയമത്തിൽ ഡോക്ടറേറ്റും സമ്പാദിച്ചു.
❇1911ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ അംഗമായ അദേഹം 1916ലാണ് മഹാത്മാ ഗാന്ധിയെ കണ്ടുമുട്ടുന്നത്
❇ഏറ്റവും കൂടുതൽ കാലം രാഷ്ട്രപതിയായ വ്യക്തിയാണ് ഇദ്ദേഹം
❇തുടർച്ചയായ രണ്ടു തവണ രാഷ്ട്രപതിയായി.
❇കേന്ദ്രത്തിൽ കൃഷി, ഭക്ഷ്യ വകുപ്പു മന്ത്രി ആയ ശേഷം രാഷ്ട്രപതിയായ വ്യക്തിയാണിദ്ദേഹം.
❇ഭാരതത്തിലെ ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതിയായ ഭാരതരത്നം കല, സാഹിത്യം, ശാസ്ത്രം, പൊതു ജന സേവനം, കായികം എന്നീ തുറകളിലെ സ്തുത്യർഹമായ സേവനം നിർവ്വഹിച്ചവർക്കാണ്‌ നൽകുന്നത്
❇എസ്. രാധാകൃഷ്ണൻ, സി. വി. രാമൻ, സി. രാജഗോപാലാചാരി എന്നിവർക്കാണ്‌ ആദ്യമായി ഭാരതരത്നം നൽകപ്പെട്ടത്
❇1954 ജനുവരി 2ന് പുറത്തിറക്കിയ ഓർഡിനൻസ് അനുസരിച്ചായിരുന്നു ബഹുമതിയ്ക്ക് അർഹരായവരെ തിരഞ്ഞെടുത്തിരുന്നത്.
❇മരണാനന്തര ബഹുമതിയായി ഭാരതരത്നം നലകാവുന്ന രീതിയിൽ ഓർഡിനൻസ് ഭേദഗതി ചെയ്തത് 1955-ലാണ്‌, പിന്നീട് ഇതുവരെ 45 പേർക്ക് ഈ ബഹുമതി ലഭിച്ചിട്ടുണ്ട്. അതിൽ 12-പേർക്ക് മരണാനന്തര ബഹുമതിയായാണ്‌ പുരസ്കാരം നൽകിയത്.
✅എസ്. രാധാകൃഷ്ണനു ഭാരതരത്‌ന പ്രസിഡന്റ് ആകുന്നതിനു മുമ്പാണ് ലഭിച്ചത്