ജൂൺ 15, 2019

ഇന്ത്യക്ക് പുറത്ത് വെച്ചു അന്തരിച്ച ഇന്ത്യൻ പ്രധാനമന്ത്രി ആരാണ്❓

ഇന്ത്യക്ക് പുറത്ത് വെച്ചു അന്തരിച്ച ഇന്ത്യൻ പ്രധാനമന്ത്രി ആരാണ്❓

••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം : ലാൽ ബഹാദൂർ ശാസ്ത്രി

✳ജനനം : ഒക്ടോബർ 2, 1904
✳ലളിത ജീവിതംകൊണ്ടു ശ്രദ്ധേയനായ അദ്ദേഹം രണ്ടര വർഷക്കാലം ഇന്ത്യയെ നയിച്ചു.
✳1951-ൽ ലോകസഭയുടെ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്തു.
✳1952-ൽ ഇന്ത്യയുടെ നാലാമത്തെ റയിൽവേ മന്ത്രിയായി.
✳1956-ൽ തമിഴ്നാട്ടിലെ അരിയല്ലൂരിൽ നടന്ന തീവണ്ടി അപകടത്തിന്റെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവച്ചു.
✳1961-ൽ ഗതാഗത മന്ത്രിയായി ചുമതലയേറ്റു.
✳ഇരുപതാം നൂറ്റാണ്ടിൽ ജനിച്ചു ഇന്ത്യൻ പ്രധാനമന്ത്രിയായ ആദ്യ വ്യക്തി.
✳ഇന്ത്യയുടെ മൂന്നാമത്തെ പ്രധാനമന്ത്രി
✳1964 ജൂണ്‍ 9 മുതൽ 1966 ജനുവരി 11 വരെയായിരുന്നു പ്രധാനമന്ത്രിപദം അലങ്കരിച്ചത്.
✳1965-ലെ ഇന്ത്യ-പാക് യുദ്ധ സമയത്തെ ഇന്ത്യൻ പ്രധാനമന്ത്രി.
✳ഇന്ത്യ-പാക് യുദ്ധത്തിന് ശേഷമുണ്ടായ താഷ്കെന്റ് കരാറിൽ ഒപ്പ് വച്ച ഇന്ത്യൻ പ്രധാനമന്ത്രി.
✳1966 ജനുവരി 10-നാണ് താഷ്കെന്റ് കരാർ ഒപ്പ് വച്ചത്.
✳സമാധാനത്തിന്റെ മനുഷ്യൻ എന്നറിയപ്പെട്ട ഇന്ത്യൻ പ്രധാനമന്ത്രി.
✳കുരുവി എന്ന് വിശേഷിപ്പിക്കപ്പെട്ട ഇന്ത്യൻ പ്രധാനമന്ത്രി.
✳ഇന്ത്യയിലെ ഹരിതവിപ്ലവത്തിന് നേതൃത്വം കൊടുത്ത പ്രധാനമന്ത്രി.
✳ ‘ജയ്‌ ജവാൻ, ജയ്‌ കിസാൻ’ എന്ന മുദ്രാവാക്യത്തിന്റെ ശില്പി.
✳ “നിങ്ങൾ ദിവസം ഒരു നേരത്തെ ആഹാരം വെടിയുകയാണെങ്കിൽ മറ്റൊരു മനുഷ്യന് അവന്റെ ആ ദിവസത്തെ ഒരേയൊരു നേരത്തെ ഭക്ഷണം ലഭിക്കുന്നു.” എന്നത് ശാസ്ത്രിയുടെ വാചകമാണ്.
✳പദവിയിലിരിക്കെ അന്തരിച്ച രണ്ടാമത്തെ പ്രധാനമന്ത്രി.
✳അന്ത്യ വിശ്രമസ്ഥലം :- വിജയ്‌ഘട്ട് (ദൽഹി)
✳ഇരുപതാം നൂറ്റാണ്ടിൽ ജനിച്ചവരിൽ ആദ്യമായി ഭാരതരത്നം നേടിയ വ്യക്തി. 
✳മരണാനന്തര ബഹുമതിആയി ഭാരതരത്ന പുരസ്‌കാരം ലഭിച്ച ആദ്യ വ്യക്തി: ലാൽബഹാദൂർ ശാസ്ത്രി (1966)
✳1966 ജ-നുവരി പത്തിന് സോവിയറ്റ് യൂണിയനിലെ താഷ്കന്‍റില്‍ ഐതിഹാസികമായ കരാറില്‍ ഒപ്പിട്ടശേഷം ശാസ്ത്രി ഉറക്കത്തില്‍ അന്തരിച്ചു.


ജൂൺ 12, 2019

ഇന്ത്യൻ പാർലമെന്റിനെ അഭിമുഖീകരിക്കാത്ത പ്രധാനമന്ത്രി ആരായിരുന്നു❓

ഇന്ത്യൻ പാർലമെന്റിനെ അഭിമുഖീകരിക്കാത്ത പ്രധാനമന്ത്രി ആരായിരുന്നു❓

••••••┈┈┈┈•✿❁✿•┈┈┈┈••••••
ഉത്തരം : ചൗധരി ചരൺ സിംഗ്

✳ചൗധരി ചരൺ സിംഗ് ഇന്ത്യയുടെ അഞ്ചാമത്തെ പ്രധാനമന്ത്രിയായിരുന്നു.
✳1979 ജൂലൈ 28 മുതൽ 1980 ജനുവരി 14 വരെയായിരുന്നു അദ്ദേഹത്തിന്റെ പ്രധാനമന്ത്രിപദത്തിന്റെ കാലാവധി.
✳ജനനം : ഡിസംബർ 23 1902
✳മരണം : മേയ് 29, 1987
✳ചരൺസിംഗ് സ്വാതന്ത്ര്യസമരത്തിലൂടെയാണ് രാഷ്ട്രീയത്തിലേക്ക് കടന്നുവന്നത്.
✳സ്വാതന്ത്ര്യ ലബ്ധിക്കു ശേഷം അദ്ദേഹം റാം മനോഹർ ലോഹ്യയുടെ ഗ്രാമീണ സോഷ്യലിസവുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചു തുടങ്ങി.
✳അദ്ദേഹത്തീന്റെ രാഷ്ട്രീയ മണ്ഡലം പശ്ചിമ ഉത്തർപ്രദേശും ഹരിയാനയുമായിരുന്നു. ഈ സ്ഥലങ്ങളിൽ പ്രബലമായ ജാട്ട് സമുദായത്തിന്റെ അംഗമായിരുന്നു ചരൺസിംഗ്.
✳1977-ൽ അടിയന്തരാവസ്ഥയ്ക്കു ശേഷം നടന്ന തിരഞ്ഞെടുപ്പിൽ ജനതാ സഖ്യത്തിൽ അംഗമായ ഭാരതീയ ലോക് ദൾ എന്ന പാ‍ർട്ടിയുടെ തലവനായിരുന്നു അദ്ദേഹം.
✳പ്രധാനമന്ത്രിപദം സ്വപ്നം കണ്ട അദ്ദേഹത്തിന് ജയപ്രകാശ് നാരായണൻ മൊറാർജി ദേശായിയെ പ്രധാനമന്ത്രി പദത്തിലേക്ക് പിന്തുണച്ചത് വലിയ തിരിച്ചടിയായി.
✳അദ്ദേഹം ആ സമയത്ത് ഏറെക്കുറെ ആലങ്കാരിക പദവി മാത്രമായ ഉപപ്രധാനമന്ത്രി പദം കൊണ്ടു തൃപ്തിപ്പെട്ടു.
✳പ്രതിപക്ഷത്തിലെ കോൺഗ്രസ് പാർട്ടിയുടെ നേതാവായിരുന്ന ഇന്ദിരാ‍ഗാന്ധി അദ്ദേഹത്തിന് പ്രധാനമന്ത്രിപദത്തിന് കോൺഗ്രസിന്റെ പിന്തുണ വാഗ്ദാനം ചെയ്തു. ഇതിൽ ആകൃഷ്ടനായി അദ്ദേഹം ലോക്ദളുമൊന്നിച്ച് ജനതാ സഖ്യത്തിൽനിന്നു പിന്മാറി.
✳ഇതോടെ ജനതാ സഖ്യം തകരുകയും മൊറാർജി ദേശായി രാജിവെക്കുകയും ചെയ്തു.
✳വെറും 64 എം.പി. മാരുടെ പിന്തുണയോടെ ചരൺസിംഗ് ഇന്ത്യയുടെ പ്രധാനമന്ത്രിയായി സ്ഥാനമേറ്റു.
✳അദ്ദേഹം പ്രധാനമന്ത്രിയായിരുന്ന കാലയളവിൽ ലോക്സഭ ഒരിക്കൽ പോലും കൂടിയില്ല.
✳ലോക്സഭയുടെ ആദ്യത്തെ സമ്മേളനത്തിനു തലേദിവസം കോൺഗ്രസ് ഭാരതീയ ലോക്ദൾ സർക്കാരിനുള്ള പിന്തുണ പിൻ‌വലിക്കുകയും അദ്ദേഹത്തിന്റെ സർക്കാർ താഴെവീഴുകയും ചെയ്തു.
✳ചരൺസിംഗ് രാജിവെച്ചു. പുതിയ തിരഞ്ഞെടുപ്പ് ആറു മാസത്തിനുശേഷം നടന്നു.
✳കർഷകരുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ നേടിയെടുക്കുന്നതിൽ അദ്ദേഹം കാണിച്ച ശുഷ്കാന്തിയെ മാനിച്ച് ദില്ലിയിലെ അദ്ദേഹത്തിന്റെ സമാധി കിസാൻ ഘട്ട് എന്ന് നാമകരണം ചെയ്യപ്പെട്ടു.
✳ഇദ്ദേഹത്തിന്റെ ജന്മദിനമായ ഡിസംബർ 23 ദേശീയ കർഷക ദിനമായി ആചരിക്കുന്നു.
✳മീറട്ട് സർവകലാശാല അദ്ദേഹത്തിനെ അനുസ്മരിച്ച് ചൌധരി ചരൺസിംഗ് സർവകലാശാല എന്ന് നാമകരണം ചെയ്യപ്പെട്ടിരിക്കുന്നു

ജൂൺ 11, 2019

കേരളത്തിലെ ആദ്യ ബാങ്ക് ഏതാണ്❓


കേരളത്തിലെ ആദ്യ ബാങ്ക് ഏതാണ്❓

••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം : നെടുങ്ങാടി ബാങ്ക്

✅1899-ൽ അപ്പു നെടുങ്ങാടി കോഴിക്കോട് ആസ്ഥാനമായി സ്ഥാപിച്ച ഒരു സ്വകാര്യ ബാങ്കായിരുന്നു നെടുങ്ങാടി ബാങ്ക്

✅ദക്ഷിണേന്ത്യയിലെ സ്വകാര്യമേഖലയിലുള്ള ആദ്യ ബാങ്കായിരുന്നു ഇത്.
✅അന്ന് ഗവൺമെന്റ് സ്ഥാപനമായ ഇമ്പീരിയൽ ബാങ്ക് മാത്രമേ ഉണ്ടായിരുന്നുള്ളൂ.
✅1913-ൽ നെടുങ്ങാടി ബാങ്കിനെ കമ്പനിയായി രജിസ്റ്റർ ചെയ്യുകയും  അപ്പു നെടുങ്ങാടി അതിന്റെ ഡയറക്ടറായി സ്ഥാനമേൽക്കുകയും ചെയ്തു.

✅1965-ൽ കോയമ്പത്തൂർ നാഷണൽ ബാങ്ക് ലിമിറ്റഡിനെ ഏറ്റെടുത്തു.
✅ഈ ബാങ്കിനു ഇന്ത്യയിലൊട്ടാകെ 174 ശാഖകളുണ്ടായിരുന്നു. ന്യൂഡൽഹി, കൊൽക്കത്ത, മുംബൈ, ചെന്നൈ, അഹമ്മദാബാദ് എന്നിവിടങ്ങളിലും ഈ ബാങ്കിനു ശാഖകളുണ്ടായിരുന്നു.
✅2002-ൽ ജോയന്റ് പാർലമെന്റ് കമ്മറ്റി നെടുങ്ങാടി ബാങ്കിന്റെ പ്രവർത്തനങ്ങളിൽ അപാകതകൾ കണ്ടെത്തി.
✅2003-ൽ പഞ്ചാബ് നാഷണൽ ബാങ്ക് നെടുങ്ങാടി ബാങ്കിനെ ഏറ്റെടുത്തു.
✅പഞ്ചാബ് നാഷണൽ ബാങ്കുമായി ലയിക്കുന്ന സമയത്ത് നെടുങ്ങാടി ബാങ്കിന്റെ ഷെയർ വില പൂജ്യമായിരുന്നു.
✅ഇതു കാരണം നെടുങ്ങാടി ബാങ്കിന്റെ ഷെയർ കൈവശം വെച്ചിരുന്നവർക്ക് ബാങ്ക് പഞ്ചാബ് നാഷണൽ ബാങ്കിൽ ലയിച്ചപ്പോൾ ഒരു വിഹിതവും ലഭിച്ചില്ല.
👉🏻സാമ്പത്തിക സേവനങ്ങൾ പ്രദാനം ചെയ്യുന്ന ധനകാര്യ സ്ഥാപനമായ ബാങ്കുകളുടെ പ്രവർത്തനങ്ങളിൽ പ്രധാനം നിക്ഷേപങ്ങൾ സ്വീകരിക്കുകയും ആവശ്യക്കാർക്ക് വായ്പകൾ നൽകുകയും ചെയ്യുക എന്നതാണ് .
👉🏻വായ്പകൾ എടുക്കുന്ന ഉപഭോക്താക്കളിൽ നിന്നും പലിശ ഈടാക്കുന്ന ബാങ്ക് അതിൽ ഒരു ഭാഗം നിക്ഷേപകർക്ക് നൽകുകയും ബാക്കി ബാങ്കിന്റെ പ്രവർത്തനങ്ങൾക്കും ലാഭാംശമായും ഉപയോഗിക്കുകയും ചെയ്യുന്നു
👉🏻ഇന്ത്യയിൽ പ്രവർത്തിക്കുന്ന ബാങ്കുകളെ ദേശസാൽകൃത ബാങ്കുകൾ, പൊതുമേഖലാ ബാങ്കുകൾ, പ്രാദേശിക ഗ്രാമീണ ബാങ്കുകൾ, സ്വകാര്യ ബാങ്കുകൾ, വിദേശ ബാങ്കുകൾ എന്നിവയായി തരം തിരിച്ചിരിക്കുന്നു

ജൂൺ 07, 2019

കേരളത്തിലെ ആദ്യത്തെ കോളേജ് ഏതാണു❓


കേരളത്തിലെ ആദ്യത്തെ കോളേജ് ഏതാണു❓
First college in Kerala?

••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം : സി.എം.എസ്. കോളേജ്. കോട്ടയം
CMS College Kottayam

✅കേരളത്തിലെ ആദ്യ കോളേജാണ് സി.എം.എസ്. കോളേജ്.  കോട്ടയം
✅1817-ൽ ലണ്ടനിലെ ചർച്ച് മിഷൻ സൊസൈറ്റി സ്ഥാപിച്ച ഈ കോളേജ് ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും ആദ്യത്തെ കോളേജാണ്.
✅കോട്ടയം നഗരാതിർത്തിയിൽ ബേക്കർ ജങ്ഷനു സമീപം ചാലുകുന്നിലാണ് കോളേജ് സ്ഥിതി ചെയ്യുന്നത്.
✅ കോളേജ് പ്രവർത്തനം ആരംഭിക്കുന്നതിനു മുമ്പ് 1813-ൽ കോളേജ് കെട്ടിടത്തിന്റെ പണിതുടങ്ങി. മൂന്ന് വർഷം കഴിഞ്ഞ് 25 വിദ്യാർത്ഥികളുമായി പ്രവർത്തനം ആരംഭിച്ചെങ്കിലും ഔദ്യോഗികരേഖകളിൽ 1817 ആണ് സ്ഥാപിക്കപ്പെട്ട കൊല്ലമായി കാണിച്ചിരിക്കുന്നത്.
✅ കൽക്കത്താ പ്രസിഡൻസി കോളേജിനു മുമ്പ് പ്രവർത്തനം ആരംഭിച്ച കലാലയമാണിത്.
ബെഞ്ചമിൻ ബെയ്‌ലിയാണ് ആദ്യത്തെ  പ്രിൻസിപ്പൽ.
✳മുൻ ഇന്ത്യൻ പ്രസിഡണ്ട് KR നാരായണൻ, മുൻ കേരളാ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, കാവാലം നാരായണ പണിക്കർ എന്നിവരൊക്കെ അവിടെത്തെ പൂർവ വിദ്യാർത്ഥികൾ ആയിരുന്നു.
❇കേരളത്തിലെ ആദ്യത്തെ ഇംഗ്ലീഷ് സ്കൂൾ : മട്ടാഞ്ചേരി
❇കേരളത്തിലെ ആദ്യത്തെ മെഡിക്കൽ കോളേജ് : തിരുവനന്തപുരം
❇കേരളത്തിലെ ആദ്യത്തെ സർവ്വകലാശാല : തിരുവിതാംകൂർ
❇കേരളത്തിലെ ആദ്യത്തെ എഞ്ചിനീയറിംഗ് കേളേജ് : തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജ്

ജൂൺ 06, 2019

പറക്കാൻ കഴിവുള്ള ഒരേയൊരു സസ്തനി❓


  • പറക്കാൻ കഴിവുള്ള ഒരേയൊരു സസ്തനി❓


Name the only mammal that is actually capable of powered flight?
••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം : വവ്വാൽ ( Bat )

✅പറക്കുന്ന ഒരു സസ്തനിയാണ് വവ്വാൽ.
✅ഇംഗ്ലീഷിൽ ഇതിനെ “ബാറ്റ്”(Bat) എന്നും “ഫ്ലൈയിങ്ങ് ഫോക്സ്”(Flying fox) എന്നും വിളിക്കാറുണ്ട്.
✅മരത്തിലും വീടിന്റേയും വലിയ കെട്ടിടങ്ങളുടേയും മച്ചിലും സാധാരണ കാണാറുള്ള ഒരു ജീവിയാണ്‌ വവ്വാൽ.
✅കുഞ്ഞുങ്ങളെ പ്രസവിക്കുന്നത് കൊണ്ട് പക്ഷികളുടെ കൂട്ടത്തിലും പറക്കുന്നതു കൊണ്ട് മൃഗങ്ങളുടെ കൂട്ടത്തിലും ഇവയെ കണക്കാക്കപ്പെടുന്നില്ല.
✅അമേരിക്കൻ ഭുപ്രദേശത്ത് കാന്നുന്ന വാമ്പയർ വവ്വാൽ സസ്തനികളുടെ ( മനുഷ്യൻ അടക്കം) രക്തം ഊറ്റി കുടിച്ചാണു ജീവിക്കുന്നത്. ഇത് കാരണം, വവ്വാലുകളെ കുറിച്ച് ധാരാളം അന്ധവിശ്വാസങ്ങൾ ലോകത്തിന്റെ പല ഭാഗങ്ങളിലും ഇന്നും കാണുന്നുണ്ട്.
✅കൂടുതൽ ചൂടും, തണുപ്പും ഉള്ള പ്രദേശങ്ങൾ ഒഴികെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വിവിധ വലിപ്പത്തിലും നിറത്തിലും തരത്തിലും വവ്വാലുകളെ കാണാൻ സാധിക്കും.
✅കേരളത്തിൽ സാധാരണ കാണപ്പെടുന്ന വവ്വാൽ ചില ഭാഗങ്ങളിൽ വാവൽ, കടവാതിൽനരിച്ചീറ് എന്നീ പേരുകളിലും അറിയപ്പെടുന്നു.
✅വലിയ ഇനങ്ങളെ പാറാട എന്നും വിളിക്കാറുണ്ട്.
✅ഇന്ന് വംശനാശഭീഷണി നേരിടുന്ന അസംഖ്യം ജീവികളിൽ ഒന്നാണ്‌ വവ്വാൽ.

ജൂൺ 03, 2019

ഇന്ത്യയുടെ ആദ്യ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആരായിരുന്നു❓

ഇന്ത്യയുടെ ആദ്യ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആരായിരുന്നു❓

First Education Minister of Indian Union Government?
••••••┈┈┈┈•✿❁✿•┈┈┈┈••••••
ഉത്തരം : മൗലാനാ അബുൽ കലാം ആസാദ്

✅ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ശ്രദ്ധേയമായ വ്യക്തിത്വമാണ്‌‍ അബുൽകലാം ആസാദ് അഥവാ മൗലാന അബുൽകലാം മൊഹിയുദ്ദീൻ അഹമ്മദ്.
✅ ജനനം : 1888 നവംബർ 11, മക്കയിൽ
✅മരണം :1958 ഫെബ്രുവരി 22 ഡൽഹിയിൽ.
✅മൗലാന ആസാദ് എന്ന പേരിലാണ്‌ അദ്ദേഹം അറിയപ്പെട്ടിരുന്നത്. വിഭജനത്തെ ഏതിർത്ത അബുൽകലാം ആസാദ്, സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്നു.
✅ഇദ്ദേഹത്തിന്റെ ജന്മദിനം ദേശീയ വിദ്യാഭ്യാസ ദിനമായി കൊണ്ടാടുന്നു.
✅തർജുമാനുൽ ഖുർആൻ എന്ന ഖുർആൻ വിവർത്തന കൃതിയുടെ കർത്താവു കൂടിയാണ്.
✅ഹിന്ദു-മുസ്ലിം സാഹോദര്യത്തിനായി നിലകൊണ്ട ശക്തനായ നേതാവായിരുന്നു മൗലാനാ ആസാദ്.
✅ഭാരത സർക്കാർ അദ്ദേഹത്തെ ഭാരത രത്ന നൽകി ആദരിച്ചിട്ടുണ്ട്.

ജൂൺ 01, 2019

സ്ത്രീകൾ മാത്രം പങ്കെടുക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്രോത്സവം ഏതാണ്❓

സ്ത്രീകൾ മാത്രം പങ്കെടുക്കുന്ന  ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്രോത്സവം ഏതാണ്❓
••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം : ആറ്റുകാൽ പൊങ്കാല

✳തിരുവനന്തപുരം ജില്ലയിലെ ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിൽ നടക്കുന്ന പൊങ്കാല മഹോത്സവം ആണു ആറ്റുകാൽ പൊങ്കാല.
✳ലോകത്തെ ഏറ്റവും കൂടുതൽ സ്ത്രീകൾ ഒത്തുകൂടുന്ന ഉത്സവം എന്ന പേരിലാണ്‌ ഗിന്നസ് ബുക്കിൽ ഈ ഉത്സവം അറിയപ്പെടുന്നത്.
✳ 1997 ഫെബ്രുവരി 23-ന്‌ നടന്ന പൊങ്കാലയിൽ 1.5 മില്യൺ സ്ത്രീകൾ പങ്കെടുത്തതു അടിസ്ഥാനമാക്കിയാണ്‌ ഈ ചടങ്ങ് ഗിന്നസ് ബുക്കിൽ കയറിയത്.
✳2009-ൽ പുതുക്കിയ ഗിന്നസ് റെക്കോർഡ് അനുസരിച്ച് 25 ലക്ഷം പേർ ഈ ഉത്സവത്തിൽ പങ്കെടുത്തു
✳മകരം-കുംഭം മാസങ്ങളിലായി നടക്കുന്ന ക്ഷേത്രോത്സവത്തിന്റെ ഒമ്പതാം ദിവസമാണ്‌ ആറ്റുകാൽ പൊങ്കാല നടക്കുന്നത്.
✳പൊങ്കാല സമയത്ത് സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ഈ ക്ഷേത്രവും അതിനു പരിസരങ്ങളായ തിരുവനന്തപുരം നഗരവും ജനനിബിഡമാകാറുണ്ട്.
✳ക്ഷേത്ര പരിസരത്തുനിന്നും ഏകദേശം 4 കി.മീറ്ററോളം റോഡിന് ഇരുവശത്തും പൊങ്കാല അടുപ്പുകൾ കൊണ്ട് നിറയും.
✳അതുകൊണ്ട് തന്നെ ലോകത്തിൽ ഏറ്റവും കൂടുതൽ സ്ത്രീകൾ പങ്കെടുക്കുന്ന ഈ ചടങ്ങ് ഗിന്നസ് ബുക്കിലും ഇടം നേടി.
✳ദ്രാവിഡ ജനതയുടെ ദൈവാരാധനയുമായി ബന്ധപ്പെട്ട ഒരു ആചാരമാണ് പൊങ്കാല. പൊങ്കാല ഒരു ആത്മ സമർപ്പണമാണ്. അതിലുപരി അനേകം പുണ്യം നേടിത്തരുന്ന ഒന്നായിട്ടാണ് പൊങ്കാല കരുതിപ്പോരുന്നത്. പൊങ്കാല അർപ്പിച്ച് പ്രാർത്ഥിച്ചാൽ മനസ്സിനുള്ളിലെ ആഗ്രഹങ്ങൾ സാധിച്ച് തരും എന്നുള്ള ഉറപ്പുമാണ് പൊങ്കാലയിലേക്ക് സ്ത്രീജനങ്ങളെ ആകർഷിക്കുന്നത്.
✳പൊങ്കാലയ്ക്ക് മുൻപ് ഒരാഴ്ചയെങ്കിലും വ്രതം നോറ്റിരിക്കണം. കൂടാതെ ദിവസത്തിൽ രണ്ടുനേരം കുളിച്ച്, മൽസ്യം,മുട്ട,മാംസം എന്നിവ വെടിഞ്ഞ് സസ്യാഹാരം മാത്രം കഴിച്ച് മനഃശുദ്ധിയോടും ശരീര ശുദ്ധിയോടും കൂടി വേണം വ്രതം എടുക്കാൻ. അതിനു പുറമെ, പൊങ്കാലയുടെ തലേ ദിവസം ഒരിക്കൽെ മാത്രമേ ആഹാരം കഴിക്കാവൂ. (ഇന്ന് അത് മാറി ഒരു നേരം മാത്രമേ അരി ആഹാരം കഴിയ്ക്കാൻ പാടൂള്ളൂ എന്നായിട്ടുണ്ട്).
✳പൊങ്കാലയ്ക്ക് മുൻപ് കഴിവതും ക്ഷേത്ര ദർശനം നടത്തുക. കാരണം പൊങ്കാല ഇടുവാൻ അനുവാദം ചോദിക്കുന്നതായിട്ടാണ് ഇങ്ങനെ ചെയ്യുന്നത്.
✳പുതിയ മണ്കലത്തിലാണ് പൊങ്കാല ഇടേണ്ടത്. ഇത് കൊണ്ട് അർത്ഥമാക്കുന്നത്; പ്രപഞ്ചത്തിന്റെ പ്രതീകമായ മൺകലം ശരീരമായി സങ്കല്പ്പിച്ച്, അതിൽ അരിയാവുന്ന മനസ്സ് തിളച്ച് അതിൻറെ അഹംബോധം നശിക്കുകയും, ശർക്കരയാകുന്ന പരമാനന്ദത്തിൽ ചേർന്ന് ആത്മസാക്ഷാത്കാരത്തിൻറെ പായസമായി മാറുന്നു എന്നാണ്.
✳ക്ഷേത്രത്തിനു മുൻപിലുള്ള പണ്ഡാര (രാജാവിന്റെ പ്രതീകം) അടുപ്പിൽ തീ കത്തിച്ചതിനു ശേഷം മാത്രമേ മറ്റുള്ള അടുപ്പുകളിൽ തീ കത്തിക്കാൻ പാടുള്ളൂ.
✳ പൊങ്കാല അടുപ്പിൽ തീകത്തിച്ചതിനുശേഷം മാത്രമേ ജലപാനം പാടുള്ളൂ എന്നുമുണ്ട്.
✳നിവേദ്യം തയാറായതിനു ശേഷം മാത്രമേ ആഹാരം കഴിക്കാവൂ.
✳പൊങ്കാലയിൽ സാധാരണയായി വെള്ള ചോറ്, വെള്ളപായസം, ശർക്കര പായസം എന്നിവയും തെരളി (കുമ്പിളപ്പം), മണ്ടപ്പുട്ട് മുതലായവ നിവേദ്യം തയ്യാറായതിനു ശേഷവും ഉണ്ടാക്കാം. അതിനു ശേഷം ക്ഷേത്രത്തിൽ നിന്നും നിയോഗിക്കുന്ന പൂജാരികൾ തീർത്ഥം തളിക്കുന്നതോടെ പൊങ്കാല സമാപിക്കുന്നു.