മേയ് 15, 2019

ഏറ്റവും കുറവ് സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ഇന്ത്യന്‍ സംസ്ഥാനങ്ങൾ❓


ഏറ്റവും കുറവ് സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ഇന്ത്യന്‍ സംസ്ഥാനങ്ങൾ ഏതാണ്❓

••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം : സിക്കിം & മേഘാലയ

✳ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനങ്ങളിൽ ഒന്നായ സിക്കിം 1975 വരെ ചോഗ്യാൽ രാജവംശത്തിന്റെ കീഴിലായിരുന്നു
✳1975ൽ നടന്ന ഹിത പരിശോധനയിൽ തൊണ്ണൂറു ശതമാനത്തിലേറെ ജനങ്ങളും ആവശ്യപ്പെട്ട പ്രകാരം 15 മേയ് 1975 നു സിക്കിമിനെ ഇന്ത്യയുടെ ഇരുപത്തി രണ്ടാമതു സംസ്ഥാനമായി ചേർത്തു.
✳ഹിമാലയൻ താഴ്‌വാരങ്ങളിൽ സ്ഥിതി ചെയ്യുന്ന ഈ ചെറു സംസ്ഥാനം പ്രകൃതി രമണീയ ദൃശ്യങ്ങളാൽ സമ്പന്നമാണ്.
✳ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മൂന്നാമത്തെ കൊടുമുടിയായ കാഞ്ചൻ‌ജംഗ സിക്കിമിലാണ് സ്ഥിതിചെയ്യുന്നത്.
✳നേപ്പാൾ, ഭൂട്ടാൻ, ചൈന എന്നീ അന്താരാഷ്ട്ര അതിർത്തികളും പശ്ചിമ ബംഗാളുമായി സംസ്ഥാന അതിർത്തിയും പങ്കുവെക്കുന്നു.
✳സംസ്ഥാന നഗരിയായ ഗാങ്ടോക്ക് ആണ് ഏറ്റവും വലിയ നഗരം
✳4 ജില്ലകൾ മാത്രമുള്ള ഈ സംസ്ഥാനത്ത് 32 നിയമസഭാ മണ്ഡലവും ഒരു ലോകസഭാ മണ്ഡലവും ഒരു രാജ്യസഭാ മണ്ഡലവുമാണുള്ളത്
✳ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ ജനസംഖ്യയുള്ള സംസ്ഥാനത്തിന്റെ മൊത്തം ജനസംഖ്യ ആറു ലക്ഷം മാത്രമാണ്.
✳സംസ്ഥാനത്ത് 21 ഹിമനദികളും 28 കൊടുമുടികളും 227 പർവത തടാകങ്ങളും അഞ്ചു ചൂടരുവികളും നൂറിലധികം നദികളും അരുവികളും ഉണ്ട്.
✳ടീസ്റ്റ നടിയാണ് ഏറ്റവും വലിയ ജലാശയം.

മേഘാലയ
°°°°°°°°°°°°°°°°
👉🏻അവശിഷ്ട ഹിമാലയ ഭാഗങ്ങളിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യയിലെ ഒരു വടക്കു കിഴക്കൻ സംസ്ഥാനമാണ് മേഘാലയ.
👉🏻ഉയർന്ന കുന്നുകളും, ഇടുങ്ങിയ താഴ്‍വരകളും, ഉള്ള പ്രദേശമായ ഇവിടം മേഘങ്ങളുടെ ആലയം എന്ന അർത്ഥത്തിലാണ് മേഘാലയ എന്ന പേര് സ്വീകരിച്ചിരിക്കുന്നത്.
👉🏻അരുവികളും, നാനാജാതി സസ്യജാതികളും ഇവിടുത്തെ പ്രകൃതിക്ക് മാറ്റുകൂട്ടുന്ന ഇവിടെ മിക്കവാറും സമയങ്ങളിൽ മേഘാവൃതമായ മിതോഷ്ണ നിത്യ ഹരിത പ്രദേശമാണ്
👉🏻ആസാമുമായി അന്തർ സംസ്ഥാന അതിർത്തി പങ്കിടുന്ന മേഘാലയ, ബംഗ്ലാദേശുമായി രാജ്യാന്തര അതിർത്തിയും പങ്കിടുന്നു
👉🏻വളക്കൂറുള്ള മണ്ണിൽ നെല്ല്, ഗോതമ്പ്, ഉരുളക്കിഴങ്ങ്, കരിമ്പ്, എണ്ണക്കുരുക്കൾ‍, പരുത്തി, ചണം, ചോളം മുതലായവ കൃഷി ചെയ്യുന്ന ഇവിടെ 80% ത്തിലധികം ജനങ്ങളും കർഷകരാണ്.
👉🏻ലോകത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചിരുന്ന പ്രദേശമായിരുന്ന ചിറാപുഞ്ചി,  ലോകത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശമായ മൗസിൻ‌റം എന്നിവ മേഘാലയയിലാണ്

മേയ് 14, 2019

ഏറ്റവും കൂടുതല്‍ സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ഇന്ത്യന്‍ സംസ്ഥാനം❓

ഏറ്റവും കൂടുതല്‍ സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ഇന്ത്യന്‍ സംസ്ഥാനം❓
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
ഉത്തരം : ഉത്തർപ്രദേശ് (8)

ഡൽഹി | ഹിമാചൽപ്രദേശ് | ഹരിയാന | രാജസ്ഥാൻ | മധ്യപ്രദേശ് | ബീഹാർ |  ഉത്തരാഖണ്ഡ് | ജാർഖണ്ഡ്

❇ഭാരതത്തിൽ  ജനസംഖ്യ അനുസരിച്ച് ഒന്നാമത്തേയും വിസ്തീർണമനുസരിച്ച് അഞ്ചാമത്തേയും സ്ഥാനത്ത് നിൽക്കുന്ന സംസ്ഥാനമാണ് ഉത്തർപ്രദേശ്
❇ലഖ്‌നൗ ആണ്‌ തലസ്ഥാനം
❇കാൺപൂർ ഏറ്റവും വലിയ നഗരമാണ്‌.
❇പുരാണങ്ങളിലും പുരാതന ഭാരതീയ ചരിത്രത്തിലും പരാമർശിക്കപ്പെട്ടിട്ടുള്ള അനവധി സ്ഥലങ്ങൾ ഈ സംസ്ഥാനത്ത് സ്ഥിതിചെയ്യുന്നു.
❇ഇന്ത്യൻ നെപ്പോളിയൻ എന്ന് അറിയപ്പെടുന്ന സമുദ്രഗുപ്തന്റെ സ്തൂപം സ്ഥിതിചെയ്യുന്ന അലഹബാദ് ഹർഷവർദ്ധന്റെ ആസ്ഥാനമായിരുന്ന കാനൂജ് തുടങ്ങിയവ ഇവയിൽ ചിലതാണ്.
❇പിൽക്കാല ഭാരത ചരിത്രത്തിലെ പലഘട്ടങ്ങളും ഉത്തർപ്രദേശ് എന്ന സംസ്ഥാനവുമായി ബന്ധപ്പെട്ടിരിക്കുന്നു
❇ സിക്കന്ദർ ലോധി പണികഴിപ്പിക്കുകയും, 16-17 നൂറ്റാണ്ടുകളിൽ മുഗൾ സാമ്രാജ്യത്തിന്റെ ആസ്ഥാനമായി തീരുകയും ചെയ്ത ആഗ്ര ഈ സംസ്ഥാനത്തിലാണ്‌
❇ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ താജ് മഹൽ, തീർത്ഥാടന കേന്ദ്രമായ കാശി, ഒന്നാം സ്വാതന്ത്ര്യ സമരം തുടങ്ങിയ മീററ്റ് എന്നീ പ്രദേശങ്ങളും ഉത്തർപ്രദേശിൽ സ്ഥിതിചെയ്യുന്നു
❇ സ്വാതന്ത്ര്യാനന്തരം ഇന്ത്യയുടെ പ്രധാനമന്ത്രി പദത്തിലെത്തിയ ജവഹർലാൽ നെഹ്രു, ലാൽ ബഹാദൂർ ശാസ്ത്രി, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, ചരൺ സിംഗ്, വി.പി. സിംഗ്, ചന്ദ്രശേഖർ, അടൽ ബിഹാരി വാജ് പേയ് തുടങ്ങിയ നേതാക്കൾ ഈ സംസ്ഥാനത്തെ ലോക്‌‌സഭാ മണ്ഡലങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടവരാണ്
✅ഉത്തർപ്രദേശിന്റെ പടിഞ്ഞാറ്, കേന്ദ്ര ഭരണ പ്രവിശ്യയായ ഡൽഹിയും ഹിമാചൽ പ്രദേശ്, ഹരിയാന, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളും തെക്ക് മധ്യപ്രദേശും കിഴക്ക് ബീഹാറും സ്ഥിതിചെയ്യുന്നു.
❇ഹിമാലയ സാനുക്കളിലൂടെ നീളുന്ന വടക്ക് ഉത്തരാഖണ്ഡും, നേപ്പാളുമായുള്ള അന്താരാഷ്ട്ര അതിർത്തിയുമാണ്.
❇ഉത്തർപ്രദേശിനെ അതിർത്തി സംസ്ഥാനങ്ങളിൽ ഒന്നായി ഗണിക്കാവുന്നതാണ്.
❇ഉത്തർപ്രദേശിന്റെ മറ്റ് അതിരുകളും ഏറെക്കുറെ നൈസർഗിക വിഭാകങ്ങളുമായി പൊരുത്തപ്പെട്ടിരിക്കുന്നു;
❇പടിഞ്ഞാറ് യമുനാ നദിയും തെക്കുപടിഞ്ഞാറും തെക്കും വിന്ധ്യാ പർ‌‌വത നിരകളും കിഴക്ക് ഗണ്ഡക് നദിയും ആണ് അതിരുകളായി നിർണയിക്കപ്പെട്ടിരിക്കുന്നത്.

മേയ് 12, 2019

ഇന്ത്യയുടെ കറന്‍സി നോട്ടുകളിൽ ഒപ്പിട്ടിട്ടുള്ള ഇന്ത്യന്‍ പ്രധാനമന്ത്രി ആരാണ്❓

ഇന്ത്യയുടെ കറന്‍സി നോട്ടുകളിൽ ഒപ്പിട്ടിട്ടുള്ള ഇന്ത്യന്‍ പ്രധാനമന്ത്രി ആരാണ്❓

••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം : മൻമോഹൻ സിങ്
✅ഭാരതീയ റിസർവ് ബാങ്ക് - ഗവർണർ പദവി അലങ്കരിച്ച ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് മൻമോഹൻ സിങ്.
✅ഇന്ത്യയുടെ കറന്‍സി നോട്ടുകളിൽ ഭാരതീയ റിസർവ് ബാങ്ക് ഗവർണർ ആണ് ഒപ്പു വെക്കുക.
❇ഇന്ത്യയുടെ പതിമൂന്നാമത്തെയും, പതിനാലാമത്തെയും പ്രധാനമന്ത്രിയും, രാജ്യാന്തരതലത്തിൽ ശ്രദ്ധേയനായ സാമ്പത്തിക ശാസ്ത്രജ്ഞനുമാണ്‌ ഡോ. മൻമോഹൻ സിങ്.
❇ഇന്ത്യാ വിഭജനത്തിനു മുൻപ്‌ ഇപ്പോഴത്തെ പാകിസ്താനിലെ പഞ്ചാബ്‌ പ്രവിശ്യയിലെ ഗായിൽ 1932 സെപ്റ്റംബർ 26ന്‌ ജനിച്ചു
❇22 മെയ് 2004 മുതൽ 26 മേയ് 2014 വരെ ഇന്ത്യയുടെ പ്രധാനമന്ത്രി ആയിരുന്നു.
❇ഇന്ത്യൻ വിദേശകാര്യ മന്ത്രിയായി 6 നവംബർ 2005 മുതൽ 24 ഒക്ടോബർ 2006  വരെയും ഇന്ത്യൻ ധനകാര്യ മന്ത്രിയായി 30 നവംബർ 2008 മുതൽ 24 ജനുവരി 2009 വരെയും സേവനമനുഷ്ഠിച്ചു.
❇ഭാരതീയ റിസർവ് ബാങ്ക് - ഗവർണർ പദവിയിൽ 1982 മുതൽ 1985 സേവനമനുഷ്ഠിച്ചു.
❇ജവഹർലാൽ നെഹ്റുവിനു ശേഷം അഞ്ചു വർഷം അധികാരം പൂർത്തിയാക്കിയ ശേഷം പ്രധാനമന്ത്രി പദത്തിൽ വീണ്ടുമെത്തുന്ന പ്രധാനമന്ത്രിയാണ് മൻമോഹൻ സിങ്.

മേയ് 11, 2019

പാകിസ്ഥാൻ എന്ന പദം ആദ്യമായി ഉപയോഗിച്ച വ്യക്തി ആരാണ്?❓

പാകിസ്ഥാൻ എന്ന പദം ആദ്യമായി ഉപയോഗിച്ച വ്യക്തി ആരാണ്?❓


ഉത്തരം : ചൌധരി റഹ്മത്ത് അലി

✅പാകിസ്താൻ എന്ന പേരിനർത്ഥം പരിശുദ്ധിയുടെ നാട് എന്നാണ്.
❇മുസ്ലിംങ്ങൾക്ക് ബ്രിട്ടീഷ് ഇന്ത്യയിൽ പ്രത്യേക രാജ്യം എന്ന ആശയം പ്രചരിപ്പിച്ചിരുന്ന ചൌധരി റഹ്മത്ത് അലിയാണ് ഈ പേര് 1934-ൽ ആദ്യമായി ഉപയോഗിച്ചത്.
❇പാകിസ്താൻ ഏഷ്യൻ വൻകരയുടെ തെക്കു ഭാഗത്തുള്ള രാജ്യമാണ്‌. (ഔദ്യോഗിക നാമം: ഇസ്ലാമിക്‌ റിപ്പബ്ലിക്‌ ഓഫ്‌ പാകിസ്താൻ).
❇ഇന്ത്യ, ഇറാൻ, ചൈന, അഫ്ഗാനിസ്ഥാൻ എന്നിവയാണ്‌ അയൽ രാജ്യങ്ങൾ.
❇ഇന്ത്യാ വിഭജനത്തിലൂടെ ബ്രിട്ടീഷുകാരിൽ നിന്നും സ്വാതന്ത്ര്യം നേടിയാണ്‌ പാകിസ്താൻ നിലവിൽവന്നത്‌.
❇ജനസംഖ്യാ അടിസ്ഥാനത്തിൽ ആറാം സ്ഥാനത്താണ്‌ ഈ മുസ്ലിം ഭൂരിപക്ഷ രാജ്യം
❇പഞ്ചാബ്, അഫ്ഗാനിയ, കശ്മീർ, സിന്ധ്, ബലൂചിസ്ഥാൻ എന്നീ പ്രദേശങ്ങളിൽ വസിക്കുന്ന മൂന്നുകോടി മുസ്ലീം ജനവിഭാഗത്തെ പ്രതിനിധീകരിക്കുന്ന നാമമാണ് പാകിസ്താൻ എന്നത്രേ റഹ്മത് അലി നൌ ഓർ നെവർ എന്ന ലഘുലേഖയിൽ പറഞ്ഞു വയ്ക്കുന്നത്
❇പഞ്ചാബ്, അഫ്ഗാനിയ, കാശ്മീർ, സിന്ധ് എന്നീ പ്രവിശ്യാനാമങ്ങളുടെ ആദ്യാക്ഷരങ്ങളും ബലൂചിസ്ഥാന്റെ അവസാന മൂന്നക്ഷരങ്ങളും ചേർത്താണ് റഹ്മത് അലി പാകിസ്താൻ എന്ന പേരു നൽകിയതെന്നും ലഘുലേഖ സൂചിപ്പിക്കുന്നു

മേയ് 10, 2019

ഭാരതരത്‌ന ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി ആരാണ്❓

ഭാരതരത്‌ന ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി ആരാണ്❓

ഉത്തരം : സച്ചിൻ തെണ്ടുൽക്കർ

❇സച്ചിൻ രമേഷ് ഇന്ത്യയിൽ നിന്നുള്ള  ലോകം കണ്ട ഏറ്റവും മികച്ച ക്രിക്കറ്റ് കളിക്കാരിൽ ഒരാളും ഇന്ത്യയിലെ ഒരു പാർലമെന്റ് മെമ്പറുമാണ്
❇2002-ൽ ക്രിക്കറ്റ് ലോകത്തെ ആധികാരിക മാസികയായ വിസ്ഡൺ മാസിക ഡോൺ ബ്രാഡ്‌മാനു ശേഷം ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച രണ്ടാമത്തെ ക്രിക്കറ്റ് പ്രതിഭയായും, മികച്ച രണ്ടാമത്തെ ഏകദിന ക്രിക്കറ്റ് കളിക്കാരനായും തെണ്ടുൽക്കറെ തിരഞ്ഞെടുത്തു.
❇വിവിയൻ റിച്ചാർഡ്‌സ് ആയിരുന്നു പ്രഥമ സ്ഥാനത്ത്
❇ജനനം : 24 ഏപ്രിൽ 1973
❇അന്താരാഷ്ട്ര ക്രിക്കറ്റിൽ നൂറു ശതകങ്ങൾ തികച്ച ആദ്യത്തെ കളിക്കാരനാണ് സച്ചിൻ.
❇ഇന്ത്യയിലെ ഏറ്റവും വലിയ കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേൽ രത്ന അവാർഡ് നേടിയ ആദ്യ ക്രിക്കറ്ററുമാണു സച്ചിൻ.
✅രണ്ടാമത്തെ വലിയ സിവിലിയൻ ബഹുമതിയായ പത്മ വിഭൂഷൺ നേടിയ ആദ്യത്തെ കായിക താരം എന്ന ബഹുമതി വിശ്വനാഥൻ ആനന്ദിനൊപ്പം 2008-ൽ സച്ചിൻ നേടുകയുണ്ടായി
❇2012 മാർച്ച് 18-ന് മിർപൂരിൽ പാകിസ്താനെതിരെയാണ് സച്ചിൻ അവസാന ഏകദിന മത്സരം കളിച്ചത്.
❇പത്മവിഭൂഷൺ ബഹുമതി നേടിയ ഏക ക്രിക്കറ്റ് താരം.
❇രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം നേടിയ ആദ്യ ക്രിക്കറ്റ് താരം.
❇ടെസ്റ്റ് ക്രിക്കറ്റിൽ അൻപത് ശതകം തികയ്ക്കുന്ന ആദ്യ താരം
❇രാജ്യാന്തര ട്വന്റി-20, ഏകദിനം, ടെസ്റ്റ് എന്നിവയിൽ സം‌യുക്തമായി ഏറ്റവുമധികം ശതകങ്ങൾ നേടിയ താരം.
❇രാജ്യാന്തര ക്രിക്കറ്റിൽ 100 ശതകങ്ങൾ നേടിയ ഒരേ ഒരു താരം.
❇ഭാരതരത്നം നേടിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി
❇ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരം.
❇ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരം.
❇ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ ശതകങ്ങൾ നേടിയ താരം
❇ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ ശതകങ്ങൾ നേടിയ താരം
❇ടെസ്റ്റ് ക്രിക്കറ്റിൽ 12,000 റൺസ് നേടിയ ആദ്യ താരം
❇ഏകദിന ക്രിക്കറ്റിൽ 10,000, 15,000 റൺസുകൾ തികച്ച ആദ്യ താരം.
❇ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ അർദ്ധ ശതകം നേടിയ താരം.
❇ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ മാൻ ഓഫ് ദ മാച്ച് ബഹുമതികൾ. 59 തവണ
❇ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ മാൻ ഓഫ് ദ സീരീസ് ബഹുമതികൾ : 14 തവണ
❇ആത്മകഥ : പ്ലേയിംഗ് ഇറ്റ് മൈ വേ

മേയ് 09, 2019

ഇന്ത്യയുടെ ദേശീയ ഗീതം രചിച്ചത് ആരാണ്❓

ഇന്ത്യയുടെ ദേശീയ ഗീതം രചിച്ചത് ആരാണ്❓
●●●●●●●●●●●●●●●●●●●●●●●●●●●●●●●●●●●●●●●
ഉത്തരം : ബങ്കിം ചന്ദ്ര ചാറ്റർജി

✅ഭാരതത്തിന്റെ ദേശീയ ഗാനമായ ജനഗണമനയുടെ തുല്യപ്രാധാന്യമുള്ള ദേശീയഗീതമാണ്‌ (National Song) വന്ദേമാതരം.
✅ ദേശീയ ഗാനമായ ജനഗണമനയുടെ ഔദ്യോഗിക പരിവേഷം ഇതിനില്ല.
✅ഇന്ത്യന് സ്വാതന്ത്ര്യ സമരത്തന്റെ ഊർജ്ജ സ്രോതസ്സായിരുന്നു ഈ ഗാനം.
✅പ്രശസ്ത ബംഗാളി കവിയായിരുന്ന ബങ്കിം ചന്ദ്ര ചാറ്റർജി ആണ് ഇതിന്റെ രചയിതാവ്.
✅ബംഗാളിയിലാണ് ഇത് രചിച്ചിരിക്കുന്നതെങ്കിലും സംസ്കൃതത്തിന്റെ സ്വാധീനം വേണ്ടു വോളമുണ്ട്.
✅ഭാരതാംബയെ സ്തുതിക്കുന്ന ഗീതമായാണ് ഇതിന്റെ രചന.
✅ദേശ് എന്ന രാഗത്തിലാണ് ഇത് ചിട്ടപ്പെടുത്തിയിരിക്കുന്നത്
✅ഇന്ത്യയുടെ സ്വാതന്ത്ര്യ സമര പ്രവർത്തകർക്ക് പ്രചോദനമായ ഈ ഗാനം പിന്നീട് ഭാരതത്തിന്റെ ദേശീയ ഗീതമായി സർക്കാർ പ്രഖ്യാപിച്ചു
✅ജനഗണമന ഭാരതത്തിന്റെ ദേശീയഗാനമാണ്‌. സാഹിത്യത്തിന്‌ നോബൽ സമ്മാനർഹനായ ബംഗാളി കവി രവീന്ദ്രനാഥ ടാഗോറിന്റെ കവിതയിലെ വരികളാണ്‌ പിന്നീട് ദേശീയഗാനമായി ഇന്ത്യൻ ജനത സ്വീകരിച്ചത്.
✅ഔദ്യോഗികമായ നിർണ്ണയങ്ങൾ പ്രകാരം ദേശീയഗാനം ചൊല്ലിത്തീരേണ്ടത് 52 സെക്കൻഡുകൾ കൊണ്ടാണ്‌
✅ബംഗാളി ഭാഷയിലെ കവിയും നോവലിസ്റ്റും പത്ര പ്രവർത്തകനുമായിരുന്നു ബങ്കിം ചന്ദ്ര ചതോപാഥ്യായ എന്ന ബങ്കിം ചന്ദ്ര ചാറ്റർജി

മേയ് 08, 2019

ഇന്ന് ലോകത്ത് കാണപ്പെടുന്ന ഏറ്റവും വലിയ മൽസ്യം ഏതാണ്❓

ഇന്ന് ലോകത്ത് കാണപ്പെടുന്ന ഏറ്റവും വലിയ മൽസ്യം ഏതാണ്❓
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

ഉത്തരം : തിമിംഗല സ്രാവ്

❇ലോകത്തിലെ ഏറ്റവും വലിയ മത്സ്യമാണ് തിമിംഗില സ്രാവ് (Whale Shark).
❇പതിനഞ്ചു മീറ്റർ വരെ ഈ ഭീമൻ സ്രാവിനു നീളമുണ്ടാവും.
❇വായിലൂടെ ജലം വലിച്ചെടുത്ത് അതിലുള്ള ക്രസ്റ്റേഷ്യനുകളേയും (Crustaceans) മത്സ്യങ്ങളേയുമൊക്കെ ഗിൽ റാക്കറുകൾ (gill rakers) ഉപയോഗിച്ച് അരിച്ചെടുത്താണ് ഇവ ആഹാരം സമ്പാദിക്കുന്നത്.
❇മെഡിറ്ററേനിയൻ ഒഴികെ മിക്ക കടലിലും ഇവയുടെ സാന്നിധ്യം ഉണ്ട്.
❇ചാരയോ നീലയോ പച്ച കലർന്ന തവിട്ടു നിറത്തിൽ നേർത്ത മഞ്ഞയോ വെള്ളയോ ആയ നിരവധി പുള്ളികൾ ഇവയുടെ ശരീരത്തിൽ കാണപ്പെടുന്നു.
❇ചെറിയ വായും വലിപ്പമേറിയ മേൽചുണ്ടുമാണ് ഇവയുടെ പ്രത്യേകത. തടിച്ചു പരന്ന രൂപത്തിലാണ് സ്രാവിന്റെ തല.
❇ആഴക്കടലിലും പവിഴപ്പുറ്റുകൾക്കിടയിലും ഇവയെ കാണുന്നു.
❇ചെറു മത്സ്യങ്ങൾ, മത്സ്യ കുഞ്ഞുങ്ങൾ, പ്ലാങ്കണുകൾ ഇവയുടെ പ്രധാന ആഹാരം.
❇ഇര തേടുന്ന സ്ഥലങ്ങൾ ഇവ സ്ഥിരമായി സന്ദർശിക്കുന്ന സ്വഭാവക്കാരാണ്.
❇ഒറ്റ പ്രസവത്തിൽ 300 കുഞ്ഞുങ്ങൾ വരെ ജനിക്കുന്നു.
✅ഭക്ഷ്യയോഗ്യമായ കടൽ മത്സ്യമാണ് സ്രാവ്. ചിലയിനം സ്രാവുകൾ ആക്രമണകാരികളാണ് . എലാസ്മൊബ്രാങ്ക്സ് എന്ന പ്രത്യേക വർഗ്ഗത്തിൽപ്പെട്ട മത്സ്യങ്ങളാണ് സ്രാവുകൾ.
✅മറ്റു ജീവികളിൽ കാണുന്നതരം കടുത്ത കാത്സ്യം നിറഞ്ഞ എല്ലുകൾക്ക് പകരം മൃദുലമായ തരുണാസ്ഥി (കാർറ്റിലേജ്) കൊണ്ട് നിർമ്മിതമായ അസ്ഥികൂടമാണ് സ്രാവുകൾക്കുള്ളത്.
❇കാർട്ടിലേജ് അവയവങ്ങൾക്ക് രൂപം നൽകുന്നെങ്കിലും എല്ലുകളേക്കാൾ മൃദുലമാണ്‌.
❇മനുഷ്യരുടെ ചെവി, മൂക്ക് മുതലായ അവയവങ്ങൾ കാർറ്റിലേജ് നിർമ്മിതമാണ്.
❇സ്രാവുകളുടെ മറ്റൊരു പ്രത്യേകത അവക്ക് ചിതമ്പലുകൾ ഇല്ല എന്നുള്ളതാണ്. പകരം *പ്ലാകോയ്ഡ് ചിതമ്പൽ അഥവാ *ഡെർമൽ ഡെന്റിക്കിൾസ്* എന്നു വിളിക്കുന്ന ഒരു തരം ചെറിയ പദാർത്ഥം അവയുടെ തൊലിപ്പുറത്തുണ്ട്.
✅ജലത്തിൽ നീന്തുമ്പോഴുണ്ടാകുന്ന ഘർഷണം കുറക്കുന്നതിന് ഈ പദാർത്ഥം സഹായിക്കുന്നു.