മേയ് 06, 2019

ഏഷ്യ ഭൂഖണ്ഡത്തിൽ ഏറ്റവും കൂടുതൽ കടൽ തീരമുള്ള രാജ്യം ഏത്❓

ഏഷ്യ ഭൂഖണ്ഡത്തിൽ ഏറ്റവും കൂടുതൽ കടൽ തീരമുള്ള രാജ്യം ഏത്❓

••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം : ഇന്തോനേഷ്യ

✅54,716 km (33,998 miles) കടൽ തീരമാണ് ഇന്തോനേഷ്യക്കുള്ളത്.
✅202,080 km (125,567 miles) കടൽ തീരമുള്ള കാനഡയാണ് ലോകത്തിൽ ഏറ്റവും കടൽ തീരമുള്ള രാജ്യം
❇ജനസംഖ്യയുടെ കാര്യത്തിൽ ലോകത്തെ നാലാമത്തെ രാജ്യമാണ്‌ ഇന്തോനേഷ്യ.
❇പസഫിക്‌ മഹാ സമുദ്രത്തിലെ ദ്വീപുകളുടെയും ഉപദ്വീപുകളുടെയും കൂട്ടമാണ്‌ ഈ രാജ്യം.
❇ഇന്തോനേഷ്യയിലെ പകുതിയോളം പേർ അധിവസിക്കുന്നത് ജാവാദ്വീപിലാണ്.
❇സുമാത്ര, ബോർണിയോ, ന്യൂഗിനി, സുലാവെസി, ബാലി എന്നിവയാണ് മറ്റു പ്രധാന ദ്വീപുകൾ.
❇മലേഷ്യ, ഈസ്റ്റ്‌ ടിമോർ, പപ്പുവ ന്യൂഗിനിയ എന്നിവയാണ്‌ അയൽ രാജ്യങ്ങൾ.
❇ജക്കാർത്തയാണ്‌ തലസ്ഥാനം. ഏറ്റവും വലിയ നഗരവും ഇതുതന്നെ.
❇ലോകത്ത് ഏറ്റവും കൂടുതൽ മുസ്ലീം ജനസംഖ്യയുള്ള രാജ്യമാണിത്‌.
❇ഇന്തോനേഷ്യൻ ദ്വീപസമൂഹങ്ങൾ ഏഴാം നൂറ്റാണ്ടിലെ ശ്രീവിജയ സാമ്രാജ്യത്തിന്റെ കാലം മുതൽക്കെ ഒരു പ്രധാന കച്ചവട കേന്ദ്രമായി അറിയപ്പെട്ടിരുന്നു.
❇ഇൻഡ്യ , ചൈന എന്നീ രാജ്യങ്ങളുമായിട്ടായിരുന്നു പ്രധാന കച്ചവടം. ഇതിന്റെ ഫലമായി തദ്ദേശീയർ ഹിന്ദു , ബുദ്ധ സംസ്കാരങ്ങളെ സ്വാംശീകരിക്കുകയും ഇവിടെ ഹിന്ദു , ബുദ്ധ നാട്ടു രാജ്യങ്ങളുണ്ടാവുകയും ചെയ്തു.

മേയ് 05, 2019

കേരളത്തിലെ ഏക മനുഷ്യ നിർമ്മിത വനം ഏതാണ്❓

കേരളത്തിലെ ഏക മനുഷ്യ നിർമ്മിത വനം ഏതാണ്❓
Name the only man-made forest in the Kerala?

••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം : കരീം ഫോറസ്റ്റ്

✳ പരിസ്ഥിതിയുടെ പരിതാപകരമായ ഇന്നത്തെ സ്ഥിതി ഇനി വരുന്നൊരു തലമുറക്ക് ഇവിടെ വാസം സാധ്യമോയെന്ന ചോദ്യചിഹ്നം തീര്‍ക്കുന്നുണ്ട്. ഇവിടെയാണ് നീലേശ്വരം പരപ്പ പുലിയംകുളത്തെ പി. അബ്ദുല്‍ കരീം എന്ന പച്ചയായ മനുഷ്യന്‍ ലോകത്തിന് തന്നെ വിസ്മയമാവുന്നത്.
കരീം ഫോറസ്റ്റ് എന്ന വനവും ഫോറസ്റ്റ് കരീം എന്ന മനുഷ്യനും ഈ കാലത്തിന് നല്‍കുന്ന സന്ദേശം വളരെ വലുതാണ്.
✳കാടുകളും കുന്നുകളും നീരുറവകളുമൊക്കെ ഇവിടെ ഉണ്ടായിരുന്നു എന്ന് പറയപ്പെടുന്ന, വിസ്മൃതിയായി മാറിയിരിക്കുന്നു. ഇക്കാലത്ത് വിശാലമായൊരു കാട് ഉണ്ടാക്കിയെടുക്കുക എത്ര അത്ഭുതകരമായ പ്രവൃത്തിയാണ്.
✳പാറ നിറഞ്ഞ തരിശുഭൂമിയില്‍ മരങ്ങള്‍ നട്ടുവളര്‍ത്തി 32 ഏക്കര്‍ വിസ്തൃതിയിലാണ് കരീം വര്‍ഷങ്ങള്‍ നീണ്ട പരിശ്രമത്താല്‍ മാനം കാണാത്ത വിധം വനം ആസൃഷ്ടിച്ചെടുത്തത്.
✳പത്തുവര്‍ഷം നീണ്ട പ്രവാസ ജീവിതം അവസാനിപ്പിച്ച് സമ്പാദിച്ച പണവുമായി തിരികെ മടങ്ങിയ അദ്ദേഹം മനസില്‍ ഗൃഹാതുരത്വം പടര്‍ന്നു കയറിയപ്പോള്‍ നാട്ടിലെത്തിയ കരീം ഭാര്യയുടെ വീടിന് സമീപത്തായി 1977ൽ പരപ്പ പുലിയംകുളത്ത് അഞ്ചേക്കര്‍ തരിശ് ഭൂമി സ്വന്തമാക്കുന്നു.
✳കുട്ടിക്കാലത്തേ മനസ്സില്‍ കൊണ്ടു നടന്ന പച്ചപ്പ് മണ്ണിലും വിരിയിക്കണമെന്ന ആഗ്രഹമായിരുന്നു സ്ഥലമെടുപ്പിന് പിന്നില്‍.
✳അങ്ങനെ വനം വകുപ്പില്‍ നിന്ന് വാങ്ങിയ ചെടികളുമായി കരീം പുലിയം കുളത്തെത്തി. കത്തി നില്‍ക്കുന്ന സൂര്യനും ചുട്ടു പൊള്ളുന്ന കരിമ്പാറകള്‍ക്കും ഇടയില്‍ ഒരു അവധൂതനെ പോലെ അദ്ദേഹം വൃക്ഷത്തൈകള്‍ വെച്ചു പിടിപ്പിച്ചു.
✳ആദ്യവേനല്‍ അതിജീവിച്ചത് നാമമാത്രമായ വൃക്ഷ തൈകളായിരുന്നു. പിന്നെയും ശ്രമം തുടര്‍ന്നു. അടുത്ത മഴക്കാലത്ത് വീണ്ടും കുറെ വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ചു.
✳വേനലെത്തിയപ്പോള്‍ കിലോമീറ്ററുകള്‍ താണ്ടി ബൈക്കില്‍ വെള്ളമെത്തിച്ചാണ് ചെടികള്‍ നനച്ചത്.
 ✳പാറപ്പുറത്ത് വിശ്രമമില്ലാതെ വൃക്ഷത്തൈകള്‍ വെച്ചു പിടിപ്പിക്കുന്നത് കണ്ട പലരും കരീമിനെ ഭ്രാന്തനെന്ന് വിളിച്ചു. ഏതാനും വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ മരങ്ങള്‍ മാനം നോക്കി വളര്‍ന്നു. അതോടെ കരീമിനെ ആളുകള്‍ അത്ഭുതത്തോടെ നോക്കാന്‍ തുടങ്ങി.
✳അഞ്ചേക്കര്‍ പറമ്പ് മുഴുവനും മരങ്ങള്‍ പച്ചപ്പ് തീര്‍ത്തതോടെ തൊട്ടപ്പുറത്തുള്ള തരിശ് ഭൂമിയും വില കൊടുത്ത് വാങ്ങിച്ചു. അങ്ങനെ അഞ്ച് പത്തായി, ഇരുപതായി ഒടുവില്‍ 32 ഏക്കറില്‍ വ്യത്യസ്തങ്ങളായ മരങ്ങള്‍ പൂത്തുലഞ്ഞുനിന്നു.
✳അത്തി, ഇത്തി, വേങ്ങ, കൊടകപ്പാല, കൊട്ട, കാട്ടുമുല്ല, മഹാഗണി, മരുത്, തുടങ്ങി ആയിരത്തോളം മരങ്ങളും ഔഷധച്ചെടികളും നിറഞ്ഞ വലിയൊരു വനം കരീമിന്റെ മൂന്ന് പതിറ്റാണ്ടോളം നീണ്ട പരിശ്രമത്താല്‍ പരപ്പയില്‍ രൂപപ്പെട്ടു.
✳ഒരു സ്വകാര്യ വ്യക്തിയുടെ പരിശ്രമത്താലുണ്ടായ രാജ്യത്തെ ആദ്യ വനമായി അത് ഇടംപിടിച്ചു.
✳അതു കൊണ്ടൊക്കെ തന്നെ കരീമിനെ പരിസ്ഥിതി പ്രവര്‍ത്തകര്‍ ഫോറസ്റ്റ് കരീം എന്ന ഓമനപ്പേരിട്ട് വിളിച്ചു. അദ്ദേഹത്തിന്റെ വനം കരീം ഫോറസ്റ്റ്  എന്നും അറിയപ്പെട്ട് തുടങ്ങി.
✳1986ല്‍ കാട്ടിനകത്ത് നിര്‍മ്മിച്ച വീട്ടിലേക്ക് കരീമും കുടുംബവും താമസം മാറി. വര്‍ണ്ണ വൈവിധ്യങ്ങളാലുള്ള ചിത്രശലഭങ്ങളും കളകളാരവം മുഴക്കുന്ന കിളികളും മയില്‍ക്കൂട്ടങ്ങളും കാട്ടു മുയലുകളും കുറുക്കനും കീരിയും വെരുകും കാട്ടുകോഴിയും പാമ്പുകളുമൊക്കെ അയല്‍ക്കാരായി, ബന്ധുക്കളായി ഒപ്പം കൂടി.
✳ഒരു കാടുണ്ടാക്കി തങ്ങള്‍ക്ക് വാസസ്ഥാനം ഒരുക്കിത്തന്ന മനുഷ്യന്റെ മഹത്വം അവയൊക്കെ വാതോരാതെ വിളിച്ചു പറയുന്നുണ്ടാവും.
✳കാട്ടിനകത്ത് നിരവധി ജല ശേഖരണങ്ങളുമുണ്ട്. വെള്ളത്തിന്റെ അംശം ഒട്ടും കാണാതിരുന്ന പാറക്കെട്ടുകള്‍ക്ക് ഇടയിലാണ് കരീമിന്റെ ശ്രമഫലമായി ശുദ്ധജലം കണ്ടെത്തിയത്. ഒരു ലക്ഷത്തിലധികം ലിറ്റര്‍ വെള്ളം ഇവിടെ നിന്ന് പമ്പ് ചെയ്ത് എടുക്കുന്നുണ്ട്.
✳ഒരു പ്രദേശത്തിന് വേണ്ടുന്ന മുഴുവന്‍ ജലവും ഇവിടെനിന്ന് ലഭിക്കുന്നു എന്നിടത്താണ് കരീമിന്റെയും അദ്ദേഹം സൃഷ്ടിച്ച കാടിന്റെയും പ്രസക്തി
✳കരീംഫോറസ്റ്റിന് സ്വാഭാവിക കാടിന്റെ ഘടന വന്നതോടെ ഇവിടം കാണാനുള്ള സന്ദര്‍ശകരുടെ തിരക്കും വര്‍ധിച്ചു.
✳ആറാം ക്ലാസ് മലയാള പുസ്തകത്തില്‍ കരീം പാഠ്യ വിഷയമായതോടെ പ്രൊജക്ടിന്റെ ഭാഗമായും കുട്ടികള്‍ എത്തി തുടങ്ങി.
✅1998ല്‍ മികച്ച പരിസ്ഥിതി പ്രവര്‍ത്തകനുള്ള സഹാറ ഇന്ത്യാ പരിവാര്‍ പുരസ്‌ക്കാരം മുംബൈയില്‍ നടന്ന ചടങ്ങില്‍ വെച്ച് അമിതാഭ് ബച്ചനില്‍ നിന്ന് സ്വീകരിച്ചു.
✅2003ല്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ ഇന്ത്യ ഇന്‍സ്‌പെയര്‍ പുരസ്‌ക്കാരം ലഭിച്ചു.
✅2008ല്‍ ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് പീപ്പിള്‍ ഓഫ് ദ ഇയര്‍ ആയും കരീം തിരഞ്ഞെടുക്കപ്പെട്ടു.
 ➡കരീമിന്റെ ചോദ്യങ്ങളും പ്രമുഖ ശാസ്ത്രജ്ഞരുടെ ഉത്തരങ്ങളുമായി ഐക്യരാഷ്ട്ര സഭ ഹൗ ഗ്രീന്‍ ഈസ് കരീംസ് ലാന്റ് എന്ന പേരില്‍ പ്രസ് റിലീസ് തന്നെ പുറത്തിറക്കിയിരുന്നു. 
✅പ്രാദേശിക-ജില്ലാ-സംസ്ഥാന തലത്തില്‍ മുപ്പതില്‍പരം പുരസ്‌ക്കാരങ്ങള്‍ വേറെയും.
 ✅അമേരിക്കയിലെ ട്രിനിറ്റി കോളേജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും പരിസ്ഥിതി സംഘടനകളും കരീമിനെ പഠന വിഷയമാക്കിയിട്ടുണ്ടെന്നതും ശ്രദ്ധേയം.
 ✅ബി.ബി.സി.യും ഡിസ്‌കവറിയുമടക്കം പ്രമുഖ ചാനലുകളുടെ മുഖ്യപരിസ്ഥിതി വാര്‍ത്തയായും പല തവണ കരീം നിറഞ്ഞു നിന്നു.
➡ദുബായിലെ നൂറേക്കര്‍ തരിശു ഭൂമി പച്ചപ്പാക്കി തീര്‍ക്കാനുള്ള UAE പരിസ്ഥിതി മന്ത്രാലയത്തിന്റെ ക്ഷണം കരീമിന് ലഭിച്ചിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ ആ പദ്ധതി നീണ്ടു പോവുകയാണ്.
➡ആന്ധ്രാപ്രദേശ് ഗുണ്ടൂരിലെ അള്‍ട്ടാവില്ലാ എന്ന ഗ്രാമത്തിന്റെ പരിസ്ഥിതി അംബാസിഡറായി കരീമിനെ തിരഞ്ഞെടുത്തിട്ടുണ്ട്.

മേയ് 04, 2019

1991ൽ Dr. മൻമോഹൻ സിംഗ് അവതരിപ്പിച്ച ബജറ്റാണ് ....

1991ൽ  നരസിംഹറാവു സർക്കാരിന്റെ കാലത്ത് ധന മന്ത്രിയായിരുന്ന Dr. മൻമോഹൻ സിംഗ് അവതരിപ്പിച്ച ബജറ്റാണ് ....
1. ക്യാരറ്റ് ആൻഡ്‌ സ്റ്റിക് ബജറ്റ്
2. മാജിക് ബജറ്റ്
3. കറുത്ത ബജറ്റ്
4. സ്വപ്ന ബജറ്റ്
5. മില്ലേനിയം ബജറ്റ്
6. ഗാന്ധി ബജറ്റ്
••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം : മാജിക് ബജറ്റ്

 ✳ 1991- ൽ  നരസിംഹ റാവു സർക്കാരിന്റെ കാലത്ത് ധന മന്ത്രിയായിരുന്ന Dr. മൻമോഹൻ സിംഗ് അവതരിപ്പിച്ച ബജറ്റാണ് മാജിക് ബജറ്റ്
✳ഈ ബജറ്റിലൂടെ സർക്കാരിന്റെ ഇറക്കുമതി-കയറ്റുമതി നയത്തിൽ സമൂലമായ ഒരു അഴിച്ചുപണി തന്നെ അദ്ദേഹം നടത്തി.
✅ഇന്ത്യയുടെ പതിമൂന്നാമത്തെയും, പതിനാലാമത്തെയും പ്രധാനമന്ത്രിയും, രാജ്യാന്തര തലത്തിൽ ശ്രദ്ധേയനായ സാമ്പത്തിക ശാസ്ത്രജ്ഞനുമാണ്‌ ഡോ. മൻമോഹൻ സിങ്.
 ✅ഇന്ത്യാ വിഭജനത്തിനു മുൻപ്‌ ഇപ്പോഴത്തെ പാകിസ്താനിലെ പഞ്ചാബ്‌ പ്രവിശ്യയിലെ ഗായിൽ 1932 സെപ്റ്റംബർ 26ന്‌ ജനിച്ചു.
✅ഇന്ത്യൻ വിദേശകാര്യ മന്ത്രിയുടെ പദവിയിൽ
6 നവംബർ 2005 മുതൽ 24 ഒക്ടോബർ 2006 വരെ സേവനമനുഷ്ഠിച്ചു.
✅ഇന്ത്യൻ ധനകാര്യ മന്ത്രിയുടെ പദവിയിൽ 30 നവംബർ 2008 മുതൽ 24 ജനുവരി 2009 വരെയും 21 ജൂൺ 1991 മുതൽ 16 മെയ് 1996 വരെയും സേവനമനുഷ്ഠിച്ചു.
✅ഭാരതീയ റിസർവ് ബാങ്ക് - ഗവർണറായി 1982 മുതൽ 1985 വരെ സേവനമനുഷ്ഠിച്ചു.
÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷
✳ബജറ്റിനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പാണ് Article -112
✳സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ബജറ്റ് അവതരിപ്പിച്ചത് : R. K. ഷൺമുഖം ഷെട്ടി (26.11.1947)
✳ഇന്ത്യ റിപ്പബ്ലിക്ക് ആയതിനു ശേഷമുള്ള ആദ്യ ബജറ്റ് അവതരിപ്പിച്ചത്  : Dr.ജോൺ മത്തായി
(28-02-1950). പ്ലാനിങ് കമ്മീഷന്റെ രൂപീകരണം എന്ന ആശയം ആദ്യമായി അവതരിപ്പിക്കപ്പെട്ടത് ഈ ബജറ്റിലൂടെയാണ്
✳1973ൽ അവതരിപ്പിക്കപ്പെട്ട ബജറ്റ്  കറുത്ത ബജറ്റ് എന്ന പേരിൽ അറിയപ്പെടുന്നു.
 ✳Y.V.ചവാൻ അവതരിപ്പിച്ച ഈ ബജറ്റിലൂടെ ജനറൽ ഇൻഷുറൻസ്, ഇന്ത്യൻ കോപ്പർ കോർപ്പറേഷൻ, കൽക്കരി ഖനികൾ എന്നിവ അദ്ദേഹം ദേശസാൽക്കരിച്ചു.
➡ 1986ൽ ധന മന്ത്രിയായിരുന്ന V.P.സിംഗ് അവതരിപ്പിച്ച ബജറ്റാണ്  ക്യാരറ്റ് ആൻഡ്‌ സ്റ്റിക് ബജറ്റ്. ഇതിലൂടെ അദ്ദേഹം Modvat Credit നികുതി സമ്പ്രദായം നടപ്പിലാക്കി. ഈയിടെ നടപ്പിൽ വന്ന ചരക്കു  സേവന നികുതി (GST)യുടെ ആദ്യ ചവിട്ടുപടിയായി ഇതിനെ കണക്കാക്കാം.
സ്വപ്ന ബജറ്റ് എന്നറിയപ്പെടുന്നത് 1997ൽ P.ചിദംബരം അവതരിപ്പിച്ച ബജറ്റാണ്. ഏറ്റവും കൂടുതൽ ജനപ്രീതി നേടിയ ബജറ്റാണിതെന്ന്‌ വിലയിരുത്തപ്പെടുന്നു.
➡NDA സർക്കാരിന്റെ ധനമന്ത്രിയായിരുന്ന യശ്വന്ത് സിൻഹ, 2000 ഫെബ്രുവരി 29ന് അവതരിപ്പിച്ച ബജറ്റാണ്
മില്ലേനിയം ബജറ്റ്
➡ പ്രധാനമന്ത്രിയും ധന മന്ത്രിയുമായിരുന്ന രാജീവ്‌ ഗാന്ധി 1987 ഫെബ്രുവരി 28 ന് അവതരിപ്പിച്ച ബജറ്റാണ് ഗാന്ധി ബജറ്റ് എന്നറിയപ്പെടുന്നത്
➡ഇതിലെ പ്രധാന ഘടകം കമ്പനികളുടെ ബുക്ക്‌ പ്രോഫിറ്റിന്മേൽ നികുതി ചുമത്തി എന്നുള്ളതാണ്.
➡MAT (Minimum Alternate Tax) എന്ന് ഇപ്പോഴറിയപ്പെടുന്ന ഈ നികുതി കൊണ്ടുവരാൻ കാരണം, വളരെയധികം ലാഭമുണ്ടാക്കുന്ന കമ്പനികൾ ആദായ നികുതി ഒന്നും തന്നെ നൽകുന്നില്ല എന്നതാണ്. ഈ നികുതി മാറ്റങ്ങളോടു കൂടി ഇന്നും തുടരുന്നു.
✅ബജറ്റ് അവതരിപ്പിക്കുന്ന മൂന്നാമത്തെ പ്രധാനമന്ത്രിയാണ് രാജീവ്‌ ഗാന്ധി.
ജവഹർലാൽ നെഹ്‌റു, ഇന്ദിരാ ഗാന്ധി തുടങ്ങിയവരാണ് രാജീവ്‌ ഗാന്ധിക്ക് മുൻപ് ബജറ്റ് അവതരിപ്പിച്ചിട്ടുള്ള പ്രധാന മന്ത്രിമാർ.

മേയ് 03, 2019

കാർഷിക ഗവേഷണ കേന്ദ്രങ്ങൾ

കാർഷിക ഗവേഷണ കേന്ദ്രങ്ങൾ

1⃣ ഏത്തവാഴ ഗവേഷണ കേന്ദ്രം : കണ്ണാറ
2⃣ നാളികേര ഗവേഷണ കേന്ദ്രം: ബാലരാമ പുരം
3⃣ അഗ്രോണമിക് റിസര്‍ച്ച് സെന്റര്‍ : ചാലക്കുടി
4⃣ അടക്ക ഗവേഷണ കേന്ദ്രങ്ങള്‍ : പാലക്കാട്, തിരുവനന്തപുരം , പീച്ചി
5⃣ കുരുമുളക് ഗവേഷണ കേന്ദ്രം : പന്നിയൂർ
6⃣ കേന്ദ്രമത്സ്യ സമുദ്ര ജലഗവേഷണ കേന്ദ്രം : കൊച്ചി
7⃣ ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രം : കോഴിക്കോട്
8⃣ കേന്ദ്ര കിഴങ്ങുവർഗ്ഗ ഗവേഷണ കേന്ദ്രം : ശ്രീകാര്യം
9⃣ കശുവണ്ടി ഗവേഷണ കേന്ദ്രം : ആനക്കയം
🔟 പുൽത്തൈല ഗവേഷണ കേന്ദ്രം : ഓടക്കാലി
1⃣1⃣ ഏലം ഗവേഷണ കേന്ദ്രം : പാമ്പാടുംപാറ
1⃣2⃣ കേന്ദ്ര തോട്ട വിള ഗവേഷണ കേന്ദ്രം: കാസർകോഡ്
1⃣3⃣ നെല്ല് ഗവേഷണ കേന്ദ്രങ്ങള്‍ : വൈറ്റില, കായംകുളം, പട്ടാമ്പി, മാങ്കൊമ്പ്
1⃣4⃣ ഇഞ്ചി ഗവേഷണ കേന്ദ്രം : അമ്പലവയൽ
1⃣5⃣ കാപ്പി ഗവേഷണ കേന്ദ്രം : ചൂണ്ടൽ
1⃣6⃣ ടിഷ്യൂ കൾചർ ഗവേഷണ കേന്ദ്രം : പട്ടാമ്പി
1⃣7⃣ വനഗവേഷണ കേന്ദ്രം : പീച്ചി
1⃣8⃣ CAMCO: അത്താണി
1⃣9⃣ കേരള ലൈവ് സ്റ്റോക്ക് ഡവലപ്മെന്റ് കോർപ്പറേഷൻ: പട്ടം
2⃣0⃣ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാൻഡേർഡ് : അഗ്മാർക്ക് തത്തമംഗലം
2⃣1⃣ ഫാം ഇൻഫർമേഷൻ ബ്യൂറോ : കവടിയാർ
2⃣2⃣ സെറി ഫെഡ്: പട്ടം
2⃣3⃣ ഇന്തോ- നോർവീജിയൻ പ്രോജക്ട് : നീണ്ടകര
2⃣4⃣ ബാംബൂ കോർപ്പറേഷൻ : അങ്കമാലി
2⃣5⃣ ഇന്തോ സ്വിസ് പ്രോജക്ട് : മാട്ടുപെട്ടി
2⃣6⃣ സീ ഫെഡ് : പാപ്പനം കോട്
2⃣7⃣ കേരള കാർഷിക സർവ്വകലാശാല: മണ്ണുത്തി (വെള്ളാനിക്കര)
2⃣8⃣ ഓയൽ പാം ഇന്ത്യാ ലിമിറ്റഡ് : കോട്ടയം
2⃣9⃣ സുഗന്ധഭവൻ: പാലാരി വട്ടം
3⃣0⃣ നബാർഡ് : പാളയം
3⃣1⃣ നാഷനൽ സീഡ് കോർപ്പറേഷൻ: കരമന
3⃣2⃣ മാർക്കറ്റ് ഫെഡ്: ഗാന്ധി ഭവൻ കൊച്ചി
3⃣3⃣ കേന്ദ്ര മണ്ണുപരിശോധന കേന്ദ്രം : പാറാട്ടുകോണം
3⃣4⃣ കേരള സ്റ്റേറ്റ് ഹോർടികൾചർ ഡവലപ്മെന്റ് കോർപ്പറേഷൻ : വെള്ളയമ്പലം
3⃣5⃣ നാളികേര വികസന ബോര്‍ഡ് : കൊച്ചി

നാണയത്തിൽ മുദ്രണം ചെയ്യപ്പെട്ട ആദ്യ മലയാളി ആരാണ്❓


നാണയത്തിൽ മുദ്രണം ചെയ്യപ്പെട്ട ആദ്യ മലയാളി ആരാണ്❓
First malayali portrayed in a coin?

••••••┈┈┈┈•✿❁✿•┈┈┈┈•••••

ഉത്തരം : ശ്രീ നാരായണ ഗുരു

✳ജനനം : 1856 ഓഗസ്റ്റ് 20, ചെമ്പഴന്തി
✳മരണം : 1928 സെപ്റ്റംബർ 20 (പ്രായം 72) ശിവഗിരി
ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്  ഇതായിരുന്നു അദ്ദേഹത്തിന്റെ ആദർശവും ജീവിതലക്ഷ്യവും.
✳തന്റെ സാമൂഹിക പരിഷ്കാരങ്ങൾ പ്രചരിപ്പിക്കാനായി ഡോ. പൽപുവിന്റെ  പ്രേരണയാൽ അദ്ദേഹം 1903-ൽ ശ്രീ നാരായണ ധർമ്മ പരിപാലന യോഗം  സ്ഥാപിച്ചു.
മതമേതായാലും മനുഷ്യ൯ നന്നായാൽ മതി എന്നാണ് അദ്ദേഹത്തിൻറെ ആപ്തവാക്യം.

✳കേരളത്തിൽ ജീവിച്ചിരുന്ന ഒരു സന്ന്യാസിയും സാമൂഹിക പരിഷ്ക്ർത്താവും, നവോത്ഥാനനായകനും ആയിരുന്നു ശ്രീനാരായണഗുരു.
✳ഈഴവ സമുദായത്തിൽ ജനിച്ച അദ്ദേഹം സവർണ്ണ മേധാവിത്വത്തിനും സമൂഹതിന്മകൾക്കും എതിരെ കേരളത്തിലെ താഴ്ന്ന ജാതിക്കാർക്ക് പുതിയമുഖം നൽകി.
✳കേരളത്തിലെ ജാതി വ്യവസ്ഥയെ ചോദ്യം ചെയ്ത ഏറ്റവും പ്രധാനപ്പെട്ട സാമൂഹിക പരിഷ്കർത്താവാണ് ശ്രീ നാരായണ ഗുരു. അന്നു കേരളത്തിൽ നിലനിന്നിരുന്ന സവർണ മേൽക്കോയ്മ, തൊട്ടുകൂടായ്മ, തീണ്ടിക്കൂടായ്മ തുടങ്ങിയ ശാപങ്ങൾക്കെതിരെ അദ്ദേഹം പ്രവർത്തിച്ചു.
✳ബ്രാഹ്മണരേയും മറ്റു സവർണഹിന്ദുക്കളെയും കുറ്റപ്പെടുത്തുന്നതിനു പകരം ഗുരു വിദ്യാലയങ്ങളും ക്ഷേത്രങ്ങളും സ്ഥാപിച്ച് അവർണ്ണരുടെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിച്ചു.
✳മറ്റുള്ളവരോടുള്ള തുറന്ന സമീപനവും അഹിംസാപരമായ തത്ത്വചിന്തയും അദ്ദേഹത്തിന്റെ മുഖമുദ്രകളായിരുന്നു.
✳സാമൂഹ്യ തിന്മകൾക്കെതിരെയുള്ള പോരാട്ടമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. ഈഴവർ പോലുള്ള അവർണ്ണരുടെ ആചാര്യനായി കരുതപ്പെട്ടിരുന്നെങ്കിലും അദ്ദേഹം ലോകജനതക്കു തന്നെ മാർഗ്ഗദർശകങ്ങളായ പ്രബോധനങ്ങൾ കൊണ്ട് ലോകം മുഴുവനും ആരാധ്യനായിത്തീർന്ന വ്യക്തിത്വമാണ്‌.

മേയ് 02, 2019

പഴങ്ങളുടെ രാജാവ്‌ മാമ്പഴം ആണ്. എന്നാൽ പഴങ്ങളുടെ റാണി എന്നറിയപ്പെടുന്ന പഴം ഏതാണ്❓

പഴങ്ങളുടെ രാജാവ്‌ മാമ്പഴം ആണ്. എന്നാൽ പഴങ്ങളുടെ റാണി എന്നറിയപ്പെടുന്ന പഴം ഏതാണ്❓

••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം :മാങ്കോസ്റ്റീൻ

✳ പഴങ്ങളുടെ റാണി എന്നറിയപ്പെടുന്നത് മാങ്കോസ്റ്റിൻ ആണ്.
✳യഥാർത്ഥ നാമം  : പർപ്പിൾ മാങ്കോസ്റ്റിൻ
✳ശാസ്ത്ര നാമം  : ഗർസിനിയ മാങ്കോസ്റ്റാന
✳ജന്മദേശം  : ഇന്തോനേഷ്യ
✳ഹൃദയത്തിന്റെ സംരക്ഷണത്തിന് ഉത്തമമായ ഒരു ഫലമാണ് മാങ്കോസ്റ്റിൻ.
✳ഇത് 7 മുതൽ 25 മീറ്റർ വരെ വളരുന്നു.
✳ഇതിന്റെ പഴം കടുത്ത ചുവന്ന നിറത്തിലുള്ളതും മധുരമുള്ളതുമാണ്. കേരളത്തിലും ഇത് നന്നായി വളരുകയും കായ്ഫലം തരുകയും ചെയ്യുന്നുണ്ട്.
✳പഴങ്ങളുടെ റാണി എന്നാണ് മാങ്കോസ്റ്റീൻ അറിയപ്പെടുന്നത്.
✳അല്പം പുളിയോടുകൂടിയ മധുരമുള്ള പഴമാണ് മാങ്കോസ്റ്റീൻ.
✳മാങ്കോസ്റ്റീനിൽ ആണും പെണ്ണും എന്ന വ്യത്യസ്തതയുണ്ട്. പെൺ മാങ്കോസ്റ്റീനിലാണ് പഴങ്ങൾ സുലഭമായി ഉണ്ടാകുന്നത്.

✅പഴങ്ങളുടെ രാജാവാണ് മാമ്പഴം.
✅മാവിന്റെ ശാസ്ത്രീയ നാമം മഞ്ചിഫെറ ഇൻഡിക്ക
✅മാമ്പഴത്തിന്റെ ജന്മദേശം ഇന്ത്യയാണ്.
✅മാമ്പഴം ഏറ്റവും കൂടുതൽ ഉൽപ്പാദിപ്പിക്കുന്ന രാജ്യം ഇന്ത്യയാണ്
✅ഇന്ത്യയുടെ ദേശീയ ഫലം മാങ്ങയാണ്.
✅അതിപുരാതന കാലം മുതൽക്കേ ഇന്ത്യയിൽ മാങ്ങ കൃഷി ചെയ്തിരുന്നു. മുഗൾ ഭരണകാലത്ത്‌ അക്ബർ ദർഭംഗയിലെ (ബീഹാർ) ലഖിബാഗിൽ ഒരു ലക്ഷം മാവുകൾ കൃഷി  ചെയ്തിരുന്നു.
✅ മാങ്ങകളിൽ ഏറ്റവും പ്രസിദ്ധമായത് കിംഗ്‌ അൽഫോൺസാ മാമ്പഴമാണ്.
✅പാകിസ്ഥാന്റെ ദേശീയ ഫലവും മാമ്പഴമാണ്
✳പഴങ്ങളുടെ മുത്തശ്ശി എന്നറിയപ്പെടുന്നത് ഈന്തപ്പഴമാണ്‌
അറേബ്യൻ പഴം എന്നറിയപ്പെടുന്നത് ഈന്തപ്പഴമാണ്‌.
✳ഈന്തപ്പഴം ഏറ്റവും കൂടുതൽ ഉൽപ്പാദിപ്പിക്കുന്ന രാജ്യം ഈജിപ്ത് ആണ്.
✳ഈന്തപ്പഴങ്ങളിൽ വിശിഷ്ടമായ ഒരിനമാണ്, "വിശുദ്ധ ഈന്തപ്പഴം" എന്നറിയപ്പെടുന്ന  അൽ-അജ്‌വ. ഇത് മദീനയിൽ മാത്രമേ കായ്ക്കാറുള്ളൂ. മറ്റ് സ്ഥലങ്ങളിൽ ഇത്തരം ഈന്തപ്പനകൾ ഉണ്ടെങ്കിലും വിളവുണ്ടാകാറില്ല.


മേയ് 01, 2019

തണ്ണീര്‍മുക്കം ബണ്ട് നിര്‍മ്മിച്ചിരിക്കുന്ന കായല്‍ ഏത്❓

തണ്ണീര്‍മുക്കം ബണ്ട് നിര്‍മ്മിച്ചിരിക്കുന്ന കായല്‍ ഏത്❓

••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം : വേമ്പനാട്

✳കുട്ടനാട്ടിലെ സമുദ്ര നിരപ്പിനേക്കാൾ  താഴെയുള്ള കൃഷിയിടങ്ങളിൽ ഉപ്പുവെള്ളം കയറുന്നതു തടയുന്നതിനായി നിർമ്മിച്ച ബണ്ടാണ്‌ തണ്ണീർമുക്കം ബണ്ട്.
✳നിർമ്മാണം 1968ൽ ആരംഭിച്ച് 1975ൽ  പൂർത്തിയാക്കി.
✳വടക്ക് വെച്ചൂർ മുതൽ തെക്ക് തണ്ണീർമുക്കം വരെ വേമ്പനാട്ടു കായലിനു കുറുകേയാണിതു പണിഞ്ഞിരിക്കുന്നത്.
✳ഡിസംബർ  മാസത്തിൽ ഷട്ടറുകൾ താഴ്ത്തുകയും മെയ് മാസത്തിൽ ഉയർത്തുകയും ചെയ്യുന്നു.
✳പഴയകാലത്തെ ഇരുപ്പൂ (വർഷത്തിൽ രണ്ടു പ്രാവശ്യം കൃഷി ഇറക്കുന്ന സമ്പ്രദായം) മാറ്റി ഇന്ന് മുപ്പൂ സമ്പ്രദായം ആണ് കൂടുതൽ (വർഷത്തിൽ മൂന്ന് വിളവെടുപ്പ്).
✳വേമ്പനാട്ടു കായലിന് സമീപമുള്ള വലിയ കൃഷി സ്ഥലങ്ങൾ പലതും കായൽ നികത്തി ഉണ്ടാക്കിയവ ആണ്.
✳മുൻപ് മഴക്കാലത്ത് മലകളിൽ നിന്നു വരുന്ന വെള്ളം മാത്രമേ കൃഷിക്ക് അനുയോജ്യമായിരുന്നുള്ളൂ.
✳വേനൽക്കാലത്ത് കുട്ടനാട്ടിൽ കടൽ‌വെള്ളം കയറി കൃഷിക്ക് അനുയോജ്യമല്ലാത്ത വെള്ളം കുട്ടനാട്ടിൽ നിറച്ചിരുന്നു. അതായത് കായൽ ജലവും കടലിലെ ഉപ്പ് ജലവും ചേർന്ന ഈ വെള്ളത്തെ ഓരുവെള്ളം എന്നാണ് പറയുന്നത്.
✳മുൻപ് കടലിൽ നിന്നും വേമ്പനാട്ടു കായൽ വഴി കുട്ടനാട്ടിലേക്ക് ഓരു വെള്ളം കയറി നെൽകൃഷിയും മറ്റും നശിക്കുകയും സാധാരണമായിരുന്നു.
✳കേരളത്തിലെ രണ്ട് മഴക്കാലങ്ങളോട് അനുബന്ധിച്ച് വർഷത്തിൽ രണ്ട് കൃഷി മാത്രമേ അക്കാലത്ത് സാധ്യമായിരുന്നുള്ളൂ
✳1968-ൽ ഭാരത സർക്കാർ, നദിയിൽ ഒരു തടയണ കെട്ടാം എന്ന് ശുപാർശ ചെയ്തു.
✳ഇതു കൊണ്ട് വേനൽക്കാലത്ത് കടൽ‌ വെള്ളം നദിയിലേക്ക് പ്രവേശിക്കുന്നതു തടയാൻ കഴിയും.
✳ അങ്ങനെ കർഷകർക്ക് വർഷത്തിൽ മൂന്ന് കൃഷി ഇറക്കുവാനും കഴിയും.
✳പദ്ധതി മൂന്നു ഘട്ടങ്ങളായി തീർക്കുവാനായിരുന്നു ഉദ്ദേശിച്ചിരുന്നത് - തെക്ക് ഭാഗം, വടക്കു ഭാഗം, ഇതു രണ്ടിനെയും കൂട്ടിയോജിപ്പിക്കുന്ന മൂന്നാമത്തെ ഭാഗം. എന്നാൽ പദ്ധതി പല കാരണങ്ങൾ കൊണ്ടും താമസിച്ചു. തെക്കും വടക്കും ഭാഗങ്ങൾ നിർമ്മിച്ചു തീർന്നപ്പോൾ തന്നെ പദ്ധതിക്കായി അനുവദിച്ച മുഴുവൻ തുകയും തീർന്നു. മൂന്നാം ഘട്ടം അനിശ്ചിതത്വത്തിലായി. ഈ പദ്ധതികൊണ്ട് ഒരുപാട് സാമ്പത്തികനേട്ടങ്ങൾ പ്രതീക്ഷിച്ചിരുന്ന കർഷകർ 1972-ൽ ഒരു രാത്രികൊണ്ട് തെക്കും വടക്കും ഭാഗങ്ങൾക്ക് ഇടയ്ക്കുള്ള ഭാഗം ചെളി കൊണ്ട് നിർമ്മിച്ചു. ഇന്നും ഈ രണ്ടു ഭാഗങ്ങൾക്കിടയ്ക്ക് കർഷകർ നിർമ്മിച്ച ഭാഗം നിലനിൽക്കുന്നു