ഏപ്രിൽ 10, 2019

ഓങ്കോളജി (oncology) ഏതു രോഗവുമായി ബന്ധപ്പെട്ട ചികിത്സയാണ്❓

ഓങ്കോളജി (oncology) ഏതു രോഗവുമായി ബന്ധപ്പെട്ട ചികിത്സയാണ്❓

••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം : അർബുദം

ഓങ്കോളജി
-------------------
✅അസാധാരണമായ, കാര്യ കാരണ സഹിതമല്ലാത്ത കോശ വളർച്ച ശരീരത്തിലെ മറ്റു കലകളേയും ബാധിയ്ക്കുന്ന അവസ്ഥയാണ് അർബുദം അഥവാ കാൻസർ
✅ക്യാൻസർ രോഗത്തെക്കുറിച്ചും അതിന്റെ ചികിത്സയെക്കുറിച്ചും പ്രതിപാദിക്കുന്ന വൈദ്യ ശാസ്ത്ര ശാഖയാണ് ഓങ്കോളജി. ഇതിൽ കാൻസർ ഗവേഷണവും ചികിത്സയും ഉൾപ്പെടുന്നു
✅ഗ്രീക്ക്‌ പദമായ ഓങ്കോസ്‌ എന്നതിൽ നിന്നുമാണ്‌ ഓങ്കോളജി എന്ന വാക്കുണ്ടായത്‌. ഓങ്കോസ്‌ (oncos)എന്നാൽ ട്യൂമർ അഥവാ വളർച്ച എന്നാണർഥം.
✅ഓങ്കോളജി എന്ന കാന്‍സർ പഠനശാഖയിൽ വൈദഗ്‌ധ്യം നേടിയ ഡോക്‌ടർമാരാണ്‌ ഓങ്കോളജിസ്റ്റുകള്‍.
✅കാന്‍സർ രോഗനിർണയം, പ്രധാന ചികിത്സകളായ ശസ്‌ത്രക്രിയ, റേഡിയോ തെറാപ്പി, കീമോ തെറാപ്പി, തുടർ ചികിത്സാ-പരിശോധനകള്‍, സാന്ത്വന ചികിത്സ, മുന്‍കൂട്ടിയുള്ള രോഗ നിർണയത്തിനുള്ള സ്‌ക്രീനിങ്‌ എന്നിവയൊക്കെ ചേർന്നതാണ്‌ ഓങ്കോളജി.
✅കാന്‍സർ ശസ്‌ത്രക്രിയയെ കുറിച്ച്‌ പഠിക്കുന്ന ശാഖയാണ്‌ സർജിക്കൽ ഓങ്കോളജി.
✅ഔഷധങ്ങള്‍ ഉപയോഗിച്ചുള്ള കാന്‍സർ ചികിത്സ നൽകുന്നതിനുള്ള പഠന ശാഖയാണ്‌ മെഡിക്കൽ ഓങ്കോളജി.
✅റേഡിയേഷന്‍ ഉപയോഗിച്ചുള്ള ചികിത്സ നൽകുന്നതിനുള്ള ശാഖയാണ്‌ റേഡിയേഷന്‍ ഓങ്കോളജി.
✅നാഡീ സംബന്ധമായ കാന്‍സറിന്‌ ന്യൂറോ ഓങ്കോളജിയും ജന നേന്ദ്രിയ-മൂത്രാശയ അനുബന്ധ കാന്‍സറുകള്‍ കൈകാര്യം ചെയ്യാന്‍ ഗൈനക്‌ ഓങ്കോളജിയും കാന്‍സർ മൂലമുണ്ടാകുന്ന മാനസിക പ്രശ്‌നങ്ങള്‍ അപഗ്രഥിച്ചു പരിഹാരം നിർദേശിക്കുന്നതിന്‌ സൈക്കോ ഓങ്കോളജി തുടങ്ങി നിരവധി അവാന്തര വിഭാഗങ്ങള്‍ ഇന്ന്‌ ഓങ്കോളജിയിൽ ഉണ്ട്‌.
✅രക്തത്തിലുണ്ടാകുന്ന കാന്‍സറുകളെക്കുറിച്ചുള്ള പഠന ശാഖയാണ്‌ ഹെമറ്റോ ഓങ്കോളജി.
✅അതുപോലെ കുട്ടികളുടെ കാന്‍സർ ചികിത്സിക്കുന്നതിന്‌ പീഡിയാട്രിക്‌ ഓങ്കോളജി വിഭാഗമുണ്ട്‌.
✅സാമൂഹികാധിഷ്‌ഠിത കാന്‍സർ നിർണയ പരിപാടികള്‍ സംഘടിപ്പിക്കുന്നത്‌ കമ്മ്യൂണിറ്റി ഓങ്കോളജിയുടെ ആഭിമുഖ്യത്തിലാണ്‌. ചുരുക്കത്തിൽ കാന്‍സറുകളെക്കുറിച്ചുള്ള പഠനമാണ്‌ ഓങ്കോളജി എന്നു പറയാം.
✅കാർസിനോവ എന്ന ഗ്രീക്ക്‌ പദത്തിൽ നിന്നുമാണ്‌ കാന്‍സർ എന്ന വാക്ക്‌ ഉദ്‌ഭവിച്ചത്‌. കാർസിനോവയുടെ ലാറ്റിന്‍ രൂപമാണ്‌ കാന്‍സർ. "കാന്‍കർ' എന്നാൽ കാർന്നുതിന്നുന്ന വ്രണം എന്നാണർഥം. കാന്‍സറും ഞണ്ടും തമ്മിൽ ബന്ധപ്പെടുത്താറുണ്ട്‌. ഒരു പക്ഷേ, ശരീരത്തിൽ നിന്ന്‌ കടിച്ച ഞണ്ടിനെ വേർപെടുത്താന്‍ പ്രയാസമുള്ളതുപോലെ ശ്രമകരമാണ്‌ കാന്‍സറിനെ നീക്കം ചെയ്യാനും എന്നായിരിക്കാം ഇതിന്റെ സൂചന. ഞണ്ടിന്റെ ഗ്രീക്കുപദമാണ്‌ കാന്‍സർ എന്നതും ശ്രദ്ധേയമാണ്‌.
✅ഞണ്ടിന്റെ നഖരങ്ങളുടെ ആകൃതിയിലാണ്‌ കാന്‍സർ ചുറ്റിലേക്കും വ്യാപിക്കുന്നത്‌ എന്ന്‌ പുരാതന ഗ്രീക്ക്‌ ഭിഷഗ്വരന്മാർ മനസ്സിലാക്കിയിരുന്നു. അതും ഞണ്ടിന്റെ പേരുതന്നെ ഈ രോഗത്തിനു കൊടുക്കാന്‍ കാരണമായിരുന്നിരിക്കാം.
✅ കോശങ്ങളിലെ ജീനുകളിലുണ്ടാകുന്ന വ്യതിയാനം അഥവാ മ്യൂട്ടേഷന്‍ ആണ്‌ അർബുദത്തിന്റെ മൂലകാരണം.
✅ഓരോ കോശങ്ങളിലും 90,000 ജോടി ജീനുകള്‍ ഉണ്ട്‌. ഇവയാണ്‌ കോശങ്ങളുടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത്‌ കോശ വിഭജനത്തെ നിയന്ത്രിക്കുന്ന ജീനുകളിൽ തകരാറുണ്ടാകുമ്പോള്‍ കോശ വിഭജന പ്രക്രിയ തകരാറിലാവുന്നു. അങ്ങനെ കോശ പെരുക്കത്തിലുണ്ടാകുന്ന പ്രശ്‌നമാണ്‌ കാന്‍സർ അഥവാ അർബുദം.
✅അർബുദത്തെ അവ ഉദ്‌ഭവിച്ച കോശങ്ങളുടെ അടിസ്ഥാനത്തിലാണ്‌ നാമകരണം ചെയ്യുന്നത്‌. ഉദാഹരണത്തിന്‌ ലിംഫ്‌ ഗ്രന്ഥികളുടെ അർബുദത്തിനു ലിംഫോമ എന്നാണു പറയുക. രക്തത്തിലെ അർബുദത്തിനു രക്താർബുദം അഥവാ ലുക്കീമിയ എന്നും എല്ലിന്റെ അർബുദത്തിനു ഓസ്റ്റിയോ സാർക്കോമ എന്നും പറയുന്നു.


ഏപ്രിൽ 09, 2019

ഇന്ത്യയിൽ കേന്ദ്രബജറ്റ് അവതരിപ്പിച്ച ഏക വനിത ആര്❓

ഇന്ത്യയിൽ കേന്ദ്രബജറ്റ്  അവതരിപ്പിച്ച ഏക വനിത ആര്❓
••••••┈┈┈┈•✿❁✿•┈┈┈┈••••••
ഉത്തരം : ഇന്ദിരാ ഗാന്ധി

✅ ഇന്ദിരാ ഗാന്ധി (യഥാർത്ഥ പേര്: ഇന്ദിരാ പ്രിയദർശിനി നെഹ്രു) ഇന്ത്യയുടെഅഞ്ചാമത്തെ പ്രധാനമന്ത്രിയായിരുന്നു.
✅ആധുനിക ചരിത്രത്തിലെ ശ്രദ്ധേയരായ വനിതാ ഭരണാധികാരികളിലൊരാളായി കരുതപ്പെടുന്ന ഇവർ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ മകളായിരുന്നു.
✅1966–77 കാലഘട്ടത്തിലും, പിന്നീട് 1980 മുതൽ മരണം വരേയും നാലു തവണയായി ഇന്ത്യയുടെ പ്രധാനമന്ത്രി പദം അലങ്കരിച്ച ഇവർ തന്നെ പിതാവിനു ശേഷം ഏറ്റവും കൂടുതൽ കാലം രാജ്യം ഭരിച്ച പ്രധാനമന്ത്രിയാണ്.
✳ജവഹർലാൽ നെഹ്രുവിന്റെ ഒരേയൊരു മകളായിരുന്നു ഇന്ദിര 1947 മുതൽ 1964 വരെ അനൗദ്യോഗികമായി പിതാവിന്റെ  ഉപദേശക സംഘത്തിന്റെ മുഖ്യ ചുമതല വഹിച്ചിരുന്നു.
✅ഭരണത്തിൽ അവരുടെ സ്വാധീനം വളരെ പ്രകടമായിരുന്നു.
✅1959 ൽ കോൺഗ്രസ്സ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. നെഹ്രുവിന്റെ മരണശേഷം, തനിക്കു വച്ചു നീട്ടിയ പ്രധാനമന്ത്രിപദം നിരസിച്ച് ലാൽബഹാദൂർ ശാസ്ത്രി മന്ത്രിസഭയിൽ ഒരു കേന്ദ്രമന്ത്രിയായി ഇന്ദിര ചുമതലയേറ്റു.
✅തന്റെ പിതാവിന്റെ സഹോദരിയായിരുന്നു വിജയലക്ഷ്മി പണ്ഡിറ്റ് മന്ത്രിയാകുന്നതിനെ തടയാനായിട്ടായിരുന്നു ഇന്ദിര നെഹ്രുവിന്റെ മരണത്തിനുടൻ തന്നെ മന്ത്രിസഭയിൽ ചേരുവാൻ താൽപര്യം പ്രകടിപ്പിച്ചത് എന്നു പറയപ്പെടുന്നു.
✅ 1966 ൽ ലാൽ ബഹാദൂർ ശാസ്ത്രിക്കു ശേഷം ഇന്ത്യയുടെ അഞ്ചാമത് പ്രധാനമന്ത്രിയും, ആദ്യത്തെ വനിതാ പ്രധാനമന്ത്രിയുമായി സ്ഥാനമേറ്റെടുത്തു.
✅ഒരു പ്രധാനമന്ത്രി എന്ന നിലയിൽ അധികാര കേന്ദ്രീകരണത്തിന്റേയും, കർക്കശമായ പെരുമാറ്റത്തിന്റേയും ഒരു പ്രതീകമായിരുന്നു ഇന്ദിര.
✅കിഴക്കൻ പാകിസ്താന്റെ  സ്വാതന്ത്ര്യ സമരത്തിനു പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് പാകിസ്താനുമായി യുദ്ധത്തിലേർപ്പെട്ട ഇന്ദിര, യുദ്ധത്തിൽ ഇന്ത്യ വിജയിച്ചതോടെ ബംഗ്ലാദേശ് രൂപീകരണത്തിന് കാരണമായി.
✅ഇന്ദിരയുടെ ഭരണകാലത്ത് ഇന്ത്യ, ദക്ഷിണേഷ്യയിലെ ഒരു പ്രധാന ശക്തിയായി വളർന്നു.
✅ഇന്ത്യ സാമ്പത്തികവും, രാഷ്ട്രീയവും, സൈനികവുമായി അഭൂതപൂർവ്വമായ വളർച്ച കൈവരിക്കുകയുണ്ടായി.
✳1975 മുതൽ 1977 വരെ ഇന്ദിര ഇന്ത്യയിൽ പ്രഖ്യാപിച്ച അടിയന്തരാവസ്ഥ കാലത്ത് അവർ ഒരു ഏകാധിപതിയെ പോലെയാണ് പെരുമാറിയിരുന്നത്.
✅ഓപ്പറേഷൻ ബ്ലൂസ്റ്റാർ എന്ന നടപടിയുടെ പരിണത ഫലമായി 30 ഒക്ടോബർ 1984 ന് തന്റെ തന്നെ സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയേറ്റ് ഇന്ദിര മൃതിയടഞ്ഞു.
✳ആയിരം കൊല്ലങ്ങൾക്കിടെ ജീവിച്ച ശ്രേഷ്ഠയായ വനിതയെ കണ്ടെത്താനായി ബി.ബി.സി നടത്തിയ തിരഞ്ഞെടുപ്പിൽ ഒന്നാമതെത്തിയത് ഇന്ദിരാ ഗാന്ധിയായിരുന്നു. ഇംഗ്ലണ്ടിലെ എലിസബത്ത് രാജ്ഞി, മേരി ക്യൂറി, മദർ തെരേസ എന്നിവരെ പിൻതള്ളിയാണ് ഇന്ദിര ഈ സ്ഥാനത്തേക്കു തിരഞ്ഞെടുക്കപ്പെട്ടത്.
✳ഇന്ത്യയുടെ ധനകാര്യ മന്ത്രി പദവിയിൽ 26 ജൂൺ 1970 മുതൽ  29 ഏപ്രിൽ 1971 വരെയും ഇന്ത്യയുടെ വിദേശകാര്യ മന്ത്രി പദവിയിൽ 9 മാർച്ച് 1984 മുതൽ 31 ഒക്ടോബർ 1984 വരെയും സേവനമനുഷ്ഠിച്ചു

ഏപ്രിൽ 08, 2019

ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഗവർണർ ആയി നിയമിക്കപ്പെടാൻ വേണ്ട ഏറ്റവും കുറഞ്ഞ പ്രായപരിധി എത്രയാണ്❓

ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഗവർണർ ആയി നിയമിക്കപ്പെടാൻ വേണ്ട ഏറ്റവും കുറഞ്ഞ പ്രായപരിധി എത്രയാണ്❓

••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം : 35

✳ഇന്ത്യയിൽ കേന്ദ്ര ഗവൺമെന്റിൽ രാഷ്ട്രപതിക്ക് സമാനമായ അധികാരങ്ങൾ സംസ്ഥാന തലത്തിൽ കൈയ്യാളുന്നതിന് ഇന്ത്യൻ ഭരണഘടന പ്രകാരം നിശ്ചയിക്കപ്പെട്ടിട്ടുള്ള പദവിയാണ് ഗവർണ്ണർ.
✅കേന്ദ്ര ഭരണ പ്രദേശങ്ങളിൽ ഈ പദവിയുടെ പേര് ലഫ്റ്റനന്റ് ഗവർണർ എന്നാണ്.
✅ഒരു സംസ്ഥാനത്തിന്റെ യഥാർത്ഥ ഭരണ നിർവ്വഹണം നടത്തുന്നത് മുഖ്യമന്ത്രിയും അദ്ദേഹം നയിക്കുന്ന മന്ത്രിസഭയുമാണെങ്കിലും സംസ്ഥാനത്തിന്റെ നാമമാത്ര ഭരണത്തലവൻ ആയി ഗവർണ്ണറെ നിശ്ചയിച്ചിരിക്കുന്നു.
✳പൊതുവായി, ഒരു സംസ്ഥാനത്തിന്റെയോ പ്രവിശ്യയുടെയോ കാര്യ നിർവ്വാഹക ചുമതല ഭരണ പരമായി പരിപാലിക്കുവാനുള്ള പദവിയാണ് ഗവർണ്ണർ.
✅ജനാധിപത്യമുള്ള രാജ്യങ്ങളിലെ സംസ്ഥാനത്തലവന്റെ അഭാവത്തിൽ തത്തുല്യ പദവി വഹിക്കുന്നത് ഗവർണ്ണർ ആണ്.
✅സംസ്ഥാന ഭരണ നിർവഹണ വിഭാഗത്തിന്റെ തലവൻ ഗവർണറാണു.
✅കേന്ദ്ര മന്ത്രി സഭയുടെ ഉപദേശപ്രകാരം രാഷ്ട്രപതിയാണു ഗവർണറെ നിയമിക്കുന്നത്.
✅ഗവർണറുടെ ഔദ്യോഗിക കാലാവധി 5 വർഷമാണു.
✅സംസ്ഥാന നിയമ നിർമ്മാണ സഭയുടെ ഭാഗമാണു ഗവർണർ.
✳മുഖ്യമന്ത്രിയും മന്ത്രിസഭാംഗങ്ങളും ഭരണ കാര്യങ്ങളിൽ ഗവർണറെ സഹായിക്കുന്നു.
✳മന്ത്രിസഭയുടെ ഉപദേശം അനുസരിച്ചാണു ഗവർണർ പ്രവർത്തിക്കുന്നത്.
✳കോളനി വൽക്കരണ സമയത്ത് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി പോലുള്ള ചാർട്ടേർഡ് കമ്പനികളുടെ ചുമതല വഹിച്ചിരുന്നവരേയും ഗവർണ്ണർ എന്നു വിളിച്ചിരുന്നു.
✅ഇന്ത്യൻ രാജ ഭരണക്കാലത്ത് ക്ഷത്രപതി എന്ന പദവി ഗവർണ്ണർക്ക് തത്തുല്യമായിരുന്നു.
✳രാജാവിന്റെ അഭാവത്തിൽ ഈ പദവി വഹിച്ചിരുന്നത് ക്ഷത്രപതികളായിരുന്നു
✳ഫ്രഞ്ച് ഭാഷയിൽ നിന്നാണ് ഗവർണ്ണർ എന്ന പദമുണ്ടായത്.

➡1990-1993 കാലഘട്ടത്തിൽ മിസോറാം സംസ്ഥാനത്തിന്റെ ഗവർണർ ആയിരുന്ന സ്വരാജ് കൗശൽ ആണ് ഏറ്റവും പ്രായം കുറഞ്ഞ ഗവർണർ.
➡ തന്റെ മുപ്പത്തി ഏഴാമത്തെ വയസ്സിലാണ് സ്വരാജ് ആദ്യമായി ഗവർണർ പദം അലങ്കരിക്കുന്നത്.

ഏപ്രിൽ 07, 2019

ഇന്ത്യൻ സിനിമയുടെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ്❓

ഇന്ത്യൻ സിനിമയുടെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ്❓

••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം : ദാദാസാഹിബ് ഫാൽക്കെ

✳ചലച്ചിത്ര നിർമ്മാതാവ്, സം‌വിധായകൻ, തിരക്കഥാകൃത്ത് തുടങ്ങിയ മേഖലകളിൽ പ്രശസ്തനായ ദാദസാഹിബ് ഫാൽക്കെ എന്ന ധുന്ദിരാജ് ഗോവിന്ദ് ഫാൽക്കെ
✳ഭാരതീയ ചലച്ചിത്രത്തിന്റെ പിതാവായി ഗണിക്കപ്പെടുന്ന ചലച്ചിത്രപ്രതിഭയാണ്‌.
✳ജനനം : 30 ഏപ്രിൽ 1870
✳മരണം : 16 ഫെബ്രുവരി 1944
✳1913 ൽ ഇറങ്ങിയ "രാജാ ഹരിശ്ചന്ദ്ര" എന്ന ചിത്രമാണ്‌ അദ്ദേഹത്തിന്റെ കന്നിസം‌രംഭം
✳ ഭാരതത്തിലെ ആദ്യ മുഴുനീള ഫീച്ചർ ചലച്ചിത്രമായി ഇതിനെ കണക്കാക്കുന്നു.
✳95 ചിത്രങ്ങളും 26 ചെറുചിത്രങ്ങളും പത്തൊമ്പതു വർഷക്കാലയളവിലെ ചലച്ചിത്രജീവതത്തിൽ ഫാൽക്കെ സംഭാവനചെയ്തു.
✳അദ്ദേഹത്തിന്റെ പ്രശസ്ത്മായ ചിത്രങ്ങളാണ്‌ മോഹിനി ഭസ്മാസുർ(1913),സത്യവാൻ സാവിത്രി(1914),ലങ്ക ദഹൻ(1917),ശ്രീകൃഷ്ണ ജനം(1918),കാളിയ മർദ്ദൻ(1919) എന്നിവ
✳ഫാൽക്കെ മഹാരാഷ്ട്രയിലെ നാസിക്കിൽ ഒരു പുരോഹിത കുടുംബത്തിലാണ് ജനിച്ചത്.
✳ജെ.ജെ. സ്കൂൾ ഒഫ് ആർട്‌സിലും ബറോഡയിലെ കലാഭവനിലും പഠിച്ചു. പിന്നീട് ആർക്കിടെക്ചറും അഭ്യസിച്ചു.
✳പെയിന്റിങ്ങിലും നാടകാഭിനയത്തിലും മാജിക്കിലും താത്പര്യം.
✳അച്ചടിശാല തുടങ്ങിയ ഫാൽക്കെ സിനിമയിലേക്കു തിരിഞ്ഞു.
✳ ഇന്ത്യയിലെ ആദ്യത്തെ ഫിലിം സ്റ്റുഡിയോ സ്ഥാപിച്ചു.
✳1969 ൽ ഭാരതസർക്കാർ ദാദാസാഹിബ് ഫാൽക്കെയെ ആദരിച്ചുകൊണ്ട് തുടങ്ങിയ പുരസ്കാരമാണ്‌ ദാദാ സാഹിബ്‌ ഫാൽക്കെ പുരസ്കാരം.
✳ഈ പുരസ്കാരം ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ ചലച്ചിത്ര പുരസ്കാരമാണ്.
✳ഭാരതീയ ചലച്ചിത്രത്തിന്‌ നൽകപ്പെടുന്ന ആജീവനാന്ത സംഭാവനയ്ക്കാണ്‌ ഈ അവാർഡ് നൽകുന്നത്

ഏപ്രിൽ 06, 2019

February 28 ദേശീയ ശാസ്ത്രദിനമായി ഇന്ത്യയിൽ ആഘോഷിക്കുന്നത് ഏത് കണ്ടുപിടുത്തത്തിന്റെ സ്മരണയ്ക്കാണ്❓

February 28 ദേശീയ ശാസ്ത്രദിനമായി ഇന്ത്യയിൽ ആഘോഷിക്കുന്നത് ഏത് കണ്ടുപിടുത്തത്തിന്റെ  സ്മരണയ്ക്കാണ്❓

••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം : രാമൻ എഫക്റ്റ്

✳1928 ഫെബ്രുവരി 28 നാണ് സർ സി. വി. രാമൻ, നോബൽ പുരസ്കാരം നേടിയ *രാമൻ പ്രതിഭാസം (രാമൻ എഫെക്റ്റ്)* കണ്ടെത്തിയത് . ആ ദിനത്തിന്റെ ഓർമ്മക്കായി ഫെബ്രുവരി 28 , ഇന്ത്യയിൽ ദേശീയ ശാസ്ത്ര ദിനം ആയി ആഘോഷിക്കപ്പെടുന്നു.
✳1986ൽ, ദേശീയ ശാസ്ത്ര ദിനമായി ഫെബ്രുവരി 28 നിർദ്ദേശിക്കപ്പെടണമെന്ന് ദേശീയ ശാസ്ത്ര സാങ്കേതിക വിവര വിനിമയ സമതി (NCSTC) ആവശ്യപ്പെട്ടതിനെ തുടർന്ന് 1987 മുതൽ ഫെബ്രുവരി 28 ദേശീയ ശാസ്ത്ര ദിനമായി രാജ്യമൊട്ടാകെ ആഘോഷിക്കപ്പെടുന്നു.
✳ഓരോ വർഷവും പ്രത്യേക വിഷയം കേന്ദ്രീകരിച്ചായിരിക്കും പരിപാടികൾ ആസൂത്രണം ചെയ്യുക.
✳ഇരുപതാം നൂറ്റാണ്ടിലെ ലോക പ്രശസ്തരായ ഭാരതീയ ശാസ്ത്രജ്ഞരിൽ പ്രമുഖനാണ്‌ ചന്ദ്രശേഖര വെങ്കിട്ട രാമൻ അഥവാ സി.വി.രാമൻ.
✳രാമൻ പ്രഭാവം എന്ന കണ്ടെത്തലിന്‌ 1930-ൽ ഭൗതികശാസ്ത്രത്തിലെ നോബൽ സമ്മാനത്തിന്‌ അർഹനായി.
✳ഫിസിക്സിൽ ആദ്യമായി നോബൽ സമ്മാനം നേടിയ ഏഷ്യക്കാരനുമാണ്.
✳ജനനം : 1888 നവംബർ 7 തിരുച്ചിറപ്പിള്ളി, തമിഴ്‌നാട്
✳മരണം : 1970 നവംബർ 21
✳ദ്രാവകങ്ങളിലെ പ്രകാശത്തിന്റെ വിസരണവുമായി ബന്ധപ്പെട്ട പ്രതിഭാസമാണ് രാമൻ പ്രഭാവം. കടലിന് നീലനിറം എങ്ങനെ ലഭിക്കുന്നു എന്ന ചോദ്യമാണ് ഈ പ്രതിഭാസത്തിന്റെ വിശദീകരണം കണ്ടെത്താൻ രാമനെ പ്രേരിപ്പിച്ചത്.
✳ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂറ്റ് ഓഫ് സയൻ‌സിൽ നിന്നു 1948-ൽ അദ്ദേഹം വിരമിച്ചു.
✳അതിനു ശേഷം ബാംഗ്ലൂരിൽ അദ്ദേഹം രാമൻ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചു. മരിക്കുന്നതു വരെ അദ്ദേഹം അതിന്റെ ഡയറക്ടറായി പ്രവർത്തിച്ചു.
✳1954-ൽ അദ്ദേഹത്തിനു ഭാരതരത്നം പുരസ്കാരം ലഭിച്ചു
✳1970 നവംബർ 21 ശനിയാഴ്ച വെളുപ്പിന് 82-മത്തെ വയസ്സിൽ സി .വി. രാമൻ മരണമടഞ്ഞു.
✳നിശ്ചയിച്ചുറപ്പിച്ച പ്രകാരം രാമൻ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ അദ്ദേഹത്തിന്റെ മൃതശരീരം സംസ്കരിച്ചു.
✳അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം യാതൊരുവിധത്തിലുള്ള മതപരമായ ചടങ്ങുകളും നടന്നില്ല

ഏപ്രിൽ 05, 2019

ഒരു കുരുവിയുടെ പതനം (The fall of a Sparrow) ആരുടെ ആത്മകഥയാണ്❓


ഒരു കുരുവിയുടെ പതനം (The fall of a Sparrow) ആരുടെ ആത്മകഥയാണ്❓
••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം  : ഡോ. സാലിം അലി

✅വ്യവസ്ഥാധിഷ്ഠിതമായ പക്ഷി നിരീക്ഷണത്തിന്‌ ഇന്ത്യയിൽ അടിസ്ഥാനമിട്ട ആളാണ് സാലിം അലി (സാലിം മുഇസുദ്ദീൻ അബ്ദുൾ അലി)
✅അദ്ദേഹത്തിന്റെ നിരീക്ഷണങ്ങൾ, ഭാരതത്തിലെ ജനങ്ങളിൽ പക്ഷിനിരീക്ഷണത്തിനും, പ്രകൃതി സ്നേഹത്തിനും അടിത്തറയിട്ടു.
✅‘ഒരു കുരുവിയുടെ പതനം’ അദ്ദേഹത്തിൻറെ ആത്മകഥയാണ്.
✅ജനനം : 1896 നവംബർ 12 മുംബൈ
✅മരണം: 1987 ജൂൺ 20(പ്രായം 90) മുംബൈ
✳ സാലിം ജനിച്ച്‌ ഒരു വർഷത്തിനുള്ളിൽ തന്നെ പിതാവും മൂന്നുവർഷം തികയുന്നതിനുമുൻപ്‌ മാതാവും മരിച്ചുപോയി.
✳അനാഥരായ ആ കുട്ടികളെ മക്കളില്ലായിരുന്ന അമ്മാവനായിരുന്നു പിന്നീട്‌ വളർത്തിയത്‌.
✅സാലിമിന്റെ പത്താം വയസ്സിൽ അവന്‌ അമ്മാവന്റെ കൈയിൽ നിന്നും ഒരു 'എയർ ഗൺ' ലഭിച്ചു.
✳വീട്ടിലെ തൊഴുത്തിൽ വാസമുറപ്പിച്ചിരുന്ന കുരുവികളെ വെടിവെച്ചിടുന്നതിനു ഇടയിൽ ഒരു പെൺ കുരുവി മുട്ടയിട്ട്‌ അടയിരിക്കുന്നതായും ഒരു ആൺ കുരുവി അതിനു കാവലിരിക്കുന്നതായും സാലിം കണ്ടെത്തി, ആൺ കുരുവിയെ സാലിം വെടിവെച്ചിട്ടു, പക്ഷേ മണിക്കൂറുകൾക്കുള്ളിൽ പെൺകുരുവി മറ്റൊരു ആൺ കുരുവിയെ സമ്പാദിച്ച്‌ തത്സ്ഥാനത്ത്‌ ഇരുത്തി, അങ്ങനെ എട്ട്‌ ആൺ കുരുവികളെ സലിം വെടിവെച്ചിട്ടെങ്കിലും പെൺകുരുവി ഒമ്പതാമൊരു ഇണയെ കണ്ടെത്തുകയാണുണ്ടായത്‌. ഇതെല്ലാം സാലിം തന്റെ ഡയറിയിൽ കുറിച്ചിടുന്നുണ്ടായിരുന്നു, സാലിം അലി എന്ന പക്ഷിശാസ്ത്രജ്ഞന്റെ ആദ്യ നിരീക്ഷണ രേഖകളാണവ.തന്റെ പന്ത്രണ്ടാം വയസ്സിൽ വെടിവെച്ചിട്ട കുരുവിയുടെ കഴുത്തിൽ ഒരു മഞ്ഞ അടയാളമുണ്ടായിരുന്നു. ഈശ്വരഭയമുള്ള ഒരു മുസ്ലിമിന് തിന്നാൻ പറ്റിയ മാംസമാണോ ഇതെന്ന സംശയവുമായി മാതുലന്റെ അടുത്തു ചെന്ന സാലിമിനെ അദ്ദേഹം ബോംബെ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റിയിലെ (BNHS) മില്യാഡ്‌ സായ്പിന്റെ അടുത്തേക്ക്‌ പറഞ്ഞുവിട്ടു. അവിടെ ചെന്ന സാലിമിനെ സായ്പ്‌ സ്നേഹപൂർവ്വം സ്വീകരിക്കുകയും പക്ഷി മഞ്ഞത്താലി (Yellow throated sparrow- Petronia xanthocollis) ആണെന്ന് തിരിച്ചറിയുകയും ചെയ്തു.
✳അവനെ പരീക്ഷണ മുറികളിലേക്കു കൊണ്ടുപോയി നിരവധി കുരുവികളേയും അവയുടെ വ്യത്യാസങ്ങളും കാണിച്ചുകൊടുത്തു, നിരവധി അറകൾ തുറന്ന് ഭാരതത്തിലെ നിരവധി പക്ഷികളേയും പരിചയപ്പെടുത്തി.
✳സാലിം അലി എന്ന ലോകപ്രസിദ്ധനായ പക്ഷിശാസ്ത്രജ്ഞൻ ജനിച്ചു വീണ നിമിഷങ്ങളായിരുന്നു അവ.
പ്രധാന ബിരുദങ്ങളും ബഹുമതികളും
➡ഏഷ്യയിലെ ജന്തു ശാസ്ത്ര ഗവേഷണത്തിനുള്ള ഏഷ്യാറ്റിക്‌ സൊസൈറ്റിയുടെ ജോയ്‌ ഗോബിന്ദ ലോ പതക്കം(1953).
➡ഇന്ത്യൻ പക്ഷി ശാസ്ത്രത്തിനു നൽകിയ നിസ്തുല നേവനത്തിനു രാഷ്ട്രപതിയുടെ പത്മഭൂഷൻ(1958).
➡അലിഗർ മുസ്ലിം യൂണിവേഴ്സിറ്റിയുടെ ഡോക്ടറേറ്റ്‌(1958).
➡ബ്രിട്ടീഷ്‌ ഓർണ്ണത്തോളജിസ്റ്റ്‌ യൂണിയന്റെ യൂണിയൻ സ്വർണ്ണ പതക്കം(1967).
➡ഡെൽഹി യൂണിവേഴ്സിറ്റിയുടെ ഡോക്ടറേറ്റ്‌ (1973).
➡യു.എസ്‌.എസ്‌.ആർ അക്കാദമി ഓഫ്‌ മെഡിക്കൽ സയൻസിന്റെ പാവ്‌ലോവ്‌സ്‌ക്കി സെന്റിനറി സ്മാരക പതക്കം(1973).
➡എച്ച്‌.ആർ.എച്ച്‌. പ്രിൻസ്‌ ബർനാർഡ്‌ ഒഫ്‌ നെതർലാൻഡ്സിന്റെ ഇൻസൈനിയ ഓഫ്‌ ഓഫിസർ ഇൻ ദ ഓർഡർ ഒഫ്‌ ഗോൾഡൻ ആർക്ക്‌(1973).
➡പക്ഷിശാസ്ത്ര പഠനത്തിന്‌ ഇന്ത്യൻ രാഷ്ട്രപതിയുടെ പത്മവിഭൂഷൺ(1976).
➡ആന്ധ്ര യൂണിവേർസിറ്റിയുടെ ഡോക്ടറേറ്റ്‌(1978).
✳സാലിം അലി താൻ പഠിച്ചതും മനസ്സിലാക്കിയതുമായ കാര്യങ്ങൾ ലളിതമായ ഭാഷയിൽ എഴുതി, അദ്ദേഹത്തിന്റെ പ്രബന്ധങ്ങളും പുസ്തകങ്ങളും ലോകരുടെ ആദരവു നേടുകയും ചെയ്തു. തന്റെ സമ്പാദ്യം മുഴുവനും ശാസ്ത്ര പഠന ഗവേഷണങ്ങൾക്കും, പരിസ്ഥിതി സംരക്ഷണത്തിനുമായി എഴുതി വെച്ച ശേഷം 1987-ൽ തൊണ്ണൂറ്റൊന്നാം വയസിൽ അദ്ദേഹം അന്തരിച്ചു.

ഏപ്രിൽ 02, 2019

ഏറ്റവും ഒടുവിൽ ജ്ഞാനപീഠം അവാർഡ് ലഭിച്ച മലയാളി സാഹിത്യകാരൻ❓

ഏറ്റവും ഒടുവിൽ ജ്ഞാനപീഠം അവാർഡ് ലഭിച്ച മലയാളി സാഹിത്യകാരൻ❓

••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം  : ഒ.എൻ.വി. കുറുപ്പ്

✳മലയാളത്തിലെ പ്രശസ്ത കവിയാണ് ഒ.എൻ.വി കുറുപ്പ്
✳ജനനം: 27 മെയ് 1931
✳മരണം: 13 ഫെബ്രുവരി 2016
✳ഒ.എൻ.വി എന്ന ചുരുക്കപേരിലും അറിയപ്പെടുന്നു.
✳ഒറ്റപ്ലാക്കൽ നീലകണ്ഠൻ വേലു കുറുപ്പ് എന്നാണ് പൂർണ്ണനാമം.
✳1982 മുതൽ 1987 വരെ കേന്ദ്ര സാഹിത്യ അക്കാദമി അംഗമായിരുന്നു.
✳കേരള കലാമണ്ഡലത്തിന്റെ ചെയർമാൻ സ്ഥാനവും ഒ.എൻ.വി വഹിച്ചിട്ടുണ്ട്.
✳ സാഹിത്യ രംഗത്തെ സംഭാവനകൾ പരിഗണിച്ച് 2007-ലെ ജ്ഞാനപീഠ പുരസ്കാരം ഇദ്ദേഹത്തിന് 2010-ൽ ലഭിച്ചു.
✳പത്മശ്രീ (1998), പത്മവിഭൂഷൺ(2011) ബഹുമതികൾ നൽകി കേന്ദ്രസർക്കാർ ആദരിച്ചിട്ടുണ്ട്.
✳നിരവധി സിനിമകൾക്കും നാടകങ്ങൾക്കും ടെലിവിഷൻ സീരിയലുകൾക്കും നൃത്തശിൽപങ്ങൾക്കും ഗാനങ്ങൾ രചിച്ചിട്ടുണ്ട്‌.
✳വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് 2016 ഫെബ്രുവരി 13-ന് തിരുവനന്തപുരത്തുവച്ച്‌ അന്തരിച്ചു.
✳മലയാളത്തിലെ ആധുനിക കവിതയ്ക്കു ഭാവുകത്വപരമായ പൂർണ്ണത നൽകുന്നതിലും കവിതയെ സാധാരണ ജനങ്ങളിലെത്തിക്കുന്നതിനും മുന്നിൽ നിന്നവരിൽ പ്രമുഖനായിരുന്നു ഒ.എൻ.വി.
✳സ്വയം ചൊല്ലി അവതരിപ്പിച്ച കവിതകൾ ആസ്വാദകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു.
✳ജ്ഞാനപീഠത്തിനും  (2007) പത്മശ്രീ, (1998) പത്മവിഭൂഷൺ (2011) ബഹുമതികൾക്കും പുറമേ ഒട്ടനേകം പുരസ്കാരങ്ങൾ ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്
✳മികച്ച ഗാന രചയിതാവിനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം
വർഷം: 1989
ചിത്രം : വൈശാലി
✳മികച്ച ഗാനരചയിതാവിനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരങ്ങൾ

2008 : ഗുൽമോഹർ
1990 : രാധാമാധവം
1989 : ഒരു സായാഹ്നത്തിന്റെ സ്വപ്നത്തിൽ, പുറപ്പാട്
1988 : വൈശാലി
1987 : മണിവത്തൂരിലെ ആയിരം ശിവരാത്രികൾ
1986 : നഖക്ഷതങ്ങൾ
1984 : അക്ഷരങ്ങൾ, ഇത്തിരിപ്പൂവേ ചുവന്നപൂവേ
1983 : ആദാമിന്റെ വാരിയെല്ല്
1980 : യാഗം, അമ്മയും മകളും
1979 : ഉൾക്കടൽ
1977 : മദനോത്സവം
1976 : ആലിംഗനം
1973 : സ്വപ്നാടനം
✳മികച്ച ഗാനരചയിതാവിനുള്ള ഫിലിംഫെയർ പുരസ്കാരം : 2009 ൽ പഴശ്ശിരാജ എന്നാ ചിത്രത്തിന് ലഭിച്ചു.
✳മികച്ച ഗാനരചയിതാവിനുള്ള ഏഷ്യാനെറ്റ് ചലച്ചിത്രപുരസ്കാരങ്ങൾ
➡2001 : മേഘമൽഹർ
➡2002 : എന്റെ ഹൃദയത്തിന്റെ ഉടമ
✅ഓർമ്മക്കുറിപ്പുകൾ (ആത്മകഥ) : പോക്കുവെയിൽ മണ്ണിലെഴുതിയത്
✳1957ൽ എറണാകുളം മഹാരാജാസ് കോളേജിൽ അദ്ധ്യാപകനായി.
✳1958 മുതൽ 25 വർഷം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലും കോഴിക്കോട്ആർട്സ് ആൻഡ് സയൻസ് കോളേജിലും തലശ്ശേരി ഗവ: ബ്രണ്ണൻ കോളേജിലും തിരുവനന്തപുരം ഗവ: വിമൻസ് കോളേജിലും മലയാ‍ള വിഭാഗം തലവനായി സേവനം അനുഷ്ഠിച്ചു.
✳1986 മേയ് 31-നു ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ചെങ്കിലും പിന്നീട് ഒരു വർഷക്കാലം കോഴിക്കോട് സർവ്വകലാശാലയിൽ വിസിറ്റിങ് പ്രൊഫസർ ആയിരുന്നു.
✳കുട്ടികളുടെ ദ്വൈവാരികയായ തത്തമ്മയുടെ മുഖ്യ പത്രാധിപരായിരുന്നു.
✳ഇന്ത്യൻ പ്രോഗ്രസ്സീവ് റൈറ്റേഴ്സ് ദേശീയ അധ്യക്ഷനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്