ജനുവരി 16, 2019

രാജ്യസഭാ അദ്ധ്യക്ഷനായ ആദ്യ മലയാളി ആരാണ്❓

രാജ്യസഭാ അദ്ധ്യക്ഷനായ ആദ്യ മലയാളി ആരാണ്❓

••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം : KR Narayanan

✅ഇന്ത്യാ ഗവൺമെന്റിൽ രാഷ്ട്രപതിക്കു ശേഷമുള്ള ഉയർന്ന പദവി (ഇന്ത്യയിലെ രണ്ടാമത്തെ ഉയർന്ന പദവി) യാണ് ഉപരാഷ്ട്രപതിയുടേത്
✅രാഷ്ട്രപതിയുടെ സ്ഥാനത്ത് ഏതെങ്കിലും സാഹചര്യത്തിൽ ഒഴിവുവരുന്ന പക്ഷം താല്കാലികമായി അദ്ദേഹത്തിന്റെ അധികാരങ്ങൾ വിനിയോഗിക്കാനുള്ള ഉത്തരവാദിത്തവും
ഇന്ത്യയുടെ പാർലമെന്റിന്റെ ഉപരിസഭയായ രാജ്യസഭയുടെ അദ്ധ്യക്ഷൻ എന്ന നിയമ നിർമ്മാണ അധികാരവും ഉപരാഷ്ട്രപതിയിൽ നിക്ഷിപ്തമായിരിക്കുന്നു.
✅രാജ്യസഭയുടെ അധ്യക്ഷനെ ചെയർമാൻ എന്ന് വിളിക്കുന്നു.
✅രാജ്യസഭാ നടപടികളുടെ പൂർണ നിയന്തണം ചെയർ‌‍മാനാണ്.
✅സഭാ നടപടികളിൽ ചെയർ‌മാന്റെ തീരുമാനം അന്തിമവും ചോദ്യം ചെയ്യപ്പെടാൻ ആവാത്തതുമാണ്
✅KR നാരായണനാണ് രാഷ്ട്രപതി, ഉപരാഷ്ട്രപതി എന്നിവ ആയ ആദ്യ മലയാളി
✅നയതന്ത്രജ്ഞൻ, രാഷ്ട്രീയ നേതാവ്‌ എന്നീ നിലകളിലും വ്യക്തി മുദ്ര പതിപ്പിച്ച കെ.ആർ. നാരായണൻ
1920 ഒക്ടോബർ 27 നാണ് ജനിച്ചത്
✅പിന്നോക്ക സമുദായത്തിൽ നിന്നും ഇന്ത്യയുടെ പ്രഥമ പൗരനായ ആദ്യത്തെ ആളായ കെ ആർ നാരായണൻ 25 ജൂലൈ 1997 മുതൽ 25 ജൂലൈ 2002 വരെ രാഷ്ട്രപതിയായും 21 ഓഗസ്റ്റ് 1992 മുതൽ 24 ജൂലൈ 1997 വരെ ഉപരാഷ്ട്രപതിയായും സേവനമനുഷ്ഠിച്ചു
✅ജപ്പാൻ, ഇംഗ്ലണ്ട്, തായ്‌ലാന്റ്, തുർക്കി എന്നീ രാജ്യങ്ങളിൽ ഇന്ത്യയുടെ നയതന്ത്ര പ്രതിനിധിയായി പ്രവർത്തിച്ചിട്ടുണ്ട്
✅ഇന്ത്യൻ ഭരണ ഘടനയുടെ 63 -ാം അനുച്ഛേദം ഇന്ത്യയ്ക്ക് ഒരു ഉപരാഷ്ട്രപതി ഉണ്ടായിരിക്കണം എന്ന് നിഷ്കർഷിക്കുന്നു
✅രാജ്യസഭാ അംഗം ആകുന്നതിനുള്ള യോഗ്യതയുള്ള മുപ്പത്തിയഞ്ച് വയസോ അധികമോ പ്രായമുള്ള ഇന്ത്യൻ പൗരന്മാർക്ക് ഉപരാഷ്ട്രപതിയാവാം


ജനുവരി 15, 2019

ഭാരതരത്നം ലഭിച്ച ഇന്ത്യൻ പൗരൻ അല്ലാത്ത ആദ്യ വ്യക്തി ആരാണ്❓

ഭാരതരത്നം ലഭിച്ച ഇന്ത്യൻ പൗരൻ അല്ലാത്ത ആദ്യ വ്യക്തി ആരാണ്❓

••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം : ഖാൻ അബ്ദുൽ ഗാഫർ ഖാൻ

✅അപരനാമങ്ങൾ : അതിർത്തിഗാന്ധി, ബാദ്ഷാ ഖാൻ
✅1890-ൽ ഇന്ത്യയുടെ വടക്കു പടിഞ്ഞാറൻ അതിർത്തി സംസ്ഥാനത്തിൽ അഷ്ടനഗർ എന്ന സ്ഥലത്ത് ഉസ്മാൻസായ് ഗ്രാമത്തിൽ ബഹ്റാം ഖാൻ എന്നയാളുടെ നാലാമത്തെ പുത്രനായി ജനിച്ചു.
✅മത പാഠശാലയിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം കരസ്ഥമാക്കിയ ഗാഫർ ഖാൻ പെഷവാറിലെ ഒരു മിഷൻ സ്കൂളിൽ ഉപരി വിദ്യാഭ്യാസം നടത്തി.
✅1987-ൽ ഇദ്ദേഹത്തിനു ഭാരതരത്നം പുരസ്കാരം ലഭിച്ചു. ഭാരതരത്നം ലഭിക്കുന്ന ആദ്യ വിദേശിയാണ് ഇദ്ദേഹം
❇1919-ൽ റൗലറ്റ് നിയമത്തിനെതിരെ നടന്ന പ്രക്ഷോഭ സമയത്ത് ഗാന്ധിജിയെ കണ്ടുമുട്ടി.
❇ബ്രിട്ടീഷ് അധികാരികൾ ഇന്ത്യയിൽ നടപ്പിലാക്കിയ നിയമങ്ങളിൽ ഏറ്റവുമധികം ബഹുജന പ്രതിഷേധം ക്ഷണിച്ചു വരുത്തിയ ഒന്നായിരുന്നു റൗലറ്റ് നിയമം (Rowlatt Act). ഒന്നാം ലോക മഹാ യുദ്ധത്തോട് അനുബന്ധിച്ചു ബ്രിട്ടീഷ് ഇന്ത്യയിൽ നടപ്പിലാക്കിയ അടിയന്തരാവസ്ഥാ മുൻകരുതലുകൾ അനന്തമായി ദീർഘിപ്പിക്കുന്നതായിരുന്നു ഈ നിയമം.
✅ഭീകരവാദിയായി സംശയിക്കപ്പെടുന്ന ഏതൊരാളെയും വിചാരണ കൂടാതെ രണ്ടു വർഷം വരെ തടവിലിടാൻ ഈ നിയമം സർക്കാരിന് അധികാരം നൽകി.
✅ഗാന്ധി-ഖാൻ സൗഹൃദം നീണ്ട നാളുകൾ തുടർന്നു. അതിനു ശേഷം അദ്ദേഹം ഖിലാഫത്ത് പ്രസ്ഥാനത്തിൽ അംഗമാവുകയും മഹാത്മാ ഗാന്ധി ഖിലാഫത്ത് പ്രസ്ഥാനവുമായി അടുത്തു പ്രവർത്തിക്കുകയുണ്ടായി
❇കല, സാഹിത്യം, ശാസ്ത്രം, പൊതുജന സേവനം, കായികം എന്നീ തുറകളിലെ സ്തുത്യർഹമായ സേവനം നിർവ്വഹിച്ചവർക്കായി നൽകുന്ന ഭാരതത്തിലെ ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതിയാണ് ഭാരതരത്നം.
❇എസ്. രാധാകൃഷ്ണൻ, സി. വി. രാമൻ, സി. രാജഗോപാലാചാരി എന്നിവർക്കാണ്‌ ആദ്യമായി ഭാരതരത്നം നൽകപ്പെട്ടത്
❇മുൻ പ്രധാനമന്ത്രി എ.ബി. വാജ്‌പേയിക്കും കോൺഗ്രസിന്റെ മുൻ പ്രസിഡന്റും സ്വാതന്ത്ര സമര സേനാനിയുമായിരുന്ന മദൻമോഹൻ മാളവ്യക്കും ആണ് അവസാനമായി ഈ പുരസ്കാരം ലഭിച്ചത്
❇അരയാലിലയുടെ രൂപത്തിൽ വെങ്കലത്തിൽ തീർത്ത മെഡലിന്റെ മുഖവശത്ത് സൂര്യ രൂപവും അതിനു താഴെ ദേവനാഗരി ലിപിയിൽ ഭാരതരത്ന എന്ന എഴുത്തും ഉണ്ട്. മറുവശത്ത് ദേശീയചിഹ്നം ആലേഖനം ചെയ്തിരിക്കുന്നു.

ജനുവരി 14, 2019

സംസ്കൃതം ഔദ്യോഗിക ഭാഷയായിട്ടുള്ള ഇന്ത്യൻ സംസ്ഥാനം ഏതാണ്❓

സംസ്കൃതം ഔദ്യോഗിക ഭാഷയായിട്ടുള്ള ഇന്ത്യൻ സംസ്ഥാനം ഏതാണ്❓

••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം: ഉത്തരാഖണ്ഡ്

❇ഇന്ത്യയുടെ ഇരുപത്തി ഏഴാം സംസ്ഥാനമായി നവംബർ 9, 2000നു  ഉത്തർ പ്രദേശിലെ പതിമൂന്ന് ഉത്തര പശ്ചിമ ജില്ലകളെ ഉൾപ്പെടുത്തി രൂപികരിക്കപെട്ട സംസ്ഥാനമാണ് ഉത്തരാഞ്ചൽ
❇ 2006 ൽ ഇത് ഉത്തർഖണ്ഡ് എന്ന് പുനർ നാമകരണം ചെയ്യപ്പെട്ടു
❇പുരാതന കാലത്തു തന്നെ പ്രശസ്തമായ ഹൈന്ദവമായ ആരാധനാ പ്രദേശങ്ങളായിരുന്ന ഹരിദ്വാറും ഋഷികേശും  ബദരീനാഥ്, കേഥാർനാഥ് തുടങ്ങിയ ക്ഷേത്രങ്ങളും ദേവഭൂമി എന്നു വിളിക്കപ്പെടുന്ന ഉത്തർഖണ്ഡിലാണ്
❇ഇന്ത്യയിലെ അതി പുരാതനമായ ഭാഷകളിൽ ഒന്നാണ് ദേവഭാഷ എന്നറിയപ്പെടുന്ന സംസ്കൃതം
❇ഭാരതി, അമൃതഭാരതി, അമരഭാരതി, സുരഭാരതി, അമരവാണി, സുരവാണി, ഗീർവാണവാണി, ഗീർവാണി, ഗൈർവ്വാണി, ദേവവാണി തുടങ്ങിയ പേരുകളിലും സംസ്കൃത ഭാഷ അറിയപ്പെടുന്നു.
❇ഋഗ്വേദം ആണ് സംസ്കൃതത്തിലെ ആദ്യത്തെ കൃതിയായി കണക്കാക്കപ്പെടുന്നത്
❇ഇന്ത്യയിലെ സംസ്കൃത ഗ്രാമം : മാട്ടൂർ , കർണ്ണാടക
❇ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനങ്ങൾ സംസാരിക്കുന്ന ഭാഷ : ഹിന്ദി
❇ഏറ്റവും കൂടുതൽ ജനങ്ങൾ സംസാരിക്കുന്ന രണ്ടാമത്തെ ഭാഷ : ബംഗാളി
❇ഏറ്റവും കൂടുതൽ ജനങ്ങൾ സംസാരിക്കുന്ന ദ്രാവിഡ ഭാഷ: തെലുങ്ക്
❇ഏറ്റവും കൂടുതൽ ജനങ്ങൾ സംസാരിക്കുന്ന ദക്ഷിണേന്ത്യൻ ഭാഷ: തെലുങ്ക്

ജനുവരി 13, 2019

ഇന്ത്യയുടെ ദേശീയ വൃക്ഷം ഏത്❓

ഇന്ത്യയുടെ ദേശീയ വൃക്ഷം ഏത്❓

••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം : ആൽമരം

✅അതിശൈത്യവും അത്യുഷ്ണവും ഇല്ലാത്ത പ്രദേശങ്ങളിലെല്ലാം വളരുന്ന പലതരം ചെടികളാണ് ആലുകൾ.
✅വള്ളികൾ മുതൽ വന്മരങ്ങൾ വരെ ഇതിൽ ഉണ്ട്. Ficus, Fig എന്നെല്ലാം അറിയപ്പെടുന്നു.
✅പന മുതലായ വൃക്ഷങ്ങളുടെ മുകളിലും കെട്ടിടങ്ങളുടെ ഭിത്തികളിലും ഇവയുടെ തൈകൾ വളരുന്നത് അസാധാരണമല്ല.
 ✅കാലക്രമത്തിൽ അവയുടെ വേരുകൾ മണ്ണിൽ എത്തുകയും അവ സാധാരണ ജീവിതക്രമം ആരംഭിക്കുകയും ചെയ്യുന്നു.
✅പൊതുവെ കറയുള്ള വൃക്ഷമാണ് ആൽ.
✅ലോകത്ത് അറുനൂളോളം ഇനം ആലുകളുണ്ട്.
✅കേരളത്തിൽ മാത്രം 45 തരം ആലുകൾ കാണപ്പെടുന്നു. അവയിൽ പ്രധാനപ്പെട്ടവയാണ് അരയാൽ, പേരാൽ, കല്ലാൽ, കാരാൽ, ഇത്തിയാൽ, ചിറ്റാൽ തുടങ്ങിയവ.
✅ആൽമരത്തിന് ഇംഗ്ലീഷിൽ ബനിയൻ ട്രീ(Banyan Tree) എന്നാണ് പേര്.
✅ ആദ്യ കാല ഇംഗ്ലീഷുകാർ ഇന്ത്യയിലെത്തിയപ്പോൾ വടക്കൻ ഇന്ത്യയിലെ ആൽ മരച്ചുവടുകളിൽ സ്ഥിരമായി കച്ചവടക്കാരായി കാണാറുള്ള ബനിയകൾ എന്ന കൂട്ടരുടെ പേരിനോട് ചേർത്താണ് ബനിയൻ എന്ന പേരുണ്ടായത്.
✅ധാരാളം തണൽ നൽകുന്നതും ദീർഘായുസ്സുള്ളതുമായതിനാൽ പുരാതനകാലം മുതലേ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ അരയാലുകൾ തണൽമരങ്ങളായി ഉപയോഗിച്ചുപോന്നിരുന്നു.
✅അതേ കാരണങ്ങൾ കൊണ്ടു തന്നെ ദൈവാരാധനക്കും നാട്ടുകാർക്ക് യോഗങ്ങൾ കൂടാനും ഇവയുടെ തണൽ ഉപയോഗപ്പെടുത്തിപ്പോന്നു.
✅അങ്ങനെ ആലുകൾക്ക് പലപ്പോഴും ദൈവിക പരിവേഷം കിട്ടുകയുണ്ടായി. ആലുകളെ വലം വച്ച് തൊഴുന്നത് പോയകാലത്തെ ആളുകളുടെ പതിവായിരുന്നു.
✅ശ്രീ ബുദ്ധന്ന് ബോധോദയം കിട്ടിയത് ബോധ്ഗയയിലെ ഒരു ആൽമരത്തിന്റെ ചുവട്ടിൽ ധ്യാന നിരതനായിരിക്കവേ ആയിരുന്നു. അതുകൊണ്ട് ആ ആൽമരം ബുദ്ധ മതക്കാർ പവിത്രമായി കരുതിപ്പോന്നിരുന്നു.
❇ ഓരോ ആൽ മരത്തിന്റെ ചോട്ടിലും ഒരു ഗണപതി ഭഗവൻ ഉണ്ട് എന്ന് പുരാതന കാലം മുതൽ വിശ്വസിക്കുന്നു
✅ഇന്ത്യൻ ഉപ ഭൂഖണ്ഡത്തിലെമ്പാടും കാണുന്ന വലിപ്പമേറിയ ഒരു ഇലകൊഴിയും വൃക്ഷമാണ് അരയാൽ (Ficus Religiosa, Linn).
✅ബോധി വൃക്ഷം എന്നും പീപ്പലം എന്നും കൂടി ഇതിന്ന് പേരുകളുണ്ട്.
✅ഹിന്ദു, ബുദ്ധ മതക്കാർ പവിത്രമായി കരുതുന്ന വൃക്ഷമാണിത്.
✅ഈ മതങ്ങളുടെ ആവിർഭാവത്തിനു മുന്നേ തന്നെ മരങ്ങളെ ആരാധിച്ചിരുന്നു എന്നതിന് ഹാരപ്പയിൽ നിന്നും മറ്റും തെളിവ് ലഭിച്ചിട്ടുണ്ട്.

ജനുവരി 12, 2019

നൃത്തരൂപങ്ങൾ സംസ്ഥാനങ്ങൾ

കോലാട്ടം.            : തമിഴ്‌നാട്
ഭരതനാട്യം : തമിഴ്‌നാട്
തെരുകൂത്ത് : തമിഴ്‌നാട്
മോഹിനിയാട്ടം : കേരളം
കഥകളി : കേരളം
ഓട്ടൻതുള്ളൽ : കേരളം
കുച്ചിപ്പുടി : ആന്ധ്രാപ്രദേശ്
കൊട്ടം : ആന്ധ്രാപ്രദേശ്
യക്ഷഗാനം : കർണാടകം, കേരളം
ഭാംഗ്ര : പഞ്ചാബ്
ഗിഡ : പഞ്ചാബ്
തിപ്നി : ഗുജറാത്ത്
ഗർബ : ഗുജറാത്ത്
ഭാവൈ : ഗുജറാത്ത്
ദണ്ഡിയറാസ് : ഗുജറാത്ത്
രാസലീല : ഗുജറാത്ത്
മണിപ്പൂരി : മണിപ്പൂർ
മഹാരസ്സ : മണിപ്പൂർ
ലായിഹരേബ : മണിപ്പൂർ
ഛൗ : ഒഡീഷ
ബഹാകവാഡ : ഒഡീഷ
ഒഡീസി : ഒഡീഷ
ദന്താനതെ : ഒഡീഷ
ബിഹു : ആസാം
അനകിയനാട് : ആസാം
ബജാവാലി : ആസാം
ഛാക്രി : ജമ്മുകശ്മീര്‍
ഹികാത്ത് : ജമ്മുകശ്മീര്‍
ചമർഗിനാഡ് : രാജസ്ഥാന്‍
ഖയാൽ : രാജസ്ഥാന്‍
കായംഗബജവംഗ : രാജസ്ഥാന്‍
ഗാംഗോർ : രാജസ്ഥാന്‍
ജുഗൽലീല : രാജസ്ഥാന്‍
ഛപ്പേലി : ഉത്തർപ്രദേശ്
നൗട്ടാങ്കി, കജ്രി : ഉത്തർപ്രദേശ്
ദാഹികാല : മഹാരാഷ്ട്ര
ലെസിം : മഹാരാഷ്ട്ര
തമാശ : മഹാരാഷ്ട്ര
കുമയോൺ : ഉത്തരാഞ്ചൽ
ലുഡ്ഢി : ഹിമാചൽപ്രദേശ്
കായംഗ : ഹിമാചൽപ്രദേശ്
വെയ്കിങ് : അരുണാചല്‍ പ്രദേശ്
ലോത്ത : മധ്യപ്രദേശ്
മാഛ : മധ്യപ്രദേശ്
പാണ്ട്വാനി : മധ്യപ്രദേശ്
കാഥി : പശ്ചിമ ബംഗാള്‍
ജാത്ര : പശ്ചിമ ബംഗാള്‍
സ്വാങ് : ഹരിയാന

ജനുവരി 10, 2019

മാഗ്സസെ അവാർഡ് ലഭിച്ച ആദ്യ ഇന്ത്യക്കാരൻ ആരാണ്❓

മാഗ്സസെ അവാർഡ് ലഭിച്ച ആദ്യ ഇന്ത്യക്കാരൻ ആരാണ്❓

••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം : വിനോബാ ഭാവേ

❇1895 സെപ്റ്റംബർ 11-ന് ജനിച്ച വിനോബാ ഭാവേ തികഞ്ഞ ഗാന്ധിയനും ഭൂദാന പ്രസ്ഥാനത്തിന്റെ സ്ഥാപകനും ആയിരുന്നു
❇സമ്പന്നരിൽ നിന്ന് ഭൂമി ദാനമായി സ്വീകരിച്ച് ഭൂരഹിതർക്ക് സൗജന്യമായി വിതരണം ചെയ്യുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഒരു പ്രസ്ഥാനമാണ് ഭൂദാന പ്രസ്ഥാനം
❇മഹാത്മാ ഗാന്ധിയുടെ ശിഷ്യനായിരുന്ന ആചാര്യ വിനോബാ ഭാവേയുടെ നേതൃത്വത്തിൽ 1951 ഏപ്രിൽ 18-ന് തെലങ്കാനയിലെ പോച്ചംപള്ളി എന്ന ഗ്രാമത്തിലാണ് ഈ പ്രസ്ഥാനം ആരംഭിച്ചത്
❇പോച്ചംപള്ളിയിലെ പട്ടിണി പാവങ്ങളായ ദലിതർക്ക് 80 ഏക്കർ ഭൂമി ദാനം ചെയ്യുമോയെന്ന് വിനോബാ ഭാവേ ചോദിച്ചപ്പോൾ രാമചന്ദ്ര റെഡ്ഡി എന്ന സമ്പന്നൻ മുന്നോട്ടു വരികയും 100 ഏക്കർ ഭൂമി ദാനമായി നൽകുകയും ചെയ്തതോടെയാണ് ഭൂദാന പ്രസ്ഥാനത്തിനു തുടക്കം കുറിക്കുന്നത്
❇ഏഷ്യയിലെ നോബൽ എന്നറിയപ്പെടുന്ന മാഗ്സസെ അവാർഡ് പൊതുസേവനം, സാമുദായിക നേതൃത്വം, പത്ര പ്രവർത്തനം, സർക്കാർ സേവനം, സമാധാനം എന്നിവയ്ക്ക് നൽകുന്ന പുരസ്കാരമാണ്
❇ഫിലിപ്പീൻസ് പ്രസിഡണ്ട് രമൺ മാഗ്‌സസെയുടെ ഓർമ്മയ്ക്കായി ഫിലിപ്പീൻസ് സർക്കാർ നൽകുന്നതാണ് ഈ സമ്മാനം

❇പുരസ്കാരങ്ങൾ നേടിയ പ്രശസ്ത ഇന്ത്യാക്കാർ
▪ആചാര്യ വിനോബാ ഭാവേ
▪ജയപ്രകാശ് നാരായൺ
▪മദർ തെരേസ
▪ബാബാ ആംതെ
▪അരുൺ ഷൂറി
▪ടി.എൻ. ശേഷൻ
▪കിരൺ ബേദി
▪മഹാശ്വേതാ ദേവി
▪വർഗ്ഗീസ് കുര്യൻ
▪കുഴന്തൈ ഫ്രാൻസിസ്
▪ഡോ.വി ശാന്ത
▪അരവിന്ദ് കെജ്രിവാൾ
▪ടി.എം. കൃഷ്ണ

ജനുവരി 09, 2019

ദില്ലി സുൽത്താനത്തിലെ ആദ്യ രാജ വംശം ഏതാണ്❓

ദില്ലി സുൽത്താനത്തിലെ ആദ്യ രാജ വംശം ഏതാണ്❓

••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം : മംലൂക്ക് രാജവംശം | ഗുലാം രാജവംശം | അടിമ വംശം

❇ 1206 മുതൽ 1526 വരെ ദില്ലി ആസ്ഥാനമാക്കി ഭരിച്ചിരുന്ന അഞ്ചു ഇസ്ലാമിക രാജ വംശങ്ങളെയാണ്‌ ദില്ലി സുൽത്താനത്ത് അഥവാ ഹിന്ദ് സുൽ‍ത്താനത്ത് എന്ന് അറിയപ്പെടുന്നത്.
❇ മാംലൂക് രാജവംശം (1206 മുതൽ 1290 വരെ), ഖിൽജി രാജവംശം (1290 മുതൽ 1320 വരെ), തുഗ്ലക് രാജവംശം (1320 മുതൽ 1413 വരെ), സയ്യിദ് രാജവംശം (1414 മുതൽ 1451 വരെ), ലോധി രാജവംശം (1451 മുതൽ 1526 വരെ) എന്നിവയാണ്‌ ഈ അഞ്ചു രാജവംശങ്ങൾ.
❇ 1526-ൽ ഉയർന്നു വന്ന മുഗൾ സാമ്രാജ്യത്തിൽ ലയിച്ചായിരുന്നു ഹിന്ദ് സുൽത്താനത്തിന്റെ അന്ത്യം.
❇ പന്ത്രണ്ടാം നൂറ്റാണ്ടിന്റെ അവസാന പാദത്തിൽ സിന്ധൂ ഗംഗാ തടങ്ങളിലേക്ക് യുദ്ധം നയിച്ചു ഘാസ്നി, മുൾത്താൻ, സിന്ധ്, ലാഹോർ, ദില്ലി എന്നിങ്ങനെ ഓരോ പട്ടണങ്ങൾ കീഴടക്കിയ മുഹമ്മദ് ഘോറിയുടെ മരണത്തിനു ശേഷം അദ്ദേഹത്തിന്റെ ഒരു സൈന്യാധിപനായിരുന്ന ഖുത്ബ് ഉദ് ദീൻ ഐബക് ദില്ലിയിലെ സുൽത്താൻ എന്ന് സ്വയം പ്രഖ്യാപിക്കുകയും ദില്ലി സുൽത്താനേറ്റിലെ ആദ്യ രാജവംശമായ മാംലൂക് രാജവംശം ( അടിമ രാജവംശം ) സ്ഥാപിക്കുകയും ചെയ്തു.
❇ 1206 മുതൽ 1290 വരെ ഡൽഹി ആസ്ഥാനമാക്കി ഉത്തരേന്ത്യ ഭരിച്ച ആദ്യത്തെ മുസ്ളിം രാജവംശമാണ് അടിമ വംശം
❇ മുഹമ്മദ് ഘോറിയുടെ സൈന്യാധിപനും ഒരു തുർക്കി അടിമയുമായിരുന്ന കുത്തബ്ബുദ്ദീൻ ഐബക്ക് ആണ് അടിമ വംശ സാമ്രാജ്യത്തിന്റെ സ്ഥാപകൻ
❇ സ്വതന്ത്രരായ മാതാ പിതാക്കൾക്ക് ജനിച്ച അടിമ എന്നാണ്‌ മാംലൂക് എന്നതിനർത്ഥം
❇ 1206-ൽ, അനന്തര അവകാശികളില്ലാതെ മുഹമ്മദ് ഘോറി മരിച്ചതിനു ശേഷം, കുത്തബ്ബുദ്ദിൻ തന്റെ എതിരാളികളോട് യുദ്ധം ചെയ്ത് മുഹമ്മദ് ഘോറിയുടെ ഇന്ത്യൻ സാമ്രാജ്യത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു
❇ കുത്തബ്ബുദ്ദിന്റെ തലസ്ഥാനം ആദ്യം ലാഹോർ ആയിരുന്നു, പിന്നീട്  ദില്ലിയിലേക്ക് മാറ്റി
❇ 1210-ൽ ഒരു അപകടത്തിൽ കുത്തബ്ബുദ്ദിൻ മരിച്ചു. പിന്തുടർച്ചയ്ക്കു വേണ്ടിയുള്ള പോരാട്ടത്തിനു ശേഷം മറ്റൊരു തുർക്കി അടിമയായ ഇൽത്തുമിഷ് സുൽത്താനായി
❇ ഇൽത്തുമിഷിന്റെ പുത്രിയായിരുന്ന സുൽത്താന റസിയയാണ് ദില്ലി ഭരിച്ചിരുന്ന ഏക മുസ്ലിം വനിതാ ഭരണാധികാരി
❇ മംഗോളിയരുമായി നിരന്തര സംഘർഷത്തിലായിരുന്നെങ്കിലും പതിമൂന്നാം നൂറ്റാണ്ടിന്റെ ആദ്യത്തോടെ ഖൈബർ ചുരം മുതൽ ബംഗാൾ വരെയുള്ള ഉത്തരേന്ത്യ സുൽത്താനത്തിന്റെ അധീനതയിലായി.