ജനുവരി 08, 2019

ക്രിക്കറ്റ് പിച്ചിന്റെ നീളം എത്ര വാരയാണ്❓

ക്രിക്കറ്റ് പിച്ചിന്റെ നീളം എത്ര വാരയാണ്❓

••••••┈┈┈┈•✿❁✿•┈┈┈┈••••••
ഉത്തരം : 22 വാര

❇20.117 metres | 66 feet| 22 yards

❇ദീർഘ ചതുര ആകൃതിയിൽ 22 വാര (20.12 മീറ്റർ) നീളവും, 10 അടി (3.05 മീറ്റർ) വീതിയുമുള്ള ക്രിക്കറ്റ് ഗ്രൗണ്ടിന്റെ മധ്യത്തിലായി വരുന്ന ഒരു ഭാഗമാണ് പിച്ച്.
❇ഗ്രൗണ്ട് അതോറിറ്റികൾക്ക് തന്നെ അതാത് ഗ്രൗണ്ടിലെ പിച്ച് തിരഞ്ഞെടുക്കാനും നിർമ്മിക്കാനും ഒരുക്കാനും അനുവാദമുണ്ടെങ്കിലും മത്സരം തുടങ്ങിക്കഴിഞ്ഞ ശേഷം പിച്ചിൽ എന്ത് ചെയ്യണം എന്ന് തീരുമാനിക്കാനുള്ള അവകാശം അമ്പയർക്ക് മാത്രമാണ്.
❇പിച്ച് കളിക്കുവേണ്ടി അനുയോജ്യമാണോ എന്ന് പരിശോധിക്കുന്നതും അമ്പയർമാരാണ്.
❇പിച്ച് കളിക്കുവേണ്ടി യോഗ്യമല്ലെങ്കിൽ ഇരു ക്യാപ്റ്റന്മാരുടെയും അനുവാദത്തോടെ പിച്ച് മാറ്റാനും അമ്പയർക്ക് കഴിയും.
✅പിച്ച് ഇതര ഭാഗങ്ങളിൽ നിന്നു വ്യത്യസ്തമായി കളിമണ്ണിൽ തീർത്തതായിരിക്കും.
❇പിച്ചിന്റെ രണ്ടറ്റത്തും മുമ്മൂന്നു വീതം തടിക്കാലുകൾ സ്ഥാപിച്ചിരിക്കും. ഇവയെ സ്റ്റമ്പുകൾ എന്നു വിളിക്കുന്നു. മുന്നു സ്റ്റമ്പുകളും വിരലിന്റെ വലിപ്പമുള്ള ബെയിൽ‌സ് എന്ന ചെറു തടി കഷണം വഴി ബന്ധിതമായിരിക്കും. സ്റ്റമ്പുകളും ബെയിത്സും മൊത്തത്തിൽ വിക്കറ്റ് എന്നു വിളിക്കപ്പെടുന്നു.
❇ഇരു വിക്കറ്റുകളോടും ചേർന്ന് ഓരോ ചെറു ചതുരം വരച്ചിരിക്കും. ഇതിനെ ക്രീസ് എന്നു പറയുന്നു. പിച്ചിൽ ബാറ്റ്സ്മാന്റെയും ബോളറുടെയും സ്ഥാനം നിയന്ത്രിക്കുന്നത് ക്രീസാണ്.


ജനുവരി 07, 2019

മഹാനായ അലക്സാണ്ടര്‍ (Alexander the great) ഏതു രാജ്യത്തിലെ രാജാവായിരുന്നു❓

മഹാനായ അലക്സാണ്ടര്‍ (Alexander the great) ഏതു രാജ്യത്തിലെ രാജാവായിരുന്നു❓

••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം : മാസിഡോണിയ

✅മഹാനായ അലക്സാണ്ടർ മാസിഡോണിയയിലെ ഒരു ഗ്രീക്ക് രാജാവായിരുന്നു.
✅ ജനനം : 20/21 ജുലൈ 356.BC
മരണം : 10/11 ജൂൺ 323 BC
✳അലക്സാണ്ടർ മൂന്നാമൻ,
മാസിഡോണിയക്കാരനായ അലക്സാണ്ടർ എന്നീ പേരുകളിലും അറിയപ്പെടുന്നു.
✅ലോക ചരിത്രത്തിലെ ഏറ്റവും പ്രഗൽഭരായ സൈന്യാധിപരിൽ ഒരാളാണ് അലക്സാണ്ടർ.
 ✅യുദ്ധത്തിൽ ഇദ്ദേഹം ഒരിക്കലും പരാജയപ്പെട്ടിട്ടില്ല.
✅മരിക്കുന്നതിന് മുമ്പേ അലക്സാണ്ടർ പുരാതന ഗ്രീക്കുകാർക്ക് പരിചിതമായ പ്രദേശങ്ങൾ ഒട്ടുമിക്കവയും തന്നെ കീഴടക്കിയിരുന്നു.
✅BC 334-ൽ ആർക്കീമെനിഡ്‌ സാമ്രാജ്യം കീഴടക്കിയ അദ്ദേഹം സൈന്യത്തെ ഏഷ്യാ മൈനറിലേക്ക്‌ നയിച്ചു.
✅അവിടെ നിന്ന്‌ പത്തു വർഷത്തിനുള്ളിൽ തുടർച്ചയായ കീഴടക്കലുകളുടെ ഒരു പരമ്പര തന്നെയായിരുന്നു. പത്ത്‌ വർഷം കൊണ്ട്‌ തന്നെ പേർഷ്യയുടെ ആധിപത്യം അവസാനിപ്പിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു.
 ✅ഇസ്സസും ഗ്വാങ്ങമെല യുദ്ധങ്ങൾ എന്നിവ അതിൽ പ്രധാനമാണ്‌.
✅ദാരിയസ്സ്‌ മൂന്നാമനെ കീഴടക്കി കൊണ്ട്‌ ആദ്യ പേർഷ്യൻ സമ്രാജ്യം. അതേ സമയം തന്നെ അഡ്രിയാറ്റിക്ക്‌ കടൽ മുതൽ സിന്ധു നദിവരെ തന്റെ സാമ്രാജ്യം വികസിപ്പിച്ചു.
✅ബി.സി.326ൽ അദ്ദേഹം ഇന്ത്യകീഴടക്കി,എന്നാൽ അദ്ദേഹത്തിന്റെ സൈന്യത്തിന്റെ അഭിപ്രായം കണക്കിലെടുത്ത്‌ അദ്ദേഹം ഗ്രീസിലേക്ക്‌ തിരിച്ച്‌ പോയി.
✅ബി.സി 323-ൽ ബാബിലോണിയയിൽ വച്ച്‌ അദ്ദേഹം അന്തരിച്ചു.
 ✅അദ്ദേഹത്തിന്റെ മരണത്തിനു ശേഷം തുടർച്ചയായ ആഭ്യന്തര യുദ്ധങ്ങൾ തന്നെ അധികാരത്തിനായി നടക്കുകയുണ്ടായി. അതിനു ശേഷം അലക്സാൻഡറിന്റെ ബന്ധുവും ജനറലുമായിരുന്ന ഡിയഡോച്ചി(Diadochi)യാണ്‌ ഭരണം നയിച്ചത്.
✅അലക്സാൻഡറിന്റെ പടയോട്ടത്തിന്റെ ഫലമായി സാംസ്ക്കാരിക സങ്കലനങ്ങൾ ഉണ്ടായി .
✳ഗ്രീക്കോ-ബുദ്ധിസം അവയിൽ ഒരു ഉദാഹരണമാണ്‌.
✅ഇരുപതോളം നഗരങ്ങൾക്ക്‌ അദ്ദേഹത്തിന്റെ പേര്‌ ഉപയോഗിക്കാൻ തുടങ്ങി.
✅ഈജിപ്റ്റിലെ അലക്സാൻഡ്രിയയാണ്‌ അതിൽ പ്രസിദ്ധമായത്.
✅അലക്സാൻഡറിന്റെ വരവോട്‌ കൂടി ഗ്രീക്ക്‌ കോളനി വല്ക്കരണവും ഗ്രീക്ക്‌ സംസ്ക്കാരത്തിന്റെ വ്യാപനത്തിനും ഹെല്ലനിസ്റ്റിക്ക്‌ സംസ്ക്കാരത്തിന്റെ ഉദയത്തിനും കാരണമായി.
✅15ആം നൂറ്റാണ്ടിൽ നിലനിന്നിരുന്ന ബൈസാന്റേയിൻ (Byzantine) സാമ്രാജ്യവും1920 വരെ മദ്ധേഷ്യയിലും അനാറ്റോളിയയുടെ കിഴക്കും ഗ്രീക്ക്‌ സംസാരിക്കുന്നവരുടെ എണ്ണം കൂടുതലായിരുന്നത്‌ അലക്സാണ്ടറിന്റെ കാലത്തെ ഗ്രീക്ക്‌ സ്വാധീനം വ്യക്തമാക്കുന്നു.
✅മറ്റ്‌ സൈന്യത്തിന്റെ എണ്ണവും സ്വന്തം സൈന്യത്തിന്റെ എണ്ണവും തമ്മിൽ താരതമ്യം ചെയ്യുന്ന രീതി ഉൾപ്പെടെ പലതും ഇന്നും മിലിട്ടറി അക്കാഡമികൾ അദ്ദേഹത്തിന്റെ തന്ത്രങ്ങൾ ഉപയോഗിച്ച്‌ വരുന്നു.
✅ഗുരുവായ അരിസ്റ്റോട്ടിലിനോടോപ്പം ലോകത്തെ എക്കാലത്തും സ്വാധീനിച്ച വ്യക്തികളിൽ ഒരാളാണ്‌ അലക്‌സാണ്ടർ
✳ഫിലിപ്പ്‌ രണ്ടാമനിൽ നിന്ന്‌ ഇരുപതാം വയസിൽ കിരീടം ഏറ്റെടുത്തു.
✳ഏഷ്യയും വടക്ക് കിഴക്ക്‌ ആഫ്രിക്കയും വരെ നീണ്ട്‌ കിടക്കുന്ന സാമ്രാജത്തിന്റെ അധിപനായി.
✳ഗ്രീസ്‌ മുതൽ ഈജിപ്റ്റ്‌ വരെയും പിന്നെ വടക്ക്‌ പടിഞ്ഞാറ്‌ ഇന്ത്യ വരെയും അലക്സാണ്ടർ തന്റെ മുപ്പത്‌ വയസിനിടയിൽ പിടിച്ചടക്കി.
✅ചരിത്രത്തിലെ ഏറ്റവും കൂടുതൽ വിജയം നേടിയ സൈനിക നേതാവായി അദ്ദേഹത്തെ കരുതുന്നു

ജനുവരി 06, 2019

ശൂന്യാകാശത്ത് ആദ്യമായി നടന്ന മനുഷ്യൻ ആരാണ്❓

ശൂന്യാകാശത്ത് ആദ്യമായി നടന്ന മനുഷ്യൻ ആരാണ്❓

••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം : അലക്സി ലിയനോവ് (Alexey Arkhipovich Leonov)

✳ ഒരു സോവിയറ്റ് ബഹിരാകാശ സഞ്ചാരിയായ അലക്സി ലിയനോവിന്റെ പേരിലാണ് ആദ്യമായി ബഹിരാകാശത്ത് നടന്ന വ്യക്തി എന്ന റെക്കോർഡ്.
വോസ്കോഡ് 2 ബഹിരാകാശ വാഹനത്തിലെ ആദ്യ യാത്രയിലായിരുന്നു ഇത്.
✳ അമേരിക്കൻ സോവിയറ്റ് സംയുക്ത ബഹിരാകാശ പദ്ധതിയായ അപ്പോളോ 18 - സോയൂസ് 19 വാഹനങ്ങൾ ബഹിരാകാശത്ത് വെച്ചു സംയോജിപ്പിച്ച സംഭവത്തിൽ സോയൂസ് 19ലെ യാത്രികരിൽ ഒരാളായി അലക്സി ലിയനോവ് പങ്കാളിയായിരുന്നു
✳ ജനനം : 30 മേയ് 1934
✳ Fighter pilot ആയിരുന്ന അദ്ദേഹം Major General, Soviet Air Force ആയി വിരമിച്ചു.
✳ ബഹിരാകാശത്ത് ചെലവഴിച്ച സമയം  : 7 ദിവസം 00h 32 മിനുട്ട്
✳ മൊത്തം EVA (എക്സ്ട്രാ വെഹികുലാർ ആക്ടിവിറ്റി) : 12 minutes, 9 seconds
❇ 1934 മാർച്ച് 9ന് ജനിച്ച സോവിയറ്റ് ബഹിരാകാശ സഞ്ചാരിയായ യൂറി അലക്സെയ്‌വിച് ഗഗാറിൻ എന്ന യൂറി ഗഗാറിൻ 1961 ഏപ്രിൽ 12ന് ഇദ്ദേഹം ബഹിരാകാശത്ത് എത്തിയ ആദ്യ മനുഷ്യനായി
❇ വോസ്റ്റോക് 3 കെഎ-2 എന്ന ബഹിരാകാശ വാഹനത്തിൽ ചെയ്ത ആ യാത്രയിൽ ഭൂമിയെ ഭ്രമണം ചെയ്ത ആദ്യ മനുഷ്യൻ എന്ന ബഹുമതിയും അദ്ദേഹത്തിന് ലഭിച്ചു
❇ 1968 മാർച്ച് 27ന് ഒരു പരിശീലന പറക്കലിനിടെ മോസ്കോയ്ക്ക് അടുത്തു വച്ച് മിഗ് ‌15 വിമാനം തകർന്നുണ്ടായ അപകടത്തേ തുടർന്ന് അദ്ദേഹം അന്തരിച്ചു

ജനുവരി 03, 2019

ലോകത്തിൽ ഏറ്റവുമധികം വിറ്റഴിച്ച കളിപ്പാട്ടം ഏതാണ്❓

ലോകത്തിൽ ഏറ്റവുമധികം വിറ്റഴിച്ച കളിപ്പാട്ടം ഏതാണ്❓

••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം : റൂബിക്സ് ക്യൂബ്

✅ഒരു ത്രിമാന മെക്കാനിക്കൽ പസ്സിൽ ആണ് റൂബിക്സ് ക്യൂബ്.
✅1974ൽ ഹംഗേറിയൻ അദ്ധ്യാപകനായ എർനോ റൂബിക് ആണ് ഇത് കണ്ടുപിടിച്ചത്.
✅മാജിക് ക്യൂബ് എന്നും ഇത് അറിയപ്പെടുന്നു.
✅ഇന്ന് ലോകത്തിലേറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന പസ്സിൽ ഗെയിമും കളിപ്പാട്ടവുമാണ് റൂബിക്സ് ക്യൂബ്.
✅റൂബിക്സ് ക്യൂബിന് ആറു മുഖങ്ങളുണ്ട്.
✅ഓരോ മുഖവും 9 സമചതുരങ്ങളായി ഭാഗിച്ചിരിക്കുന്നു. (സാധാരണ 3×3×3 ക്യൂബ്) വിവിധങ്ങളായ 6 നിറങ്ങളിൽ ഒരോ എണ്ണം ഒരോ വശത്തിൽ പൂശിയിരിക്കും.
✅വെള്ള, ചുവപ്പ്, നീല, ഓറഞ്ച്, പച്ച, മഞ്ഞ എന്നീ നിറങ്ങളാണ് സാധാരണ ഉണ്ടാവുക. കുഴ പോലുള്ള ഒരു സംവിധാനം ഉപയോഗിച്ച് ആറു വശങ്ങളും ഏതു രീതിയിൽ വേണമെങ്കിലും തിരിക്കാം. ഇങ്ങനെ തിരിച്ചു കഴിഞ്ഞാൽ എല്ലാ നിറങ്ങളൂം കൂടിക്കലരും.
✅കൂടിക്കലർന്ന ക്യൂബിനെ പഴയപടി, അതായത് ഓരു വശത്ത് ഒരേ നിറത്തിലുള്ള സമചതുരങ്ങളായിരിക്കണം വരേണ്ടത്.
✅ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ ഒരു റൂബിക്സ് ക്യൂബ് പരിഹരിക്കുന്നയാളെ കണ്ടെത്താൻ ലോകത്തിന്റെ പല സ്ഥലങ്ങളിലും മത്സരങ്ങൾ സംഘടിപ്പിക്കപ്പെടാറുണ്ട്.
✅ഇതിന് സ്പീഡ് ക്യൂബിങ്ങ് എന്നു പറയുന്നു.
✅1981 മാർച്ച് 13ന് ആദ്യത്തെ മത്സരം ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സിന്റെ ആഭിമുഖ്യത്തിൽ മ്യൂണിച്ചിൽ നടത്തപ്പെട്ടു.
✅ഇപ്പോൾ വേൾഡ് ക്യൂബ് അസോസിയേഷൻ എന്ന സംഘടനയാണ് ഇത്തരം മത്സരങ്ങളിലെ ഫലങ്ങൾ സൂക്ഷിക്കുന്നത്.
✅ഒരു 3×3×3 റൂബിക്സ് ക്യൂബ് ഏറ്റവും വേഗത്തിൽ പരിഹരിച്ചതിനുള്ള ലോക റെക്കോർഡ് ഫെലിക്സ് സെംഡെഗ്സിന്റെ പേരിലാണ്. 2011-ൽ 5.66 സെക്കന്റ് കൊണ്ടാണ് ഇദ്ദേഹമിത് പരിഹരിച്ചത്.


ഇന്ത്യയിൽ കേന്ദ്രബജറ്റ് അവതരിപ്പിച്ച ഏക വനിത ആര്❓

ഇന്ത്യയിൽ കേന്ദ്രബജറ്റ്  അവതരിപ്പിച്ച ഏക വനിത ആര്❓

••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം : ഇന്ദിരാ ഗാന്ധി

✅ ഇന്ദിരാ ഗാന്ധി (യഥാർത്ഥ പേര്: *ഇന്ദിരാ പ്രിയദർശിനി നെഹ്രു*) ഇന്ത്യയുടെ മൂന്നാമത്തെ പ്രധാനമന്ത്രിയായിരുന്നു.
✅ആധുനിക ചരിത്രത്തിലെ ശ്രദ്ധേയരായ വനിതാ ഭരണാധികാരികളിലൊരാളായി കരുതപ്പെടുന്ന ഇവർ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ മകളായിരുന്നു.
✅1966–77 കാലഘട്ടത്തിലും, പിന്നീട് 1980 മുതൽ മരണം വരേയും നാലു തവണയായി ഇന്ത്യയുടെ പ്രധാനമന്ത്രി പദം അലങ്കരിച്ച ഇവർ തന്നെ പിതാവിനു ശേഷം ഏറ്റവും കൂടുതൽ കാലം രാജ്യം ഭരിച്ച പ്രധാന മന്ത്രിയാണ്.
✳ജവഹർലാൽ നെഹ്രുവിന്റെ ഒരേയൊരു മകളായിരുന്നു ഇന്ദിര 1947 മുതൽ 1964 വരെ അനൗദ്യോഗികമായി പിതാവിന്റെ  ഉപദേശക സംഘത്തിന്റെ മുഖ്യ ചുമതല വഹിച്ചിരുന്നു.
✅ഭരണത്തിൽ അവരുടെ സ്വാധീനം വളരെ പ്രകടമായിരുന്നു.
✅1959 ൽ കോൺഗ്രസ്സ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. നെഹ്രുവിന്റെ മരണ ശേഷം, തനിക്കു വച്ചു നീട്ടിയ പ്രധാന മന്ത്രി പദം നിരസിച്ച് ലാൽ ബഹാദൂർ ശാസ്ത്രി മന്ത്രിസഭയിൽ ഒരു കേന്ദ്ര മന്ത്രിയായി ഇന്ദിര ചുമതലയേറ്റു.
✅തന്റെ പിതാവിന്റെ സഹോദരിയായിരുന്നു വിജയലക്ഷ്മി പണ്ഡിറ്റ് മന്ത്രിയാകുന്നതിനെ തടയാനായിട്ടായിരുന്നു ഇന്ദിര നെഹ്രുവിന്റെ മരണത്തിനുടൻ തന്നെ മന്ത്രിസഭയിൽ ചേരുവാൻ താൽപര്യം പ്രകടിപ്പിച്ചത് എന്നു പറയപ്പെടുന്നു.
✅ 1966 ൽ ലാൽ ബഹാദൂർ ശാസ്ത്രിക്കു ശേഷം ഇന്ത്യയുടെ അഞ്ചാമത് പ്രധാനമന്ത്രിയും, ആദ്യത്തെ വനിതാ പ്രധാന മന്ത്രിയുമായി സ്ഥാനമേറ്റെടുത്തു.
✅ഒരു പ്രധാനമന്ത്രി എന്ന നിലയിൽ അധികാര കേന്ദ്രീകരണത്തിന്റേയും, കർക്കശമായ പെരുമാറ്റത്തിന്റേയും ഒരു പ്രതീകമായിരുന്നു ഇന്ദിര.
✅കിഴക്കൻ പാകിസ്താന്റെ  സ്വാതന്ത്ര്യ സമരത്തിനു പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് പാകിസ്താനുമായി യുദ്ധത്തിലേർപ്പെട്ട ഇന്ദിര, യുദ്ധത്തിൽ ഇന്ത്യ വിജയിച്ചതോടെ ബംഗ്ലാദേശ് രൂപീകരണത്തിന് കാരണമായി.
✅ഇന്ദിരയുടെ ഭരണ കാലത്ത് ഇന്ത്യ, ദക്ഷിണേഷ്യയിലെ ഒരു പ്രധാന ശക്തിയായി വളർന്നു.
✅ഇന്ത്യ സാമ്പത്തികവും, രാഷ്ട്രീയവും, സൈനികവുമായി അഭൂതപൂർവ്വമായ വളർച്ച കൈവരിക്കുകയുണ്ടായി.
✳1975 മുതൽ 1977 വരെ ഇന്ദിര ഇന്ത്യയിൽ പ്രഖ്യാപിച്ച അടിയന്തരാവസ്ഥ കാലത്ത് അവർ ഒരു ഏകാധിപതിയെ പോലെയാണ് പെരുമാറിയിരുന്നത്.
✅ഓപ്പറേഷൻ ബ്ലൂസ്റ്റാർ എന്ന നടപടിയുടെ പരിണത ഫലമായി 30 ഒക്ടോബർ 1984 ന് തന്റെ തന്നെ സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയേറ്റ് ഇന്ദിര മൃതിയടഞ്ഞു.
✳ആയിരം കൊല്ലങ്ങൾക്കിടെ ജീവിച്ച ശ്രേഷ്ഠയായ വനിതയെ കണ്ടെത്താനായി BBC നടത്തിയ തിരഞ്ഞെടുപ്പിൽ ഒന്നാമതെത്തിയത് ഇന്ദിരാ ഗാന്ധിയായിരുന്നു. ഇംഗ്ലണ്ടിലെ എലിസബത്ത് രാജ്ഞി, മേരി ക്യൂറി, മദർ തെരേസ എന്നിവരെ പിൻതള്ളിയാണ് ഇന്ദിര ഈ സ്ഥാനത്തേക്കു തിരഞ്ഞെടുക്കപ്പെട്ടത്.
✳ ഇന്ത്യയുടെ ധനകാര്യ മന്ത്രി പദവിയിൽ 1970 ജൂൺ 26 മുതൽ  1971 ഏപ്രിൽ 29 വരെയും ഇന്ത്യയുടെ വിദേശ കാര്യ മന്ത്രി പദവിയിൽ 1984 മാർച്ച് 9 മുതൽ 1984 ഒക്ടോബർ 31 വരെയും സേവനമനുഷ്ഠിച്ചു


ജനുവരി 02, 2019

കേരളാ നിയമസഭാ അംഗമായി ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട വ്യക്തി ആരാണ്

കേരളാ നിയമസഭാ അംഗമായി ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട വ്യക്തി ആരാണ്

••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം : എം. ഉമേഷ് റാവു

❇ ജനനം : 1898 ഒക്ടോബർ 25
❇ മരണം : 1968 ഓഗസ്റ്റ് 21 (പ്രായം 69)

✳ കേരള നിയമ സഭയിൽ ആദ്യമായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട അംഗമാണ് എം. ഉമേഷ് റാവു.
✳ ഒന്നാം കേരള നിയമസഭയിൽ മഞ്ചേശ്വരത്തു നിന്ന് സ്വതന്ത്രനായാണ് ഇദ്ദേഹം എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്.
✳ അഭിഭാഷക വൃത്തി നോക്കിയിരുന്ന ഇദ്ദേഹം ബി.എൽ. ബിരുദധാരിയാണ്
✅ 1921ലാണ് ഇദ്ദേഹം രാഷ്ട്രീയത്തിലേക്ക് വരുന്നത്, കാസർഗോഡ് താലൂക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്, തെക്കൻ കാനറ ഡി.സി.സി പ്രസിഡന്റ്, കാസർഗോഡ് നെയ്ത്ത് സഹകരണസംഘത്തിന്റെ സ്ഥാപകൻ, തെക്കൻ കാനറ ജില്ലാ ബോർഡംഗം എന്നീ നിലകളിൽ ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 1968 ഓഗസ്റ്റ് 21ന് നിയമസഭ ഇദ്ദേഹത്തെ അനുശോചിച്ചു.
✅ കേരളത്തിന്റെ നിയമസഭാ ചരിത്രത്തിലെ ആദ്യവിജയി ആദ്യ നിയമസഭയില്‍ മഞ്ചേശ്വരത്തുനിന്നുള്ള അംഗമായിരുന്ന എം. ഉമേഷ് റാവുവാണ്. എതിർ സ്ഥാനനാര്ഥി ഇല്ലാത്തതിനാൽ  തിരഞ്ഞെടുപ്പിന് മുമ്പുതന്നെ റാവു ജയിച്ചു.
✅ ഇന്നേവരെ കേരള നിയമസഭയിലേക്ക് മറ്റാരും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിട്ടുമില്ല
✅ 1957 ഫിബ്രവരി 28 മുതല്‍ മാര്‍ച്ച് 11 വരെയാണ് അന്ന് തിരഞ്ഞെടുപ്പ് നടന്നത്. മഞ്ചേശ്വരത്തെ വോട്ടെടുപ്പ് ഫിബ്രവരി 29-നായിരുന്നു നിശ്ചയിച്ചിരുന്നത്. കര്‍ണാടക പ്രാന്തീയ സമിതിയില്‍ പ്രവര്‍ത്തിച്ചിരുന്ന ഉമേഷ് റാവുവിന് എതിരെ ആരും പത്രിക നല്‍കിയില്ല.
✅ ഔദ്യോഗിക രേഖകളില്‍ സ്വതന്ത്രനായിരുന്നു റാവു. ഈ സര്‍ക്കാറിനെ വിമോചന സമരത്തിനു പിന്നാലെ 1959 ജൂലായ് 31-ന് രാഷ്ട്രപതി പിരിച്ചുവിട്ടത് രാജ്യ ചരിത്രത്തില്‍ മറ്റൊരു ആദ്യം.
✅കേരളത്തിലെ ആദ്യ നിയമസഭയിൽ ഒന്നാമതായി സത്യപ്രതിജ്ഞ ചെയ്ത നിയമസഭാ സാമാജിക റോസമ്മ പുന്നൂസ് ആണ്

ജനുവരി 01, 2019

മുളകിന്റെ എരിവ് രേഖപ്പെടുത്തുന്ന യൂണിറ്റ് ഏതാണ്❓


മുളകിന്റെ എരിവ് രേഖപ്പെടുത്തുന്ന യൂണിറ്റ് ഏതാണ്❓

••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം : സ്കോവില്ലെ ഹീറ്റ് യൂണിറ്റ് (SHU)

✳ മുളകിന്റെ എരിവ് രേഖപ്പെടുത്തുന്നത് സ്കോവില്ലെ സ്കെയിലിൽ ആണ്.
✳ ഇന്ത്യൻ പച്ചമുളകിന്റെ SHU 15000 ആണ്.
✳ ഗിന്നസ്‌ വേള്‍ഡ്‌ റിക്കോര്‍ഡ്‌ പ്രകാരം ലോകത്തിലെ ഏറ്റവും ചൂടന്‍ മുളക്‌ എന്നു പേരെടുത്തത് ഭുട്ട്‌ ജൊലോക്കിയ എന്നായിനം മുളക് ആയിരുന്നു.
✳ പിശാച്‌ മുളക്‌ എന്നാണ് ഭുട്ട്‌ ജൊലോക്കിയയുടെ മറ്റൊരു പേര്.
✳ പുതുതായി ഉത്പാദിപ്പിച്ച 3 എരിവ് കൂടിയ മുളകുകളുടെ സങ്കരയിനമായ നാഗാ വൈപ്പര്‍ ( Naga Viper ) ആണ് ഇപ്പോൾ ഏറ്റവും എരിവ് കൂടിയ ഇനം.
✳ എരിവിനു നിദാനമായ ക്യാപ്‌സെയ്‌സിന്‍ എന്ന രാസ സംയുക്തം സ്‌കോവില്ലെ സ്‌കെയിലില്‍ നാഗാ വൈപ്പറിന്‌ 1,359,000 യൂണിറ്റാണ്‌. നേരത്തെ ഭുട്ട്‌ ജൊലോക്കിയയ്‌ക്ക്‌ ഇത്‌ 1,001,304 യൂണിറ്റ്‌ ആയിരുന്നു.
✳ മൂന്ന്‌ എരിയന്‍ മുളകുകള്‍ സങ്കരണം നടത്തിയാണ്‌ നാഗാ വൈപ്പറിന്‌ ജന്മം നല്‌കിയത്‌.
✳ ഇംഗ്ലണ്ടിലെ ഒരു ചെറു നഗരമായ കംബ്രിയ എന്ന സ്ഥലത്ത്‌ ചില്ലി പെപ്പര്‍ കമ്പനി നടത്തുന്ന ജെറാള്‍ഡ്‌ ഫൗളര്‍ ആണ്‌ നാഗാ വൈപ്പറിന്‌ രൂപം നല്‌കിയത്‌.
✳ നാഗാ വൈപ്പര്‍ നാവിലെ രസമുകുളങ്ങളെ അക്ഷരാര്‍ത്ഥത്തില്‍ മരവിപ്പും; മുളകിന്റെ അംശം പോകുന്ന വഴിനീളെ എരിഞ്ഞ്‌ കത്തിയിറങ്ങും... ഏതാണ്ട്‌ ഒരു മണിക്കൂറോളം നേരം ഒരടി നടക്കാനോ ഒരക്ഷരം ഉരിയാടാനോ നിങ്ങള്‍ക്കു കഴിയില്ല.
✳ നാഗാ എന്നാല്‍ സംസ്‌കൃതത്തില്‍ സര്‍പ്പം എന്നര്‍ത്ഥം.
✳ ഭുട്ട്‌ ജൊലോക്കിയ, നാഗാ മോറിച്ച്‌, ട്രിനിഡാഡ്‌ സ്‌കോര്‍പ്പിയന്‍ എന്നീ മൂന്നു മുളകുകള്‍ സങ്കരണം നടത്തിയാണ്‌ നാഗാ വൈപ്പറിന്‌ ജന്മം നല്‌കിയത്‌.
✳ അമേരിക്കൻ ഫാര്മസിസ്റ് ആയ Wilbur Scoville ആണ് എരിവ് കണ്ടെത്താനുള്ള Method ആദ്യമായി അവതരിപ്പിച്ചത്.
✳ 1912 ൽ ആണ് ഇത് അവതരിപ്പിച്ചത്
✳ Scoville Organoleptic Test എന്നാണ് ഇതിന്റെ പേര്.