ഓഗസ്റ്റ് 28, 2021

രോഗങ്ങളും അവ ബാധിക്കുന്ന ശരീരഭാഗങ്ങളും

 രോഗങ്ങളും അവ ബാധിക്കുന്ന ശരീരഭാഗങ്ങളും 


👉മെനിഞ്ചൈറ്റിസ്  : തലച്ചോറ് (നാഡീ വ്യവസ്ഥ)

👉അപസ്മാരം  : നാഡീ വ്യവസ്ഥ

👉പേ വിഷബാധ : നാഡീ വ്യവസ്ഥ

👉അൽഷിമേഴ്‌സ്  : നാഡീ വ്യവസ്ഥ

👉പാർക്കിൻസൺസ് : നാഡീ വ്യവസ്ഥ

👉പോളിയോ മൈലിറ്റിസ് : നാഡീ വ്യവസ്ഥ

👉എയ്ഡ്സ്  : രോഗപ്രതിരോധ സംവിധാനം

👉ഹെപ്പട്ടൈറ്റിസ്  : കരൾ

👉സിറോസിസ്   : കരൾ

👉സോറിയാസിസ്  : ത്വക്ക്

👉മുണ്ടിനീര്  : പരോട്ടിഡ് ഗ്രന്ഥി (ഉമിനീർ ഗ്രന്ഥി)

👉മലേറിയ  : പ്ലീഹ

👉ഹണ്ടിങ്ങ്ടൺ ഡിസീസ് : കേന്ദ്ര നാഡീ വ്യവസ്ഥ

👉പാരാലിസിസ്   : നാഡീ വ്യവസ്ഥ

👉ടോൺസിലൈറ്റിസ്   : ടോൺസിൽ ഗ്രന്ഥി

👉ഗോയിറ്റർ  : തൈറോയിഡ് ഗ്രന്ഥി

👉ഡിഫ്ത്തീരിയ   : തൊണ്ട

👉സാർസ്   : ശ്വാസകോശം

👉ബ്രോങ്കൈറ്റിസ്‌  : ശ്വാസകോശം

👉സിലിക്കോസിസ്   : ശ്വാസകോശം

👉ക്ഷയം  : ശ്വാസകോശം

👉ടൈഫോയിഡ്   : കുടൽ

👉എക്സിമ  : ത്വക്ക്

👉മെലനോമ : ത്വക്ക്

👉പയോറിയ : മോണ

👉കുഷ്ഠം : നാഡീ വ്യവസ്ഥ

👉ജിഞ്ചിവൈറ്റിസ്  : മോണ

സെപ്റ്റംബർ 12, 2020

വ്യക്തിപരിചയം : മഹാരാജ ഹരി സിംഗ്

  • 1895 സെപ്റ്റംബർ 23 ന് ജമ്മുവിലെ അമർ മഹൽ കൊട്ടാരത്തിൽ രാജാ അമർ സിംഗ് ജാംവാളിന്റെ ഏകമകനായി ജനിച്ച ഹരി സിംഗ് പ്രാഥമിക വിദ്യാഭാസത്തിന് ശേഷം പതിമൂന്നാം വയസ്സിൽ അജ്മീറിലെ മയോ കോളേജിൽ ചേർന്ന് ഉന്നത വിദ്യാഭ്യാസം ആരംഭിച്ചു
  • 1909-ൽ അദ്ദേഹത്തിന്റെ പിതാവിന്റെ നിര്യാണത്തെ തുടർന്ന് മേജർ എച്ച്. കെ. ബ്രാറിനെ അദ്ദേഹത്തിന്റെ രക്ഷാധികാരിയായി ബ്രിട്ടീഷുകാർ നിയമിച്ചു
  • ഉന്നത വിദ്യാഭാസത്തിന് ശേഷം ബ്രിട്ടീഷ് നിയന്ത്രണത്തിലുള്ള ഡെറാ ഡൂണിലെ ഇംപീരിയൽ കേഡറ്റ് കോർപ്സിലേക്ക് സൈനിക പരിശീലനത്തിനായി പോയ അദ്ദേഹത്തെ 1915 ൽ  ജമ്മുസേനയുടെ കമാൻഡർ-ഇൻ-ചീഫ് ആയി നിയമിക്കപ്പെട്ടു. 
  • 1925 ൽ അമ്മാവൻ പ്രതാപ് സിങ്ങിന്റെ മരണത്തെ തുടർന്ന് ഹരി സിംഗ് ജമ്മു കശ്മീരിലെ രാജാവായി മാറി. 
  • ഭരണത്തിലേറിയതിനെ തുടർന്ന് അദ്ദേഹം സംസ്ഥാനത്ത് പ്രാഥമിക വിദ്യാഭ്യാസം നിർബന്ധമാക്കുകയും, ബാലവിവാഹം നിരോധിക്കുന്ന നിയമങ്ങൾ അവതരിപ്പിക്കുകയും, താഴ്ന്ന ജാതിക്കാർക്കായി ആരാധനാലയങ്ങൾ തുറക്കുകയും ചെയ്തു
  • ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് ഇന്ത്യ സ്വാതന്ത്ര്യം നേടിയ ശേഷം  ജമ്മു കശ്മീരിന് ഇന്ത്യയോടോ പാകിസ്താനോടോ ചേരാമായിരുന്നു
  • 1947 ഒക്ടോബറിൽ നടന്ന പാകിസ്താന്റെ അധിനിവേശത്തോടെ രാജാവ് ഇന്ത്യയിലേക്കു ചേരുവാൻ തീരുമാനിക്കുകയാണ് ഉണ്ടായത്. 
  • ഗോത്ര വർഗ്ഗാക്രമണത്തിനു പിന്നാലെ 1947 ഒക്ടോബർ 26 ന് ഹരി സിംഗ് ഇന്ത്യയുമായി ലയന ഉടമ്പടി ഒപ്പു വെക്കുകയും പിന്നാലെ രാജാവും അദ്ദേഹത്തിന്റെ രാജസദസും ജമ്മുവിലേക്ക് മാറി
  • 1961 ഏപ്രിൽ 26 നു അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞു

സെപ്റ്റംബർ 08, 2020

ഐലറ്റ്സ് ഓഫ് ലാംഗർഹാൻസ്

ആഗ്നേയ ഗ്രന്ഥിയിലെ പാൻക്രിയാറ്റിക് അസിനി എന്ന കോശങ്ങൾക്കിടയിലാണ് ഐലെറ്റ്സ് ഓഫ് ലംഗർഹൻസ് എന്ന കോശ സമൂഹമാണ് അന്തഃസ്രാവി ഗ്രന്ഥിയായി പ്രവർത്തിക്കുന്നത്. ജർമ്മൻകാരനായ പോൾ ലാംഗർഹാൻസ് ആണ് 1869ൽ ഇത് കണ്ടുപിടിച്ചത്. ആഗ്നേയ ഗ്രന്ഥിയുടെ 1-2% വരുമിത്.

ഇവ ഇൻസുലിൻ, ഗ്ളൂക്കഗോൺ എന്നീ ഹോർമോണുകൾ ഉല്പാദിപ്പിക്കുന്നു

  • ഗ്ലൂക്കാഗോൺ രക്തത്തിലെ പഞ്ചസാരയുടെ  അളവ് കൂട്ടുന്നു. 
  • പഞ്ചസാരയുടെ അളവ് കൂടുമ്പോൾ ഇൻസുലിൻ പ്രവർത്തിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ തോത് നിയന്ത്രിക്കുകയും ചെയ്യുന്നു.

ഐലെറ്റ്സ് ഓഫ് ലംഗർഹൻസിന്റെ പ്രവർത്തന തകറാറുമൂലം ഇൻസുലിൻ ഉദ്പാദനത്തിൽ തകരാർ സംഭവിച്ച് രക്തത്തിലെ പഞ്ചസാരയുടെ തോത് ഉയർന്നുണ്ടാകുന്ന ശാരീരക തകരാറാണ് പ്രമേഹം.

പാമ്പുകളുടെ കശാപ്പുശാല

 

  • ആധുനിക ഫാഷൻ ഉൽപ്പങ്ങൾക്കു വേണ്ടി പാമ്പുകളുടെ കൂട്ടക്കുരുതി നടത്തുന്നത് അതിന്റെ തോലിനു വേണ്ടിയാണ്. 
  • യൂറോപ്യൻ മാർക്കറ്റുകളിൽ പാമ്പുകളുടെ പ്രത്യേകിച്ച് പെരുമ്പാമ്പുകളുടെ തോലിൽ നിർമ്മിച്ച ഉൽപ്പന്നങ്ങൾക്ക് വലിയ ഡിമാൻഡാണ് .
  • ഇന്റർനാഷണൽ ട്രേഡ് സെന്റർ പുറത്തിറക്കിയ ഒരു റിപ്പോർട്ട് പ്രകാരം ദക്ഷിണ ഏഷ്യൻ രാജ്യങ്ങളിൽ നിന്ന് വൻ തോതിൽ പാമ്പുകളുടെ അനധികൃത കടത്തു നടക്കുന്നതു മൂലം പെരുമ്പാമ്പുകളുടെ പ്രജാതി തന്നെ വംശനാശ ഭീഷണി നേരിടുകയാണത്രെ.
  • പെരുമ്പാമ്പുകളുടെ മാംസം മുൻപു തന്നെ ചൈനയിലെ പരമ്പരാഗത ഔഷധ നിർമ്മാണത്തിനു കാലങ്ങളായി ഉപയോഗിച്ചു വരുന്നുണ്ട്
  •  പെരുമ്പാമ്പുകളുടെ തോൽ മനോഹരവും, മിനുസമാർന്നതും, ഉറപ്പുള്ളതുമായതിനാൽ ലേഡീസ് ബാഗുകൾ, ചെരുപ്പുകൾ, പേഴ്‌സ്, ബെൽറ്റ്‌, ഷൂ എന്നിവ ഇതുകൊണ്ടു നിർമ്മിക്കപ്പെടുന്നു. 
  • പെരുമ്പാമ്പുകളുടെ തോലിൽ നിർമ്മിച്ച ഈ ഉല്പന്നങ്ങൾക്കു യൂറോപ്യൻ , അമേരിക്കൻ മാർക്കറ്റുകളിൽ വൻ ഡിമാൻഡാണ്.
  • ഇന്തോനേഷ്യയാണ് ലോകത്തെ ഏറ്റവും വലിയ പാമ്പുകളുടെ കശാപ്പു ശാല. ആയിരക്കണക്കിന് പാമ്പുകളെയാണ് പല രാജ്യങ്ങളിൽ നിന്നും പ്രത്യേകിച്ചും ഏഷ്യൻ രാജ്യങ്ങളിൽ നിന്നും ഇവിടെ എത്തിക്കുന്നത്..
  • ഇങ്ങനെ കൊണ്ടു വരുന്ന പാമ്പുകളെ കൂട്ടമായി തിളപ്പിച്ച വെള്ളത്തിലിട്ടു കൊന്ന ശേഷം തോലും മാംസവും വേർതിരിക്കുന്നു... 
  • ഇൻഡോനേഷ്യയിലെ ജാവായ് ഗ്രാമമാണ് പാമ്പുകളുടെ കുരുതിക്കു ലോകപ്രസിദ്ധമായിരിക്കുന്നത്. ഇവിടുത്തെ പ്രധാന വരുമാന മാർഗ്ഗവും ഇതു തന്നെ.നൂറുകണക്കിനാൾക്കാരാണ് ഈ മേഖലയിൽ ജോലി ചെയ്യുന്നത്.
  • ഇവിടെത്തന്നെ യൂറോപ്പിലേക്ക് ആവശ്യമായ ബാഗുകൾ, ഷൂ, ബെൽറ്റ്‌  നിർമ്മിക്കുന്ന ഫാക്ടറികളുമുണ്ട്. ഇവിടെ പാമ്പുകളുടെ തോലിൽ നിർമ്മിക്കുന്ന ഒരു ബാഗിന് 200 രൂപയാണ് തൊഴിലാളിക്ക് കിട്ടുന്നതെങ്കിൽ അത് യൂറോപ്പിലെ ഫാഷൻ മാർക്കറ്റിലെത്തുമ്പോൾ 50 ഇരട്ടിവരെയാണ് വില.
  • പാമ്പുകളെ തോൽ എടുക്കാനായി ആദ്യഘട്ടത്തിൽ ജീവനോടെ ഒരു വലിയ ഓവനിൽ ഇട്ടു തിളപ്പിക്കുന്നു. ഇതുമൂലം രണ്ടു കാര്യങ്ങളാണ് ഉള്ളത്..പാമ്പ് അനായാസം കൊല്ലപ്പെടുന്നത് കൂടാതെ തോൽ എളുപ്പം ഉരിഞ്ഞെടുക്കാനും കഴിയുന്നു..പുറത്തെടുക്കുന്ന പാമ്പിന്റെ വാലിൽക്കൂടി ഒരു കമ്പി കയറ്റി നേരെയാക്കിയശേഷമാണ് തോൽ ഉരിയുക. അതിനുശേഷം തടിപ്പലക ഭാരമാക്കിവച്ചാണ് തോൽ ബലപ്പെടുത്തുന്നത്. പാമ്പുകളുടെ തോൽ ഉരിഞ്ഞ ശേഷം മാംസം പുറത്തു മാർക്കറ്റിൽ വിൽക്കുന്നു..
  • ഇൻഡോനേഷ്യയിലെ മാർക്കറ്റുകളിൽ പാമ്പുകളുടെ ഇറച്ചിക്കും നല്ല ഡിമാൻഡാണുള്ളത് . ഇറച്ചി പല മാർക്കറ്റുകളിലും ലഭ്യമാണ്. ലൈംഗിക ശേഷി വർദ്ധിപ്പിക്കാൻ ഇതുത്തമമാണെന്നാണ് ഇന്തോനേഷ്യക്കാരുടെ വിശ്വാസം....

പദപരിചയം - കപ്പൽ

  • കേരളത്തിന്റെ പടിഞ്ഞാറേ അതിരു മുഴുവന്‍ സമുദ്രമാണ്. കൂടാതെ പുഴകളും തോടുകളും കായലും കൊച്ചരുവികളും കൊണ്ടു സമൃദ്ധമാണ് നമ്മുടെ സുന്ദര കേരളം. അതിനാല്‍ തന്നെ ജലവാഹനങ്ങളും നിരവധിയാണ് കേരളത്തില്‍. 
  • കേരളത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ജല സഞ്ചാരത്തിനു ഉപയോഗിച്ചിരുന്ന പേരുകള്‍ ഒന്നിനൊന്നു വ്യത്യസ്തമാണ്. 
  • ഓട്ടത്തിന്റെ വേഗത, വാഹനത്തിന്റെ രൂപം, ജലാശയത്തിന്റെ സ്വഭാവം എന്നിവയനുസരിച്ച് ഓരോ നാമവും ഓരോ തരം ജലയാനത്തെ സൂചിപ്പിക്കുന്നു. അവ ഏതൊക്കെയാണെന്നൊന്നു നോക്കാം.
  1. വലിയതരം കപ്പലുകള്‍ – ആറുമാസ്, ആനയോടി
  2. കടല്‍ മുറിച്ചു കടക്കുന്നയിനം – ഓടിക്കപ്പല്‍
  3. ചരക്കു കപ്പലുകള്‍ – കെട്ടുമരം, കെട്ടുവള്ളം, കേവുവള്ളം,  ചരക്കുമേനി
  4. ആളുകളെ കടത്തുന്നവ – കേവുതോണി
  5. വളരെ നീളമുള്ളതരം – കോടിക്കപ്പല്‍
  6. ശ്രീലങ്കയിലേക്കുള്ള കപ്പല്‍ – കൊടിയന്‍
  7. സഹായക്കപ്പല്‍ – ചങ്ങാടം
  8. കണ്ണൂരില്‍ മാത്രമുണ്ടായിരുന്ന വലിയ കപ്പലുകള്‍ – തരിണി, തോണി, നൗരി
  9. കൊള്ളക്കാരുടെ കപ്പല്‍ – പടക്
  10. പായക്കപ്പലുകള്‍ – പത്തേമ്മാരി, പറൂവാ, പാറു
  11. മീന്‍പിടുത്തത്തിനുപയോഗിക്കുന്നത് – തോണി, മച്ചുവ

 ഇനിയും പല പേരുകളും ഉണ്ടാവാം. നിങ്ങൾക്കറിയാവുന്നത് കമന്റ് ചെയ്യുക

മേയ് 03, 2020

മനുഷ്യ ശരീരം - കരള്‍

  • ശരീരത്തിലെ രാസ പരീക്ഷണശാല എന്നുവിളിക്കുന്ന അവയവം ആണ് കരൾ
  • വലതുവശത്ത് വയറിനു മുകളിൽ ഡയഫ്രത്തിനു താഴെ വാരിയെല്ലുകൾക്കു അടിയിലാണ് കരളിന്റെ സ്ഥാനം
  • ശരീരത്തിലെ ദഹന പ്രക്രിയയ്ക്ക് ആവശ്യമായ പിത്തരസം നിർമ്മിക്കുന്നത് കരളാണ് 
  • പിത്തരസം അഥവാ ബൈലും രക്തവും നിരന്തരം ഒഴുകുന്ന നിരവധി നളികകൾ കരളിൽ ഉണ്ട്.
  • ഒരു ആരോഗ്യവാനായ മനുഷ്യന്റെ തൂക്കത്തിന്റെ 2 ശതമാനത്തോളം തൂക്കമുണ്ട് കരളി‌ന്‌. 
  • വിസറൽ പെരിട്ടോണിയം എന്ന നേർത്ത സ്തരം കൊണ്ട് ആവരണം ചെയ്യപ്പെട്ടിരിക്കുന്ന കരൾ  30000 കോടിയോളം ഹെപ്പറ്റോ സെല്ലുകൾ കൊണ്ടാണ്‌ നിർമ്മിക്കപ്പെട്ടിരിക്കുന്നത്. 
  • കരളിന് ഇടതു ദളവും അതിന്റെ ആറിരട്ടി വലിപ്പമുള്ള വലതു ദളവും ഇവയ്ക്ക് പുറകിൽ രണ്ടു ചെറിയ ദളങ്ങളുമുണ്ട്
  • പുനരുജ്ജീവന ശക്തിയുള്ള മനുഷ്യശരീരത്തിലെ അവയവമാണ് കരള്‍
  • മുക്കാൽ പങ്കോളം നശിച്ചുകഴിഞ്ഞാൽ പോലും കരൾ അതിന്റെ മുഴുവൻ പ്രവർത്തനങ്ങളും നടത്തിക്കൊണ്ടേയിരിക്കും
  • വിസറൽ പെരിട്ടോണിയം എന്ന നേർത്ത സ്തരം കൊണ്ട് ആവരണം ചെയ്യപ്പെട്ടിരിക്കുന്ന കരൾ  30000 കോടിയോളം ഹെപ്പറ്റോ സെല്ലുകൾ കൊണ്ടാണ്‌ നിർമ്മിക്കപ്പെട്ടിരിക്കുന്നത്. 
  • കരളിന് ഇടതു ദളവും അതിന്റെ ആറിരട്ടി വലിപ്പമുള്ള വലതു ദളവും ഇവയ്ക്ക് പുറകിൽ രണ്ടു ചെറിയ ദളങ്ങളുമുണ്ട്
  • പുനരുജ്ജീവന ശക്തിയുള്ള മനുഷ്യശരീരത്തിലെ അവയവമാണ് കരള്‍
  • കേടുവന്ന ഭാഗം മുറിച്ചുമാറ്റിയാൽ പോലും കരൾ വീണ്ടും വളർന്നു വരും. അതിനാൽ കരൾ ദാനം ചെയ്യുമ്പോൾ ദാതാവിന്‌ ബുദ്ധിമുട്ടുകൾ ഉണ്ടാവാറില്ല
  • മുക്കാൽ പങ്കോളം നശിച്ചുകഴിഞ്ഞാൽ പോലും കരൾ അതിന്റെ മുഴുവൻ പ്രവർത്തനങ്ങളും നടത്തിക്കൊണ്ടേയിരിക്കും
  • ശരീരത്തിലെ മിക്ക അവയവങ്ങളും ചലിച്ചു കൊണ്ടിരിക്കുമ്പോൾ തികച്ചും നിശ്ചലമായി പ്രവർത്തിക്കുന്ന അവയവമാണ്‌ കരൾ.
  • മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയാണ് കരള്‍
  • വിശ്രമാവസ്ഥയിലിരിക്കുമ്പോൾ മിനുട്ടിൽ ഒന്നേ കാൽ ലിറ്റർ രക്തം കരളിൽ കൂടി പ്രവഹിക്കുന്നു
  • ഏറ്റവും വലിയ ഗ്രന്ഥി       കരള്‍
  • മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതൽ കൊഴുപ്പ് സംഭരിക്കുന്ന അവയവം       കരള്‍ 
  • ശരീരത്തിലെ രാസപരീക്ഷണശാല എന്നറിയപ്പെടുന്നത്       കരള്‍
  •  ജീവകം എ ഏറ്റവും കൂടുതൽ സംഭരിക്കപ്പെട്ടിരിക്കുന്ന അവയവം       കരള്‍
  • പുനരുജ്ജീവന ശക്തിയുള്ള മനുഷ്യശരീരത്തിലെ അവയവം       കരള്‍
  •  മനുഷ്യശരീരത്തിൽ ഏറ്റവുമധികം താപം ഉല്പാദിപ്പിക്കപ്പെടുന്ന അവയവം        കരള്‍
  • മനുഷ്യശരീരത്തിൽ ഏറ്റവുമധികം ഇരുമ്പ് സംഭരിക്കപ്പെടുന്ന അവയവം       കരള്‍
  • ശരീരത്തിൽ യൂറിയ നിർമ്മാണം നടത്തുന്ന അവയവം       കരള്‍
  • രാസാഗ്നികൾ അടങ്ങിയിട്ടില്ലാത്ത ദഹന രസം       പിത്തരസം
  • ബിലിറൂബിൻ ശരീരദ്രാവകങ്ങളിൽ കലർന്ന് കലകളിൽ വ്യാപിക്കുകയും അതിലൂടെ കലകൾക്ക് മഞ്ഞനിറം ഉണ്ടാകുകയും ചെയ്യുന്ന രോഗാവസ്ഥ       മഞ്ഞപിത്തം
  • കരളിൽ നിർമ്മിക്കപ്പെടുന്ന വിഷവസ്തു       അമോണിയ
  • അമോണിയ കാർബൺഡൈ ഓക്സൈഡുമായി കൂടി ചേർന്ന് ഉണ്ടാകുന്ന വസ്തു       യൂറിയ
  • കരളിൽ സൂക്ഷിക്കുന്ന കാര്‍ബോഹൈഡ്രേറ്റ്       ഗ്ലൂക്കോജൻ
  • മദ്യപാനം മൂലം കരളിലെ കോശങ്ങൾക്കുണ്ടാകുന്ന ജീർണാവസ്ഥ       സിറോസിസ്

മനുഷ്യ ശരീരം - ഹൃദയം

  • മനുഷ്യ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ആന്തരിക അവയവമാണ് ഹൃദയം.
  • ശരീരത്തിലെ എല്ലാ ഭാഗങ്ങളിലേക്കും രക്തം ശുദ്ധീകരിച്ച് പമ്പ് ചെയ്യുകയാണ്‌ ഈ അവയവത്തിന്റെ പ്രധാന ധർമ്മം
  • മനോ നിയന്ത്രണത്തിന്റെ പരിധിക്ക് പുറത്തുള്ള ഈ അവയവം മാംസപേശികൾ കൊണ്ട് നിർമ്മിക്കപ്പെട്ടിരിക്കുന്നു 
  • ഏകദേശം 250ഗ്രാം മുതൽ 300ഗ്രാം വരെ തൂക്കമുണ്ടാവുന്ന ഹൃദയത്തിനു അവരവരുടെ മുഷ്ടിയോളം വലിപ്പമുണ്ടാകും
  • ഹൃദയപേശിയുടെ പുറത്തെ ആവരണത്തെ "എപ്പിക്കാർഡിയം" എന്നും അതിനുള്ളിലെ സഞ്ചിയെ "പെരികാർഡിയം" എന്നും അതിനുള്ളിലെ മാംസപേശിയെ "മയോ കാർഡിയം" എന്നും  ഏറ്റവും ഉള്ളിലെ പാളിയെ "എൻഡൊകാർഡിയം" എന്ന് അറിയപ്പെടുന്നു. 
  • നാലു അറകളുള്ള മനുഷ്യ ഹൃദയത്തിന്റെ  മുകൾഭാഗത്തെ രണ്ട്‌ അറകളെ ഏട്രിയ അല്ലെങ്കിൽ ഓറിക്കിളുകൾ (auricles) എന്നും കീഴ്ഭാഗത്തു സ്ഥിതി ചെയ്യുന്ന അറകളെ വെന്‌ട്രിക്കിളുകള് (ventricles) എന്നും വിളിക്കുന്നു. 
  • ഏറ്റവും ഭദ്രമായി പ്രകൃത്യാ സൂക്ഷിക്കപ്പെട്ടിരിക്കുന്ന രണ്ട് അവയവങ്ങളിൽ ഒന്നാണ് ഹൃദയം (മറ്റേത് തലച്ചോർ ആണ്). 
  • ഹൃദയം വിശ്രമാവസ്ഥയിൽ ഓരോ മിനിറ്റിലും പുരുഷന്മാർക്ക് 70-72 തവണയും സ്ത്രീകൾക്ക് 78-82 തവണയും കുഞ്ഞുങ്ങളിൽ ഏകദേശം 130 പ്രാവശ്യവും സ്പന്ദിക്കുന്നുണ്ട്. 
  • ഓരോ സ്പന്ദനത്തിലും ഹൃദയം ഏകദേശം 72 മില്ലീലിറ്റർ രക്തം പുറത്തേക്ക് പമ്പു ചെയ്യുന്നുണ്ട് 
  • 1 മിനിറ്റിൽ ഏകദേശം 5 ലിറ്റർ. 
  • ഓരോ ദിവസവും ശരാശരി 9800 ലിറ്റർ മുതൽ 12600 ലിറ്റർ വരെ രക്തം ഹൃദയം പമ്പ് ചെയ്യുന്നു
  • ഹൃദയമാണ്‌ നട്ടെല്ലുള്ള ജീവികളിൽ ഭ്രൂണാവസ്ഥയിൽ വച്ച് ഉണ്ടാവുന്ന ആദ്യത്തെ അവയവം
  • നാലു വാൽവുകളാണ് മനുഷ്യ ഹൃദയത്തിലുള്ളത്
  • ഹൃദയത്തിൽ രക്തത്തിന്റെ ഒരു ദിശയിലേക്ക് മാത്രമുള്ള സഞ്ചാരം ഏക മുഖങ്ങളായ വാൽവുകളെ ആശ്രയിച്ചാണു നടക്കുന്നത്
  • മൈട്രൽ വാൽവ്: ഇടതു എട്രിയത്തിന്റെയും ഇടതു വെൻട്രിക്കിളിന്റെയും ഇടയിൽ കാണുന്ന ഈ വാൽവിനു രണ്ടിതളുകലാണ് 
  • ട്രൈക്കസ്പിഡ് വാൽവ്: വലത് എട്രിയത്തിന്റെയും വലത് വെൻട്രിക്കിളിന്റെയും ഇടയിൽ കാണുന്നു. വലത്തെ ഏട്രിയവും വെൻട്രിക്കിളും തമ്മിൽ ബന്ധിപ്പിക്കുന്ന കവാടത്തിലെ ഈ വാൽവിനു മൂന്ന് ഇതളുകളാണുള്ളത്
  • അയോർട്ടിക് വാൽവ് : മഹാധമനിയുടെ (അയോർട്ടയിലേക്കു തുറക്കുന്ന) കവാടത്തിന്റെ തുടക്കത്തിൽ കാണുന്ന അർദ്ധചന്ദ്രാക്രുതിയിലുള്ള ഈ വാൾവിനു മൂന്ന് ഇതളുകളാണുള്ളത്
  • പൾമണറി വാൽവ് : ശ്വാസകോശ ധമനിയുടെ ( പൾമൊണറി ആർട്ടറിയുടെ ) തുടക്കത്തിൽ കാണുന്ന വാൽവിനെ 'പൾമൊണറി വാൽവ്' എന്നു വിളിക്കുന്നു. അർദ്ധചന്ദ്രാക്രുതിയിലുള്ള ഈ വാൾവിനു മൂന്ന് ഇതളുകളാണുള്ളത്
  • ഹൃദയമിടിപ്പ് പരിശോധിക്കുന്നതിന് സ്റ്റെതോസ്കോപ്പ് എന്ന ഉപകരണം ഉപയോഗിക്കുന്നു.